അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 41
രചന: രഞ്ജു ഉല്ലാസ്
ഡെന്നിസ്, ആമിയെയും ചേർത്ത് പിടിച്ചു കൊണ്ട് ഹോളിലെ സെറ്റിയിൽ പോയി ഇരുന്നു.
എന്നിട്ട് അവളുടെ വലം കയ്യിൽ തന്റെ വിരലുകൾ കോർത്തുകൊണ്ട്, അവൻ മടിയിലേക്കു വച്ചു.
” എന്റെ ആമികൊച്ചേ നിനക്ക് ഇത്രയ്ക്ക് പേടിയാണോടി, ഇപ്പോളും വിറയൽ മാറിയിട്ടില്ലലോ…”
“അവരൊക്കെ പെട്ടന്ന് വന്നപ്പോൾ… എനിക്ക് പിടിച്ചു നിൽക്കാൻ ആയില്ല ഇച്ചായ “
, “എന്നിട്ട് ആ നീയാണോ ഇങ്ങനെ പ്രേമിക്കാൻ വേണ്ടി ഇറങ്ങിയത്, ഇച്ചായൻ മാത്രം മതി ഇച്ചായൻ ഇല്ലാതെ ഒരു ജീവിതമില്ല, ആരുടെയെങ്കിലും മുന്നിൽ തലകുനിക്കുന്നുണ്ടെങ്കിൽ അത് ഇച്ചായന്റെ മുൻപിൽ മാത്രമാണ്, എന്തൊക്കെ മാസ് ഡയലോഗ് ആയിരുന്നു, എന്നിട്ടിപ്പോൾ ദേ കിടക്കുന്നു.”
അവൻ പറയുന്നത് കേട്ടുകൊണ്ട് ആമി മുഖം കുനിച്ചിരുന്നു.
“ആമികൊച്ചേ,എതിർപ്പുകൾ ഒക്കെ വരും എന്ന് എനിക്ക് വ്യക്തമായി അറിയാമായിരുന്നു, കാരണം എന്റെ അപ്പനും അമ്മയും അല്ലേ, അവർക്ക് ഈ ഒരു കല്യാണം അംഗീകരിച്ച തരാൻ ഒരുപാട് ബുദ്ധിമുട്ട് ഉണ്ടാകും.സ്വാഭാവികം..
പിന്നെ….. അവര് നാട്ടിൽ ഇല്ലാത്ത സ്ഥിതിക്ക് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാവില്ല എന്നാണ് ഞാൻ സത്യത്തിൽ കരുതിയത്,എല്ലാം അറിഞ്ഞു കേട്ട് വരുമ്പോഴേക്കും, നിന്റെ വയറ്റിൽ ഒരു കൊച്ചിനെ കൂടെ സെറ്റാക്കിയാല് പിന്നെ ഒരുപാട് പ്രശ്നങ്ങൾ ഒന്നും കാണില്ലെന്ന് ഞാൻ വിചാരിച്ചത്. ഇത്ര തിടുക്കപ്പെട്ട് എല്ലാരും കൂടി നാട്ടിലേക്ക് വരുമെന്ന് ആരു കണ്ടു.”
ഉള്ളിലുള്ളത് മറച്ചുവയ്ക്കാതെ കൊണ്ട് ടെന്നീസ് ആമിയെ നോക്കി പറഞ്ഞു.
” ഇനിയിപ്പോ എന്ത് ചെയ്യും ഇച്ചായാ,അവര് അടങ്ങിയിരിക്കുമെന്ന് തോന്നുന്നുണ്ടോ “?
” എന്നാ ചെയ്യാനാടീ, വന്നാൽ വന്നേന്റെ ബാക്കി, നോക്കും അത്രതന്നെ “
“ഞാൻ…. ഞാൻ തിരിച്ചു പോയാലോ ഇച്ചായ “
മടിച്ചു ആണെങ്കിൾ പോലും ആമി ചോദിച്ചു
“എന്നിട്ടോ “
” എവിടെയെങ്കിലും പോയി ജീവിച്ചോളാം “
” അത്രമാത്രം പേടിയാണോ നിനക്ക്”?
