❤️നിന്നിലലിയാൻ❤️: : ഭാഗം 1


രചന: വിജിലാൽ
അവളോട് സംസാരിച്ചു വീട് എത്തിയത് പോലും അവൻ അറിഞ്ഞില്ല......
അല്ല ഹർഷാ നിനക്ക് ഇതിനെ എവിടുന്ന് കിട്ടി........
കണ്ണൻ അങ്ങനെ ചോദിച്ചത് ഞാൻ അവളെ നോക്കി ഒന്ന് ചിരിച്ചു....
പറയണ്ട ചേട്ടായി...... ഇവൻ ഉണ്ടല്ലോ.... നിങ്ങൾ വരുന്നത് പോലും വിളിച്ചു പറഞ്ഞില്ല അങ്ങനെയുള്ള നിന്നോട് ഞാൻ ഒരിക്കലും മിണ്ടില്ല......
നീ മിണ്ടില്ല എന്ന് പറഞ്ഞത് കാര്യമായിട്ട് അല്ലെ...
അതേ കാര്യമായിട്ട് തന്നെയാ....
എന്നാ ശെരി........ ഹർഷാ നമ്മൾ ഇവൾക്ക് വേണ്ടി വാങ്ങിയതൊക്കെ വേറെ ആർക്കെങ്കിലും കൊടുക്കാം........ അല്ലാതെ വേറെ വഴിയില്ല........
കണ്ണൻ അങ്ങനെ പറഞ്ഞതും അത്രയും നേരം വീർപ്പിച്ചു വെച്ചാ അവളുടെ മുഖം തെളിയുന്നത് കണ്ടപ്പോൾ എന്റെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു ഫീൽ ആയിരുന്നു.......
"ഇതുവരെ ഒരു പെണ്ണിന്റെ പുഞ്ചിരിയിലും എനിക്ക് കിട്ടാത്ത എന്തോ ഒരു ഫീൽ...... അതാണോ പ്രണയം...... അറിയില്ല...... അതാണ് പ്രണയം എങ്കിൽ അതറിയണം എങ്കിൽ ഞാൻ ❤️നിന്നിലലിയാൻ ❤️ തയ്യാറാണ്......"
ചേട്ടായി........ ഇവൻ കാര്യമായിട്ടാണോ പറഞ്ഞത് അല്ലെങ്കിൽ എന്നെ പറ്റിക്കാൻ ആണോ എനിക്ക് ഇവനെ വിശ്വാസം ഇല്ല
ചേട്ടായി പറഞ്ഞാൽ ഞാൻ വിശ്വസിക്കാം....
എന്നെ നോക്കി ചുണ്ട് ചുളുക്കിയുള്ള അവളുടെ ചോദ്യം കേട്ടപ്പോൾ ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി.......
എന്നാ താ.......എന്നും പറഞ്ഞു പെണ്ണ് എന്റെ നേരെ അവളുടെ കൈകൾ നീട്ടി.....
തരണം എങ്കിൽ എന്റെ അമ്മുട്ടി കണ്ണ് രണ്ടും അടയ്ക്കണം........ എന്നാൽ തരാം....
കണ്ണൻ അങ്ങനെ പറഞ്ഞതും പെണ്ണ് ചുണ്ട് പുറത്തേക്ക് ഉന്തി മനസില്ല മനസോടെ കണ്ണുകൾ അടച്ചു കൈകൾ നീട്ടി.......
കണ്ണൻ അവളുടെ കയ്യിലേക്ക് ഒരു i phone വെച്ചു കൊടുത്തു.........
അവള് കണ്ണ് തുറന്നു നോക്കിയതും കയ്യിൽ ഇരിക്കുന്ന ഫോണിനെ കയിൽ എടുത്തു തിരിച്ചു മറിച്ചു നോക്കുന്നുണ്ട്......
അതേ കണ്ണേട്ട എനിക്ക് എന്തിനാ ഇത്......
