Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 16

[ad_1]

രചന: രഞ്ജു ഉല്ലാസ്

അപ്പോളാണ് ഒരു ബൈക്ക് വരുന്നത് ഇരുവരും കണ്ടത്.
അത് ഹരികൃഷ്ണൻ ആയിരുന്നു.

തിടുക്കത്തിൽ ബൈക്കിൽ നിന്നും ഇറങ്ങി വരുന്ന ഹരിയെ കണ്ടതും ഡെന്നിസിനു എന്തോ അപകടം മണത്തു..

“ഇച്ചായാ…..”

“എന്നതാടാ ഹരിയെ… കാലത്തെ തന്നെ…”

“അപ്പച്ചി അകത്തുണ്ടോ   “

“ഹ്മ്മ്… ഉണ്ടെടാ.. എന്നാ പറ്റി, എന്തെങ്കിലും പ്രശ്നം ഉണ്ടോ “

“ആഹ്.. ഒരു ചെറിയ പ്രശ്നം ഉണ്ട്… അപ്പച്ചിയെ കൂട്ടി കൊണ്ട് പോകാന ഞാൻ വന്നേ “

“എന്നാടാ “

“അത് പിന്നെ ഇച്ചായാ, ചിറ്റപ്പൻ ഒരു അവിവേകം കാണിച്ചു…”
. “ങ്ങെ….. “

“ഹ്മ്മ്…. കെട്ടി തൂങ്ങി,,, എന്നതാ കാര്യം എന്നൊന്നും ആർക്കും അറിയില്ല… ആ പീടികയുടെ പിന്നിലെ റബ്ബർ തോട്ടത്തിൽ “

“ശോ….. എന്നാ കഷ്ടം ആണോ, ഇനി ഇപ്പൊ എന്ത് ചെയ്യും.. പോലീസ് ഒക്കെ വന്നോ “

“ഇല്ല.. സ്റ്റേഷനിൽ അറിയിച്ചിട്ടുണ്ട് പക്ഷേ ഇതുവരെ പോലീസ് ഒന്നും എത്തിയിട്ടില്ല എന്നാണ് അറിഞ്ഞത്..”

“ഞാനിപ്പോ എന്നാ പറഞ്ഞാടാ ചേച്ചിയേ നിന്റെ കൂടെ അയക്കുന്നത്…”

” യോ ഇച്ചായനും കൂടി എന്റെ ഒപ്പം വരണം,എനിക്ക് അപ്പച്ചിയെ ഒറ്റയ്ക്ക് കൊണ്ടുപോകുന്നത് ഓർക്കാൻ കൂടി മേല… “

“ഞാനോ….”

“ആഹ്… ഒന്നു വാ ഇച്ചായ… പ്ലീസ് “

ഇരുവരുടെയും സംസാരം കേട്ടുകൊണ്ട് ആമി വിറങ്ങലിച്ചു നിൽക്കുകയാണ്….

അപ്പോളേക്കും സാവിത്രി ചേച്ചിയും അവിടേക്ക് ഇറങ്ങി വന്നു.

“ആഹ്… ഹരിയാരുന്നോ.. നിനക്ക് ഇന്നു ജോലിക്ക് ഒന്നും പോകണ്ടെടാ “

“ഹ്മ്മ്… പോണം അപ്പച്ചി “

“നീ ഇപ്പൊ ചുമ്മാ വന്നത് ആണോ, അതോ “

ഹരിയുടെ മുഖം കണ്ടിട്ട്  സാവത്രി ചേച്ചിക്ക് എന്തോ പന്തികേട്  പോലെ തോന്നി.

“ചേച്ചി… ഇവൻ വന്നത്, ചേച്ചിയേ ഒന്നു വീട്ടിലേക്ക് കൂട്ടി കൊണ്ട് പോകാനാ…”
.
ഡെന്നിച്ചൻ തന്റെ താടി, വലം കൈയാൽ ഉഴിഞ്ഞുകൊണ്ട് അവരോടു പറഞ്ഞു

“ങ്ങെ… എന്നെയോ…”

“ആഹ് “

“എന്നാടാ… ഹരിക്കുട്ടാ, ഞാൻ ഇപ്പൊ അങ്ങോട്ട് വന്നിട്ട് എന്തോ ചെയ്യാനാ “
“അത് പിന്നെ അപ്പച്ചി….”
അവന്റെ വാക്കുകൾ മുറിഞ്ഞു.

“ചേച്ചി…. അതൊക്കെ അവിടെ ചെന്നിട്ട് പറയാം, തത്കാലം ചേച്ചി വരാൻ നോക്ക്” എന്നു പറഞ്ഞുകൊണ്ട് ടെന്നീസ് തന്റെ മുറിയിലേക്ക്  വേഗത്തിൽ കയറി പോയി..

