❤ Fighting Love ❤: ഭാഗം 32

രചന: Rizvana Richu
ഉറക്കത്തിൽ പെട്ടന്ന് എന്തോ ഒരു ശബ്ദം കേട്ടു ഉണർന്നപ്പോൾ ആണ് മുന്നിൽ ഒരു സ്ത്രീ രൂപം കണ്ടത്... നമ്മള് ആകെ പേടിച്ചു പണ്ടാരം അടങ്ങി പോയി... വേഗം ലൈറ്റ് ഓൺ ചെയ്തു... ആളെ കണ്ടതും നമ്മള് അന്തം വിട്ട് പോയി....
ദേ നിൽക്കുന്നു നമ്മളെ കെട്ടിയോള്...
"നീ എന്താടി നട്ട പാതിരാക്ക് മനുഷ്യനെ പേടിപ്പിക്കാൻ വന്നതാണോ...." മനസ്സിലെ ഞെട്ടൽ മാറിയപ്പോൾ നമ്മള് ഇത്തിരി കലിപ്പോടെ ചോദിച്ചു...
"എന്നെ കൊണ്ട് വെറുതെ പറയിപ്പിക്കാതെ മരിയാതിക്ക് അവിടെ കിടന്നോ... ഇല്ലേൽ നമ്മള് എന്തേലും എടുത്ത് തലക്ക് അടിച്ചു കൊല്ലും..." നമ്മളെകാളും കലിപ്പോടെ പെണ്ണ് പറയുന്നത് കേട്ടപ്പോൾ നമ്മള് വീണ്ടും അന്തം വിട്ട് പോയി...
പടച്ചോനെ ഇവൾക്ക് വല്ല പ്രേതവും കൂടിയോ... നമ്മള് അതും ചിന്തിച്ചു ആ മാക്രിയെ നോക്കിയപ്പോൾ പെണ്ണ് ഷെൽഫ് തുറന്നു എന്തോ എടുത്ത് ഓളെ റൂമിലേക്കു പോവാൻ ഉള്ള പുറപ്പാട് ആണ്...
"ഒന്ന് അവിടെ നിന്നെ..." നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് ബ്രൈക് ഇട്ട പോലെ അവിടെ നിന്നു...
"എന്താ....." നമ്മളെ കൊല്ലാൻ ഉള്ള ദേഷ്യത്തോടെ ആണ് പെണ്ണിന്റെ ചോദ്യം...
"ഹേയ്... എന്താ നിന്റെ കയ്യില്...." നമ്മള് ഓളെ അടുത്തേക്ക് പോയപ്പോൾ തന്നെ പെണ്ണ് അവളുടെ കൈകൾ പുറകിലേക്ക് പിടിച്ചിരുന്നു...
"ഹേയ് ഒന്നും ഇല്ലാ...."
"ഒന്നും ഇല്ലാന്നാ... മരിയാതിക്ക് പറഞ്ഞോ എന്താടി എന്റെ റൂമിന് മോഷ്ടിച്ചു കൊണ്ട് പോവുന്നത്...." നമ്മളത് പറഞ്ഞതും പെണ്ണ് കലി കേറി നമ്മളെ ഒരു നോട്ടം നോക്കിയിന് പടച്ചോനെ സത്യം പറയാലോ ആരായാലും ഒന്ന് പേടിച്ചു പോവും....
"ഞാൻ ഒന്നും മോഷ്ടിച്ചത് ഒന്നും അല്ലാ.. ഷെൽഫിൽ നിന്ന് ഈ ഓൽമെന്റ് എടുത്തതാ... എന്റെ അരയിൽ വേദനിച്ചിട്ടു വയ്യാ... കിടന്നിട്ടു ഉറക്കം കിട്ടുന്നില്ല.. അതാ വന്നു ഇത് എടുത്തത്... എനിക്ക് ഇത് വേണ്ടാ പോരെ കൊണ്ട് പോയി പുഴിങ്ങി തിന്ന്....." കലിപ്പിൽ ഈ ഡയലോഗും അടിച്ച് ആാാ ഓൽമെന്റ് നമ്മളെ മുഖത്തെക്കും വലിച്ചു എറിഞ്ഞു പെണ്ണ് ഓളെ റൂമിന്റെ നേരെ തിരിഞ്ഞതും നമ്മള് ഓളെ കയ്യിൽ പിടിത്തം ഇട്ടു...
