Novel

സഖിയെ സ്നേഹിനിയെ..💞: ഭാഗം 46

[ad_1]

രചന: SoLoSouL (രാഗേന്ദു)

രാവിലെ തന്നെ റൂമിന്റെ വത്ക്കൽ വന്ന് ഋതി പരുങ്ങുന്നത് വിശ്വൻ ശ്രദ്ധിച്ചു…

“”മ്മ്..?? “” അയാൾ ചോദ്യഭാവത്തിൽ മൂളി…

“”അത്‌ പിന്നെ എനിക്കൊന്ന് പാർലറിൽ പോണം…!!””

“”മ്മ് പൊക്കോ.. ഒറ്റക്ക് പോകണ്ട ഋതുനെയും കൂട്ടിക്കോ…!””

“”വെറുതെ അങ്ങ് പോകാൻ പാർലറിൽ ദാന ധർമം ഒന്നും നടത്തുന്നില്ല കാശ് വേണം…!!”” അയാൾ പേഴ്സിൽ നിന്ന് കാർഡ് എടുത്ത് കൊടുത്തു..

“”ഋതു…!!”” അവൾ അവിടെ നിന്ന് ഉച്ചത്തിൽ വിളിച്ചു…

“”ഡീ… കെട്ടിച്ചു വിടേണ്ട പെണ്ണാ ഇങ്ങനെ ഒച്ചതിൽ സംസാരിക്കാമോ…?? “” മായ പറഞ്ഞതും അവൾ രണ്ട് കൈയും ഉരക്ക് കൊടുത്ത് കണ്ണുകൾ ചുരുക്കി അവരെ നോക്കി…

“”ഋതു….!!”” അവൾ ഒന്നുടെ ഒച്ചതിൽ വിളിച്ചു…

“”എന്നെ ഞാൻ ആയിട്ട് സ്നേഹിക്കുന്നവൻ കെട്ടിയ മതി…!!”” അവൾ അതും പറഞ്ഞു ഒരു കോക്രിയും കാട്ടി ഋതു ഋതു എന്ന് കാറി കൂവി അവിടുന്ന് പോയി…

ബുള്ളറ്റുമായി പാർലറിൽ പോവുമ്പോൾ… എന്തുകൊണ്ടോ മഹിയുടെ വീടിന്റെ ഇടവഴിയിലൂടെ ആണ് അവൾ വണ്ടി എടുത്തത്…

അത്‌ വഴി പോയപ്പോൾ കണ്ണൊന്നു പാളി നോക്കി… എന്നാൽ വീട് അടച്ചിട്ടിരിക്കുകയാണ്… ചേച്ചി ഇത് വഴി പോയത് കണ്ട് ഋതിക്ക് ഇനി കിളികൾ ഒന്നും ഇല്ല പറക്കാൻ…

ബ്യൂട്ടി പാർലറിൽ പോയി അവൾ തിരിച്ചു വന്നു… അരുതാത്തതെന്തോ നടക്കാൻ പോകുന്നത് പോലെ അവളുടെ മനസ് അസ്വസ്ഥമായിരുന്നു…

ഒരു പതിനൊന്നു മണിയായപ്പോഴേക്കും സിദ്ധുവും അവന്റെ കൂട്ടുകാരനും പിന്നെ ചെറിയച്ഛനും കൂടി വന്നു പെണ്ണ് കാണാൻ… Set സാരിയിൽ ഉടുത്തോരുങ്ങി വന്ന അവളെ കാണാൻ അത്ര ഭംഗിയായിരുന്നു…

“”ശോ… ഈ ചേച്ചിക്ക് ഇത്ര ഭംഗി ഉണ്ടായിരുന്നോ…?? “” കല്ലു ഉൾപ്പടെ അവിടെ ഉള്ള രുക്കു അവ്നി ഋതു എന്നിവരുടെ മനസ്സിൽ ഇതായിരുന്നു…

“”അല്ല ചെക്കന്റെ അമ്മയും അച്ഛനും…!!”” ശങ്കരൻ ചോദിച്ചു…

“”അത്‌ പിന്നെ തുടർന്നുള്ള കാര്യങ്ങൾക്കൊക്കെ അവർ വരും… ഇതിപ്പോ നിങ്ങൾക്ക് ചെറുക്കനെ ഒന്ന് പരിചയപ്പെടുത്താൻ വേണ്ടി വന്നതല്ലേ…!!”” സിദ്ധുവിന്റെ ചെറിയച്ഛൻ ആണ് മറുപടി പറഞ്ഞത്…