എനിക്ക് ഇതൊന്നും വേണ്ടാ...... ഇത് കണ്ണേട്ടൻ തന്നെ വെച്ചോ....... ഞാൻ പോവ....
എടി...... ഇത് i phone ആണ്....... നിനക്ക് വേണ്ടേ.......
ചേട്ടായി ചേട്ടയിയുടെ കൈയിൽ എന്താ...... അത് കാണിക്ക്.........
ഞാൻ എന്റെ കയ്യിൽ ഉണ്ടായിരുന്ന ടെഡി ബിയർ അവൾക്ക് നേരെ നീട്ടി.........
ഹായ്....... താങ്ക്സ്..... ചേട്ടായി..... എനിക്ക് ഇത് ഒരുപാട് ഇഷ്ട്ടായി...... അതും പറഞ്ഞു അവൾ അതിനെ ചുറ്റിപിടിച്ചു അതിൽ അവളുടെ ചുണ്ടുകൾ ചേർത്തു.........
അതേ പിള്ളേരെ നിങ്ങൾക്ക് വിശപ്പ് ഒന്നും ഇല്ലേ....... ഞാൻ നിങ്ങൾക്ക് കഴിക്കാൻ എടുത്ത് വെച്ചിട്ടുണ്ട് വന്ന് കഴിക്ക്........
അമ്മ വന്ന് വിളിച്ചപ്പോൾ ഞങ്ങൾ എല്ലാവരും പോയി കഴിച്ചു.........
__________
വൈകും നേരം മുറ്റത്തു ആകാശവും നോക്കി നിൽക്കുമ്പോൾ ആണ് എന്റെ അടുത്ത് ആരുടെയോ സാമിപ്യം തോന്നിയത്....... തിരിഞ്ഞു നോക്കിയപ്പോൾ അമ്മു.........
ചേട്ടായി എന്ത് ആലോചിച്ചു ഇരിക്കാ...... അതും ഒറ്റയ്ക്ക്........ അവരോക്കെ എവിടെ.......
അമ്മു....... നീ ഓരോന്നായി ചോദിക്ക് ഞാൻ മറുപടി തരാം ഇങ്ങനെ എല്ലാം കൂടി ഒറ്റശ്വാസത്തിൽ ചോദിച്ചാൽ നിനക്ക് തന്നെയാ പെണ്ണേ കുഴപ്പം........
അങ്ങനെ പറഞ്ഞതും പെണ്ണ് ചുണ്ട് ചുളുക്കി അപ്പോൾ തന്നെ അത് മാറി ചെറുതായി പുഞ്ചിരിച്ചു.............
എന്നാ പറ......
ഞാൻ ഇവിടെ ഒരാളെ ആലോചിച്ച് ഇരുന്നതാ........
അത് ആരാ....... അവന്റെ മുഖത്തേക്ക് നോക്കാതെ ദവാണി തുമ്പിൽ പിടിച്ചായിരുന്നു അവളുടെ ചോദ്യം.......
അത് ആരാണ് എന്ന് ചോദിച്ചാൽ എനിക്ക് പറയാൻ അറിയില്ല എന്റെ പ്രണയം.... എന്റെ ജീവിതം എല്ലാം ആ ഒരാൾ ആണ്......
അയാളിൽ മാത്രമായി ജീവിക്കാൻ കൊതിക്കുന്ന ഒരു ഹൃദയം ഇപ്പോൾ എനിക്ക് ഉണ്ട്...... അത്രെയും അവൻ അവളെ നോക്കി പറയുമ്പോഴും അവളുടെ നോട്ടം മറ്റെവിടെയോ ആയിരുന്നു.......
ചേട്ടായി.........
ഉം.........
ചേട്ടായി വാ..... ചേട്ടയിക്ക് ഞാൻ ഒരു സ്ഥലം കാണിച്ചു തരാം അതും പറഞ്ഞു അവൾ എന്റെ കയ്യും പിടിച്ചു നടക്കാൻ തുടങ്ങി........
