Novel

ബോഡിഗാർഡ് : ഭാഗം 7

[ad_1]

രചന: നിലാവ്

സാക്ഷിക്ക് തലവേദന ആയതിനാൽ അന്നേദിവസം അവൾ കോളേജിൽ പോയില്ലായിരുന്നു.. അതുകൊണ്ട് അഗ്നിക്കും പ്രത്യേകിച്ച് ഡ്യൂട്ടിയും ഇല്ലായിരുന്നു… അഗ്നിയും അന്ന് മുഴുവൻ
മുറിയിൽ ചടഞ്ഞു കൂടി ഇരുന്നു…

പിറ്റേന്ന് രാവിലെ സാക്ഷിയെ കോളേജിലേക്ക് ഡ്രോപ്പ് ചെയ്യാൻ വേണ്ടി പുറത്തു വണ്ടിയുമായി കാത്തിരിക്കുകയായിരുന്നു അഗ്നി.. സാക്ഷിക്ക് ആണെങ്കിൽ കഴിഞ്ഞ ദിവസത്തെ കാര്യങ്ങൾ ഓർമ വന്നതും അവനെ ഫേസ് ചെയ്യാൻ ഒരു മടി തോന്നി… പിന്നെ  അവനെ ശ്രദ്ധിക്കാതെ എങ്ങനെയൊക്കെയോ
വണ്ടിയിൽ കയറി ഇരുന്നു… സാക്ഷി ആണെങ്കിൽ ചമ്മൽ കാരണം അവന്റെ മുഖത്തേക്ക് നോക്കുന്നുപോലും ഇല്ല…

കെട്ടൊക്കെ വിട്ടോ ആവോ… എന്താ ഒരു പെർഫോമൻസ് ആയിരുന്നു….

ഓ… സാക്ഷി പുച്ഛിച്ചു തള്ളി..

എന്ത് ഓ.. ഞാൻ  മുഴുവനും വീഡിയോ ആയി എടുത്ത് വെച്ചിട്ടുണ്ട്..കാണണോ..

ചുമ്മാ ഓരോന്ന് പറഞ്ഞുണ്ടാക്കല്ലേ..

ചുമ്മാ പറഞ്ഞതൊന്നും അല്ലെന്ന്.. ദേ നോക്കിക്കേ… ഈ ഫോട്ടോ കണ്ടോ… എന്നും പറഞ്ഞു അവൻ എടുത്ത ആ ഫോട്ടോ അവൾക്ക് നേരെ നീട്ടിയതും അവളുടെ കണ്ണ് മിഴിഞ്ഞു വന്നു…സാക്ഷി അവന്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാൻ നേരം അഗ്നി കള്ളച്ചിരിയോടെ പോക്കറ്റിലിട്ട് അവളെ ഒന്ന് നോക്കി… അന്നേരം സാക്ഷിയുടെ മുഖം ബലൂൺ പോലെ വീർത്തു വന്നിട്ടുണ്ട്..

ഇത് ഭയങ്കര മോശം ആണുട്ടോ ഡെവിളെ…..അയ്യേ.. അത് ഡിലീറ്റ് ചെയ്യ്..

ഇത് മാത്രം അല്ല ഇതുക്കും മേലെയായിരുന്നു തന്റെ ഓരോ പെർഫോമൻസും…എന്നെ പ്രലോഭിപ്പിക്കാൻ താൻ ഒരുപാട് ശ്രമിച്ചതാ..ഞാനൊരു മാന്യൻ ആയത് കൊണ്ട് ഒന്നും സംഭവിച്ചില്ല..

താൻ കള്ളം പറയുന്നതാ… എവിടെ ബാക്കിയുള്ള ആ വീഡിയോസ് ഒക്കെയും.. നോക്കട്ടെ..

മ്മ്… അത് കാണിക്കില്ല….

ദേ ഞാൻ എന്റെ അച്ഛനോട് പറഞ്ഞു കൊടുക്കുട്ടോ ഡെവിളെ….

