ബോഡിഗാർഡ് : ഭാഗം 31


രചന: നിലാവ്
ഡെവിൾ.... ഹെല്പ് മി..... ഇവളെന്നെ കൊല്ലും...ഡെവിൾ...
അടഞ്ഞു കിടക്കുന്ന മുറിയിൽ നിന്നും സാക്ഷിയുടെ നിലവിളി കേട്ടതും അഗ്നിയുടെ ഹൃദയം പിടയാൻ തുടങ്ങി....
ശ്രീ.... ശ്രീ.... ഡോർ തുറക്ക്....
ഡോറിൽ തട്ടി വിളിക്കുന്ന അഗ്നിയുടെ ശബ്ദം കേട്ടതും സാക്ഷിയുടെ മുഖത്ത് ചെറിയ രീതിയിൽ ആശ്വാസം വന്നു നിറഞ്ഞു.... അഗ്നിയുടെ ശബ്ദം കേട്ടതും
അവൾ സാക്ഷിയുടെ കഴുത്തിനു നേരെ കത്തി നീട്ടിയപ്പോൾ അവളുടെ വയറിനിട്ടു ചവിട്ട് കൊടുത്ത് സാക്ഷി എഴുന്നേറ്റ് ഓടി ഡോറിന്റെ ലോക്ക് എടുക്കാൻ നേരം ആ സ്ത്രീ കത്തി ആഞ്ഞു വീശി.. അന്നേരം സാക്ഷി
ഒഴിഞ്ഞു മാറിയപ്പോൾ അവളുടെ കയ്യിൽ നിന്നും കത്തി താഴെ വീണ് പോയിരുന്നു .... സാക്ഷി ഡോറിന്റ ലോക്ക്
പകുതി എടുത്തപ്പോഴേക്കും അവൾ സാക്ഷിയെ ബലമായി പിടിച്ചു തള്ളിയതും സാക്ഷിയുടെ തല ചുവരിൽ ചെന്നിടിച്ചു....കണ്ണിൽ ഇരുട്ട് പടർന്നു കയറിയ സാക്ഷി ബോധം മറഞ്ഞു തറയിലേക്ക് ഊർന്നുവീണു... അപ്പോഴേക്കും അവൾ കത്തി വീണ്ടും കൈക്കലാക്കി ... ആ സമയം എങ്ങനെയൊക്കെയോ ഡോർ തള്ളി തുറന്നു അഗ്നി അകത്തു കയറി..അന്നേരമാണ് സാക്ഷിയുടെ കഴുത്തിലേക്ക് ആഞ്ഞു കുത്താനൊരുങ്ങുന്ന മുഖംമൂടി അണിഞ്ഞ പെണ്ണിനെ അവൻ കാണുന്നത്.. അവളെയാവൻ പിടിച്ചു തള്ളി... പിന്നീട് അവളുടെ കയ്യിൽ നിന്നും ബലമായി കത്തി പിടിച്ചു വാങ്ങാൻ നേരമാണ് തലപൊട്ടി ചോരയൊലിച്ചു കിടക്കുന്ന സാക്ഷിയെ അഗ്നി കാണുന്നത്... ആ നിമിഷം അഗ്നിയുടെ ശ്രദ്ധ സാക്ഷിയിലേക്ക് നീളുന്നത് മനസിലാക്കിയ ആ പെണ്ണ് അഗ്നിയുടെ കയ്യിൽ നിന്നും രക്ഷപെട്ടു ഓടി....
അന്നേരം അഗ്നി അതിനെക്കുറിച്ചു കൂടുതൽ ചിന്തിച്ചു സമയം കളയാതെ സാക്ഷിയെ കൈകളിൽ കോരിയെടുത്തു വണ്ടിക്കരികിലേക്ക് നടന്നു.... അജിത്തിനെ വിവരം അറിയിച്ച ശേഷം അഗ്നി തന്റെ വണ്ടി ഹോസ്പിറ്റലിലേക്ക് പറപ്പിച്ചു വിട്ടു..
മണിക്കൂറുകൾക്ക് ശേഷം സാക്ഷിയുടെ കരച്ചിൽ കേട്ടുകൊണ്ടാണ് അഗ്നി അവളുടെ അരികിലേക്ക് വരുന്നത്.... അഗ്നിയെ കണ്ടതും സാക്ഷി അവനെ ഇറുകെ പുണർന്നു പൊട്ടിക്കരയാൻ തുടങ്ങി....
ഹേയ്... എന്തിനാടി ഇങ്ങനെ കരയുന്നത്.... കരയല്ലേ... കരയല്ലെടി....നിനക്ക് ഒന്നും പറ്റിയിട്ടില്ല. അവളുടെ കരച്ചിൽ കണ്ടു അഗ്നി അവളുടെ പുറം തലോടികൊണ്ട് ആശ്വസിപ്പിക്കുകയാണ്... പക്ഷെ അവന്റെ കരലാളനങ്ങൾക്കൊന്നും അവളുടെ കരച്ചിൽ അടക്കാൻ പറ്റുന്നുണ്ടായിരുന്നില്ല....