“ഹ്മ്മ് “
” ഭീരുക്കൾ ആടി പെണ്ണേ ഒളിച്ചോടുന്നത്, നിന്നെ കെട്ടിയത്, കുരിശിങ്കൽ വീട്ടിലെ ഡെന്നിസ് ആണ്, അതുകൊണ്ട് തൽക്കാലം നീ എവിടേക്കും പോകുന്നില്ല, ഞാൻ എവിടെയാണോ ഉള്ളത് അവിടെ തന്നെയായിരിക്കും ഇനിയുള്ള കാലം മുഴുവൻ നീയും, ആരൊക്കെ എന്തൊക്കെ പറഞ്ഞ് ഉണ്ടാക്കാൻ വന്നാലും, ഡെന്നിസിന്റെ അടുത്ത് ഒരു വിളച്ചിലും നടക്കില്ല, ഇത് ആള് വേറെയാടി പെണ്ണേ “
അവൻ ആമിയെ ചേർത്തു പിടിച്ചു.
“അത്രക്ക് ഉശിരുണ്ടോ ചെക്കാ….”
ആമി അവന്റെ നെഞ്ചിലേക്ക് ചേർന്ന് ഇരുന്നു കൊണ്ട് ചോദിച്ചു.
“ഇപ്പൊ കാണിച്ചു തരണോ, അതോ രാത്രി ആയിട്ട് മതിയോ “
. കാതോരം അവൻ ചോദിച്ചതും ആമി ഞെട്ടി പിടഞ്ഞു മാറി.
“ആഹ്, അടങ്ങി കിടക്കടി ആമി കൊച്ചേ, എങ്ങോട്ടാ ഇത്ര തിടുക്കപ്പെട്ട ഓടുന്നത് “
അവൻ അല്പം കൂടി ആമിയെ തന്നിലേക്ക് ചേർത്തു കൊണ്ട്, മടിയിലേക്ക് ഇരുത്തി അവളുടെ കാതോരം മൊഴിഞ്ഞു.
ശേഷം അവളുടെ ആലില വയറിൽ കൂടി ഇരു കൈകൾ കൊണ്ടും ഒന്നു തഴുകിയ ശേഷം, നാഭിചുഴിയിൽ ചൂണ്ടു വിരൽ കൊണ്ട് ഒന്നു കശക്കിയതും ആമി പൊള്ളി പിടഞ്ഞു..
ഇച്ചായ…
അവളൊന്നു കുറുകിയതും ഡെന്നിസ് ഒന്നുകൂടി ആ പ്രവർത്തി ആവർത്തിച്ചു.
എന്നിട്ട് അവളുടെ മുടിചുരുളിൽ മുഖം പൂഴ്ത്തി കൊണ്ട് പിൻ കഴുത്തിൽ നാവ് കൊണ്ട് ഒന്ന് ഉഴിഞ്ഞു.
ഒരേങ്ങലോട് കൂടി ആമി തിരിഞ്ഞു വന്നതും അധരങ്ങൾ തമ്മിൽ ഒന്ന് ഉരസി.
ഇടുപ്പിൽ അവന്റെ കൈ ഒന്ന് അമർന്നു..
വീണ്ടും ഒരു പൊൻ വസന്തം..
മധുരമേറിയ ഒരു വീണ മീട്ടും പോലെ നുകരുകയാണ് അവൻ, തന്റെ പ്രാണന്റെ ഇരു ദളങ്ങളും.
തന്റെ മടിയിൽ ഇരിക്കുന്നവളുടെ ഭാരം പൂർണമായും അവനിലേക്ക് വന്നു കൊണ്ടേ ഇരുന്നു.
അല്പം കഴിഞ്ഞതും അവൻ പതിയെ അവളെ സ്വതന്ത്രയാക്കി.