ഇവിടെ മുഴുവൻ താൻ ആണ് പെർഫോം ചെയ്യുന്നുള്ളത്..ഇതൊക്കെ അച്ഛനോട് പറയുന്നത് വളരെ മോശമാണ്..

എങ്കിൽ അത് ഡിലീറ്റ് ചെയ്യ്..

സോറി.. ഞാൻ അതൊക്കെയും കണ്ട് രസിക്കട്ടെന്നെ… ഉഫ് അന്നേരത്തെ തന്റെ ലുക്ക്… അഗ്നി സാക്ഷിയെ എരി കയറ്റി വിട്ടു…

സാക്ഷിക്ക് അന്നേരം അവനോട് ദേഷ്യം തോന്നി… എങ്ങനെയെങ്കിലും അവന്റെ ഫോൺ അടിച്ചു മാറ്റി ആ ഫോട്ടോസും വീഡിയോസും ഡിലീറ്റ് ചെയ്യണം എന്നവൾക്ക് മനസ്സിൽ ഉറപ്പിച്ചു.. അതിനുള്ള അവസരം വരട്ടെ എന്നും കരുതി അവൾ കാത്തിരുന്നു…

അന്ന് രാത്രി അഗ്നി ഗാർഡൻ ബെഞ്ചിൽ ഇരുന്ന് മാനം നോക്കിയിരിക്കുന്നത് കണ്ടിട്ടാണ് സാക്ഷി പിന്നാമ്പുറത്തു കൂടി
എങ്ങനെയോ ഗാർഡ്സ് താമസിക്കുന്ന ഔട്ട്‌ഹൗസിൽ അഗ്നിയുടെ മുറിയിലേക്ക് കടക്കുന്നത്.. ഡോർ തുറന്നു കിടപ്പുണ്ടായതിനാൽ സാക്ഷിക്ക് കൂടുതൽ ബുദ്ധിമുട്ടേണ്ടി വന്നില്ല.. അവന്റെ ഫോൺ കൈക്കലാക്കുക എന്ന ഉദ്ദേശത്തോടെയാണ്‌ അവൾ മുറിയിൽ ചെന്നത്… അവന്റെ ഫോൺ കാണാഞ്ഞിട്ട് അവൾ അവിടെ മുഴുവൻ അരിച്ചു പെറുക്കി അവസാനം തലയണയുടെ അടിയിൽ നിന്നും ഫോൺ കണ്ടെത്തി… പക്ഷെ ഫോൺ ലോക്ക്‌ ആയിരുന്ന എന്നത് അവളെ നിരാശയാക്കി… അഗ്നിദേവ്.. ഡെവിൾ
ദേവ് അഗ്നി പിന്നീ അവൾക്ക് തോന്നിയ നമ്പർ അതൊക്കെ ട്രൈ ചെയ്തെങ്കിലും
ലോക്ക് തുറന്നില്ലായിരുന്നു… പെട്ടെന്നാണ് അവളുടെ കയ്യിൽ അഗ്നിയുടെ പിടിവീണത്…

അവനെ നോക്കി നന്നായിട്ട് ഇളിച്ചു കാണിച്ചു  അവനിൽ നിന്നു പിടി വിടുവിപ്പിക്കാൻ ശ്രമിച്ചു പെട്ടെന്ന് എസ്‌കേപ്പ് ആവാൻ നോക്കി 

മ്മ്..താനെന്താ ഇവിടെ…??

കുറച്ചു മണ്ണെണ്ണയും ഗോതമ്പും വാങ്ങിക്കാൻ വന്നതാ…

ഹാ.. ഹ… ഹാ.. ഇത്രേം മതിയോ..

പോരന്നെ കുറച്ചു കൂടി ചിരിക്ക് ഡെവിളെ..

ഇനി പറ എന്താ ഒരു ചുറ്റിക്കളി… എന്താ തനിക്കിവിടെ കാര്യം..

എനിക്ക് ഡെവിളിനെ കാണാൻ തോന്നി അങ്ങനെ വന്നതാ…ഒരു നിമിഷം പോലും ഡെവിളിനെ പിരിഞ്ഞിരിക്കാൻ വയ്യ എന്നായിരുക്കുവാ… അതെന്താ ഡെവിളെ.. ഇതാണോ ഡെവിളെ പ്രണയം..