അവൾ നമ്മുടെ.... നമ്മുടെ കുഞ്ഞിനെ... കൊന്നു .. കൊന്നു കളഞ്ഞില്ലേ....എനിക്ക് ഒരുപാട് വേദനിച്ചതാ... പ്രാണൻ പോവുന്ന വേദനയായിരുന്നു... ഞാൻ ഉറക്കെ കരഞ്ഞു..പക്ഷെ.. പക്ഷെ ആരും കേട്ടില്ല...
സാക്ഷിയുടെ നാവിൽ നിന്നുതിർന്ന വാക്കുകൾ അഗ്നിയിൽ ഒരു ഞെട്ടലാണ് ഉണ്ടാക്കിയത്... അവളെ തന്നിൽ നിന്നും അടർത്തി മാറ്റി അവളുടെ മുഖത്തേക്ക് നോക്കികൊണ്ട് ചോദിച്ചു..
എന്താ... എന്താ നീ പറഞ്ഞത്....
നിങ്ങൾക്ക് വേണ്ടിയാ അവൾ അത് ചെയ്തത്... എന്റെ വയറ്റിലേക്ക് ഹോക്കി സ്റ്റിക്ക് വെച്ചാണ് അവൾ അടിച്ചത്....ഞാൻ കാലു പിടിച്ചു പറഞ്ഞതാ... അവൾ കേട്ടില്ല...കൊന്നു കളഞ്ഞില്ലേ...
അതും പറഞ്ഞു ഏങ്ങി എങ്ങി കരയുന്നവളെ കണ്ടതും അഗ്നിയുടെ ഉള്ളിൽ സന്തോഷവും സങ്കടവും ഒരുപോലെ വന്നു നിറഞ്ഞു..
ശ്രീ.....
ഏറെ പ്രണയത്തോടെ അതിലുപരി ആദ്രവുമായിരുന്നു ആ വിളി...
മ്മ്...
നിനക്ക് എല്ലാം ഓർക്കാൻ പറ്റുന്നുണ്ടോ...
മ്മ്.... എല്ലാം...
എല്ലാം... എല്ലാം ഓർക്കാൻ പറ്റുന്നുണ്ടോ..
മ്മ്... പഴയതും പുതിയതും എല്ലാം എനിക്കിപ്പോ ഓർക്കാം....
സത്യമാണോ.. സത്യമാണോ നീ പറയുന്നത്...
മ്മ്...
അന്നേ ദിവസത്ത സംഭവമാണോ നീയിപ്പോൾ പറഞ്ഞത്..
മ്മ്....
എന്താ.. എന്താ അന്ന് നടന്നത്... ആരാ... ആരാ നിന്നെ....
അന്ന് നിങ്ങളുടെ വരവും പ്രതീക്ഷിച്ചു ഞാൻ കാത്തിരിക്കുകയായിരുന്നു.. എനിക്ക് അറിയാമായിരുന്നു എല്ലാം അറിഞ്ഞു കഴിഞ്ഞാൽ എന്നെ കാണാൻ ഓടി വരുമെന്ന്.... ആ സമയത്താണ് ഞാൻ കാളിങ് ബെൽ ശബ്ദം കേൾക്കുന്നത്... നിങ്ങളുടെ വരവ് പ്രതീക്ഷിച്ച ഞാൻ ഡോർ തുറന്നു.... തീരെ പ്രതീക്ഷിക്കാത്ത വ്യക്തി മുന്നിൽ നിൽക്കുന്നത് കണ്ടപ്പോൾ ആ വരവിന്റെ ഉദ്ദേശം എനിക്ക് ആദ്യം മനസിലായില്ല... ശത്രുവാണെന്ന് മനസിലാക്കാതെയാണ് ഞാൻ അകത്തേക്കു സ്വീകരിച്ചതും സംസാരിച്ചതും.... പിന്നീടാണ് ആളുടെ ഉദ്ദേശം എന്നെ നിങ്ങളുടെ ജീവിതത്തിൽ നിന്നും ഒഴിവാക്കുകയാണെന്ന് മനസിലാവുന്നത്... ഞാൻ നമ്മൾ തമ്മിലുള്ള ബന്ധം വളരെ നല്ല രീതിയിൽ അവരെ പറഞ്ഞു മനസിലാക്കാൻ നോക്കി എങ്കിലും ആളതൊന്നും കേൾക്കാൻ തയ്യാറല്ലായിരുന്നു.....