യാമിക്ക് സിദ്ധുനെ ചവിട്ടി പുറത്താക്കിയാൽ കൊള്ളാം എന്നുണ്ട് പക്ഷെ വിശ്വന്റെയും മായയുടെയും കാര്യത്തിൽ ഇടപെടേണ്ടല്ലോ എന്ന് കരുതി ക്ഷമിച്ചു നിക്കുവാ…

ചെക്കനേം പെണ്ണിനേം സംസാരിക്കാനൊന്നും വിശ്വൻ അനുവദിച്ചില്ല… പോകുന്ന വഴി ഋതിയെ പേടിപ്പിക്കാണെന്നോണം അവളെ ഒരു വിജയി ഭാവത്തിൽ അവൻ നോക്കി… എങ്കിലും അവൾക്ക് കുലുക്കം ഒന്നും ഉണ്ടായിരുന്നില്ല അവൾ ഒന്ന് ചിരിച്ചും കൂടി കൊടുത്തു…with നാണം…

ഒരു വൈകുനേരം ആയപ്പോൾ ഒന്ന് കരഞ്ഞു കാണിച്ചിട്ട് യാമിയെ വെച്ച് സിദ്ധുവുമായുള്ള കല്യാണം മുടക്കാൻ യാമിയുടെ റൂമിലേക്ക് പോയതാണ് ഋതി… അപ്പോഴാണ് അവർ അവിടെ എന്തോ സംസാരിക്കുന്നത് ശ്രദ്ധയിൽ പെട്ടത്…

“” അവ്നി… നീ വരുന്നില്ലേ…?? “”(യാമി

“”ഇല്ല ചേച്ചി മരണ വീട്ടിൽ ഒക്കെ പോയാൽ എനിക്ക് രാത്രി ഒറക്കം വരില്ല… പിന്നെ തലയും കറങ്ങും…!!”” (അവ്നി 

“” യദു നീയോ…? “” (യാമി

“”ഇല്ല ചേച്ചി മഹി സഖാവിനെ ഈ അവസ്ഥയിൽ കാണാൻ വയ്യാ…!! കല്ലു വരുന്നുണ്ടോ..??”” മറുപടി പറഞ്ഞുകൊണ്ട് യദു മറുചോദ്യം ചോദിച്ചു…

“”കല്ലുവും രുദിയും മഹിയുടെ വീട്ടിലേക്ക് പോയി…!!”” (യാമി

ഋതിക്ക് ഒന്നും അങ്ങോട്ട് തെളിച്ചു മനസിലാവുന്നുണ്ടായിരുന്നില്ല…. എങ്കിലും എന്തിനോ അവളുടെ ഹൃദയം പെരുമ്പറ മുഴക്കുന്നുണ്ടായിരുന്നു…

അപ്പോഴാണ് അവ്നിയുടെ അമ്മ കൃഷ്ണവീണ ദൃതി കൂട്ടി അത്‌ വഴി വന്നത്…

“”നിങ്ങളൊക്കെ.. എ.. എവിടെ പോകുവാ…!!”” വാക്കുകൾ മുറിഞ്ഞുപോവാതെ അവൾ പരമാവധി ശ്രദ്ധിച്ചു…

“”മോളെ ആ മഹിയില്ലേ തൈക്കാട്ടെ… ഹാ നമ്മടെ സഖാവ്… പുള്ളിടെ അമ്മ മരിച്ചു… ഇന്ന് വെളുപ്പിനെ ആയിരുന്നു…. ഹോസ്പിറ്റലിലെ ഫോർമാലിറ്റീസ് ഒക്കെ കഴിഞ്ഞു ഉച്ചകഴിഞ്ഞ കൊണ്ട് വന്നേ…!!”” നെഞ്ചിലാരോ കൊളുത്തിവലിച്ചപോലെ ഒരു തോന്നൽ…

