Novel

യെസ് യുവർ ഓണർ: ഭാഗം 7

[ad_1]

രചന: മുകിലിൻ തൂലിക

“ഇത് സായന്താണ്.. ക്രിമിനൽ ലോയർ സായന്ത് ശങ്കർ.. നിയമങ്ങളും നിയമവശങ്ങളും കൈ വെള്ള പോലെ മനപാഠമാക്കിയവൻ.. ആ ഞാനൊരു പീറ തെരുവ് പെണ്ണിന്റെ മുന്പിൽ തോൽക്കേ.. ഒരിക്കലും ഇല്ല.. മുള്ള് കൊണ്ട് പോറിയത് പോലും ഓർമയിൽ സൂക്ഷിക്കുന്നവനാ ഞാൻ..നീ എന്നോട് ചെയ്തതൊന്നും ഞാഅ ഒരിക്കലും മറക്കില്ലടി എരുമേ.. നിന്റെ ഈ കണ്ണീര് എന്റെ ഉള്ളിൽ ഇത്രയും നാളും ആളി കത്തിയിരുന്ന തീയേ അണയ്ക്കുന്നുണ്ട്..

അത് മാത്രം പോര എനിക്ക്.. ഇത് നിനക്കുള്ള ആദ്യത്തെ സമ്മാനം ഇനി അടുത്തത് ദാ ഇപ്പോ വരും” അവനത് പറഞ്ഞ് കൈവിരൽ ഞൊടിച്ചതും, അയ്യോ.. എന്റെ മാല.. സച്ചുവേട്ടാ എന്റെ മാല കാണുന്നില്ല.. സായു കഴുത്തിലൊക്കെ മാല തപ്പുന്നുണ്ട്.. സായന്ത് കല്ല്യാണിയെ നോക്കി ഗൂഢമായി ചിരിച്ചു കൊണ്ട്.. ” എല്ലായിടത്തും ശരിക്കും നോക്ക് മോളേ.. അത് എവിടെ പോകാനാ” കല്ല്യാണി അവന്റെ അടുത്ത നീക്കം എന്തെന്ന് മനസ്സിലാകാതെ പകച്ച് നിൽക്കുകയാണ്..

സായന്ത് ഇടയ്ക്കിടെ കല്ല്യാണിയെ നോക്കി കൊണ്ട് അവിടെയാകെ അന്വേഷിക്കാൻ തുടങ്ങി ഞാൻ എല്ലായിടത്തും നോക്കി സച്ചുവേട്ടാ.. അതിവിടെ എങ്ങും ഇല്ല.. സായു കരഞ്ഞു തുടങ്ങിയിരുന്നു.. ഉം.. ഇവിടെ എങ്ങും ഇല്ലേൽ ആരെങ്കിലും എടുത്ത് കാണും.. കള്ളകൂട്ടങ്ങളൊക്കെ വന്നിട്ടുണ്ടല്ലോ.. കല്ല്യാണിയെ നോക്കി കൊണ്ടാണ് സായന്തത് പറഞ്ഞത്.. ആ നോട്ടവും ആ പറഞ്ഞതിന്റെ പൊരുളും അവളിലൂടെ ഒരു മിന്നൽ പാഞ്ഞു..

ഇനി ഒന്നും താങ്ങാൻ വയ്യാത്തതിനാൽ കല്ല്യാണി അവിടെ നിന്നും മടങ്ങാൻ ഒരുങ്ങി.. അവളുടെ ആ ശ്രമം കണ്ണിൽപ്പെട്ട സായന്ത് ” ആരും പുറത്ത് പോകരുത്.. കുമാരേട്ടാ.. ആ ഗേറ്റ് അങ്ങ് പൂട്ടിയേര്.. കള്ളൽ കപ്പലിൽ തന്നെ കാണും.. ആണുങ്ങളെയെല്ലാം ഞാൻ പരിശോധിക്കാം.. സ്ത്രീകളെ രശ്മി നീ നോക്ക്..” അവന്റെ ആ തീരുമാനം അവിടെ വന്നിരുന്ന ഗസ്റ്റുകൾക്കിടയിൽ ഒരു ചർച്ചയ്ക്ക് ഇട വരുത്തി.. അത് മനസ്സിലാക്കിയ സായന്ത് “

