Novel

യെസ് യുവർ ഓണർ: ഭാഗം 3

[ad_1]

രചന: മുകിലിൻ തൂലിക

നേരെ ചെന്നത് കാറിനടുത്തേക്ക് ആയിരുന്നു.. അവിടെ നിന്നിരുന്ന കുമാരേട്ടനോട് വണ്ടിയെടുക്കാൻ പറഞ്ഞ് നേർത്തെ എടുത്ത് വച്ച മദ്യക്കുപ്പിയുമായി കാറിന്റെ ബാക്ക് സീറ്റിലേക്ക് കയറി.. കുമാരൻ അവനെ തിരിഞ്ഞു നോക്കി കാറെടുത്തു.. സായന്ത് കുപ്പി തുറന്ന് ഒറ്റവലിക്ക് കുടിച്ചു തീർത്ത് നെറ്റിയിൽ കയ്യ് വച്ച് കണ്ണടച്ച് കിടന്നു..

############################## “മേനേ വീടെത്തി..” കുമാരൻ ചെറുമയക്കത്തിലായിരുന്ന സായന്തിനെ തട്ടി വിളിച്ചു അവൻ കണ്ണ് തുറന്ന് കൈകൾ കൂട്ടിപ്പിടിച്ച് ഞെട്ടൊടിച്ച് കാറിന് വെളിയിലിറങ്ങി.. വീടിനകത്തേക്ക് നടന്നതും എന്തോ ആലോചിച്ച് ഒന്ന് നിന്ന് ” കുമാരേട്ടാ അവിടൊന്ന് നിന്നേ” ഔട്ട് ഹൗസിലേക്ക് നടന്ന കുമാരൻ നിന്ന് എന്താന്നുള്ള അർത്ഥത്തിൽ സായന്തിനെ നോക്കി.. അവൻ അയാൾക്കരികിലേക്ക് എത്തി മുഖത്തേക്ക് ഊതി ” സ്മെൽ ഉണ്ടോ”

“ഉം.. ചെറുതായിട്ട്.. ” “പണിയാകൂലോ.. അവൾ എന്നെ പഞ്ഞികിടൂലോ.. എന്താ ഒരു വഴി” “എന്ത് ചെയ്യ്താലും കാര്യമില്ല.. സായു മോൾ എന്തായാലും പിടിക്കും..” “കുമാരേട്ടാ എന്റെ ഒച്ചേം വിളിയും കേട്ടാൽ ഒന്ന് സഹായിക്കാൻ വന്നേക്കണേ.. ” കുമാരൻ അവനെ നോക്കി തലയാട്ടി ചിരിച്ചു കൊണ്ട് നടന്നു. സായന്ത് മുൻവാതിൽ തുറന്ന് അകത്തേക്ക് തലയിട്ട് എല്ലായിടവും നിരീക്ഷിച്ചു.. “ഹാവൂ..ഭാഗ്യം.. അവളെ കാണാനില്ല..” നെഞ്ചിൽ കൈ വച്ച് ആശ്വാസത്തിന്റെ ദീർഘശ്വാസം വലിച്ച് വിട്ടവൻ ശബ്ദമുണ്ടാക്കാതെ ഗോവണി കയറി..

“സച്ചുവേട്ടാ.. വലിയാൻ നോക്കണ്ട ഞാൻ കണ്ടു.” കൈക്കെട്ടി വാതിൽപ്പടിയിൽ ചാരി നിൽക്കുന്ന സായു “പെട്ടു…” കള്ളം പിടിക്കപ്പെട്ട ചമ്മിയ ചിരിയോടെ അവൻ തിരിഞ്ഞ് നോക്കി “ഇങ്ങ് ഇറങ്ങി വായോ.. ഞാനൊന്ന് നോക്കട്ടേ.. അകത്തേക്ക് കയറ്റണോ അതോ പുറത്തേക്ക് വിടണോന്ന്..” “ശ്ശോ ഈ സായൂന്റെ ഒരു കാര്യം.. എന്റെ മോള് പറഞ്ഞാൽ ഏട്ടൻ കേൾക്കാതെ ഇരിക്കോ.. അപ്പോ.. ഏട്ടൻ അങ്ങോട്ട്.. കുളിക്കണം നല്ല ക്ഷീണം..” അവൻ പിന്നെയും വലിയാൻ നോക്കി..

