❤️നിന്നിലലിയാൻ❤️: : ഭാഗം 3


രചന: വിജിലാൽ
അമ്മുട്ടി....... നീ ഇങ്ങനെ അമ്മായിയുടെ പുറകിൽ പോയി നിൽക്കാതെ ഇങ്ങോട്ട് വന്നേ അമ്മു........(കണ്ണൻ) ഞാൻ അങ്ങനെ പറഞ്ഞതും പെണ്ണ് മടിച്ച് ഞങ്ങളുടെ മുന്നിൽ വന്നു നിന്നു അപ്പോഴേക്കും അമ്മായിയുടെ മോൻ അകത്തേക്ക് വന്നതും അമ്മുട്ടി നേരെ അവന്റെ അടുത്തേക്ക് പോയി....... കണ്ണാ...... നീ വരുന്ന കാര്യം എന്നോട് ഇന്നലെ ഒരാൾ പറഞ്ഞായിരുന്നു.......അതും പറഞ്ഞു അപ്പു ഒളികണ്ണിട്ട് അമ്മുവിനെ നോക്കി......
അല്ല നീ വന്നിട്ട് കുറെ നേരം ആയോ...... ഇല്ല.... അപ്പു..... ഞാൻ........ എന്തിനാ.... അപ്പുവേട്ട അവനോട് സംസാരിക്കാൻ നിൽക്കുന്നത്......... അപ്പുവേട്ടൻ അവനോട് മിണ്ടണ്ട...... എനിക്ക് അത് ഇഷ്ടമല്ല അപ്പുവേട്ടൻ വാ.... രാവിലെ പോയതല്ലേ പാടത്തേക്ക് ഞാൻ കഴിക്കാൻ എടുത്ത് വെക്കാം (അമ്മു) ആ അമ്മു...... കഴിക്കാൻ എടുക്കുന്നതിന് മുൻപ് അമ്മുട്ടി എന്റെ മുറിയിൽ ലൈബ്രറിയിൽ കൊടുക്കാൻ ഉള്ള ബുക്ക് ഒന്ന് എടുത്ത് കൊണ്ടുവരോ.......(അപ്പു) അതുകെ കൊണ്ടുവരാം........
പക്ഷെ അപ്പുവേട്ടൻ കണ്ണേട്ടനോട് മിണ്ടാൻ പാടില്ല...... സമദിച്ചോ...... (അമ്മു) സമ്മതിച്ചു...... അമ്മു നീ പോയി ബുക്ക് എടുത്തിട്ട് വാ ഇല്ലെങ്കിൽ ഞാൻ പോകാൻ നേരത്ത് കൊണ്ടുപോകാൻ മറന്നു പോകും(കണ്ണൻ) ഞാൻ അങ്ങനെ പറഞ്ഞതും അവള് അപ്പോൾ തന്നെ മുകളില്ലേക്ക് പോയി......... ഡാ..... അപ്പു ഇത് എന്റെ ഫ്രണ്ട്സ് ആണ് ഇത് ഹർഷൻ, സിദ്ധർത്,ചാരുലത....... ഹായ്...... ഞാൻ നീരജ്...... എല്ലാവരും അപ്പു എന്ന് വിളിക്കും........(അപ്പു) താൻ എന്ത് വരെ പഠിച്ചു...... (ഹർഷൻ)
ഞാൻ എൻജിനിയറിങ് കഴിഞ്ഞു......(അപ്പു) എൻജിനിയറിങ് കഴിഞ്ഞിട്ടാണോ താൻ ഇങ്ങനെ പാടത്ത് പണി എടുക്കുന്നത്......(ചാരു) എൻജിനിയറിങ് അത് ഞാൻ പഠിച്ചു എന്നുള്ളത് സത്യമാണ് പക്ഷെ എനിക്ക് ഏറ്റവും ഇഷ്ടമുള്ള ജോലി അത് കൃഷിയാണ് ഞാൻ ജനിച്ചപ്പോൾ മുതൽ കാണുന്നത് ഈ കൃഷിയും പടവും ഒക്കെയാണ് അതുകൊണ്ട് തന്നെ ഇത് മതി ജീവിക്കാൻ എന്ന് പണ്ടേ ഞാൻ തീരുമാനിച്ചതാ......... പിന്നെ എൻജിനിയറിങ് അത് അച്ഛന്റെ നിർബന്ധം കൊണ്ട് മാത്രം പഠിച്ചതാ........(അപ്പു)