നമ്മള് കയ്യിൽ പിടിച്ചപ്പോൾ പെണ്ണ് നമ്മളെ തറപ്പിച്ചു നോക്കുന്നുണ്ട്....
"എന്നെ വിട്... എന്റെ കയ്യിൽ കയറിപിടിക്കാൻ നിങ്ങള് ആരാ...."
ഓളെ ഈ ഡയലോഗ് കേട്ടപ്പോൾ പിന്നെ നമ്മള് ഒന്നും നോക്കിയില്ല ഓളെ കയ്യിൽ പിടിച്ച് ഒറ്റ വലി...പെണ്ണ് അപ്പൊ തന്നെ നമ്മളെ അടുത്തേക്ക് പറ്റിചേർന്ന് നിന്നു... എന്നിട്ട് നമ്മളെ കൈ കൊണ്ട് ഓളെ ചെവിയുടെ അടുത്ത് നിന്ന് ഓളെ മുടി മെല്ലെ മാറ്റി നമ്മളെ ചുണ്ടുകൾ ഓളെ ചെവിയുടെ അടുത്തേക്ക് കൊണ്ട് പോയി...
"നിന്റെ കെട്ടിയോൻ....."
****************
ചെക്കൻ നമ്മളെ ചെവിയുടെ അടുത്ത് വന്നു മെല്ലെ അങ്ങനെ പറഞ്ഞപ്പോൾ ശെരിക്കും നമ്മള് ആകെ വല്ലാതായിപോയി... പോരാത്തതിന് ആ കോന്തന്റെ താടി നമ്മളെ കഴുത്തിൽ തട്ടിയപ്പോൾ ശരീരം മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ തോന്നി...
"അയ്യടാ ഒരു കെട്ടിയോൻ കണ്ടാലും മതി.... ഒന്ന് മാറി നിന്നെ എനിക്ക് പോണം..." കൂടുതൽ ടൈം അങ്ങനെ നിന്നാൽ ആകെ കുഴപ്പം ആവും എന്ന് നമ്മക്ക് തോന്നിയപ്പോൾ നമ്മള് ചെക്കനെ പുറകോട്ടു തള്ളി മാറ്റി നമ്മളെ റൂമിലെക്ക് കയറി.. അപ്പൊ ദേ ചെക്കൻ ഓടി നമ്മളെ മുന്നിൽ വന്ന് നിന്നു....
"അങ്ങനെ അങ്ങ് പോയാലോ... ഏതായാലും ഞാൻ ഉണ്ടാക്കിയ പ്രശ്നത്തിന് ഞാൻ തന്നെ പരിഹാരം ഉണ്ടാക്കി തരാം... അതാണ് ഈ അബിക്ക് ഇഷ്ടം.... " നമ്മളെ മുന്നിൽ കയറി നിന്ന് ഇളിച്ചോണ്ട് ചെക്കൻ ഇങ്ങനെ പറഞ്ഞപ്പോൾ നമ്മള് ഓനെ ചോദ്യ ഭാവത്തിൽ ഒന്ന് നോക്കി....
പടച്ചോനെ ഈ കോന്തൻ ഇത് എന്താ ചെയ്യാൻ പോവുന്നത്....
നമ്മള് അത് ചിന്തിച്ചതും ആ കോന്തൻ നമ്മളെ പൊക്കിഎടുത്തതും ഒരുമിച്ച് ആയിരുന്നു...