നിങ്ങളെ എനിക്ക് ഒരു സംശയവും ഇല്ല.. വിളിച്ചു വരുത്തി അപമാനിക്കാണെന്ന് കരുതരുത്.. ഒരു 10 ലക്ഷം വിലവരുന്ന ഡയമണ്ട് നെക്ലേസ് ആണത്.. so guys plz coperate.” സായന്ത് ഓരോരുത്തരെ പരിശോധിക്കാൻ തുടങ്ങി.. അതിനിടയിലും അവന്റെ കണ്ണുകൾ ഗൂഡമായി ആസ്വദിച്ചിരുന്നത് എല്ലാം തകർന്നവളെ പോലെ നിൽക്കുന്ന കല്ല്യാണിയെയാണ്..രശ്മിത ഓരോരുത്തരേയും പരിശോധിച്ച് കല്ല്യാണിയുടെ അടുത്ത് എത്തിയതും തന്റെ പ്ലാൻ വർക്കൗട്ട് ആ സന്തോഷത്തിൽ ആയിരുന്നു സായന്ത്..

തന്നിലേക്ക് എത്തുന്ന അവന്റെ ഓരോ നോട്ടത്തിന്റേയും ക്രൂരമായ ചിരിയുടേയും അകമറയിയാതെ കല്ല്യാണി വിറയ്ക്കുന്നുണ്ട്… അപ്പോഴും സായന്ത് ചെയ്ത ചതിയുടെ വേദന അവളുടെ കണ്ണുകളിൽ നിന്ന് മിഴി നീരായി കവിളിലേക്ക് ഒലിച്ചിറങ്ങുന്നുണ്ട്.. രശ്മിത കല്ല്യാണിയെ പരിശോധന നടത്തുന്നിടയിൽ സായന്ത് രശ്മിയെ നോക്കി എന്തോ സൂചന കൊടുക്കും പോലെ അവന്റെ തലമുടി തഴുകി.. രശ്മിത അത് എന്തിനാണെന്ന് മനസ്സിലാക്കിയോണം കല്ല്യാണിയുടെ മുടിയിൽ തപ്പി മാല പുറത്തെടുത്തു.. “

സച്ചു നീ പറഞ്ഞത് ശരിയാണ് കള്ളൻ കപ്പലിൽ തന്നെ.. പക്ഷേ ഒരു വ്യത്യാസം ഉണ്ട് കള്ളൻ അല്ല.. അസ്സൽ കള്ളി” രശ്മിത കല്ല്യാണിയെ അടിമുടി നോക്കി.. കല്ല്യാണിയുടെ മുടിയിൽ നിന്ന് ആ നെക്ലേസ് പുറത്തെടുത്തു.. കല്ല്യാണി ഞെട്ടി വിറച്ച് എല്ലാവരെയും നോക്കാൻ തുടങ്ങി.. സായന്ത് ഒരുക്കിയ രണ്ടാമത്തെ കെണിയിലും അകപ്പെട്ടു അവൾ.. സായന്ത് താൻ വിചാരിച്ചത് പോലെ കാര്യങ്ങൾ നടക്കുന്ന സന്തോഷം അതി വിദഗ്ധമായി ഒളിപ്പിച്ച് “കല്ല്യാണി നീയോ.. നീയാണോ ഇത് ചെയ്തത് എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല..ഛേ”

“ഞാൻ… ഞാനല്ല.. എനിക്കറിയില്ല..” കെണിയിൽ അകപ്പെട്ട മാൻ കുഞ്ഞിനെ പോലെ അവൾ പിടയ്ക്കാൻ തുടങ്ങിയിരുന്നു.. “ഇത്രയധികം ആളുകൾ നോക്കി നിൽക്കേ നിന്റെ മുടിയിൽ നിന്നല്ലേ ഞാനിത് എടുത്തത് പിന്നെ നീയല്ലെന്ന് പറഞ്ഞാൽ എങ്ങനെയാ.. കട്ടെടുത്തത് പോരാ.. കള്ളവും പറയേ.. കള്ളി” രശ്മിതയും കല്ല്യാണിയെ വിട്ടില്ല.. കള്ളി.. കള്ളി എന്നുള്ള പിറുപിറുക്കൽ ആ ഹാളിലാകെ അലയടിക്കാൻ തുടങ്ങി..

