അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 10
[ad_1]
രചന: രഞ്ജു ഉല്ലാസ്
കുറച്ചു സമയം ഡെന്നിസിനോട് സംസാരിച്ചു ഇരുന്ന ശേഷം ആണ് ഹരി മടങ്ങി പോയത്. ഇടക്ക് ആണെങ്കിൽ ആമിയും മിന്നുവും റൂമിലേക്ക് കയറി വന്നിരുന്നു.
മിന്നു, ഹരികൃഷ്ണനോട് എന്തൊക്കെയോ സംസാരിച്ചു. ആമി പക്ഷെ പതിവ് പോലെ നിശബ്ദയായി നിന്നത് മാത്രം..
ഹരി പറഞ്ഞത് പോലെ കാര്യങ്ങൾ ഇനി കൂടുതൽ പ്രശ്നത്തിൽ ആവും. അതുറപ്പ് ആണ്. പോലീസ് ഏത് നിമിഷവും എത്താം. ഹോ… ഇനി ഇതിന്റെ പേരിൽ എന്തൊക്കെ പൊല്ലാപ്പ് ആണോ നടക്കാൻ പോകുന്നെ. തന്റെ താടി തടവി കൊണ്ട് അവൻ പിന്നെയും അതേ ഇരുപ്പ് തുടർന്നു.
തന്റെ ഫോൺ മേശമേൽ ഇരുന്നു ശബ്ധിച്ചതും ഡെന്നിസ് അതു കൈ എത്തി എടുത്തു..
മിന്നുവിന്റെ പപ്പാ ആണ്. “ഹെലോ അങ്കിൾ…ആഹ് അവള് ഇവിടെ ഉണ്ടല്ലോ.. എന്താ എടുത്തില്ലേ, അതെയോ.. എന്നിട്ട് എന്നാ തീരുമാനിച്ചു,ഹ്മ്മ്.. ഞാൻ അവളോട് പറയാം..ഓക്കേ ഓക്കേ..”അവൻ ഫോൺ കട്ട് ചെയ്തു.
മിന്നുകൊച്ചേ….ഡെന്നിസ് വിളിക്കുന്നത് കേട്ട് കൊണ്ട്, ഇരുവരും അവന്റെ അടുത്തേക്ക് ഇറങ്ങി വന്നു.
എന്നതാ അച്ചായാ..
നിന്റെ ഫോണിലേക്ക് പപ്പാ വിളിച്ചു ല്ലോ.. എന്താ എടുക്കാഞ്ഞത്.?
അത് ഞാൻ കേട്ടില്ല, ബെല്ല് അടിച്ചത്.. ഇപ്പൊ തന്നെ വിളിച്ചോളാം, എന്ന് പറഞ്ഞു കൊണ്ട് മിന്നു സ്റ്റെപ്സ് കയറി മുകളിലേക്ക് പോയി.
ആമി യുടെ മിഴികൾ ഒരു വേള ഡെന്നിസിന്റെ മിഴികളുമായി കോർത്തു.
ഹ്മ്മ്… എന്നാ ആമി?
എന്തെങ്കിലും പ്രശ്നം ഉണ്ടോ ഇച്ചായാ…
ഉള്ളിലെ സംഭ്രമം മറച്ചു വെയ്ക്കാതെ തന്നെ അവൾ ഡെന്നിസിനെ നോക്കി ചോദിച്ചു.
ഹേയ്.. കുഴപ്പമൊന്നും ഇല്ല.. താൻ ഇങ്ങനെ പേടിക്കുവൊന്നും വേണ്ടടോ.. എല്ലാം വരുന്നിടത്തു വെച്ച് കാണാം..
എനിക്ക്… പേ.. പേടിയാകുവാ.. എന്തൊക്കെയോ സംഭവിക്കാൻ പോകുന്നത് പോലെ…”പറഞ്ഞു കഴിഞ്ഞതും,നിറഞ്ഞു തൂവിയ മിഴികൾ, അങ്ങനെ തന്നെ പെയ്യുക ആണ്
“ഹേയ്… അങ്ങനെ ഒന്നും ഉണ്ടാവില്ലടോ, താൻ പേടിക്കാതെ.”
