സഖിയെ സ്നേഹിനിയെ..💞: ഭാഗം 68

സഖിയെ സ്നേഹിനിയെ..💞: ഭാഗം 68
[ad_1]

രചന: SoLoSouL (രാഗേന്ദു)

ആ ഇരുട്ട് നിറഞ്ഞ കെട്ടിടത്തിൽ വീർപ്പുമുട്ടിക്കുന്ന ശാന്തതയിൽ ആരുടെയോ കാലടിയൊച്ചകൾ വല്ലാത്ത ഒരു അനുഭൂതി നിറച്ചു...!!

ബോധം മറഞ്ഞു കിടക്കുന്ന ഹേമ ആ കാലടികളുടെ ശബ്ദത്തിൽ മെല്ലെ മയക്കം വെടിഞ്ഞു... കണ്ണുകൾ ചിമ്മി തുറക്കുമ്പോൾ തനിക്കുമുന്നിൽ ഇരുട്ടിൽ ഉലാത്തുന്നതാരെന്ന് മനസിലാക്കാൻ അവൾക്ക് വലിയ ബുദ്ധിമുട്ടൊന്നും ഉണ്ടായിരുന്നില്ല...!!

രവിനാഥ്‌...!!

അതെ അയാൾ തന്നെ ആയിരുന്നു അത്‌... ഉള്ളിൽ ഭയം തോന്നിയിരുന്നു തന്റെ കുഞ്ഞിനെ ഓർത്ത്... എന്നാൽ അയാളോട് യഥാസ്തിയിൽ പുച്ഛമാണ് തോന്നിയത്...!!

""ആഹാ എഴുന്നേറ്റല്ലോ അച്ഛന്റെ പൊന്നു മോള്...!!""

""തുഫ്....!!"" അയാളുടെ ആ വാക്കുനോട് അവൾക്ക് അത്ര മാത്രം വെറുപ്പും അറപ്പും തോന്നി...!!

""ഹാ... അതെന്തുരു ചെയ്താണ്... ഒന്നുല്ലേലും നിന്നെ ആദ്യമായിട്ടാ ഒന്നറിഞ്ഞു സ്നേഹിച്ചവനല്ലേ ഞാൻ...!! ശെരിക്കും നിന്നെ അറിഞ്ഞു സുഗിപ്പിച്ചില്ലേ ഞാൻ...!!"" അയാളുടെ ശബ്ദം കേൾക്കുതോറും ഹൃദയത്തിലൂടെ പുഴുവരിക്കുന്നത്തുപോലെ തോന്നി പത്മക്ക്..

അല്ല ഇപ്പൊ അവൾ പത്മയല്ല... സിദ്ധുന്റെ അമ്മുട്ടി അല്ല... ഹേമയാണ്...!!

ജന്മം തന്നവന്നാൽ നശിപ്പിക്കപ്പെട്ട... പകയുടെ കനലിൽ സ്വയം വെന്ത് വെണ്ണിറാവുന്ന ഹേമ...!!

ഓർമകളിൽ അവൾ അലറിപ്പോയി...!!

""ഹാ... ഈ അലർച്ചക്ക് സുഖമില്ല...!! അന്ന് അലറിയില്ലേ... എന്റെ കൈപിടിയിൽ കിടന്ന് നീ പിടഞ്ഞില്ലേ...!! അതാണ് കേക്കാൻ കൊറച്ചൂടെ സുഖം... ഹാ....!!"" അയാൾ ഏതോ ഓർമയിൽ നെഞ്ചുഴിഞ്ഞു...

""ഹാ.. നിനക്ക് നിന്റെ കുഞ്ഞ് എവിടെ എന്നറിയണ്ടേ... അവിടെ അവളുടെ ഓരോ അവയവംങ്ങളും അടർത്തിയെടുക്കാനുള്ള..""

""ആാാ....!!"" അവൾക്കൊന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല... എത്ര ഉച്ചത്തിൽ പറ്റുമോ അത്രയും ഉച്ചത്തിൽ അലറുകയല്ലാതെ ഒന്നും ചെയ്യാൻ കഴില്ല അവൾക്ക്...
അയാൾ പൊട്ടി ചിരിച്ചു...!!

