Novel

ഹൃദയം: ഭാഗം 3

[ad_1]

രചന: മുല്ല

കുറച്ചു നിമിഷങ്ങൾ…. ഇനി മുന്നോട്ട് എങ്ങനെ എന്ന ചിന്തയിൽ ആയിരുന്നു അവൾ…

ഗൗതം പറഞ്ഞ ഓരോ കാര്യവും കാതിൽ മുഴങ്ങി….

എല്ലാം ശെരിയാണ്… താൻ മരിച്ചാൽ യദുവിനു ഒന്നും നഷ്ടപ്പെടാൻ ഇല്ല…. അവൻ ജീവിക്കും… സന്തോഷത്തോടെ…. സാക്ഷിയുടെയോ മറ്റേതെങ്കിലും പെണ്ണിന്റെയോ കൂടെ… നഷ്ടം തനിക്ക് മാത്രം… തന്റെ ജീവനും ജീവിതവും… അങ്ങനെ തന്നെ ചതിച്ചവന് വേണ്ടി തന്റെ ജീവൻ കളയേണ്ട കാര്യം ഉണ്ടോ… ഇല്ല…. ജീവിച്ചു കാണിച്ചു കൊടുക്കണം അവന്….

വാശിയോടെ ചിന്തിച്ചു കൊണ്ടവൾ ഗൗതമിനെ നോക്കി…. അവളെത്തന്നെ ശ്രദ്ധിച്ചു കൊണ്ട് കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ ഇരുന്നിരുന്നു അവൻ….

ചുറ്റും പരന്നു കിടക്കുന്ന വെള്ളത്തിലേക്കൊന്ന് നോക്കി അവൾ …. പിന്നെ ഒരു നെടുവീർപ്പിട്ടു കൊണ്ട് ഗൗതമിന്റെ കാറിനു നേരെ നടന്നു…..
പിറകിലെ ഡോർ അവൾ തുറക്കാൻ പോയതും…

“ഡീ…. ഞാൻ നിന്റെ ഡ്രൈവറൊന്നും അല്ല…..”

ആ ഒച്ച കേട്ട് പരിഭവത്തോടെ അവനെയൊന്ന് നോക്കി… പിന്നെ മുന്നിലേക്ക് വന്നു  കോ ഡ്രൈവിംഗ് സീറ്റിലേക്ക് കേറി ഇരുന്നു അവൾ…..

“സീറ്റ്‌ ബെൽറ്റ്‌ ഇട്…… “

ഗൗരവത്തോടെ അവൻ പറഞ്ഞതും വേഗം അതും ചെയ്തു….

കാർ സ്റ്റാർട്ട്‌ ചെയ്തു മുന്നോട്ട് പോകുമ്പോൾ ഗൗതമിന്റെ മുഖം ഗൗരവത്തിൽ തന്നെ ആയിരുന്നു…. പതിയെ ആണ് അവൻ കാർ ഓടിച്ചിരുന്നത്…..

ദീപു പുറത്തേക്ക് തന്നെ നോക്കി ഇരുന്നു…. പുറകിലേക്ക് മറഞ്ഞു പോകുന്ന കാഴ്ചകളെല്ലാം ഓർമകളിൽ നിന്നും ഞൊടിയിടയിൽ മറയുന്നു…. അതേ പോലെ തന്റെ ജീവിതത്തിലേക്ക് പിന്തിരിഞ്ഞു നോക്കുമ്പോൾ തനിക്ക് കിട്ടിയ സങ്കടങ്ങളും മറവിയിലേക്ക് ആഴ്ത്തി വിടേണ്ടതാണ് എന്ന് അവൾക്ക് തോന്നി….. ഈ നഗരം ഓരോ നിമിഷവും യദുവിനെ ഓർമിപ്പിക്കുന്നുണ്ടെന്ന് തോന്നി അവൾക്ക്…. കഴിഞ്ഞ നാലു വർഷത്തെ തന്റെ ലോകം…..

