❤️നിന്നിലലിയാൻ❤️: : ഭാഗം 5

❤️നിന്നിലലിയാൻ❤️: : ഭാഗം 5
[ad_1]

രചന: വിജിലാൽ

Love you too...അമ്മുട്ടി..... സത്യമായിട്ടും..... അതേടി മണ്ടി..... ശെരിക്കും........ ശെരിക്കും അതും പറഞ്ഞു ഞാൻ അവളെ എന്നിലേക്ക് ഒന്നും കൂടി ചേർത്ത് പിടിച്ച് ഞാൻ അവളുടെ നെറ്റിയിൽ എന്റെ സ്നേഹത്തിന്റെ ആദ്യ ചുംബനം സമ്മാനിച്ചു....... അമ്മുട്ടി...... നീ വാ..... എങ്ങോട്ടാ..... അതൊക്കെ ഉണ്ട് എന്റെ കൂടെ വരാൻ നിനക്ക് പേടിയുണ്ടോ...... ഇല്ല..... ഞാൻ എന്തിനാ ചേട്ടയിയെ പേടിക്കുന്നത്.... എനിക്ക് ചേട്ടായിയെ ഒരു പേടിയും ഇല്ല എനിക്ക് ചേട്ടയിയെട് ഇഷ്ട്ടം മാത്രമേ ഒള്ളു....... ഇത്രയും എന്നിട്ട് അവളുടെ കൈ രണ്ടും നീട്ടി പിടിച്ച് പറഞ്ഞു...... അതുകണ്ടതും അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.....

അത്രേ ഒള്ളു...... അല്ല കൊറേ കൊറേ കൊറേ ഇഷ്ട്ടം ആണ് പോരെ...... ഉം.... ചേട്ടയിയുടെ കൈ കാണിക്ക് എന്തിനാ..... കാണിക്ക്..... ചേട്ടായി.... ചിണുങ്ങി കൊണ്ടായിരുന്നു അവളുടെ ആ ചോദ്യം..... ഇന്നാ.... അവൾ അവന്റെ കയ്യിൽ പിടിച്ചു അകന്നു നിന്നു...... ഇനി ചേട്ടായി മറ്റേ കൈ നിവാരിതി പിടിക്ക്...... ഇപ്പോൾ നീട്ടം വെച്ചില്ലേ...... എനിക്ക് അത്രെയും ഇഷ്ട്ടം ഉണ്ട്..... ഇപ്പോൾ സങ്കടം മറിയില്ലേ.... സന്തോഷം ആയില്ലേ...... എന്നിട്ട് അവനെ നോക്കി ചിരിച്ചു......

അവളുടെ ആ ചിരിയിൽ അവനും പങ്കു ചേർന്നു...... അവൻ അവളെയും ചേർത്ത് പിടിച്ച് കടവിലേക്ക് പോയി അവിടെയുള്ള പടിയിൽ രണ്ടുപേരും ഇരുന്നു..... എന്തിനാ ചേട്ടായി ഇപ്പോൾ നമ്മൾ ഇങ്ങോട്ട് വന്നത്...... ചേട്ടയിക്ക് ഒരു കാര്യം അറിയോ രാത്രി കുളത്തിൽ താമര വിരിയുമ്പോൾ കൂടെ വട്ടം ഇട്ട് പറക്കാൻ ഒരുപാട് മിനാമിന്നുങ്ങുകൾ ഉണ്ടാവും പിന്നെ ഇന്നലെയില്ലേ നിലാവിന്റെ ശോഭയിൽ ഈ കുളം കാണാൻ എന്ത് ഭംഗിയായിരുന്നെന്നോ....

