Novel

യെസ് യുവർ ഓണർ: ഭാഗം 12

[ad_1]

രചന: മുകിലിൻ തൂലിക

അവന്റെ ബലിഷ്ടമായ കൈകൾ അവളെ ശ്വാസം മുട്ടിക്കുന്നുണ്ടെങ്കിലും അതിലൊരു പ്രത്യേക സംരക്ഷണം അവൾക്ക് അനുഭവപ്പെട്ടു..അവന്റെ പിടി അഴയില്ലെന്ന് കണ്ട കല്ല്യാണി ഒരു പുഞ്ചിരിയോടെ അവന്റെ മുടിയിൽ തന്റെ നനുത്ത വിരലുകളാൽ തഴുകി.. ആ നിമിഷം സായന്തിന്റെ ചുണ്ടിലൊരു ചിരി വിരിഞ്ഞുരുന്നു.. ഒരു കുറുകലോടവൻ അവളുടെ മാറിലേക്ക് പിന്നെയും പറ്റി ചേർന്നു കിടന്നു.. ##############################

പുലർച്ചെ ഏറുമാടത്തിന്റെ കൈവരിയിൽ ഇരുന്നൊരു മണ്ണാത്തിപുള്ള് നീട്ടി കരഞ്ഞപ്പോഴാണ് കല്ല്യാണി കണ്ണ് തുറന്നത്.. ഇപ്പോഴവൾ സായന്തിന്റെ നെഞ്ചിലാണ് കിടന്നിരുന്നത്.. അവന്റെ ഇരുകരങ്ങും അവളുടെ അരയിലൂടെ ചുറ്റി പിടിച്ചിട്ടുണ്ട്.. ഗാഢനിദ്രയിലാണ്ട അവന്റെ കരബന്ധനത്തിനിപ്പോൾ അയവ് വന്നിട്ടുണ്ട്.. കല്ല്യാണി അവന്റെ മുഖത്തേക്ക് നോക്കി പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു..

ശബ്ദമുണ്ടാക്കാതെ അവന്റെ കൈയ്യുകളുടെ പിടി ഒന്നൊന്നായി അഴിച്ച് പതിയെ പായയിലേക്ക് വെച്ച് എഴുന്നേൽക്കാൻ ശ്രമിച്ചതും അവളുടെ അഴിഞ്ഞുലഞ്ഞ നീണ്ടമുടിയിഴകളിൽ ഒരു ഭാഗം അവന്റെ ശിരസ്സിനടിയിൽ ആയിരുന്നു.. കല്ല്യാണി എണീറ്റ ഈണത്തിൽ അവന്റെ ശിരസ്സിനടിയിൽ പെട്ടിരുന്ന മുടിയിഴകളും ഒരൂക്കിൽ വലിച്ചു.. അതോടൊപ്പം സായന്തം ഉറക്കമുണർന്ന് പാതി കണ്ണ് തുറന്ന് അവളെ നോക്കി ചിരിച്ച് പിന്നെയും അവന്റെ കണ്ണുകൾ നിദ്രയെ പുൽകാൻ ഒരുങ്ങിയതും തന്റെ നെഞ്ചിൽ പറ്റി ചേർന്ന് കിടക്കുന്ന കല്ല്യാണിയുടെ മുഖം അവനെ ബോധമണ്ഡലത്തിലേക്ക് വലിച്ചു..

ഒരു ഞെട്ടലോടെ അവൻ നിദ്രാലസ്യം വിട്ട് മാറാത്ത കണ്ണുകൾ വലിച്ച് തുറന്ന് ചാടി പിടഞ്ഞ് എണീറ്റിരുന്നു..ആ ഞെട്ടി പിടയലിൽ അവന്റെ നെഞ്ചിൽ കിടന്നിരുന്ന കല്ല്യാണി ഉരുണ്ട് താഴെ വീണു.. “നീ എന്താടി എരുമേ എന്റെ അടുത്ത്” കണ്ണുകൾ ഒന്ന് കൂടി തിരുമി അന്താളിപ്പോടവൻ ചോദിച്ചു.. കല്ല്യാണി വീണ ദേഷ്യത്തിൽ ചാടി എണീറ്റ് ” ദേ മനുഷ്യ എന്ത് പണിയാ കാണിച്ചേ ഉരുട്ടിയിട്ട് കൊന്നേനേലോ..” “കട്ടിലിൽ കിടന്ന നീയെങ്ങനെയാ എന്റെ അടുത്ത് വന്നു കിടന്നേ”

