Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 20

[ad_1]

രചന: രഞ്ജു ഉല്ലാസ്

എന്നെ… എന്നെ അവരുടെ കൂടെ പറഞ്ഞു അയക്കരുതേ ഇച്ചായാ…. അവൾ നിലത്തേയ്ക്ക് ഊർന്ന് ഇരുന്ന് കൊണ്ട് അവന്റെ ഇരു കാലുകളിലു കെട്ടിപിടിച്ചു..
എനിക്ക് പേടിയാ ഇച്ചായ… അയാൾ എന്നെ… എന്നെ… അവൾ പറഞ്ഞു മുഴുവപ്പിക്കും മുന്നേ ഡെന്നിസ് അവളുടെ ഇരു ചുമലിലും പിടിച്ചു ഉയർത്തി എഴുനേൽപ്പിച്ചു തന്റെ നേർക്ക് നിറുത്തി.
ആമി നീ വേഗം പോയി കണ്ണും മുഖോം കഴുകു… ഹ്മ്മ്.. വേഗം..
അവൻ ഒച്ച വെച്ചതും ആമി വാഷ് റൂമിലേക്ക് ഓടി.. തിരികെ വന്നതും കണ്ടു, തന്റെ ഒരു ഷർട്ട്‌ എടുത്ത ശേഷം ബട്ടൻസ് ഒന്നൊന്നായി അഴിച്ചു മറ്റുന്ന ഡെന്നിസിനെ… അവളെ കണ്ടതും അവൻ അത് ആമിയുട ദേഹത്തേക്ക് എറിഞ്ഞു.
ഇത് ഇട്ടോ ആമി…എന്നിട്ട് അവൻ അലമാര തുറന്നു, കഴിഞ്ഞ തവണ വന്നപ്പോൾ പെങ്ങള് കൊച്ചു കൊണ്ട് വന്നു കൊടുത്ത മിന്നു മാല അവൻ കയ്യിൽ എടുത്തു.. എന്നിട്ട് ഒന്നും നോക്കാതെ കൊണ്ട് അത് എടുത്തു കൊണ്ട് വന്നു അനിയുടെ കൈയിൽ കൊടുത്തു.. ഇത് കഴുത്തിലേക്ക് ഇട്ടോ കൊച്ചേ..ബാക്കി എല്ലാം ഞാൻ നോക്കിക്കോളാം… അവരെന്തു ചോദിച്ചാലും നീ യെസ് മൂളിയാൽ മതി കേട്ടല്ലോ..
പേടിയോട് കൂടി തല കുലുക്കുന്നവളെ നോക്കി യിട്ട് അവൻ വേഗം മുൻ വശത്തെ വാതിൽ തുറക്കാനായി പോയി..
പോകുന്ന വഴിക്ക് തന്റെ ജുബ്ബ ഊരി മാറ്റാനും അവൻ മറന്നില്ല.
ഉറക്ക ചടവോട് കൂടി അവൻ വാതിൽ തുറന്നു.
നാലഞ്ച് പോലീസ്കാര് ഉണ്ടായിരുന്ന് വെളിയിൽ, അതിൽ ഒരാൾ വനിതാ പോലീസും ആയിരുന്നു.
“ഡെന്നിസ് അല്ലേ “
അതിൽ ഒരു പോലീസ്കാരൻ മുന്നോട്ട് വന്നു ചോദിച്ചു.
“അതേ…. എന്നതാണ് സാറെ പ്രശ്നം, ഈ കൊച്ചുവെളുപ്പാൻ കാലത്തെ “
അവൻ ഒന്നുമാറിയാത്ത പോലെ ചോദിച്ചു.
“തന്നെ കുറിച്ച് ഒരു പരാതി കിട്ടിയിട്ടുണ്ട്, ദേ ആ നിൽക്കുന്ന സ്ത്രീ യുടെ മകളെ കാണാനില്ല, അവൾ ഇവിടെ ഉണ്ടെന്നാണ് പറയുന്നത്, അതിനെ കുറിച്ചു അന്വേഷണം നടത്താനായി വന്നത് ആണ് ഞങ്ങള്.. “