കുന്തം..സത്യം പറയെടി എന്തിനാ ഇങ്ങോട്ട് വന്നത്..

അത്.. ഞാൻ ചുമ്മാ… സാക്ഷി തപ്പിത്തടഞ്ഞു…

വെറുതെയോ എന്നും പറഞ്ഞു അവളുടെ കൈ പിറകിലോട്ട് വലിച്ചു അവനോട് അടുപ്പിച്ചു… 

ആ… എന്റെ കൈ.. ഡെവിളെ കൈ വിട്.. എനിക്ക് വേദനിക്കുന്നു…

ഫോണിന്റെ ലോക്ക് എടുക്കാൻ പറ്റിയില്ല അല്ലെ..കള്ളി..

കള്ളി തന്റെ മറ്റവളാ…

എന്താ പറഞ്ഞത്…

കള്ളി തന്റെ മറ്റവളെന്ന്…

അത് തന്നെയാ ഞാനും പറഞ്ഞത് എന്നും പറഞ്ഞു അവളുടെ കാതോരം ചെറുതായി ഊതിയതും സാക്ഷിയുടെ ശരീരം മുഴുവൻ കുളിരുകോരുന്നത് പോലെ തോന്നി..അവളിലെ മാറ്റം മനസിലാക്കിയ അഗ്നി ഒന്നുകൂടി അവളുടെ പിൻകഴുത്തിലേക്ക് ഊതിയതും അവളുടെ ബലം പിടുത്തം കുറഞ്ഞു വന്നതുപ്പോലെ തോന്നിയ അഗ്നി ഏതോ ഉൾപ്രേണയിൽ അവളുടെ നഗ്നമായ തോളിൽ ചുംബിച്ചതും അവന്റെ കുറ്റി താടിയും മീശയും ഒക്കെയും അവിടം ചെറുതായി ഇക്കിളി കൂട്ടി… അവൾ അന്നേരം കണ്ണിറുക്കി അടച്ചു..സ്വബോധത്തിലേക്ക് വന്ന സാക്ഷി അവനെ തള്ളി മാറ്റി അവിടുന്ന് ഓടിയതും തനിക്ക് സ്വന്തമായത് എന്തോ നഷ്ടപെട്ട വേദനയായിരുന്നു അഗ്നിക്ക്.. വാതിൽക്കൽ എത്തിയ സാക്ഷി ഒന്ന് തിരിഞ്ഞു നോക്കികൊണ്ട് പറഞ്ഞു ഞാൻ എങ്ങനെയെങ്കിലും തന്റെ ഫോണിന്റെ ലോക്ക് കണ്ടിപിടിച്ചിരിക്കും
അതും പറഞ്ഞു രണ്ടടി മുന്നോട്ട് വെച്ച് ഒന്നുകൂടി തിരിഞ്ഞു നോക്കി കൊണ്ട് പറഞ്ഞു.. ഡെവിള് ആളത്ര ശരിയല്ല കേട്ടോ.. എന്നും പറഞ്ഞു അവൾ അവിടുന്നു ആരും കാണാതെ നടന്നകന്നു..

ദിവസങ്ങൾ വീണ്ടും കൊഴിഞ്ഞു വീണു..
അഗ്നിയെ പ്രണയിക്കുന്ന പോലെ അഭിനയിച്ചു സാക്ഷി അവനെ മാക്സിമം ഇറിറ്റേറ്റ് ചെയ്യാൻ നോക്കി എങ്കിലും അഗ്നിയുടെ മുന്നിൽ അതൊന്നും വിലപോയില്ല എന്ന് മാത്രമല്ല ചില സമയത്ത് സാക്ഷി അവനു മുന്നിൽ എല്ലാം മറന്നു പോവുമായിരുന്നു… പക്ഷെ സാക്ഷിയെ എവിടെയും തനിച്ചു വിടാൻ അവൻ ഒരുക്കമല്ലായിരുന്നു…കാരണം മന്ത്രിയുടെ ശത്രുക്കൾക്ക് പുറമെ അവളെ അപകടപെടുത്താൻ ഒരുപാട് പേർ തക്കം നോക്കി നില്ക്കുകയാണെന്ന് അഗ്നിക്ക് മാത്രമേ അറിയുമാമായിരുന്നുള്ളൂ ..