“കല്ല്യാണി നിനക്ക് എന്ത് ആവിശ്യമുണ്ടെങ്കിലും ചോദിച്ചാൽ മതിയായിരുന്നിവല്ലേ.. എന്ത് ചെയ്ത് തരാൻ സച്ചുവേട്ടൻ ഒരുക്കമായിരുന്നല്ലോ..” സായുവും അവളെ കുത്തി നോവിക്കാൻ തുടങ്ങി.. “അത് എങ്ങനെയാ മാന്യന്മാരുടെ വണ്ടിയുടെ മുന്പിൽ ചാടി പൈസ തട്ടി പറിക്കൽ അല്ലേ ഇവളുടെ പണി.. ഇവളെയൊക്കെ നന്നാക്കാൻ ശ്രമിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ.. കള്ളത്തരം ഇവളുടെ രക്തത്തിൽ അലിഞ്ഞു ചേർന്നതാണ്.. അത് മറില്ല.. മാറുമെന്ന് പ്രതീക്ഷിച്ച് സഹായിച്ച നമ്മൾ വിഡ്ഢികളായി സായു”

സായന്ത് വാക്കുകൾ ഇരുതല മൂർച്ചയുള്ള വാൾ പോലെ കല്ല്യാണിയുടെ ചങ്കിലൂടെ കയറി.. ചുറ്റും കൂടി നിന്നവർ കള്ളി കള്ളി എന്ന് വിളിച്ച് നോവിക്കുമ്പോഴും അവളെ ഇഞ്ചിഞ്ചായി കൊന്ന് കൊണ്ടിരുന്നത് സായന്തിന്റെ പകയോടുള്ള നോട്ടവും അവന്റെ വാക്കുകളുമായിരുന്നു.. സ്നേഹം കാണിച്ചു വഞ്ചിക്കുക ലോകത്തെ തന്നെ ഏറ്റവും വലിയ കുറ്റം അതാണ്.. വഞ്ചനാക്കുറ്റം.. കല്ല്യാണിക്ക് ഒന്നും പറയാൻ സാധിക്കുന്നുണ്ടായിരുന്നില്ല..

തുടരെ തുടരെയുള്ള അവന്റെ ചതിയൂടെ ചക്രവ്യൂഹത്തിൽ അകപ്പെട്ട് അവൾ തകർന്നു നിൽക്കുകയാണ്.. തലയുയർത്തി നോക്കാതെ ശില പോൽ.. “എന്താടി നിനക്കൊന്നും പറയാനില്ലേ.. ഇങ്ങനെ ഒരടി നീ പ്രതീക്ഷിച്ച് കാണില്ലാലേ… കുപ്പ തൊട്ടിയിൽ കിടക്കുന്നവളെ ഈ സായന്ത് മഹാറാണി ആക്കുമെന്ന് കരുതിയോ.. ” സായന്തിന്റെ മുഖം പൈശാചികമായി കാണപ്പെട്ടു.. “സച്ചു.. ഞാൻ പോലീസിനെ വിളിച്ചിട്ടുണ്ട് അവരിപ്പോ എത്തും..

ഇവളെയൊന്നും ക്ഷമിച്ച് വിട്ടുകൂടാ..” രശ്മിത കോൾ കട്ടാക്കി സായന്തിനരികിലെത്തി “അയ്യോ.. എന്നോട് ക്ഷമിക്കൂ.. പട്ടിണി പാവങ്ങൾ അല്ലേ ഞങ്ങൾ ഒരു കയ്യബദ്ധം സംഭവിച്ചു പോയി.. തെറ്റാണ്.. ക്ഷമിക്കണം.. പോലീസിനെ വിളിക്കല്ലേ.. ഞാൻ വരുന്നതും കാത്ത് മൂന്ന് കുഞ്ഞിമക്കൾ വീട്ടിലുണ്ട്.. അവർക്ക് ഞാനല്ലാതെ ആരും ഇല്ല.. ദയവുണ്ടാകണം..” കല്ല്യാണി കണ്ണീരൊഴുക്കി അവർക്ക് മുന്പിൽ കൈകൂപ്പി.. ശേഷം സായന്തിനേ നോക്കി കൊണ്ട് “

