ലോക്സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് പ്രധാനമന്ത്രിയുടെ മറുപടി ഇന്ന്; രാഹുലിനുള്ള മറുപടിയാകുമോ
Jul 2, 2024, 08:02 IST
                                             
                                                
[ad_1] 
  
 
 
  
[ad_2]
                                            
                                            രാഷ്ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയ്ക്ക് ലോക്സഭയിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും. രാഹുൽ ഗാന്ധിയുടെ ഒന്നര മണിക്കൂറിലേറെ നീണ്ട പ്രസംഗം ബിജെപി ക്യാമ്പിനെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ സാഹചര്യത്തിൽ ശക്തമായ മറുപടി മോദിയിൽ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്
രാഹുൽ ഗാന്ധി ഇന്നലെ നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയണമെന്ന ആവശ്യവുമായി ബിജെപി രംഗത്തുവന്നിട്ടുണ്ട്. ഹിന്ദു സമൂഹത്തെയാകെ രാഹുൽ അക്രമാസക്തരെന്ന് വിളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
ഭയവും വിദ്വേഷവും പ്രചരിപ്പിക്കാനുള്ളതല്ല ഹിന്ദു മതമെന്നായിരുന്നു രാഹുലിന്റെ പ്രസംഗം. ആർഎസ്എസും ബിജെപിയും മോദിയും എല്ലാ ഹിന്ദുക്കളെയും പ്രതിനിധീകരിക്കുന്നില്ലെന്നും രാഹുൽ പറഞ്ഞിരുന്നു. ദേശീയതലത്തിലടക്കം രാഹുലിന്റെ പ്രസംഗത്തിന് വൻ പ്രാധാന്യമാണ് മാധ്യമങ്ങളിൽ ലഭിച്ചത്.
 
[ad_2]