“”എന്താ പറ്റിയെ…!!”” ഇത്തവണ നേർത്തുപോയിരുന്നു അവളുടെ ശബ്ദം…

“”എന്തോ പറ്റി ഹോസ്പിറ്റലിൽ കൊണ്ട് പോയതാ… ഓപറേഷൻ വേണം എന്ന് പറഞ്ഞു രാവിലെ ഓപറേഷൻ ഒക്കെ കഴിഞ്ഞതുമ… പക്ഷെ…!!”” അവർ പകുതിക്ക് വെച്ച് നിർത്തി… അപ്പോഴേക്കും താഴേന്നു രാധികയുടെ വിളി വന്നു അവർ താഴേക്ക് നടന്നു…

ഒന്നും ചിന്തിക്കാൻപോലും അവളെക്കൊണ്ട് കഴിയുന്നുണ്ടായിരുന്നില്ല… റൂമിൽ പോയി ബെഡിൽ ഒരു ഇരിപ്പിറുന്നതാണ് എത്ര നേരം അങ്ങനെ ഇരുന്നെന്ന് അറിയില്ല…

“”ചേച്ചി…!!”” ഋതി തിരിഞ്ഞു നോക്കി ഋതു ആണ്…

“”മഹിയേട്ടന്റെ അമ്മ മരിച്ചു…!””

“”അതിന് എനിക്കെന്താ നീ ഒന്ന് പോവുന്നുണ്ടോ…””  ഋതി അവളെ ഓടിച്ചു വിട്ടു…

ഋതു അവിടുന്ന് പോയി… എന്നാൽ ഋതുവിനോട് മറുപടി പറയാൻ തുണിഞ്ഞ ഋതി കണ്ടത് വത്ക്കൽ തന്റെ മറുപടിക്ക് കാത്ത് നിക്കുന്ന വിശ്വനെ ആണ്… അതാണ് അവൾ അങ്ങിനെ പറഞ്ഞത്…

അൽപനേരം കഴിഞ്ഞതും മരണ വീട്ടിൽ പോയവർ ഒക്കെ തിരിച്ചു വരാൻ തുടങ്ങി… അവൾ വേഗം ഡ്രസ്സ്‌ മാറി വീടിന്റെ ബാക്കിൽ കൂടി ഇറങ്ങി…

ഓടുകയായിരുന്നു അവൾ പക്ഷെ എന്തിന്…?? അറിയില്ല…!! ഹൃദയം ഉരുകുന്നുണ്ട് പക്ഷെ എന്തിന്…?? ഒരു പിടിയും ഇല്ല…!! സ്നേഹിച്ചിരുന്നോ താനവനെ…?? അതിനൊരു ഉത്തരവും ഇല്ല…!!

ഇനിയും വീട്ടിലുള്ളവർ മഹിയുടെ വീട്ടിൽ ഉണ്ടെന്ന ചിന്ത അവൾ പിന്നാം പുറത്തേക്ക് നടന്നു.. അടുക്കളയിൽ കുറച്ചു അയല്പക്കത്തെ ചേച്ചിമാർ എന്തോ പണിയെടുക്കുന്നുണ്ട്…

അവൾ കണ്ണുകൾ ഒന്ന് ഇറുക്കി അടച്ചുകൊണ്ട് ആ പിന്നാമ്പുറത്തെ പടിച്ചവിട്ടിക്കേറി… ഒരു വീട്ടുകാരിയെ പോലെ…

ഹാളിൽ കിടത്തിയിരിക്കുന്ന ആ അമ്മയുടെ ചേതനയറ്റ ശരീരം കാൺകെ ഒരു മരവിപ്പായിരുന്നു ഉള്ളിൽ… ആ മുഖത്തിപ്പോഴും അളവറ്റ വാത്സല്യവും ഐശ്വര്യവും ഉണ്ടെന്ന് തോന്നി അവൾക്ക്…

“”””എനിക്കിനി അതികം കാലമൊന്നും ഇല്ല കുട്ടി… അവസാനം വരെ അവന്റെ കൂടെ സന്തോഷായിട്ട് ജീവിക്കണം…

അവനു നിന്നെ വലിയ കാര്യാ മോളെ… ഞാൻ പോയാലും അവനെ നീ ഒറ്റക്കാക്കരുത്… ഞാൻ ഇത് വരെ അവനെ ഒറ്റപ്പെടാൻ അനുവദിച്ചിട്ടില്ല…!!””””