“സച്ചുവേട്ടാ.. ഇവിടെ വായോ..” അവൾ മുഖത്ത് ഗൗരവം നിറച്ച് അവനേ നോക്കി അവൻ ഗോവണി ഇറങ്ങി അവൾക്ക് അരികിൽ എത്തി..സായു കൈകെട്ടി നിന്ന് അവന് ചുറ്റും നടന്ന് മണം പിടിച്ചു.. “ഉം baccardi എത്ര കുപ്പി വിഴുങ്ങി” സായന്തിന്റെ പ്രിയപ്പെട്ട ബ്രാൻഡുകളെല്ലാം സായുന് മനപാഠമാണ് സായന്ത് തലയൊന്ന് ചൊറിഞ്ഞ് ” അത് പിന്നെ ഒരു ചെറിയ ബോട്ടിൽ” “ചെറുതോ” “സത്യം എന്റെ സായുവാണേ സത്യം “

അപ്പോ എന്ത് ശിക്ഷായ വേണ്ടത് എന്റെ കൈകൊണ്ട് ഇന്നത്തെ ലഞ്ചും ഡിന്നറോ.. അതോ എന്നെയും കൊണ്ട് പുറത്ത് പോകുന്നോ..” “നിന്റെ കൈകൊണ്ടുള്ള ഫുഡോ…എന്റെ പൊന്നു സായു.. നീ പാചക പരീക്ഷണങ്ങൾ നടത്തല്ലേ.. അന്ന് ഉണ്ടാക്കിയ സാമ്പാർ ഹോ.. ഓർക്കാൻ വയ്യാ.. അതിലും നല്ലത് ഔട്ടിംഗാണ്..” സായന്ത് കൈകൂപ്പി സായു ഉറക്കെ ചിരിച്ച്.. “ഉം.. ശരി ശരി.. ഇനി ഞാൻ പറയുന്നത് കേൾക്കാതെ നടന്നാൽ ഭക്ഷണം ഉണ്ടാക്കി ഇരുത്തി കഴിപ്പിക്കും..

അപ്പോൾ വേഗം റെഡി ആയിക്കോ.. ഇന്ന് ഫുൾ കറക്കമാണ്.. എനിക്ക് കുറേയേറെ സാധനങ്ങൾ വാങ്ങാനുണ്ട്..” “ഇന്ന് വേണോ മോളേ.. നാളെ പോരേ.. നല്ല ക്ഷീണമുണ്ട്.. ഒന്ന് റെസ്റ്റെടുക്കണം” “ആ.. എങ്കിൽ നാളെ പോകാം സച്ചുവേട്ട…” അവൻ അവളുടെ കവിളിൽ നുള്ളി. “മോളേ നമ്മൾ കേസ് ജയിച്ചൂട്ടാ..” “അത് പിന്നെ പറയണോ എന്റെ ഏട്ടനല്ലേ വാദിച്ചേ ജയിക്കാതെ എവിടെ പോകാൻ..” ############################## രാവിലെ ചായയുമായി പത്രം നിവർത്തിയ മേനോന്റെ മുഖം ദേഷ്യം കൊണ്ട് വലിഞ്ഞുമുറുകി..

“നിയമത്തിന്റെ പുതിയ കാവൽക്കാരൻ” പേപ്പറിന്റെ മുൻപേജിൽ തന്നെ ഇന്നലത്തെ വിധി പ്രസ്താവനയേ കുറിച്ചുള്ള വാർത്തയും കൂടെ സായന്തിന്റെ ഫുൾ സൈസ് ഫോട്ടോയും അയാൾ കയ്യിലെ ചായ വലിച്ചെറിഞ്ഞ് പത്രം വലിച്ച് കീറി ദൂരെ എറിഞ്ഞ് ” ഒരു കാവൽക്കാരൻ… ത്ഫൂ” ദേഷ്യം സഹിക്കാൻ വയ്യാതെ അയാൾ ആ പേപ്പർ കാൽക്കീഴിൽ ചവിട്ടി ഞെരിച്ചു.. ആ ശബ്ദം കേട്ട് അകത്ത് നിന്നും അയാളുടെ ഭാര്യ നിർമ്മല ഓടി വന്നു “അവന് എന്നെ അറിയില്ല ഈ മേനോൻ ആരാണെന്ന്..