“താൻ തന്നെയാടോ മനുഷ്യാ എന്നെ വലിച്ച് നിങ്ങളുടെ അടുത്ത് കിടത്തിയേ” “ഞാനോ… ഒരിക്കലും ആകില്ല.. എന്നെ ഒറ്റയ്ക്ക് കിട്ടിയ അവസരം ബുദ്ധിപൂർവ്വം വിനയോഗിച്ചതല്ലേടി എരുമേ നീ” സായന്ത് അവളെ സംശയത്തോടെ നോക്കി ഒരു പുരികമുയർത്തി “പിന്നേ.. ഒരു ശൃംഗാരവേലൻ.. രാത്രിയിൽ അറിയാതെ വന്ന് അടുത്ത് കിടക്കാൻ വേണ്ടിട്ട്.. ദേഹത്തുള്ള മുറിവ് പഴുത്ത് പനിച്ചു തുള്ളി പിച്ചും പേയും പറഞ്ഞു കിടന്നപ്പോൾ മരുന്ന് തന്ന എന്നെ വലിച്ച് നെഞ്ചിലേക്ക് ഇട്ട് കെട്ടിപ്പിടിച്ച് ഉറങ്ങിയതും പോരാ..

എന്നിട്ട് ഞാൻ അവസരം മുതലെടുത്തു പോലും” കല്ല്യാണിക്ക് നന്നേ ദേഷ്യം വന്നു “അപ്പോ… എനിക്ക് ഇന്നലെ ബോധം ഉണ്ടായിരുന്നില്ലേ… ഈശ്വരാ എന്റെ ചാരിത്ര്യം” സായന്ത് നിലത്തു കിടന്നിരുന്ന ബനിയൻ കയ്യിലെടുത്ത് നെഞ്ചിലേക്ക് കൂട്ടിപ്പിടിച്ച് കള്ള കരച്ചിൽ തുടങ്ങി… കല്ല്യാണി മുഷ്ടി ചുരുട്ടി ദേഷ്യത്തിൽ മറുപടി പറയാൻ തുനിഞ്ഞതും താഴേന്ന് ആരുടെയോ വിളി വന്നത്…അവൾ അവനെ നോക്കി പല്ലു ഞെരിച്ചു തന്റെ ദേഷ്യം അടക്കി പുറത്തേക്ക് പോയതും സായന്ത് അവൾ പോയ വഴിയെ എത്തി നോക്കി സന്തോഷത്തോടെ കയ്യിലെ ബനിയനൊന്ന് ചുഴറ്റി മുരിനിവർന്ന്

” കണി കൊള്ളാം” നിറ ചിരിയോടെ പായയിൽ നിന്നും എഴുന്നേറ്റ് ഏറുമാടത്തിന്റെ ചെറിയ ജാലകത്തിലൂടെ താഴേക്ക് നോക്കി.. താഴെ വന്നിരിക്കുന്നത് മൂപ്പന്റെ മക്കൾ തത്തയാണ്.. അവൾ കല്ല്യാണിയോട് എന്തോ കാര്യമായി സംസാരിക്കുന്നുണ്ട്.. കല്ല്യാണിയെ നോക്കി ചിരിച്ചുകൊണ്ടവൻ തന്റെ നെഞ്ച് ഉഴിഞ്ഞുപ്പോൾ കയ്യിൽ തടഞ്ഞത് കല്ല്യാണിയുടെ നെറ്റിയിൽ ഉണ്ടായിരുന്ന ചെറിയ ചുവന്ന പൊട്ട്.. സായന്ത് പുഞ്ചിരിയോടെ അത് കയ്യിലെടുത്ത് നിൽക്കുമ്പോൾ കല്ല്യാണി താഴേ നിന്ന് കയറി വന്നിരുന്നു.. അവളെ നോക്കി നാണത്തോടെ ഒരു ചിരിച്ച് ഒരു പ്രത്യേക താളത്തിൽ തലകുലുക്കി.. ” അയ്യേ.. എന്താണ് മനുഷ്യ ഒരുമാതിരി ഭാവം” കല്ല്യാണി അവന്റെ ആ ചിരി അത്ര പിടിച്ചില്ല..

