അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 17
[ad_1]
രചന: രഞ്ജു ഉല്ലാസ്
ഡെന്നിസ് മടങ്ങി വന്നപ്പോൾ രാത്രി 8 മണി ആയിരുന്നു.
പോലീസ് സ്റ്റേഷനിലും അതേപോലെ തന്നെ ഹോസ്പിറ്റലിലും ഒക്കെ പോകാൻ ഹരിയുടെ ഒപ്പം അവനും കൂടി.. കോട്ടയം മെഡിക്കൽ കോളേജിൽ വെച്ച് ആയിരുന്നു പോ സ്റ്റ് മോ ർ ട്ടം നടത്തിയത്..
ഡെന്നിസിന്റെ പരിചയത്തിൽ ഉള്ള ആരോടോ ഒക്കെ പറഞ്ഞു പെറുക്കിയാണ് എല്ലാം വേഗത്തിൽ നടത്തിയത്.
അത് എല്ലാം കഴിഞ്ഞു തിരികെ കട്ടപ്പന എത്തുമ്പോൾ 5മണി.. അന്ന് തന്നെ ശവ ദാഹവും നടത്തിയിരുന്നു. കാരണം അവർക്ക് ആണെങ്കിൽ കാണാൻ മാത്രം ആരും പുറത്തു നിന്നു ഒന്നും വരാൻ ഇല്ലായിരുന്നു… അതുകൊണ്ട് ആയിരുന്നു വൈകിട്ട് എല്ലാം നടത്തിയത്..
സാവിത്രി ചേച്ചിയുടെ വാവിട്ട നിലവിളി ആയിരുന്നു ഡെന്നിസിന്റെ കാതിൽ അപ്പോഴും മുഴങ്ങിയത്..
വണ്ടി കൊണ്ട് വന്നു പോർച്ചിലേക്ക് കയറ്റി ഇട്ട ശേഷം ബ്രൂട്ടസിന്റെ അടുത്തേക്ക് ഒന്നു ചെന്നു.
ടാ….. നിനക്ക് വിശന്നു ഇരിക്കുവാണെന്ന് അറിയാം.. പക്ഷെ എന്നാ ചെയ്യാനാ…. അവസ്ഥ ഇത് ആയി പോയി കേട്ടോ…
അവന്റെ നെറ്റിയിലും കഴുത്തിലും ഒക്കെ ഒന്നും തലോടിയ ശേഷം ഡെന്നിസ്, കാളിംഗ് ബെലിൽ വിരൽ അമർത്താൻ തുടങ്ങിയതും ആമി വാതിൽ തുറന്നിരുന്നു.
അവനെ കണ്ടതും ആ മുഖത്ത് പല പല ഭാവങ്ങൾ മിന്നി മാഞ്ഞു
.
ആശ്വാസത്തിന്റ നിഴൽ വെട്ടം പോലെ…പെട്ടന്ന് ആയിരുന്നു അവന്റെ നെറ്റിയിലെ ബാൻഡ്എഡിൽ അവളുടെ മിഴികൾ ഉണ്ടാക്കിയത്..
“ഇച്ചായ… നെറ്റിയ്ക്ക് വേ.. വേദന വല്ലതും ഉണ്ടോ..”
“ഹേയ്…. ഇല്ലെടോ…അതൊക്കെ ഇന്നലെ ത്തന്നെ മാറിയിരുന്നു “
അവൻ അകത്തേക്ക് കയറിയ ശേഷം പിന്തിരിഞ്ഞു കൊണ്ട് വാതിലു ലോക്ക് ചെയ്തു.
“ഇന്ന് തന്നെ അടക്കവും നടത്തി അല്ലേ…”
“ആഹ്… ആരും വരാനും കാണാനും ഒന്നും ഇല്ലായിരുന്നു,, ആകെ കൂടി ഉള്ളത് ഒരു മകൾ മാത്രം ആണ്,അവളെ കെട്ടിച്ചു വിട്ടത് കമ്പിളികണ്ടം എന്നൊരു സ്ഥലത്ത….. അവളും കെട്ടിയോനും മക്കളും ഒക്കെ കാലത്തെ വന്നിരിന്നു…
ഡെന്നിസ് സെറ്റിയിലേക്ക് അമർന്നു കൊണ്ട് അവളോടായി പറഞ്ഞു.
“സാവിത്രി ചേച്ചി…. പാവം….”
