Novel

ബോഡിഗാർഡ് : ഭാഗം 26

[ad_1]

രചന: നിലാവ്

വണ്ടി അവിടുന്ന് വിടുന്നതിനു മുൻപായി സാക്ഷി അവളുടെ വായ പൊത്തിപിടിച്ചവന്റെ കയ്യിൽ നല്ലൊരു കടികൊടുത്തതും അവൻ വേദന കൊണ്ട് അവളിൽ നിന്നുള്ള പിടിവിട്ടു….

ഡെവിൾ… ഹെല്പ് മി …സാക്ഷിയുടെ ഉറക്കെയുള്ള ശബ്ദം കേട്ടാണ് അഗ്നി തിരിഞ്ഞു നോക്കിയത്…. അപ്പോഴാണ് ഒരു ബ്ലാക്ക് ബൊലേറോയിൽ നിന്നും പുറത്തേക്ക് തലയിട്ട് അഗ്നിയെ വിളിക്കുന്ന സാക്ഷിയെ അവൻ കാണുന്നത്… തൊട്ടടുത്ത നിമിഷം അവളെയും കൊണ്ട്‌ ആ വണ്ടി അവിടുന്ന് കുതിച്ചു പാഞ്ഞു… ഇതുകണ്ട അഗ്നി വെള്ളത്തിന്റെ പൈസയും കൊടുത്ത് കയ്യിലിരിക്കുന്ന ബോട്ടിലും കളഞ്ഞു അവന്റെ വണ്ടിയിൽ കയറി ബൊലേറോക്ക് പിറകെ വെച്ചു പിടിച്ചു….അഗ്നിയുടെ കാൽ ആക്സിലറേറ്ററിൽ ശക്തമായി അമർന്നു വിജനമായ റോഡിൽ കൂടി ഇരു വാഹനങ്ങളും കുതിച്ചു പാഞ്ഞു….

ഏറെ നേരത്തെ ഓട്ടത്തിനോടുവിൽ അഗ്നിയുടെ വണ്ടി ബൊലേറോയുടെ കുറുകെ നിർത്തി അഗ്നി അതിൽ നിന്നും ഇറങ്ങി…. അത് കണ്ടു ബൊലേറോയിൽ നിന്നും അഞ്ചാറു പേര് ഇറങ്ങി വന്നു… അതിൽ ഒരുവൻ സാക്ഷിയുടെ തലയിലേക്ക് ഗൺ ചൂണ്ടിയിട്ടുണ്ടായിരുന്നു…അത് കണ്ടു അഗ്നി ഒരു നിമിഷം പതറി..

ഡെവിൾ… പ്ലീസ് ഹെല്പ് മി.. ഇവരെന്നെ കൊല്ലും…

പിന്നെ അവിടെ നടന്നത് ഒന്നൊന്നര ഫൈറ്റ് ആയിരുന്നു… വിത്ത്‌ ബിജിഎം.. (ഫൈറ്റിൽ ബി ജി എം മുഖ്യം ബിഗിലെ) തെലുങ്ക് മൂവി പോലെ ആയിരം പേര് ആയുധവുമായി വന്നാലും വിജയം ഹീറോക്ക്‌ തന്നെയല്ലെ….

അതുപോലെ നമ്മുടെ ഹീറോ ഈ  അഞ്ചാറു പീറകളുടെ മുന്നിൽ തോൽക്കാൻ ഞാൻ സമ്മതിക്കുമോ… ഒരിക്കലും ഇല്ല.. നമ്മുടെ ഹീറോ അവന്മാരെ ഇടിച്ചു വീഴ്ത്തി സാക്ഷിയെ രക്ഷിക്കുന്നുണ്ട്…..

(അല്ല പിന്നേ എന്നോടാ കളി തെലുങ്ക് മൂവിയെ പോലും വെല്ലുന്ന തരത്തിൽ ആണല്ലോ എന്റെ സ്റ്റോറിയിലെ ലോജിക്…)

ലെ .. ഞാൻ എന്നെ ട്രോള്ളാൻ എനിക്കൊരു പട്ടിയുടെയും അനുവാദം വേണ്ട.. അല്ലപിന്നെ… സോറി ഞാൻ വിഷയത്തിൽ നിന്നും തെന്നി മാറിപ്പോയി.. അവിടെ അടി നടക്കുമ്പോഴാണ് എന്റെയൊരു ചളിയടി എന്ന് കരുതുന്നുണ്ടാവും സോറി ഗയ്‌സ്..

കമോൺ പിള്ളേരെ അവിടെ എന്തായി എന്ന് നോക്കാം..