ഇങ്ങനെയൊന്ന് എന്റെ ഉള്ളിൽ തോന്നിപ്പോൾ നിങ്ങളൊക്കെ വലിയ ആളുകളാണ് എന്ത് ചെയ്യാനും മടിക്കാത്തവരാണെന്ന് ഞാൻ ആലോചിച്ചില്ല.. ഇത്രയും നാളും കിട്ടാതിരുന്ന സ്നേഹവും കരുതലും കിട്ടിയപ്പോൾ അത് മുതലെടുത്തത് എന്റെ തെറ്റാണ്” അവളുടെ ഓരോ വാക്കുകളും വിങ്ങുന്നുണ്ടായിരുന്നു. സായന്തിന് ഒരു കുലുക്കവും ഇല്ലാതെ പുച്ഛഭാവത്തോടെ അവളുടെ കണ്ണീർ ആസ്വദിച്ച് നിൽക്കുകയാണ്..

“സച്ചു ചേട്ടാ.. നമ്മുടെ മാല കിട്ടിയല്ലോ.. അത് മതി പോലീസൊന്നും വേണ്ട.. ആ കുട്ടികൾ ഒറ്റയ്ക്കാകും.” സായു കല്ല്യാണിയെ സപ്പോർട്ട് ചെയ്യാനെത്തി.. “നീയിത് എന്ത് അറിഞ്ഞിട്ടാ മോളേ.. ഇവളൊക്കെ ഒരു ദിവസമെങ്കിലും ലോക്കപ്പിൽ കിടക്കട്ടെ.. വിശ്വാസ വഞ്ചനയാ ഇവൾ ചെയ്തേ.. ” സായന്ത് വാശിയിലായിരുന്നു.. ആ നിമിഷം വിശ്വാസ വഞ്ചനയെ കുറിച്ച് പറയുന്ന സായന്തിന്റെ മുഖത്ത് കാർക്കിച്ചു തുപ്പാനാ കല്ല്യാണിക്ക് തോന്നിയത്..

നിമിഷങ്ങൾക്കകം പോലീസ് എത്തി.. ജീപ്പിൽ നിന്നിറങ്ങിയ പരുന്തിനെ കണ്ട് കല്ല്യാണി അടിമുടി വിറച്ച് തൂണിന് പുറകിലൊളിച്ചു.. “എവിടെ അവൾ..” പരുന്ത് കണ്ണുകൾ കൊണ്ട് കല്ല്യാണിക്കായി ആ ഹാളിലാകെ റാഞ്ചി പറക്കാൻ തുടങ്ങി.. “ദാ.. ഇവ്ടെ ഒളിച്ച് നിൽക്കാണ്” രശ്മിത കല്ല്യാണിയെ തൂണിന്റെ മറവിൽ നിന്നും വലിച്ചു കല്ല്യാണിയെ കണ്ടതും. പരുന്തിന്റെ ചുവന്ന കണ്ണുകൾ തിളങ്ങി.. അവളെ അടിമുടി നോക്കി തന്റെ ചുണ്ട് നനച്ചു

“ഉടുത്തൊരുങ്ങി വലിയ ആൾക്കാരെ വല വീശി പിടിച്ച് അവരുടെ വീട്ടിൽ തന്നെ കക്കാൻ കയറി അല്ലേടീ.. കോൺസ്റ്റബിൾ ഇവളെ അങ്ങ് ജീപ്പിൽ കയറ്റ്” ഇടിമുഴക്കം പോലുള്ള അയാളുടെ ശബ്ദം കേട്ട് കല്ല്യാണി വിറങ്ങലിച്ചു.. ഒരു ആശ്രയത്തിന് എന്നോണം അവൾ ഓരോ മുഖങ്ങളിലേക്കും നോക്കി.. എല്ലാ മുഖത്തും അവളോടുള്ള അവജ്ഞ മാത്രമേ കാണുന്നൊള്ളൂ.. പരുന്തിന്റെ ആജ്ഞ കേട്ട് ഒരു വനിതാ കോൺസ്റ്റബിൾ അവളെ കയ്യിൽ പിടിച്ച് വലിച്ച് കൊണ്ടുപോകാൻ ഒരുങ്ങി..