കുഞ് നാളുമുതൽ നിങ്ങളെ മനസ്സിൽ കൊണ്ട് നടക്കുകയായിരുന്നുവെന്നും സൗഹൃദത്തിനുമപ്പുറം നിങ്ങളോട് ഇഷ്ടം തോന്നി തുടങ്ങിയപ്പോൾ അത് തുറന്നു പറയാൻ വേണ്ടിയാണു നാട്ടിലേക്ക് വന്നതെന്നും അന്നേരമാണ് ഞാൻ നിങ്ങളുടെ ഇടയിലേക്ക് വന്നതെന്നും ഞാൻ വന്നില്ലായിരുന്നെങ്കിൽ നിങ്ങൾ അവരെ സ്വീകരിക്കുമായിരുന്നുവെന്നും ഞാൻ വന്നതിനു ശേഷം നിങ്ങൾ അവരെ അവഗണിക്കാൻ തുടങ്ങി അങ്ങനെ എനിക്കെതീരെ എന്തൊക്കെയോ പറഞ്ഞു തുടങ്ങി... ആദ്യം ഞാൻ എല്ലാം കേട്ടു നിന്നു.. പിന്നീട് അതിൽ ഭീഷണിയുടെ സ്വരം കലർന്നപ്പോൾ ഞാൻ പ്രതികരിച്ചു തുടങ്ങി ... എന്റെ നയം ഞാൻ വ്യക്തമാക്കി... വേറെന്ത് ചോദിച്ചാലും ഞാൻ കൊടുത്തേനെ പക്ഷെ നിങ്ങളെ വിട്ടു തരാൻ എനിക്ക് പറ്റില്ലെന്ന് പറഞ്ഞു.. പിന്നീടങ്ങോട്ട് അവരിൽ ക്രൂരഭാവം നിറയുകയായിരുന്നു.... എനിക്ക് നേരെ എന്തോ വിഷവാതകം സ്പ്രേ ചെയ്ത് എന്നെ അവശയാക്കി ... എന്റെ കഴുത്തിൽ കിടക്കുന്ന താലി അഴിച്ചു മാറ്റുന്നതും ഒരു പേപ്പറിൽ എന്തൊക്കെയോ കുത്തികുറിക്കുന്നതും പാതി ബോധത്തിൽ ഞാൻ അറിയുന്നുണ്ടായിരിന്നു.... പക്ഷെ എനിക്ക് പ്രതികരിക്കാൻ പറ്റുന്നുണ്ടായിരിന്നില്ല....പിന്നീട് കണ്ണ് തുറന്നു നോക്കിയപ്പോൾ ഞാൻ മറ്റെവിടെയോ ആയിരുന്നു... കയ്യും കാലും ബന്ധിച്ചു ഒന്നങ്ങാൻപോലും ആവാതെ... എന്നെ വിട്ടയക്കാൻ ഞാൻ കെഞ്ചി പറഞ്ഞു എങ്കിലും കേട്ടില്ല.. ഒരു തുള്ളി വെള്ളം പോലും തന്നില്ല... അപ്പോഴാണ് ഞാൻ നമ്മുടെ കുഞ്ഞിന്റെ കാര്യം പറയുന്നത് അത് കേട്ടിട്ടെങ്കിലും അല്പം ദയ തോന്നിയാലോ എന്ന് കരുതി... പക്ഷേ ഒരു സ്ത്രീക്ക് അത്രയ്ക്കും ക്രൂരയാവാൻ പറ്റും എന്നെനിക്ക് അപ്പോഴാണ് മനസിലായത്.... എന്റെ വയറ്റിലേക്ക് ഹോക്കി സ്റ്റിക്ക് വെച്ച് രണ്ടു തവണയാ അടിച്ചത്... വേദനകൊണ്ട് നിലവിളിച്ച എന്റെ വായ പൊത്തിപിടിച്ചപ്പോൾ ഞാൻ അവളുടെ കൈ കടിച്ചു പൊട്ടിച്ചു... ആ സമയത്ത് എന്റെ തലയിലേക്ക് ശക്തിയായി അടിക്കുകയായിരുന്നു... അതോടെ എന്റെ ബോധം പൂർണമായും മറഞ്ഞുപോയിരുന്നു...പിന്നീട് കണ്ണ് തുറന്നപ്പോൾ എനിക്കൊന്നും ഓർമയില്ലായിരുന്നു... നിങ്ങളുടെ മുഖംപോലും ഞാൻ മറന്നുപോയിരുന്നു...ഞാൻ വീണ്ടും ആ പഴയ സാക്ഷിയായി മാറി...പിന്നീട് ഡെവിൾ ആയിട്ടാണ് നിങ്ങളെന്റെ ജീവിതത്തിലേക്ക് കടന്നു വന്നത്....ഇന്ന് ഈ നിമിഷംവരെയും എനിക്ക് ഇതൊന്നും ഓർക്കാൻ പറ്റിയിരുന്നില്ല... വീണ്ടും ആ പഴയ സംഭവം കണ്മുന്നിൽ വെച്ച് നടന്നപ്പോൾ നഷ്ടപ്പെട്ടുപോയ ഓർമ്മകൾ ഓരോന്നായി എന്നിലേക്ക് തിരിച്ചു വരികയായിരുന്നു....ഇതിൽ കൂടുതൽ ഒന്നും എനിക്ക് അറിയില്ല..