💫💫💫💫💫💫💫💫💫💫💫💫💫💫💫💫

സാച്ചു.. ദേ ഞങൾ  നിന്റെ വീടിന്റെ ഗേറ്റിന് വെളിയിൽ വെയിറ്റ് ചെയ്യുവാ…നീ പെട്ടെന്ന് വരാൻ നോക്ക്..റോസ് ഫോണിലൂടെ സാക്ഷിയെ വിളിച്ചു സംസാരിക്കുകയാണ്..

എടീ അങ്ങനെ ചുമ്മാ ഇറങ്ങി വരാനൊന്നും പറ്റില്ല.. ആ ഡെവിൾ അവിടെ ഗാർഡൻ ഏരിയയിൽ എവിടെ എങ്കിലും കാണുമായിരിക്കും.. എന്നെ എങ്ങാനും കണ്ടാൽ ഇന്നത്തോടെ എന്റെ കഥ കഴിയും.. പകലുപോലും ഒറ്റയ്ക്ക് പോവരുത് എന്നാണ് അച്ഛന്റെ ഓർഡർ ഇതിപ്പോ രാത്രിയും..

എടീ നമ്മുടെ ചെറുതായി കറങ്ങി പെട്ടെന്ന് വരാം ലൈറ്റായിട്ട് വല്ലതും കഴിച്ചു പെട്ടെന്ന് വരാം.. പേഴ്‌സ് എടുക്കാൻ പ്രത്യേകം ശ്രദ്ധിക്കണം കേട്ടോ എന്നും പറഞ്ഞു റോസ് കാൾ കട്ട്‌ ചെയ്തതും സാക്ഷി ആരുടെയും കണ്ണിൽ പെടാതെ അവിടുന്ന് എങ്ങനെയൊക്കെയോ പുറത്തിറങ്ങി…

റോസിന്റെയും നന്ദുവിന്റെയും കൂടെ പുറത്തു പോയ സാക്ഷി തിരിച്ചു വരുമ്പോൾ അവളുടെ മുഖമാകെ വിളറി വെളുത്തിരുന്നു….കൈത്തണ്ടയിൽ നിന്നും ചോരയൊലിക്കുന്നുണ്ടായിരുന്നു.. അത് കാണാതിരിക്കാൻ അവൾ ഷർട്ടിന്റെ കൈ താഴ്ത്തി വെച്ചു മറച്ചു പിടിച്ചു..നെറ്റിയിലും ചുണ്ടിനു മുകളിലും പറ്റിയ വിയർപ്പുണകണങ്ങൾ തുടച്ചു കളഞ്ഞു ഒളിച്ചും പാത്തും അകത്തു കയറാൻ നേരമാണ് നെഞ്ചിൽ കൈ കെട്ടി മുന്നിൽ നിൽക്കുന്ന അഗ്നിയെ കാണുന്നത്..അവനെ കണ്ടതും അവൾ ചെറുതായൊന്നു പതറി എങ്കിലും പുറത്തു  കാട്ടാതെ അവനെ പുച്ഛിച്ചു തള്ളി..

കണ്ണ് വെട്ടിച്ചു എങ്ങോട്ടാ പോയത്…

അത് തന്നോട് പറയേണ്ട ആവശ്യം ഇല്ല..