“എന്നാടാ ഹരി… എന്തെങ്കിലും പ്രശ്നം ഉണ്ടോ…നീ എന്തെങ്കിലും ഒളിപ്പിക്കുന്നുണ്ടോ… എന്തെടാ…”

സാവിത്രി ചേച്ചി കരയാൻ തുടങ്ങി കഴിഞ്ഞിരുന്നു…

ഇല്ലപ്പച്ചി..ഒന്നും ഇല്ലന്നേ… അപ്പച്ചി ചുമ്മാ കരഞ്ഞു ബഹളം വെയ്ക്കല്ലേ…

“പിന്നെ എന്താടാ…. ചിറ്റപ്പൻ എന്ത്യെ… നീ കണ്ടാരുന്നോ… കാലത്തെ പണിക്ക് പോയതാ… ഇനി ആ മനുഷ്യന് എന്തേലും പറ്റിയോ ന്റെ മുത്താരമ്മേ….”

അവർ വീണ്ടും കരഞ്ഞു..

ആമി..

ഡെന്നിസ് മുറിയിൽ നിന്നു വിളിച്ചതും ആമി അകത്തേക്ക് ഓടി ചെന്നു..

ചെന്ന വഴിക്ക് വാതിൽ പടിയിൽ ശക്തിയായി അവളുടെ നെറ്റിയും മുട്ടി.

“ഹോ.. ഇതെന്നതാ ആമി.. കൊച്ചു കുട്ടിയാണോ നീയ്.. ഇങ്ങനെ ഓടിപിരണ്ടു വീഴാനും തട്ടാനും ഒക്കെ “
. അവൻ വഴക്ക് പറഞ്ഞതും ആമിടെ മുഖം കുനിഞ്ഞു.

“ഞാനേ, അവരുടെ ഒപ്പം പോകുവാ… നീ വാതിലടച്ചു ഇവിടെ ഇരുന്നോണം, ആരെങ്കിലും വന്നാല് ജനാല വഴി, നോക്കിക്കോണം, എന്ന് കരുതി വാതിൽ തുറക്കാനൊന്നും പോയേക്കരുത്… എന്നെ വിളിച്ചാൽ മതി.. കേട്ടല്ലോ.

അവൾക്ക് വേണ്ട നിർദേശങ്ങൾ ഒന്നൊന്നായി കൊടുക്കുകയാണു ഡെന്നിസ്.

എല്ലാം തലയാട്ടിക്കൊണ്ട് ആമി സമ്മതിക്കുന്നുമുണ്ട്.

പെട്ടെന്ന് അവന്റെ ഫോൺ ബെൽ അടിച്ചു.

വേഗം തന്നെ ടെന്നീസ് കോൾ അറ്റൻഡ് ചെയ്തു, ഫോൺ കാതിലേക്ക് ചേർത്തു..

“ഹെലോ…. ആഹ് എടാ… ഹ്മ്മ് അയച്ചിട്ടുണ്ടോ… നോക്കട്ടെ, ഒരു മിനിട്ട് “

ഡെന്നിസ് ഫോൺ കട്ട്‌ ആക്കാതെ തന്നെ വാട്സ്ആപ്പ് തുറന്നു.

ഒരാൾ തൂങ്ങി നിൽക്കുന്ന ഫോട്ടോ ആയിരുന്നു അത്..

അവന്റെ തൊട്ടരുകിൽ നിന്ന ആമിയും ഫോണിലേക്ക് എത്തി നോക്കി.

അത് കണ്ടതും ഉറക്കെ നിലവിളിക്കാനായി ആമി വായ തുറന്നതുo, ഡെന്നിസ് അവളുടെ വായ ഇടം കൈ കൊണ്ട്, അവളെ ചുവരിലേക്ക് ചേർത്തു കൊണ്ട് പെട്ടന്ന് പൊത്തി പിടിച്ചു.
എന്നിട്ട്  വേഗം,തന്നെ ഫോൺ കട്ട്‌ ചെയ്തു.

“. മിണ്ടിപോകരുത് കേട്ടോ… ഇപ്പൊ വിളിച്ചത് പോലീസ് സ്റ്റേഷനിൽ നിന്ന് ആണ്…അവരെങ്ങാനും നിന്റെ ശബ്ദം കേട്ടാൽ… അതോടുകൂടി തീരും..”

അവൻ അവളുടെ മുഖത്തേക്ക്, തന്റെ മുഖം അടുപ്പിച്ചു കൊണ്ട് ശബ്ദം താഴ്ത്തി പറഞ്ഞു..

ആമിയുടെ കണ്ണുകൾ ആണെങ്കിൽ മിഴിഞ്ഞു നിൽക്കുകയാണ്..

അത്രമേൽ അടുത്തേക്ക് ചേർന്നു കൊണ്ട് ആണ് ഡെന്നിസ് നിൽക്കുന്നത്.

അവനും ഒരു വേള എല്ലാം മറന്നു കൊണ്ട് അവളുടെ മുഖത്തേക്ക് നോക്കി..

ഇരു നിശ്വാസങ്ങളും, പരസ്പരം പുൽകി..

