Novel

മഞ്ഞുപോലെ: ഭാഗം 1

[ad_1]

രചന: മാളൂട്ടി

“”ദിയ നമ്മുക്ക് ഇത്‌ നിർത്താം….””

“റോഷന്റെ വാക്കുകൾ ദിയയുടെ കാതുക്കളെ തുളച്ചു മനസ്സിൽ എത്തി…. അവൾക്കു അത് വിശ്വസിക്കാൻ ആയില്ല…”

“No…. ഞാൻ വിശ്വസിക്കില്ല… റോഷന് ഒരിക്കലും എന്നെ പിരിയാൻ ആവില്ല…. എന്നെ വെറുതെ പറ്റിക്കുകയല്ലേ റോഷൻ….”

“അല്ല ദിയ… ഞാൻ സീരിയസ് ആയിട്ട് പറയുവാണ്… I am not interested….”

“എന്താ റോഷൻ ഇത്ര പെട്ടന്ന്…. നിനക്ക് എന്ത്‌ പറ്റി….”അവളുടെ ശബ്ദം ഇടറി…

“ദിയ എനിക്ക് താനുമായി അഡ്ജസ്റ്റ് ആവാൻ വളരെ ബുദ്ധിമുട്ടാണ്… താൻ പറയുന്നപോലെ തന്നെ എപ്പോഴും കെയർ ചെയ്യാനും തന്റെ ആവശ്യങ്ങൾക് ഒത്തു നിൽക്കാനും. എനിക്ക് ആവില്ല….”അവന്റെ വാക്കുകൾ ഉറച്ചതായിരുന്നു….

“തനിക്കു എന്താ പറ്റിയത് താൻ എന്താ ഇങ്ങനെ ഓക്കെ പെരുമാറുന്നെ….”ഉള്ളിൽ നിന്നും തികട്ടി വരുന്ന സങ്കടം മറക്കാൻ ഒരു പാഴ്ശ്രമം നടത്തി അവൾ ചോദിച്ചു… എന്നാൽ വാക്കുകളിൽ അവ പ്രകടമായിരുന്നു….

“പറ്റിയത് എനിക്കല്ല നിനക്കാണ്…. നി ആണ് മാറിയത്… എപ്പോഴും ഫ്രണ്ട്സും ആയിട്ട് കറക്കം… അതോ ഗേൾസ് മാത്രമല്ല ബോയ്സും…. അങ്ങനെ കണ്ടവരുടെ ഒപ്പം അഴിഞ്ഞാടി നടക്കുന്നവരെ എനിക്ക് വേണ്ട… ഇത്‌ പറയാൻ വേണ്ടിയാണ് നിന്നെ ഞാൻ ഇങ്ങോട്ട് വിളിച്ചു വരുത്തിയത്….. ഒരു സീൻ ക്രീയേറ്റ് ചെയ്യാതെ നമ്മുക്ക് ഹാപ്പി ആയിട്ട് പിരിയാം….”

“പക്ഷെ അവരുടെ ഒപ്പം ഓക്കെ ഞാൻ പോയത് നീ അനുവദിച്ചിട്ടല്ലേ…. എന്നിട്ട് ഇപ്പൊ എന്ത്‌ പറ്റി…”

“ഞാൻ പറഞ്ഞലോ എനിക്ക് ഈ റിലേഷൻഷിപ് തുടരാൻ താല്പര്യം ഇല്ല… നമ്മുക്ക് പിരിയാം….”

“ഓക്കെ താൻ ഇത്രയൊക്കെ പറഞ്ഞസ്ഥിതിക്ക് ഇനി പിരിയുന്നത് തന്നെയാ നല്ലത്…. ഇനി ഈ ദിയക്ക് റോഷൻ ആൻഡ്രസുമായി ഒരു ബന്ധവുമില്ല… തനിക്കു താൽപര്യമില്ലെങ്കിൽ ഞാൻ ചോദിച്ചു വാങ്ങുന്നതിനു അർത്ഥമില്ല…. നമ്മുക്ക് പിരിയാം….”

നിറഞ്ഞൊഴുക്കുന്ന കണ്ണുകൾ അമർത്തി തുടച്ചു അവൾ അവനു കൈ കൊടുത്തു….അവനും തിരിച്ചു കൊടുത്തു..കൈക്കൊടുത്ത് തുടങ്ങിയ ബന്ധം അവർ കൈക്കൊടുത്ത് തന്നെ അവസാനിപ്പിച്ചു….. പിന്നീട് ഒന്നും മിണ്ടാതെ അവർ രണ്ടു ദിശയിലേക്ക് നിങ്ങി…. ഇരുവരുടെയും കണ്ണുകൾ ഒഴുകുന്നുണ്ടായിരുന്നു….

