ഹൃദയം: ഭാഗം 1

ഹൃദയം: ഭാഗം 1
[ad_1]

രചന: മുല്ല

 "ഒത്തിരി ഇഷ്ട്ടം ആയിരുന്നു യദു എനിക്ക് നിന്നെ.... എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ.... ആ എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി.... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു യദു....." അവന് മുന്നിൽ അലറുകയായിരുന്നു അവൾ. ഹൃദയം മുറിഞ്ഞു ചോരഹൃദയം..... "ഒത്തിരി ഇഷ്ട്ടം ആയിരുന്നു യദു എനിക്ക് നിന്നെ.... എന്റെ ജീവനേക്കാൾ ഏറെ സ്നേഹിച്ചതല്ലേ നിന്നെ ഞാൻ.... ആ എന്നോട് ഇങ്ങനെ ചെയ്യാൻ നിനക്കെങ്ങനെ തോന്നി.... ഞാൻ... ഞാൻ നിനക്ക് ആരായിരുന്നു യദു....." അവന് മുന്നിൽ അലറുകയായിരുന്നു അവൾ. ഹൃദയം മുറിഞ്ഞു ചോര കിനിഞ്ഞവളുടെ വേദന..

അവളുടെ കണ്ണുകളിൽ നിന്നൊഴുകുന്ന കണ്ണുനീരിന്റെ ചൂടിൽ താൻ വെന്തുരുകി പോകും എന്ന് തോന്നി അവന്..... എങ്കിലും അവൻ നിസ്സംഗത പാലിച്ചു.... ചെയ്ത് പോയതിൽ തെല്ലും കുറ്റബോധം തോന്നിയില്ല... പക്ഷേ അവന്റെ കൂസലില്ലാത്ത ഭാവത്തിൽ ഉള്ള നിൽപ്പ് അവളുടെ ഹൃദയം തകർത്തിരുന്നു.... തൽഫലമായി അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി... ആ കണ്ണുനീർ കണ്ടിട്ടും അവനിൽ ഭാവമാറ്റം ഒന്നും തന്നെ ഇല്ലായിരുന്നു.. പകരം വിരിഞ്ഞത് ഒരു പുച്ഛം പോലെ.... അവളുടെ മനസ്സ് നൊന്തു പോയി... "ഇത്ര സില്ലി ആയി ചിന്തിക്കല്ലേ ദീപു നീ .... ബി പ്രാക്ടിക്കൽ...... ഞാൻ പറഞ്ഞല്ലോ.... സാക്ഷി ..... അവളാണ് എന്റെ സങ്കല്പത്തിൽ ഉള്ള പെണ്ണ്... A modern girl.... No.... ഈ ജനറേഷനിൽ ഉള്ള പെണ്ണ്.... A smart girl.... അല്ലാതെ നിന്നെ പോലെ ആരോടും മിണ്ടാതെ മിണ്ടപൂച്ച ആയി മുടി നിറയെ എണ്ണയും തേച്ചു പഴകിയ ചുരിദാറും ഇട്ടു നടക്കുന്ന ഒരുത്തി അല്ല.... നിന്നോട് ഞാൻ പറഞ്ഞിട്ടുള്ളതല്ലേ ഡ്രെസ്സിങ്ങിൽ ഒക്കെ ഇത്തിരി ശ്രദ്ധിക്കാൻ....