ആ അമ്മയുടെ വാക്കുകൾ ഇടവിടാതെ അവളുടെ ചെവിയിൽ പ്രതിദ്വനിച്ചു… എന്തോ ഒരു വലിയ ഉത്തരവാദിത്വം ഉണ്ട് തനിക്കെന്ന് തോന്നിപോയി… ഒരമ്മയുടെ സന്തോഷം മുഴുവൻ തന്നെ ഏൽപ്പിച്ചിട്ട് പോയത് പോലെ…

ചുറ്റും നോക്കിയെങ്കിലും ഋതിക്ക് തിരഞ്ഞ ആളെ കാണാൻ സാധിച്ചില്ല എന്നാൽ തന്റെ നിറഞ്ഞ കണ്ണുകൾ കണ്ട് ദേഷ്യത്തോടെ നോക്കുന്ന അമ്മയെ അവൾ കണ്ടു… അവർ വീട്ടിൽ പോകാൻ അവളോട് ആഗ്യം കാട്ടി എങ്കിലും അവൾ അത്‌ ഗൗനിക്കാതെ വേഗം ആ വീടിന്റെ അകത്തേക്ക് പോയി…

അൽപനേരം കഴിഞ്ഞവൾ അടുക്കളയിൽ നിന്ന് എത്തിനോക്കുമ്പോൾ മായ അവിടുന്ന് പോയിരുന്നു…

“”ബാക്കി പുകിൽ ഇനി വീട്ടിൽ ചെന്നിട്ട് അനുഭവിച്ച മതിയല്ലോ…!!”” അവൾ ഓർത്തു….തിരിഞ്ഞതും ഒരു ചേച്ചി ഒരു ഗ്ലാസ്‌ ചായ എടുക്കുന്നത് കണ്ടു…

“” ഇത് ആർക്കാ ചേച്ചി…?? “”

“”ഇവിടുത്തെ കുട്ടിക്ക രാവിലെ തൊട്ട് ഒന്നും കഴിച്ചിട്ടില്ല പാവം മുറിയിൽ ഇരിക്ക…!!”” പ്രതീക്ഷിച്ച മറുപടി കിട്ടിയതും ഉള്ളിൽ ഒരു കുളിർ തോന്നി…

“”നന്ദന്… അല്ല നന്ദേട്ടന് ഞാൻ കൊടുക്കാം…!! ചേച്ചി ആ ബ്രെഡും പഴവും ഒക്കെ ഒന്ന് നിരത്തി വെക്ക്…”” അവർക്ക് മറുപടിപറയാൻ ഒരു അവസരം കൊടുക്കാതെ അവൾ ഗ്ലാസ്സുമായി മുന്നോട്ട് നടന്നിരുന്നു… പിന്നെ എന്തോ ഓർത്തപോലെ തിരികെ വന്ന് കുറച്ചു ബ്രെഡും എടുത്തു…

“” മഹി മോൻ കഴിക്കുമോ…?? “” ആ ചേച്ചി ചോദിച്ചു

“”കൊടുത്ത് നോക്കാം…!!”” അവൾ അതുമായി നടന്നു… മുറിയുടെ ഒരു മൂലയിൽ ഇരുന്ന് മറ്റൊരു മൂലയിലേക്ക് നോക്കികൊണ്ടിരിക്കുവാണ് മഹി… ചുറ്റും അയൽവക്കത്തെ കുറച്ചു ചേച്ചിമാരും ഉണ്ട്…

“”ഇങ്ങ് താ മോളെ ഞാൻ കൊടുക്കാം..!!”” ഒരു ചേച്ചി പറഞ്ഞു…

“” അത്‌.. ചേച്ചി.. അടുക്കളയിലും പിന്നാമ്പുറത്തും കുറച്ച് ആൾക്കാരെ വേണം എന്ന് പറഞ്ഞിരുന്നു ഒന്ന് ചെല്ലാവോ…?? “” അവൾ പറഞ്ഞത് കേട്ട് എല്ലാരും അങ്ങോട്ട് പോയി…

താൻ വന്നത് പോലും അറിയാതെ ഇരിക്കുന്നവനെ കാൺകെ കണ്ണിൽ അറിയാതൊരു നീർതിളക്കം രൂപപ്പെട്ടു…

