" "
Novel

യെസ് യുവർ ഓണർ: ഭാഗം 16

[ad_1]

രചന: മുകിലിൻ തൂലിക

പ്രഥരാത്രിയ്ക്കായി ഒരുക്കിയിരുന്ന ഏറുമാടത്തിന്റെ വാതിൽ തുറന്ന് അവളെയും കൊണ്ട് സായന്ത് അകത്തേക്ക് കയറി.. അവളെ കട്ടിലിൽ കിടത്തി.. കല്ല്യാണി നാണത്താൽ കൂമ്പി കിടന്നു.. അവളെ നോക്കി ചിരിച്ചവൻ ചിമ്മിനി വിളക്കിന്റെ തിരി താഴ്ത്തി.. അവളുടെ മാറിലേക്ക് ചാഞ്ഞ് അവളുടെ ഓരോ അണുവിലും ചുംബിച്ച് അവളിലേക്ക് അലിഞ്ഞു ചേരാൻ തയ്യാറായി.. അവരുടെ പ്രണയവേഴ്ച്ച കണ്ട് നാണിച്ച് മാനത്തെ അമ്പിളി മേഘങ്ങൾക്കിടയിൽ ഒളിച്ചു.. ############################## മാറ് വരെ തന്റെ നഗ്നത ഒരു കമ്പളത്താൽ പുതച്ച് സായന്തിന്റെ ഹൃദയത്താളം കേട്ട് നെഞ്ചിലെ ചൂടേറ്റ് ഗാഡനിദ്രയിലാണ് കല്ല്യാണി..

പനയോല കൊണ്ട് മേഞ്ഞ മേൽക്കൂരയുടെ പഴുതുകളിലൂടെ അരിച്ചിറങ്ങിയ സൂര്യവെട്ടം മുഖത്ത് പതിഞ്ഞപ്പോൾ സായന്താണ് ആദ്യം കണ്ണ് തുറന്നത്.. ചിമ്മി തുറന്ന കണ്ണുകൾ ആദ്യം പതിച്ചത് തന്റെ നെഞ്ചിൽ ഉറങ്ങുന്ന കല്ല്യാണിയുടെ മുഖത്തായിരുന്നു.. അപ്രതീക്ഷിതമായ എന്തോ കണ്ടത് പോൽ നെഞ്ചിൽ കിടന്ന കല്ല്യാണിയെ തട്ടി മാറ്റി വല്ലാത്തൊരു ഞെട്ടലിൽ സായന്ത് തട്ടിപിടഞ്ഞ് എണീറ്റു.. ഉരുണ്ട് വീണ ആഘാതത്തിൽ കല്ല്യാണി മാറിൽ നിന്നും തെന്നിമാറിയ കമ്പളി ഒതുക്കി പിടിച്ച് അമ്പരപ്പോടെ സായന്തിനെ നോക്കി.. “നീ എന്താടി എന്റെ കൂടെ.. അതും ഇങ്ങനെ.. ഈ ഒരു വേഷത്തിൽ”

സായന്തിന്റെ ശബ്ദത്തിൽ ദേഷ്യവും അമ്പരപ്പും കലർന്നിരുന്നു അവന്റെ ഭാവമാറ്റം കല്ല്യാണിയെ ഞെട്ടിച്ചു.. “ഞാൻ.. ഇന്നലെ നമ്മുടെ വിവാഹം.. എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞത്.. ” “എന്ത്.. ഇഷ്ടമാണെന്ന് പറയേ.. ആര്.. ഈ ഞാനോ.. ഒരിക്കലും ഉണ്ടാകില്ല…” “ഇഷ്ടമാണെന്ന് പറഞ്ഞിട്ടല്ലേ… നമ്മുക്കിടയിൽ ഇന്നലേ.” “ഓഹ്.. ഇന്നലെ ഞാൻ ചെറുത് അടിച്ചത്തിന്റെ ഹാങ് ഓവറിൽ എന്തൊക്കെയോ പറഞ്ഞെന്ന് കരുതി.. നീ ആ അവസരം മുതലെടുത്തു അല്ലേടി”