എന്റെ കണ്ണാ നീ എന്നാലും അമ്മുനോട് ഇങ്ങനെ ചെയണ്ടായിരു........ഞാൻ അത്രയും പറഞ്ഞു തിരിഞ്ഞപ്പോൾ ഉണ്ട് ചുണ്ട് പുറത്തേക്ക് ഉന്തി നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്........😁 അപ്പുവേട്ട...... എന്നോട് ഇങ്ങനെ ചെയ്യരുതായിരുന്നു..... ഇവരോട് സംസാരിക്കാൻ വേണ്ടി അല്ലെ ഇല്ലാത്ത ഒരു ബുക്കിന്റെ പേരും പറഞ്ഞു എന്നെ നിന്റെ മുറിയില്ലേക്ക് വിട്ടത്....... അമ്മായി...... ഞാൻ പോവ....... പിന്നെ അപ്പുവേട്ട...... ഇനി അമ്മുട്ടി..... കുമ്മുട്ടി...... എന്നും പറഞ്ഞു വാ........
അതും പറഞ്ഞു അപ്പോൾ അമ്മായി ഞങ്ങളും ഇറങ്ങാ എന്തായാലും വന്ന കാര്യം ഇത്ര എളുപ്പം നടക്കും എന്ന് ഞാൻ കരുതിയില്ല......(കണ്ണൻ) എടാ കഴിച്ചിട്ട് പോകാം......(അമ്മായി) വേണ്ട അമ്മായി...... പോയി അവളുടെ കൂടെ ഇരുന്ന് കഴിച്ചു അവളുടെ പിണക്കം മാറ്റാൻ പറ്റിയാൽ അത്രയും നല്ലതല്ലേ.... ഞങ്ങൾ പിന്നെ വരാം അപ്പോൾ ഞങ്ങൾക്ക് വേണ്ടി നല്ലൊരു സദ്യ തന്നെ ഒരിക്കിയെക്കണം അതും പറഞ്ഞു ഞങ്ങൾ എല്ലാവരും അവിടെ നിന്ന് വീട്ടിലേക്ക് പോയി......
ആർക്കും എന്നെ ഇഷ്ട്ടല്ല ആയിരുന്നു എങ്കിൽ എന്നോട് ഇങ്ങനെ ഒക്കെ ചെയുവായിരുന്നോ.........😔😔 ഞാൻ അങ്ങനെ ഓരോന്ന് പറഞ്ഞു വരുമ്പോൾ ഉണ്ട് എന്റെ വാനര പടകൾ അടുത്തുള്ള മാവിൽ നിന്ന് മാങ്ങാ പൊട്ടിക്കാൻ ഉള്ള ശ്രെമത്തിൽ ആണ്...... അമ്മു ചേച്ചി...... ഞങ്ങൾക്ക് മാങ്ങാ പൊട്ടിച്ചു തരോ അതിനെന്താ....... അതും പറഞ്ഞു ഞാൻ മാവിൽ വലിഞ്ഞു കയറി....... മാങ്ങകൾ ഓരോന്നായി പൊട്ടിച്ചു താഴേക്ക് ഇടുമ്പോളാണ് നടന്ന് വരുന്ന എന്റെ ചേട്ടനെയും കൂട്ടുകാരെയും കണ്ടത്.....