“”ന… നന്ദാ….!!”” നേർത്തു പോയതുകൊണ്ടോ എന്തോ അവൻ കേട്ടില്ല അവന്റെ വേദയുടെ വിളി…

“”നന്ദാ…!!”” അവൾ തോളിൽ കൈ വെച്ചു വിളിച്ചു… പെട്ടെന്ന് ഞെട്ടി അവൻ നോക്കിയതും മുന്നിൽ അവളെ കണ്ട് അവൻ ഒരു നിമിഷം നിന്നു… പിന്നെ അവളുടെ നെഞ്ചിലേക്ക് വീണ് പൊട്ടി കരഞ്ഞു…

“”എനിക്ക് ഇനി ആരൂല്ല… ഞാൻ ഒറ്റക്കായി പോയി…!!”” അവൻ എല്ലാം മറന്ന് എങ്ങലടിച്ചു…

“”””ഞാൻ പോയാലും അവനെ നീ ഒറ്റക്കാക്കരുത്… ഞാൻ ഇത് വരെ അവനെ ഒറ്റപ്പെടാൻ അനുവദിച്ചിട്ടില്ല…!!””””

വീണ്ടും ഓർത്തുപോയി അവൾ ആ അമ്മയുടെ വാക്ക്…

“”നന്ദാ… എണീക്ക്…!!”” അവൻ കേട്ടില്ല…

“”നന്ദാ വെറുതെ ആൾക്കാരെ കൊണ്ട് അതും ഇതും പറയിക്കാതെ…!!”” അത്‌ കേട്ടവൻ സ്വബോതം വീണ്ടെടുത് അവളിൽ നിന്ന് അടർന്നു മാറി…

“”ദാ ഇത് കുടിക്ക്…!!”” അവൾ ആ  കട്ടൻ ചായ അവനു കൊടുത്തു… ഒന്നും മിണ്ടാതെ അവൻ അത്‌ വാങ്ങി കുടിച്ചു…അത്‌ കുടിക്കാനുള്ള ആരോഗ്യം പോലും അവനില്ലെന്ന് തോന്നി വേദക്ക് 

അമ്മേയെ പുറത്തേക്ക് എടുത്തു.. ബെന്തുകൾ ആരും ഇല്ലാത്തോണ്ട് ചടങ്ങുകൾ പെട്ടെന്ന് കഴിഞ്ഞു… അതിനെല്ലാം മുന്നേ ആരോടും യാത്രപറയാൻ നിക്കാതെ ഋതി വീട്ടിലേക്ക് തിരിച്ചു പൊന്നു…

പൊറത്തെ ബാത്‌റൂമിൽ കുളിച്ച ശേഷം ഋതുനെ കൊണ്ട് ഡ്രസ്സ്‌ എടുപ്പിച്ചു ഉടുത്തുകൊണ്ടവൾ നേരെ മുറിയിലേക്ക് കേറി…

അവിടെ അവളെ കാത്തെന്ന പോലെ വിശ്വനും മായയും ഉണ്ടായിരുന്നു… അവൾ അകത്തേക്ക് കേറിയതും വിശ്വൻ അവൾക്ക് നേരെ പാഞ്ഞു വന്നു…

“”ടി…!!”” അയൽ അടിക്കാൻ തുനിഞ്ഞതും അവൾ പിന്നിലേക്ക് മാറി കളഞ്ഞു… അടിക്കാനുയർത്തിയ കൈ വായുവിലൂടെ കടന്നു പോയി…

“”വേണ്ട… ആവശ്യമില്ലാത്ത ദേഷ്യം ഒന്നും വേണ്ട… കല്യാണം മൊടങ്ങിയൊന്നും ഇല്ലല്ലോ… ഞാനായിട്ട് മൊടക്കുന്നുമില്ല…!! എല്ലാം നിങ്ങൾ തീരുമാനിച്ചപോലെ നടക്കട്ടെ…!!”” അവൾ പറഞ്ഞതും വിശ്വൻ മുറി വീട്ടിറങ്ങി…

“”ഋതി എന്താ നിന്റെ ഉദ്ദേശം…!!””മായ ചോദിച്ചു…

“”ഞാൻ എന്താ ഉദ്ദേശിക്കാനാ അമ്മേ എല്ലാം ആ മഹേശ്വരൻ തീരുമാനിക്കുന്നത് പോലെ അല്ലെ വരു…!!”” അവൾ തൊഴുകൈയോടെ പറഞ്ഞുകൊണ്ട് ബെഡിലേക്ക് വീണു…