എല്ലാം കേട്ടു കഴിഞ്ഞതും അഗ്നിയുടെ മുഖം ദേഷ്യംകൊണ്ട് വലിഞ്ഞു മുറുകിയിരുന്നു... ഇത്രയൊക്കെ വേദന അനുഭവിച്ച തന്റെ പ്രിയപ്പെട്ടവളെ കുറച്ചു നാളെങ്കിലും താൻ സംശയിച്ചുപോയല്ലോ എന്നോർത്തു അഗ്നിക്ക് കുറ്റബോധം തോന്നി...
തന്റെ മുന്നിലിരിക്കുന്ന പെണ്ണിനെ ചുംബനംകൊണ്ട് മൂടുമ്പോൾ അഗ്നിയുടെ കണ്ണും അറിയാതെ നിറഞ്ഞു പോയിരുന്നു......
അവൾ... ജുവൽ അവൾ തന്നെയാണോ ഇന്നും നിന്നെ ..... അഗ്നി വാക്കുകൾ മുഴുവനാക്കിയില്ല..
മ്മ്....
ഞാൻ കൂട്ടുകാരിയായിട്ടല്ല കൂടപ്പിറപ്പായിട്ടാണ് അവളെ കണ്ടിട്ടുള്ളത് .... ആ എന്നെ അവൾക്കെങ്ങനെ ഇങ്ങനെ കൂടെ നിന്നു ചതിക്കാൻ തോന്നി.... എല്ലാത്തിനും മുൻപന്തിയിൽ നിൽക്കുമ്പോഴും അവളുടെ ഉള്ളിൽ ഇത്രയും വിഷം ഉണ്ടായിരുന്നോ..... ഛെ.... ഞാൻ അറിഞ്ഞില്ലല്ലോ ഒന്നും...എന്നെ ശിക്ഷിച്ചിരുന്നേൽ ഒരുപക്ഷെ ഞാൻ ക്ഷമിച്ചേനെ.. പക്ഷെ നിന്നെ.. ഞാനത് ഒരിക്കലും സഹിക്കില്ല.. പൊറുക്കില്ല...എങ്ങനെ അവൾക്ക് ഇത്രയ്ക്കും ക്രൂരയാവാൻ പറ്റി... ഒന്നും അറിയാത്ത നമ്മുടെ കുഞ്....ഒന്ന് തലോടാൻപോലും എനിക്ക് പറ്റിയില്ലല്ലോ... അത്രയും പറഞ്ഞു സാക്ഷിയെ ഇറുകെ പുണർന്നു കരയുന്ന
അഗ്നിയെ സാക്ഷിക്ക് എങ്ങനെ സമാധാനിപ്പിക്കണം എന്നറിയാതെയായി...ആദ്യമായിട്ടായിരുന്നു അത്രത്തോളം തകർന്ന അഗ്നിയെ അവൾ കാണുന്നത്..
ഡെവിൾ.. ഇങ്ങനെ.. ഇങ്ങനെ കരയല്ലേ. പോട്ടെ... നമുക്ക്.. നമുക്ക് ആ കുഞ്ഞിനെ വിധിച്ചിട്ടില്ല എന്ന് കരുതിയാൽ മതി.... കരയല്ലേ ഡെവിൾ... സാക്ഷി അവന്റെ മുഖം കൈകുമ്പിളിൽ കോരിയെടുത്തുകൊണ്ട് പറഞ്ഞു...
നിനക്ക് ഒരുപാട് വേദനിച്ചായിരുന്നോ... വേദനിച്ചുകാണും... നല്ലോണം വേദനിച്ചു കാണും...എന്നും പറഞ്ഞു അവളുടെ വയറിൽ വട്ടംചുറ്റി പിടിച്ചു മുഖം പൂഴ്ത്തി കരയുന്നവന്റെ മുടിയിലൂടെ സാക്ഷി പതിയെ വിരലോടിച്ചു...അങ്ങനെ കുറച്ചു നേരം ഇരുവരും അതുപോലെ ഇരുന്നു... രണ്ടുപേരും ഒന്ന് ഓക്കേയതും അഗ്നി ബെഡിൽ ഇരുന്ന് സാക്ഷിയെ നെഞ്ചോട് ചേർത്ത് പിടിച്ചു....
ശ്രീ.....
മ്മ്...
നമുക്ക് രണ്ടു ദിവസത്തിനുള്ളിൽ ഇവിടം വിടണം....
എന്താ ഇത്ര പെട്ടെന്ന് പോവാൻ..എനിക്ക് എങ്ങോട്ടും പോവണ്ട..