ഞാൻ അപ്പോൾ തന്നെ താഴെ നിൽക്കുന്ന വാനരന്മാരോട് ഞാൻ മുകളിൽ ഉള്ള കാര്യം പറയരുത് എന്ന് പറഞ്ഞു....... അവള് അവിടെ കിടന്ന് ഓരോന്ന് പറയുമ്പോഴും ഞാൻ മറ്റൊന്നും ശ്രെധികാതെ അവളെ മാത്രം നോക്കി നിൽക്കായിരുന്നു പെട്ടെന്ന് അവൾ അവിടെ നിന്ന് പോയപ്പോൾ എനിക്ക് എന്നിൽ നിന്ന് എന്തോ നഷ്ടപ്പെട്ട് പോകുന്നത് പോലെ തോന്നി..... ഇത്രെയും പെട്ടെന്ന് ഇവിടെ നിന്ന് ഒന്ന് പോയാൽ മതി എന്നായിരുന്നു അതുകൊണ്ട് തന്നെ അവള് പോയതിന് ശേഷം ഇവിടെ പറഞ്ഞത് ഒന്നും സത്യം പറഞ്ഞാൽ എന്റെ കാതിൽ പതിഞ്ഞില്ല...... അവര് പോകാൻ നേരം എല്ലാവരും എഴുന്നേൽക്കുന്നത് കണ്ടാണ് ഞാനും എഴുന്നേറ്റത്............(ഹർഷൻ)
ഫ്രണ്ട്സ്........ ഈ കാണുന്ന പാടം എല്ലാം ഞങ്ങളുടെ ആണ്...... (കണ്ണൻ) ഓ..... അപ്പോൾ നീ അത്യവശം കാശ് ഉള്ള വീട്ടിലെ കുട്ടിയാണ്...... (സിദ്ധു) ആ....... വേണം എങ്കിൽ അങ്ങനെയും പറയാം പക്ഷേ എനിക്ക് അതിന്റെ അഹങ്കാരം ഒട്ടും ഇല്ല........ അതാണ് ഞാൻ......😁 മതി മകനെ ഉണ്ണികണ്ണാ തള്ളിയത്..... (ചാരു) എടാ.... സത്യമായിട്ടും ഇതൊക്കെ ഞങ്ങളുടെ പാടം ആണ്.... ഇതൊക്കെ നോക്കുന്നത് അച്ഛനും അപ്പുവും ചേർന്നാണ്........(കണ്ണൻ) കണ്ണാ എനിക്ക് ഇവിടെ ഒരുപാട് ഇഷ്ടമായി ഞാനും അപ്പുവിനെ പോലെ കൃഷി ചെയ്താൽ എന്താ എന്നാ ആലോചിക്കുന്നത്......... (ഹർഷൻ) ഹർഷാ .....
നീ എന്താ പറഞ്ഞത് അത്രയും വലിയ ബിസിനസ്സ് വിട്ട് പാടത്ത് ഇറങ്ങാൻ പോവ നീ നന്നായിരിക്കും നിന്നെ അറിയുന്നവർ നിനക്ക് ഭ്രാന്ത് ആണെന്ന് പറയും......(കണ്ണൻ) ഞാൻ പറഞ്ഞു എന്ന് മാത്രം പിന്നെ ഈ കൃഷി ചെയുന്നത് അത്ര മോശം ഒന്നും അല്ല ഒന്നിലെങ്കിലും ഇപ്പോഴും അപ്പുവിനെ പോലുള്ള കർഷകർ ഉള്ളത് കൊണ്ടാണ് നമ്മൾക്ക് ഭക്ഷണത്തിന് ഒരു മുട്ടും വരാതെ ഇരിക്കുന്നത് അതോർത്താൽ കൊള്ളാം...... (ഹർഷൻ) ഞങ്ങൾ അങ്ങനെ ഓരോന്ന് പറഞ്ഞു വരുമ്പോൾ ആണ് അമ്മുവിന്റെ വാലുകളെ കണ്ടത് നിങ്ങൾ ഇവിടെ എന്ത് എടുക്ക....... ഞങ്ങൾ മാങ്ങാ..... പൊട്ടിക്കാൻ.... ഞാൻ ഇത് അപ്പുനെ വിളിച്ചു പറഞ്ഞിട്ട് തന്നെ കാര്യം......