____💕__

“”കുഞ്ഞേ… എന്തിനാ ഇങ്ങനെ കരയണേ…!!”” അവൻ ചോദിച്ചു… അവളുടെ ഭാഗത്തു നിന്ന് തേങ്ങൽ മാത്രമായിരുന്നു മറുപടി…

“”ഋതുട്ടി….”” അവൻ ദയനീയതയോടെ നീട്ടി വിളിച്ചു…

“”കി.. കിച്ചേട്ടാ…!!”” അത്രത്തോളം തളർന്നതും ദയനീയത നിറഞ്ഞതും ആയിരുന്നു അവളുടെ വിളി…

“”എന്താടാ…!!”” ഇത്തവണ അവനും കരച്ചിൽ വന്നു…

“”ചേച്ചിടെ… കല്യാണം ഉറപ്പിച്ചു…!!”” അവൾ തേങ്ങിക്കൊണ്ട് പറഞ്ഞു…

“”അത്‌ സന്തോഷം ഒള്ള കാര്യം അല്ലേടാ…?? “”

“”ചേച്ചിക്ക് ഇഷ്ട്ടമല്ല അയാളെ… ചേച്ചി പാവപെട്ട ചെക്കനെ പ്രേമിച്ചത് കൊണ്ട് ചേച്ചിയെ വെ.. വേറെ കെട്ടിച്ചു കൊടുക്കാൻ പോകുവാ…!!”” കരച്ചിലിനിടെ എങ്ങിനെയോ ആ കുഞ്ഞി പെണ്ണ് പറഞ്ഞൊപ്പിച്ചു…

“”എന്നേം.. എന്നേം ആർക്കേലും കെട്ടിച്ചു കൊടുക്കോ…!! വേണ്ട… വേണ്ട.. 😭😭 നമ്മുക്ക് ഒളിച്ചോടാം…””

“”ഋതുട്ടി…!!”” കിച്ചൻ ദേഷ്യത്തോടെ വിളിച്ചു… അവൾ ഒന്ന് വിറച്ചു പോയി…

“”എന്നെ ആരേലും കൊണ്ടോവും കിച്ചേട്ടാ…!!””

“”കരയാതെ കുഞ്ഞേ… എന്റെ കുഞ്ഞിനെ ആരും കൊണ്ടൊവുല്ല.. കിച്ചേട്ടനല്ലേ പറയണേ… അതിന് എന്റെ കുഞ്ഞിങ്ങനെ വേണ്ടാത്ത കാര്യങ്ങൾ ആണോ ആലോച്ചു കൂട്ടുന്നത്…

ഒളിച്ചോടണം പോലും… നീ അടിവാങ്ങരുത്… എവിടുന്നാ നീ ഇതൊക്കെ പഠിച്ചേ…?? എത്ര വയസുണ്ട് നിനക്ക്…!!

കുഞ്ഞാ അച്ഛനും അമ്മയും ഒക്കെ അങ്ങനെ പറയുന്നത് അവർക്കുള്ള ടെൻഷൻ കൊണ്ടാടാ..””

“”അപ്പൊ എന്നെ വിട്ട് കൊടുക്കോ.. എനിക്ക് കിച്ചേട്ടൻ വേണം…!!”” അത്‌ പറയുമ്പോൾ കരയുന്നുണ്ട് എങ്കിലും വല്ലാത്ത ഒരു വാശിയായിരുന്നു അവൾക്ക്…

“”കുഞ്ഞേ…😠 ഞാൻ പറഞ്ഞു തീർന്നില്ല…!!

ഇത്രയും കാലം വളർത്തി വലുതാക്കിയിട്ട് മക്കളുടെ ജീവിതത്തിന്റെ കാര്യം വരുമ്പോ തെറ്റിപോകുമോ എന്നുള്ള പേടിയാണ് അവർക്ക്…

അതിലും പണ്ട് തൊട്ടേ കേട്ടും പഠിച്ചും മറക്കാത്ത ചില കാര്യങ്ങൾ കീഴ്വഴക്കങ്ങൾ അവരുടെ ഉള്ളിൽ ഉണ്ട്…  അതൊന്നും അത്ര പെട്ടെന്ന് നമുക്ക് തുടച്ചു നീക്കാൻ പറ്റില്ല…

പക്ഷെ ഒന്ന് ഇരുത്തി സംസാരിച്ചാൽ തീരാത്ത പ്രശ്നം ഒന്നുമല്ല അത്‌… അതോണ്ട് ആ കുഞ്ഞി തലയിൽ വേണ്ടാത്ത ചിന്തകൾ ഒന്നും വേണ്ട… കേട്ടല്ലോ…””

“”മ്മ്…!!””