നിന്റെ അച്ഛൻ വിളിച്ചിരുന്നു നിന്നെയും കൊണ്ട് ചെല്ലാൻ പറഞ്ഞു...
അച്ഛനോ..അയ്യോ ഇനി അച്ഛൻ വല്ലതും..
ഹേയ്... അങ്ങനെയൊന്നും ഉണ്ടാവില്ല..സാർ നല്ല രീതിയിൽ തന്നെയായിരുന്നു എന്നോട് പെരുമാറിയത്..
ഇവിടുന്ന് പോയാൽ... ഇനി എങ്ങനെയാ... എനിക്ക് പറ്റില്ല...
ഞാൻ കൂടെ തന്നെ കാണും പോരെ..
പോര.. എനിക്ക് ഇതുപോലെ ഒക്കെ വേണം....
അതിനു കുറച്ചു കാത്തിരുന്നേ പറ്റു... നിന്നെ വീട്ടിലെത്തിച്ചിട്ട് എനിക്ക് കുറച്ചു കാര്യങ്ങൾ ചെയ്ത് തീർക്കാനുണ്ട്... അതുവരെ നല്ല കുട്ടിയായി വീടിനകത്തു അടങ്ങി ഇരുന്നാൽ മതി... പ്ലീസ് പുതിയ പ്രശ്നത്തിന് ഒന്നും പോവല്ലേ ചുറ്റിലും ശത്രുക്കളാ...
അത് കഴിഞ്...
അത് കഴിഞ്ഞു നമുക്ക് ആലോചിക്കാം..
ആലോചിച്ചാൽ പോര എന്നെ കൂടെ കൂട്ടണം.. ഞാൻ അച്ഛനോട് എല്ലാം തുറന്നു പറയാൻ പോവുകയാ..
ഹേയ്.. ഇപ്പോ ഒന്നും വേണ്ട നീയൊന്നു ക്ഷമിക്ക് ശ്രീ... അത് കഴിഞ്ഞു ഞാൻ വേണ്ടത് ചെയ്തോളാം....എന്റെ ജീവനുള്ളിടത്തോളം ഞാൻ നിന്നെ തനിച്ചാക്കില്ല.. ചേർത്തു പിടിച്ചോളാം.
അത് കേട്ടതും സാക്ഷി അവന്റെ നെഞ്ചിലേക്ക് ഒന്നുകൂടെ ചാഞ്ഞു...
രണ്ട് ദിവസത്തിന് ശേഷം സാക്ഷിയുമായി അഗ്നി അവളുടെ വീട്ടിലേക്ക് യാത്ര തിരിച്ചു.... മന്തി മന്തിരത്തിന് മുന്നിൽ അഗ്നി വണ്ടി നിർത്തി... വണ്ടിയിൽ നിന്നും ഇറങ്ങിയ അഗ്നിക്ക് പിന്നാലെ സാക്ഷിയും ഇറങ്ങി...
പരസ്പരം പിരിയാനാവാതെ ഇരുവരും നോട്ടം കൊണ്ട് യാത്ര പറഞ്ഞു.... അവനിൽ നിന്നും അകന്നു മാറാനാവാതെ സാക്ഷി ചുറ്റുവട്ടത്തു ആരും ഇല്ലെന്ന് ഉറപ്പ് വരുത്തി അഗ്നിയുടെ കവിളിൽ ചുണ്ടമർത്തി അകത്തേക്ക് നടന്നു... അവളുടെ പ്രവർത്തിയിൽ ഒരു നിമിഷം അഗ്നി പകച്ചുപോയി....ചുറ്റിലും ആരും ഇല്ലെന്ന് മനസിലായപ്പോഴാണ് അഗ്നിക്ക് ശ്വാസം നേരെ വീണത്...എന്നാൽ ആ ഭാഗത്തു പുതുതായി സ്ഥാപിച്ച സി സി ടി വി ക്യാമറ ഇരുവരുടെയും ശ്രദ്ധയിൽ പെട്ടിരുന്നില്ല... ഇരുവരുടെയും വരവ് പ്രതീക്ഷിച്ചു സിസി ടി വി ദൃശ്യങ്ങൾ വീക്ഷിച്ചുകൊണ്ടിരുന്ന ചന്ദ്രശേഖരിന്റെ മുഖം ഇത് കണ്ടു വലിഞ്ഞു മുറുകി.... പക്ഷെ അതിന് ശേഷവും അഗ്നിക്ക് മുന്നിൽ ഒന്നും അറിയാത്തപോലെ അയാൾ പെരുമാറി......അയാളുടെ ഉള്ളിൽ ചില കണക്ക് കൂട്ടലുകൾ ഉണ്ടായിരുന്നു..