വില്ലന്മാരെ ഇടിച്ചു വീഴ്ത്തി സാക്ഷിയുടെ മുന്നിൽ ഷൈൻ ചെയ്യാൻ വേണ്ടി കൂളിംഗ് ഗ്ലാസും വെച്ച് സ്ലോ മോഷനിൽ നടക്കാൻ ഒരുങ്ങിയ അഗ്നിക്ക് മുന്നിലേക്ക് പെട്ടെന്നാണ് നാലഞ്ചു വണ്ടികളിലായ് വില്ലന്മാരുടെ ചാകര തന്നെ വരുന്നത്… ഇവരെ മുഴുവൻ ഒറ്റയ്ക്ക് നേരിടാൻ നമ്മുടെ ഹീറോ അല്ലു അർജുനോ രാംച്ചരണോ ഒന്നും അല്ലല്ലോ അതുകൊണ്ട് അഗ്നി സാക്ഷിയെയും കൊണ്ട് അവിടുന്ന് പെട്ടെന്ന് രക്ഷപെടുകയാണ് ഗയ്‌സ് രക്ഷപെടുകയാണ്…..ഒന്നും തോന്നല്ലേ
ഇത് കെജിഫ് ചാപ്റ്റർ ടു ഒന്നും അല്ലല്ലോ നെഞ്ച് പിരിച്ചു നിന്നു വില്ലന്മാരെ നേരിടാൻ..

അഗ്നിയുടെ പിന്നാലെ തന്നെ വില്ലന്മാരും വരുന്നുണ്ട് എങ്കിലും അഗ്നി അതി വിദഗ്ധമായി അവരെ വഴി തിരിച്ചു വിടുകയാണ്…നുമ്മടെ അഗ്നിയോടാണ് അവന്മാരുടെ കളി..അഗ്നിയുടെ വണ്ടി ഏതോ കാട്ടുവഴിയിലൂടെ സഞ്ചരിക്കുകയാണ്….
വണ്ടി ദിശ മാറി ഒരുപാട് ദൂരം സഞ്ചരിച്ചതും വണ്ടിയുടെ പെട്രോൾ കഴിഞ്ഞിരുന്നു… കാട്ടിലാണെങ്കിൽ എവിടെയാ പെട്രോൾ പമ്പ് അങ്ങനെ അഗ്നി വണ്ടി ഒരു ഭാഗത്തു വണ്ടി ഒതുക്കി വെച്ച് ലോക്ക് ചെയ്ത് ഏതെങ്കിലും വണ്ടി കിട്ടുമോ എന്നറിയാൻ അവളെയും കൊണ്ട് നടക്കുകയാണ്… അങ്ങനെ നടന്നു നടന്നു നേരം ഇരുട്ടി തുടങി…അവസാനം സഹികെട്ട സാക്ഷി അഗ്നിയെ തുറിച്ചു നോക്കി…

ഇത് കുറേ നേരായല്ലോ നടക്കാൻ തുടങ്ങിയിട്ട്…. ഇനി എനിക്ക് ഒരടി നടക്കാൻ വയ്യ ഞാനിവിടെ ഇരിക്കാൻ പോവുകയാ എന്നും പറഞ്ഞു സാക്ഷി അവിടെ കണ്ട മരച്ചുവട്ടിൽ ഇരിക്കുകയാണ്…

അത് കണ്ട അഗ്നി ഫോണിന് റേഞ്ച് പിടിച്ചു അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നുണ്ട്… അങ്ങനെ റേഞ്ച് പിടിക്കാൻ വേണ്ടി അവൻ കുറച്ചു മാറി നിന്നു  സാക്ഷി വരുന്നില്ല എന്നുറപ്പ് വരുത്തി അജിത്തിന് കാൾ ചെയ്യുന്നുണ്ട്..

📞ഹലോ അഗ്നി നീ എവിടെയാ….

📞പരലോകത്ത് എന്തെ.. എടാ ഒരു മാതിരി മറ്റേടത്തെ പരിപാടി കാണിക്കല്ലേ… ഒരു ഫൈറ്റ് സീൻ ക്രീയേറ്റ് ചെയ്യാൻ വേണ്ടി പണി അറിയാത്ത നാലഞ്ഞുപേരെ അയക്കാൻ പറഞപ്പോൾ ഒരു ലോഡ് ഗുണ്ടകളെ ഇറുക്കുന്നോടാ തെണ്ടി…അവന്മാരോട് എന്റെ ദേഹത്തു കൈവെക്കരുതെന്ന് നീ പറഞ്ഞിട്ടില്ലേ…. നാലഞ്ചു ഇടി എനിക്കും കിട്ടി… അതൊക്കെ പോട്ടെ അവളെ അവരുടെ വണ്ടിയിൽ കയറ്റി കൊണ്ടുപോകുന്നത് നമ്മുടെ സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നില്ല എന്നിട്ട് അവളെ വണ്ടിയിൽ കയറ്റി തട്ടിക്കൊണ്ടുപോവാൻ ശ്രമം.. അവന്മാരുടെ പിറകെ അരമണിക്കൂറാണ് ഞാൻ ഓടിയത്..എന്നിട്ട് അവരെ ഇടിച്ചു വീഴ്തി അവളെയും കൊണ്ട് പോവാൻ നേരം നാലഞ്ചു വണ്ടിയിൽ വീണ്ടും കുറേ മല്ലന്മാർ..

