സഖിയെ സ്നേഹിനിയെ..💞: ഭാഗം 36


രചന: SoLoSouL (രാഗേന്ദു)
രാവിലെ കുളി കഴിഞ്ഞു വന്നതാണ് ഹേമ... നേരം കൊറേ ആയി കണ്ണാടി നോക്കി നിക്കുന്നു.... നോട്ടം മുഴുവൻ സ്ഥാനം മാറിയ സാരി വിടവിലൂടെ തെളിഞ്ഞു കാണുന്ന വെളുത്ത വയറിലെ ചുവന്ന പാടിലേക്കാണ്... സിദ്ധുവിന്റെ വിരലുകൾ നുള്ളി ചുവപ്പിച്ച പാടിൽ...
""അയാൾ ഒരു ദുഷ്ടനാണ്....!!"" കണ്ണുകൾ നിറയുന്നതിനോടൊപ്പം വിതുമ്പുന്ന ചുണ്ടുകൾ മൊഴിഞ്ഞു....
""അയാൾ എന്തിനാ എന്നെ കിഡ്നാപ്പ് ചെയ്തെ... എന്തിനാ എന്നോട് ഇവിടെ നിക്കാൻ പറഞ്ഞെ...? അയാളുടെ അനുവാമില്ലാതെ പുറത്തുപോകരുതെന്ന്... അപ്പൊ എനിക്ക് എന്റെ കുഞ്ഞിനെ കാണണ്ടേ...?
കഴിഞ്ഞ തവണ പോയപ്പോൾ ദിയ മോളോട് പറഞ്ഞിട്ട വന്നത് ഇന്ന് വരാമെന്ന്...!!"" ആലോചിച്ചവൾ ഒരു വഴി കണ്ടെത്തി യാമിയെ വിളിക്കാമെന്ന്....
ബാഗിൽ നിന്ന് ഫോൺ എടുത്തതും വാതിലിൽ മുട്ട് കേട്ടു...സത്യത്തിൽ മുട്ടുകയല്ല ഡോർ തുറക്കാൻ പുറത്തുനിന്നു ആരോ ഹാൻഡിലിൽ പിടിച്ചു തിരിച്ചതാണ്... അപ്പോഴത്തെ അവസ്ഥയിൽ ഫോൺ പിന്നിലേക്ക് പിടിച്ചു....
ഡോർ തുറക്കാതെ ആയപ്പോൾ ഡോറിൽ ശക്തിയായുള്ള മുട്ട് കേട്ടു... കള്ളത്തരം ചെയ്യാനൊരുങ്ങിയ കുട്ടിയെ പോലെ പേടിച്ചു നിക്കേ വഴിയുണ്ടായിരുന്നുള്ളു അവൾക്ക്...!! അവൾ ഫോൺ പിന്നിലേക്ക് ആക്കികൊണ്ട് ഡോർ തുറന്നു...!!
ഡോർ തുറന്നതും അവൻ അവളെ ചുഴിഞുനോക്കി....അവളാകെ നിന്ന് പതറി...
""ആഹാ... ചുവന്നു തുടുത്തിട്ടുണ്ടല്ലോ...!!"" അവൻ അവളുടെ ഇടുപ്പിലേക്ക് നോക്കി പറഞ്ഞു...
""ഹാ...?"" അവൾ പേടിയോടെ അവനെ നോക്കി...
""ഹാ... നിന്റെ ഈ മരമോന്ത നന്നായി ചുവ്വന്നിട്ടുണ്ടല്ലോന്ന്....!!"" അവൾ കൈകൊണ്ട് മുഖം തുടച്ചു...
""ഹാ... മൊത്തം ചുവന്നിട്ടാണെല്ലോ... എവിടെ പോകുന്നു കാവിലെ ഭഗവതി...??"" ചുവന്ന സാരിയിൽ റെഡിയായി നിക്കുന്ന ഹേമയെ കണ്ട് അവൻ ചോദിച്ചു...
""ഞാനൊന്ന് ദിയമോളെ കാണാൻ...!!""
""തോന്നുമ്പോ വരാനും തോന്നുമ്പോ പോകാനും ഇത് നിന്നെ അച്ചി വീട്... Sorry പോലീസ് ഭാഷ കേറി വന്നതാ... ഇത് നിന്റെ തന്ത ഉണ്ടാക്കി വെച്ചതല്ല...!! പ്രിതേകിച് ഇന്ന് നീ എങ്ങോട്ടും പോകുന്നില്ല..."" അവൻ കടുപ്പിച്ചു പറഞ്ഞു...!!