“എന്താ നിന്റെ അടുത്ത പ്ലാൻ ദീപിക……”

ഗൗതമിന്റെ ചോദ്യമാണ് അവളെ തിരികെ ഈ നിമിഷങ്ങളിലേക്ക് കൊണ്ട് വന്നത്…..

” I don’t know….., പക്ഷെ ജീവിക്കണം എനിക്ക്…. എന്നെ വിഡ്ഢിയാക്കിയ അവന് മുന്നിൽ സന്തോഷത്തോടെ ജീവിച്ചു കാണിച്ചു കൊടുക്കണം…..”

” മ്…. That’s good….. അപ്പോ പിന്നെ നീ താമസിക്കുന്ന വീട്ടിലേക്ക് നിന്നെ ആക്കി തരട്ടെ….. പേയിങ് ഗസ്റ്റ് ആണെന്നല്ലേ പറഞ്ഞേ….”

മ്…..

“വേറെ ബുദ്ധിമോശം ഒന്നും തോന്നില്ലല്ലോ നിനക്ക്…..”

“ഇല്ല….”

മ്…. “എല്ലാം മറന്നു കളഞ്ഞേക്ക് ദീപിക…. അവൻ എന്റെ ഫ്രണ്ട് ഒക്കെ തന്നെ ആണ്… പക്ഷെ ഇപ്പോ അവൻ നിന്നോട് ചെയ്തതിനെ ഞാൻ ഒരിക്കലും ന്യായീകരിക്കില്ല…. നിന്നെ പറ്റി അവന് എല്ലാം അറിയാം… എന്നിട്ടും…..”

“അത്‌ കൊണ്ടല്ലേ ഗൗതം അവനെന്നെ എളുപ്പത്തിൽ പറ്റിക്കാൻ കഴിഞ്ഞത്… വേണ്ടെന്ന് വെക്കാൻ കഴിഞ്ഞത്…. ചോദിക്കാനും പറയാനും ആരും ഇല്ലാത്തവൾ അല്ലേ… കാശുകാരിയായ സാക്ഷിക്ക് മുന്നിൽ അനാഥയായ ദീപികയുടെ സ്ഥാനം വളരെ ചെറുതായിരുന്നു അവന്റെ ജീവിതത്തിൽ….”

“നിന്റെ സ്ഥാനം അവന്റെ ജീവിതത്തിൽ അല്ലേ ചെറുത്…. ദൈവത്തിന് മുന്നിൽ നിന്റെ സ്ഥാനം വളരെ വലുതാണ് ദീപിക… ആരുമില്ലാത്തവളല്ല നീ…. ഈ ലോകം മുഴുവൻ നിന്റേതാണ്…”

“പറയാൻ എളുപ്പമാണ് ഗൗതം…. പക്ഷേ ഈ ലോകം തന്നെ ആണ്  എന്നെ പോലെ ഉള്ളവരെ പുച്ഛിക്കുന്നത്…. അനാഥയാണ് നീ എന്ന് ഓർമിപ്പിച്ചു മുറിവേൽപ്പിക്കുന്നത്….
ഒരുപാട് ബന്ധുക്കളും സ്നേഹങ്ങളും ഒക്കെ അനുഭവിച്ചു വളരുന്നവർക്ക് ഒരിക്കലും അറിയില്ല  ആരുമില്ലാത്തവരുടെ വേദന…”

“അങ്ങനെ എല്ലാവരെയും ഒന്നും അടച്ചാക്ഷേപിക്കരുത് ദീപിക…. നല്ല മനസ്സുള്ളവരും ഉണ്ട് ഈ ലോകത്ത്…. മറ്റുള്ളവരെ മനസ്സിലാക്കാൻ കഴിയുന്നവർ…. അവരുടെ വേദനകളിലും സങ്കടങ്ങളിലും ഒപ്പം നിൽക്കാൻ കഴിയുന്നവർ…..”

ദീപു മറുപടി ഒന്നും പറയാതെ പുറത്തേക്ക് നോക്കി ഇരുന്നു….

“ഞാനൊന്ന് നാട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ്… പോകുന്ന വഴിക്കാണ് ഇതിപ്പോ ഇങ്ങനെയൊക്കെ….”