അവളു കരയുന്നത് കണ്ടതും ഡെന്നിസും വല്ലാതെ ആയിപ്പോയിരുന്നു.
മിന്നു ഇനി കാര്യങ്ങൾ ഒക്കെ പറയുമ്പോൾ ഇവള് വീണ്ടും തകർന്നു പോകുമല്ലോ എന്ന് ഓർത്തു കൊണ്ട് അവൻ സിറ്റ് ഔട്ട്‌ലേക്ക് ഇറങ്ങി..
ഡെന്നിച്ചായാ…. ആമി…. എല്ലാം പ്രശ്നം ആയല്ലോന്നേ..
മിന്നുവിന്റെ ശബ്ദം കേട്ടതും ആമിയെ വിറച്ചു.
എന്താ.. എന്ത് പറ്റി മിന്നു. പോലീസ് എങ്ങാനും വന്നോ നിന്റെ വീട്ടിലേക്ക്.
അപ്പോളേക്കും ആമി ഉറക്കെ കരഞ്ഞു പോയിരിന്നു.
“അതൊന്നുമല്ല പെണ്ണേ… നീ വന്നേ പറയട്ടെ “എന്ന് പറഞ്ഞു കൊണ്ട് ആമിയുടെ കൈക്ക് പിടിച്ചു വലിച്ചു കൊണ്ട്, അവൾ ഡെന്നിസിന്റെ അടുത്തേക്ക് ചെന്നു.
അച്ചായാ….പപ്പാ കാര്യങ്ങളു എല്ലാം പറഞ്ഞൊ?
ഹ്മ്മ്..പറഞ്ഞു
ഇനി എന്നാ ചെയ്യും അച്ചായാ…
മിന്നു വിഷമത്തോടെ അവനെ നോക്കി.
“അതൊന്നും എനിക്ക് അറിയാൻ മേല മിന്നുവേ.. നി വേഗം പോകാൻ റെഡി ആവൂ.. ഞാൻ കൊണ്ട് പോയി വിടാം.”
“ങ്ങെ… എങ്ങോട്ട് പോകുന്ന കാര്യം ആണ് മിന്നു പറയുന്നത് നീയ്.”
ആമിയെ അപ്പോളേക്കും വിറയ്ക്കാൻ തുടങ്ങിയിരുന്നു.
“എടാ… പപ്പയും മമ്മിയും ഞാനും കൂടി ചേച്ചി ടെ അടുത്തേക്ക് പോകുവാ.. ചേച്ചിടെ ഹസ്ബൻഡ്നു ആണെങ്കിൽ ഒരു ആക്‌സിഡന്റ് ഉണ്ടായി.. അവള് ഒറ്റയ്ക്ക് അല്ലേ ഒള്ളു. ആകെ വിരണ്ടു ഇരിക്കുവാ.. പപ്പയെ വിളിച്ചു ഭയങ്കര കരച്ചില്. അതുകൊണ്ട് ഞങ്ങൾ മൂവരും കൂടി പോകാന.. എന്നോട് എത്രയും പെട്ടന്ന് ചെല്ലാൻ പറഞ്ഞു വിളിച്ചതാ “
മിന്നു ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തതും ആമി ഒന്നും മിണ്ടാതെ തല കുനിച്ചു.
.തന്റെ പ്രതീക്ഷകൾ എല്ലാം കൈ വിട്ടു പോയല്ലോ ഈശ്വരാ… ആഹ് ഇനി എന്തായാലും തനിക്ക് ഇവിടെ നിന്നും മടങ്ങണം.. അല്ലാതെ വേറെ വഴിയില്ല….
ആമി എന്തൊക്കെയോ തീർച്ച പ്പെടുത്തി.