സായന്ത് നാണത്തോടെ കാലുകൊണ്ട് നിലത്തൊരു കളം വരച്ച് കയ്യിലെ പൊട്ട് അവളുടെ കവിളിൽ ഒട്ടിച്ച് ഒരു കയ്യാൽ മുഖംപ്പൊത്തി നാണിച്ച് കുണുങ്ങി താഴേക്ക് ഇറങ്ങി ഓടി… അവന്റേ പോക്ക് കണ്ട് ദേഷ്യം വന്ന കല്ല്യാണി കയ്യിൽ കിട്ടിയ ഗ്ലാസ്സെടുത്ത് എറിഞ്ഞത് അവൻ അതേപടി ക്യാച്ച് ചെയ്ത് ” യൂ മിസ്ഡ് കല്ലു” .. സായന്തിനോടുള്ള ദേഷ്യം കല്ല്യാണി നിലത്ത് ചവിട്ടി തീർത്തു.. ##############################

ഊരിന് അരികിലൂടെ ഒഴികിയിരുന്ന ചെറിയ കാട്ടരുവിയുടെ അരികിൽ നിന്ന് കുന്നിൻ ചെരുവിലൂടെ തഴുകി പറന്നകലുന്ന മൂടൽ മഞ്ഞും ആസ്വദിച്ച് നിൽക്കുകയാണ് സായന്ത്.. ഒരു കാൽ ചെറിയൊരു പാറയിലേക്ക് കയറ്റി വെച്ച് തണുപ്പ് കാരണം കൈകൾ നെഞ്ചിലേക്ക് പിണച്ചു കെട്ടിയിരുന്നു.. മൂടൽമഞ്ഞ് വിട്ട് മാറാത്തതിനാൽ സൂര്യന്റെ നേർത്ത വെട്ടം മാത്രമേ അവിടേക്ക് പതിച്ചിരുന്നൊള്ളെങ്കിലും കിളികളുടെ കലപില ശബ്ദത്തോടെ കാടുണർന്നിട്ടുണ്ട്.. കുന്നിൻ ചെരുവിലേക്ക് കണ്ണ് നട്ട് നിൽക്കുന്ന അവന്റെ പുറകിലായി കല്ല്യാണി വന്ന് നിന്ന് മുരടനക്കി.. സായന്ത് തലമാത്രം തിരിച്ച് അവളെ നോക്കി ഒരു പുരികമുയർത്തി എന്തേന്ന് ചോദിച്ചു..

ആ ചോദ്യത്തിന് മറുപടിയെന്നോണം കയ്യിലെ ഈർക്കിൽ കമ്പും കരിയും സായന്തിന് നേരെ നീട്ടി.. അവൾ നീട്ടിയ കൈയ്യിലേക്ക് തന്റെ കണ്ണുകളൂന്നി സായന്ത് പിണച്ച് കെട്ടിയ കൈകൾ അഴച്ച് തിരിഞ്ഞു നിന്നു.. “എന്താ ഇത്” “പല്ല് തേയ്ക്കുന്ന ശീലമുണ്ടോ കള്ള് വണ്ടിക്ക്.. ഉണ്ടേൽ ദാ പിടിച്ചോ” “ഇത് എന്തിനാ.. പേസ്റ്റും ബ്രഷുമൊന്നുമില്ലേ” കല്ല്യാണി അവന്റെ ഒരു കയ്യ് വലിച്ച് നീട്ടി കരിയും ഈർക്കിൽ കമ്പും വച്ച് കൊടുത്ത് കൊണ്ട് ” ദാ.. ഇത് പേസ്റ്റും ടംങ്ക് ക്ലീനർ… ഇനി ബ്രഷ് അല്ലേ…ഇപ്പോ ശരിയാക്കിത്തരാം” അന്തംവിട്ടു നിൽക്കുന്ന സായന്തിന്റെ വലത്തെ കയ്യിലെ ചൂണ്ട് വിരൽ ഉയർത്തി വെച്ച് ബാക്കീ വിരലുകൾ യഥാക്രമം മടക്കീ വെച്ച്