“ആഹാ.. അത് കൊള്ളാലോ, കാണാതെ ആകുന്ന പെണ്ണുങ്ങളെ എല്ലാം കണ്ടെത്തുന്നത് എന്റെ വീട്ടിൽ നിന്നാണോ ഏമാനേ…. ഇതെന്തോന്ന് വാർത്തനമാണെന്നേ…”
“പരാതി കിട്ടിയ സ്ഥിതിക്ക് ഞങ്ങൾക്ക് അന്വേഷിച്ചേ തീരു ഡെന്നിസ് “
“ഇവിടെ ഇപ്പൊ എന്റെ ഭാര്യ മാത്രം ഒള്ളു,സംശയം ഉണ്ടെങ്കിൽ നിങ്ങള് കേറി സെർച്ച്‌ ചെയ്തോളു.. എന്ന് പറഞ്ഞു കൊണ്ട് അവൻ പോലീസ് നു കേറാൻ പാകത്തിന് അല്പം മാറി നിന്നു കൊടുത്തു.
അല്ലെങ്കിൽ വേണ്ട, ഞാൻ എന്റെ പെണ്ണുമ്പിള്ളയെ വിളിക്കാം, ഇനി അവളെ എങ്ങാനും കണ്ടു ഉള്ള സംശയമാണോ എന്നറിയണ്ടേ.. എന്ന് വേഗത്തിൽ പറഞ്ഞു കൊണ്ട് അവൻ അകത്തേക്ക് നോക്കി ഉറക്കെ വിളിച്ചു..
ആമി….
അവന്റെ വിളിയൊച്ച കേട്ടതും ആമി പതിയെ പുറത്തേക്ക് ഇറങ്ങി വന്നു.ഡെന്നിസിന്റെ ഷർട്ട്‌ ഇട്ട് കൊണ്ട്, അവൻ കൊടുത്ത മിന്നു മാലയും കഴുതിൽ ഇട്ട് കൊണ്ട് ആമി വന്നു ഡെന്നിസ്ന്റെ അടുത്തായി വന്നു നിന്നു.അവളുടെ ഹൃദയം മിടിയ്ക്കുന്ന ശബ്ദം പോലും അവനു കേൾക്കാമായിരുന്നു…