സായന്ത് അവളെ നോക്കി പല്ല് ഞെരിച്ചു.. കല്ല്യാണി ഞെട്ടൽ വിട്ട് മാറാതെ അവനെ തന്നെ നോക്കി കണ്ണ് നിറച്ചു.. “നീ ആള് കൊള്ളാമല്ലോ.. എന്റെ സ്വബോധം നഷ്ടപ്പെട്ട സമയത്ത് എന്നോട് അടുപ്പം കാണിച്ച്.. എല്ലാം കഴിഞ്ഞ്.. നിന്നെ തൊട്ടത്തിന്റെ അവകാശ വാദം പറഞ്ഞ് ഈ സായന്തിന്റെ കെട്ടില്ലമ്മ ആകാനുള്ള നിന്റെ ബുദ്ധി കൊള്ളമല്ലോ” “അപ്പോ… എന്നോട് ഇന്നലെ അങ്ങനെയൊക്കെ പറഞ്ഞത്..” “എങ്ങനെയൊക്കെ പറഞ്ഞത്.. അല്ല ഞാൻ അങ്ങനെ എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ ഓടി വന്ന് എന്റെ കൂടെ വന്ന് കിടക്കാണോ ചെയ്യണ്ടേ.. കൊള്ളാം നിന്റേ തേർഡ് റേറ്റ് പ്ലാനിംഗ് കൊള്ളാം..

അത് ഈ സായന്തിന്റെ അടുത്ത് വില പോകില്ല മോളേ” അവൻ അവളെ നോക്കി പുച്ഛിച്ചു.. അവന്റെ ഭാവവും ശബ്ദത്തിലെ അപരിചിത്വവും കല്ല്യാണിയെ നടുക്കി.. പിന്നെയും ചതിക്കപ്പെട്ടെന്ന് മനസ്സിലായതും സായന്തിനെ നോക്കി അവൾ ദേഹത്ത് ചുറ്റിയിരുന്ന കമ്പളം കൂട്ടിപ്പിടിച്ച് വലിയൊരു തേങ്ങലോടേ അവിടുന്നും ഇറങ്ങി ഓടി… അവളുടെ ആ പോക്ക് കണ്ടതും സായന്ത് ആകെ വല്ലാതെ ആയി.. “ഓഹ് ഷിറ്റ്.. കളി കാര്യമായെന്നാ തോന്നുന്നേ”

അവൻ പുറത്തേക്കിറങ്ങി കല്ല്യാണിയെ നോക്കി.. അവൾ ഓടി അടുക്കുന്നത് പുഴയുടെ ആഴമുള്ള ഇടത്തേക്കാണെന്ന് അവന് മനസ്സിലായാതും.. അരുതാത്തത് എന്തോ സംഭവിക്കാൻ പോകുമെന്ന് തോന്നിയ സായന്ത് പിന്നെയൊരു നിമിഷവും താമസിച്ചില്ല.. അവളെ ലക്ഷ്യമാക്കി ഓടി.. പുഴയിലേക്ക് ചാടാൻ നിന്ന കല്ല്യാണിയുടെ കയ്യിൽ വലിച്ചവൻ നെഞ്ചിലേക്ക് ചേർത്തു.. “എന്താടി നീ ഈ ചെയ്യാൻ പോയേ.. എന്താണെന്ന്… ” അവന്റെ ഉച്ച ഉയർന്നു “ഇനി മേലിൽ നീ ഇങ്ങനെ എന്തെങ്കിലും ചെയ്യാൻ ഒരുങ്ങിയാൽ നിന്റെ ചെകിടടിച്ച് തിരിക്കും.. കേട്ടോടീ..” കല്ല്യാണി പേടിച്ച് അവനെ നോക്കി ഒന്നും മിണ്ടാതെ ഏങ്ങലടിക്കുകയാണ്..