” ദാ.. നല്ല അസ്സല് ടൂത്ത് ബ്രഷാണ്.. അങ്ങോട്ട് തേച്ചോ.. ” സായന്തീന്റെ അന്തംവിട്ടുള്ള നിൽപ്പ് കണ്ട് കളിയാക്കി ചിരിച്ച് തിരിച്ചു നടക്കാൻ ഒരുങ്ങിയതും “ഡീ എരുമേ.. ” “ഇനി.. എന്താ..” അവൾ എളിയിൽ കൈകുത്തി തിരിഞ്ഞു നോക്കി “രാവിലെ മൂപ്പന്റെ മകൾ വന്ന് എന്താ സംസാരിക്കുന്നത് കണ്ടേ.. ” “അതോ.. നമ്മൾ രണ്ടാളേയും ഒരു വിവാഹം ക്ഷണിക്കാൻ വന്നതാണ്.. നമ്മളാണ് ഇന്ന് ഇവിടുത്തെ വിവാഹത്തിലെ മുഖ്യാതിഥികൾ..” കല്ല്യാണി തിരിഞ്ഞു നടന്ന് തുടങ്ങി സായന്ത് വിരൽ കരിയിൽ മുക്കി വായിലേക്ക് വെച്ച് പല്ല് തേച്ച് അവൾക്ക് പിന്നാലെ നടന്നു.. ” ആരുടെ കല്ല്യാണമാണെന്ന് പറഞ്ഞോ.. എപ്പോഴാ പോകണ്ടേ” “ആരുടെയാണെന്ന് അറിയില്ല..

ഇന്ന് രാത്രിയിലെ നിലാവുദിക്കുന്ന നേരമാണ് വിവാഹ സമയം.. ബാക്കിയൊന്നും അറിയില്ല.” പല്ല് തേച്ച് കഴിഞ്ഞ് ഇരുവരും ഏറുമാടത്തിൽ എത്തിയപ്പോഴേക്കും മല്ലി അവർക്കായുള്ള പ്രാതലുമായി കാത്തിരിപ്പുണ്ടായിരുന്നു.. അവരെ കണ്ടതും അവരുടെ മുഖമൊന്നു തെളിഞ്ഞു.. “മക്കൾ എവിടെ പോയതാ.. വായോ വന്നിരിക്ക്.. ” രണ്ടാളെയും വിളിച്ചിരുത്തി കയ്യിൽ കരുതിയിരുന്ന ഭക്ഷണം ഓരോ പാത്രത്തിലേക്ക് പകർത്തി അവർക്ക് നൽകി.. ഇരുവരും കഴിക്കാൻ കിട്ടിയത് എന്താണെന്ന് മനസ്സിലാകാതെ മുഖത്തോട് മുഖം നോക്കി..

അവരുടെ മുഖത്തെ സംശയഭാവം കണ്ട് മല്ലി ചിരിച്ചു കൊണ്ട് ” അതേ.. മോൾ വയറ്റ്കണ്ണിയല്ലേ.. അവർക്ക് പ്രത്യേകം നൽകുന്ന പലഹാരമാണിത്.. താമരകൂവ്വട.. മോനും കഴിക്കാം.. ” സായന്തു കല്ല്യാണിയും അട ഒരെണ്ണം കയ്യിലെടുത്ത് തിരിച്ചും മറിച്ചും നോക്കി ഒരു കടി കടിച്ചു.. കാട്ടു തേനിന്റെ മധുരം അവരുടെ നാവിൽ നിറഞ്ഞ് ഒഴുകാൻ തുടങ്ങി.. ഇരുവർക്കും അത് നന്നായി ഇഷ്ടപ്പെട്ടു.. അതിന്റെ സംതൃപ്തി വ്യക്തമാക്കും വിധത്തിൽ തന്നെ മല്ലിയെ നോക്കി പുഞ്ചിരിച്ചു..