അവള് ഇതെല്ലാം പറയുമ്പോഴും അവന്റെ കണ്ണുകൾ നോക്കി കാണുകയായിരുന്നു അവളുടെ മുഖത്ത് വിരിയുന്ന ഭാവങ്ങൾ.... ചേട്ടായി എന്താ ഇങ്ങനെ എന്നെ തന്നെ നോക്കുന്നത്....... ഒന്നുമില്ല അമ്മുട്ടി....... നീ ഇങ്ങനെ എന്റെ കൂടെ ഇരിക്കുമ്പോൾ എനിക്ക് വേണ്ടപ്പെട്ട ആരോ കൂടെയുള്ളത് പോലെ.... അത് വേറെ ആരും അല്ല ഈ ഞാൻ തന്നെയാണ്..... വളരെ നിഷ്കളങ്കമായ മറുപടിയായിരുന്നു അവളുടേത്.......

അവൻ അവളെ തന്നോട് ചേർത്ത് പിടിച്ച് കണ്ണുകൾ അടച്ചു അവളുടെ കഴുത്തിൽ മുഖം ചേർത്ത് ഇരുന്നു..... മുഖം ചേർത്തപ്പോൾ കാച്ചിയ എണ്ണയുടെയും തുളസികാതിരിന്റെയും ഗന്ധം അവനെ വേറെ ഒരു ലോകത്തേക്ക് എത്തിക്കുന്നത് പോലെ തോന്നി...... അമ്മുട്ടി...... എഴുനേക്ക് സമയം എന്തായി എന്ന് അറിയോ..... എഴുനേക്ക് അവര് എല്ലാവരും വന്നിട്ടുണ്ടാവും...... കുറച്ചു കൂടി കഴിഞ്ഞിട്ട് പോവാം ചേട്ടായി.... എനിക്ക് ഇങ്ങനെ ഇരിക്കാൻ തോന്നുവാ....

എന്നാ ഞാൻ നിന്റെ ചേട്ടനോട് ചോദിക്കട്ടെ ഈ മണ്ടിയെ എനിക്ക് തരോ എന്ന്.... എപ്പോൾ ചോദിക്കും...... അപ്പോൾ എന്നെ പെട്ടെന്ന് കെട്ടിച്ചു വീടോ........ അപ്പോൾ ഞാൻ മുത്തശിയെയും അച്ഛനെയും കുറിഞ്ഞിയെയും ഒന്നും എനിക്ക് കാണാൻ പറ്റില്ല.... ഞാൻ പോയാൽ കാവിൽ ആര് വിളക്ക് കൊളുത്തും...... അങ്ങനെയാണ് എങ്കിൽ ഞാൻ നിന്നെ കല്യാണം കഴിച്ചു ഇവിടെ നിർത്തിയിട്ട് പോകാം....... മതിയോ...... അപ്പോൾ ചേട്ടായിയെ ആര് നോക്കും.....

ഇങ്ങനെയാണ് എങ്കിൽ ഞാൻ എന്ത് ചെയ്യും അമ്മു..... ശെരി അത് കല്യാണം കഴിഞ്ഞ് ഉള്ള കാര്യം അല്ലെ ഇപ്പോൾ എന്റെ അമ്മുട്ടി എഴുനേക്ക് നമുക്ക് കാവിൽ വിളക്ക് കൊളുത്തി പ്രാർത്ഥിക്കാൻ ഉള്ളതാ...... എന്റെ അമ്മുട്ടിയെ എനിക്ക് തന്നെ തരാൻ ഞാനും പ്രാർത്ഥിക്കാം....... വീട്ടിൽ ചെന്നപ്പോൾ മുത്തശി മാത്രമേ അവിടെ ഒള്ളു...... മുത്തശി..... അവര് ആരും ഇതുവരെ വന്നില്ലേ....... നിങ്ങൾ ഇതുവരെ എവിടെയായിരുന്നു പിള്ളേരെ......

മുത്തശി ഞങ്ങൾ കടവിൽ ഉണ്ടായിരുന്നു.... മുത്തശി എന്റെ ഡ്രെസ്സ് എടുത്തു തരോ ഞാൻ പോയി കുളിച്ചിട്ടു വരാം വിളക്ക് വെക്കേണ്ടത് അല്ലെ........... ഇന്നാ പോയി കുളിക്കാൻ നോക്ക്...... പിന്നെ കാവിൽ കൂറെ നേരം നിൽക്കണ്ട കേട്ടോ..... ശെരി മുത്തശി..... __________ ഞാൻ റൂമിൽ പോയി കുളിച്ചു വൃത്തിയായി കാവിലേക്ക് പോയി ഞാൻ അവിടെ ചെന്നപ്പോൾ വിളക്ക് വെക്കുന്ന അമ്മുവിനെയാണ് കണ്ടത്....... കുറച്ചു നേരം കണ്ണടച്ച് തൊഴുത് നിന്നു......