ഞാൻ വിചാരിച്ചു ഇന്നും നല്ല ഫോമിലായിരിക്കുമെന്ന്…

ഞാൻ എനിക്ക് ഇഷ്ടമുള്ളത് പോലെ ചെയ്യും അത് പറയാൻ താൻ ആരാ…
അതേ ബോഡിഗാർഡ് ബോഡിഗാർഡിന്റെ ജോലി ചെയ്താൽ മതി… എന്നും പറഞ്ഞു അവനോട് കൂടുതൽ നേരം സംസാരിക്കാൻ നിൽക്കാതെ അകത്തു കയറിപ്പോയി…

ഹ്മ്മ്.. ബോഡിഗാർഡ്… നീ തന്നെ ഇത് പറയണം ശ്രീ..അവൾ പോയതും അഗ്നി ആത്മഗതം പറഞ്ഞുപോയി…

പിറ്റേന്ന് രാവിലെ ചന്ദ്രശേഖറിനും അഗ്നിക്കും മുന്നിൽ തല കുനിച്ചു നിൽക്കുകയാണ് സാക്ഷി..

അഗ്നി താൻ തന്നെ പറ ഞാനിനി എന്താ ഇവളെ ചെയ്യേണ്ടത്.. ഇന്നലെ രാത്രി നമ്മുടെ കണ്ണുവെട്ടിച്ഛ് പോയിട്ടല്ലേ ഈ പ്രശ്നങ്ങൾ ഒക്കെയും ഒപ്പിച്ചു വെച്ചത്.. ഇന്നലെ ഇവള് കുപ്പികൊണ്ട് തലക്കടിച്ച അവനു ഇത്വരെ ബോധം വന്നിട്ടില്ല എന്നറിയാനാ കഴിഞ്ഞത്..
അവനു ബോധം വന്നാൽ അവനും അവന്റെ ഗാങ്ങും ഇവളെ ബാക്കി വെച്ചേക്കില്ല.. ഇതിപ്പോ ആ പയ്യൻ മാത്രമാണ് ഇന്നലെ ഉണ്ടായത്..അതുകൊണ്ട് ബാക്കിയുള്ളവന്മാർക്ക് ആളെ തിരിച്ചറിയാൻ ഇതുവരെ പറ്റിയിട്ടില്ല… ഇനി ഇവൾക്ക് പുറത്തിറങ്ങാൻ പറ്റുമെന്ന് തോന്നുന്നുണ്ടോ.. അവന്മാർ ഒന്നിനും മടിയില്ലാത്തനമ്പർ വൺ ക്രിമിനൽസും…അതും പറഞ്ഞു അയാൾ സാക്ഷിയെ ഒന്ന് നോക്കി.. മ്മ്.. പോട്ടെ സാരമില്ല…
ഇപ്പോ അകത്തോട്ട് ചെല്ല്.. ഇന്ന് ഈ വീടിന് വെളിയിൽ ഇറങ്ങാൻ പാടില്ല കേട്ടല്ലോ …

അത് കേട്ടതും സാക്ഷി ആവശ്യത്തിൽ കൂടുതൽ നിഷ്കളങ്കത വാരി വിതറികൊണ്ട് പറഞ്ഞു

ശരി അച്ഛാ..

എന്നിട്ട് അഗ്നിയെ നോക്കി കിടിലൻ സൈറ്റ് അടിച്ചു കാണിച്ചതും അഗ്നി ചൂളിപ്പോയി.. അവളുടെ അച്ഛൻ കണ്ടുകാണുവോ എന്നപോലെ അഗ്നി അയാളെ നോക്കിയപ്പോൾ അയാൾ മറ്റെന്തോ ചിന്തയിൽ ആയിരുന്നു..

സാക്ഷി പോയതും ചന്ദ്രശേഖർ തുടർന്നു അഗ്നി എനിക്ക് ഇവളെ കുറച്ചു നാളത്തേക്ക് എങ്ങോട്ടെങ്കിലും മാറ്റിയെ പറ്റു.. കൂടെ താൻ കൂടി  വേണം എന്നുള്ളത് കൊണ്ട് എനിക്ക് സ്ഥലം തിരഞ്ഞെടുക്കാൻ ഒരു ബുദ്ധിമുട്ട്… അഗ്നിയുടെ നാട് ഏതോ ഒരു നാട്ടിൻപുറത്താണ് എന്നല്ലേ പറഞ്ഞത്
അതുകൊണ്ട് കുറച്ചു നാൾ തനിക്ക് ഇവളെയും കൊണ്ട് ഒന്ന് മാറി നിൽക്കാൻ പറ്റുമോ..