“പറഞ്ഞത് കേട്ടില്ലേടി..” അവളെ നെഞ്ചിൽ നിന്നും അടർത്തി മാറ്റി അവളുടെ ഇരു ചുമലുകളിലും ഉലച്ചു കൊണ്ടവൻ “ഒന്നിച്ചുള്ള ജീവിതം തുടങ്ങി ഒരു ഒരു രാവ് പിന്നിട്ടട്ടൊള്ളൂ അപ്പോഴേക്കും ഈ എന്നെ വിട്ട് പോകാൻ തയ്യാറായോ നീ.. നീയില്ലാതെ ഞാനില്ലെന്ന് ഇന്നലെ ഞാൻ പറഞ്ഞത് നീ മറന്നോ കല്ലു” അവന്റെ ശബ്ദം ഇടറിയിരുന്നു.. അവന്റെ വാക്കുകൾ കേട്ട് കല്ല്യാണി അമ്പരന്ന് നിറഞ്ഞ തൂവിയ കണ്ണുകളാൽ അവനെ നോക്കി.. “എ… എന്നോട് എന്തിനാ അങ്ങനെയൊക്കെ..പ.. പറഞ്ഞേ” അവൾ കരച്ചിലൊന്ന് ഒതുക്കി “എടീ മണ്ടൂസേ.. അത് നിന്നെയൊന്ന് ഞാൻ പറ്റിച്ചതല്ലേ.. എന്റെ ആ പഴയ കല്ല്യാണിയെ കാണാൻ..

പുലി പതുങ്ങുന്നത് കുതിക്കാനാണെന്ന് എന്നെ നോക്കി സ്റ്റൈലിൽ ഡയലോഗ് അടിച്ച എന്റെ ചട്ടമ്പി കല്ല്യാണിയെ കാണാൻ.. അപ്പോഴേക്കും ജീവിതം അവസാനിപ്പിക്കാൻ ഇറങ്ങി ഓട്ടം കഴിഞ്ഞു… എരുമ.. ” സായന്ത് ചിരിച്ചു കൊണ്ട് അവളുടെ നെറ്റിയിൽ വിരല് കൊണ്ട് കുത്തി.. “എന്നോട് തമാശയ്ക്ക് പോലും അങ്ങനെയൊന്നും പറയല്ലേ.. എനിക്കത് താങ്ങാൻ പറ്റില്ല.. ” കല്ല്യാണി അവന്റെ തോളിലേക്ക് ചാഞ്ഞു.. അവളെ കരവലയത്തിലാക്കി അവൻ ” നിന്നെ പിരിയേണ്ടി വരുന്നൊരവസ്ഥ അതെനിക്ക് ചിന്തിക്കാൻ പറ്റില്ല കല്ലു.. എന്നിൽ നിന്നൊരു വേർപ്പിരിയൽ നീയും ആഗ്രഹിക്കണ്ട.. കേട്ടോടി എരുമ പൊണ്ടാട്ടി ” സായന്ത് അവളുടെ നെറ്റിയിൽ തന്റെ ചുണ്ടുകൾ ചേർത്തു ##############################

ഉച്ചയ്ക്കു മല്ലി കൊടുത്ത് വിട്ട ഭക്ഷണം കഴിച്ച് സായന്തൊന്ന് മയങ്ങാൻ കിടന്നു.. അടുത്തായി കല്ല്യാണിയേയും പിടിച്ച് കിടത്തിയിരുന്നു അവൻ.. അവന്റെ മുടിയിഴകളിൽ തഴുകി അവളും കിടന്നു.. കുറേയേറെ സമയത്തിന് ശേഷം സായന്ത് നല്ല ഉറക്കമായെന്ന് മനസ്സിലായപ്പോൾ അവനൊരു നനുത്ത ചുംബനം നൽകി അവൾ എണീറ്റ് പുറത്തേക്ക് നടന്നു.. ഇതേസമയം ഉറക്കത്തിനിടയിൽ കല്ല്യാണിയെ കെട്ടിപ്പിക്കാനായി നീണ്ട സായന്തിന്റെ കൈ കല്ല്യാണിയുടെ അഭാവം അറിഞ്ഞതും ഉറക്കമുണർന്ന് അകത്താകെ നോക്കി.. അവളെവിടെ പോയികാണുമെന്നുള്ള ആശങ്ക നിലനിർത്തി കൊണ്ട് തന്നെ നെറ്റി ചുളിച്ച് അവൻ പുറത്തിറങ്ങി..