ഗൗതം പറഞ്ഞതും ദീപു ഒന്ന് മൂളി….

പിന്നെയും മൗനമായി കുറച്ചു സമയം ഇഴഞ്ഞു നീങ്ങി…. സ്റ്റീരിയോയിൽ നിന്നും ഒരു തമിഴ് മെലഡി സോങ് ഒഴുകി വരുന്നുണ്ട്….

“ദീപിക…. നീ അമ്പലത്തിലെ ഉത്സവം കണ്ടിട്ടുണ്ടോ….”

പെട്ടെന്നുള്ള അവന്റെ ചോദ്യത്തിൽ 
ഇല്ലെന്ന് തല ചലിപ്പിച്ചു അവൾ… അങ്ങനെ ഉത്സവം ഒന്നും ഇത് വരെ കണ്ടിട്ടില്ല… ഓർഫനേജിൽ ഭയങ്കര സ്ട്രിക്ട് ആയിരുന്നു… ചെറുപ്പത്തിൽ അങ്ങനെ ഉള്ളതൊന്നും കണ്ടിട്ടില്ല… വലുതായപ്പോ ജീവിക്കാൻ ഉള്ള നെട്ടോട്ടം ആയിരുന്നു… അതേ… യദുവിന്റെ കൂടെ ജീവിക്കാൻ…. പക്ഷേ എന്ത് നേടി താൻ…

” എന്റെ നാട്ടിൽ അമ്പലത്തിലെ ഉൽസവമാണ്… അതാ ഇപ്പൊ നാട്ടിലേക്ക് ഒരു പോക്ക്…..”

സാഹചര്യത്തിന്റെ പിരിമുറുക്കം കുറയ്ക്കാൻ എന്ന പോലെ ഗൗതം ഓരോന്ന് സംസാരിച്ചു കൊണ്ടിരുന്നു…. അവന്റെ സംസാരത്തിൽ മുഴുവനും നിറഞ്ഞു നിന്നത് അവന്റെ നാടും വീടും ഒക്കെ ആയിരുന്നു…..

“ഗൗതമിന്റെ നാട് എവിടെയാ….”

“തൃശ്ശൂർ…..”

മ്…..

“ഇവിടന്ന് ലെഫ്റ്റിലേക്ക് അല്ലേ….”

ഒന്ന് മൂളി പുറത്തേക്ക് നോക്കി ഇരുന്നു അവൾ…..

കുറച്ചു നേരത്തെ മൗനം ആ കാറിൽ തളം കെട്ടി നിന്നു….

താൻ താമസിക്കുന്ന വീട്ടിലേക്ക് എത്താറായിരിക്കുന്നു…. അവിടെ ഒരു പ്രായമായ അമ്മയും അവരുടെ മകളും ആണ് താമസം…. താനും അവരും തമ്മിൽ അധികം സംസാരം ഒന്നും ഇല്ല… അല്ല താൻ അധികം സംസാരിക്കാൻ നിൽക്കാറില്ല എന്നതാണ് സത്യം …..

ഗേറ്റിനു മുന്നിൽ നിർത്തിയതും ഇറങ്ങാൻ തുടങ്ങിയതായിരുന്നു.,..

” ദീപിക പോരുന്നോ എന്റെ നാട്ടിലേക്ക്……”

പെട്ടെന്നായിരുന്നു ഗൗതമിന്റെ ചോദ്യം…. അവന്റെ മുഖത്തേക്ക് മിഴിച്ചു നോക്കി നിന്ന് പോയി…. പക്ഷെ അവന്റെ മുഖത്ത് തികച്ചും ഗൗരവം തന്നെ…..

“വരുന്നുണ്ടെങ്കിൽ വാ….  നാളെ സാറ്റർഡേ അല്ലേ…. പിന്നെ സൺ‌ഡേയും… ഉത്സവം നാളെയാണ്…. സൺ‌ഡേ വൈകീട്ട് നമുക്ക് പോരാം…..”