""Pls സിദ്ധുവേട്ടാ... ഞാൻ എന്റെ കുഞ്ഞിനോട് വരുന്നു പറഞ്ഞിട്ടാ...!!"''
""സിദ്ധുവേട്ടനോ...!!"" അവനൊന്ന് ഞെട്ടി...
""അയ്യാ... നിന്നെ എന്താടി ഇങ്ങോട്ട് ഞാൻ കെട്ടിയെടുത്തതാണോ...?? "" അവളും അപ്പോഴാണ് അത് ശ്രദ്ധിച്ചത്...
""Sorry... സാർ... Pls...!!""
""ഹാ ഇപ്പൊ കറക്റ്റ് ആയി... അപ്പൊ പിള്ളേച്ചോ... നിന്നെ ഞാൻ കിഡ്നാപ്പ് ചെയ്തതാണ്.... ഏതെങ്കിലും ഒരു കിഡ്നാപ്പർ തട്ടികൊണ്ട് വന്നിട്ട് അവർക്ക് നന്മചെയ്യോ...?? "" ചോദിച്ചു കൊണ്ട് അവൻ തന്നെ ഇല്ലെന്ന് അവളുടെ കവിളിൽ കുതിപിടിച്ചു ആട്ടി...
""അപ്പൊ അതോണ്ട് ഇവിടെ ഇരിക്ക്... ഞാൻ ഡോർ പുറത്തുന്നു ലോക്ക് ചെയ്തിട്ടേ പോകു...!!"" അവൻ അതും പറഞ്ഞു തിരിഞ്ഞു നടക്കാനാഞ്ഞു... പിന്നെ എന്തോ ഓർത്തപോലെ നിന്നു...
""അല്ല എന്താ നീ ഒളിപ്പിക്കാൻ നോക്കുന്നെ...??🤨 "" കണ്ണുകൾ ചുരുക്കി ഒറ്റ പുരികം പൊക്കി അവൻ ചോദിച്ചു....
""ഒ.. ഒന്നുല്ല.. സാർ...!!"" അവൻ ഒന്നുടെ കൈ പിന്നിലേക്ക് നീക്കി..
""ഹേ.. ഒന്നുല്ലേ..!!"" അവൻ അവളുടെ ബ്ലൗസ്സിൽ പിച്ചു വലിച്ചു കൊണ്ട് അവന്റെ നെഞ്ചിലേക്കിട്ടു കൊണ്ട് ചുറ്റി പിടിച്ചു...
(Disclaimer :- സ്ത്രീകൾക്ക് നേരെയുള്ള അക്രമങ്ങൾ , ബലാൽക്കാരങ്ങൾ, നിയമപരമായും അല്ലാതെയും തെറ്റാണ് ഇതിലൂടെ എഴുത്തുകാരി ഇതിനെ ന്യായീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ഇല്ല കഥയുടെ സന്ദർഭങ്ങൾ ആവശ്യപ്പെടുന്ന രീതിയിൽ കഥയെഴുതുന്നു എന്നുമാത്രം...)
""ഹാ...!!😖"" അവൾ വേദയോടെ നിന്നു... ചുറ്റി പിടിച്ച കൈകൊണ്ട് അവൻ അവളുടെ പിന്നിൽ ഉണ്ടായിരുന്ന ഫോൺ കൈക്കലാക്കി... അവളെ നേരെ നിർത്തിയ ശേഷം ബ്ലൗസ്സിൽ നിന്ന് പിടിവിട്ട് ചുളിവ് വീണ ഇടം ഒന്ന് തട്ടി കൊടുത്തു....
""തൽക്കാലത്തേക്ക് ഇത് എന്റെ കൈയിൽ ഇരിക്കട്ടെ...!! അപ്പൊ മറക്കണ്ട നിന്നെ ഞാൻ ഇവിടെ തട്ടിക്കൊണ്ടു വന്നതാ....""
""എന്തിന്...?? ഞാൻ നിങ്ങളോട് എന്ത് തെറ്റാ ചെയ്യാതെ...?? ""
""U R My entertainment പൊന്നെ...!!"" റോക്കി ബായ് ഡയലോഗും അടിച്ചോണ്ട് അവൻ വാതിലിനരുകിലേക്ക് പോയി...