“”എന്റെ കുഞ്ഞേ…!!””

“”മ്മ്…!!””

“”ഇപ്പൊ നിനക്ക് പഠിക്കണ്ട പ്രായം ആണ്… പിന്നെ പ്രായത്തിന്റെതായ ചില എൻജോയ്മെന്റ്സിന്റേം അപ്പൊ അതിലൊക്കെ മാത്രം ശ്രദ്ധിക്ക്… കുഞ്ഞിന്റെ കിച്ചേട്ടൻ എപ്പോഴും കുഞ്ഞിന്റെ കൂടെ തന്നെ ഉണ്ട് കേട്ടോ…!!””

“”മ്മ്… കേട്ടു…!!””

“”എന്നാൽ കിച്ചേട്ടന്റെ കുഞ്ഞിപ്പെണ് കരച്ചിൽ മാറ്റി ഒന്ന് ചിരിച്ചേ…!!””

“”മ്മ്.. ചിരിച്ചു…!!”” അത്രയും മതിയായിരുന്നു ആ കുഞ്ഞിപ്പെണ്ണിന്…

അവൻ സംസാരിച്ചു തീർന്നതും താടിക്ക് കൈകൊടുത്തു ഒരു സിനിമ കാണുന്ന പോലെ അവനെ തന്നെ നോക്കിനിക്കുന്ന ഋഷിയെ ആണ് കണ്ടത്…

“”എനിക്കറിയാവുന്ന എന്റെ സായിക്കുട്ടൻ ഇങ്ങനെ ഒന്നും അല്ല… ഇതെന്താ ഇത്… നിനക്ക് വല്ല തലക്ക് അടികിട്ടിയ…!!””

“”മോനെ ഈ പ്രണയം എന്ന് പറഞ്ഞാൽ ഒരു അടി തന്നെയാ പക്ഷെ അത്‌ കിട്ടുന്നത് തലക്ക് അല്ല മനസിനാണെന്ന് മാത്രം…!! അല്ല നീ ഇന്ന് വീട്ടിൽ പോകുന്നില്ലേ…??””

“”ഏയ്‌ ഞാൻ പ്രേമിക്കാൻ പഠിക്കാൻ വന്നതാ… പിന്നെ സൊള്ളാനും കല്യാണം ഇങ്ങ് അടുത്ത് വരുവല്ലേ…. 😁😁!!”” (ഋഷി…

അത്‌ കേട്ട് കിച്ചന് ദേഷ്യം വന്നു…

“”ആരേലും കാണിച്ചിട്ട് അതുപോലെ അനുകരിക്കേണ്ട സാധനം അല്ല സ്നേഹം… അത്‌ നിനക്ക് തോന്നേണ്ട ഒരു ഫീലിംഗ് ആണ്…!!””

“”ഹാ ഞാൻ ചുമ്മ തമാശ പറഞ്ഞതല്ലേ… അങ്ങോട്ട് ചെന്നാൽ എനിക്ക് ആ ഇവയെ ഫേസ് ചെയ്യാൻ വയ്യാ… അതാവുമ്പോൾ ഗായത്രിയെ സ്വപ്നം കണ്ട് ഇങ്ങനെ കിടക്കാം…!!”” അവൻ ബെഡിലേക്ക് മലർക്കേ കിടന്നു…

“”ഓ… ചുരുക്കി പറഞ്ഞാൽ ഒരു ഒളിച്ചോട്ടം…!!””(കിച്ചൻ

“”Absolutely….!!”” അവൻ തിരിഞ്ഞു കിടന്നു…

“”ഇതിനെ ഒന്നും വീട്ടിൽ അന്വേഷിക്കുല്ലേ എന്റെ ഈശോര…!!”” കിച്ചൻ തലക്ക് കൈ കൊടുത്തു…

______

“” ഡി കല്ലു എന്തായി നിന്റെ ഹണി മൂണിന് കൊണ്ട് ഞങ്ങളെ പോകുന്ന കാര്യം…?? “” രുക്കു ചോദിച്ചു…