**

റോഷൻ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുനേറ്റു….. ബെഡിൽ നിന്നും എണീറ്റ് മുഖത്തേക്ക് ശക്തിയായി വെള്ളം ഒഴിച്ചു കഴുകി…. ഒരു കപ്പ്‌ എടുത്തു… കോഫി മെഷീനിൽ നിന്നും കപ്പിലേക്ക് കോഫി അവൻ പകർന്നു…

“റോഷൻ…. “ദിയയുടെ വിളികേട്ടതും അവൻ തിരിഞ്ഞു നോക്കി…

ഇല്ല അവൾ ഇവിടെ ഇല്ല… എല്ലാം തന്റെ തോന്നൽ മാത്രമാണ്… വേണ്ടിയിരുന്നില്ല… അവളെ തന്നിൽ നിന്നും അകറ്റാണ്ടായിരുന്നു… പക്ഷെ  അവൾ ഒറ്റക്കായി പോവുന്നതിലും നല്ലത് ആണ് ഈ പിരിയൽ…. കുറച്ചു വിഷമം ഉണ്ടാവും എല്ലാം അവൾ മറന്നോളും… ഇല്ലെങ്കിൽ മറക്കണം തന്നെ ഓർത്ത് അവൾ ഇനി ജീവിക്കാൻ പാടില്ല… തന്നെ വെറുക്കണം… അവൻ മനസിനെ പറഞ്ഞ് പഠിപ്പിച്ചു….

****

“ദിയ…. നിനക്ക് എന്ത്‌ പറ്റി… ഞങ്ങൾ ഇവിടെ വന്നതിനു ശേഷം നിന്നെ ഇങ്ങനെ കണ്ടിട്ടേ ഇല്ലല്ലോ… പെട്ടന്ന് എന്ത്‌ പറ്റി….”

ആരോടും ഒന്നും മിണ്ടാതെ ഒരു മൂലക്ക് പോയിരിക്കുന്നു ദിയയുടെ അടുത്ത് ചെന്നു അവളുടെ കൂട്ടുകാരി അലിഷ ചോദിച്ചു…

“മ്മ്ഹ്ഹ് ഒന്നുമില്ല…. “

ഒരുവാക്കിൽ അവൾ ഉത്തരം കൊടുത്തു… വീണ്ടും പുറത്തേക്ക് നോക്കി ഇരുന്നു….അവളുടെ മൂഡ് ശെരിയല്ല ഇന്ന് തോന്നി അലിഷ അവിടുന്ന് എണീറ്റു പോയി…

പുറത്ത് ശക്തിയായി മഞ്ഞു പെയ്യുന്നു… റോഡിലൂടെ നിങ്ങുന്നവർ കോട്ട് ഒന്നുകൂടെ ദേഹത്തോട് ചേർത്തു പിടിച്ചു… മറ്റുചിലർ ആദ്യമായി മഞ്ഞ് കാണുന്നതിന്റെ സന്തോഷത്തിൽ മഞ്ഞിൽ കളിക്കുവാണ്… അവരുടെ ഒപ്പം ഈ അടുത്ത് ഇന്ത്യയിൽ നിന്നും വന്ന തന്റെ കുറച്ചു കൂട്ടുകാരും ഉണ്ട്… എന്തോ തനിക്കു അതിലൊന്നും ശ്രദ്ധിക്കാൻ ആവുന്നില്ല… ഇറങ്ങി പോവാനും തോന്നുന്നില്ല മനസ് ആകെ മരവിച്ച അവസ്ഥ….കഴുത്തിലെ സ്കാർഫ് അവൾ ഒന്നുകൂടി നേരെ ഇട്ടു…. സോഫയിലേക്ക് തല ചായ്ച്ചു… ഇരു മിഴികളും പതിയെ പൂട്ടി….5 വർഷം മുമ്പുള്ള  ഇതുപോലെ മഞ്ഞ് പെയ്തുകൊണ്ടിരുന്ന ഒരു ദിവസം അവളുടെ ഉള്ളിലേക്ക് ഓടി വന്നു….. ഒപ്പം ചുണ്ടിൽ ഒരു ചിരിയും വിരിഞ്ഞു…. താൻ ആദ്യമായി റോഷന്റെ കണ്ട ദിവസം…

പ്ലസ് ടു കഴിഞ്ഞു എന്ത്‌ ചെയ്യണം എന്നറിയാതെ ഇരുന്നപ്പോൾ വന്നതാണ് ജർമനിയിൽ പോയി നഴ്സിംഗ് പഠിക്കാമെന്ന ചിന്ത… അങ്ങനെ ജർമ്മൻ പഠിച്ചു പാസായി ഒരു ഏജൻസി വഴി ജർമ്മനിയിലേക്ക് പോന്നു… ഫ്ലൈറ്റ് ഇറങ്ങി എയർപോർട്ടിലെ പരിപാടി എല്ലാം കഴിഞ്ഞു പുറത്തേക്ക് ഇറങ്ങി…. ഏജൻസി പിക്ക് ചെയ്യാൻ ആളെ വിടുമെന്ന് പറഞ്ഞിരുന്നു പിന്നെ അയാളെ നോക്കി ഉള്ള നിൽപ്പായിരുന്നു….