"നിങ്ങൾ എന്താ ഈ ചെയ്യുന്നത്... എന്നെ നിലത്ത് നിർത്ത്.... നിലത്ത് നിർത്താൻ ആണ് പറഞ്ഞത്.... " നമ്മള് അലറി വിളിച്ചു പറഞ്ഞെങ്കിലും ആര് കേൾക്കാൻ... ആ തെണ്ടി ഒരു കൂസലും ഇല്ലാതെ നമ്മളെയും കൊണ്ട് ഓന്റെ റൂമിൽ ചെന്ന് ബെഡിൽ കിടത്തി... അപ്പൊ തന്നെ നമ്മള് വലിച്ചെറിഞ്ഞ ഓൽമെന്റ് പോയി എടുത്ത് വന്നു...
****************
നമ്മള് ഓളെ ബെഡിൽ കിടത്തി ഓൽമെന്റ് എടുത്ത് വന്നപ്പോൾ പെണ്ണ് ദേ ബെഡിൽ നിന്ന് എണീറ്റു താഴെ നിൽക്കുന്നു....
"നിന്നോട് ആരാ ഇവിടെ നിന്ന് എഴുന്നേൽക്കാൻ പറഞ്ഞത് ഇവിടെ കിടക്ക്...."
"അതങ്ങ് പള്ളിയിൽ പോയി പറഞ്ഞാൽ മതി... നിങ്ങളെ ഉദ്ദേശം ഒക്കെ എനിക്ക് മനസ്സിലായി... ഒന്നും നടക്കാൻ പോവുന്നില്ല..."
"നീ എന്തൊക്കെയാ പറയുന്നേ... ഞാൻ നിന്നെ റേപ്പ് ചെയ്യാൻ ഒന്നും അല്ലാ പോവുന്നത്... അല്ലേലും റേപ്പ് ചെയ്യേണ്ട ഒരു സാധനം കണ്ടാലും മതി...."
"പിന്നെ എന്താണാവോ താങ്കളുടെ ഉദ്ദേശം... " പെണ്ണ് രണ്ട് കയ്യും മുന്നിൽ കെട്ടി ഒരു പിരികം പൊക്കി നമ്മളോട് ചോദിച്ചപ്പോൾ നമ്മള് നൈസ് ആയിട്ട് കാര്യം അങ്ങ് പറഞ്ഞു കൊടുത്തു... എന്താ എന്ന് അല്ലേ നിങ്ങള് ചിന്തിക്കുന്നെ പറഞ്ഞു തരാം....
"പ്രത്യേകിച്ച് ഒന്നും ഇല്ലാ... ഞാൻ അല്ലേ നിന്നെ വേദനിപ്പിച്ചത് അപ്പൊ ഞാൻ തന്നെ അത് മാറ്റി തരാം..." ദാ... ഇതെന്നെ ആ കാര്യം...
നമ്മള് അത് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ വല്ലാത്ത ഒരു നോട്ടം നോക്കി... നമ്മള് നല്ലോണം അങ്ങ് ഇളിച്ചു കാണിച്ചു..
"എന്റെ ശരീരത്തിലേ വേദന മാറ്റാൻ എനിക്ക് അറിയാം... അതിന് ആരുടേയും സഹായം എനിക്ക് വേണ്ടാ..."
"ഓഹോ എന്നിട്ട് നിന്റെ വീട്ടിന്നു എന്നെ കൊണ്ട് നിന്റെ കയ്യില് കുഴമ്പ് ഇട്ട് തടവിച്ചത് മോള് മറന്നു പോയോ..."
"അത്..... അത് പിന്നെ.... "
"ഒരു പിന്നെയും ഇല്ലാ.... അന്ന് ചെയ്ത് തരാം എങ്കിൽ ഇന്നും ചെയ്ത് തരാം...."