“അത്‌… ഞാൻ…..”

” If you wish….. ഞാൻ നിർബന്ധിക്കുന്നില്ല…. നീ പറഞ്ഞില്ലേ ഉത്സവം ഒന്നും കണ്ടിട്ടില്ലെന്ന്…. അത്‌ കൊണ്ടാണ്…. എന്റെ ഒരു ഫ്രണ്ട് ആയിട്ട് നിനക്ക് വരാം … അല്ലാതെ നിന്നോട് പ്രേമം ആയിട്ട് വിളിക്കുന്നതൊന്നും അല്ല…. പിന്നെ നിന്റെ യദുവിന്റെ പോലെ ഉള്ള സ്വഭാവം ഞാൻ എടുക്കുമെന്നൊന്നും നീ പേടിക്കണ്ട…. എനിക്കവിടെ എന്നെ കാത്തിരിക്കുന്ന ഒരു പെണ്ണൊക്കെ ഉണ്ട്…. അവളോട് എനിക്ക് ആത്മാർത്ഥതയുണ്ട്….”

എന്തിനോ കണ്ണുകൾ നിറഞ്ഞു…. ഭാഗ്യം… യദുവിനെ പോലെ അല്ലല്ലോ യദുവിന്റെ ഫ്രണ്ട്…. മറക്കാൻ ആഗ്രഹിച്ചിട്ടും വീണ്ടും വീണ്ടും അവന്റെ പേര് തന്നെ തന്റെ മുന്നിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു…..

അവളുടെ കണ്ണുകൾ നിറഞ്ഞത് കണ്ടു അവന് വല്ലായ്മ തോന്നി….

“സോറി ദീപിക…. ആവശ്യമില്ലാതെ ഞാൻ തന്നെ അവന്റെ പേര് നിന്റെ മനസ്സിലേക്ക് വലിച്ചിഴക്കുന്നുണ്ട് അല്ലേ…..”

“അത്‌… സാരല്ല….”

“അല്ല…. നീ തീരുമാനം പറഞ്ഞില്ല… ഇല്ലെങ്കിൽ എനിക്ക് പോകണമായിരുന്നു…..”

ഒരു നിമിഷം ഒന്നാലോചിച്ചു അവൾ…. ഇപ്പോഴത്തെ ഈ അവസ്ഥയിൽ നിന്നും ഒരു വിടുതൽ ആഗ്രഹിക്കുന്നുണ്ട് തന്റെ മനസ്സ്…. ഇപ്പോൾ മുറിയിൽ ചെന്നു കിടന്നാൽ വീണ്ടും തന്നെ നോവിക്കുന്ന ഓർമകളിലേക്ക് മനസ്സ് പോകും… അവന്റെ ഓർമകളിലേക്ക്…. ഇന്ന് കണ്ടതിലേക്ക്…. അപ്പോൾ താൻ നേരത്തെ എടുത്ത തീരുമാനങ്ങൾ എല്ലാം വെള്ളത്തിൽ വരച്ച വര പോലെ ആയിപ്പോകും…. ചിലപ്പോ ഈ ലോകം വിട്ട് തന്നെ പോയെന്നിരിക്കും താൻ …. അപ്പോഴും തന്നെ നോക്കി യദു ചിരിക്കുകയെ ഉള്ളൂ… വിജയിച്ചവന്റെ…  ചതിച്ചവന്റെ ചിരി….. അതിൽ നിന്നെല്ലാം തല്ക്കാലം ഒരു മോചനം… ഇത് തന്നെയാണ് ഏറ്റവും നല്ല വഴി… ഈ രണ്ട് ദിവസം ഒന്നുമോർക്കാതെ…. തന്റെ സങ്കടങ്ങൾ കുറച്ചെങ്കിലും മാറാനും ഇതാണ് നല്ലത്…..

“ദീപിക….. ആലോചിച്ച് കഴിഞ്ഞില്ലേ…..”

“Yes….. ആലോചിച്ചു…  ഞാൻ വരുന്നുണ്ട് ഗൗതം …..”……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button