ചുറ്റും നോക്കി.. ഏറുമാടത്തിന്റെ കൈവരിയിൽ ഇരുന്ന് ഗാഢമായ ചിന്തയിലാണ് കല്ല്യാണി.. അവളെ കണ്ടതിന്റെ ആശ്വാസ മുഖത്ത് തെളിയിച്ച് ചുണ്ടിലൊരു ചിരിയുമായി സായന്ത് അവൾക്കരികിലെത്തി.. അവൻ അടുത്ത് എത്തിയൊന്നും അവളറിഞ്ഞിട്ടില്ല.. “കല്ലു” സായന്തിന്റെ ശബ്ദം കേട്ട് ചെറിയ ഞെട്ടലോടവൾ എഴുന്നേറ്റു.. അവനെ നോക്കാതെ നിറഞ്ഞ് തുടങ്ങിയ കണ്ണുകൾ തുടച്ച് കുന്നിൻ ചെരുവിലേക്ക് കണ്ണുംനട്ട് നിന്നു.. എന്തോ കാര്യമായ പ്രശ്നമാണെന്ന് മനസ്സിലായതും സായന്ത് അവളുടെ പുറകിലൂടെ ചെന്ന് കെട്ടിപ്പിടിച്ച് ” എന്താ എന്റെ ചട്ടമ്പിക്കൊരു വിഷമം” കല്ല്യാണി അവന്റെ നെഞ്ചിലേക്ക് ചാഞ്ഞ് അവൻ ചുറ്റിപിടിച്ചിരുന്ന കൈകളിൽ അവളുടെ കൈകൾ ചേർത്ത് വച്ച് “

ഞാൻ പിള്ളേരെ കുറിച്ച് ഓർക്കുകയായിരുന്നു.. ഒരുപാട് ദിവസമായി അവരെ കണ്ടിട്ട്.. ” “അതാണോ കാര്യം.. അവരവിടെ സായുവിന്റെ അടുത്ത് സുരക്ഷിതമായി ഇരിക്കുന്നില്ലേ കല്ലു.. പിന്നെയെന്തിനാ ഈ വിഷമം” “അതാണ് എന്റെ ആകെയൊരു ആശ്വാസം.. എങ്കിലും അവരെ കണ്ടിട്ട് ഒരുപാട് ദിവസമായില്ലേ.. ഇനി എന്നാ നമുക്ക് തിരികെ പോകാൻ സാധിക്കാ..” “ഉം.. ഞാനതെ കുറിച്ച് മൂപ്പനോട് സംസാരിച്ചിരുന്നു.. നമ്മുക്ക് ഇ കാട്ടിൽ നിന്നും പോകാൻ ഒരു വഴിയേ ഒള്ളൂ എന്നാ മൂപ്പൻ പറഞ്ഞേ.. പക്ഷേ ഒറ്റയാൻ ഇറങ്ങിയിരിക്കുന്നത് കൊണ്ട് ഇപ്പോ ഇവിടെ നിൽക്കുന്നത് തന്നെയാണ് സേഫ്..

നീ വിഷമിക്കാതെ ഇരിക്ക് അധികം വൈകാതെ തന്നെ നമുക്ക് തിരികെ പോകാം” “ഉം.. ” കല്ല്യാണിയുടെ മുഖം തെളിഞ്ഞില്ല സായന്ത് അവളെ തനിക്ക് അഭിമുഖമായി തിരിച്ചു നിർത്തി ” കല്ല്യാണി അവിടെ കുമാരേട്ടനുണ്ട്.. ആരുമില്ലാത്ത ഞങ്ങളെ ഒരു രക്ഷിതാവിന്റെ സംരക്ഷണം നൽകി ഇത്രയും നാൾ നോക്കിയത് കുമാരേട്ടനാണ്.. എന്തിന് എന്റെ സായുവിനെ സുരക്ഷിതമായി ഏൽപിക്കാൻ ഞാൻ വിശ്വസിക്കുന്നു കൈകൾ കുമാരേട്ടന്റേയാ.. എന്റെ സായുവും അവിടെ ഒറ്റയ്ക്ക് അല്ലേ.. അവരെ കുമാരേട്ടൻ നോക്കിക്കോളും.. അതെനിക്ക് ഉറപ്പാണ്.. നീയാ കണ്ണൊക്കെ തുടച്ച് ഉഷാറായേ..” കല്ല്യാണി കണ്ണ് തുടച്ച് സായന്തിനെ നോക്കി ചിരിച്ചു..