ചേട്ടായി പോവാം...... നാളെ മുതൽ കോളേജിൽ പോയി തുടങ്ങണം...... അതോർക്കുമ്പോൾ മടിയാക്കുന്നു...... ഞാൻ അവളുടെ മുമ്പിൽ കയറി നിന്ന് കൈ രണ്ടും കെട്ടി അവളെ നോക്കി....... എന്തിനാ ഇങ്ങനെ നോക്കുന്നത്...... നിനക്ക് എന്താ പഠിക്കാൻ പോയാൽ..... നീ ഇപ്പോൾ ഏതാ ഇയർ...... ഞാൻ ഇപ്പോൾ 2nd ഇയർ ആയി...... എന്തേ..... എന്നാ നിന്റെ മാർക്ക് എല്ലാം ഒന്ന് പറഞ്ഞേ...... അതൊക്കെ എന്തിനാ ചേട്ടായി..... ഞാൻ പാസ്സ് ആയി സത്യം ഞാൻ ആണ് സത്യം അവള് തന്നെ അവളുടെ തലയിൽ കൈ വെച്ച് സത്യം ചെയ്തു......

ഞാൻ തലയാട്ടി ഒന്ന് പുഞ്ചിരിച്ചിട്ട് അവളുടെ കൂടെ നടന്നു..... പിന്നെ പെട്ടെന്ന് എന്തോ ഓർത്തത് പോലെ അവളുടെ മുൻപിൽ കയറി നിന്നു..... എന്താ ചേട്ടായി...... സത്യം ആയിട്ടും ഞാൻ എല്ലാ വിഷയങ്ങൾക്കും പാസ്സ് ആയി...... അതിന് ഞാൻ ഒന്നും പറഞ്ഞില്ലല്ലോ...... പിന്നെ എന്തിനാ ഇങ്ങനെ നോക്കുന്നത്.... എല്ലാ വിഷയത്തിനും പാസ്സ് ആയ നിനക്ക് എന്താ കോളേജിൽ പോകാൻ ഇത്ര മടി..... അത് ചേട്ടായി..... ആയോ സമയം പോയി എനിക്ക് വിളക്ക് വെക്കാൻ ഉണ്ട്......

അവള് പോകാൻ നിന്നതും ഞാൻ അവളുടെ കയ്യിൽ കയറി പിടിച്ചു...... സമയം ഒന്നും പോയിട്ടില്ല ഞാൻ ചോദിച്ചതിന് മറുപടി പറയാതെ ഞാൻ നിന്നെ വിടാൻ പോകുന്നില്ല അമ്മു....... ഞാൻ അവളുടെ കയ്യിൽ നിന്ന് പിടി വിട്ട് അവളെ വയറിലൂടെ കയ്യിട്ട് എന്നിട് ചേർത്തു പിടിച്ചു...... ചേട്ടായി വിട്...... ഞാൻ പോട്ടെ..... മുത്തശി പറഞ്ഞത് അല്ലെ ഇവിടെ അധികനേരം നിൽക്കാൻ പാടില്ല എന്ന്..... എന്നാ എന്റെ അമ്മുട്ടി എന്നോട് സത്യം പറഞ്ഞോ......