ഡെന്നിച്ച….

ഹരി വിളിയ്ക്കുന്നത് കേട്ടതും ഡെന്നിസ് പെട്ടന്ന് അവളിൽ നിന്നും അകന്നു മാറി.

പുറത്തേക്ക്പോകാനായി തുനിഞ്ഞതും ആമി അവനെ വിളിച്ചു.

“ഇച്ചായ…പെട്ടന്ന് വരില്ലേ.. എനിക്ക് ഒറ്റയ്ക്ക് പേടിയാ….”
. തന്നെ നോക്കി നീ സഹായതയോട് കൂടി പറയുന്ന ആമിയെ , കണ്ടതും പറഞ്ഞറിയിക്കാനാവാത്ത ഒരു കുഞ്ഞു നൊമ്പരം, വന്നു തന്നിൽ തഴുകുന്നതായി അവന് തോന്നി 

താൻ പേടിക്കുവൊന്നും വേണ്ട… ഞാൻ പെട്ടന്ന് വരാം…മാക്സിമം ഒരു മണിക്കൂറു.
അതും പറഞ്ഞുകൊണ്ട് ഡെന്നിസ് ഹരിയുടെ അടുത്തേക്ക് ചെന്നു.

സാവിത്രി ചേച്ചി ആണെങ്കിൽ കരഞ്ഞുകൊണ്ട്, ഹരിയുടെ അടുത്ത് നിൽപ്പുണ്ട്.

“ആ കൊച്ചെന്തിയെ… അതിവിടെ തനിച്ചു ആണല്ലോ “
ഡെന്നീസിന്റെ പിന്നിലേക്ക് നോക്കിക്കൊണ്ട് അവര് ചോദിച്ചു…

അതൊന്നും കുഴപ്പമില്ല ചേച്ചി, ഞാൻ പെട്ടെന്ന് ഇങ്ങു തിരിച്ചെത്തിക്കോളാം.

തന്റെ  ഇന്നോവ എടുത്തു വട്ടം ചുറ്റിച്ചു കൊണ്ട് ഡെന്നിസ് തിരിച്ചു,,

എന്നിട്ട് വേഗത്തിൽ വണ്ടി ഓടിച്ചുപോയി..
*

മിന്നുവിനെ വിളിച്ച് അപ്പോൾ തന്നെ ആമി കാര്യങ്ങളൊക്കെ പറഞ്ഞിരുന്നു..

ശോ കഷ്ടമായിപ്പോയല്ലോ ആമീ…. ഇനി ആ ചേച്ചിയുടെ അവസ്ഥ എന്തായിരിക്കും അല്ലേ….

മിന്നുവിനും അവരുടെ കാര്യം ഓർത്തപ്പോൾ സങ്കടമായിരുന്നു..

ഒന്ന് രണ്ട് ദിവസങ്ങളിലെ അടുപ്പം ഒള്ളുവെങ്കിലും,  സാവിത്രി ചേച്ചിയോട്, ആമക്കും മിനുവിനും ഒരു പ്രത്യേക അടുപ്പമൊക്കെ ഉണ്ടായിരുന്നു..

അവരിവിടെ ഉള്ളതുകൊണ്ട് ആമിക്ക് അല്പം ധൈര്യവും ആയിരുന്നു.

ഇനി എന്നാണോ അവര് മടങ്ങി വരുന്നത്…
അത് ഓർത്തപ്പോൾ അവൾക്ക് വിഷമം തോന്നി..

ഒരുപാട് സമയം ഒന്നും മിന്നുവിനോട് സംസാരിക്കുവാൻ അവൾക്ക് സാധിച്ചില്ല കാരണം മിന്നു തിരക്കിലായിരുന്നു…. വൈകുന്നേരം  12 മണിക്കാണ് അവർക്ക് പോകേണ്ട ഫ്ലൈറ്റ്. അതുകൊണ്ട് പാക്കിംഗിന്റെ അവസാന ഘട്ടങ്ങളിൽ ആയിരുന്നു മിന്നുവും  വീട്ടുകാരും 
ഫോൺ വച്ചശേഷം ആമി അടുക്കളയിലേക്ക് വന്നു.
പുട്ടിന് നനച്ചു വെച്ചിട്ടുണ്ടായിരുന്നു, സാവിത്രി ചേച്ചി.

ഇച്ചായൻ വന്നിട്ട്,ഉണ്ടാക്കിയാൽ മതി, ചൂടോടെ ആകുമ്പോൾ കഴിക്കാല്ലോ… എന്ന് കരുതി അവൾ അത് എടുത്ത് ഫ്രിഡ്ജിലേക്ക് വെച്ചു.

എന്നിട്ട് കുറച്ചു ചൂടുവെള്ളം എടുത്ത് കുടിച്ച ശേഷം, അവൾ വെറുതെ അടുക്കളയിൽ ചടഞ്ഞു കൂടി ഇരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button