"വേണ്ടാ.... വേണ്ടാ.... വേണ്ടാ.... "
"വേണ്ടേ.... ഹ്മ്മ് ശരി.... എന്ന് പറഞ്ഞ് നമ്മള് ഓൽമെന്റ് ഓളെ കയ്യിൽ തന്നെ കൊടുത്ത് നമ്മള് ബെഡിൽ കിടന്നു...
"പിന്നെ എന്റെ റൂമിലെ ഓൽമെന്റ് ഇവിടെ നിന്ന് തന്നെ യൂസ് ചെയ്താ മതി... വേറെ എവിടേക്കും കൊണ്ട് പോവാൻ ഞാൻ വിടില്ല.... " റൂമിലെക്ക് അതും എടുത്ത് പോവാൻ പോയവൾ നമ്മളെ ഡയലോഗ് കേട്ടപ്പോൾ തിരിച്ചു വന്നു... ദേഷ്യം കൊണ്ട് പെണ്ണിന്റെ കവിളൊക്കെ ചുവന്നിട്ടുണ്ട്... നമ്മക്ക് ചിരി വന്നെങ്കിലും നമ്മള് അടക്കി പിടിച്ചു കണ്ണടച്ചു കിടന്നു... അവളെ വിടാഞ്ഞത് വേറെ ഒന്നും കൊണ്ട് അല്ലാ... സത്യം പറഞ്ഞാൽ നമ്മള് അപ്പോഴത്തെ ഒരു ദേഷ്യത്തിൽ ചെയ്തത് ആണ്.. ഇവൾക്ക് ഇത്രയൊക്കെ വേദന ഉണ്ടാവും എന്ന് കരുതിയില്ല... ഓൽമെന്റ് എടുക്കാൻ ആണ് വന്നത് ഉറക്കം കിട്ടിയില്ല എന്നോക്കെ പറഞ്ഞപ്പോൾ ശെരിക്കും വിഷമം ആയി... പിന്നെ അത് പുറത്ത് കാണിച്ചില്ല എന്നെ ഉള്ളൂ.. അവളെ അരയിൽ കാര്യമായ എന്തേലും പറ്റിയോ എന്ന് അറിയാതെ നമ്മക്ക് ഇനി ഉറക്കം കിട്ടൂല... അത് ഒന്ന് കാണാൻ വേണ്ടിയാ മരുന്ന് നമ്മള് വെച്ച് കൊടുക്കാം എന്നൊക്കെ പറഞ്ഞത്.. പക്ഷെ ആ മാക്രി സമ്മതിക്കണ്ടേ... പിന്നെ ഇതേ ഉള്ളൂ ഒരു മാർഗം....
നമ്മള് ചെറുതായി ഒരു കണ്ണ് തുറന്ന് നോക്കിയപ്പോൾ പെണ്ണ് നമ്മളെ അടുത്ത് ബെഡിൽ വന്നു ഇരിപ്പുണ്ട്...
ഇവളെന്താ ഈ ചെയ്യുന്നത്... പെണ്ണിന്റെ കളി കണ്ടു ചിരിയും സങ്കടവും ഒരുമിച്ച് തോന്നി...
****************
ഈ പണ്ടാരക്കാലന്റെ കൈ എന്താ ഇരുമ്പ് വല്ലതും ആണോ... പണ്ടാര ഓൽമെന്റ് എന്തൊരു നീറ്റൽ ആണ്.. ഒരിക്ക തടവിയപ്പോത്തിനും നമ്മള് സ്വർഗ്ഗവും നരകവും ഒക്കെ കണ്ടു... പിന്നെ രണ്ടാമത് അത് തടവാൻ വേണ്ടി നമ്മളെ കൈ അങ്ങോട്ട് പോവുന്നില്ല പേടിച്ചിട്ടു... അവിടെ കൈ എത്താൻ ആവുമ്പോൾ നമ്മളെ കൈ അറിയാതെ തന്നെ പുറകോട്ടു പോവുന്നു... എന്താ ഇപ്പോ ചെയ്യാ.... എന്ന് ആലോച്ചു നമ്മളെ കെട്ടിയോനെ നോക്കിയപ്പോൾ ദേ ചെക്കൻ എണീറ്റ് ബെഡിൽ ഇരുന്ന് നമ്മളെ നോക്കുന്നു... നമ്മള് ഒരു ലോഡ് പുച്ഛം വാരി വിതറി...
