Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 14

[ad_1]

രചന: രഞ്ജു ഉല്ലാസ്

നെറ്റിയിലൂടെ ഒഴുകി വരുന്ന ബ്ലഡ്‌ മുഴുവൻ കഴുകി കളഞ്ഞ ശേഷം ഒരു ടവൽ എടുത്തു ഡെന്നിസ് അമർത്തി പിടിച്ചു.
ഹോ… വല്ലാത്ത വേദനയുണ്ടല്ലോ കർത്താവെ…എന്തോന്ന് വയ്യാവേലി ആയി പോയോ..
പിറുപിറുത്തുകൊണ്ട് ഡെന്നിസ് തിരിഞ്ഞു നോക്കിയതും, അവനെ ദയനീയമായി നോക്കി നിൽക്കുന്നതാണ് കണ്ടത്.

“ഹ്മ്മ്…  ആമിക്ക് കിടക്കാറായില്ലേ”

” വേദന കൂടുതൽ ആണെങ്കിൽ ഒന്ന് ഹോസ്പിറ്റലിൽ പോയി കാണിച്ചാലോ “അവൾ സാവധാനം ചോദിച്ചു.

“ദയവ് ചെയ്തു ഒന്ന് കേറി പോകാമോ ആമി … ഇല്ലെങ്കിൽ ഞാൻ വല്ലോം പറയും കേട്ടോ

“അത് കേട്ടതും ടെന്നീസിനെ ദേഷ്യം വന്നിരുന്നു.പക്ഷെ അത് കേട്ടിട്ടും അവള് അവിടെ തന്നെ നിൽക്കുകയാണ് ചെയ്തത്.ഡെന്നിസ് ചെന്നു 
ഷെൽഫിൽ നിന്നും ബെറ്റാടിയൻ ന്റെ ക്രീം എടുത്തു, എന്നിട്ട് കണ്ണാടിയിൽ നോക്കി കൊണ്ട് സ്വയം,മുറിവിൽ പുരട്ടിയതും ആമി പേടിയോടെ മുഖം കുനിച്ചു..
“ഹോ… വല്ലാത്ത പരവേശം പോലെ… കുറച്ചു വെള്ളമെടുത്തു തന്നെ ആമി…”
അവന്റെ ശബ്ദം കേട്ടതും ആമി കണ്ണ് തുറന്നു. എന്നിട്ട് വെള്ളം എടുക്കാനായി തിരിഞ്ഞു ഓടിപ്പോയി.

ആമി അവനു കുടിക്കാൻ വെള്ളവും എടുത്തു കൊണ്ട് വന്നപ്പോൾ കണ്ണുകൾ അടച്ചു സെറ്റിയിൽ ചാരി കിടക്കുകയാണ് ഡെന്നിസ്.
ഇടയ്ക്കൊക്കെ അവന്റെ പുരികവും നെറ്റിയും ചുളിയുന്നത് കാണാം.. അതിൽ നിന്നും മനസിലാക്കുവാൻ സാധിക്കും എത്രത്തോളം വേദന അവൻ സഹിയ്ക്കുന്നുണ്ട്ന്നു ഉള്ളത്.

തന്റെ മുഖത്തേക്ക് ഒരു തണുത്ത കാറ്റടിച്ചതും ഡെന്നിസ് ഞെട്ടിക്കൊണ്ട് മിഴികൾ തുറന്നു.

നോക്കിയപ്പോൾ ഒരു നിശ്വാസത്തിനു അപ്പുറത്തായി നിന്നു കൊണ്ട് തന്റെ മുറിവിലേക്ക് മെല്ലെ ഊതി വിടുന്ന ആമിയെ അവൻ കണ്ടത്.

ഒരു വേള ഇരു മിഴികളും ഒന്ന് കോർത്തു,, എന്തോ ഒരു കാന്തിക വലയത്തിൽ അകപ്പെടുമ്പോലെ ഒരു തോന്നൽ രണ്ടാൾക്കും അപ്പോൾ തോന്നിയത്, അവന്റെ മിഴികളിലേക്ക് തന്നെ എന്തോ വലിച്ചെടുപ്പിക്കുകയാണെന്ന് ആമിക്ക് തോന്നി..തിരിച്ചു അവന്റെ അവസ്ഥ യും അതിനേക്കാൾ ഉപരി ആയിരുന്നു.ഇത്രമേൽ ഒരു പെണ്ണിന്റെ യും മുഖത്ത് കാണാത്ത എന്തോ ഒരു ഭാവം അവളിൽ വിരിഞ്ഞു നിന്നു.