""നീ തോറ്റുപോയെല്ലോ എന്റെ കുട്ടി...!!"" അയാൾ സഹതപിച്ചു...

""എ.. എന്റെ തോൽവി.. നിന്റെ.. നിന്റെ മരണത്തിന്റെ കാരണമാണ്...!!"" ദേഷ്യമോ നിരാശയോ.. അങ്ങിനെ എന്തൊക്കെയോ കൊണ്ട് അവൾ വെട്ടി വിറച്ചു... കിതക്കുകയായിരുന്നു...!!

""ഇത് വിധിയാണ് രവി...!! നീ എന്റെ കൈകൊണ്ട് തീരണമെന്ന് എഴുതി വെച്ചിരിക്കാം...!!""

"" ഈ കൈപോലും അനക്കാൻ വയ്യാത്ത നീയോ...?? ""

*****

സിദ്ധുനു എങ്ങോട്ട് പോണം എന്ന് ആദ്യം ഒരു പിടിയും ഉണ്ടായിരുന്നില്ല... പെട്ടെന്നാണ് അവനത് ഓർമ്മ വന്നത്...!!

*****

ഹേമ പൊട്ടി ചിരിച്ചു....

""എനിക്കാനെങ്ങാൻ കഴിയില്ലായിരിക്കും... പക്ഷെ എന്നെ തേടി വരാൻ ആളുണ്ട്...!!"" അവളൊരു പുച്ഛചിരിയോടെ പറഞ്ഞു... ശേഷം അവൾ അവളുടെ താലിയിലേക്ക് നോക്കി... ഇപ്പൊ ചിരി വരുന്നത് രവിക്കാണ്...

""ആഹാ നിന്റെ കല്യാണവും കഴിഞ്ഞോ...?? Uff... എന്റെ മോളെ...

നീ ഒരു പതിവ്രത... ഹാ... ഹാ...!! ഈ താലിയുടെ ശക്തിയിൽ അവൻ വന്ന് നിന്നെ കണ്ട് പിടിക്കും , രക്ഷിക്കും എന്നാണോ..!!

ഇതേതാ സ്ഥലം എന്ന് ഇവിടെ ഇരിക്കുന്ന നിനക്ക് പോലും അറിയില്ല...!!

ഇത് എവിടെയെന്നു വെച്ച് വരും നിന്റെ മറ്റവൻ..."" രവിക്ക് ചിരിയടക്കാനായില്ല...!!

എന്നാൽ ഹേമയുടെ അട്ടഹാസം അവന്റെ ചിരി പിടിച്ചുനിർത്തി...!!

""കാണാതെ പോയ ആളെ താലി വെച്ച് കണ്ട് പിടിക്കാൻ താലിയെന്താ gps ആഹ്...??
താലിടെ ഉള്ളിലെ gps നോക്കടാ...!!"" അതുംപറഞ്ഞവൾ പൊട്ടിച്ചിരിച്ചു...

""ഇതേപോലെ ഒന്ന് എന്റെ ദിയ മോളുടെ അടുത്തും ഉണ്ട്...!! വളരെ കുറച്ചു സമയമേ ഒള്ളു... പോ... ഞങ്ങളെ വിട്ട് എങ്ങോട്ടെങ്കിലും ഓടിപ്പോ...!!

അല്ലെങ്കിൽ ഞാൻ കൊല്ലേണ്ട നിന്നെ മറ്റാരെങ്കിലും... ചിലപ്പോ എന്റെ സിദ്ധുവേട്ടൻ തന്നെ...!!

വേണ്ടാ... അതിനു ഞാൻ അനുവദിക്കില്ല... എനിക്ക് കൊല്ലണം നിന്നെ..."" അത്‌ അവന്റെ മുഖത്ത് നോക്കി പറയുമ്പോൾ വെറുപ്പിടിച്ച ഒരു വേട്ടക്കാരന്റെ മുഖഭവമായിരുന്നു അവൾക്ക്...

പെട്ടെന്നാണ് അവിടെ എങ്ങും ഒരു വെടിയൊച്ച കേട്ടത്...!! അയാൾ പെട്ടെന്ന് തിരിഞ്ഞു നോക്കി..!