നീ എങ്ങോട്ടാ പെണ്ണേ എന്നെയും കൊണ്ട് പോകുന്നത്......
എന്റെ ചേട്ടായി പേടിക്കണ്ട ഞാൻ കൊല്ലാൻ ഒന്നും അല്ല കൊണ്ടുപോകുന്നത്...... ഞാൻ ചേട്ടായിയെ കൊണ്ടുവന്നത് പോലെ തിരിച്ചു കൊണ്ടുപോയി കൂട്ടുകാർക്ക് അല്ല ചേട്ടായി നേരത്തെ ആരെയോ ഓർത്ത് ഇരുന്നില്ല അയാളുടെ കയ്യിൽ കൊടുത്തോളം പോരെ.......
പിന്നെ എന്തോ ആലോചിച്ചിട്ട് എന്റെ മുന്നിൽ വന്ന് നിന്നു.......
അതേ ചേട്ടായി എനിക്ക് ആ ആളെ അറിയില്ല അപ്പോൾ എന്ത് ചെയ്യും..... സാരമില്ല കണ്ണേട്ടന് അറിയാൻ കഴിയും
അതും പറഞ്ഞു അവള് മുന്നിൽ നടന്നു......
കുറച്ചു ദൂരം കഴിഞ്ഞതും അമ്മു എനിക്ക് ഒരു മല ചൂണ്ടിക്കാട്ടി തന്നു.......
ചേട്ടായി നമ്മൾ പോകാൻ പോകുന്നത് ആ മലയുടെ മുകളിലേക്ക്‌ആണ്....... വാ.....
അവള് കാണിച്ചു തന്ന മല കണ്ടപ്പോൾ തന്നെ രാവിലെ കഴിച്ചത് വരെ പുറത്ത് ചാടും എന്ന് തോന്നി........
പക്ഷെ അമ്മു അവൾ ഇതെല്ലാം എന്താ എന്ന രീതിയിലാണ് നടന്നു പോകുന്നത്.......
ഞാൻ എത്ര നടന്നിട്ടും അവളുടെ ഒപ്പം പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല അവസാനം അവള് എന്നെ എന്റെ അടുത്തേക്ക് വന്ന് എന്റെ കയ്യിൽ തൂങ്ങി നടക്കാൻ തുടങ്ങി..........
അങ്ങനെ നടന്നത് കൊണ്ടാണോ എന്ന് അറിയില്ല ഞാൻ മുകളിൽ എത്തിയത് പോലും അറിഞ്ഞില്ല........
ചേട്ടായി നോക്ക്........
അവിടെ നിന്നാൽ ആ ഗ്രാമം മുഴുവൻ കാണാൻ കഴിയും........ ശെരിക്കും നിന്നെ പോലെതന്നെ ഭംഗിയുണ്ട്....... അമ്മു......
ചേട്ടായി എന്തെങ്കിലും പറഞ്ഞായിരുന്നോ....
തന്റെ നാട് കാണാൻ നല്ല ഭംഗിയുണ്ട് എന്ന് പറഞ്ഞതാ തന്റെ ചേട്ടൻ വിളിച്ചപ്പോൾ ഞാൻ നോ പറഞ്ഞിരുന്നു എങ്കിൽ എനിക്ക് ഇത്രയും നല്ലൊരു കാഴ്ച കാണാൻ കഴിയില്ലായിരുന്നു...... അതെല്ലാം അവൻ അവളെ നോക്കിയാണ് പറഞ്ഞത് എന്നാൽ അവൾ അതൊന്നും അറിഞ്ഞില്ല.......
അമ്മു.......
എന്താ...... ചേട്ടായി.......
നിനക്ക് എന്താ ഫോൺ വേണ്ട എന്ന് പറഞ്ഞത്...... അത് നല്ലത് അല്ലെ...... നിനക്ക് ആരെയെങ്കിലും വിളിക്കണം എങ്കിൽ ഒരു ഫോൺ വേണ്ടേ.........