“ആ വെള്ളം എനിക്ക് കൊണ്ട് വന്നത് ആണെങ്കിൽ ഇങ്ങു തന്നേക്കു ആമി..”

ഡെന്നിസ് പറഞ്ഞതും ആകെ വിളറി വെളുത്തുകൊണ്ട് അവൾ അവന്റെ കൈയിലേക്ക് വെള്ളം നിറച്ച ഗ്ലാസ്‌ കൊടുത്തു..

“ഇച്ചായ… നമ്മൾക്ക് ഹോസ്പിറ്റലിൽ ഒന്ന് പോയാലോ…”

മടിച്ചു മടിച്ചു ആണെങ്കിൽ പോലും ഒടുവിൽ അവൾ മെല്ലെ അവനോട് ചോദിച്ചു.

“തത്കാലം അതിന്റെ ആവശ്യം ഒന്നും ഇല്ല ആമി … താൻ പോയി കിടന്നോ.. നേരം ഒരുപാട് ആയി “

അവൻ പറഞ്ഞ ശേഷവും ആമി അങ്ങനെ തന്നെനിന്നു.

“ആമിക്ക് ചെവി കേട്ട് കൂടെ, അതോ…”

ഡെന്നിസ് വീണ്ടും ശബ്ദം ഉയർത്തി

“എനിക്ക്….. ഞാൻ ആണെങ്കിൽ… ആ ഒരു അവസ്ഥയിൽ “

ഉമിനീർ പോലും ഇറക്കാൻ പാട് പെട്ടു കൊണ്ട് തന്നെ നോക്കി പറയുന്ന ആമിയെ അവൻ കൈ എടുത്തു വിലക്കി.

“ഇനി കുമ്പസാരം ഒന്നും വേണ്ട.. പോയി കിടന്നു ഉറങ്ങാൻ നോക്ക്.. നേരം ഒരു മണി ആയി.”

അല്പം ഗൗരവത്തിൽ തന്നെ ആണ് അവൻ പറഞ്ഞത്.
“സോറി ഇച്ചായാ….. എനിക്ക് ആണെങ്കിൽ… സത്യം ആയിട്ടു ഞാൻ പേടിച്ചു പോയി “

“ആഹ്.. ശരി ശരി…താൻ പോയി കിടന്നോ… ഇനി നാളെ സംസാരിക്കാം “

ഡെന്നിസ് അതും പറഞ്ഞു കൊണ്ട് സെറ്റിയിൽ നിന്നും ഒന്നെഴുനേറ്റു മൂരി നിവർന്നു.

കിടക്കാനായി റൂമിൽ എത്തിയ ശേഷം ഫോൺ എടുത്തു അവൾ സ്വിച് ഓൺ ചെയ്തു.മിന്നു വിന്റെ കുറെ മെസ്സേജ്സ് വാട്ട്‌സാപ്പിൽ വന്നു കിടപ്പുണ്ട്.അതിനു മറുപടി കൊടുത്തപ്പോളേക്കും മിന്നു അവളെ വിളിച്ചിരുന്നു.
നടന്ന കാര്യങ്ങൾ എല്ലാം അവൾ മിന്നുവിനോട് പറഞ്ഞു.
ഈശോയേ.. എന്നിട്ട് അച്ചായന് വല്ല കുഴപ്പവും ഉണ്ടോ..?
“വേദന ഉണ്ടെന്ന് തോന്നുന്നു. എടാ നീ ഒന്ന് വിളിച്ചു നോക്കാമോ.. പ്ലീസ് “അതു പറഞ്ഞു കൊണ്ട് ആമി കരഞ്ഞു.
“ഹ്മ്മ്.. ഞാൻ വിളിക്കാം. നി വെച്ചോ “
മിന്നു പെട്ടന്ന് തന്നെ ഫോൺ കട്ട്‌ ചെയ്ത ശേഷം ഡെന്നിസിനെ വിളിച്ചു.
നാലാമത്തെ ബെല്ലിന് അവൻ ഫോൺ അറ്റൻഡ് ചെയ്തു.
“ഹെലോ.. അച്ചായാ…”
“ആഹ് മിന്നു… നിനക്ക് ഉറക്കം ഒന്നും ഇല്ലെടി “
“അത് പിന്നെ അച്ചായാ, ആമി ഇപ്പൊ എന്റെ ഫോണിലേക്ക് വിളിച്ചു, അച്ചായന്റെ നെറ്റി ഒരുപാട് മുറിഞ്ഞൊ “
അവൾ വല്ലാത്ത ആകുലതയോടെ അവനോട് ചോദിച്ചു.
“ഓഹ്.. അതൊക്കെ അപ്പോൾ തന്നെ അവതരിപ്പിച്ചോ നിന്റെ കൂട്ടുകാരി “
“അച്ചായാ…. ഹോസ്പിറ്റലിൽ പോയി കാണിച്ചാലോ, സ്റ്റിച് വല്ലതും ഇടണോ “