“ആമി….. നീ എന്താ ഒന്നും പറയാത്തത്.. “മിന്നു ചോദിച്ചതും ആമി മുഖം ഉയർത്തി.
“നമ്മൾക്ക് പോകാം എത്രയും പെട്ടന്ന്, നീ വാ, വന്നു റെഡി ആവ്”
“ങ്ങെ… നീയും കൂടി എന്റൊപ്പം വന്നിട്ട്, എവിടേക്ക് പോകാന.. വീണ്ടും അവന്റ കൈയിൽ എങ്ങാനും അകപ്പെട്ടു പോയാല്, “
“എന്നെ കുറിച്ച് ഒന്നും ഓർത്തു കൊണ്ട് നീ ടെൻഷൻ അടിക്കേണ്ടടാ..
അതൊക്കെ ഞാൻ മാനേജ് ചെയ്തോളാം..വേഗം വാ.. എന്നിട്ട് ബാഗ് ഒക്കെ എടുത്തു വെയ്ക്കു..
പോകണ്ടേ നമ്മൾക്ക്,നേരം ഇപ്പൊ തന്നെ 6മണി ആയി ല്ലോ.
ചുവരിലെ ക്ലോക്കിലേക്ക് നോക്കി കൊണ്ട് ആമി പറഞ്ഞത് കേട്ട് മിന്നുവും തറഞ്ഞു നിൽക്കുക ആണ്.
കൂടുതൽ ഒന്നും പറയാതെ കൊണ്ട് ആമി വേഗം മുറിയിലേക്ക് കയറി പോകുകയും ചെയ്തു.
മിന്നു ആണെങ്കിൽ ദയനീയമായി ഡെന്നിസിനെ നോക്കി
അച്ചായാ… ഇനി എന്നാ ചെയ്യും, ഇങ്ങനെ ഒക്കെ സംഭവിക്കും എന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയത് അല്ല… അവള്… അവള് ഇനി അവന്റെ കൈയിൽ ചെന്നു പെട്ടാൽ…
അതു പറഞ്ഞപ്പോൾ മിന്നുവും കരഞ്ഞു പോയിരിന്നു.
“കൊച്ചേ.. സമയം കളയാതെ പോയി റെഡി ആവുന്നേ.. ബാക്കി കാര്യം ഒക്കെ നമ്മൾക്ക് പിന്നീട് നോക്കാം “
അവൻ ദൃതി കാട്ടി…
അച്ചായാ… എന്നാലും എന്റെ ആമി… അവള് പാവമാ അച്ചായാ.. വെറും പാവം,,, ആരെയും ദ്രോഹിയ്ക്കാനോ, ദേഷ്യപ്പെടാനോ, ഒന്നും അറിയാത്തവൾ….മനസ്സിൽ ഒരായിരം നന്മകൾ മാത്രം ഉള്ളവൾ,,, ഇത്രയും നല്ലോരു പെങ്കൊച്ചിനെ ഞാൻ എന്റെ ജീവിതത്തിൽ കണ്ടിട്ടില്ല. ആരെന്ത് പറഞ്ഞാൽ പോലും അവള് എല്ലാം കേട്ട് കൊണ്ട് നില്കും, ഒന്ന് പ്രതികരിക്കാൻ പോലും അറിയില്ല അവൾക്ക്..
ആഹ്.. അതാണ് ഈ കുഴപ്പംങ്ങൾ എല്ലാം ഉണ്ടാക്കിയത്.. നീ ചെല്ല്, ചെന്നു റെഡി ആയി വാ മിന്നു… നേരം പോകുന്നു കേട്ടോ..
അവൻ ഒച്ച വെച്ചതും മിന്നുവും റൂമിലേക്ക് പോയി.
അപ്പോളേക്കും ആമി വേഷം ഒക്കെ മാറ്റിയ ശേഷം പോകാൻ തയ്യാറായി നിൽക്കുക ആയിരുന്നു….കാത്തിരിക്കൂ………
[ad_2]