സാർ അത് ഞാൻ…

തനിക്കു ബുദ്ധിമുട്ട് ആവുമെങ്കിൽ വേണ്ട..

അതല്ല സാർ… സാറിന് എന്റെ കൂടെ അവളെ അയക്കാൻ വിശ്വാസമുണ്ടെങ്കിൽ എനിക്ക് ഒരു ബുദ്ധിമുട്ടും ഇല്ല…

എനിക്ക് തന്നെ മറ്റാരേക്കാളും വിശ്വാസമാടോ എനിക്ക് എന്റെ മകളെ എന്നും ഇതുപോലെ കാണണം…തനിക്കറിയോടോ കുറച്ചു വർഷങ്ങൾക്ക് മുൻപ് ഡിഗ്രിക്ക് ജോയിൻ ചെയ്ത് ടൈമിൽ ഇവള് ഇവളുടെ കോളേജിൽ സീനിയർ പയ്യന്റെ തല ഹോക്കി സ്റ്റിക്ക് വെച് തല്ലിപൊട്ടിച്ചായിരുന്നു… അന്നത് വലിയ പ്രശ്നമായി മാറിയപ്പോൾ അന്നും ഞാനിവളെ ഇതുപോലെ ഇവിടുന്ന് മാറ്റിയതാ..അന്ന് ഇവള് ഇവിടുന്ന് ഒറ്റയ്ക്കായിരുന്നു പോയത്… പക്ഷെ പോയപോലെ ആയിരുന്നില്ല അന്നിവൾ തിരിച്ചു വന്നത്… അതും പറഞ്ഞു അയാൾ ദീർഘമായി നിശ്വസിച്ചു..അവിടുന്ന് പോയി..
💫💫💫💫💫💫💫💫💫💫💫💫💫💫💫💫

സാക്ഷിയെയും കൊണ്ട് അഗ്നി തന്റെ നാട്ടിലേക്ക് പോവാനുള്ള ഒരുക്കത്തിലാണ്.. അത്യാവശ്യ സാധങ്ങൾ ഒക്കെയും എടുത്ത് വെക്കുന്നതിനിടയിലാണ് അവൻ തന്റെ പേഴ്സിൽ നിന്നും ഒരു പ്രെഗ്നെൻസി കാർഡ് കയ്യിലെടുക്കുന്നത്… അതിൽ തെളിഞ്ഞു കാണുന്ന രണ്ടു ചുവന്ന വരയിലേക്ക് നോക്കിയതും അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ അനുസരണയില്ലാതെ ഒഴുകി വന്നു..

ഈ യാത്ര നഷ്ടപ്പെട്ടുപോയ നിന്നിലെ ഭാഗികമായ ഓർമ്മകൾ വീണ്ടെടുക്കാൻ വേണ്ടിയാണു ശ്രീ… അന്ന് നമുക്കിടയിൽ സംഭവിച്ചതൊക്കെയും ഞാൻ റീക്രീയേറ്റ് ചെയ്യാൻ പോവുകയാണ്..മറ്റൊന്നിനും വേണ്ടിയല്ല… നീ എനിക്ക് സർപ്രൈസ് ആയി തന്നിട്ട് പോയ ഈ കാർഡ്.. ഇതിലെ ഈ ചുവന്ന വരകൾക്ക് ഉത്തരം കണ്ടെത്താൻ വേണ്ടിയാണ് വേണ്ടിയാണ്… എന്റെ കുഞ്..ഇപ്പോ… എനിക്കറിഞ്ഞേ പറ്റു ശ്രീ … അതും മനസ്സിൽ പറഞ്ഞു അവൻ ആ കാർഡ് എടുത്തിടത്തു വെച്ച് കണ്ണ് തുടച്ചു മുഖത്ത് ഗൗരവത്തിന്റെ മുഖംമൂടി അണിഞ്ഞു ബാഗും എടുത്ത് പുറത്തിറങ്ങി……….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button