” മല്ലിയമ്മേ ഇന്ന് ആരുടേയേ കല്ല്യാണം ഉണ്ടെന്നു പറഞ്ഞല്ലോ” ചുണ്ടിൽ പറ്റിയിരുന്ന അടകഷണം തുടച്ച് കൊണ്ട് സായന്ത് ചോദിച്ചു.. ” മാരന്റെ മകളുടെ വിവാഹമാണ്.” ” വരൻ ആരാണ്” “ഇവിടെ വരന്മാരെ തിരഞ്ഞെടുക്കുന്നതിന് ഒരു പ്രത്യേകതയുണ്ട്..അതിനായി പെൺകുട്ടിയെ വിവാഹം ചെയ്യാൻ താൽപര്യം പ്രകടിപ്പിച്ച് കുട്ടിയുടെ അച്ഛനെ സമീപിക്കുന്നവർക്ക് അദ്ദേഹം ചില നിബന്ധനകൾ നൽകും..” കല്ല്യാണിയും സായന്തും ആകാംക്ഷഭരിതരായി മല്ലിയെ ഉറ്റ് നോക്കി കൊണ്ട് ഇരിക്കുകയാണ്.. മല്ലി കല്ല്യാണിയുടെ തലയിൽ തലോടി

” ഒന്നാമതെ നിബന്ധന വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന പുരുഷൻമാർ ഒരു വർഷം പണിയെടുത്ത് പെൺകുട്ടിക്ക് ആവിശ്യമായ എല്ലാം വിവാഹത്തിന് മുൻപ് തന്നേ അവളുടെ വീട്ടിൽ എത്തിച്ചിരിക്കണം.. രണ്ടാമത്തെ നിബന്ധന സ്വന്തമായി വീട് വെച്ചിട്ടുണ്ടാകണം.. മൂന്നാമത്തെ നിബന്ധന അല്ല.. അതൊരു ആചാരമാണ് വിവാഹ ശേഷം പെൺകുട്ടിയെ വരൻ കയ്യിലെടുത്ത് നടന്ന് ഞങ്ങളുടെ പുണ്യനദിയായ കാദംബരി പുഴയിൽ മൂന്നു തവണ മുങ്ങി നിവരണം..മേൽ പറഞ്ഞ രണ്ട് കാര്യങ്ങളും ചെയ്ത് ബോധ്യപ്പെട്ട ഒരാളെ പെൺകുട്ടിയുടെ അച്ഛനും അമ്മയും കണ്ടെത്തി വയ്ക്കും ശേഷം മൂന്നാമത്തെ ആചാരം വിവാഹശേഷമാണ്..

പിന്നെ ഒരു കാര്യം താലികെട്ടിന്റെ നേരത്താണ് വരനെ എല്ലാവരും അറിയൊള്ളൂ” “ഇത്രയും കഷ്ടപ്പാട് സഹിച്ച് ആരെങ്കിലും ഇതൊക്കെ ചെയ്യോ മല്ലിയമ്മേ..” സായന്തിന് തന്റെ ആകാംക്ഷ അടക്കാൻ സാധിച്ചില്ല.. “ഇതൊക്കെ ചെയ്യാൻ തയ്യാറാണെങ്കിൽ മാത്രമേ ഈ ഊരിൽ നിന്ന് പെണ്ണിനെ കിട്ടൊള്ളൂ.. അത് മറ്റൊന്ന് കൊണ്ടും അല്ല.. പൊന്ന് പോലെ നോക്കി വളർത്തിയ പെൺമക്കളെ മറ്റൊരു വീട്ടിലേക്കാണ് പറഞ്ഞ് വിടുന്നത്.. അവളെ കൈപിടിച്ചു കൂടെ കൂട്ടുന്നവന് അതിനുള്ള ചങ്കുറപ്പും കൈകരുതും ഉണ്ടെന്നു ഞങ്ങൾ മാതാപിതാക്കൾക്ക് വിശ്വാസമാകാനാണ്..”