25 കൊല്ലം കൊണ്ട് ഞാനുണ്ടാക്കിയ പേരും പ്രശസ്തിയുമാണ് അവൻ ഓരോ ദിവസവും ഇല്ലാതെയാക്കുന്നത്.. വിടില്ല.. അച്ഛനെ ഒതുക്കാമെങ്കിൽ മകനെയും ഒതുക്കാൻ അറിയാം എനിക്ക്.. എനിക്ക് മുകളിൽ ഒരു പരുന്തും പറന്നുയരണ്ട..” അയാൾ പല്ലുറുമി.. അയാളുടെ ദേഷ്യം കണ്ട് നിർമല വിറയ്ക്കാൻ തുടങ്ങി.. കാരണം അയാളുടെ ദേഷ്യം മുഴുവൻ തീർത്തിരുന്നത് ആ പാവത്തിനോടായിരുന്നു.. പക്ഷേ അതിലും വലിയൊരു ദുഃഖം ആ പാവം സ്ത്രീയെ അലട്ടിയിരുന്നു.. ##############################

വെളുപ്പിന് 5 മണിക്ക് അലറാം വച്ചാണ് സായന്ത് അന്ന് എണീറ്റത്.. അതിനു പിന്നിൽ ഒരു ഗൂഡലക്ഷ്യമുണ്ട്.. വീട്ടിൽ ആകുന്ന സമയത്ത് കുടിക്കാൻ സായു സമ്മതിക്കില്ല.. വെളുപ്പിന് ചെറുത് കഴിച്ചിലേൽ പിന്നെ മൊത്തത്തിൽ ഒരു വിറയലാണ്.. അതുകൊണ്ട് കുടിക്കാനുള്ളത് ബെഡിന്റെ ഒരു ഭാഗം പൊളിച്ച് അതിനകത്ത് ഭദ്രമായി വെച്ചിരിക്കുകയാണ്.. അതിൽ നിന്ന് ചെറുതെടുത്ത് കഴിച്ച് അവൻ ജോഗിങിന് പോയി.. ജോഗിങ്ങിന് പോയി തിരികെ വരുമ്പോൾ അവന്റെ റൂമിലാകെ സായു അന്വേഷണം നടത്താണ്.

“മോള് തിരയുന്നതൊന്നും ഇവിടെ ഇല്ല സായു..” അവൾ തിരിഞ്ഞു നോക്കി ” ഇല്ലേൽ ഏട്ടന് കൊള്ളാം.. എന്നാലും എനിക്കെന്തോ അങ്ങ് വിശ്വാസം പോരാ.. ഒരു ഒളിച്ച് കളി നടക്കുന്നുണ്ട്.. കള്ള ക്രിമിനൽ ലോയറിന് കാഞ്ഞബുദ്ധി ആയതോണ്ട് വിശ്വസിക്കാൻ പറ്റില്ല..” അവൾ അവനെ സംശയത്തോടെ നോക്കി അവന് ചുറ്റും നടക്കാൻ തുടങ്ങി.. “എന്റെ സായുകുട്ടി സേതു രാമയ്യർക്ക് പഠിക്കാണ്ട് ചെന്ന് റെഡിയാകാൻ നോക്ക്” അവൾ പോകാതെ റൂമിൽ ആകെ നിരീക്ഷണം നടത്തി നിൽക്കാണ്..