രാത്രിയിൽ സാക്ഷിക്ക് കിടന്നിട്ട് ഉറക്കം വരുന്നില്ലായിരുന്നു..... മനസ്സ് നിറയെ അവളുടെ ഡെവിൾ മാത്രമായിരുന്നു... ഇരുവരും ഒരുമിച്ചുള്ള നിമിഷങ്ങൾ ആയിരുന്നു...ഉറക്കം വരാഞ്ഞിട്ട് പുസ്തകം എടുത്ത് വായിക്കാൻ നോക്കി
ഫോൺ എടുത്ത് അതിൽ കുറച്ചു നേരം കുത്തി എങ്കിലും മനസ്സ് പിടിച്ചിടത്തു കിട്ടാതെ ആയപ്പോഴാണ് അവൾ അഗ്നിയെ കാൾ ചെയ്യുന്നത് .....അഗ്നിയും ഉറക്കം വരാതെ ബുദ്ധിമുട്ടുകയായിരുന്നു അതിനിടയിലാണ് സാക്ഷിയുടെ കാൾ വരുന്നത് കാണുന്നത്... ഉള്ളിലെ സന്തോഷം പുറത്ത് കാണിക്കാതെ ഗൗരവത്തിൽ കാൾ അറ്റൻഡ് ചെയ്തു..
ഹലോ..
ഹെലോ ഡെവിൾ....
നീ ഉറങ്ങിയില്ലേ..
ഉം.. ഉം....
അതെന്താ....
എനിക്ക് ഉറക്കം വരുന്നില്ല... എനിക്ക് ഡെവിളിനെ കാണാൻ തോന്നുവാ.... ഒന്നിവിടം വരെ വരുമോ..
ഇപ്പോഴോ.. ഹേയ് അതൊന്നും നടക്കില്ല
നടക്കണ്ട വന്നാൽ മതി..
അത് പറ്റില്ല ശ്രീ....
പറ്റും ഇല്ലെങ്കിൽ ഞാൻ അങ്ങോട്ട് വരുട്ടൊ ..
ദേ ശ്രീ ചുമ്മാ കളിക്കല്ലേ... നിന്റെ അങ്കിൾ ഉണ്ടല്ലോ അങ്ങേരുടെ പെരുമാറ്റത്തിൽ എനിക്ക് ചെറിയ സംശയം ഉണ്ട്...അയാളുടെ കണ്ണിൽ പെട്ടാൽ തീർന്ന്..
അങ്കിളിനോട് പോവാൻ പറ.. എനിക്കിപ്പോ ഇയാളെ കണ്ടേ പറ്റു...എനിക്ക് വയ്യെന്ന്..
എന്ത് പറ്റിയതാ..
അത് പിന്നെ.. വയറു.. വയറു വേദനയാ... നല്ല പൈനാന്നെ ...
അതിനിപ്പോ ഞാൻ എന്ത് വേണം...
എനിക്കിത്തിരി കെയർ വേണം...
കയർ വേണം എന്നോ എന്തിനാ തൂങ്ങി ചാവാനാ...
ദുഷ്ടാ.. കയറല്ല.. കെയർ..കെയർ...പോടാ അൻറൊമാന്റിക് മൂരാച്ചി...
ഡീ... നിന്റെ വിളച്ചിൽ ഞാൻ തീർത്ത് തരുന്നുണ്ട്....എന്റെ കയ്യിൽ കിട്ടിക്കോട്ടെ..
പിന്നല്ലാതെ....
ഞാനിപ്പോ എന്താ ചെയ്യേണ്ടത്... പറ..
ദേ കണ്ടോ ചോദിക്കുന്നത് കണ്ടോ..ഒന്നും അറിയില്ല..ഭാര്യക്ക് വയർ വേദന വരുമ്പോൾ ഭർത്താക്കന്മാർ എന്താ ചെയ്യാ അതൊക്കെ അങ്ങ് ചെയ്ത് തന്നാൽ മതി...
അത് ഒന്ന് ഉറങ്ങി എഴുന്നേറ്റാൽ മാറിക്കോളും....മോള് കണ്ണടച്ച് കിടന്നോ..
പറ്റില്ല എനിക്കിപ്പോ കാണണം...അല്ലെങ്കിൽ വേണ്ട ഞാൻ അങ്ങോട്ട് വരാം... ദേ ഞാൻ വരുവേ..
വേണ്ട വേണ്ട.. ഞാൻ വന്നോളാം.. നീയാ ബാൽക്കണിയിൽ വന്നു നിൽക്ക് എന്നും പറഞ്ഞു അവൻ കാൾ കട്ട് ചെയ്തു...
ബാൽക്കണി ഡോറും തുറന്ന് തന്റെ വരവും പ്രതീക്ഷിച്ചു നിൽക്കുന്ന സാക്ഷിയെ കണ്ടതും അവൻ പിന്നിലൂടെ ചെന്ന് അവളെ ഇറുകെ പുണർന്നു.....
വല്യ ഡിമാൻഡ് ആയിരുന്നല്ലോ പിന്നെ എന്തിനാ വന്നത്....സാക്ഷി കൃത്രീമ ദേഷ്യം കാട്ടി...