“അയ്യോ.. എന്റെ മക്കൾ.. സായന്ത് സാർ സഹായിക്കണം.. കാലുപിടിക്കാം ഞാൻ.. ചെയ്ത എല്ലാ കാര്യത്തിനും മാപ്പ് പറയാം.. എന്നെ കൊണ്ട് പോകരുതെന്ന് പറയ്.. എന്റെ മക്കൾക്ക് ആരും ഇല്ലാ” കല്ല്യാണി പോലീസുകാരിയുടെ പിടിയിൽ നിന്നും രക്ഷപ്പെടാൻ കുതറുന്നുണ്ട്.. സായന്ത് പല്ല് ഞെരിച്ച് അവളുടെ മുഖത്തേക്ക് പകയോടെ തുറിച്ചു നോക്കി അവൾക്ക് മാത്രം കേൾക്കാൻ പാകത്തിൽ ” നിന്നെ ഞാൻ സഹായിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ കല്ല്യാണി..

സഹായിക്കണമെങ്കിൽ നിനക്ക് വേണ്ടി കെണിയൊരുക്കി ഇത്രയും നാളും ഞാൻ കാത്തിരിക്കണോ.. എന്റെ കൺമുന്നിൽ നിന്ന് പോടി എരുമേ അവളുടെയൊരു പൂങ്കണ്ണീര്” അവന്റെ വാക്കുകൾ ചുട്ട് പൊള്ളിക്കുന്ന നീറ്റലോടെ കാല്ല്യാണി അവനെ തന്നെ നോക്കി തകർന്ന മനസ്സുമായി പോലീസ് ജീപ്പിൽ കയറി.. ആ വീടിന്റെ പടി കടന്ന് പോകുമ്പോഴും കല്ല്യാണയിടുടെ കണ്ണുകൾ വിജയ ചിരിയോടെ നിൽക്കുന്ന സായന്തിന്റെ മുഖത്തായിരുന്നു..

അവളെ കൊണ്ട് പോയതും സായന്ത് തന്റെ പദ്ധതി വിജയം കണ്ട ആനന്ദത്തിൽ ഒരു കുപ്പി മദ്യം ഒറ്റവലിക്ക് കുടിച്ചു തീർത്ത് ഉറക്കെ ചിരിച്ചു.. ” അവളൊരു കല്ല്യാണി..ത്ഫൂ.. എരുമ…” ############################## അടച്ചിട്ട സെല്ലിനകത്ത് കാൽമുട്ടിലേക്ക് മുഖം ചേർത്ത് വച്ച് ആർത്ത് കരയുകയാണ് അവൾ.. പുറത്ത് കേൾക്കുന്ന പരുന്തിന്റെ ശബ്ദം അവളെ ഓരോ തവണയും ഞെട്ടീക്കുന്നുണ്ട്.. എന്ത് ഓർത്താണ് കരയേണ്ടതെന്ന് അവൾക്കറിയില്ലായിരുന്നു..

തന്റെ മക്കൾ..അവരെ കുറിച്ച് ഓർക്കുമ്പോൾ നെഞ്ചിൽ ഒരു പിടച്ചിലാണ്.. സായന്ത് അവൻ ചെയ്ത ചതി.. പരുന്ത്.. എല്ലാ ചിന്തകളും അവളുടെ തലച്ചോറിനെ ചുട്ട് പഴുപ്പിച്ച് ഉന്മാദത്തിന്റെ അവസ്ഥയിൽ എത്തിച്ചിരുന്നു.. ഈ സെല്ലിൽ പരുന്തിനാൽ പിച്ചി കീറപ്പെട്ട് തന്റെ അവസാനം ആയിരിക്കുമെന്നവൾ തീർച്ചപ്പെടുത്തി.. സായന്തിനെ വിശ്വസിക്കാനും സ്നേഹിക്കാനും തുടങ്ങിയ നിമിഷത്തെ കല്ല്യാണി സ്വയം പഴിച്ച് കൊണ്ട് തന്റെ നെറ്റി ചുവരിൽ ആഞ്ഞടിച്ച് ശബ്ദമില്ലാതെ ആർത്ത് കരയാൻ തുടങ്ങി..