****

സർജിക്കൽ ബ്ലേഡ് അവളുടെ ദേഹത്തേക്ക് ചേർക്കാനൊരുങ്ങിയ നേരം ആണ് ഒരു വെടിയൊച്ച എല്ലാരും കേട്ടത്...!!

പെട്ടെന്ന് ആയത് കൊണ്ട് ഡോക്ടർമാർ ഒന്ന് ഞെട്ടി... പിന്നെ പരസ്പരം നോക്കി... നിമിഷനേരം കൊണ്ട് എല്ലാം തല്ലി തകർത്ത് police അകത്ത് കേറി...

""Police.. ആദിത്യൻ സ്ഥലം SI..."" കേറിയ പക്ഷം ഡോക്ടർക്ക് നേരെ തോക്ക് ചൂണ്ടികൊണ്ട് ആദി പറഞ്ഞു... ആഹ് ലവൻ തന്നെ... ദിയയുടെ ചൊറിയൻ...

മരുന്നിന്റെ ആലസ്യത്തിൽ വാടിതളർന്ന് കിടക്കുന്നവളെ കാണെ എന്തോ വല്ലാതെ തോന്നി അവന്...!!

എത്ര എളുപ്പം അല്ലായിരുന്നു എങ്കിലും എതിർത്തവരെ എല്ലാം അടിച്ചിട്ട് അവർ ദിയയെ വെളിയിൽ എത്തിച്ചു...

****

സിദ്ധുവും കുറച്ചു പോലീസ്കാരും ഉണ്ടായിരുന്നു...!!

""Surrender ആവുന്നതാണ് നിങ്ങൾക്ക് നല്ലത്...!!"" അയാൾക്ക് നേരെ തോക്ക് ചൂണ്ടികൊണ്ട് ജോൺ പറഞ്ഞു... ഇന്നേരം ജോൺ അടങ്ങുന്ന കുറച്ചു police കാർ രവിയെ വളഞ്ഞിരുന്നു...

""സിദ്ധുവേട്ടാ മോള്...!!"" സിദ്ധു അവൾക്കരുകിലേക്ക് ഓടി... കെട്ടഴിക്കവേ അവൾ ചോദിച്ചു...

""മോൾക്ക് ഒന്നുല്ല... അവൾ safe ആണ്...!!"" ആ വാക്കുകൾ അവൾക്ക് ആശ്വാസമേകി...!!

""നീ വാ പുറത്തേക്ക് കടക്കാം...!!"" അവൻ അവളെ വലിച്ചു പുറത്തുകടക്കാനൊരുങ്ങി....

""ഇല്ല... സിദ്ധുവേട്ടാ... ഞാൻ... എനിക്കിപ്പോ...!!"" അവളെന്തോ പറഞ്ഞു തുടങ്ങിയതും അങ്ങോട്ട് കൊറേ ഗുണ്ടകൾ പാഞ്ഞെത്തി...

ഒരു വിജയ ചിരിയോടെ രവി മുന്നിൽ തോക്ക് ചൂണ്ടി നിക്കുന്നവന്റെ കൈ തട്ടിയെറിഞ്ഞു... ശ്രദ്ധ തെറ്റിയത്കൊണ്ട് തന്നെ ജോണിന്റെ കൈയിൽ നിന്ന് തോക്ക് താഴെ തെറിച്ചു പോയി...!!

അത്‌ നേരെ വന്ന് വീണത് ഹേമയുടെ കാൽച്ചോട്ടിലും...!! അവളുടെ കണ്ണുകൾ തിളങ്ങി....!!

പ്രതീക്ഷിക്കാതെ കിട്ടിയ അടിയിൽ ജോൺ തെറിച്ചു വീണു... എന്നാൽ വീഴും മുൻപ് അവനെ രണ്ട് കൈകൾ താങ്ങി പിടിച്ചിരുന്നു....

അവൻ തിരിഞ്ഞു നോക്കി...

രുദീന്ദ്രൻ...!!

തന്നെ താങ്ങിയ കൈകളുടെ ഉടമസ്ഥൻ...!! അവൻ രുദിയുടെ ഭലത്തിൽ എഴുന്നേറ്റ് നിന്നു...!! അപ്പോഴേക്കും അവിടെ സംഘാടനം വഷളായിരുന്നു...!!