“ഹലോ…. മലയാളി ആണല്ലേ…. “

പിന്നിൽ നിന്നും ഒരു ചോദ്യം വന്നതും അതിശയത്തോടെ അവൾ തിരിഞ്ഞു നോക്കി…. ഒരു കറുത്ത കോട്ടും കഴുത്തിൽ സ്കാർഫും ഓക്കെ ഇട്ടു ഒരാൾ നിൽക്കുന്നു.. കയ്യിലെ ലാംഗ്വേജ് കണ്ടാൽ അറിയാം തന്നെ പോലെ ആളും വന്നതാണെന്ന്…

“അതെ…. ഇങ്ങനെ മനസിലായി…. “

“ചുമ്മാ ഇവിടെ നിൽക്കുന്ന കണ്ടപ്പോൾ തോന്നി…. “

“ഓഹ്… “

“ആരെ വെയിറ്റ് ചെയ്ത് നിൽക്കുവാ…. “

“ടാക്സി വരുമെന്ന് ഏജൻസി പറഞ്ഞിരുന്നു.. അത് നോക്കി നിൽക്കുവാ….താനോ….”

“ഞാനും…. തന്റെ പേരെന്താ…. “

“ഞാൻ ദിയ മരിയ ജിന്റോ…. തന്റെ പേരെന്താ… “

“റോഷൻ ആൻഡ്രുസ്…. നാട്ടിൽ പാലക്കാട്‌ ആണ്… “

“ഹാ… വീട്ടിൽ ആരൊക്കെ ഉണ്ട്…. “

“അച്ഛൻ അമ്മ ചേച്ചി ചേട്ടൻ… ചേച്ചി നേഴ്സ് ആണ് യുകെയിൽ ചേട്ടൻ നാട്ടിൽ തന്നെ ആണ്… തന്റെയോ… “

“അച്ഛൻ അമ്മ അനിയത്തി അനിയൻ…ഇയാൾ നഴ്സിംഗ് പഠിക്കാൻ വന്നതാണോ…”

“അതെ…. ഡിഗ്രി കഴിഞ്ഞു പണി ഒന്നും കിട്ടാതെ വന്നപ്പോൾ ഇങ്ങു പോന്നതാ….എന്തൊരു തണുപ്പ് ആണല്ലേ….”

“മ്മ്….. “

കുറച്ചു നേരം ഇരുവരുടെയും ഇടയിൽ മൗനം തളം കെട്ടി…

ആൾ ഭയങ്കര സംസാര പ്രിയൻ ആണെന്ന് തോന്നുന്നല്ലോ… എന്തായാലും കൊള്ളാം… കാണാനും കുഴപ്പൊന്നും ഇല്ല…. ഒരേ കോളേജിൽ ആയാൽ മതിയായിരുന്നു… അറിയുന്ന ഒരാൾ എങ്കിലും ഉണ്ടാവുമല്ലോ…. ദിയ ഓരോന്നും മനസ്സിൽ ആലോചിച്ചു…

“എടൊ തന്റെ വണ്ടി ആണോ…. അത്… ആയാൽ ആരെയോ തപ്പുന്നത് പോലെ ഉണ്ട്… ദേ കയ്യിൽ ഒരു ബോർഡ്‌ ഉണ്ടല്ലോ… തന്റെ പേര് തന്നെയാ ചെല്ല്…”

“മ്മ്…. “

അവൾ അയാളുടെ അടുത്തേക്ക് ചെന്നു ആയാൾ അവളോട് ഓരോ കാര്യങ്ങളും ചോദിച്ചു.. അവൾ അതിനെല്ലാം മറുപടി കൊടുത്തു….ആയാൾ അവളുടെ ബാഗ് ഓക്കെ വണ്ടിയിൽ എടുത്തു വെച്ചു…

“അപ്പൊ ശെരി…. ഇനി വിധിയുണ്ടെങ്കിൽ കണ്ടുമുട്ടാം….. Nice to മീറ്റ് you… “
അവൾ അവനു നേരെ കൈ നീട്ടി…

“തീർച്ചയായും…. എവിടെയെങ്കിലും വെച്ച് കണ്ടുമുട്ടുടോ…. “അവന് തിരിച്ചു അവൾക്കു കൈ കൊടുത്തു…. രണ്ടുപേരും യാത്ര പറഞ്ഞ്…. അവൾ കാറിൽ കേറി അവിടുന്ന് പോയി….

“നൈസ് ഗേൾ….”അവൾ പോയ വഴിയേ നോക്കി അവൻ ഒരു ചിരിയോടെ പറഞ്ഞു….കോട്ട് ഒന്നുകൂടെ മുറുകെ പിടിച്ചു തന്റെ വണ്ടിയും നോക്കി നിന്നു….

✍️മാളൂട്ടി

തുടരും…

[ad_2]

Related Articles

Back to top button