അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 42
രചന: രഞ്ജു ഉല്ലാസ്
മഴയ്ക്ക് ആണെന്ന് തോന്നുന്നു.. നല്ല കോളുണ്ട് കേട്ടോ..
ഉണങ്ങിക്കിടന്നിരുന്ന തുണികളൊക്കെ മുറ്റത്തെ അഴയിൽ നിന്നും,പെറുക്കി എടുക്കുകയാണ് ആമി..
അപ്പോളാണ് ഡെന്നിസ് അവളുടെ അരികിലേക്ക് വന്നത്
“ശോ.. മഴ വേണ്ടായിരുന്നു,”
“അതെന്നാടി കൊച്ചേ…”
“മഴ പെയ്താൽ പിന്നെ ഇച്ചായന് ആക്രാന്തം കൂടും,”
പതുക്കെ അവനു കേൾക്കാൻ പാകത്തിന് ശബ്ദത്തിൽ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു..
“ഈശോയെ… ഒരു ഉമ്മ കൊടുത്തപ്പോളേക്കും ഇവൾ അങ്ങട് തെളിഞ്ഞല്ലോ..”
“യ്യോ.. പതുക്കെ പറ ഇച്ചായ.. ആരെങ്കിലും കേൾക്കും “
അമ്മാളു നാല് പാടും നോക്കി കൊണ്ട് പറഞ്ഞു.
“ആര് കേൾക്കാന പെണ്ണേ അതിനു…”
പെട്ടന്ന് ഒരു ഇടിയും കൂടി മുഴങ്ങി.
ഒപ്പം ആർത്തലച്ചു കൊണ്ട് ഒരു മഴയും…
വീട്ടിലേക്ക് ഓടി കയറാൻ പോയ ആമിയെ അവൻ വട്ടം ചുറ്റി പിടിച്ചു.
“ഇച്ചായ.. വിട്ടേ… ആകെ നനഞ്ഞു “
അവന്റെ കൈയിൽ കിടന്ന് കൊണ്ട് ആമി കുതറി.
“നനയാൻ വേണ്ടിയാണ് പെണ്ണേ…. അടങ്ങി നിന്നെ നീയ് “
അവളുടെ കൈയിൽ ഇരുന്ന തുണി എല്ലാം മേടിച്ചു നിലത്തേക്ക് ഇട്ട ശേഷം മെല്ലെ അവളുടെ മുഖം അവൻ കൈ കുമ്പിളിൽ എടുത്തു പിടിച്ചു.
അവളുടെ മുഖത്തൂടെ മുഴുവൻ വെള്ളത്തുള്ളികൾ പറ്റി പിടിച്ചു ഒഴുകി വരികയാണ്.
തന്റെ കൺപ്പീലികളിൽ തഴുകി തലോടി കവിളിലൂടെ താഴേക്ക് പതിയ്ക്കുന്ന മഴതുള്ളിയെ അവൻ നാവ് കൊണ്ട് നുണഞ്ഞതും ആമി ഞെട്ടി വിറച്ചു..
അവളുടെ മിഴികൾ പിടഞ്ഞതും അവൻ ഒന്നു നോക്കി..
ഇളം മഞ്ഞ നിറം ഉള്ള അവളുടെ ചുരിദാർ നനഞു ഒട്ടി മഴയുടെ ചന്തം എടുത്തു കാണിച്ചു..
അവളുടെ ആകാരവടിവു മുഴുവൻ വ്യക്തമാകുന്ന തരത്തിലേക്ക് ആ മഴ അവളെ കൊണ്ട് എത്തിച്ചു..
ഡെന്നിസ് ഒന്നു അടിമുടി നോക്കിയതും പെണ്ണ് നാണത്തോടെ മുഖം തിരിച്ചു..
പെട്ടെന്ന് ആയിരുന്നു അടുത്ത ഇടി മുഴങ്ങിയത്.
“ഇച്ചായ….. അകത്തേക്ക് പോകാം “
വിറച്ചു കൊണ്ട് ആമി പറഞ്ഞതും ഇരു കൈകളിലും ആയി അവളെ കോരി എടുത്തു കൊണ്ട് അവൻ അകത്തേക്ക് നടന്നു.
“ഇച്ചായ.. പ്ലീസ്.. ഒന്നു വിടുന്നെ “
ആമി കുറേ പറഞ്ഞു നോക്കി എങ്കിലും ഡെന്നിസ് അവളെ താഴെ ഇറക്കിയില്ല,
ബെഡ് റൂമിന്റെ വാതിൽക്കൽ എത്തിയതും ആമിയെ വിറച്ചു പോയി.
ഇച്ചായാ പ്ലീസ്…. ഞാൻ പറയുന്നത് ഒന്നു കേട്ടെ “
അവൾ വീണ്ടും കിടന്ന് കുതറി.