“ഓഹ് വേണ്ട…. അത്രയ്ക്ക് വലിയ മുറിവ് ഒന്നും അല്ലടി കൊച്ചേ, ഇനി എന്തെങ്കിലും ഉണ്ടെങ്കിൽ ഞാൻ നാളെ കാലത്തെ പോയ്കോളാം….”
“അച്ചായാ.. അവള്, അവൾക്ക് അബദ്ധം പറ്റിയതാ,, സോറി “

“ആഹ്.. നീ വെച്ചോ, എനിക്ക് ഉറക്കം വാരുന്നുണ്ട് “
ഒരു കോട്ടുവാ ഇട്ടു കൊണ്ട് അവൻ പറഞ്ഞതും മിന്നു വേഗം ഫോൺ കട്ട്‌ ചെയ്തു.
എന്നിട്ട് ആമിയെ വീണ്ടും വിളിച്ചു 
നീ പേടിക്കേണ്ട എന്നും അച്ചായൻ ഒരു പാവം ആണ്, യാതൊരു സ്വഭാവദൂഷ്യവും ഒന്നും തന്നെ ഇല്ലന്നും, നിനക്ക് അവിടെ വിശ്വസിച്ചു നിൽക്കാം എന്നുമൊക്കെ പറഞ്ഞു കൊണ്ട് അവള് ആമിയെ സമാധാനിപ്പിച്ചു.
കുറച്ചു സമയം ഇരുവരും ഫോണിലൂടെ സംസാരിച്ചു ഇരുന്നു. ശേഷം മിന്നുവിന് ഉറക്കം വരാൻ തുടങ്ങി എന്ന് മനസിലായപ്പോൾ ആമി ഫോൺ വെച്ച്..

ഉറക്കം വരാതെ കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നശേഷം വെളുപ്പാൻകാലമായപ്പോഴാണ് ആമി ഒന്ന് കണ്ണടച്ചത്.
**

കാലത്തെ സാവിത്രി ചേച്ചി വന്നപ്പോൾ നെറ്റിമേൽ ഒരു ചെറിയ കെട്ടൊക്കെ ചുറ്റി നിൽക്കുന്ന ഡെന്നിസിനെയാണ് കണ്ടത്.

“യ്യോ… ഇതെന്തു പറ്റിയതാണ് മോനേ,,,  എവിടെയെങ്കിലും വീണോ”എന്ന് ചോദിച്ചുകൊണ്ട് അവർ ഡെന്നിസിന്റെ അടുത്തേക്ക് ഓടി വന്നു.