“ആ.. അതാണ്.. എന്റെ പെണ്ണ് ” സായന്ത് ജനാലയിൽ ഊരിയിട്ടിരുന്ന ബനിയൻ എടുത്തിട്ട്.. ” നമുക്കൊന്ന് നടന്നിട്ട് വരാം കല്ലു” കല്ല്യാണി സമ്മതഭാവത്തിൽ അവനെ നോക്കി ചിരിച്ച് അവന്റെ വലതു കയ്യികിടയിലൂടെ കയ്യിട്ട് പിടിച്ചു.. “ഇവിടെ എവിടെയാ ഒരു വ്യൂ പോയിന്റ് ഉണ്ടെന്നു മൂപ്പൻ പറഞ്ഞു കേട്ടു.. നമുക്ക് അവിടെ വരെ പോകാം.. എന്നിട്ടേ……..” സായന്ത് ചുണ്ടിലൊരു കള്ള ചിരി ഒളിപ്പിച്ച് കല്ല്യാണിയെ നോക്കി “എന്നിട്ട്… കള്ളവക്കീലേ.. എന്താ ഒരു കള്ളചിരി..” “ഒന്നില്ല.. കാണാൻ പോകുന്ന പൂരം പറഞ്ഞറിയക്കണോ കല്ലു……” പ്രത്യേക ഒരു താളത്തിൽ അതും പറഞ്ഞവൻ തലകുലുക്കി ചിരിച്ചു.. കല്ല്യാണി അവന്റെ വയറിൽ വിരലുകൊണ്ട് കുത്തി

“ഡി പെണ്ണേ.. നിനക്കിപ്പോ ദേഹോപദ്രവം വളരെ കൂടുന്നുണ്ട് കേട്ടോ” “ഉവ്വോ.. എങ്കിൽ കണക്കായി.. സഹിച്ചോ” അവൾ കൊക്കിരി കാട്ടി “സഹിക്കാതെ വേറെ വഴിയില്ലാല്ലോ..ഈ ഐറ്റമിനി മാറ്റി വാങ്ങാനും പറ്റില്ലലോ” “എന്താ പറഞ്ഞേ” കല്ല്യാണി അവനെ തല്ലാൻ ആഞ്ഞതും സായന്ത് ചിരിച്ചു കൊണ്ട് ഓടി ############################## “സൂക്ഷിച്ച് കയറ്..” സായന്തൊരു പാറയുടെ മുകളിൽ കയറി നിന്ന് കല്ല്യാണിക്ക് കയറാനായി കൈ നീട്ടി.. “ഇനി എത്ര ദൂരം ഉണ്ട് വക്കീലേ” “വക്കീലെന്നോ.. കെട്ടിയോനാടി.. ഏട്ടനെന്ന് വിളിക്കെടി” “ഓ.. പിന്നെ.. എനിക്കൊന്നും പറ്റില്ല.. കള്ള് വണ്ടീന്ന് വിളിക്കാം.. അതാണ് നല്ലത്”

“അത് വിളിച്ചാൽ ആ ചുണ്ട് ഞാനിങ്ങ് കടിച്ചെടുക്കും” സായന്ത് അവളുടെ ചുണ്ടിൽ വലിച്ചു “പിന്നെ എന്ത് വിളിക്കും..വക്കീലേട്ടാന്ന് വിളിക്കാം” “വക്കീലേട്ടൻ.. ” സായന്തൊന്ന് ചിരിച്ചു.. ഇരുവരും നടപ്പാരംഭിച്ചു.. മൂപ്പൻ പറഞ്ഞ വഴി ഏകദേശം ഒരു ഊഹം വെച്ചാണ് സായന്ത് നടക്കുന്നത്.. കല്ല്യാണി അവന്റെ കയ്യിൽ തൂങ്ങിയാണ് നടന്നിരുന്നേ.. വഴിയിൽ കാണുന്ന കാഴ്ചകൾ സായന്ത് അവളെ ചൂണ്ടി കാണിച്ചു കൊടുക്കുന്നുണ്ട്.. കല്ല്യാണി കാണുന്ന പഴങ്ങളും പൂക്കളുമെല്ലാം പറിച്ച് പരിശോധന നടത്തുന്നുണ്ട്.. പൂക്കൾ ഒന്ന് പോലും സുഗന്ധം ആസ്വദിക്കാനോ ഒരു പഴം പോലും രുചി നോക്കാനോ സായന്ത് അവളെ സമ്മതിച്ചില്ല..