അതോ ചേട്ടായി ചേട്ടായി ശ്രെദ്ധിച്ചിട്ടുണ്ടോ ഈ ഫോൺ കയ്യിൽ ഉള്ള ആരും മറ്റുള്ളവരുടെ ഒന്ന് സംസാരിക്കാർ പോലും ഇല്ല ഞാൻ കോളജിൽ പോകുന്നത് ബസിൽ ആണ് കുറെയെണ്ണം ഉണ്ട് ബസിൽ സീറ്റ് കിട്ടികഴിഞ്ഞാൽ ചെവിയിൽ ഹെഡ് സെറ്റും വെച്ച് ആരോടും മിണ്ടാതെ ഇരിക്കുന്നത്........ എന്തിനാ അങ്ങനെ ഇരിക്കുന്നെ ആ സമയത്തു തന്റെ അടുത്ത് ഇരിക്കുന്ന ആളോട് സംസാരിച്ചാൽ പിന്നെ ഫോൺ വർക്ക് ആവില്ലേ....... എനിക്ക് ഇഷ്ടമല്ല മിണ്ടാതെ ഇരിക്കുന്നത് എനിക്ക് എല്ലാവരോടും സംസാരിക്കണം...... മറ്റുള്ളവർക്ക് പറയാൻ ഉള്ളത് നമ്മൾ ഒന്ന് കേട്ട് നോക്കിയാൽ ഉണ്ടല്ലോ അത് അവർക്ക് എത്ര മാത്രം ആശ്വാസം കിട്ടും എന്ന് ചേട്ടയിക്ക് അറിയാത്തത് കൊണ്ടാ.........
പിന്നെ ഫോൺ അത് എനിക്ക് ഉണ്ട് ചേട്ടായി കണ്ടില്ലേ വീട്ടിലെ ലാൻ ഫോൺ അത് എനിക്കും മുത്തശിക്കും കൂടിയാണ്...... എന്റെ ഫ്രണ്ട്സ് എല്ലാവരും അതിൽ ആണ് വിളിക്കാറ് പിന്നെ എനിക്ക് എന്തിനാ വേറെ ഫോൺ...........
എന്താ ചേട്ടായി ഇങ്ങനെ നോക്കുന്നത്........
ഒന്നുമില്ല പെണ്ണേ ഇന്നത്തെ കാലത്ത് ഇങ്ങനെ ഒരു പെണ്ണ് അത് ശെരിക്കും എനിക്ക് ഒരു അത്ഭുതം ആണ് അവിടെയൊക്കെ ജനിച്ചു വീഴുന്ന കുട്ടികൾക്ക് വരെ ഫോൺ ഉണ്ട്.......
ജനിച്ചു വീഴുന്ന കുട്ടികൾക്ക് എന്തിനാ ഫോൺ......
എന്റെ അമ്മു...... ഞാൻ അങ്ങനെ പറഞ്ഞു എന്നെ ഒള്ളു അവിടെ എല്ലാവരുടെയും കയ്യിൽ ഫോൺ ഉണ്ട്..... അതാ ഞാൻ അങ്ങനെ പറഞ്ഞത്.......
ആ അതൊന്നും എനിക്ക് അറിയില്ല...... എനിക്ക് ഫോൺ വേണ്ട........ ഇനി വേണം എന്ന് തോന്നിയാൽ അപ്പോൾ അല്ലെ അത് അപ്പോൾ നോക്കാം.......
അയ്യോ സമയം ഒരുപാട് ആയി വാ നമുക്ക് തിരിച്ചു പോകാം ഇല്ലെങ്കിൽ അവരെയൊക്കെ അന്വേഷിക്കും
ഒന്നാമത് നമ്മൾ വന്ന കാര്യം അവർക്ക് ആർക്കും അറിയില്ല പിന്നെ എനിക്ക് സർപ്പകവിൽ വിളക്ക് വെച്ചു പ്രാർത്ഥിക്കാൻ സമയമാവറായി..........