എന്നാൽ പോയേക്കാം....മ്മ്... അവളുടെ കാതോരം ചുണ്ടമർത്തികൊണ്ട് പറഞ്ഞു...പോട്ടെ...
അയ്യോ വേണ്ട....
വേദന കുറവുണ്ടോ അവളുടെ വയറിൽ തലോടികൊണ്ടവൻ ചോദിച്ചു...
അത് പിന്നെ ഞാൻ ഡെവിളിനെ പറ്റിച്ചതാ ... എനിക്ക് വയ്യെന്ന് കേൾക്കുമ്പോൾ പെട്ടെന്ന് വരും എന്ന് കരുതി... എവിടുന്ന്..
ഇയാൾക്ക് അതിനെ പറ്റിയൊന്നും വല്യ ധാരണ ഇല്ലല്ലേ... അത്കൊണ്ട് ഇനി ആ സമയത്ത് കൂടുതലൊന്നും പ്രതീക്ഷിക്കണ്ടല്ലോ അല്ലെ.....
ഡീ.. നീയെന്നെ അങ്ങനെ കൊച്ചാക്കുകയൊന്നും വേണ്ട... ഒരു മാതിരി പൈങ്കിളി പ്രേമം ഒന്നും എനിക്ക് വശം ഇല്ലെങ്കിലും അത്യാവശ്യം റൊമാൻസൊക്കെ എനിക്കും അറിയാം.. എന്റെ പോന്നു മോള് ഒന്ന് ക്ഷമിക്ക്...ആദ്യം ഈ പ്രശ്നങ്ങൾ ഒക്കെ ഒന്ന് ഒതുങ്ങിക്കോട്ടെ അത് കഴിഞ്ഞു നിനക്ക് മനസിലാക്കി തരുന്നുണ്ട് അഗ്നിദേവ് ആരാണെന്ന്... അപ്പോഴും ഇങ്ങനെയൊക്കെ തന്നെ പറയണം എന്നും പറഞ്ഞു അവളുടെ തോളിൽ ചുണ്ടമർത്തി....
അല്ല നീയെന്നെ കൊലക്ക് കൊടുക്കാനാണോ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്... ഇവിടെ നിന്നാൽ വല്ലോരും കാണും..ഇപ്പൊ കണ്ടില്ലേ ഇനി ഞാൻ പൊയ്ക്കോട്ടേ....
പോവാനോ... ഇത്ര പെട്ടെന്നൊ നിങ്ങൾ ഇങ് വാ മനുഷ്യാ എന്നും പറഞ്ഞു സാക്ഷി അവന്റെ കയ്യും പിടിച്ചുമുറിയിലേക്ക് നടന്നു.... ബെഡിന് അരികിൽ എത്തിയ അഗ്നിയെ അവൾ ബെഡിലേക്ക് തള്ളിയിട്ടു ശേഷം ബാൽക്കണി ഡോർ അടച്ചു ലോക്ക് ചെയ്തു...
എന്താണ് ഭവതിയുടെ ഉദ്ദേശം..
തനിക്കു നേരെ വല്ലാത്ത ഭാവത്തിൽ നടന്നു വരുന്ന സാക്ഷിയെ നോക്കി അഗ്നി ചോദിച്ചു..
ദുരുദ്ദേശം മാത്രം....എന്താ ഡെവിളിനു പേടി ഉണ്ടോ...
ചെറിയ പേടി ഇല്ലാതില്ല...
പേടിക്കേണ്ട ഞാൻ റേപ്പ് ഒന്നും ചെയ്യില്ല..
അതും പറഞ്ഞു അവൾ ഇരിരിക്കുന്ന നൈറ്റ് വെയറിന് മുകളിലെ ഓവർകോട്ട് അഴിച്ചു മാറ്റി....
അവളുടെ ഹോട് ആയിട്ടുള്ള കോസ്ട്യൂമ് കണ്ട് അഗ്നി ഉമിനീരക്കി....
രണ്ടും കൽപ്പിച്ചാണല്ലേ....
അങ്ങനെ ചോദിച്ചാൽ ഒരു ഫ്രഞ്ചോക്കെ അടിച്ചു കുറച്ചു റൊമാൻസിച്ചു രാവിലെ വരെ ഇയാളെ കെട്ടിപിടിച്ചു ഉറങ്ങണം.. തത്കാലം അത്രേ ഉള്ളു....
അഹാ അത്രേ ഉള്ളു എന്നാൽ എനിക്ക് അത് പോരെങ്കിലോ എന്നും പറഞ്ഞു അവളുടെ കൈ പിടിച്ചു വലിച്ചു നെഞ്ചിലേക്കിട്ടു....