എല്ലാം വിഷമായിരിക്കുമെന്നും പറഞ്ഞ് തട്ടി കളഞ്ഞു.. നടക്കുന്നതിനിടയിൽ ഒരു വെളിപ്രദേശം കണ്ടതും കല്ല്യാണി അങ്ങോട്ട് ഓടി.. ഇത്രയും നേരം സൂര്യപ്രകാശം കഷ്ടിച്ച് അരിച്ചിറങ്ങിയ ഉൾക്കാടിനൂടെയുള്ള യാത്രയിൽ ഇങ്ങനെ ഒരു പ്രദേശം ആരും പ്രതീക്ഷിക്കില്ല.. ആ കാടിനകത്തളത്തിൽ എത്രയൊക്കെ ചുറ്റി തിരിഞ്ഞ് എല്ലാ ഇടവും കണ്ടെന്ന് പറഞ്ഞാലും ആ വനസുന്ദരി അവളുടെ ഓരോ കോണിലും ഒരോ അൽഭുതങ്ങളും ഒളിപ്പിച്ച് വച്ച് കാത്തിരുന്നു.. കല്ല്യാണി കാട്ട് കരിശിന്റെ ചാഞ്ഞ് നിന്നിരുന്ന കൈച്ചില്ല ഒരു കയ്യാൽ വകഞ്ഞ് മാറ്റി അവിടേക്ക് കടന്നു.. മുന്പിലെ ഹൃദ്യമായ കാഴ്ച്ച കണ്ടവൾ കണ്ണുകൾ വിടർത്തി സായന്തിനെ തിരിഞ്ഞു നോക്കി..

അവനും ഒരു ചിരിയോടെ അവൾക്കരികിലേക്ക് എത്തിയിരുന്നു.. രണ്ട് പേരും നയന സുന്ദരമായ കാഴ്ച്ചയിലേക്ക് ദൃഷ്ടിയൂന്നി.. മഞ്ഞുകണങ്ങൾ വീണ് നനഞ്ഞ് കിടന്നിരുന്ന പുൽമേട്ടിന് നടുവിലായി ചെറിയൊരു കുളം.. ഒറ്റ ചെന്താമര മാത്രം വിരിഞ്ഞ് നിൽക്കുന്ന ചെറിയ കുളം.. സൂര്യന്റെ പീത വെളിച്ചം ആ കുളത്തിലേക്ക് നേരിട്ട് പതിക്കുന്നുണ്ട്.. അത് ആ കുളത്തിലെ തെളിനീരിലൂടെ ഇറങ്ങി ചെന്ന് അടിത്തട്ടിൽ ചിത്രപ്പണികൾ നടത്തുന്നുണ്ട്.. പക്ഷേ അതിനെക്കാളുപരിയായി അവരെ അമ്പരപ്പിച്ചത് മറ്റൊരു കാഴ്ച്ചയാണ്.. ആ കുളത്തിന് ചുറ്റും വളർന്ന് നിന്നിരുന്ന ചെടിയിൽ ഇരിക്കുന്ന അനവധി വർണ്ണ ശലഭങ്ങൾ..

ചിലത് ശാന്ത സുന്ദരികളായി ചിറക് താഴ്ത്തി ഇരിക്കാൻ ഒരിടം നോക്കി ആ ചെടിക്ക് ചുറ്റും പറന്ന് നടക്കുന്നുണ്ട്.. ചിലത് വിവിധ നിറക്കൂട്ടുകൾ കൊണ്ട് ചിത്രപ്പണികൾ നടത്തിയ വർണ്ണശഭളമായ ചിറകുകൾ വിരിച്ചും ഒതുക്കിയും ആ ചെടിയിൽ ഇരിക്കുന്നുണ്ട്.. കല്ല്യാണി സായന്തിനേയും വലിച്ച് അവിടേക്ക് ഓടി.. കുളത്തിനരികിലേക്ക് ഓടിയടുത്ത അവരെ അറിഞ്ഞതും ശലഭങ്ങൾ പേടിയോടെ തങ്ങളുടെ വർണ്ണ ചിറകുകൾ വിടർത്തി പെടപ്പിച്ച് പറന്ന് ഉയരാൻ തുടങ്ങി.. കല്ല്യാണി വിഷമത്തോടെ സായന്തിനെ നോക്കി ചുണ്ട് മലർത്തി.. അവൻ സാരമില്ലെന്ന മട്ടിൽ അവളെ നോക്കി കണ്ണടച്ച് കാട്ടി.. കല്ല്യാണി അവനിൽ നിന്നും തിരിഞ്ഞ് പൂമ്പാറ്റകൾ ഇരുന്നിരുന്ന ചെടിയെ സാകൂതമായി വീക്ഷിക്കാൻ തുടങ്ങി..