📞നിർത്ത്.. നിർത്ത്… നീ എന്തൊക്കെയാ പറയുന്നത് എന്നൊന്നും എനിക്ക് മനസിലാവുന്നില്ല.. നീ പറഞ്ഞപോലെ ആ സ്പോട്ടിൽ നാലഞ്ചു പിള്ളേരെ ഞാൻ ഇറക്കി… നിന്നെയും കാത്ത് അവര് ഇപോഴും അവിടെ തന്നെയുണ്ട്…

📞ബെസ്റ്റ്…എടാ.. അപ്പൊ ആ ടീംസ് അതാരാ…അപ്പൊ അവന്മാർ ഒറിജിനൽ ഗുണ്ടകളായിരുന്നു അല്ലെ..

📞ആയിരിക്കാം… കെട്ടിയോൾ ശത്രുക്കളെ സമ്പാദിക്കാൻ മിടുക്കി ആണല്ലോ… ലോകത്തിന്റെ നാനാ ഭാഗത്തും കാണും അവൾക്ക് ശത്രുക്കൾ… അത്‌കൊണ്ട് നീ കരുതിയിരുന്നോ..അല്ല നിങ്ങളിപ്പോ എവിടെയാ..

📞അവരിൽ നിന്നും രക്ഷപെട്ടു ഇപ്പോ ആ വണ്ടിയുടെ പെട്രോൾ കഴിഞ്ഞു എന്ന് കള്ളം പറഞ്ഞു അന്നത്തെ ആ കാട്ടിൽ എത്തി നിൽക്കുകയാണ്… ഇന്നിനി മൂപ്പന്റെ അടുത്ത് എത്തും എന്ന് തോന്നുന്നില്ല..നാളെ നേരം വെളുക്കട്ടെ.

📞നീ അവളോട് വല്ലതും പറഞ്ഞോ…

📞എല്ലാം ഒരു കഥപോലെ വള്ളിപുള്ളി വിടാതെ പറഞ്ഞു.. അവസാനം എന്നോട് ഇങ്ങോട്ട് ചോദിക്കുവാ ശ്രീയെ അതിന് ശേഷം അഗ്നി കണ്ടിട്ടില്ലേ എന്ന്….ഇത്രയും വായിലെ വെള്ളം വറ്റിച്ച ഞാൻ ആരായി…അത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് ഒന്നു പോലും ഓർക്കാൻ പറ്റുന്നില്ലെടാ… എന്റെ കുഞ്…ഞാൻ…അതറിയാതെ എനിക്ക് പറ്റില്ലെടാ …അതിന് വേണ്ടിയാ ഇതൊക്കെ….

ഇത്രയും നേരം ചിരിച്ചുകൊണ്ട് സംസാരിച്ച അഗ്നിയുടെ സ്വരം ചെറുതായി ഇടറിതുടങ്ങി…

📞അപ്പോ നിനക്ക് നിന്റെ ശ്രീയെ വേണ്ടേ..

📞അവളെന്റെ മുഖം പോലും ഓർക്കുന്നില്ല…അവളുടെ മുന്നിൽ ഞാനിപ്പോ ഡെവിളാണ്.. അവളെ ബലമായി പിടിച്ചു ചുംബിച്ച ഡെവിൾ.. അതിന് ശേഷം എനിക്കിട്ട പേരാണ് ഈ ഡെവിൾ … ഇനി ഓർമ വന്നാലും അവളെ എനിക്ക് കിട്ടില്ലെടാ…അവളുടെ അച്ഛൻ ഒരിക്കലും എനിക്കവളെ തരില്ല..

📞ഹേയ് അഗ്നി.. നീയിങ്ങനെ തളരാതെ.. അന്ന് നിങ്ങൾ സഞ്ചരിച്ച വഴിയിൽ കൂടി ഒക്കെയും ഒന്നുകൂടി പോയി നോക്ക്  ചിലപ്പോൾ അവൾക്ക് എന്തെങ്കിലും ഓർമ വരാതിരിക്കില്ല..

📞മ്മ്.. ആ പ്രതീക്ഷയോടെ തന്നെയാണ് എന്റെ ഈ യാത്ര.. ഞാൻ വെക്കട്ടെ അവൾ അവിടെ ഒറ്റയ്ക്ക് ഇരിക്കുവാണ് എന്നും പറഞ്ഞു..

അഗ്നി കാൾ അവസാനിപ്പിച്ചു സാക്ഷിയുടെ അരികിലേക്ക് പോയി… എന്നാൽ അവൾ അഗ്നി വണ്ടിയിൽ വെച്ചു പറഞ്ഞ കാര്യത്തെ കുറിച്ചു ചിന്തിക്കുകയായിരിന്നു …അവനെ കണ്ടതും അവൾ അവന്റെ മുഖത്തേക്ക് നോക്കി…

ഇന്നിനി ഈ കാട്ടിൽ നിന്നും പുറത്തേക്ക് കടക്കാൻ പറ്റും എന്ന് തോന്നുന്നില്ല.. അത്കൊണ്ട് നമുക്ക് ഈ രാത്രി ഇവിടെ തങ്ങാം…

മ്മ്..അവൾ ഒന്നു മൂളി..