അപ്പോളേക്കും അവൻ അവളെ കൊണ്ട് ചെന്നു ബെഡിലേക്ക് കിടത്തിയിരുന്നു.
“ഇച്ചായാ……”
. വിളിച്ചു കൊണ്ട് അവൾ എഴുനേൽക്കാൻ തുടങ്ങി.എന്നാൽ അപ്പോളേക്കും അവനും ആമിയുടെ അടുത്തേക്ക് വന്നു കിടന്ന് കൊണ്ട് അവളുടെ മാറിൽ മുഖം പൂഴ്ത്തി.
ഒട്ടും പ്രതീക്ഷിക്കാതെയുള്ള അവന്റെ നീക്കത്തിൽ ആമി, അടിമുടി കോരിത്തരിച്ചു പോയി
.
” പേടിച്ചു പോയോടി കൊച്ചേ നീയ്”
ഒന്നും മിണ്ടാതെ കൊണ്ടിരിക്കുന്നവളെ നോക്കി ടെന്നീസ് ചോദിച്ചു.
എന്നിട്ട് അവളുടെ കഴുത്തിടുക്കിലേക്ക് തന്റെ മുഖം ഒളിപ്പിച്ചു വെച്ചു.
“ഇച്ചായ “
പതിയെ അവൾ വിളിച്ചതും, ടെന്നീസ് ഒന്ന് നിവർന്നു കിടന്നുകൊണ്ട് അവളെ തന്റെ നെഞ്ചിലേക്ക് വലിച്ചിട്ടിരുന്നു.
എന്നിട്ട് അവളെ ഇറുക്കി പുണർന്നു..
” ഇച്ചായ എനിക്ക് വല്ലാത്ത അസ്വസ്ഥത പോലെ, “
പെട്ടെന്ന് അവൾ പറഞ്ഞതും ഡെന്നീസ് അവളെ തന്റെ ദേഹത്തുനിന്നും മാറ്റി കിടത്തി
” എന്താടി കൊച്ചേ. എന്തുപറ്റി “
” ഇങ്ങനെ നനഞ്ഞു കിടന്നാൽ പനി പിടിക്കില്ലേ ഇച്ചായാ, ഞാൻ ഈ വേഷം ഒക്കെ ഒന്നു മാറിയിട്ട് വരാം”
“ഹ്മ്മ്…. കുറച്ചു കഴിയട്ടെ, എന്നിട്ട് മാറാം “
“എനിക് തണുക്കുന്നുണ്ട്.. അതല്ലേ “
നിനക്ക് ഇപ്പൊ ചൂട് കിട്ടിയാൽ പോരേ, അതിനുള്ള വഴി ഉണ്ടാക്കാം.
പറഞ്ഞുകൊണ്ട് അവൻ ബെഡിൽ നിന്ന് എഴുന്നേറ്റു.
എന്നിട്ട്
ഒരു പുതപ്പ് എടുത്തു കൊണ്ട് വന്നു അവളെ പുതപ്പിച്ചു.
എന്നിട്ട് അവനും കൂടി കേറി കിടന്നു കൊണ്ട് പെണ്ണിനെ വട്ടം പിടിച്ചു.
ഈ ചൂട് പോരെങ്കിൽ, നിനക്ക് ഇത്തിരി കൂടി പകർന്നു തരട്ടെ പെണ്ണേ….
കാതോരം അവൻ ചോദിച്ചതും, ആമി ഒന്നു കുറുകി..
“ആമികൊച്ചേ…. ഈ മഴ അങ്ങട് കൊഴുപ്പിച്ചാലോ നമ്മൾക്ക്…”
അച്ചായൻ ഒരു പ്രേത്യേക താളത്തിൽ ചോദിച്ചതും ആമി ചാടി എഴുന്നേറ്റു.
“ഇച്ചായ ഒരു മിനിറ്റ്…”
അവൾ വാഷ് റൂമിലേക്ക് ഓടിന്നത് കണ്ടതും ഡെന്നിസിന്റെ മിഴികൾ ഒന്നു ചുരുങ്ങി.
അഞ്ച് മിനിറ്റ് ഉള്ളിൽ ഇറങ്ങി വന്ന ശേഷം ആമി അവനെ നോക്കി ഒന്നു നെടുവീർപ്പെട്ടു.
“എന്നതാടി പെണ്ണേ “
“എനിക്ക്.. എനിക്ക് പീരിയഡ്സ് ആയി ഇച്ചായാ….”
പറഞ്ഞു കൊണ്ട് അവൾ മുറിയിൽ നിന്നും വെളിയിലേക്ക് ഇറങ്ങി.