കാരണം കുറച്ചു മുന്നേ പെണ്ണ് ശ്വാസം കിട്ടാതെ പിടഞ്ഞത് കൊണ്ട്.
“ഇനി രാത്രി ആവട്ടെ അല്ലേ….. ഇല്ലെങ്കിൽ പിന്നെ എന്റെ കൊച്ചിന് നാണം വന്നാലോ “
പറഞ്ഞു കൊണ്ട് ഡെന്നിസ് ഒന്ന് നോക്കിയപ്പോൾ ആമി അവന്റെ താടിയിലിലൂടെ ഒന്ന് തലോടുകയായിരുന്നു.
ബ്രൂട്ടസ് വെളിയിൽ കിടന്ന് കുരച്ചതും ഡെന്നിസും ആമിയും ഒരുപോലെ വെളിയിലേക്ക് നോക്കി.
“ആരോ വന്നല്ലോ ഇച്ചായ….”
ആമി അവന്റെ മടിയിൽ നിന്നും എഴുന്നേറ്റു കൊണ്ട് പറഞ്ഞു.
“ഹ്മ്മ്… നോക്കട്ടെ “
ഡെന്നിസ് തന്റെ മുണ്ട് ഒന്ന് മുറുക്കി ഉടുത്തു കൊണ്ട് വെളിയിലേക്ക് ഇറങ്ങി.ആമി അകത്തു തന്നെ മടിച്ചു കൊണ്ട് നിന്നതേ ഒള്ളു
“ആഹ്, ചാമി ആരുന്നോ, എന്തെ വിളിക്കാഞ്ഞത് “
ഡെന്നിസ് അകത്തേക്ക് കയറി വന്നു, എന്നിട്ട് ആമിയെ കൈ കാട്ടി വിളിച്ചു.
ആറടിയോളം പൊക്കം ഒക്കെ ഉള്ള ഒരു മനുഷ്യൻ.
മുടി ഒക്കെ പാറി പറന്നു കിടക്കുന്നു.
മുഷിഞ്ഞ വേഷം ആണ്.ഒറ്റ നോട്ടത്തിൽ ഒരു ഭ്രാന്തനെ പോലെ തോന്നി.
“ഇത് എന്റെ ഭാര്യ ആണ് കേട്ടോ, ഇന്ന് ആയിരുന്നു കല്യാണം “
. ഡെന്നിസ് പറഞ്ഞതും ചാമി മുഖം ഉയർത്തി ഒന്ന് ആമിയെ നോക്കി.
എന്നിട്ട് ഒന്ന് ചിരിച്ചു.
അവൾ തിരിച്ചും.
തന്റെ പോക്കറ്റിൽ നിന്നും കുറച്ചു നോട്ട്കൾ എടുത്തു ഡെന്നിസ് അയാൾക്ക് കൊടുത്തു.
“തീരുമ്പോൾ ഇങ്ങു പോന്നോണം കേട്ടോ… പഞ്ഞം കിടന്നേക്കരുത് “
അയാൾ തല കുലുക്കി.
ശേഷം ആമിയെ നോക്കി ഒന്നൂടെ ചിരിച്ചു കൊണ്ട് ഗേറ്റ് കടന്നു വെളിയില്ക്ക് പോയി.
ബ്രൂട്ടസ് അനങ്ങാതെ കിടക്കുകയാണ് അപ്പോള്…
“ഇവനെന്താ ഇച്ചായ ഇപ്പൊ കുരയ്ക്കാത്തത് “?