ഇതേ സമയം പരുന്ത് ” ഇന്ന് എല്ലാർക്കും വീട്ടിൽ പോകാം.. നെറ്റ് സ്റ്റേഷൻ ഞാൻ നോക്കിക്കോളാം” സെല്ലിൽ കിടക്കുന്ന കല്ല്യാണിയെ നോക്കിക്കൊണ്ട് തന്റെ കൈകൾ തിരുമി… കോൺസ്റ്റബിൾമാർ പരസ്പരം മുഖത്തോട് മുഖം നോക്കി.. അവർക്കറിയാം പരുന്തിന്റെയുള്ളിലെ തീരുമാനം എന്താണെന്ന്.. അവർ സെല്ലിൽ കിടക്കുന്ന കല്ല്യാണിയെ വിഷമത്തോടെ നോക്കുന്നുണ്ട്.. പക്ഷേ പരുന്തിന് എതിരെ ഒരു വാക്ക് പറയാൻ അവർക്ക് ഭയമായിരുന്നു.. അയാൾ അത്ര ദുഷ്ടനാണ്…

“എന്താ എല്ലാവർക്കും പറഞ്ഞത് മനസ്സിലായില്ലേ..” പരുന്തിന്റെ ചേരക്കണ്ണ് ഒന്നു കൂടി ചുവന്നു ശബ്ദം ഉച്ചത്തിലായി.. അതൊരു ആജ്ഞാപനം ആയിരുന്നു “യെസ് സാർ.. ” കോൺസ്റ്റബിൾമാർ തന്റെ തൊപ്പി വലിച്ച് വച്ച് നീട്ടി സല്ല്യൂട്ട് അടിച്ച് കല്ല്യാണിയെ സഹതാപത്തോടെ നോക്കി അവിടുന്ന് ഇറങ്ങി.. പരുന്ത് വായിലെ മുറുക്കാൻ ചവച്ച് മീശ മുറുക്കി പിരിച്ച് സെല്ലിന്റെ അഴിയിൽ പിടിച്ച് കല്ല്യാണിയെ നോക്കി..

അയാളുടെ നിഴൽ തന്റെ ദേഹത്ത് പതിഞ്ഞതും കല്ല്യാണി പേടിയോടെ ആ ഇരുമ്പഴിയുടെ ഇരുട്ടിലേക്ക് നീങ്ങിയിരുന്ന് തന്നിലേക്ക് തന്നെ ഒളിക്കാനുള്ള വൃഥാ ശ്രമം നടത്തി.. കരഞ്ഞ് കരഞ്ഞ് അവൾക്ക് ശബ്ദം പോലും ഇല്ലായിരുന്നു.. “നീ ഇത്രപ്പെട്ടെന്ന് എന്റെ കയ്യിൽ വന്ന് പെടുമെന്ന് കരുതിയില്ലാടി.. എവിഅ നിന്റെ രക്ഷകൻ.. ഓഹ് അത് മറന്നു അവനാണല്ലോ നിന്നെ എന്റെ മുമ്പിലേക്ക് ഇട്ട് തന്നത്.. നീ കുറച്ച് നേരം കൂടി ഇവിടെ ഇരിക്ക് ഞാനിപ്പോൾ വരാം ആദ്യം രണ്ടെണ്ണം അടിച്ചൊന്ന് മിനുങ്ങി എന്റെ വയറിന്റെ വിശപ്പ് മാറ്റട്ടേ..

എന്നിട്ടാകാം ശരീരത്തിന്റെ വിശപ്പ്” അയാൾ അർത്ഥം വച്ച് പറഞ്ഞ് തന്റെ കണ്ണുകളാൽ കല്ല്യാണിയെ കൊത്തി പറിച്ചു..തന്റെ ജീവിതം ഇവിടെ അവസാനിച്ചു അതും താൻ ഏറ്റവും അധികം വെറുപ്പോടെ കാണുന്ന പരുന്തിന്റെ ഇരയായി എന്ന ഇരുണ്ട സത്യം കല്ല്യാണി തന്റെ മനസ്സിനെ പറഞ്ഞ് പഠിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.. പരുന്ത് തൻറെ കസേരയിൽ പോയിരുന്ന് മേശ കടയിൽ വച്ചിട്ടുള്ള മദ്യക്കുപ്പിയും ഭക്ഷണപ്പൊതിയും ഒരു ഗ്ലാസ്സും സോഡയും പുറത്തെടുത്തു വച്ച്.