“എന്റെ പൊന്നിൻകുരിശു മുത്തപ്പാ, ഞാൻ എന്തോ പാപം ചെയ്തിട്ട ഇങ്ങനെ ഒരു പരീക്ഷണം നടത്തിയത്….. “
വല്ലാത്ത വിഷമത്തോടെ അവൻ ബെഡിലേയ്ക്ക് ഇരുന്നു
” എടി ആമിയെ, ഒള്ളത് തന്നെയാണോടി.. നീ ഒന്നുടെ ഒന്നു നോക്കി ഉറപ്പിച്ചേ, എന്നിട്ട് തീരുമാനിക്കാം ബാക്കി “
അവൻ വിളിച്ചു കൂവി.
“11വർഷം ആയിട്ട് തെറ്റാതെ വരുന്നത് ആയിരുന്നു, ഇന്ന് ആദ്യം ആയിട്ടാ ഇച്ചായ ഇങ്ങനെ….”
“ഹോ കഷ്ടം ആയി പോയല്ലോടി… എന്തൊക്കെ സ്വപ്നം കണ്ടതാ…… എല്ലാം മഴ വെള്ളത്തിൽ ഒലിച്ചു പോയത് പോലെ ആയിപ്പോയി…..”
പറഞ്ഞു കൊണ്ട് അവൻ വാഷ് റൂമിലേക്ക് പോയി.
തന്റെ നനഞ്ഞ ഷർട്ട് ഊരി മാറ്റിയിട്ട്, മുണ്ടൊന്നു അഴിച്ചു പിഴിഞ്ഞ്, ഒരു ടവൽ എടുത്തു ഉടുത്തു.
“എടി കൊച്ചേ, നല്ല പോലെ തല തോർത്തിക്കൊണെ, വെറുതെ പനി പിടിപ്പിക്കരുത്…ഇനി കല്യാണ പിറ്റേന്ന് ആശുപത്രിയിലോട്ട് പോകാൻ ഇട വന്നേക്കല്ലേ….”
വാഷ് റൂമിന്റെ വാതിലു കുറച്ചു തുറന്ന ശേഷം തല വെളിയിലേക്ക് ഇട്ട് കൊണ്ട് ഡെന്നിസ് വീണ്ടും പറഞ്ഞു.
“ഇച്ചായൻ ഒന്നു ദൈവത്തെ ഓർത്തു കുളിച്ചിട്ട് ഇറങ്ങി വാന്നേ…കിടന്ന് കാറി കൂവി ബഹളം കൂട്ടാതെ “
തല മുടി എല്ലാം കൂടി ഒരു വശത്തേയ്ക്ക് ഇട്ടു കൊണ്ട് ആമി മുറിയിലേക്ക് വന്നപ്പോൾ ഡെന്നിസ് കുളിയ്ക്കുന്ന ശബ്ദം കേട്ടു.
അവൻ മാറി ഇട്ടിരുന്ന ഡ്രസ്സ്, നനഞ്ഞ ബെഡ് ഷീറ്റും എല്ലാ എടുത്തു കൊണ്ട് അവൾ വെളിയിലേക്ക് പോയി.
കുളി കഴിഞ്ഞു ഇറങ്ങിയിട്ടും ഡെന്നിസ് ന്റെ മുഖം വീർത്തു കെട്ടി ഇരിക്കുകയാണ്.
“മഴ ഇനിയും പെയ്യും എന്ന് തോന്നുന്നു കേട്ടോ ഇച്ചായാ “
ആമി അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു മ്
പെട്ടന്ന് അവൻ അവളെ ഒന്നു കടുപ്പത്തിൽ നോക്കി.
“അല്ലാ.. ഈ മുഖം ഒക്കെ കാർമേഘം വന്നു മൂടി കെട്ടിനിൽക്കുന്നത് കൊണ്ട് പറഞ്ഞു പോയതാണെ..”
അവൾ വന്നു അവന്റെ കവിളിൽ ഒന്നു തോണ്ടി.
“ടി കൊച്ചേ, ഒള്ളത് ആണോടി.. അതോ നീയ് എന്നെ പറ്റിക്കുന്നത് വെല്ലോം ആണോടി..”
അവളെ നെഞ്ചിലേക്ക് ചേർത്തു കൊണ്ട് ചോദിക്കുന്നതിനു ഒപ്പം തന്നെ, ഡെന്നിസിന്റെ വലം കൈ അവളുടെ അടിവയറ്റിൽ ഒന്നു തലോടി താഴേക്ക് ഇറങ്ങി.
“ചേ… വൃത്തികേട് കാട്ടല്ലേ ചെറുക്കാ… മര്യാദക്ക് അടങ്ങി ഇരിക്ക് “
അവന്റെ കൈ തണ്ടയിൽ പിടിത്തം ഇട്ടു കൊണ്ട് ആമി കണ്ണിറുക്കി കാണിച്ചു…..കാത്തിരിക്കൂ………