ഡെവിൾ നേരത്തെ വണ്ടിയിൽ നിന്നും ഒരു കാര്യം പറഞ്ഞിരുന്നില്ലേ..
അത് ഞാനും ഡെവിളും തമ്മിൽ നടന്ന ഇൻസിഡന്റ് അല്ലെ.. അതെങ്ങനെ ഈ കഥയിൽ വരും…

അത് കേട്ടതും അഗ്നി എന്ത് പറയണം എന്നറിയാതെ കുഴങ്ങുന്നത് സാക്ഷി ശ്രദ്ധിച്ചിരിന്നു..

പൊട്ടി ചിരിക്കുന്ന അഗ്നിയെ കണ്ടു സാക്ഷി സംശയത്തോടെ നോക്കി..

എന്താടോ ഡെവിളെ താനിങ്ങനെ ചിരിക്കുന്നത്…

അല്ല.. സാക്ഷി മാഡം ഇത്രയും മണ്ടി ആണെന്ന് അറിഞ്ഞില്ല…

മണ്ടി തന്റെ കെട്ടിയോൾ…

അല്ലെങ്കിൽ ഞാനൊരു കള്ളം പറഞ്ഞപ്പോൾ ഇത്രയും വേഗം വിശ്വസിക്കുമോ… അല്ലെങ്കിലും ആ കഥയിലെ ശ്രീയുടെ ഒരു ക്വാളിറ്റിയും ഇയാൾക്ക് ഇല്ല..അതിലെ ശ്രീ ഇത്തിരി കുറുമ്പ് ഉണ്ടെന്നേ ഉള്ളു പക്ഷെ ആളൊരു പാവം ആണ്… സ്നേഹിക്കാൻ മാത്രമേ അറിയുള്ളു….

ഓ.. എന്നിട്ടാണല്ലോ ഒരു വാക്ക് പോലും പറയാതെ മുങ്ങിയത്…അത് നല്ല ക്വാളിറ്റി ആണല്ലോ..

അങ്ങനെ തന്നെയാണ് അഗ്നിയും ആദ്യം കരുതിയത്…പിന്നീട് ട്രെയിനിങ് ഒക്കെയും കഴിഞ്ഞു ഒരു ഐ പി എസ് ഓഫിസർ ആയി തിരികെ വന്നപ്പോഴാണ് അവൻ ആ സത്യം മനസിലാകുന്നത് ശ്രീയുടെ കയ്യക്ഷരവും ആ ലെറ്ററിലെ കയ്യക്ഷരവും രണ്ടു രണ്ടായിരിന്നു..

അപ്പോ അത് അവൾ എഴുതിയതല്ല എന്നാണോ ഇയാൾ പറയുന്നത്… അപ്പൊ പിന്നെ അതാരാ എഴുതിയത്..

അറിയില്ല.. അന്നവിടെ എന്തൊക്കെയോ സംഭവിച്ചിട്ടുണ്ട്.. താഴെ ആണെങ്കിൽ ആന്റിയും അങ്കിളും അന്നവിടെ ഇല്ലായിരുന്നു.. അത്കൊണ്ട് എന്താ നടന്നത് എന്ന് ഒരറിവും ഇല്ല..

ശരി എന്നാൽ അവൾക്ക് അഗ്നിയോട് ശരിക്കും ഇഷ്ടം ഉണ്ടായിരുന്നേൽ അതിന് ശേഷം അവൾ ഒരിക്കലെങ്കിലും അവനെ കോൺടാക്ട് ചെയ്യുമായിരുന്നില്ലേ.. അതാണ് ഞാൻ പറഞ്ഞത് അവൾ പുള്ളിയെ തേച്ചതാന്ന് ..

അത് കേട്ട അഗ്നി ഒന്ന് പുഞ്ചിരിച്ചു..

അതിന് അവൾക്ക് ഓർമ്മ ഉണ്ടായിട്ട് വേണ്ടേ…

എന്താ പറഞ്ഞത്…

അഗ്നി പറഞ്ഞത് വിശ്വസിക്കാൻ ആവാതെ സാക്ഷിയുടെ സ്വരം അന്നേരം ഉയർന്നു..

യെസ്… അവൾക്ക്‌ ഇപ്പൊ ആ ഒരു ടൈം പിരീഡിലെ ഓർമ്മകൾ മുഴുവനായും നഷ്ടപെട്ടിരിക്കുന്നു… ഒരു തരം ഭാഗികമായ മെമ്മറി ലോസ് അതും പറഞ്ഞു അഗ്നി നടക്കാൻ തുടങ്ങി….

ഹേയ് ഡെവിൾ എങ്ങോട്ടാ ഈ പോണത്…

കുറച്ചു നടക്കാം.. ചിലപ്പോൾ വല്ല കാട്ടരുവിയും കണ്ടാലോ…

എനിക്ക് നടക്കാൻ പറ്റില്ല…

എങ്കിൽ അവിടെ നിന്നോ.. കുറച്ചു കഴിയുമ്പോൾ കൂട്ടിനു വല്ല കാട്ടു മൃഗങ്ങളും വന്നോളും…

അഗ്നി പറഞ്ഞത് കേട്ടതും സാക്ഷി പേടിച്ചു അവിടുന്ന് എഴുന്നേറ്റ് അവനു പിന്നാലെ പാഞ്ഞു..