അതും പറഞ്ഞു അവള് പറ പുറത്ത് നിന്ന് എഴുനേറ്റ് പാവാട അൽപ്പം പൊക്കി നടക്കാൻ തുടങ്ങി അപ്പോഴും ഒരു കൈ കൊണ്ട് എന്റെ കൈകളെ ചേർത്തു പിടിച്ചിരുന്നു.........
ചേട്ടായിക്ക് ഒരു കാര്യം അറിയോ സന്ധ്യ കഴിഞ്ഞു എന്നെ പുറത്ത് കണ്ടാൽ മുത്തശിയും അപ്പുവേട്ടനും ചീത്ത പറയും........
അത് എന്താ.......
ആ..... എനിക്ക് അറിയില്ല ചെറുപ്പം മുതൽ സന്ധ്യ കഴിഞ്ഞാൽ പെണ്കുട്ടികള് പുറത്തിറങ്ങി നടക്കാൻ പാടില്ല എന്ന മുത്തശി എന്നെ പറഞ്ഞു പഠിപ്പിച്ചിരിക്കുന്നു......... ആ പിന്നെ വേറെ ഒരു കാര്യം ഉണ്ട്.......
അത് എന്താ.........
അത് സന്ധ്യ കഴിഞ്ഞാൽ ഇവിടെ ഗന്ധർവ്വന്മാർ ഇറങ്ങി നടക്കും എന്നാ മുത്തശി പറയാറ് അവര് സുന്ദരിമാരായ പെണ്കുട്ടികളെ വശീകരിക്കും........
അവൾ അങ്ങനെ പറഞ്ഞതും എനിക്ക് പെട്ടന്ന് ചിരിപൊട്ടി......... What a funny.......... എന്റെ അമ്മു നീ എന്ത് പൊട്ടത്തരം ആണ് ഈ പറയുന്നത്........... ആരാ ഗന്ധർവ്വൻ who is that...........
ഞാൻ ഗാന ഗന്ധർവ്വൻ യേശുദാസ് എന്ന് കേട്ടിട്ടുണ്ട്........ അല്ലാതെ ഇങ്ങനെ ഒന്ന് അത് ഞാൻ ആദ്യമായി കേൾക്കുന്നത് ആണ്............
ഞാൻ അങ്ങനെ പറഞ്ഞതും പെണ്ണ് ചുണ്ട് കോടി...... ചവിട്ടി തുള്ളി എന്റെ മുന്നിലൂടെ നടന്നു.......
അമ്മു........ അമ്മുട്ടി........ എന്റെ പെണ്ണേ....... നീ ഒന്ന് നിലക്ക് ഞാൻ ഓരോന്ന് വിളിച്ചു കൂവി അവളുടെ അടുത്തേക്ക് ഓടി........
അമ്മുട്ടി....... സോറി....... ഞാൻ നിന്നെ കളിയാക്കിയത് അല്ല ആദ്യമായി ആണ് ഞാൻ അങ്ങനെ കേൾക്കുന്നത് അതുകൊണ്ടാ സോറി.......... ഇനിയും പിണക്കം മാറിയില്ല എങ്കിൽ ഞാൻ എന്റെ കൈകൾ രണ്ടും ചെവിയിൽ വെച്ച് എത്താം ഇടുന്നത് പോലെ കാണിച്ചതും അവൾ എന്റെ കയ്യിൽ കയറിപ്പിടിച്ചു......
അതൊന്നും വേണ്ടാ....... ചേട്ടായി വാ...... എനിക്ക് കുളിച്ചു വിളക്ക് വെക്കണം ഇല്ലെങ്കിൽ മുത്തശി എന്നെ ഓടിക്കും വാ....... അങ്ങനെ ഓരോന്ന് പറഞ്ഞു ഞങ്ങൾ വീട്ടിൽ എത്തി........... അവൾ റൂമിലേക്ക് പോയി ഞാൻ ഉമ്മറത്ത് ഇരുന്നു............. കുറച്ചു കഴിഞ്ഞപ്പോൾ അവൾ ഡ്രെസ്സും എടുത്ത് പുറത്തേക്ക് ഇറങ്ങി.........