ഡ്രെസ് ഇത്തിരി നരച്ചു കഴിഞ്ഞാൽ അത്‌ ഇടരുത് എന്ന് പറഞ്ഞിട്ടില്ലേ .... അതേ പോലെ നിന്റെ ഈ തലമുടിയും കോലവും... പുരികം ഒന്ന് ത്രെഡ് ചെയ്യാൻ പറഞ്ഞാൽ പോലും നിനക്ക് പറ്റില്ല... അതേപോലെ നിനക്ക് ആളുകളോട് ഒക്കെ ഇത്തിരി സ്മാർട്ട് ആയിട്ടു സംസാരിച്ചാൽ എന്താ... അതൊന്നും നിനക്ക് പറ്റില്ല.... എന്നെ അനുസരിക്കാനും...." അവൻ പരിഹാസത്തോടെ പറഞ്ഞതും അവളുടെ തല താഴ്ന്നു..... ശെരിയാ... അവൻ പറഞ്ഞതെല്ലാം ശെരിയാ... താൻ.. തനിക്ക് കഴിഞ്ഞിട്ടില്ല അത്‌ പോലെയൊന്നും... "നീ സാക്ഷിയെയും നിന്നെയും വെച്ച് ഒന്ന് കമ്പയർ ചെയ്ത് നോക്ക്.... അപ്പൊ അറിയാം ഡിഫറെൻസ്..... പോരാത്തതിന് സ്വന്തം ഐഡന്റിറ്റി പോലും എന്താണെന്ന് നിനക്കറിയോ ദീപു... അങ്ങനെ ഒരുത്തിയെ ഞാൻ കൂടെ കൂട്ടണോ... എന്റെ അമ്മ ചൂലും കെട്ട് എടുക്കും എന്റെ പെണ്ണാണ് എന്നും പറഞ്ഞു നിന്നെയും കൊണ്ട് ഞാൻ ചെന്നാൽ..... ഇനിയും പറയടീ... ഇല്ലിക്കൽ തറവാട്ടിലെ യാദവ് കൃഷ്ണൻ നിന്നെ പോലെ ഒരു തേർഡ് റേറ്റ് പെണ്ണിനെ അവിടത്തെ മരുമകളാക്കണോ..."

പരിഹാസത്തോടെ അവൻ പറയെ ദീപുവിന്റെ കണ്ണുകൾ നിറഞ്ഞു.... എന്നും കൂടെയുണ്ടാവും എന്ന് പറഞ്ഞവൻ ആണ്... അമ്മ പൊന്ന് പോലെ നോക്കും എന്ന് പറഞ്ഞവൻ ആണ് ഇപ്പൊ... മറ്റൊരുവളെ കണ്ടപ്പോ അവന് താൻ വെറുമൊരു തേർഡ് റേറ്റ് പെണ്ണ്... "പിന്നെന്തിനായിരുന്നു യദു എന്റെ പുറകെ നടന്നു എന്റെ സ്നേഹം പിടിച്ചു വാങ്ങിച്ചെടുത്തത്... എന്നെ ഒരു വിഡ്ഢിയാക്കിയത്.... ഞാൻ പരഞ്ഞതല്ലായിരുന്നോ നിന്നോട് എനിക്ക് ഇതിലൊന്നും താല്പര്യം ഇല്ലെന്ന്... എന്നിട്ടും നീ... " വേദനയോടെ അവൾ ചോദിക്കുമ്പോഴും അവന്റെ മുഖത്ത് പരിഹാസം തന്നെ... അവന്റെ വാക്കുകളിലും ആ പരിഹാസം മുന്നിട്ട് നിന്നു.... "ഹ്... അതോ... അന്ന് നിന്നെ കണ്ടപ്പോ എനിക്കൊരു കൗതുകം തോന്നി... അപ്പൊ പിന്നാലെ നടന്നു... എനിക്ക് കുറച്ചു നാള് കൊണ്ട് നടക്കാൻ ഒരുത്തി.. ഒരു ടൈം പാസ്സിന്... അത്രയേ ഉള്ളൂ അത്‌..... എനിക്ക് പറ്റിയ ഒരുത്തിയെ കണ്ടപ്പോ അവിടെ കഴിഞ്ഞു എനിക്ക് നിന്നോടുള്ള പ്രേമം.... ഇനി എന്റെ മുന്നിൽ പോലും വന്നേക്കരുത് നീ....."

പുച്ഛത്തോടെ ഒരു താക്കീതിന്റെ സ്വരത്തിൽ അവൻ പറയെ അവളുടെ ഹൃദയം പൊടിയും പോൽ വേദനിച്ചു.... തന്റെ സ്നേഹം അവന് വെറുമൊരു തമാശയായിരുന്നു എന്ന്.... താൻ വെറുമൊരു കളിപ്പാവ ആയിരുന്നു ..... ദീപിക എന്ന തനിക്ക് ആദ്യമായി പ്രണയം തോന്നിയവൻ.... അവനാണ് തന്റെ സ്നേഹത്തെ ചവിട്ടിയരച്ചത്..... യദു.... യാദവ് കൃഷ്ണൻ.... തന്റെ പ്രണയം.... അല്ല... തനിക്ക് മാത്രം ആയിരുന്നു പ്രണയം.... ഉൾവലിഞ്ഞ പ്രകൃതം ആയിരുന്നു തനിക്ക് ചെറുപ്പം മുതലേ... ഒരു ഓർഫനെജിൽ ആയിരുന്നു താൻ വളർന്നത്.... അച്ഛനും അമ്മയും ആരാണെന്ന് അറിയാത്തവൾ..... പലയിടത്തു നിന്നും കേൾക്കുന്ന പരിഹാസങ്ങൾ കാരണം ആളുകളെ കാണുമ്പോഴേ തനിക്ക് പേടി ആയിരുന്നു.... ആരോടും അധികം കൂട്ടില്ലാതെ കൂട്ടുകാരികൾ ഇല്ലാത്ത ബാല്യം.... ഓർഫനേജിലെ മറ്റു കുട്ടികളും ആയിട്ടും കൂട്ടൊന്നും ഇല്ലായിരുന്നു... ഓരോരുത്തർക്കും ഓരോ ഗാങ് ഉണ്ടാകും.... താൻ അതിലൊന്നും പെടില്ലായിരുന്നു.... ഒറ്റക്കായിരുന്നു... അന്നും ഇന്നും... അതിനിടയിൽ എപ്പോഴോ ആണ് തന്റെ പിന്നാലെ വരുന്നവനെ ശ്രദ്ധിക്കാൻ തുടങ്ങിയത്....