അവിടെ കീഴ്ച്ചുണ്ട് ഞെരിച്ചുകൊണ്ട് ചോദിച്ചു
ഫ്രഞ്ച്..... അത് ഞാൻ അടിക്കണോ അതോ....
ഫ്രഞ്ചോ....ഒന്ന് പോയെ ഡെവിൾ ഞാൻ ചുമ്മാ പറഞ്ഞതാ... ഇയാൾ മാറിക്കെ എനിക്ക് ഉറക്കം വരുന്നു.. നമുക്ക് ഉറങ്ങാം എന്നും പറഞ്ഞു കുതറി മാറാൻ നോക്കിയവളെ അഗ്നി
ഇരു കയ്യും പിടിച്ചു വെച്ച് ലോക്ക് ചെയ്ത് അവളുടെ മേലെയായി അമർന്നു.....അഗ്നിയുടെ അധരങ്ങൾ സാക്ഷിയുടെ കഴുത്തിലാകമാനം ഒഴുകി നടന്നു..
ഡെവിൾ..എന്താ ഈ കാണിക്കുന്നത്.. എനിക്ക്.. ഞാൻ....
ഞാൻ...മ്മ്.. പറ....
അത് പിന്നെ ഞാൻ ഇങ്ങനെയൊന്നും ഉദ്ദേശിച്ചിട്ടില്ല ...
എങ്ങനെയൊന്നും... എന്നിട്ടാണോ ഇതുപോലെ എന്റെ മുന്നിൽ വന്നു നിന്നത്.... മനുഷ്യന്റെ കണ്ട്രോൾ കളഞ്ഞിട്ട് പറയുന്നത് കേട്ടില്ലേ..ഇന്ന് ഞാൻ എന്തായാലും നിന്നെ വെറുതെ വിടാൻ ഉദ്ദേഷിച്ചിട്ടില്ല..എന്റെ ഉള്ളിലെ ഉറങ്ങികിടന്ന വികാരത്തെ നീയായിട്ട് ഉണർത്തിയിരിക്കുകയാ... അതുകൊണ്ട് എനിക്ക് നിന്നെ നേരം പുലരുവോളം സ്നേഹിക്കണം...വീണ്ടും എന്റേത് മാത്രമാക്കണം... സമ്മതമൊന്നും ചോദിക്കുന്നില്ല.. പൊന്ന് മോള് അങ്ങ് സഹിച്ചേക്ക് എന്നും പറഞ്ഞു ഞൊടിയിടയിൽ അവളുടെ അധരങ്ങൾ അവന്റേതാക്കി മാറ്റി... വൈകാതെ ഇരുവരുടെയും പ്രണയം കാമത്തിലേക്ക് വഴിമാറി...ഇരു ശരീരവും വീണ്ടും ഒന്നായി മാറി.... രാത്രിയുടെ ഏതോ യാമത്തിൽ ഇരുവരും തളർച്ചയോടെ ഉറക്കത്തിലേക്ക് വഴുതി വീണു....
വെളുപ്പിന് അഞ്ചു മണിക്കാണ് അഗ്നി സാക്ഷിയുടെ മുറിയിൽ നിന്നും ഇറങ്ങിപോയത്... ആരും ഇല്ലെന്ന് ഉറപ്പ് വരുത്തിയ അഗ്നി എങ്ങനെയൊക്കെയോ ഗാർഡ്സിന്റെ ഔട്ട് ഹൌസിൽ തന്റെ മുറിയിൽ എത്തി.... അകത്തു കയറിയ അഗ്നി ഡോർ അടക്കാതെ അകത്തു കയറി ഫോൺ ചാർജിനു വെക്കാൻ നേരമാണ് ഒരു പെണ്ണ് വന്നു
അഗ്നിയുടെ മുറിയിൽ കയറുന്നത്... അവൾ കയറിയപ്പാടെ ഡോർ അടച്ചു ലോക്ക് ചെയ്തു..
ആരാ നീ.... എന്തിനാ ഇവിടെ വന്നത്...
അവൾ ഒന്നും മിണ്ടിയില്ല..
ചോദിച്ചത് കേട്ടില്ലേ...ആരാന്നു..
അത് പിന്നെ.. ഞാൻ..... എനിക്ക്
അവൾ വിക്കി വിക്കി സംസാരിക്കാൻ തുടങ്ങി....
അപ്പോഴാണ് ആരോ ഡോറിൽ ശക്തമായി തട്ടുന്നത് ഇരുവരും കേൾക്കുന്നത്..
അയ്യോ സാറെ ഡോർ തുറക്കല്ലേ....അവൾ ഡോറിന് കുറുകെ നിന്നു..
മാറി നിൽക്കെടി എന്നും പറഞ്ഞു അവളെ തള്ളിമാറ്റി ഡോർ തുറന്ന അഗ്നി പുറത്ത് നിൽക്കുന്ന ആൾക്കാരെ കണ്ട് ചെറുതായി ഒന്ന് പതറി.............കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]