ഡെവിൾ..

മ്മ്…

എന്നെ എടുക്കുമോ….

സി എമ്മിനോട് പറഞ്ഞാൽ അതിനും ആളെ വെക്കുമായിരുന്നല്ലോ..

അതിനു തന്നെയല്ലേ താൻ… താനെന്റെ ബോഡിഗാർഡ് ആണ് .. ആ ഓർമ്മ വേണം 

പിന്നേ.. എനിക്കതല്ലേ പണി…

പ്ലീസ് ഡെവിൾ എന്നും പറഞ്ഞു അവൾ അവന്റെ കയ്യിൽ പിടിച്ചതും അവനവളെ ഒന്ന് നോക്കി ….

ഇങ്ങനെ നോക്കാതെ ഒന്നെടുക്ക് മനുഷ്യാ….

അത് കേട്ടതും തന്റെ മുന്നിൽ നിൽക്കുന്നത് ആ പഴയ ശ്രീ ആണെന്ന് അവനു തോന്നിപോയി…

അത് കണ്ട അഗ്നി ചുണ്ടിലൊളിപ്പിച്ച ചിരിയാലെ അവളെ കൈകളിൽ കോരിയെടുത്തു നടക്കാൻ തുടങ്ങി….അവളുടെ മുഖത്ത് നോക്കാതിരിക്കാൻ അവൻ പ്രത്യേകം ശ്രദ്ധിച്ചു.. കാരണം ആ മുഖത്ത് നോക്കിയാൽ തന്റെ ഉള്ളിലെ പ്രണയം അറിയാതെ പുറത്ത് ചാടിപോവും എന്നവന് അറിയാമായിരുന്നു…

എടീ.. നീ മുൻപത്തെ പോലെ ഒന്നും അല്ല  നിനക്കിപ്പോ ഒടുക്കത്തെ വെയിറ്റ് ആണ് കേട്ടോ… അഗ്നിയുടെ വായിൽ നിന്നും അറിയാതെ പുറത്ത് ചാടിയതാണ് ആ വാക്കുകൾ…

എന്തുവാ…സാക്ഷി അവൻ പറഞ്ഞത് മനസിലാവാതെ അവന്റെ മുഖത്തേക്ക് നോക്കി..

അത് പിന്നേ ഇതിനു മുൻപ് ഞാൻ രണ്ട് തവണ ഇയാളെ എടുത്തിട്ടുണ്ടല്ലോ ഒന്ന്
വെള്ളം അടിച്ചു ഫിറ്റായപ്പോൾ ഒന്ന് ആ മാളിൽ വെച്ച് ഗുണ്ടകൾ ഓടിച്ചപ്പോൾ അന്ന് ഇയാൾക്ക് ഇത്രയും വെയിറ്റ് ഇല്ലായിരുന്നു..അതാ ഞാൻ അവൻ എങ്ങനെയോ പറഞ്ഞൊപ്പിച്ചു..

മ്മ്… അവൾ അമർത്തി മൂളി.. ചിന്തിക്കാൻ തുടങ്ങി 

ഡെവിളിനു കള്ളം പറയാൻ തീരെ അറിയില്ല.. ആ മുഖത്തെ പതർച്ച എനിക്ക് കാണാൻ കഴിയും…. എന്നിൽ നിന്നും എന്തൊക്കെയോ മറച്ചു വെക്കുന്നുണ്ട്… എനിക്കറിയാം ഈ കാട്ടിലൂടെയുള്ള യാത്ര അതുപോലും ഡെവിളിന്റെ പ്ലാൻ ആണെന്ന്… അത് മാത്രം എന്തിനാണെന്ന് എനിക്ക് അറിയില്ല.. പക്ഷെ ഒന്ന് മാത്രം അറിയാം
തമാശയ്ക്ക് വേണ്ടി തുടങ്ങിയ ഈ പ്രണയ നാടകത്തിൽ ഞാൻ തോറ്റു പോയി…. എനിക്കിപ്പോ ശരിക്കും ഡെവളിനോട് പ്രണയം തോന്നുന്നുണ്ട്…അതും മനസ്സിൽ പറഞ്ഞു അവന്റെ മുഖത്തേക്ക് നോക്കി ചെറുചിരിയാലേ അവന്റെ കഴുത്തിലൂടെ കയ്യിട്ട് മുറുകെ പിടിച്ചു… അവന്റെ  ഷർട്ടിന്റെ വിടവിലൂടെ കാണുന്ന  നെഞ്ചിൽ പതിയെ അധരങ്ങൾ പതിപ്പിച്ചതും അവളുടെ അധരങ്ങളുടെ ചെറുചൂടേറ്റ് അവന്റെ ഹൃദയം പുളകംകൊണ്ടു്…. അവന്റെ ഹൃദയതാളം പൊടുന്നനെ ഉർന്നു,….അവൾക്കത് വളരെ വ്യക്തമായി കേൾക്കാൻ പറ്റുന്നുണ്ടായിരിന്നു…

ഡെവിളെ ഹൃദയം ശക്തിയായി മിടുക്കുന്നുണ്ടല്ലോ.. എന്താ കാര്യം..