ഇഷ്ട്ടം പറഞ്ഞപ്പോ പേടി ആയിരുന്നു... പിന്നെയും പിന്നെയും പിന്നാലെ വരുന്നത് കണ്ട് എപ്പോഴോ ഇഷ്ട്ടപ്പെട്ടു പോയി.... നാലു വർഷത്തെ പ്രണയം.... ഡിഗ്രി കഴിഞ്ഞ് ഒരു പ്രൈവറ്റ് കമ്പനിയിൽ ജോലി കിട്ടിയപ്പോൾ സന്തോഷമായിരുന്നു തനിക്ക്... ഇനി എത്രയും പെട്ടെന്ന് യദുവിന്റെ ആകാമല്ലോ എന്ന്... അവന്റെ കൂടെ അധികം ചുറ്റാൻ ഒന്നും പോയിട്ടില്ല..... എങ്കിലും ഒരുമിച്ചുള്ള നിമിഷങ്ങൾ സന്തോഷമായിരുന്നു ഇരുവർക്കും.... ഒരിക്കലും അവന്റെ സ്നേഹം കപടമാണ് എന്ന് തോന്നിയിട്ടില്ല.... പക്ഷെ... ആ ഇടക്കാണ് സാക്ഷി എന്ന പേര് തങ്ങൾക്ക് ഇടയിലേക്ക് വന്നത്.... അവന്റെ ഓഫീസിൽ പുതുതായി വന്നു ജോയിൻ ചെയ്ത ഒരുത്തി.... മോഡേൺ ആയിട്ടുള്ള ഒരു പെണ്ണ്.... അവരുടെ ഓഫീസിലേക്ക് യദുവിനെ കാണാൻ പോകുമ്പോൾ കണ്ടിട്ടുണ്ട് പലപ്പോഴും.... എപ്പോഴും യദുവിന്റെ സീറ്റിന്റെ അടുത്തു ഉണ്ടാകും.... ആ പെണ്ണിന്റെ മുഖത്ത് നിറഞ്ഞു നിൽക്കുന്നത് പുച്ഛമാണെന്ന് തോന്നും പലപ്പോഴും.... യദുവിന്റെ വാക്കുകളിൽ ഒക്കെ അവളോട് ആരാധനയാണ് എന്ന് തോന്നിയിട്ടുണ്ട്.... അതിനെ ചൊല്ലി വഴക്കിട്ടിട്ടുണ്ട്....