ചേട്ടായി ഞാൻ പിന്നെ പറഞ്ഞു തരാം സത്യം...... ചുണ്ട് കൂർപ്പിച്ചുള്ള അവളുടെ മറുപടി കേട്ട് ഞാൻ ഞാൻ ഒന്ന് ചിരിച്ചു..... ശെരി വാ...... അപ്പോഴും അവൾ എന്റെ കയ്യിൽ തൂങ്ങി നടക്കാൻ തുടങ്ങി...... വീട്ടിൽ ചെന്നപ്പോൾ അവിടെ എല്ലാവരും എത്തിയിരുന്നു...... പിന്നെ അവരോട്‌ സംസാരിച്ചിരുന്നു...... കുറെ കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിക്കൻ ഇരുന്നു....... കഴിക്കാൻ ഇരുന്നപ്പോൾ എന്റെ അടുത്ത് വന്ന് അമ്മു ഇരുന്നു...... __________

കഴിച്ചു കഴിഞ്ഞു മുറിയിൽ ചെന്നപ്പോൾ കിരണിന്റെ ഫോൺ കോൾ വന്നു..... കിരൺ..... എന്താടാ.... എന്തെങ്കിലും പ്രോബ്ലെം ഉണ്ടോ..... ഒന്നും ഇല്ല ഞാൻ ചുമ്മാ ഇവിടെ ഇരുന്നപ്പോൾ വിളിച്ചതാ എങ്ങനെ ഉണ്ട് അവന്റെ നാട്...... അത് വാക്കുകൾ കൊണ്ട് പറയാൻ കഴിയില്ല അത്രയ്ക്കും ഉണ്ട് മോനെ...... ശോ.... ഞാൻ മിസ് ചെയ്തു..... എനിക്കും വരണം എന്ന് ഉണ്ട്...... ഇപ്പോൾ മോൻ അവിടെ കിടക്ക് നിന്നെ സമയം ആകുമ്പോൾ ഞാൻ ഇങ്ങോട്ട് കൊണ്ട് വരാം പോരെ......

ഫോൺ വെക്കട തെണ്ടി..... ഫോൺ വിളി കഴിഞ്ഞു വന്നപ്പോൾ അവന്മാര് നല്ല ഉറക്കം എനിക്ക് പെട്ടെന്ന് അമ്മുവിനെ കാണാൻ തോന്നി.... ഞാൻ ആരും അറിയാതെ അവളുടെ മുറിയിലേക്ക് പോയി...... മുറിയിൽ ചെന്നപ്പോൾ പെണ്ണ് നല്ല ഉറക്കം.... അമ്മു...... അമ്മുട്ടി...... ഉം...... എഴുനേക്ക്...... എനിക്ക് നിന്നോട് സംസാരിക്കണം...... ചേട്ടായി പിന്നെ സംസാരിക്കാം...... എടി ഉറക്കപ്രാന്തി എഴുനേക്ക് ഇല്ലെങ്കിൽ ഞാൻ പൊക്കികൊണ്ടു പോകും.....

എന്നാ എന്നെ എടുത്തോ അതും പറഞ്ഞു അവള് രണ്ട് കൈകളും ഉയർത്തി കാണിച്ചു ഞാൻ അവളെ എന്റെ കൈകളിൽ കോരി എടുത്ത് ആരും കാണാതെ പുറത്തേക്ക് ഇറങ്ങി...... കടവിൽ കൊണ്ടുപോയി പടവിൽ ഇരുത്തി...... അപ്പോഴും പെണ്ണ് ഉറക്കം തൂങ്ങി കൊണ്ടിരുന്നു..... ഞാൻ അവളെ എനിക്ക് നേരെ തിരിച്ചു ഇരുത്തി.... അപ്പോഴും എന്നെ കെട്ടിപ്പിടിച്ചു എന്റെ നെഞ്ചിൽ തല വെച്ചു കിടക്കായിരുന്നു..... അമ്മുട്ടി..... ഞാൻ ചോദിച്ചതിന് നീ മറുപടി താ.....