അതിൽ ഉണങ്ങി നിന്നിരുന്ന കായ്കൾ നിറഞ്ഞ ഒരു തണ്ട് പറിച്ചെടുത്ത് സായന്തിന്റെ ചെവിയോരം ചേർത്ത് വച്ചവൾ കിലുക്കി.. “കിലുക്കാംപ്പെട്ടി ചെടിയാ” കല്ല്യാണി ആഹ്ലാദത്തോടെ പറഞ്ഞു.. “കിലുക്കാംപ്പെട്ടി ചെടിയോ.?” സായന്ത് അവളുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.. “ആ.. അതേ.. വക്കീലേട്ടൻ ഇതൊന്നും കണ്ടിട്ടില്ലേ” ” ജനിച്ചപ്പോൾ മുതൽ ടൗൺ മാത്രം കണ്ട് വളർന്ന ഞാൻ ഇതൊക്കെ എവിടുന്ന് കാണാനാ എന്റെ കല്ലു” “അച്ചോടാ പാവം” കല്ല്യാണി ഒരിക്കൽ കൂടി ആ തണ്ട് അവന്റെ ചെവിയിൽ കിലുക്കി..സായന്ത് ഒരു ചിരിയോടെ അവളുടെ കുസൃതികൾ കണ്ണുകളാൽ ഒപ്പിയെടുത്ത് നിന്നു..

കുളത്തിലെ വെള്ളത്തിൽ ഇറങ്ങിയും ആ കരയോരം ഒരുപാട് നേരമിരുന്ന് പ്രണയം പങ്ക് വെച്ചുമാണ് പിന്നീടുള്ള അവരുടെ യാത്ര തുടർന്നത്.. കുറേയേറെ നടക്കേണ്ടി വന്നെങ്കിലും അവസാനം മൂപ്പൻ പറഞ്ഞ ഇടത്തേക്ക് അവരെത്തി ചേർന്നു.. കൺമുന്നിലെ കാഴ്ച കണ്ട് കല്ല്യാണിയുടെ മൊട്ടകണ്ണുകൾ അൽഭുതത്തോടെ വിരിഞ്ഞു.. സായന്തിന്റെ കൈ വിട്ടവൾ അവിടേക്ക് ഓടി.. ❣️വിണ്ണിലെ വെൺമേഘവും മണ്ണിലെ ഹരിത ചേലചുറ്റി നാണിച്ച് നിന്ന കുന്നിൻ ചെരിവും ഒന്നിച്ച് പ്രണയബദ്ധരായി തങ്ങളുടെ പ്രണയം കൈമാറുന്ന ഒരിടം.. സ്വർഗം പോലൊരു ഇടം..❣️ “എന്ത് ഭംഗിയാ ഇവിടെ കാണാൻ “

കല്ല്യാണി അൽഭുതം വിരിഞ്ഞ കണ്ണുകളാൽ ചുറ്റും കണ്ണോടിച്ചു.. സായന്ത് അവളെ പുറകിലൂടെ കെട്ടിപ്പിടിച്ച് കഴുത്തിൽ പതിയെ ഉമ്മ വച്ച് ” പക്ഷേ.. എന്റെ പെണ്ണിന്റെ അഴകിനോളം പോരാ” കല്ല്യാണിയുടെ കവിളുകൾ ചുവന്ന ഗുൽമോഹർ പൂക്കൾ വിടർന്നത് പോൽ ചുവന്നു.. അവൾ അവനിലേക്ക് ചാഞ്ഞ് ” നോക്കിയേ.. ആ വെൺമേഘങ്ങൾക്ക് തന്റെ പ്രണയിനിയായ കുന്നുകളെ എത്ര പുൽകിയിട്ടും മതിയാകാത്തത് പോലെ.. “❣️ കല്ല്യാണി കുന്നിൻ ചെരുവിലേക്ക് വിരൽ ചൂണ്ടി കൊണ്ട് പറഞ്ഞു.. “എന്നെപ്പോലെ അല്ലേ… എന്റെ കല്ല്യാണിയിൽ എത്ര അലിഞ്ഞു ചേർന്നാലും എനിക്കും മതിയാകില്ല” അവന്റെ ശബ്ദം വളരെ ആർദ്രമായിരുന്നു..