“”ഞാ പറഞ്ഞിട്ടുണ്ട്…!! കൊണ്ടുപോകുമായിരിക്കും… “” കല്ലുവും മറുപടി പറഞ്ഞു…

“”കേട്ടോ യെദു പൊട്ട… രുദിയേട്ടൻ സമ്മതിച്ചാൽ കല്യാണത്തിന് മുൻപ് കല്യാണം കഴിഞ്ഞവരോടൊപ്പം ആദ്യം ഹണിമൂൺ പോയവർ നമ്മൾ ആയിരിക്കും…!!”” (രുക്കു

യദുനു സന്തോഷിക്കാനുള്ള വകുപ്പൊക്കെ അതിൽ ഉണ്ടായിരുന്നെങ്കിലും അവനറിയാം കൊച്ചിന്റെ തലയിലെ കിളികൾ കുട്ടിയെ ഡിവോഴ്സ് ചെയ്യത് മറ്റെങ്ങോ കൂടു വെച്ചെന്ന്…

“”ദൈവമേ എന്റെ പകുതി ബുദ്ധിപോലും ഇവൾക്ക് കൊടുത്തില്ലല്ലോ… പാവത്തുങ്ങൾക്ക് ഇത്ര ബുദ്ധി തരല്ലേ ഈശ്വര…!!”” യദു മനസാ ദൈവത്തെ വിളിച്ചു…

“”ഈ ഹണിമൂണിന്റെ അർത്ഥം എന്താ…!!”” രുക്കു with her as usual സംശയം…

“”മധുവിധു…!!”” (അവ്നി

“”അപ്പൊ മധുവിധു
എന്താ…?? “”( രുക്കു

“”ഹണിമൂൺ…!!”” (അവ്നി

“”അതെങ്ങിനെ ശെരിയാവും…!! മധുവിധുവിൽ എവിടെ ചന്ദ്രൻ…?? ചന്ദ്രൻ ഇല്ലാത്ത മധു വിധു എങ്ങിനെ ഹണിമൂൺ ആവും…”” യദുന് രുക്കുവിന്റെ പ്രേതം കൂടി…

“”അത്‌ ശെരിയാണല്ലോ…!!”” പാവം കല്ലു എങ്ങിനെ ബുദ്ധിയും ബോതത്തോടും കൂടി നടന്ന കുട്ടിയ… ഇപ്പൊ അതിന്റെ കിളിയും പറക്കാൻ നിക്കാതെ അവിടെ വെച്ച് തന്നെ ഫ്യൂസ് അടിച്ചു ചത്തു പോയി…

“” അത്‌ മാത്രല്ല ഹണിയും ഇല്ല…!!”” (അവ്നി

“” അല്ല ആരാ ഈ മധു…?? “” രുക്കു കടുത്ത ആലോചനയിൽ ആണ്…

“”ഇനി ചിലപ്പോ മധു ചേട്ടൻ ആയിരിക്കുമോ ഈ മധു വിധു കണ്ട് പിടിച്ചത്…!!”” കല്ലുവും തന്റെ വലിയ കണ്ട് പിടുത്തം നടത്തി…

ഇത് കേട്ടോണ്ട് നിന്ന യാമിയുടെ താലിയിൽ നിന്ന് പറന്നത് വെറും ഗ്യാസ് ആണ്… കാരണം ഈ പിള്ളേരുടെ കൂടെ അല്ലെ സഹവാസം അപ്പൊ കിളിയും പുകയും എല്ലാം alredy ഹോഗയാ… ഇനി കുറച്ചു കഴിഞ്ഞാൽ ഗ്യാസ് ഇല്ലാത്ത ഫോഗ്ഗ് കൂടി വരും…

“”എന്താണേലും വേണ്ടില്ല മധുചേട്ടൻ ആരാന്നും മധുവിധു എന്തന്നും കണ്ട് പിടിച്ചിട്ട് തന്നെ കാര്യം.. ഞാ പോയി ഇന്ദ്രേട്ടനോട് ചോദിച്ചിട്ട് വരാം…!!”” കല്ലു അതും പറഞ്ഞു യാമിയെ മറികടന്ന് മുറിയിലേക്ക് ഓടിപ്പോയി…

“”വേഗം ചെല്ല് നല്ല വിശദമായി പറഞ്ഞു തരും…!!”” യാമി മനസ്സിൽ അവളെ നന്നായി ആക്കി……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button