അപ്പൊ ദേ ചെക്കൻ ഇളിച്ചോണ്ട് ബെഡിൽ നിന്ന് ഇറങ്ങി നമ്മളെ അടുത്ത് വന്നു നിന്നു...
"എന്ത് പറ്റി..."
"ഒന്നുമില്ല.... " നമ്മള് ഗൗരവത്തിൽ തന്നെ പറഞ്ഞു...
"മരുന്ന് വെക്കാൻ ഇത്രയും പേടി ഉണ്ടോ... " ഓന്റെ ആ ചോദ്യം കണ്ടപ്പോൾ ഈ കോന്തൻ ഇത്ര നേരവും നമ്മള് കാട്ടി കൂട്ടിയത് ഒക്കെ കണ്ടു എന്ന് നമ്മക്ക് മനസ്സിലായി....
"ഓഹ് അപ്പൊ നമ്മളെ വേദന കണ്ടു സന്തോഷിക്കുക ആയിരുന്നു അല്ലേ..." നമ്മള് അത് ചോദിച്ചപ്പോൾ അത്രയും നേരം ഉണ്ടായ ആ മുഖത്തെ പുഞ്ചിരി ഒന്ന് മാഞ്ഞു..
"നീ ആ മരുന്ന് ഇങ്ങ് താ... ഞാൻ വെച്ച് തരാം... "
"എന്തിന്... കൂടുതൽ വേദനിപ്പിക്കാൻ അല്ലേ..."
"അല്ലാ... വേദന ഇല്ലാതെ ഇത് ചെയ്യാൻ ഉള്ള സൂത്രം എനിക്ക് അറിയാം... മുമ്പ് ഉമ്മാമ പറഞ്ഞു തന്നതാ.."
"അതെങ്ങനെ...."
"നിനക്ക് വേദന പോവണമെങ്കിൽ ഓൽമെന്റ് എനിക്ക് താ... "
ഈ കോന്തനെ വിശ്വസിക്കാമോ... ഇനി എന്തേലും പണി തരാൻ ആയിരിക്കുമോ റബ്ബേ... എന്തായാലും ഇത്രയൊക്കെ ആയി ഇനി എന്തേലും ആവട്ടെ... പിന്നെ ഒന്നും നോക്കിയില്ല കൂടുതൽ തർക്കിക്കാതെ നമ്മള് അത് ആ കോന്തന് കൊടുത്തു...
നമ്മളെ കയ്യിൽ നിന്ന് അത് വാങ്ങി ചെക്കൻ റൂം ഫുൾ ഒന്ന് നോക്കുന്നുണ്ട്... പടച്ചോനെ ഇവൻ ഇത് എന്ത് ചെയ്യാൻ പോവുകയാ.... നമ്മള് അത് ചിന്തിച്ചതും ദേ നമ്മളെ ഷാളും എടുത്ത് ആ കോന്തൻ വരുന്നു... ആ ഷാൾ കൊണ്ട് നമ്മളെ പുറകിൽ വന്ന് നിന്നു നമ്മളെ കണ്ണ് കെട്ടി... എന്നിട്ട് നമ്മളെ എഴുന്നേൽപ്പിച്ചു നിർത്തി...
"കണ്ണ് കെട്ടി എവിടെയെങ്കിലും കളയാൻ കൊണ്ട് പോവുകയാണോ... " നമ്മക്ക് മനസ്സിൽ തോന്നിയത് അങ്ങ് ചോദിച്ചു... അല്ല പിന്നെ....