""ഒരു ക്ളീഷേ ഡൈയലോഗ് കൂടി... അവിവേകം വല്ലതും കാണിച്ചാൽ... നിന്റെ ദിയമോള് സേഫ് ആയിരിക്കും എന്ന് കരുതരുത്...!!"" അവൻ വാതിലും പൂട്ടി അവിടുന്ന് പോയി...
""മസാക്ഷി ഇല്ലാത്ത ദുഷ്ട്ടൻ....!!"" അവൾ കരഞ്ഞുകൊണ്ട് നിലത്തേക്കിരുന്നു...
_______💕
""ഹലോ...!!"" മറുപ്പുറത്ത് നിന്ന് ഫോൺ എടുത്ത പാടെ അവൾ സങ്കടത്തോടെ വിളിച്ചു...
""മ്മ്... എന്താ...!!"" അവളൊന്നും മിണ്ടില്ല...
""എന്തേലും ഉണ്ടേൽ ഒന്ന് പറ കുഞ്ഞേ എനിക്ക് വേറെ പണിയുണ്ട്....!!""
""ഹ്... ഹ്... 😭😭 കിച്ചേട്ടാ ഞാ ഇന്നലെ വിളിക്കണോന്ന് വിചാരിച്ചതാ... അപ്പൊ ബാൽക്കണിയിൽ നിന്ന് ഒരു നിഴൽ വന്നപ്പോ ഞാ പേടിച്ചു മുറിയിൽ പോയി പൊതച്ചു മൂടി കിടന്നു... 😭😭""
""ഓഹോ അപ്പൊ നിനക്ക് ഒറക്കം ആണല്ലേ വലുത് ദിവസം കൊറേ ആയി നീ എന്നെ വിളിച്ചിട്ട്... വല്ല വയ്യാതായി കാണുമോ എന്ന് കരുതി ഞാൻ വിളിച്ചപ്പോ കുഞ്ഞിന് എടുക്കാനും വയ്യല്ലേ...?? "" അവൻ ചിരി കടിച്ചു പിടിച്ചുകൊണ്ട് ഗൗരവം നടിച്ചു പറഞ്ഞു...
""ഹ്.... 😭 കിച്ചേട്ടാ തിരിച്ചു വിളിക്കണം എന്ന് കരുതിയതാ...അതല്ലേ ഞാൻ ഇപ്പൊ വിളിച്ചേ...!!""
""മ്മ്.... എന്നാ ശെരി ഞാൻ വെക്കട്ടെ...!!""
""😭😭 എന്നോട് പിണങ്ങല്ലേ കിച്ചേട്ടാ... ഞാ പറഞ്ഞില്ലേ...!!""
""ഓഹ്... ശെരി എന്റെ കുഞ്ഞേ... എനിക്ക് ഇവിടെ പണിയുണ്ട് ഞാൻ വെക്കട്ടെ...!!""
""ഹ്മ്... 🥺""
""എന്റെ കുഞ്ഞേ പണിയിൽ ആയത് കൊണ്ട...ഞാൻ വെക്കുവാണേ... ഇനി ഞാൻ വഴക്കിട്ടെന്ന് കരുതി ആ food കൊണ്ട് കൊട്ടികളയരുത്... കേട്ടല്ലോ...!!""
""മ്മ്....!!""
""നിന്റെ അമ്മയുണ്ടാക്കുന്ന ഫുഡിന് ഭയങ്കര ടേസ്റ്റ് അല്ലെ...!!""
""ഇത് അമ്മ ഉണ്ടാക്കിയതല്ല... വലിയമ്മായ... അമ്മ അങ്ങിനെ ഒന്നും കിച്ചണിൽ കേറില്ല...!!""
""ഓഹോ... അപ്പൊ നമ്മുടെ കല്യാണം കഴിഞ്ഞാൽ നീ എങ്ങിനെയാ അടുക്കളയിൽ കേറാൻപോകുന്നത്...!!""
""ഞാൻ അത്...!!🤔 ഏഹ് എന്താ ചോദിച്ചേ....??😳""
""നമ്മുടെ കല്യാണം കഴിഞ്ഞാൽ എങ്ങിനെയാ നീ അടുക്കളയിൽ കേറുമോ ഇല്ലയോന്ന്...!!""
""അ... ത്... പിന്നെ...!!""