“ഹ്മ്മ്… ബാത്റൂമിൽ നിന്നും ഇറങ്ങിയപ്പോൾ ഒന്ന് സ്ലിപ്പ് ആയതാ ചേച്ചി,  സൂക്ഷo ആ ഡോറിന്റെ താഴത്തെ ലോക്കിനിട്ടു പോയി ഇടിച്ചത്…. ആ ഇപ്പൊ കുഴപ്പമൊന്നുമില്ല ചെറിയ വേദനയൊക്കെ ഉണ്ടായിരുന്നു മരുന്നൊക്കെ പുരട്ടിയപ്പോൾ മാറ്റമുണ്ട്..”
മുൻകൂട്ടി നിശ്ചയിച്ചത് പോലെ,  പറഞ്ഞുകൊണ്ട് ടെന്നീസ് സിറ്റൗട്ടിലേക്ക് ഇറങ്ങിപ്പോയി.
ന്യൂസ് പേപ്പർ എടുക്കുവാനായി.
ഹരികൃഷ്ണൻ വെളുപ്പാൻകാലമായപ്പോഴാണ് എത്തിയത്.. വണ്ടി കൊണ്ടുവന്നിട്ടിട്ട്, അവൻ തിരികെ വീട്ടിലേക്ക് പോയിരുന്നു.
പത്രം വായിച്ചുകൊണ്ടിരുന്നപ്പോഴേക്കും ആവി പറക്കുന്ന ചൂട് ചായയുമായി സാവിത്രി അടുത്തേക്ക് വന്നു.
” ഇന്നെന്താ മോനെ കാലത്തേക്ക് ഉണ്ടാക്കേണ്ടത്”
ചായക്കപ്പ് അവന് കൈമാറിക്കൊണ്ട് അവർ ചോദിച്ചു.
” നല്ല അസല് ഗോതമ്പ് പുട്ടും, കേരമീൻ കറിയും ആയിക്കോട്ടെ ചേച്ചി. മീൻകറി ഇരിപ്പുണ്ടോ മിച്ചം “
“ആഹ് ഉണ്ട് മോനെ, കുറച്ചുടേ ഉണ്ട്.. മോനും നമ്മുടെ മിന്നു കൊച്ചിനും പോരേ, അതിനുള്ളത് കാണും “

“മിന്നു ഇന്നലെ രാത്രിയിൽ പോയി ചേച്ചി,, അവളുടെ അപ്പനും അമ്മയും കൂടെ പെട്ടന്ന് മൂത്ത മകളുടെ അടുത്തേക്ക് ഒന്നു പോകണ്ടതായി വന്നു. അപ്പോൾ പിന്നെ അവളെയും കൂട്ടി കൊണ്ട് പോയി “

“അയ്യോ… അതെപ്പോ “

“ഇന്നലെ ഒരു ഏഴുമണി ആയപ്പോൾ “

“ഹ്മ്മ്… നല്ല പിള്ളേരാരുന്നു, ആ മിന്നു കൊച്ചു ഉണ്ടെങ്കിൽ പിന്നെ വീട്ടിൽ ആകെ കൂടി ഒച്ചയും ബഹളവുമൊക്ക ആയിരുന്നു “

“ഹ്മ്മ്… അവൾക്ക്ക് പോകാൻ വല്യ താല്പര്യം ഇല്ലായിരുന്നു, പിന്നെ അപ്പനും അമ്മയും നിർബന്ധം പിടിച്ചാൽ ചെല്ലാതെ നിവർത്തിയില്ലാലോ “

“ആഹ്…അത് ശരിയാ മോൻ പറഞ്ഞത്,..”
ഇരുവരും കൂടി സംസാരിച്ചുകൊണ്ട് നിന്നപ്പോഴാണ് ആമി കുളിയൊക്കെ കഴിഞ്ഞ് ഇറങ്ങിവന്നത്.
ഓറഞ്ചും പച്ചയും നിറം കലർന്ന ഒരു ദാവണിയായിരുന്നു അവളുടെ വേഷം.
ഈറൻ മാറാത്ത നീളൻ മുടിയിഴകൾ ഇരുവശത്തു നിന്നുമായി എടുത്തു കുളിപ്പിന്നൽ പിന്നി ഇട്ടിരിക്കുന്നു..
“അയ്യോടാ ആമികൊച്ചു ഇവിടെ ഉണ്ടായിരുന്നോ “
അവളെ കണ്ടതും ഒരു പുഞ്ചിരിയോടുകൂടി സാവിത്രി ചേച്ചി ചോദിച്ചു..
അപ്പോഴാണ് ഡെന്നീസും പിന്തിരിഞ്ഞു നോക്കിയത്..
ദാവണി ഒക്കെ ചുറ്റി ഒരു അസ്സൽ അയ്യര് കുട്ടിയായി നിൽക്കുന്ന അവളെ കണ്ടതും അവനു അവളോട് ഒരു വാത്സല്യം ആണ് തോന്നിയത്… തന്റെ മിന്നുവിനെ പോലെ തന്നെ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button