നമ്മള് അത് ചോദിച്ചപ്പോൾ ചെക്കൻ ഇളിക്കുന്ന സൗണ്ട് കേൾക്കുന്നുണ്ട്... കാണാൻ പറ്റില്ലാലോ പഹയൻ നമ്മളെ കണ്ണ് കെട്ടിയില്ലേ...
"അതെ നിങ്ങള് ഇവിടെ തന്നെ ഉണ്ടോ... " നമ്മള് അത് ചോദിച്ചതും നമ്മളെ ചുരിദാറിന്റെ ടോപ് വേദന ഉള്ള ഭാഗത്ത് നിന്ന് ആരോ മാറ്റിയത് നമ്മള് അറിഞ്ഞു....
****************
ഓളെ ചോദ്യം കേട്ടപ്പോൾ നമ്മള് ഓളെ അടുത്ത് മുട്ട് കുത്തി ഇരുന്നു... എന്നിട്ട് അവളുടെ ചുരിദാറിന്റെ ടോപ് മെല്ലെ മാറ്റി... സത്യം പറയാലോ അവളെ അരയിലേക്ക് നോക്കിയപ്പോൾ നമ്മക്ക് നമ്മളോട് തന്നെ ദേഷ്യം തോന്നി... ഗോതമ്പു നിറമുള്ള അവളുടെ അരക്കെട്ടിൽ നമ്മളെ നഖം കൊണ്ട് ഉണ്ടായ മുറിവുകൾ അതിന് ചുറ്റും നന്നായി ചുവന്നിട്ടും ഉണ്ട്.... പടച്ചോനെ ഇങ്ങനെ ഒന്നും ആവുന്നു നമ്മള് വിചാരിചിട്ട് ഇല്ലാ... അവളുടെ അരയിലേ ആ മറുക് പോലും സങ്കടപെടുന്നത് പോലെ നമ്മക്ക് തോന്നി.... പിന്നെ ഒന്നും നോക്കിയില്ല നമ്മളെ ചുണ്ടുകൾ അവളുടെ മുറിവിന്റെ അടുത്തേക്ക് കൊണ്ട് വന്ന് മെല്ലെ ഊതി കൊടുത്തു... കൂടെ തന്നെ മരുന്ന് അവളുടെ മുറിവിൽ വെച്ച് കൊടുത്തു.....
****************
നമ്മളെ അരയിൽ നല്ല തണുപ്പ് അനുഭവപ്പെട്ടു കാറ്റും... നമ്മളെ കെട്ടിയോൻ ഊതി തരുന്നത് ആണെന്ന് നമ്മക്ക് മനസ്സിലായി... അതിന്റെ കൂടെ ചെറിയ നീറ്റൽ പോലെ തോന്നിയെങ്കിലും വീണ്ടും വീണ്ടും അവൻ ഊതി തന്നപ്പോൾ അതൊക്കെ പതിയെ ഇല്ലാതാവുന്നത് പോലെ തോന്നി... പിന്നെ നമ്മക്ക് വേദന തോന്നിയെ ഇല്ലാ... ഈ കോന്തൻ ഇത് എന്ത് മാജിക് ആണ് ചെയ്തത്.... നമ്മള് അത് ചിന്തിച്ചപ്പോൾ ആണ് നമ്മളെ അരയിൽ ആരുടേയോ ശ്വാസം വന്ന് പതിക്കുന്നത് പോലെ തോന്നിയത്... നമ്മളെ ശരീരത്തിൽ എന്തോ കുളിര് കയറുന്നത് പോലെ ആണ് നമ്മക്ക് തോന്നിയത്...
"ഇനിയും കഴിഞ്ഞില്ലേ....." സംഭവം കൈ വിട്ട് പോവും എന്ന് തോന്നിയപ്പോൾ നമ്മള് കുറച്ച് പുറകോട്ട് മാറി നിന്നു.....