""ഹാ.. കുഞ്ഞ് അവിടെ ഇരുന്ന് ആലോചിക്ക്... നന്നായിട്ട് ആലോചിച്ചിട്ട് മതി...!!"" അവൻ ഫോൺ വെച്ചു...
ഉച്ചക്ക് സ്കൂളിൽ food കഴിക്കാനിരിക്കുവായിരുന്നു ഋതു... അങ്ങിനെ കിച്ചനെ വിളിച്ചതാണ്...
_______
""ഇനി നീ പറ....!!"" കാതിൽ നിന്ന് ഫോൺ മാറ്റി കിച്ചൻ മുന്നിലിരിക്കുന്നവനോട് ചോദിച്ചു...
""നിന്റെ കുറുകല് കഴിയട്ടെ എന്ന് വിചാരിച്ചു....!!""
""ഞാൻ കുറുകുമെടാ... ഇനിയും കുറുക്കും ഒരു കൊറച്ചിലും തോന്നുന്നില്ല... ഒന്നാമത് അവളൊരു കൊച്ച് കുട്ട്യാ...!!"" അത് കേട്ടതും മുന്നിലിരിക്കുന്നവന്റെ മുഖം ഒന്ന് വാടി..
""ശെരിയാ... കൊച്ചാ ബോധമില്ലാതെ ഞാൻ ഓരോന്ന്...!!"" അവൻ മനസ്സിൽ ചിന്തിച്ചു...
""എന്നെ പറ്റി കൂടുതലൊന്നുമറിയാതെയാ അവൾ ഈ കിച്ചേട്ടാ കിച്ചേട്ടാന്നും വിളിച്ചെന്റെ പുറകെ നടക്കുന്നത്... അവളെന്തിനാ എന്നെ ഇങ്ങനെ സ്നേഹിക്കുന്നതെന്ന് അറിയില്ല...!! പക്ഷെ ഒരാൾ സ്നേഹിക്കാനുണ്ടെന്ന തോന്നൽ, എനിക്ക് ഒരു ഉത്തരവാദിത്തം ഒക്കെ തോന്നുന്നു...
അവളെന്നെ വളരെ അധികം വിശ്വസിക്കുന്നുണ്ട്... ആ വിശ്വാസം കാത്സൂക്ഷിക്കാൻ ഞാൻ ബാധ്യസ്ഥനാണ്...!! പഴയ ജീവിതത്തിൽ നിന്ന് എന്തൊക്കയോ മാറ്റം പോലെ... ഹാ... അതൊക്കെ പോട്ടെ നീ എന്താ പറയാൻ വന്നത്..."" കിച്ചൻ മുന്നിൽ നിക്കുന്നവനോട് ചോദിച്ചു...
എന്നാൽ കിച്ചന്റെ വാക്കുകളിൽ കുടുങ്ങി പശ്ചാത്തപത്തിൽ പിടയുകയായിരുന്നു അവൻ...
""തെറ്റായിപ്പോയി... കുട്ടിയായിരുന്നു ഓർക്കേണ്ടതായിരുന്നു... ഞാൻ....!!"" അവന്റെ മനസ്സ് അവനെ കുറ്റപ്പെടുത്തി...
""ഡാ... ഋഷി...!!""ഒരു പ്രതികരണവും ഇല്ലാതിരിക്കുന്നവനെ കിച്ചൻ കടുപ്പിച്ചു വിളിച്ചു...
""ഹാ...!! എടാ..!! എനിക്ക് ഒരു തെറ്റ് പറ്റി...!!"" ഋഷി കിച്ചന്റെ കൈ പിടിച്ചു പറഞ്ഞു...
""എന്താടാ...!!"" ആ കൈയിൽ മുറുക്കിപിടിച്ച് അവനെ കേക്കാൻ തയ്യാറായിക്കൊണ്ട് കിച്ചൻ ചോദിച്ചു... ഋഷി നടന്ന കാര്യങ്ങളൊക്കെ ഓർത്തെടുത്തു പറഞ്ഞു... കേട്ട് കഴിഞ്ഞ കിച്ചൻ തലയിൽ കൈവെച്ചു...
""ഡാ... നീ ഇതെന്ത് തേങ്ങയ പറയുന്നേ...?? തോന്ന്യാസം കാണിച്ചിട്ട്...!!"" കിച്ചൻ അവനോട് ചൂടായി..
""എടാ ഞാൻ ബോധമില്ലാതെ...!!"" ഋഷി തലകുനിച്ചു...