അവന്റെ ചുടു നിശ്വാസം അവളുടെ പിൻ കഴുത്തിൽ തട്ടിയതും കല്ല്യാണിയിലൊരു കുളിര് പടർന്നിരുന്നു.. കല്ല്യാണി നാണത്താൽ പിടയ്ക്കുന്ന കണ്ണുകൾ കൊണ്ട് അവനെ മുഖം തിരിച്ചു നോക്കിയതും.. സായന്ത് ഒരു കയ്യാൽ അവളുടെ കവിളിൽ തലോടി മറു കൈ അവളുടെ വയറിൽ ചുറ്റിപ്പിടിച്ച് കൊണ്ട് അവളുടെ അധരങ്ങളെ കവർന്നിരുന്നു.. ഒരു ദീർഘ ചുംബനത്തിന്റെ ആഴങ്ങളിലേക്ക് അവർ വീഴും മുൻപേ നാല്ദിക്കും മുഴുങ്ങും വിധം ആ ചിന്നം വിളി കേട്ടത്.. “ഒറ്റയാൻ” രണ്ടാളും ഞെട്ടി പേടിച്ചരണ്ട കണ്ണുകളാൽ ചുറ്റും നോക്കി അകന്ന് മാറി.. പിന്നെയും ആ കരിവീരന്റെ മദം പൊട്ടിയ ചിന്നം വിളി.. അത് അവർക്ക് തൊട്ടരികിലാണ് കേട്ടത്..

രണ്ടാമതൊന്ന് ആലോചിക്കാൻ നിൽക്കാതെ സായന്ത് പേടിച്ചരണ്ട് നിൽക്കുന്ന കല്ല്യാണിയുടെ കയ്യിൽ വലിച്ച് കൊണ്ട് ഓടി.. സായന്തിന്റെ വേഗതയ്ക്കൊപ്പമെത്താൻ അവൾക്ക് സാധിക്കുന്നില്ല.. ഉരുളൻ കല്ലുകളിലും വള്ളി പടർപ്പുകളിലും തട്ടി അവൾ വീഴാൻ പോകുന്നുണ്ട്.. സായന്ത് അവൾ താഴെ വീഴാതെ വിദഗ്ധമായി പിടിച്ചിട്ടുണ്ട്.. ആ ജീവൻ രക്ഷാ പാച്ചിലിനിടയിൽ വന്ന വഴിയിൽ നിന്നെല്ലാം മാറി മുന്പിൽ കാണുന്ന ഇട വഴിയിലൂടെയെല്ലാം സായന്ത് അവളെയും വലിച്ച് കൊണ്ട് ഓടി..

ഒറ്റയാൻ പുറകിലൂടെ വരുന്നുണ്ടോന്ന് തിരിഞ്ഞു നോക്കാൻ പോലും ഭയന്ന് ശ്വസം അടക്കിപ്പിടിച്ചാണ് അവരുടെ പാച്ചിൽ.. ഓട്ടത്തിനിടയിൽ കല്ല്യാണിയുടെ പാവട ഒരു വള്ളി പടർപ്പിൽ കുരുങ്ങി വലിച്ചതും കല്ല്യാണിയുടെ ചുവട് തെറ്റി അവൾ അടുത്തുള്ള ആഴമേറിയ കിടങ്ങിലേക്ക് വീഴാൻ പോയി.. അതേ ക്ഷണം സായന്ത് അവളെ ഒരു കയ്യാൽ മുറുക്കി പിടിച്ച് വലിച്ച് സേഫ് ആക്കുന്നതിനിടയിൽ കാൽ വഴുതി അവൻ ആ ഇരുണ്ട വള്ളി പടർപ്പുകളും വേരുകളും നിറഞ്ഞ ആഴമേറിയ കിടങ്ങിലേക്ക് വീണ് പോയിരുന്നു.. ” ഏട്ടാാാാ……” കല്ല്യാണിയുടെ നിലവിളി ഉൾക്കാടിനെ പോലും പിടിച്ചുലച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
"
"