“ആഹ്, എന്ത് ചെയ്യാനാ,, ഓരോ തോന്നാ ബുദ്ധി ചെയ്തു വെച്ചിട്ട്, അയാള് ഒരൊറ്റ പോക്കും പോയി…”
അവൻ കണ്ണുകൾ അടച്ചു സെറ്റിയിൽ ചാരി കിടന്നു..
കുറച്ചു സമയത്തേക്ക്
“ഇച്ചായനു കാപ്പി എടുക്കട്ടേ..”
ആമി ചോദിച്ചതും അവൻ മിഴികൾ ചിമ്മി തുറന്നു.
“ഹ്മ്മ്…. ഒരു കട്ടൻ ഇട് “
കേൾക്കേണ്ട താമസം അവൾ അടുക്കളയിലേക്ക് ഓടി പോയി..പെട്ടന്ന് തന്നെ എടുത്തു കൊണ്ട് വരികയും ചെയ്തു.
“താൻ എന്തെങ്കിലും കഴിച്ചോ ആമി .”?
അവൾ കൊടുത്ത കാപ്പി മേടിച്ചു കുടിക്കുന്നതിനിടയിൽ ഡെന്നിസ് അവളോട് ചോദിച്ചു.
“ഹ്മ്മ്… ഉച്ചക്ക് ചോറും കറികളും ഉണ്ടാക്കി “
“ഹ്മ്മ്…..”
കാപ്പി കുടിച്ച ശേഷം, അവൻ അടുക്കളയിലേക്ക് വന്നു. ആമി അപ്പോൾ കറികൾ ഒക്കെ ചൂടാക്കുവാൻ തുടങ്ങുക ആയിരുന്നു. “
ഡെന്നിസ് ചെന്നു ഫ്രിഡ്ജ് തുറന്ന ശേഷം, ചിക്കൻ കറി എടുത്തു കൊണ്ട് വന്നു തണുക്കാനായി വെച്ചു..
“ബ്രൂട്ടസ് ഒന്നും കഴിച്ചില്ലല്ലോ…ചോറൂo ചിക്കനും കൂടി കൊടുക്കാം “
“ഞാൻ അവനു ഫുഡ് ഒക്കെ കൊടുത്തായിരുന്നു ഇച്ചായ….”
“എന്നത്…”അവന്റെ നെറ്റി ചുളിഞ്ഞു
“തൈരും ചോറും….”
അത് കേട്ടതും അവനു ചിരി വന്നു.
“എന്നിട്ട് ബ്രൂട്ടസ് കഴിച്ചോ..”
“പിന്നില്ലേ… ഒരൽപ്പം പോലും മാറ്റി വെയ്ക്കാതെ കഴിച്ചു…”
വിടർന്ന മിഴികളോട് കൂടി തന്നെ നോക്കി പറയുന്നവളെ അവൻ നോക്കി.പെട്ടന്ന് ആണ്ഡെന്നിസ് ഒരു കാര്യം ഓർത്തത്…
ആമി… നിന്നോട് വെളിയിലേക്ക് ഇറങ്ങരുത് എന്ന് ഞാൻ പ്രേത്യേകം പറഞ്ഞത് അല്ല്യോ…. “
“ആരും ഇല്ലായിരുന്നു ഇച്ചായ.. ഞാൻ നോക്കീട്ട് ആണ് ഇറങ്ങിയേ.. “
“പറയുന്നത് അനുസരിച്ചാൽ മതി, ഇങ്ങോട്ട് കൂടുതൽ സംസാരം ഒന്നും വേണ്ട, കേട്ടല്ലോ…”
അവൻ ആമിയോട് ദേഷ്യപ്പെട്ടു..
“സത്യം ആയിട്ടും ഞാൻ നോക്കീതാണ്, മുകളിലെ മുറിയിലും പോയി എല്ലാം പരിശോധിച്ച്,”
“ഞാൻ ആമിയോട്, വിശദീകരണം ഒന്നും ചോദിച്ചിട്ടില്ല, പുറത്തേക്കിറങ്ങരുത് എന്നുള്ളത് തന്നോട് ഞാൻ ഫോൺ വിളിച്ചപ്പോൾ വ്യക്തമാക്കിയതല്ലേ, ഞാൻ ഇല്ലാത്ത നേരത്ത് ആരെങ്കിലും കണ്ടെങ്കിൽ, എന്തെങ്കിലും പ്രശ്നമുണ്ടായാൽ ഇനി അതിന്റെ പിറകെയും ഞാൻ വേണം തൂങ്ങാൻ… അറിയാല്ലോ തനിക്ക്…
ഒന്നും രണ്ടുമല്ല ഇത്രയും പ്രായമായത് അല്ലേ തനിക്ക്, പറയുന്നതൊക്കെ അനുസരിക്കാൻ ഉള്ള പ്രാപ്തി ആയതു ആണെന്ന് ഓർത്തോ കേട്ടോ. അനുസരിച്ചാൽ തനിക്ക് കൊള്ളാം”
താക്കീത് പോലെ ആമിയോടായി പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും ഇറങ്ങി പോയി.