“ഗോ ഡി ഗോ…” സായന്ത് അവളെ ഉന്തി തള്ളി പുറത്താക്കി ############################## “ഏട്ടാ.. ഞാൻ റെഡിയായി നമുക്കിറങ്ങാം.. ” ഒരു റെഡ് അനാർക്കലി ചുരിദാറിൽ സായു ഒരുങ്ങി വന്നു വൈറ്റ് ടീ ഷർട്ടും ചിക്കു കളർ ത്രീ ബൈ ഫോർത്തുമിട്ട് സായന്ത് തന്റെ മുടി ജെൽ പുരട്ടി ഒതുക്കുകയായിരുന്നു.. “ആ പോകാലോ… ഏട്ടൻ റെഡി..” “ഇതിട്ടാണോ വരുന്നേ ..” അവനെ അടിമുടി നോക്കി സംശയത്തോടെ ചോദിച്ചു “ഇതിന് ഇപ്പോ എന്താണ് സായു.. ഇതാണ് കംഫർട്ട്” “അല്ലേൽ തന്നെ ലേഡീസ് ഫാൻസിന്റെ കൊള്ളയാണ്..

ഇനി ഇതും ഇട്ട് പുറത്തേക്ക് ഇറങ്ങിയാൽ എന്താകോ കഥ” സായു കൈമലർത്തി മുകളിലേക്ക് നോക്കി “നീ നടക്ക് സായു.. ഫാൻസൊക്കെ വരട്ടേ.. ഈ ഏട്ടൻ നെഞ്ചും വിരിച്ചു നേരിടും” രണ്ടാളും റെഡിയായി കാറുമെടുത്ത് പുറപ്പെട്ടു.. ആദ്യത്തെ പ്ലാൻ പ്രഭാത ഭക്ഷണം കഴിക്കാന്നുള്ളതായിരുന്നു.. ഇന്ത്യൻ കോഫീ ഹൗസിൽ കയറി മസാല ദോശയും ബ്രൂ കോഫിയും കഴിച്ചു.. ശേഷം ഷോപ്പിംഗിന് പുറപ്പെട്ടു.. ലേഡീസ് വെയർ ഷോപ്പിന് മുന്പിൽ കാർ നിർത്തി സായന്ത് പുറത്തിറങ്ങിയതും പെൺകുട്ടികൾ അവനെ വളയാൻ തുടങ്ങി..

ഫോട്ടോ എടുക്കലും ഷേക്ക് ഹാൻഡ് കൊടുപ്പുമായി ആകെ ഒരു ബഹളം.. സായു ഒരു വിധത്തിൽ അവനെ ആ തിരക്കിൽ നിന്നും വലിച്ച് പുറത്തിട്ട് ഷോപ്പിലേക്ക് കയറി.. ഡ്രസ്സ് നോക്കാൻ തുടങ്ങി… അതിനിടയിൽ സായന്ത് ഫോണുമായി പുറത്തേക്ക് നിന്നു.. പുറത്തേ റോഡിലേക്ക് നോക്കിയപ്പോൾ എന്തോ ഒരു ആൾ കൂട്ടം.. എന്താ സംഗതി എന്നറിയാൻ അവനൊരു ആകാംക്ഷ.. സായുനെ ഒറ്റയ്ക്ക് നിർത്തി പോകാനും ഒരു മടി..

അവൻ നിന്നിടത്ത് നിന്ന് എത്തി നോക്കുന്നുണ്ട്.. ആ ആൾക്കൂട്ടത്തിനിടയിൽ ഇടയ്ക്കിടെ ഉയർന്ന് വന്നിരുന്ന ചുവന്ന കുപ്പിവളയിട്ട കൈ കണ്ടപ്പോൾ അവന് കൗതുകം തോന്നി.. അവന്റെ ആഗ്രഹം പോലെ സായു ഷോപ്പിംഗ് കഴിഞ്ഞ് വേഗം ഇറങ്ങി.. സായന്ത് അവളേയും കൂട്ടി ആൾകൂട്ടത്തിനടുത്തേക്ക് പോയി.. കടവുളേ.. എൻ കൊളന്തൈ ങേ… പരിചയമുള്ള ശബ്ദം.. സായന്ത് നടപ്പിന്റെ വേഗത കൂട്ടി.. കൂടി നിന്നവരിലെ ഏതാനും പേരെ വകഞ്ഞ് മാറ്റി അവൻ സംഭവ സ്ഥലത്തേക്ക് എത്തി നോക്കി..

