അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 22
[ad_1]
രചന: രഞ്ജു ഉല്ലാസ്
ഇച്ചായാ…
ആമി വിളിക്കുന്നത് കേട്ടപ്പോൾ റൂമിലേക്ക് പോകാനായി നിന്ന ഡെന്നിസ് അവളെ ആണെങ്കിൽ തിരിഞ്ഞു നോക്കി.
തന്നോട് എന്തൊക്കെയോ പറയണം എന്നുണ്ട്, പക്ഷെ ആളാണെങ്കിൽ മുഖം കുനിച്ചു ആണ് നിൽപ്പ്..
ആമി, നീ ഇപ്പോൾ മറ്റൊന്നും ചിന്തിക്കാതെ കൊണ്ട് പോയി കിടന്നു ഉറങ്ങാൻ നോക്ക്.. ഇനി ഉള്ള സംസാരം ഒക്കെ നാളെ കാലത്തെ പോരേ.?
അവൻ ആമിയുട അടുത്തേക്ക് വന്നു ചോദിച്ചു.
അപ്പോളേക്കും അവൾ മുഖം ഒന്ന് ഉയർത്തി. എന്നിട്ട് ദയനീയമായി അവനെ നോക്കി.
ഹ്മ്മ്…. എന്നതാ കൊച്ചേ, ഇനിയും വിഷമം ആണോ, എന്നാൽ പറയു എന്താണ് കാര്യമെന്നു കേൾക്കട്ടെ.
അവൻ ആണെങ്കിൽ മേശമേൽ ഇരുന്ന വെള്ളം കുറച്ചു എടുത്തു വായിലേക്ക് കമഴ്ത്തിയ ശേഷം, അവളെ ഉറ്റു നോക്കി.എന്നിട്ടും ഒന്നും മിണ്ടാതേ കൊണ്ട് നിൽക്കുകയാണ് ആമി.
നീ പറയുന്നുണ്ടോ ഇല്ലയോ കൊച്ചേ. എനിക്ക് പോയി കിടക്കണം. അവൻ അല്പം ഗൗരവം ഒക്കെ മുഖത്ത് അണിഞ്ഞു കൊണ്ട് ആമിയെ കടുപ്പിച്ചു ഒന്ന് നോക്കി.
അത് പിന്നെ ഇച്ചായ എനിക്ക് ഒറ്റയ്ക്ക് കിടക്കാൻ പേടിയാ.ഞാന് ആ റൂമിൽ കിടന്നോട്ടെ?
ഡെന്നിസിന്റെ റൂമിന്റെ തൊട്ടടുത്ത റൂമിലേക്ക് വിരൽ ചൂണ്ടി അവൾ ചോദിച്ചു.
അത് കേട്ടതും ടെന്നീസ് പൊട്ടിച്ചിരിച്ചു.
ഇതാണോ വലിയ കാര്യം ഇതങ്ങു നേരത്തെ നിനക്ക് പറഞ്ഞു കൂടായിരുന്നോ കൊച്ചേ എന്ന് ചോദിച്ചു കൊണ്ട് അവളോട് വരാൻ കൈ കൊണ്ട് അവൻ ആംഗ്യം കാണിച്ചു.
ശേഷം അവന്റെ മുറിയോട് ചേർന്ന് ഉള്ള ആ റൂമിലേക്ക് ആമി യേ കൂട്ടി കൊണ്ട് പോയി.
“പുതപ്പും ബെഡ് ഷീറ്റും ഒക്കെ അലമാരി യുടെ അകത്തു എങ്ങാനും കാണും, നീ നോക്കി എടുത്തോ കേട്ടോ “അതും പറഞ്ഞു കൊണ്ട് അവൻ മുറിയിലൂടെ ആകമാനം തന്റെ മിഴികൾ പായിച്ചു, കൊണ്ട് എല്ലാം സൂക്ഷ്മമായി പരിശോധിച്ചു.