പാവം ആമി. അവൾക്ക് ആണെങ്കിൽ പെട്ടന്ന് സങ്കടം വന്നു… കണ്ണുകൾ ഒക്കെ നിറഞ്ഞു തൂവി, കാഴ്ചയെ മറച്ചു…
ഡെന്നിസ് തന്റെ മുറിയിലേക്ക് പോയി.. ഒന്നു കുളിച്ചു ഫ്രഷ് ആവണം… ആകെ വലഞ്ഞു പോയിരിന്നു ഇന്ന്…
അവൻ ഫോൺ എടുത്തു ചാർജ് ചെയ്യാനായി ഇട്ട ശേഷം വാഷ് റൂമിലേക്ക്പോയി v
കുളി ഒക്കെ കഴിഞ്ഞ ശേഷം,പതിവ് പോലെ, തന്നെ ജുബ്ബ യും വെള്ളമുണ്ടും ഒക്കെ ഉടുത്തു കൊണ്ട് ഡെന്നിസ് ഇറങ്ങി വന്നു….
ആമിയെ അവിടെ എങ്ങും കാണാഞ്ഞപ്പോൾ അവൻ മുകളിലേക്ക് ഒന്നു നോക്കി. ഇനി കയറി പോയോ ആവൊ.. അടുക്കളയിൽ നിന്നും പാത്രത്തിന്റെ ശബ്ദം കേട്ടപ്പോൾ അവൾ അവിടെ ഉണ്ടെന്ന് ഉള്ളത് ഡെന്നിസിനു മനസിലായി.
“നല്ല വിശപ്പ്, നമ്മൾക്ക് ഫുഡ് കഴിച്ചാലോ ആമി “
ചോദിച്ചു കൊണ്ട് അടുക്കളയിലേക്ക് ചെന്ന ഡെന്നിസ് കണ്ടതു കരഞ്ഞു കൊണ്ട് നിൽക്കുന്ന ആമിയെ ആണ്.
ആമി….
അവൻ വിളിച്ചതും അവള് കണ്ണീർ തുടച്ചു കൊണ്ട് പെട്ടന്ന് തിരിഞ്ഞു..
“താൻ കരയുവാണോ….”
അവൻ അവളുടെ അടുത്തേക്ക് ചെന്നു കൊണ്ട് ആമിയെ സൂക്ഷിച്ചു നോക്കി.
അല്ലെന്ന് അവൾ ചുമൽ ചലിപ്പിച്ചു കാണിച്ചു, അപ്പോളേക്കും ആ മിഴികൾ വീണ്ടും തുളുമ്പി.
“എന്താ ആമി… എന്തിനാ കരയുന്നെ “
“ഒന്നുമില്ല…”
“പെട്ടന്ന് എന്താ പറ്റിയേ… കണ്ണൊക്കെ നിറഞ്ഞല്ലോ “
അവൻ അല്പം അധികാരത്തോടെ അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനായി വിളമ്പി വെച്ച ശേഷം ഞാൻ ഹോളിൽ വന്നിരുന്നു.
ആ സമയത്ത് ഒരു വണ്ടിയുടെ ശബ്ദം കേട്ടപ്പോൾ, ഇച്ചായൻ ആണെന്ന് കരുതി നോക്കിയത് ആയിരുന്നു. പക്ഷെ അത് മറ്റേതോ വണ്ടി പോയത് ആണ്. അപ്പോളേക്കും ബ്രൂട്ടസ്, എന്നെ നോക്കി കുരച്ചു, എന്നിട്ട് അവന്റെ ഫുഡ് കൊടുക്കുന്ന പാത്രം മാറ്റി ശബ്ദം ഉണ്ടാക്കി. അത് കണ്ടപ്പോൾ എനിക്ക് വിഷമം ആയി പോയി… അതാണ്…. സോറി…… അതും പറഞ്ഞു കൊണ്ട് ആമി ഇരു കൈകളും പൊത്തി പിടിച്ചു കൊണ്ട് വിങ്ങി പൊട്ടി…….കാത്തിരിക്കൂ………
[ad_2]