“എരുമ..” അവന്റെ മുഖത്തൊരു വെറുപ്പ് നിഴലിച്ചു.. അവൻ നെറ്റി ചുളിച്ച് അവളുടെ നാടകം നോക്കി നിൽക്കാൻ തുടങ്ങി.. “എന്റെ കുട്ടിയെ വണ്ടിയിടിച്ച് കൊല്ലാൻ നോക്കി.. നിങ്ങൾ ചോദിക്ക് നാട്ടുകാരെ.. ഞങ്ങൾ പാവങ്ങൾ അല്ലേ..” അവൾ കള്ള കണ്ണീർ ഒലിപ്പിക്കുന്നുണ്ട്.. ഓഹോ ഇതപ്പോൾ എരുമേടെ സ്ഥിരപണിയാണ്.. അവൻ കൈകെട്ടി നോക്കി നിന്നു.. കൂടി നിന്നവർ വണ്ടിയോടിച്ച ആളോട് തട്ടികയറന്നുണ്ട്.. ഹോസ്പിറ്റലിൽ കൊണ്ട് പോകാനുള്ള പൈസ കൊടുക്കാൻ പറയുന്നുണ്ട്..

എരുമേടേ മുഖത്ത് തന്റെ പദ്ധതി വർക്കൗട്ട് ആയത്തിന്റെ വിജയതിളക്കം. “അങ്ങോട്ട് കൊടുക്ക് ചേട്ടാ.. ആ ചേച്ചി കൂറെ കിടന്ന് കഷ്ടപ്പെടുന്നത് അല്ലേ..” ആ ശബ്ദം കേട്ടതും അവളൊന്നു ഞെട്ടി.. അവളറിയാതെ തന്നെ അവളുടെ വിരലുകൾ ചുണ്ടിലേക്ക് പോയി.. പേടിച്ചരണ്ട കണ്ണുകൾ ആ ശബ്ദത്തിന്റെ ഉറവിടത്തിനായി ചുറ്റും പരത്തി.. അപ്പോഴാണ് സായന്ത് തനിക്ക് മുന്പിൽ നിന്നിരുന്ന ആളുകളെ വകഞ്ഞ് മാറ്റി അവളെ മാത്രം ഫോക്കസ് ചെയ്ത് കൊണ്ട് അവൾക്ക് മുൻപിലായി വന്ന് നിന്നത്..

അവനെ കണ്ടതും അവളുടെ നാവ് ഇറങ്ങി പോയത് പോലെ കണ്ണ് മിഴിച്ചു നിൽക്കാൻ തുടങ്ങി.. ചെന്നിയിലൂടെ വിയർപ്പ് ഒലിച്ചിറങ്ങി.. അവളുടെ കൂടെ നിന്ന കുട്ടിയെ തനിക്ക് അരികിലേക്ക് പിടിച്ച് നിർത്തി സായന്ത് മറ്റുള്ളവരോടായി “ചേട്ടന്മാരേ പോയിക്കോ.. ഞാനൊരു വക്കീലാണ് ഇവർക്ക് വേണ്ട നഷ്ടപരിഹാരം ഞാൻ വാങ്ങി കൊടുത്തോളാം.. ” അത് കേട്ടതോടെ ചുറ്റും കൂടി നിന്നവർ പരസ്പരം പിറുപിറുത്ത് പിരിഞ്ഞ് പോകാൻ തുടങ്ങിയിരുന്നൂ..

“ആ ഇനി പറയ് എരുമേ.. സോറി ചേച്ചി.. അയ്യോ പിന്നേം സോറി.. സോദരി.. എത്ര രൂപയാ നഷ്ടപരിഹാരമായി വേണ്ടത്.. എന്റേന്ന് വാങ്ങിയത് പോലെ..ഛേ പിന്നെയും തെറ്റി… തട്ടി പറിച്ചത് പോലെ അയ്യായിരം മതിയാവോ..” തന്റെ ദേഷ്യം മുഖത്ത് പ്രകടമാക്കാതെ വാക്കുകളിലൂടെ പ്രകടിപ്പിച്ചവൻ ചോദിച്ചു.. അവൾ മറുപടിയൊന്നും പറയാതെ.. അവനെ നെറ്റി ചുളിച്ച് ദേഷ്യത്തോടെ കണ്ണ് തുറിപ്പിച്ച് നോക്കാൻ തുടങ്ങി.. സായന്ത് അവളുടെ മൊട്ടകണ്ണിലേക്കും ഇന്നലത്തെ തന്റെ ദേഷ്യത്തിന്റെ അടയാളം ഏറ്റ് വാങ്ങി ആഴത്തിലുള്ള മുറിവുമായി കരിനീലിച്ച് കിടക്കുന്ന ചുണ്ടിലേക്കു നോക്കി