ഞാൻ അതു പറഞ്ഞു ഫോൺ എടുത്തതും എല്ലാം നാല് ഭാഗത്തേക്ക് ഓടി...... അത് കണ്ടതും എനിക്ക് ചിരി വന്നു അപ്പുവിന്റെ പേര് പറഞ്ഞാൽ അമ്മു ഒഴിച്ച് ബാക്കി എല്ലാം സ്ഥലം വിടും ചെക്കനെ അതുപോലെ പേടിയാണ് എല്ലാത്തിനും........ കണ്ണാ..... നിങ്ങൾ വിട്ടോ ഞാൻ വന്നോളം....(ഹർഷൻ) അതിന് നിനക്ക് ഇവിടെ ഉള്ള സ്ഥലങ്ങൾ ഒന്നും അറിയില്ലലോ.....(കണ്ണൻ) ഇങ്ങനെയൊക്കെ അല്ലെ പഠിക്കുന്നത്.......പിന്നെ കൈയിൽ ഫോൺ ഉണ്ടല്ലോ ഞാൻ വിളിച്ചോളാം പോരെ (ഹർഷൻ) നീ എന്താണ് എന്ന് വെച്ചാൽ ചെയ്യ് ഞങ്ങൾ പോവ...(കണ്ണൻ) അതും പറഞ്ഞു അവരെല്ലാം പോയി......
അവര് പോയതും ഞാൻ മാവിന്റെ മുകളിലേക്ക് നോക്കി ഒന്ന് ചിരിച്ചു....... അപ്പോൾ ഉണ്ട് ഒരു കയ്യിൽ മാങ്ങയും പിടിച്ച് എന്നെ നോക്കി ഫ്യൂസ് പോയ ഒരു ചിരി ചിരിച്ചു....... കണ്ണേട്ടൻ ആ പിള്ളേരെ വിരട്ടുന്നത് നോക്കി ഞാൻ മുകളിൽ ഇരുന്ന് മാങ്ങാ തിന്നാൻ തുടങ്ങി...... ആ വാനരന്മാർക്ക് അപ്പുവേട്ടന്റെ പേര് കേൾക്കുമ്പോൾ തന്നെ ഒടുന്നവർ ആണ് അതുകൊണ്ട് തന്നെ ഞാൻ ഊഹിച്ചു കണ്ണേട്ടൻ അപ്പുവേട്ടന്റെ പേര് പറഞ്ഞായിരിക്കും അവരെ ഓടിക്കാ എന്ന് അത് അതുപോലെ തന്നെ സംഭവിച്ചു.......
അവര് പോയതിന് ശേഷം കണ്ണേട്ടന്റെ ഒരു കൂട്ടുകാരൻ ഒഴികെ ബാക്കി എല്ലാവരും പോയി........ അപ്പോൾ ഉണ്ട് അയാൾ മുകളിലേക്ക് നോക്കി ചിരിക്കുന്നു പ്രതേകിച്ച് ടാക്സ് കൊടുകണ്ട ആവശ്യം ഇല്ലാത്തത് കൊണ്ട് ഞാൻ ഒരു ചമ്മൽ ചേർന്ന ചിരി സമ്മാനിച്ചു..... അവിടെ തന്നെ ഇരിക്കാൻ ആണോ പ്ലാൻ....... അതോ താഴേക്ക് ഇറങ്ങാൻ വെല്ല പ്ലാനും ഉണ്ടോ..... (ഹർഷൻ) ഈ..... ഉണ്ട്.... ഞാൻ ഇറങ്ങാൻ തുടങ്ങിയപോൾ ആണ് നിങ്ങൾ വന്നത് അപ്പോൾ നിങ്ങൾ പോയതിന് ശേഷം ഇറങ്ങാം എന്ന് കരുതി......... ചുണ്ടും ചുളിക്കി ഉള്ള അവളുടെ പറച്ചിൽ കേട്ടപ്പോൾ അവന്റെ ചുണ്ടിൽ അതൊരു പുഞ്ചിരിക്ക് വഴി മാറി......