“ആമി കൊച്ചേ, നീയാ മാല ഇങ്ങു ഊരി തന്നേക്ക് കേട്ടോ, അപ്പോളത്തെ ആ ഒരു നേരത്ത് കാര്യങ്ങൾക്ക് കുറച്ചു വ്യക്തത കിട്ടാൻ വേണ്ടി എന്റെ നിവർത്തി കേട് കൊണ്ട് ആണ് ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത്.ഡെന്നിസ് അത് പറയുകയും ആമിയുടെ മുഖം പെട്ടന്ന് വാടിയത് പെട്ടന്ന് അവൻ ശ്രദ്ധിച്ചു.
ഈശോയേ പണി പാളുമോ, ഒരു പഞ്ച് കിട്ടാൻ വേണ്ടി പെണ്ണിനോട് അന്നേരം പറഞ്ഞതാന്നേ അല്ലാതെ സ്വപ്നത്തിൽ പോലും മറ്റൊന്നും താൻ നിരുവിച്ചത് പോലും ഇല്ല..
ഇച്ചായാ… ഇതാ മാല
അവൻ ആലോചിച്ചു കൊണ്ട് നിന്നപ്പോൾ ആയിരുന്നു ആമി അത് ഊരി അവന്റെ നേർക്ക് നീട്ടിയത്..
ഹ്മ്മ് എന്റെ പെങ്ങള് വാങ്ങിക്കൊണ്ടു തന്നതാടി,കഴ്ഞ്ഞ അവധിക്ക് വന്നപ്പോൾ.ഞാന് അതീ അലമാരയ്ക്ക് ഉള്ളിൽ വെച്ചു പൂട്ടി, അല്ലാതെ എന്തോ ചെയ്യാനാ പോലും.ആഹ് കതക് കുറ്റി ഇടേണ്ട കേട്ടോ, ചാരി ഇട്ടാൽ മതി, എന്തെങ്കിലും ആവശ്യം ഉണ്ടെങ്കിൽ നീ എന്നേ വിളിച്ചാൽ മതി.
ഉറക്കം വരാതെ കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടക്കുകയാണ് ആമി.അവളുടെ മനസ് നിറയെ ഓരോ സംഭവങ്ങൾ ഓടി ഓടി വരികയാണ്. അമ്മയും ആയാളും തന്നെ കണ്ടു പിടിക്കും എന്ന് അറിയാമായിരുന്നു. മറ്റേവിടെ ആണേലും ശരി താൻ ഇന്ന് അവരുടെ ഒപ്പം പോകേണ്ടി വന്നേനെ, ഡെന്നിച്ചായന്റെ അടുത്ത് ആയത് കൊണ്ട് മാത്രം ആണ് ഇന്ന് താൻ രക്ഷപെട്ടു ഇരിക്കുന്നത്. പക്ഷെ അവർ ഇനിയും വരും, അതുറപ്പാണ്. എന്നാലും ഇവിടെ ഇച്ചായന്റെ അടുത്ത് താൻ സുരക്ഷിത ആണെന്ന് ഒരു വിശ്വാസം അവൾക്കുണ്ട്. അതേ സമയത്ത് ആ മിന്നു മാല അവനു തിരിച്ചു കൊടുത്തത് ഓർത്തപ്പോൾ ആമിയ്ക്ക് വല്ലാത്ത സങ്കടം തോന്നി. അത് എനിക്ക് തന്നുടെ ഇച്ചയാ.ഞാൻ ഇവിടെ ഇച്ചായന്റെ പാതി ആയിട്ട് കൂടി കോളമായിരുന്നു. അത് ഓർക്കയും ആമിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരുന്ന് വന്നു.
ഇതേ സമയത്ത്, തൊട്ടടുത്ത റൂമിൽ കിടക്കുന്നവൻ തന്റെ ഫോണിൽ ആരെയോ വിളിക്കുകയാണ്.