പോകെ പോകെ അവന്റെ ഓഫീസിൽ പോകുമ്പോൾ പലപ്പോഴും ഒരുമിച്ചിരുന്നു സംസാരിക്കുന്ന അവരെ കണ്ടിട്ടുണ്ട്... സംശയം ഒന്നും തോന്നിയിരുന്നില്ല... പിന്നീട് തന്റെ ഓഫീസിലെ ജിയ പറഞ്ഞു അവരെ രണ്ട് പേരെയും പലയിടത്തും വെച്ച് ഒരുമിച്ചു കാണാറുണ്ട് എന്ന്.. വിശ്വസിച്ചില്ല താൻ .... രണ്ട് ദിവസം ആയിട്ട് അവനെ വിളിച്ചിട്ട് കിട്ടാതായതോടെ യദുവിന്റെ ഫ്ലാറ്റിലേക്ക് പോയതാണ് ഇന്ന്... വയ്യാതെ എങ്ങാനും ആണോ എന്നറിയില്ലല്ലോ.... മുൻപൊക്കെ എന്ത് അസുഖം ഉണ്ടെങ്കിലും തന്നെ വിളിച്ചു പറയുമായിരുന്നു... താൻ തന്നെയാണ് ഫ്ലാറ്റിൽ ചെന്നു അവന് ഭക്ഷണവും മരുന്നും എല്ലാം എടുത്തു കൊടുക്കാറ്... അപ്പോഴുള്ള അവന്റെ ചെറിയ കുസൃതികൾ ഒക്കെ താൻ തടയാറും ഇല്ല.... ഇന്ന് ചെന്നു calling bell അടിച്ചിട്ടും ഡോർ തുറന്നില്ല... പക്ഷെ ഡോറിൽ ഒന്ന് തള്ളിയതും അത്‌ തുറന്നു വന്നു.... അകത്തേക്കു കയറിയപ്പോൾ അവിടെ ആരും ഇല്ലാത്തത് പോലെ.... അവൻ ഇല്ലെന്ന് കരുതി... എന്തെ ഡോർ അടക്കാഞ്ഞേ... ലോക്ക് ചെയ്യാൻ മറന്നു പോയിരിക്കുമൊ...

നാട്ടിലേക്ക് പോയിരിക്കുമോ എന്നൊക്കെ കരുതി തിരിച്ചു പോരാൻ ഒരുങ്ങുമ്പോൾ ആണ് ബാൽക്കണിയിൽ നിന്നും എന്തൊക്കെയോ അടക്കി പിടിച്ചു സംസാരിക്കുന്നത് പോലെയുള്ള ശബ്ദം കേൾക്കുന്നത്.... അങ്ങോട്ട് ചെന്നതും ചെല്ലരുതായിരുന്നു എന്ന് തോന്നിപ്പോയി.... കണ്ണുകൾ ഇറുക്കിയടച്ചു പോയി..... അപ്പോഴും കണ്ണിൽ തെളിയുന്നത് ബാൽക്കണിയിൽ നിലത്ത് കിടന്നു ഒന്നായി കൊണ്ടിരിക്കുന്ന രണ്ട് രൂപങ്ങൾ...... വെറുപ്പ് തോന്നി.... അറപ്പ് തോന്നിപ്പോയി..... ഇറങ്ങി ഓടുകയായിരുന്നു അവിടെ നിന്നും..... ജീവിക്കണ്ട എന്ന് തോന്നിപ്പോയി.... അവസാനമായി അവനെ ഒന്ന് കൂടെ വിളിച്ചു.... പിരിയാം എന്ന് പറയാൻ... അവിടെ നിന്ന് കുറച്ചു സമയത്തിന് മറുപടി ഒന്നും വന്നില്ല.....

പിന്നെ പറഞ്ഞു അവന് തന്നെ ഒന്ന് കാണണം എന്ന്..... അതായിരുന്നു ഈ കൂടിക്കാഴ്ച.... താൻ കണ്ട ആ സംഭവത്തെ കുറിച്ച് ചോദിച്ചെങ്കിലും അവന്റെ മുഖത്ത് ഞെട്ടലോ പേടിയോ ഒന്നും ഉണ്ടായിരുന്നില്ല..... അവൻ പറഞ്ഞ കാര്യം ഞെട്ടിച്ചത് തന്നെയായിരുന്നു..... ഒരു വർഷം ആയി അവർ റിലേഷനിൽ ആണെന്ന്... പലപ്പോഴും അവന്റെ ഫ്ലാറ്റിൽ അവൾ ഒരുമിച്ചു താമസിക്കാറുണ്ടെന്ന്.. ഇവിടെ വിഡ്ഢിയായത് താൻ ആണ്.... താൻ മാത്രം ആണ്.... ഒന്നും അറിയാതെ പോയി.... അവന്റെ മാറ്റങ്ങൾ ശ്രദ്ധിക്കാതെ പോയി..... ഒരു തരം പുച്ഛത്തോടെ തന്നെ നോക്കി നിൽക്കുന്നവനെ നോക്കി കണ്ണുകൾ വാശിയോടെ തുടച്ചു കൊണ്ട് അവൾ അവിടെ നിന്നും ഇറങ്ങി..... ജീവിതം അവസാനിപ്പിക്കാൻ തന്നെ ആയിരുന്നു അപ്പോൾ തീരുമാനം.... തുടരും.....


[ad_2]

Tags

Share this story