“നമ്മുടെ മൂപ്പനും ഇതൊക്കെ ചെയ്യ്തു കാണുമല്ലേ മല്ലിയമ്മേ” കല്ല്യാണി അർത്ഥം വെച്ച് ഒരു കണ്ണിറുക്കി കാണിച്ചു.. അതിനൊരു പൊട്ടി ചിരിയായിരുന്നു മല്ലിയുടെ മറുപടി.. ############################## “ഡീ എരുമേ.. നീ വെള്ളത്തിൽ നിന്ന് കയറുന്നുണ്ടോ… ഇങ്ങനെയുണ്ടോ ഒരു കുളി” സായന്ത് കയ്യിൽ കിട്ടിയ കല്ല് ദേഷ്യത്തോടെ കുളത്തിലേക്ക് എറിഞ്ഞു.. “അതേ ഞാനൊക്കെ നല്ല വൃത്തിയ്ക്കും വെടിപ്പിനും കുളിക്കുന്ന കൂട്ടത്തിലാണ്.. അല്ലാതെ നിങ്ങൾടെ പോലെ കാക്കകുളി അല്ല” കല്ല്യാണി വായ് നിറയെ വെള്ളം പിടിച്ച് നീട്ടി തുപ്പി.. “ഇത് കുളി അല്ലാ.. ചെളി കുതിരാൻ കിടക്കുന്നത് അല്ലേ… എരുമ”

“ദേ… കള്ള് വണ്ടി എന്റെ കയ്യിൽ നിന്ന് വാങ്ങിക്കണ്ട..” “പിന്നെ എത്ര നേരമാണെന്ന് കരുതിയാ കാവലായി ഈ പുറം തിരിഞ്ഞുള്ള ഇരിപ്പ് തുടങ്ങിയിട്ട്.. തിരിഞ്ഞു ഇരുന്ന് എന്തേലൊന്നും കാണാൻ പറ്റിയെരുന്നെങ്കിൽ സാരമില്ലായിരുന്നു.. ഇത് പാൽപ്പായസം കയ്യിൽ തന്ന് കുടിക്കരുത് നോക്കി ഇരിക്കാൻ പറഞ്ഞ അവസ്ഥയാണ്” അവൻ അവസാനം പറഞ്ഞത് ശബ്ദം താഴ്ത്തിയായിരുന്നു “എന്തോന്നാ ഈ കള്ള് വണ്ടി ഇരുന്ന് പിറുപിറുക്കണേ”

“ഒന്നില്ല.. ഏട്ടന്റെ എരുമ കടാവ് ഇഷ്ടം പോലെ നേരം കിടന്ന് കുതിർന്ന് അല്ലാ.. കുളിച്ച് സുന്ദരി കുട്ടിയായി കയറി വരാൻ പറഞ്ഞതാണ്” “ആഹാ..” “ഓഹ്” സായന്ത് ഒരു മരത്തിന്റെ ചാഞ്ഞ ചില്ലയിലേക്ക് കയറി കണ്ണടച്ച് കിടന്നു.. കുറച്ചു സമയത്തിനുശേഷം മുഖത്ത് വെള്ളത്തുള്ളികൾ വീണപ്പോഴാണവൻ കണ്ണ് തുറന്നത് മുന്പിൽ നിറഞ്ഞ ചിരിയോടെ കല്ല്യാണി.. “ഓ.. കഴിഞ്ഞോ ആത്തോലമ്മയുടെ നീരാട്ട്” അവൻ കിടന്നിരുന്ന ചില്ലയിൽ നിന്നും ചാടി ഇറങ്ങി.

കല്ല്യാണി അവനെ നോക്കി ചുണ്ട് കോട്ടി തന്റെ നനഞ്ഞ മുടി പുറകിലേക്ക് വീശിയിട്ട് നടന്നു.. അവളുടെ മുടിയിൽ നിന്നും തെറിച്ച ജലകണങ്ങൾ അവന്റെ മുഖത്തേക്കും ചുണ്ടിലും തെറിച്ചു.. അവൾ അടുത്ത് നിന്ന് നടന്ന് പോകുമ്പോഴാണ് അവനവളെ കാര്യമായി ശ്രദ്ധിച്ചത്.. മുഖത്ത് ഒരു പ്രത്യേക കാന്തീ.. അവളുടെ സൗന്ദര്യം കൂടിയത് പോലെ.. അവളെ തഴുകി തലോടി പോയിരുന്ന കാറ്റിന് പോലും അവൻ ഇത് വരെ അറിഞ്ഞിട്ടില്ലാത്ത സൗരഭ്യം.. “കല്ല്യാണി”