അവൻ അവന്റെ കൈകൾ രണ്ടും മാറിൽ പിണച്ചു അവള് ഇറങ്ങി വരുന്നത് നോക്കി നിന്നു....... ചേട്ടൻ..... കണ്ണേട്ടന്റെ കൂടെയാണോ വർക് ചെയുന്നത്......... അതിന് മറുപടിയായി അവൻ അവൾക്ക് നേരെ ഒന്ന് ചിരിച്ചു കൊടുത്തു...... ചേട്ടന്റെ പേര് എന്താ..... അവൾ അത്‌ചോദിക്കുമ്പോഴും അവളുടെ കയ്യിലുള്ള മാങ്ങായിൽ ഒരു കടികടിക്കാനും മറന്നില്ല..... എന്റെ പേര് ഹർഷൻ....... ഹർഷൻ..... ഹർഷൻ..... അവളുടെ ചുണ്ടുകൾ രണ്ടുപ്രാവശ്യം അവന്റെ പേര് ഉരുവിട്ടു...... നല്ല പേര്... എനിക്ക് ഒരുപാട് ഇഷ്ടമായി........
ഞാൻ അഗ്നി........ അതും പറഞ്ഞു കയ്യിൽ ഉണ്ടായിരുന്ന മാങ്ങാ വലിച്ചെറിഞ്ഞു അവള് അവന്റെ നേരെ കൈ നീട്ടി...... അമ്മു എന്ന് വിളിക്കും...... അത് ഒരുപാട് ആഗ്രഹിച്ചത് പോലെ അവനു അവൾക്ക് കൈകൾ നീട്ടി.. അല്ല ചേട്ടൻ എന്താ അവരുടെ കൂടെ പോകാതെ ഇരുന്ന് അതോ അവൻ ആ കുട്ടികളോട് സംസാരിക്കുമ്പോൾ ഒരുത്തന്റെ കൃഷ്ണമണി മാത്രം മുകളിലേക്ക് പോകുന്നുണ്ടായിരുന്നു...... അപ്പോൾ ഞാൻ വെറുതെ ഒന്ന് മുകളിലേക്ക് നോക്കിയപ്പോൾ ഉണ്ട് നീ മുകളിൽ ഇരുന്ന് മാങ്ങാ തിന്നുന്നു അതുകൊണ്ടാ ഞാൻ അവരോട് പോയിക്കൊള്ളാൻ പറഞ്ഞത്........... ഞാൻ അങ്ങനെ പറഞ്ഞതും അവള് എന്നെ നോക്കി ഒന്ന് ചിരിച്ചു.......
പിന്നെ ഞങ്ങൾ രണ്ടുപേരും ഒരുമിച്ച് വീട്ടിലേക്ക് നടന്നു നടക്കുന്ന വഴി അവള് അവിടെയുള്ള കാടും മലയും പൂവും എല്ലാം ചുണ്ടി കാട്ടി വാ തോരാതെ ഓരോന്ന് പറയുന്നുണ്ട്...... ഞാൻ അതെല്ലാം ഒരു പുഞ്ചിരിയോടെ അവളുടെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ കേൾക്കുന്നുണ്ട് അവള് ഓരോന്ന് പറയുമ്പോൾ അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങളും ചിരിക്കുമ്പോൾ ആ ചിരിക്ക് ഒന്ന് കൂടി ഭംഗിയക്കാൻ അവളുടെ കവിളിൽ വിരിയുന്ന നുണകുഴിയും തലമുടിയിൽ നിന്ന് വമിക്കുന്ന കാച്ചിയ എണ്ണയുടെയും തുളസി കാതിരിന്റെ ഗന്ധവും അതെല്ലാം അവനിൽ പറഞ്ഞറിയിക്കാൻ കഴിയാത്ത എന്തോ ഒരു ഫീൽ ഉണ്ടാവുന്നത് പോലെ അവന് തോന്നി.............കാത്തിരിക്കൂ.........
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...
[ad_2]