****************
മരുന്ന് വെച്ച് കഴിഞ്ഞപ്പോൾ അവളെ അരയിലെ ആ മറുക് നമ്മളെ വല്ലാതെ കൊതിപ്പിക്കുന്നത് പോലെ തോന്നി... ഒരു നിമിഷം നമ്മള് എല്ലാം മരുന്ന് പോയി... ആ മറുകിൽ പതിയെ നമ്മളെ ചുണ്ടുകൾ അടുക്കാൻ പോയപ്പോൾ ആണ് ആ മാക്രിയുടെ ഈ ഡയലോഗ്... പെട്ടന്ന് നമ്മള് ഒന്ന് ഞെട്ടി... ചേ... ഞാൻ ഇത് എന്താ ചെയ്യാൻ പോയത്... നമുക്ക് അപ്പോഴാ ബോധം തെളിഞ്ഞെ... അപ്പൊ തന്നെ നമ്മള് ഇരുന്നെടുത്ത് നിന്ന് എണീറ്റു....
"കഴിഞ്ഞു.... ഇനി കണ്ണിന്റെ കേട്ട് അഴിച്ചോളു...." നമ്മള് അത് പറയേണ്ട താമസം പെണ്ണ് കണ്ണിലേ കേട്ടു അഴിച്ചു മാറ്റി....
സത്യം പറയാലോ നമ്മക്ക് ഓളെ ഫേസ് ചെയ്യാൻ എന്തോ ചമ്മൽ പോലെ തോന്നി... നമ്മള് ആ മാക്രിയെ നോക്കിയപ്പോൾ നമ്മളെ സെയിം അവസ്ഥയിൽ ആണ് പെണ്ണും... നമ്മളെ മുഖത്ത് നോക്കാതെ അവിടെയും ഇവിടെയും നോക്കി നിൽക്കാ.... പിന്നെ ഓളെ റൂമിലേക്ക് ലക്ഷ്യം വെച്ച് നടക്കുന്നത് കണ്ടു..
"അതെ ഒരു താങ്ക്സ് പ്രതീക്ഷിച്ചു..... " നമ്മള് അത് വിളിച്ച് പറഞ്ഞപ്പോൾ പെണ്ണ് നമ്മളെ തിരിഞ്ഞ് നോക്കി...
"അതിന് താങ്ക്സ് പറയാൻ മാത്രം എന്താ ചെയ്തത്... നിങ്ങൾ ചെയ്ത തെറ്റ് നിങ്ങൾ തന്നെ തിരുത്തി.." നമ്മളെ നോക്കി കൊഞ്ഞനം കുത്തി കൊണ്ട് ഈ ഡയലോഗും അടിച്ചു റൂമിലേക്കു കയറി...
ഓഹ് ഈ ഡയലോഗിന് മാത്രം ഒരു കുറവും ഇല്ലാ... നമ്മള് അതും ചിന്തിച്ചു തോർത്ത് എടുത്ത് നമ്മളെ കയ്യിലെ ഓൽമെന്റ് തുടച്ചു കളഞ്ഞ് ബെഡിലേക്ക് അള്ളാഹുമ്മ സല്ലിയും പറഞ്ഞ് ഒറ്റ വീഴൽ... ഉറക്ക് നമ്മളെ പെട്ടന്ന് തന്നെ കീഴ്പെടുത്തി.......