അമ്മു നീ എവിടെ പോവ.......
ഞാൻ കുളത്തിൽ കുളിക്കാൻ പോവ....... എന്നിട്ട് വേണം എനിക്ക് വിലക്ക് വെക്കാൻ..........
ഞാനും കുളിക്കാനായി ബാത്റൂമിലെക്ക് പോയി...... കുളികഴിഞ്ഞു ഞാൻ നേരെ കുളത്തിലേക്ക് പോയി
അവിടെ ചെന്നപ്പോൾ എന്റെ പെണ്ണ് കുളിച്ചു തലയിൽ തോർത്തും കെട്ടി വരുന്ന കാഴ്ചയാണ് കണ്ടത്...... ആ കാഴ്ച കണ്ട് ഞാൻ കുറച്ചു നേരം നോക്കി നിന്നു പെട്ടെന്ന് എന്തോ ഓർത്ത പോലെ ഞാൻ അവളുടെ മുന്നിൽ നിന്ന് മാറി നിന്നു............
കുളികഴിഞ്ഞു കവിലേക്ക് വിളക്ക് വെക്കാൻ പോയി....... നാഗത്തറയിൽ വിളക്ക് വെച്ച് പ്രാർത്ഥിച്ചു......... തിരിഞ്ഞപ്പോൾ ആണ് എന്നെ നോക്കി ചിരിക്കുന്നത് ഹർഷൻ ചേട്ടനെ കണ്ടത്.........
ചേട്ടായി....... എപ്പോൾ വന്നു...... തൊഴുത്തോ മനസിൽ എന്തെങ്കിലും ആഗ്രഹം ഉണ്ടെങ്കിൽ പറഞ്ഞോ സാധിച്ചു കിട്ടിയും.........
അവൾ അങ്ങനെ പറഞ്ഞതും ഞാൻ അവളുടെ അടുത്തേക്ക് ചെന്നു......
പ്രാർത്ഥിച്ചോ..... ചേട്ടായി....... നടക്കും.......
ആണോ....... എങ്കിൽ എനിക്ക് ഒരു ആഗ്രഹം ഉണ്ട്......
എനിക്ക് മനസിലായി...... വൈകുന്നേരം എന്നോട് പറഞ്ഞ ആ പ്രണയം അല്ലെ........ കിട്ടും മനസ്സറിഞ്ഞു പറഞ്ഞാൽ കിട്ടിയിരിക്കും..........
ഞാൻ അവൾക്ക് നേരെ തിരിഞ്ഞു നിന്നു...... ഞാൻ പറയാൻ പോകുന്നത് നീയും നിന്റെ നാഗത്തന്മാരും ഒരുമിച്ച് കേക്കണം.........
എനിക്ക് നിങ്ങളുടെ ഈ വായടി പെണ്ണിനെ ഒരുപാട് ഇഷ്ടമായി........ എന്റെ ജീവിതത്തിൽ എന്റെ അമ്മയായി എന്റെ ഭാര്യയായി നല്ല കാമുകിയായി എൻറെ കൂടെ എന്റെ ജീവിതത്തിലേക്ക് ഞാൻ ക്ഷണിക്കാണ്........ നിങ്ങളെ സാക്ഷിയാക്കി....... ഇനി എനിക്ക് അറിയേണ്ടത് നിന്റെ മറുപടിയാണ്.........
എന്നോട് പെട്ടെന്ന് അങ്ങനെ പറഞ്ഞപ്പോൾ എനിക്ക് എന്താ പറയേണ്ടത് എന്നറിയില്ലയിരുന്നു........ ഞാൻ അവിടെ നിന്ന് വീട്ടിലേക്ക് ഓടി........
കുറച്ചു ദൂരം മുന്നോട്ട് പോയപ്പോൾ ഞാൻ ചേട്ടായിക്ക് നേരെ ഒരു പുഞ്ചിരി സമ്മാനിച്ചു.......
തുടരും.....
[ad_2]