“എന്തേ… വേണ്ടേ.. അല്ലേൽ ഇന്നലത്തെ പോലത്തെ ചുണ്ടിൽ ഏറ്റ് വാങ്ങുന്ന നഷ്ടപരിഹാരങ്ങളെ സ്വീകരിക്കൊള്ളൂന്ന് ഉണ്ടോ.. അങ്ങേര് ഒരു വയസ്സനാ അതിനുള്ള സ്റ്റാമിന കാണില്ല.. ഞാൻ തരാം.. ഇന്നലത്തേക്കാളും ഡബിൾ സ്ട്രോങ്ങിൽ” അവനൊരു പുരികമുയർത്തി ചുണ്ട് തടവിക്കൊണ്ട് ചോദിച്ചു.. ശേഷം തിരിഞ്ഞ് നോക്കി “ചേട്ടാ.. ചേട്ടൻ പോയിക്കോ.. സോദരിക്ക് നഷ്ടപരിഹാരം വേണ്ടാന്ന്.. അല്ലേ നാടൻ എരുമേ” അത് കേൾക്കേണ്ട താമസം അയാൾ കാറുമെടുത്ത് പാഞ്ഞു..

തന്റെ ഇന്നത്തെ ഇരയേ നഷ്ടപ്പെട്ട നിരാശയോടെ അതിലും ദേഷ്യത്തിൽ അവനെ തുറിച്ച് നോക്കാൻ തുടങ്ങി.. “ഈ മൊട്ടകണ്ണ് ഇങ്ങനെ ഉന്തി ഉന്തി പുറത്തേക്ക് വീഴ്ത്തണ്ടാടി നാടൻ എരുമേ..” അവസാനം പറഞ്ഞത് ശബ്ദം താഴ്ത്തി അവൾക്ക് കേൾക്കാൻ പാകത്തിന് ആയിരുന്നു.. അവൾ അവനെ നോക്കി പല്ല് ഞെരിച്ചു.. “വെറുതെ അത് ഞെരിച്ചു പൊട്ടിക്കണ്ട.. ഈ തരത്തിലുള്ള വേലകളുമായി ഇനി നടന്നാൽ നല്ല ആരോഗ്യമുള്ള ചെക്കന്മാരുടേന്ന് കവിളത്ത് നല്ല സമ്മാനം കിട്ടുമ്പോൾ തനിയെ പറിഞ്ഞു പോയിക്കോളു…”

സായന്ത് വെറുപ്പോടെ അവളെ നോക്കി കൊണ്ട് പറഞ്ഞു.. സായു കഥയറിയാതെ ഇരുവരേയും മാറി മാറി നോക്കി ആട്ടം കാണുന്നുണ്ട്.. “നീയെന്താടി മിണ്ടാതെ ഇന്നലെ നീ അരമണി കെട്ടി തുള്ളിയിരുന്നല്ലോടി നാടൻ എരുമേ.. ” അവൻ മുഖം അവളുടെ അടുത്തേക്ക് അടുപ്പിച്ചു കൊണ്ട് ചോദിച്ചു.. അവൾ മുഖം വെട്ടി തിരിച്ച് കുട്ടിയേയും കൂട്ടി കൊണ്ട് നടന്നു “അപ്പോ കിട്ടേണ്ടത് കിട്ടുമ്പോൾ ഏത് എരുമയും ഒതുങ്ങും അല്ലേ..