എന്താ ചേട്ടായി..... നിനക്ക് കോളേജിൽ പോകാൻ മടി എന്തിനാ പെണ്ണേ..... അത് ചേട്ടായി...... എന്റെ കോളേജിൽ ഒരു പുതിയ സാർ വന്നിട്ടുണ്ട് അർജുൻ..... അയാൾ വന്ന അന്ന് മുതൽ എന്റെ പുറകെ ആണ്...... എന്നോട് വന്ന് ഇഷ്ട്ടാണ് എന്ന് പറഞ്ഞു വീട്ടിൽ വന്നു ചോദിക്കാം എന്നൊക്കെ പറഞ്ഞു....... എന്നിട്ട് നീ എന്ത് പറഞ്ഞു...... ഞാൻ ചേട്ടായിയെ സ്നേഹിക്കുന്നില്ലേ ഞാൻ പിന്നെ എന്ത് പറയാൻ...... ആയോ ചേട്ടായി ഞാൻ ഇപ്പോൾ എന്താ പറഞ്ഞത്......

പെട്ടന്ന് ഒരു വിളിപ്പാട് വന്നത് പോലെയായിരുന്നു അവളുടെ ചോദ്യം...... ഒന്നുമില്ല..... നീ എന്തെങ്കിലും പറ അമ്മു..... ഞാൻ എന്താ പറയേണ്ടത്...... ചേട്ടയി എനിക്ക് ഉറക്കം വരുന്നു...... കിടക്കാം ചേട്ടായി...... പ്ലീസ്...... വാ....... ശെരി..... നടക്ക് ഞാൻ അവളെ എന്നിലേക്ക് ചേർത്തു പിടിച്ചു കൊണ്ട് നടന്നു...... ___________ രാവിലെ കുളികഴിഞ്ഞു റെഡിയായി താഴേക്ക് ചെന്നു അവിടെ എല്ലാവരും എന്നെ കാത്ത് നിക്കുന്നുണ്ടായിരുന്നു.....

മുത്തശി അച്ഛാ അമ്മേ ഞാൻ പോവ സമയം വൈകി...... കഴിച്ചിട്ട് പോ പെണ്ണേ വേണ്ട ഞാൻ കാന്റീനിൽ നിന്ന് കഴിച്ചോള്ളാം...... അവിടുന്ന് നേരെ ബസ് സ്റ്റോപ്പിലേക്ക് വിട്ടു ബസ് നോക്കി നിൽക്കുമ്പോൾ കണ്ടു എന്നെ നോക്കി ചിരിക്കുന്ന അപ്പുവേട്ടനെ എന്നിട്ട് എന്റെ അടുത്തേക്ക് നടന്നു വന്നു അമ്മുട്ടി..... നീ ഇന്ന് കോളേജിൽ പോകാൻ തിരുമാനിച്ചോ...... ഉം.... പോണം.... ഇത്രയും ദിവസം അവര് ഉള്ളത് കൊണ്ട് പോയില്ലല്ലോ അതുകൊണ്ട് ഇനി പോകാം എന്ന് കരുതി......

ആണോടാ എന്നാ അമ്മുട്ടി വാ ഞാൻ കൊണ്ടുപോയി വിടാം ഞാൻ പറയാൻ കാത്ത് നിന്നത് പോലെ പെണ്ണ് ചാടി കേറി...... പിന്നെ കോളേജിൽ എത്തുന്നത് വരെ എന്റെ ചെവി അവൾ തിന്നു..... എന്റെ അമ്മുട്ടി....... കോളേജ് എത്തി ഇനി വൈകുന്നേരം തിന്നാം നിനക്ക് എന്റെ ചെവി...... കഷ്ട്ടം ഉണ്ട് അപ്പുവേട്ടാ എന്നോട് എന്തിനാ ഇങ്ങനെ ഒക്കെ പറയുന്നത് ഞാൻ പാവം അല്ലെ..... പിന്നെ നിന്ന് താളം ചവിട്ടത്തെ ക്ലാസ്സിൽ പൊടി..... പിന്നെ ഒരു ഓട്ടം ആയിരുന്നു ക്ലാസ് റൂമിലേക്ക് പക്ഷെ അതിന് മുൻപ് എന്റെ മുന്നിലേക്ക് അർജുൻ സാർ വന്നു നിന്നു..............കാത്തിരിക്കൂ.........

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക...


[ad_2]

Tags

Share this story