അത് നിന്റെ വെയിറ്റ് താങ്ങാൻ പറ്റാതെ കിതയ്ക്കുന്നതാ…

ഓ.. പിന്നെ… എനിക്കറിയാം… എന്റെ ചുണ്ട് അവിടം പതിഞ്ഞപ്പോഴാണ് അവിടെ ഡപ്പാൻ കൂത്ത് തുടങ്ങിയത്…

അറിയാമെങ്കിൽ പിന്നെ എന്തിനാ ചോദിക്കുന്നത്….

എന്നാലും സമ്മതിച്ചു തരരുത് കേട്ടോ എന്നും പറഞ്ഞു അവൾ അവന്റെ നെഞ്ചിൽ മുഖം പൂഴ്ത്തി കിടന്നതും അവന്റെ ചൊടിയിൽ ഒരു പുഞ്ചിരി വിരിഞ്ഞു…

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

അന്നത്തെ ആ കാട്ടരുവിക്ക് അരികിൽ എത്തിയ അഗ്നി അവളെ താഴെ ഇറക്കി ഒരു മരച്ചുവട്ടിൽ ഫോണും ചെരിപ്പും വെച്ച് 
കയ്യും മുഖവും ഒക്കെയും കഴുകാനായി അരുവിയുടെ അരികിലേക്ക് നടക്കാൻ ഒരുങ്ങി…

വരുന്നില്ലേ…

ഇല്ല… ഡെവിൾ പൊക്കൊളു..

അവൾ വരുന്നില്ല എന്ന് പറഞ്ഞതും അവൻ നടന്നകന്നു..

അവൻ പോയതും അവൾ പെട്ടെന്ന് അവന്റെ ഫോൺ കൈക്കലാക്കി.. നേരത്തെ വണ്ടിയിൽ ഇരുന്നപ്പോൾ അവൾ ഫോണിന്റെ ലോക്ക് ശ്രദ്ധിച്ചിരുന്നു… എങ്ങനെയെങ്കിലും തന്റെ ആ ഹാഫ് നേക്കഡ്‌ ഫോട്ടോ ഡിലീറ്റ് ചെയ്യണം എന്ന് മനസ്സിൽ കരുതി പെട്ടെന്ന് ലോക്കെടുത്തു ഗാലറി സെർച്ച്‌ ചെയ്യാൻ തുടങ്ങി… അപ്പോഴാണ് ഞാനും എന്റെ ശ്രീയും എന്നൊരു ഫോൾഡർ അവളുടെ ശ്രദ്ധയിൽ പെടുന്നത്… അത് കണ്ടതും അവൾ ശരിക്കും ഞെട്ടി.. ഫോൾഡർ ഓപ്പൺ ചെയ്യാൻ നേരമാണ് അവൻ തിരികെ വരുന്നത് അവൾ കാണുന്നത്.
ഫോണ്ട് എടുത്തിടത്ത് വെച്ച് അവൾ ഒന്നും അറിയാത്ത പോലെ ഇരുന്നു.. പക്ഷെ അപ്പോഴും അവളുടെ ഉള്ളിൽ ഒരുപാട്ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങൾ പൊട്ടി മുളച്ചിരുന്നു…

അവനു സംശയം തോന്നാതിരിക്കാൻ പഴയത് പോലെ പെരുമാറി തുടങ്ങി…

അതേ ഇവിടെ പാമ്പൊന്നും കാണില്ലല്ലോ.. ഈ സെറ്റപ്പ് കണ്ടിട്ട് ഇത് അന്ന് ശ്രീയെ പാമ്പ് കടിച്ച പ്ലേസ് പോലെ തോന്നുന്നു…

അതിവിടെ അല്ല..  ആ അരുവിയുടെ അരികിലെ പാറയുടെ മുകളിൽ നിന്നാ അന്ന് പാമ്പ് കടിച്ചത് ..

അതെങ്ങനെ ഡെവിളിന് കൃത്യമായിട്ട് അറിയാം…സാക്ഷി അതും പറഞ്ഞു അവന്റ മുഖത്തേക്ക് നോക്കി പുരികം പൊക്കി….

കഥ പറഞ്ഞത് ഞാൻ ആണെങ്കിൽ അതൊക്കെ എനിക്ക് അറിയാം എന്ന് കൂട്ടിക്കോ എന്നും പറഞ്ഞു പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് അവിടെ ഒരു വശത്തു വെച്ച് അവൻ അവിടെ മലർന്നു കിടന്നതും അവൾ ഇരുന്നു ചിന്തിക്കാൻ തുടങ്ങി..