ഇനി നീ കളിക്കാൻ വന്നാ നിന്റെ മൂക്ക് തുളച്ച് മൂക്ക് കയറിടും ഞാൻ…പറ്റിപ്പും കൊണ്ട് ഇറങ്ങിയിരിക്കാ അവള്.. കള്ളകൂട്ടങ്ങൾ” എന്നൊക്കെ ഉറക്കെ വിളിച്ചു പറഞ്ഞ് സായന്ത് സായുനെ കൂട്ടി രണ്ടടി വെച്ചതും “ഡാ കള്ളുംവണ്ടി… അങ്ങനെ അങ്ങ് പോയാൽ എങ്ങനെയാ” ആ വിളി സായന്തിനെ ദേഷ്യത്തിന്റെ നെറുകിൽ എത്തിച്ചു.. അവൻ വെട്ടിതിരിഞ്ഞ് നോക്കിയതും ചീഞ്ഞ ഒരു മുട്ടയും രണ്ട് മൂന്ന് ചീഞ്ഞ തക്കാളിയും അവന്റെ ഷർട്ടിൽ വന്ന് പതിച്ചിരുന്നു..

സായന്ത് ടീ ഷർട്ടിൽ പറ്റിയത് അറപ്പോടെ നോക്കി ദേഷ്യത്തിൽ അവളെ നോക്കി മുഷ്ടി ചുരുട്ടി..സായു ആ കാഴ്ച കണ്ട് അമ്പരപ്പോടെ താനെ തുറന്ന തന്റെ വായ അമർത്തി പൊത്തിപ്പിടിച്ചു.. “വലിയ വായിൽ ഡയലോഗ് പറഞ്ഞ് പോകാണോ..ഈ പറഞ്ഞതിനും ചെയ്തതിനും എന്തേലും ഒന്ന് തിരികെ തരാതെ വിടുന്ന ശീലം എനിക്കും ഇല്ല… പുലി പതുങ്ങുന്നത് കുതിക്കാനാ..നീ കേട്ടിട്ടില്ലേ..

ഈ കല്ല്യാണി പുലിയാണ് നല്ല ചീറ്റപുലി.. എന്നെ ശരിക്കും നിനക്കറിയില്ല കേട്ടോടാ കള്ളും വണ്ടി.. അവൻ വലിയൊരു വക്കീൽ വന്നിരിക്കുന്നു..” കല്ല്യാണി പുച്ഛിച്ച് തന്റെ മുഖം കോട്ടി.. “what the ***… എടി എരുമേ ഇന്ന് നിന്റെ അവസാനമാടി.. ” അവൻ ദേഷ്യത്തിൽ അലറി അവൾക്ക് നേരെ പാഞ്ഞടുക്കാൻ തുടങ്ങി തനിക്കരികിലേക്ക് ഓടി വരുന്ന കള്ളുംവണ്ടിയെ കണ്ട് കല്ല്യാണി കൂടെയുള്ള കുട്ടിയെ വലിച്ച് കൊണ്ട് പ്രാണ രക്ഷാർധം ഓടാൻ തുടങ്ങി…

സായന്ത് അവളെ വിടാതെ പിന്തുടരുന്നുണ്ട്.. “സച്ചുവേട്ടാ.. നിൽക്ക്.. എവിടേക്കാ ഈ ഓടുന്നേ..” അവർക്ക് പിന്നാലെ സായുവും ഓടാൻ തുടങ്ങി.. ഓട്ടത്തിനിടയിൽ കല്ല്യാണി കൂടെ ഉണ്ടായിരുന്ന കുട്ടിയെ ഒരു കടയുടെ മറയിലേക്ക് നിർത്തി ദേഷ്യത്തോടെ തന്നെ ലക്ഷ്യമാക്കി പാഞ്ഞടുത്ത് വരുന്ന സായന്തിനെ നോക്കി സർവ്വശക്തിയുമെടുത്ത് ഓടി.. എതിരെ വരുന്നവരെ തട്ടി വീഴുതാതെ അതി വിദഗ്ധമായാണ് ഓടുന്നത്..

