സ്വർണക്കടത്ത്/ കള്ളപ്പണം വെളുപ്പിക്കൽ കേസ്; അന്വേഷണം പൂർത്തിയായോ എന്ന് ഇഡിയോട് കോടതി
Jul 16, 2024, 12:20 IST

[ad_1]
[ad_2]
നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിന്റെ അന്വേഷണം പൂർത്തിയായോ എന്നറിയിക്കാൻ ഇഡിക്ക് സുപ്രീം കോടതിയുടെ നിർദേശം. കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇഡി നൽകിയ ട്രാൻസ്ഫർ ഹർജി പരിഗണിക്കുകയായിരുന്നു കോടതി
ഇഡിക്ക് വേണ്ടി സാധാരണ ഹാജാരാകുന്നത് സോളിസിറ്റർ ജനറൽ തുഷാർ മേത്തയാണ്. അദ്ദേഹം ഡൽഹിയിൽ ഇല്ലാത്തതിനാൽ ഹർജി പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റണമെന്ന് ജൂനിയർ അഭിഭാഷകൻ കോടതിയോട് അഭ്യർഥിച്ചു.
ഇതോടെ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് മാറ്റി. അടുത്ത തവണ ഹർജി പരിഗണിക്കുമ്പോൾ കേസിന്റെ അന്വേഷണം പൂർത്തിയായോ എന്ന കാര്യം അറിയിക്കണമെന്നും കോടതി നിർദേശിച്ചു
[ad_2]