""വള്ളമടിച്ചാൽ വൈറ്റിൽ കിടക്കണം മലരേ...!! എടാ ഞാനും കുടിക്കാറുണ്ട് വെള്ളമടിച്ചു ബോധമില്ലാതെ കിടക്കുമ്പോൾ എന്റെ കുഞ്ഞ് എന്നെ വിളിച്ചിട്ടും ഉണ്ട്... പക്ഷെ ഇത് വരെ പരുതി വിട്ട് ഞാൻ അവളോടൊന്നു പറഞ്ഞിട്ടില്ല.... അതാ എനിക്ക് അവളോടുള്ള സ്നേഹം... ""
""എടാ എനിക്ക് ഇവയോട് ഒന്നും ഇല്ല... ദേഷ്യത്തിൽ ചെയ്തതാ...!!""
""എങ്കിൽ നിനക്ക് ഒന്നേ ചെയ്യാൻ കഴിയു... ഇനി അവളെ ശല്യം ചെയ്യാതിരിക്കുക....വെറുതെ ഇനി അവളെ ബുദ്ധി മുട്ടിക്കരുത്..."" ഋഷിയും തലയാട്ടി കേട്ടു...
""അത് പോട്ടെ... ഇപ്പൊ ഏകാന്താ സഞ്ചാരി ഇങ്ങോട്ട് വന്ന കാര്യം...?? "" കിച്ചൻ കുറച്ചു ഗൗരവത്തിൽ ചോദിച്ചു...
""എടാ... അത്....!!""
""തേങ്ങ...!! ആറ് മാസം മുന്നേ പണിയും നിർത്തി വെച്ച് മുങ്ങിയവനാണ് നീ... അവന്റെ ഒലക്കമലത്തെ solo trip, മിണ്ടരുത് നീ പണിക്ക് ആളെ വെക്കാൻ ഞാൻ പെട്ട പാട് എന്റെ പൊന്നോ...
ഇനി നീ ഈ പണിയിൽ തൊടരണോ വേണ്ടയോ എന്നാണ് ഞാൻ ആലോചിക്കുന്നത്...ഇങ്ങനെ ഒരാൾ ഒള്ളതും ഇല്ലാത്തതും ഈ സ്ഥാപനത്തിന് ഒരുപോലെയാ...."" കിച്ചൻ ഗൗരവത്തിലാണ് പറഞ്ഞതെങ്കിലും ഋഷിയെ കളിയാക്കിയതാണ്...
""ഓ.... ഇനി എന്റെ ശല്യം ഉണ്ടാവില്ലെന്ന് കൂടി പറയാൻ വന്നതാണ് ഞാൻ...!! രാവിലെ അമ്മ എന്നോട് ഒരു കാര്യം പറഞ്ഞു C. R ഗ്രൂപ്പിന്റെ കമ്പനികളിൽ ഒരു ഷെയർ എനിക്ക് കിട്ടിയിട്ടുണ്ട്... എക്സ്പോർട്ടിങ് part എനിക്കാണ്...
വലിയ താൽപ്പര്യം ഒന്നുമില്ലടാ... ഒന്ന് നിങ്ങളെ ഒന്നും വിട്ട് പോകാൻ വയ്യാ... രണ്ട് വല്യ ഉത്തരവാദിത്തം ആട അതൊക്കെ....""
""ആ... അങ്ങനെ പണ.... ഞങ്ങളെ വിട്ട് പോകുന്നതല്ല ഉത്തരവാദിത്തം ഏൽക്കാൻ വയ്യാ... അതാണ്...!!""(കിച്ചൻ
""എടാ.. അത്...!!!""
""മതി ഋഷി നീ എത്ര കാലം ഇങ്ങനെ കെട്ടാഴിഞ്ഞ പട്ടം പോലെ നടക്കും... ഇനിയെങ്കിലും ഒന്ന് സെറ്റിൽ ആവ്... ഒരു പെണ്ണൊക്കെ കേട്ട്.. വേണോങ്കിൽ ആ ഇവനികയെ...?? ""
""പോടാ &#₹@&""
""എന്റെ പൊന്ന് ഋഷി ഞാൻ വെറുതെ പറഞ്ഞതാ...!! നീ നിന്റെ ഷെയർ ഒക്കെ വാങ്ങി സുഗായി ജീവിക്ക്..."" ഇരുവരും പരസ്പരം കെട്ടിപ്പുണർന്നു............കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]