കല്ല്യാണിയെ നോക്കി കൊണ്ട് മദ്യക്കുപ്പി പൊട്ടിച്ച് ഗ്ലാസ്സിലേക്ക് പകർന്ന് വെള്ളം ചേർക്കാതെ ഒറ്റവലിക്ക് കുടിച്ചു.. ഒന്ന് രണ്ട് ഗ്ലാസ് അയാൾ അങ്ങനെ തന്നെ കഴിച്ച്.. പൊതി തുറന്നു.. പൊറോട്ടയും ചിക്കൻ ഫ്രൈയും ആയിരുന്നു അതിൽ.. ചിക്കൻ കാലൊന്ന് എടുത്ത് മണത്ത് നോക്കി കല്ല്യാണിയെ നോക്കി കൊണ്ട് കടിച്ച് പറിച്ചു.. മദ്യം പകർത്തി കഴിക്കുന്നുണ്ട്.. മദ്യം തലയ്ക്ക് പിടിച്ച് തുടങ്ങിയപ്പോൾ അയാൾ ആടിയാടി എണീറ്റ് യൂണിഫോം ഷർട്ട് അഴിച്ചു വലിച്ചെറിഞ്ഞ് സെൽ തുറന്ന് അവളുടെ അടുത്തേക്ക് ചെന്നു..

കല്ല്യാണി അയാളെ കണ്ട് വിറയലോടെ എണീറ്റു..ആ സെല്ലിന്റെ ഒരു മൂലയിലേക്ക് പതുങ്ങി.. അയാൾ തന്റെ ചുണ്ട് തുടച്ച് മീശ പിരിച്ച് അവൾക്ക് തൊട്ടടുത്തായി വന്ന് നിന്നു.. അയാളുടെ ദേഹത്ത് നിന്ന് ലഭിച്ചിരുന്ന മദ്യത്തിന്റെയും വിയർപ്പിന്റെയും രൂക്ഷ ഗന്ധം അവളിൽ ഓക്കാനം ഉണ്ടാക്കി.. വെറുപ്പോടെ കല്ല്യാണി മുഖം തിരിച്ചു.. അയാൾ കല്ല്യാണിയുടെ മുഖത്ത് തടവി കൊണ്ട് ” നീ അങ്ങ് മിനുക്കിയിട്ടുണ്ടല്ലോടി..

എന്താ നിന്റെ ശരീരത്തിന്റെ ഗന്ധം എന്നെ മത്ത് പിടിപ്പിക്കുന്നു…” അയാൾ അവളുടെ അടുത്തേക്ക് ചെന്ന് അവളുടെ ഗന്ധം ആസ്വദിച്ചു… കല്ല്യാണി അരുതെന്ന രീതിയിൽ കൈകൂപ്പി കരഞ്ഞു.. ” ഈ സാരിയിൽ നീ സുന്ദരിയാടി പക്ഷേ.. ഇപ്പോ ഇത് എന്റെ കാര്യങ്ങൾക്കൊരു തടസ്സമാണ്.. ” അയാൾ കല്ല്യാണിയുടെ സാരീയിൽ പിടുത്തമിട്ടു ആഞ്ഞ് വലിച്ചതും അത് അഴിഞ്ഞ് അയാളുടെ കയ്യിൽ ഇരുന്നു..

അവൾ തന്റെ മാനം രക്ഷിക്കാൻ മാറ് മറിച്ച് പൊട്ടി കരഞ്ഞ് താഴേക്ക് ഊർന്നിരുന്നു.. അയാൾ അടുത്തേക്ക് വരുന്നത് അനുസരിച്ച് അവൾ തറയിലൂടെ ഊർന്ന് പിറകിലേക്ക് പോയി.. ” നീ അടങ്ങിയൊതുങ്ങി എന്റെ ഇഷ്ടങ്ങൾക്ക് നിന്ന് തന്നാൽ ഒരു പൂ പറിക്കും ലാഘവത്തോടെ എല്ലാം കഴിയും.. അല്ലെങ്കിൽ കടിച്ച് കുടയും ഞാൻ,. എന്നെ ഭ്രാന്ത് പിടിപ്പിക്കാതെ വാടി ഇവിടെ” പരുന്ത് കല്ല്യാണിയുടെ കയ്യിൽ പിടിച്ച് തറയിലൂടെ വലിച്ചിഴച്ചു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button