****************
രാവിലെ നേരത്തെ എണീറ്റ് നമ്മള് റെഡി ആയിന്.. നമ്മളെ കെട്ടിയോൻ കോന്തൻ ഓഫീസിൽ പോവുമ്പോൾ വേണം നമ്മളെ ഒന്ന് വീട്ടിൽ ഡ്രോപ് ചെയ്യാൻ പറയാൻ... അല്ലേൽ പിന്നെ ആ തെണ്ടി കൂട്ടാതെ പോവും... നമ്മള് എല്ലാരോടും യാത്ര ഒക്കെ പറഞ്ഞ് നമ്മളെ കെട്ടിയോനെ താഴെ ഹാളിൽ വെയിറ്റ് ചെയ്ത് നിൽക്കുകയാ... അപ്പോ ദേ വരുന്നു നല്ല ബ്ലാക്ക് കളർ ഷർട്ട് ഇട്ട് നമ്മളെ കോന്തൻ... നമ്മള് കോന്തൻ എന്ന് വിളിക്കുനുണ്ട് എങ്കിലും ഈ കാലമാടൻ ഒടുക്കത്തെ ഗ്ലാമർ ആട്ടോ... നമ്മള് ഓന്റെ മൊഞ്ചും നോക്കി അങ്ങ് ലയിച്ചു നിന്നപ്പോൾ ദേ ചെക്കൻ ഒരൊറ്റ പോക്ക് പുറത്തേക്ക്...
"അതെ ഞാനും ഉണ്ട്...."
"ഞാൻ പോവുന്നത് ബ്യുട്ടി പാർലറിൽ അല്ലാ ഓഫീസിലേക്ക് ആണ്...." ചെക്കന്റെ മറുപടി കണ്ടോ... അല്ലേലും ഈ തെണ്ടിക്ക് ഗ്ലാമർ ഉണ്ടേലും സ്വഭാവം ഇങ്ങനെയാ...
"ഞാൻ ഓഫീസിലേക്ക് വരുന്നുന്ന് അല്ലാ പറഞ്ഞത്.. എന്നെ ഒന്ന് എന്റെ വീട്ടിൽ കൊണ്ട് വിട്...."
"എനിക്ക് ടൈം ഇല്ലാ... " നമ്മളെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു കൊണ്ട് കോന്തൻ അത് പറഞ്ഞപ്പോൾ നമ്മളും പുച്ഛം വാരി വിതറി... ഈ ചെക്കന്റെ സ്വഭാവം ഒരുപിടിയും കിട്ടുന്നില്ല.. ഇടക്ക് തോന്നും ഭയങ്കര സ്നേഹം ആണെന്ന് ഇടക്ക് തോന്നും ഒടുക്കത്തെ ദേഷ്യം ആന്ന്... എന്താ ശെരിക്കും എന്ന് പടച്ചോന് അറിയാം....
"അതിപ്പോ കുറച്ച് ലേറ്റ് ആയാൽ നിന്നെ പോലീസ് ഒന്നും പിടിക്കില്ലാല്ലോ... അവളെ വീട്ടിൽ കൊണ്ട് വിട്ട് പോയാൽ മതി... " ഉമ്മാമ കൂടി സപ്പോർട്ടിനു എത്തിയപ്പോൾ ചെക്കന് നോ രക്ഷ... ഒന്നും പറയാൻ പറ്റാതെ നമ്മളെ നോക്കി പല്ല് ഞെരിച്ചു കാണിച്ചപ്പോൾ നമ്മളു നല്ലോണം ഇളിച്ചു കാണിച്ച് കാറിൽ കയറി ഇരുന്നു... ഉമ്മാമയോട് പോയി വരാം എന്ന് പറഞ്ഞ് ആ കോന്തനും കാറിൽ കയറി കാർ മുന്നോട്ട് എടുത്തു....
***********
സച്ചു വിന്റെ വീട്ടിലേക്ക് ഉള്ള പോക്ക് കണ്ടു സന്തോഷിച്ചു നിൽക്കുകയാണ് സന... അവൾ പോയപ്പോൾ അവളുടെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.....
"ഇനി രണ്ട് ദിവസം അവളുടെ ശല്യം ഇല്ലാ.... അബി എനിക്ക് മാത്രം സ്വന്തം.... മോളെ സച്ചു... നീ തിരിച്ചു വരുമ്പോഴേക്കും അബി ഈ സനക്ക് മാത്രം സ്വന്തമായി തീരും...." ......കാത്തിരിക്കൂ.........
[ad_2]