അവന്റെ ഹൃദയത്തിൽ അലയടിച്ചിരുന്ന പ്രണയതാളം ആ വിളിയിലൂടെ പുറത്തേക്ക് വന്നിരുന്നു.. അവന്റെ മധുരമായ വിളിയിൽ കല്ല്യാണി മുമ്പിലേക്ക് വച്ച കാലടി പുറകിലേക്ക് വെച്ച് പതിയെ തിരിഞ്ഞു നോക്കി.. അവളെ തന്നെ കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന സായന്ത്.. എന്തേന്ന് അവൾ ചോദിക്കും മുന്പേ അവൻ അവളുടെ അരികിലേക്ക് എത്തിയിരുന്നു.. സായന്ത് അവളിൽ നിന്നും വമിക്കുന്ന ഹൃദ്യമായ സൗരഭ്യം ആസ്വദിച്ച് കണ്ണുകൾ വിടർത്തി അവളെ അടിമുടി നോക്കി..

കല്ല്യാണം സൗഗന്ധികം പോൽ അത്ര മനോഹരമായിരുന്നു അവളപ്പോൾ.. “ഇന്ന് കുളി കഴിഞ്ഞപ്പോൾ എന്താണ് നിനക്കൊരു പ്രത്യേകത കല്ല്യാണി… എന്താ നിന്റെ ശരീരത്തിൽ നിന്ന് വരുന്ന സുഗന്ധം..” അവൻ കണ്ണടച്ച് അവളുടെ അടുത്തേക്ക് മുഖ് അടുപ്പിച്ച് ആ സുഗന്ധം നുകർന്നു.. കല്ല്യാണി അവന്റെയാ ഭാവത്തിൽ അമ്പരന്ന് നിൽക്കുകയാണ്… അവന്റെ കണ്ണുകളിൽ പ്രണയം നിറഞ്ഞു നിന്നിരുന്നു.. “അ.. അത്… മല്ലിയമ്മ ഒരു എണ്ണ തന്നു.. അതിട്ടാണ് ഇന്ന് കുളിച്ചത്..” അവന്റെ നോട്ടത്തിൽ കല്ല്യാണിയുടെ ശ്വാസഗതി ഉയർന്നിട്ടുണ്ട്.. അതേസമയം അവളുടെ വാക്കുകളിൽ ആയിരുന്നില്ല സായന്തിന്റെ ശ്രദ്ധ..

അവന്റെ കണ്ണുകൾ തുടരെ തുടരെ ദൃഷ്ടി പതിപ്പിച്ചു കൊണ്ടിരിക്കുന്നത് ജലകണങ്ങൾ ഇറ്റു നിന്നിരുന്ന അവളുടെ ചുണ്ടിലായിരുന്നു.. അവളുടെ ചുണ്ടുകളെ തന്നെ ഉറ്റ് നോക്കിയവൻ ഒരു കയ്യാൽ അവളെ തന്നിലേക്ക് വലിച്ച് ചേർത്ത് നിർത്തി… അവളുടെ കണ്ണുകൾ ഭയത്താൽ പിടയ്ക്കുന്നുണ്ട്… സായന്ത് മറുകയ്യാൽ അവളുടെ തലയ്ക്ക് പുറകിൽ പിടിച്ച് പതിയെ അവളുടെ തല ചെരിച്ച് അവന്റെ മുഖം അവളുടെ ചുണ്ടുകളെ ലക്ഷ്യമാക്കി അടുത്തതും എന്തോ ഒരു ബലം വന്നത് പോൽ കല്ല്യാണി അവന്റെ നെഞ്ചിൽ കൈവച്ച് അമർത്തി പുറകിലേക്ക് തള്ളി അവിടുന്ന് ഓടി പോയി.. സായന്തിന് താൻ എന്താ ചെയ്യാൻ പോയതെന്ന് അപ്പോഴാണ് ബോധം വന്നത്.. “ഛേ” അവൻ ചമ്മലോടെ തലകുടഞ്ഞ് തന്റെ പിൻകഴുത്ത് തടവി………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button