അതേ ഒന്ന് വന്നു കിടക്കുമോ..എനിക്ക് നല്ല ക്ഷീണം ലോങ്ങ്‌ ഡ്രൈവ് ആയിരുന്നല്ലോ അതിന്റെ കൂടെ അവന്മാരുടെ ഇടിയും പോരാഞ്ഞു നിന്റെ മുടിഞ്ഞ വെയിറ്റും…

അയ്യടാ.. ഞാൻ അത്രയൊന്നും വെയിറ്റ് ഒന്നും ഇല്ല… അല്ല ചുമ്മാ എടുക്കാൻ പറഞ്ഞപ്പോൾ ഇയാൾ മാസ്സ് കാണിക്കാൻ വേണ്ടി എന്നെ എടുത്തതല്ലേ സഹിച്ചോ.. ഹും എന്നും പറഞ്ഞു അവൾ മുഖം തിരിഞ്ഞു കിടന്നു…ശേഷം വീണ്ടും എഴുന്നേറ്റ് പുറമെ ഇട്ടിട്ടുള്ള ജാക്കറ്റ് ഊരി മാറ്റി തറയിൽ പിരിച്ചു അതിൽ തലവെച്ചു കിടന്നു….

സ്കിൻ ഫിറ്റ്‌ ആയിട്ടുള്ള സ്ട്രാപ് സ്ലീവ് ആയിട്ടുള്ള ബനിയൻ ടോപ് ആയിരുന്നു അകത്ത് ഇട്ടിട്ടുണ്ടായിരുന്നത്….അത് കണ്ട അഗ്നി ഉമിനീരക്കി..

ദൈവമേ.. ഇവള് എന്റെ കണ്ട്രോൾ കളയും എന്നാ തോന്നുന്നത് എന്നും മനസ്സിൽ പറഞ്ഞു ഷർട്ടിനു മുകളിൽ ഇട്ടിരുന്ന അവന്റെ ജാക്കറ്റ് എടുത്ത് അവളുടെ മേലേക്ക് എറിഞ്ഞു 

എടീ… അത്കൊണ്ട് ദേഹം കവർ ചെയ്യാൻ നോക്ക്… ഇല്ലെങ്കിൽ രാത്രി ഉറങ്ങി കഴിയുമ്പോൾ കാട്ടു മൃഗങ്ങൾ വന്നു സീൻ പിടിക്കും …അതും പറഞ്ഞു അവൻ മുഖം തിരിച്ചു കിടന്നു..

താൻ ഉറങ്ങാതെ അവൻ ഉറങ്ങില്ല എന്ന് കരുതിയ സാക്ഷി ഉറക്കം നടിച്ചു കിടന്നു… കുറച്ചു നേരം കഴിഞ്ഞു അവളുടെ ഒരു അനക്കവും കേൾക്കാഞ്ഞിട്ട് അവൻ എഴുന്നേറ്റ് നോക്കിയതും അവൾ സുഖമായി ഉറങ്ങുന്നതാണ് അവൻ കാണുന്നത്… അവളുടെ മുടിയിഴകളികൂടെ മൃദുവായി വിരലോടിച്ചു…. ശേഷം തന്റെ സ്ഥാനത്തു വന്നു കിടന്നു…. ചരിഞ്ഞു കിടക്കുന്ന അവളുടെ പിൻകഴുത്തിലെ അവന്റെ പ്രിയപ്പെട്ട ആ കുഞ് മറുക് കണ്ടതും ഏതോ ഉൾപ്രേരണയിൽ അവൻ അവിടെ അധരങ്ങൾ പതിപ്പിച്ചതും അവളുടെ ശരീരത്തിലൂടെ ഒരു മിന്നൽപിണർ കടന്നുപോത് പോലെ തോന്നി….. അവൾ കണ്ണിറുക്കി അടച്ചു..അനങ്ങാതെ കിടന്നു..
അവൾ ഉണർന്നാലോ എന്ന് കരുതിയ അഗ്നി പെട്ടെന്ന് അവന്റെ സ്ഥാനത്ത് വന്നു കിടന്നു ഒന്നുകൂടെ തല ചെരിച്ചു അവളെ നോക്കി ശേഷം കണ്ണടച്ച് കിടന്നു..

കുറേ നേരം കഴിഞ്ഞു സാക്ഷി തിരിഞ്ഞു കിടന്നപ്പോൾ അവൻ നല്ല ഉറക്കത്തിൽ ആയിരുന്നു… സമയം പാഴാക്കാതെ അവന്റെ ഫോൺ എടുത്ത് ലോക്കെടുത്തു നേരത്തെ കണ്ട ഫോൾഡർ ഓപ്പൺ ചെയ്തതും അതിൽ കണ്ട ഫോട്ടോസും വിഡിയോസും കണ്ടു അവളുടെ ശ്വാസം പോലും വിലങ്ങിപോവും എന്ന് തോന്നിപോയി…

അവളും അഗ്നിയും ഒരുമിച്ചുള്ള ഒരുപാട് ഫോട്ടോസ്….ഇരുവരും ഒരുമിച്ചുള്ള മനോഹരമായ സ്വകാര്യ നിമിഷങ്ങൾ അടങ്ങുന്ന വീഡിയോസ്… കിച്ചണിൽ ഇരുവരും ഒരുമിച്ച് കുക്ക് ചെയ്യുന്നതും അവന്റെ നെഞ്ചിൽ കിടന്നുറങ്ങുന്നതും അവന്റെ തല മസ്സാജ് ചെയ്ത് കൊടുക്കുന്നതും അവൻ വീട്ടിൽ വെച്ചു പഠിപ്പിക്കുമ്പോൾ ഇമ ചിമ്മാതെ നോക്കി നിൽക്കുന്നതും അങ്ങനെയുള്ള മനോഹരമായ ഒരുപാട് വീഡിയോസ് അതിൽ ഉണ്ടായിരുന്നു…. അവളുടെ കണ്ണ് നിറഞ്ഞു വരാൻ തുടങ്ങി…
പിന്നെ എന്തോ ഓർമ്മ വന്നതും അവൾ വാട്ട്സ്ആപ്പ് തുറന്നു നോക്കി….