ആമിക്ക് സംശയം ആയി “
“ചാമി വന്നെന്ന് അറിയിയ്ക്കാനാ അന്നേരം കിടന്നു കുരച്ചു ബഹളം കൂട്ടിയത്”
“ഹ്മ്മ്… അതാരാ ഇച്ചായ “
“പണ്ട് ഈ നാട് വിറപ്പിച്ചു നടന്ന ഗുണ്ടയാണ്…..ഇപ്പൊ കുറേ ആയിട്ട് മേലാതെ ആയി.. എല്ലാവർക്കും പേടിയാ…ഇടയ്ക്കു ഒക്കെ ഇങ്ങനെ വരും… എന്റെ അടുത്ത്, ഇത് പോലെ ഞാൻ എന്തേലും ഒക്കെ കൊടുത്തു വിടും…”
“ഹ്മ്മ് പാവം ആണോ ഇച്ചായ അയാള്… കണ്ടിട്ട് തന്നെ എനിക്ക് പേടിയായി “
“എന്റടുത്തു ഇത് വരെ ആയിട്ടും ഒരു പ്രശ്നവും ഉണ്ടാക്കാൻ വന്നിട്ടില്ല… ഞാൻ ഇങ്ങനെ ഒറ്റത്തടി ആയിട്ട് കഴിയ്ന്നത് അല്ലെടി… “
“അയാള് ഇനി വന്നു വല്ല കുഴപ്പവും ഉണ്ടാക്കുമോ “
“എന്തിന്…. നീ വെറുതെ എഴുതാപ്പുറം വായിക്കാതെ കൊച്ചേ.. ചെന്നൊരു സ്ട്രോങ്ങ് കോഫി എടുക്ക്,ഞാൻ ഇവനെ ഒന്ന് അഴിച്ചു വിടട്ടെ.. നേരം വൈകി “
മുണ്ട് മടക്കി ഉടുത്തു കൊണ്ട് ഡെന്നിസ് മുറ്റത്തേക്ക് ഇറങ്ങി.
ആമി അവനു കോഫി എടുക്കാൻ വേണ്ടി അടുക്കളയിലേക്കും പോയി.
അപ്പോളേക്കും ആമിയുടെ ഫോൺ ശബ്ധിക്കുന്നത് അവൾ കേട്ടു.
മിന്നു ആയിരുന്നു.
ആമി ഫോൺ എടുത്തു..
ഹെലോ മിന്നു…
എടി ആമിയെ, ഞാൻ കുറേ നേരം ആയിട്ട് ട്രൈ ചെയ്യുന്നത് ആണ്, കിട്ടുന്നില്ലായിരുന്നല്ലോ “
. “അതെയോ… അതെന്താണ് ആവോ, എന്തെങ്കിലും നെറ്റ് ഇഷ്യൂ ആവും ടാ… “
“ഹ്മ്മ്.. ഇട്സ് ഒക്കെ… അവിടെ എങ്ങനെ ആയിട കാര്യങ്ങൾ ഒക്കെ….”
. സംഭവിച്ച കാര്യങ്ങൾ ഒന്നൊന്നായി മിന്നുവിനോട് ആമി പറഞ്ഞു കേൾപ്പിച്ചു.
“ഈശോയെ…. ആകെ കുഴപ്പം ആയല്ലോ,ഇനി എന്നാ ചെയ്യും ടാ “
എനിക്ക് അറിയില്ല മിന്നു… പേടിച്ചു വിറച്ചു ആണ് ഞാൻ ഇവിടെ കഴിയുന്നത്.
എല്ലാത്തിനും കാരണം ഞാൻ ആണല്ലോടാ, സോറി…
മിന്നു സങ്കടത്തോടെ പറഞ്ഞു.
“ഹേയ്… അതൊന്നും സാരമില്ല.. ഇങ്ങനെ ഒക്കെ സംഭവിക്കണം എന്നാകും വിധി…..”
ആമി അവളോട് മറുപടിയും പറഞ്ഞു.
പെട്ടെന്ന് ആയിരുന്നു ഒരു ഇടി മുഴങ്ങിയത്.
“മിന്നു… ഞാൻ വെയ്ക്കുവാ…നല്ല മഴയ്ക്ക് ആണെന്ന് തോന്നുന്നു….തുണി ഒക്കെ മുറ്റത്തു കിടക്കുവാ “
പെട്ടെന്ന് ഫോൺ കട്ട് ചെയ്ത ശേഷം,ആമി വെളിയില്ക്ക് ഇറങ്ങി….കാത്തിരിക്കൂ………