അവൾ ഒരു ടീ ഷോപ്പിന്റെ വശം ചേർന്നുള്ള ഇടവഴിയിലേക്ക് കയറിയതും പെട്ടെന്നായിരുന്നു ഒരു സൈക്കിൾകാരൻ മുന്പിൽ വന്ന് ചാടിയത്.. കല്ല്യാണി തന്റെ കാലുകളുടെ സഡൻ ബ്രേക്ക് ആഞ്ഞ് ചവിട്ടി.. അതേ നിമിഷം പിന്നാലെ ഓടിയെത്തിയ സായന്ത് കൈനീട്ടി അവളുടെ ദാവണി തുമ്പിൽ വലിച്ചു.. പഴുതായി പിന്നി തുടങ്ങിയ അത് ബ്ലൗസ്സിന്റെ ഒരു വശത്തോടെ കീറി സായന്തിന്റെ കയ്യിൽ ഇരിക്കാൻ അധിക നേരമൊന്നും വേണ്ടി വന്നില്ല..

ആ നിമിഷം തന്നെ അവന്റെ കയ്യൊന്ന് വിറച്ചു..സ്തബ്ധനായി തിരിഞ്ഞ് നിന്നു..കല്ല്യാണി കീറിയ ദാവണി കൂട്ടിപ്പിടിച്ച് മൂടിപ്പുതച്ച് കടയുടെ ചുമരിനോട് ആഭിമുഖമായി നിന്നു.. പെട്ടെന്ന് എന്തോ ആലോചിച്ചത് പോലെ സായന്ത് തിരിഞ്ഞു നിന്ന് തന്റെ ടീ ഷർട്ട് ഊരി അവൾക്ക് നേരെ നീട്ടി.. അവൾ ഒന്ന് ശങ്കിച്ച് മടിയോടേ അത് വാങ്ങി ഇട്ട് കൊണ്ട് അവന്റെ മുഖത്തേക്ക് ഏറ് കണ്ണിട്ടു നോക്കി.. ആ മുഖത്ത് അവളോടുള ദേഷ്യവും വെറുപ്പും നല്ലപോലെ വ്യക്തമാണ്..

കല്ല്യാണി പോകാനൊരുങ്ങിയതും സായന്ത് അവളുടെ കൈ പിടിച്ച് പുറകിലേക്ക് തിരിച്ചു മുറുക്കി.. വേദനയോടെ അവൾ കുതറുന്നുണ്ട് “ആണുങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും.. കേട്ടോടി എരുമേ.. ഇനി നീ എന്നോട് വെളച്ചിലെടുക്കാൻ നിന്നാലുണ്ടല്ലോ.. ഇതിലും ഭീകരമായിരിക്കും നിന്റെ അവസ്ഥ” അവളുടെ കൈ ഒന്നും കൂടി തിരിച്ചവൻ അവളെ തള്ളി.. കല്ല്യാണി വേച്ച് കടയുടെ ചുമരിൽ തട്ടി നിന്നു.

. അതേ വേഗത്തിൽ തിരിഞ്ഞ് നിന്ന് അവനെ രണ്ട് കയ്യാൽ ആഞ്ഞ് പുറകിലോട്ട് തള്ളി.. അപ്രതീക്ഷിതമായ ആ അറ്റാക്കിൽ സായന്ത് അടി തെറ്റി താഴേ വീണു.. അവന്റെ കൈ അടുത്ത് കിടന്നിരുന്ന കല്ലിൽ അടിച്ച് കൊണ്ടു.. അമ്മേ… സായന്ത് വേദനയോടെ കൈ വലിച്ചു “പെണ്ണുങ്ങളോട് കളിക്കാൻ നിന്നാലേ ഇങ്ങനെ നടു വഴിയിൽ കിടന്ന് കരയേണ്ടി വരും.. കേട്ടോടാ കള്ളും വണ്ടി..” അവൾ ഡയലോഗ് പാസ്സാക്കി തിരിഞ്ഞു നടന്നു.. വീണതിന്റെ ആഘാതത്തിൽ എണീക്കാൻ സാധിക്കാതെ സായന്ത് കൈ തടവി അവളെ നോക്കി പല്ല് ഞെരിച്ചു കിടന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button