അതിൽ ശ്രീ എന്ന പേരിൽ സേവ് ചെയ്ത് വെച്ചിരിക്കുന്ന നമ്പറിൽ നിന്നും 4 വർഷങ്ങൾക്ക് മുൻപ് അയച്ച വോയിസ്‌ ക്ലിപ്പ് അവൾ വോളിയം കുറച്ചു
കേൾക്കാൻ തുടങ്ങി…  അതിലെ ഓരോ വാക്കുകളും  അവളുടെ ഹൃദയത്തെ കീറിമുറിച്ചുകൊണ്ടേയിരുന്നു… എല്ലാം കേട്ടു കഴിഞ്ഞതും അവളുടെ കൈ അറിയാതെ തന്നെ അവളുടെ വയറിലേക്ക് നീണ്ടു….  കണ്ണുനീർ കവിളിലൂടെ ഒലിച്ചിറങ്ങി…കരച്ചിൽ അടക്കാൻ അവൾ പാടു പെട്ടു….ഇരു കണ്ണും അമർത്തി തുടച്ചു അവനെ ഒന്നു നോക്കി…അവന്നപ്പോഴും നല്ല ഉറക്കത്തിലാണ്..

അന്നേരം അവന്റെ മുഖത്തു നിന്നും അവൾക്ക് കണ്ണെടുക്കാൻ തോന്നിയില്ല…അറിയാതെ ചെയ്തുപോയതിനൊക്കെ മനസ്സ്കൊണ്ട് അവനോട് അവൾ മാപ്പ് പറഞ്ഞുകൊണ്ടേയിരുന്നു…പക്ഷെ അപ്പോഴും അവൾക്ക് ഒന്നും ഓർക്കാൻ പറ്റുന്നുണ്ടായിരുന്നില്ല…..  … എത്ര ഓർക്കാൻ ശ്രമിച്ചിട്ടും ഒന്നും ഓർമയിൽ വരുന്നില്ല…അവൾക്ക് തല പെരുകും പോലെ തോന്നി… ഇനിയും ചിന്തിച്ചാൽ തന്റെ തല പൊട്ടിപൊളിയും എന്നവൾക്ക്  തോന്നി…അതിനാൽ അവൾ അവന്റെ ഫോൺ എടുത്തിടത്തു വെച്ച് കിടക്കാനിരുങ്ങുമ്പോഴാണ് അവന്റെ പാന്റിന്റെ പോക്കറ്റിൽ നിന്നും ഒരു ചെയിൻ പോലെയുള്ള സാധനം വീഴാറായത് പോലെ അവൾ ശ്രദ്ധിക്കുന്നത്…. അവനെ ഉണർത്താതെ പതിയെ അത് അവന്റെ പോക്കറ്റിൽ നിന്നും എടുത്ത് നോക്കിയതും അതൊരു താലി മാല ആണെന്ന് അവൾക്ക് മനസിലായി…..

ഇതായിരിക്കുമോ ഡെവിൾ പറഞ്ഞ കഥയിലെ ആ താലി…ആയിരിക്കാം.. ഇത് സാധാരണ താലി മാല അല്ല…അപ്പൊ ഡെവിൾ സ്വന്തം ലൈഫ് സ്റ്റോറി ആണ് എന്നോട് പറഞ്ഞത്… അപ്പോ എന്റെ ബോഡിഗാർഡ് ആയി നിൽക്കുന്ന ഡെവിളിപ്പോ ആരാണ്…അവൾ സ്വയം ചോദിച്ചു.. വെറും ബോഡിഗാർഡ് അല്ലെ..അവൾ വീണ്ടും അവന്റെ ഫോണെടുത്തു
ഗൂഗിളിൽ സെർച്ച്‌ ചെയ്യാൻ തുടങി..

അഗ്നിദേവ് ഐ പി എസ്. എന്ന് ടൈപ്പ് ചെയ്തു ….നെറ്റ് സ്ലോ ആയിരുന്നു… കറങ്ങി കറങ്ങി അവസാനം ഡിസ്‌പ്ലെയിൽ അഗ്നിദേവ് ഐ പി എസ്സിന്റെ ഫോട്ടോയും ബയോഗ്രാഫിയും അടങ്ങുന്ന ഒരുപാട് സെർച്ച്‌ റിസൾട്ട്‌ വന്നതും അവളുടെ കണ്ണ് മിഴിഞ്ഞു വന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button