“ഇതാണ് സാറെ എന്റെ ഭാര്യ, ഇവള് മാത്രമെ ഇപ്പൊ ഈ വീട്ടിൽ ഒള്ളു…
സിറ്റ് ഔട്ടിൽ വന്നു നിൽക്കുന്ന ആമിയെ കണ്ടതും ഒരു സ്ത്രീ മുറ്റത്തേയ്ക്ക് ഓടി വന്നു.അവളുടെ വേഷവും ഭാവവും കണ്ടപ്പോൾ തന്നെ അവർക്ക് എന്തൊക്കെ യൊ വശ പിശക് തോന്നി. ആമിയുടെ അടുത്തേക്ക് പാഞ്ഞു വന്നു അവളുടെ ഇരു തോളിലും പിടിച്ചു ശക്തിയായി കുലുക്കി കൊണ്ട് അവളെ ഉറക്കെ വിളിച്ചു.
ആമി… മോളെ, നീ എന്തിനാണ് ആരോടും ഒന്നും പറയാതെ കൊണ്ട് ഇറങ്ങി പോന്നത്, അമ്മ എത്രമാത്രം പേടിച്ചു, വിഷമിച്ചു… എനിക്ക്.. എനിക്ക് നീയല്ലാതെ ആരാ മോളെ ഉള്ളത്… അവർ അവളെ കെട്ടി പിടിച്ചു കരഞ്ഞു. പക്ഷെ യാതൊരു കുലുക്കവും ഇല്ലാതെ അവരെ ഒന്ന് നോക്കുക പോലും ചെയ്യാതെ ആമി നിന്നു.
ഇത് ആണോ നിങ്ങളുടെ മകള്.?
അവിടെ നിന്നിരുന്ന പോലീസ്കാരൻ ചോദിച്ചതും ആ സ്ത്രീ തല കുലുക്കി..
അതേ സാറെ.. ഇതാണ് എന്റെ മോള്… ആമി… ഭാവയാമി..എനിക്ക് ഈ ഒരു മകൾ മാത്രം ഒള്ളു സാറെ.. ഭർത്താവ് ആണെങ്കിൽ ഇവളുടെ ചെറുപ്പത്തിലേ മരിച്ചുപോയി..എന്റെ കുഞ്ഞിന് എന്തോ അബദ്ധം പറ്റിയതാ… ഇവളെ എന്റെ ഒപ്പം പറഞ്ഞയക്കണേ സാറെ….
കരഞ്ഞു കൊണ്ട് പറയുന്ന ആ സ്ത്രീയേ നോക്കിയപ്പോൾ ആമിയുടെ കണ്ണുകൾ ചെറുതായി വന്നു….
“ഇത് ആരാ ആമി.. നിന്റെ അമ്മയാണോ…”
പതിവ് സ്റ്റൈലിൽ തന്റെ താടി ഇടം കൈയാൽ ഉഴിഞ്ഞു കൊണ്ട് ഡെന്നിസ് ആമിയോട് ചോദിച്ചു
“അതേ ഇച്ചായ… എന്റെ അമ്മയാണ്….”അവൾ അത് പറഞ്ഞപ്പോൾ ആ സ്ത്രീയുടെ മുഖം തിളങ്ങിയതായി ഡെന്നിസ് കണ്ടു 
“ഹ്മ്മ്…..ശരി ശരി… ഇനി ഒരു കാര്യം കൂടി അറിയണം, നിന്റെ കഴുത്തിൽ കിടക്കുന്ന മിന്നു മ
മാലയുടെ അവകാശി ആരാണ് ആമിക്കൊച്ചേ “
അവൻ ചോദിച്ചതും, അവിടെ നിന്നിരുന്ന പോലീസ്കാരും ഒപ്പം ആമിയുടെ അമ്മയും ഒന്ന് ഞെട്ടി. എന്നിട്ട് എല്ലാവരും അവൾ എന്താണ് പറയുന്നത് എന്നറിയാൻ കാത് കൂർപ്പിച്ചു..
“ഡെന്നിച്ചായൻ ആണ് ഈ മിന്നു മാലയുടെ യഥാർത്ഥ അവകാശി…”
അവൾ പറഞ്ഞു നിറുത്തിയതും ആമിയുടെ അമ്മ ഞെട്ടി തരിച്ചു നിൽക്കുകയാണ്…
ആമി……..അവർ വിളിച്ചതും ആമി മുഖം ഉയർത്തി.
നീ എന്തൊക്കെയാണ് മോളെ ഈ പറയുന്നത്,ഇത്.. ഇത് ആരാണ് നിന്റെ..
“എന്റെ ഇച്ചായൻ ആണ് അമ്മേ….ഈ താലി യുടെ അവകാശി… ഒപ്പം എന്റെ ഇനിയുള്ള ജീവിതവും ജീവനും എന്റെ ഇച്ചായനു വേണ്ടി ഉള്ളതാണ്… അമ്മ എന്നോട് ക്ഷമി…..”
പറഞ്ഞു പൂർത്തിയാവും മുന്നേ അവരുടെ വലം കൈ ഒരു ഊക്കോട് കൂടി അവളുടെ കവിളിൽ പതിഞ്ഞ്.
പിന്നോട്ട് വീണു പോവാതെ അവൾ ചുവരിലേക്കുപോയി ഇടിച്ചു നിന്നു. അപ്പോളേക്കും ആ സ്ത്രീ വന്നു ആമിയെ വീണ്ടും വീണ്ടും ആഞ്ഞടിച്ചു.
എടി…. നീയ്… നീ ചതിച്ചു അല്ലേടി എന്നെ…. ങ്ങെ…. ആരോടും ഒന്നും പറയാതെ ഒളിച്ചു പോന്നത് ഇതിനു ആയിരുന്നു ല്ലെടി…. തലങ്ങും വിലങ്ങും ആമി അവരെ തല്ലി ചതച്ചപ്പോൾ ആയിരുന്നു ഒരു കൈ വന്നു ആ സ്ത്രീ യുടെ വലം കൈ തണ്ടയിൽ മുറുകിയത്…
അവർ മുഖം ഉയർത്തിയപ്പോൾ കണ്ടത്, കണ്ണിൽ കത്തുന്ന അഗ്നിയുമായി തന്നെ ഉറ്റു നോക്കുന്ന ഡെന്നിസിനെ ആയിരുന്നു…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button