രുദിയും ജോണും സിദ്ധുവും മറ്റു പോലീസുകാരും നന്നായി തന്നെ ചെറുത്തുനിന്നു...

""ഇന്ദ്രേട്ടാ....!!"" കല്ലുന്റെ ദയനീയമായ അലർച്ച കാതിൽ പതിഞ്ഞതും ഒരു ഉൾകിടിലെത്തോടെ അവൻ തിരിഞ്ഞു നോക്കി...

എല്ലാരും മെല്ലെ നിശ്ചലരായി...!! അവർക്ക് കാണാൻ കഴിഞ്ഞ കാഴ്ചാ കല്ലുന്റെ കഴുത്തിൽ കത്തിവെച്ചു നിക്കുന്ന ഭാർഗവിയും പിന്നെ...!!

അംബികയുടെ കഴുത്തിൽ കത്തിവെച്ചു നിക്കുന്ന കിച്ചനും...!!!!

അതോടെ അയാളുടെ വിജയ ചിരി ഉച്ചത്തിലായി...!!

""ഇപ്പൊ... ഇപ്പൊ എല്ലാം എന്റെ കൈയ്യിൽ വന്ന് പെട്ടില്ലേ...?? "" ചിരി നിർത്താതെ അയാൾ പറഞ്ഞു...

രുദി കിച്ചനെ തന്നെ നോക്കി നിക്കുകയായിരുന്നു... കിച്ചൻ രുദിയെയും... രുദിയുടെ കണ്ണൊന്നു അനങ്ങിയ നിമിഷം അംബികയെ വിട്ട് കിച്ചൻ ഭാർഗവിയുടെ കഴുത്തിൽ കത്തി വെച്ചു....

കണ്ടു നിന്നവരിൽ അമ്പരപ്പും... രവിയുടെയും ഭാർഗവിയുടെയും മുഖത്ത് ഞെട്ടലും പ്രകടമായി...!!

""മോനെ...!!"" ഭാർഗവി വിറയലോടെ വിളിച്ചു...

""മിണ്ടിപ്പോകരുത് പെണ്ണുമ്പുള്ളെ...!!"" അവൻ ആ കത്തി അവരുടെ കഴുത്തിലേക്ക് അമർത്തി....

""ആ കൊച്ചിനെ വിട്...!!"" കിച്ചൻ പറഞ്ഞു... അവർ അന്തിച്ചു നിന്നതെ ഒള്ളു...

""വിടാൻ...!!"" ഒന്നൂടെ അമർത്തിയതും അവർ വേഗം കല്ലുന്റെ മേലുള്ള പിടിവിട്ടു... വിട്ട പാടെ രുദിയുടെ ആരുകിലേക്ക് അവൾ ഓടി...

""എന്താ... ഇതൊക്കെ ഇന്ത്രേട്ടാ...!!"" ഏങ്ങളോടെ ചോദിക്കുമ്പോൾ അവൾ വിറക്കുന്നുണ്ടായിരുന്നു.. അവൻ ചേർത്തു പിടിച്ചു...

""Arrest Them...!!"" ജോൺ അലറി... ഗുണ്ടകളുടെയും രവിയുടെയും ബർഗവിയുടെയും കൈയ്യിൽ വിലങ്ങു വീണു...

എന്നാൽ രവി കുതറി ഓടാൻ ശ്രമിച്ചു...!! അപ്രതീക്ഷിതമായി ഒരു വെടിയുണ്ട അയാളുടെ പിൻകഴുത്തിൽ പതിഞ്ഞതും എല്ലാരും സ്ഥപ്ധിച്ചുപോയി...
വീണ്ടും വീണ്ടും ഭ്രാന്തെടുത്തവളെ പോലെ ഹേമ അയാൾക്ക് നേരെ നിറയുതിർത്തു....

സർവ്വവും തകർന്നവളെ പോലെ നിലത്തേക്ക് ഊർന്ന് വീഴും മുന്നേ സിദ്ധു അവളെ താങ്ങി പിടിച്ചിരുന്നു...!!

ആറ് മാസങ്ങൾക്ക് ശേഷം....!!!......കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story