ഹെലോ… ആഹ് ജോർജേ അത് തന്നെയാണ് വണ്ടി. ഹ്മ്മ് ആ സ്ത്രീ യുടെ കൂടെ എത്ര പേരുണ്ട് ന്നു നോക്കിയൊ. അവര് പോലീസ് സ്റ്റേഷനിൽ കയറിയോടാ. ആഹ് ഒക്കെ ഒക്കെ, വേണ്ടടാ തീ ർത്തു കള യണ്ട ക യ്യും കാ ലും ഒടി ച്ചാൽ മതി. പിന്നേയ് ആ പെണ്ണുമ്പിള്ളയ്ക്കിട്ട് രണ്ട് എണ്ണം കൂട്ടി കൊടുത്താലും പ്രശ്നം ഇല്ല കെട്ടോ. ആഹ് ഓക്കെ ടാ അപ്പോൾ പറഞ്ഞപോലെ, അവരുടെ വണ്ടി ക്ക് സൈഡ് കൊടുക്കാതെ മുന്നോട്ട് പോയിട്ട് അതിൻ പ്രകാരം വേണം വിഷയം ഉണ്ടാക്കി കൊടുക്കാൻ, എല്ലാം കഴിഞ്ഞിട്ട് വിളിക്ക് കേട്ടോ. നാളെ കാണാം.
ഫോൺ കട്ട് ചെയ്ത ശേഷം അവൻ ബെഡിലേക്ക് കിടന്നു.
എന്നാലും അവളോട് ആ മാല ചോദിച്ചപ്പോൾ പെട്ടന്ന് അവളുടെ മുഖം വാടിയത് എന്തിനാണ് എന്റെ കർത്താവെ. ഓർത്തിട്ട് ഒരു പിടിത്തോം ഇല്ലല്ലോ.ഇനി പെങ്കൊച്ചിന്റെ മനസ്സിൽ ആവശ്യം ഇല്ലാത്ത ചിന്തകൾ വല്ലോം കേറി കൂടിയോ ന്റ് മിശിഹായെ. അവന്റെ നെറ്റി ചുളിഞ്ഞു.
ഹേയ് അങ്ങനെ ഒന്നും ഒരിക്കലും ഉണ്ടാവില്ല, അവളെനിക്ക് എന്നും എന്റെ മിന്നു കൊച്ചിനെ പോലെ തന്നെ ആണ്.ഒരു മാറ്റവും ഇല്ലതിന്.അവനും പതിയെ കണ്ണുകൾ പൂട്ടി കിടന്നു.
കാലത്തെ ആമി ഉണർന്ന് പതിവ് പോലെ കുളിയും ജപവും ഒക്കെ കഴിഞ്ഞു ഒരു ദാവണി ഒക്കെ ഉടുത്തു കൊണ്ട് കണ്ണാടിക്ക് മുന്നിൽ വന്നുനിന്ന്. മുടി മുഴുവനും തോർത്ത് കൊണ്ട് കെട്ടി ഉച്ചിയിൽ വെച്ചു, തന്റെ ബാഗ് തുറന്നു കണ്മഷിയുടെ ചെപ്പ് എടുത്തു. എന്നിട്ട് മോതിരവിരൽ കൊണ്ട് കണ്ണൊക്കെ ഒന്നു കറപ്പിച്ചു എഴുതി. ചുവന്ന ഒരു പൊട്ടും കുത്തി കണ്ണാടിയിൽ തന്നെ ഒന്ന് സൂക്ഷിച്ചു നോക്കി.
നീയ് ആരെ കാണിക്കാൻ വേണ്ടിയാണ് ആമിയെ ഈ ഒരുക്കം ഒക്കെ നടത്തുന്നെ, ഹ്മം ഇതൊന്നും അത്ര നല്ലതിന് അല്ലട്ടോ. തന്റെ പ്രതിബിബം തന്നോട് പറയുന്നത് കേട്ട് കൊണ്ട് അവൾ ഇരു കൈകളും മുഖത്തേക്ക് ചേർത്ത് ഒളിച്ചു.
ആഹ് ചെക്കൻ ഇത് അറിഞ്ഞാൽ ഉണ്ടല്ലോ നിന്നെ ഇവിടെ നിന്നും ഓടിയ്‌ക്കും, പറഞ്ഞില്ലെന്ന് വേണ്ടാ. അർഹത ഇല്ലാത്തത് സ്വന്തം ആക്കാൻ തുനീയല്ലേ ആമി കൊച്ചേ, അവസാനം നീ പൊട്ടിക്കരയുന്നത് കാണാൻ പറ്റില്ല, അതുകൊണ്ട് ആണേ.
വീണ്ടും തന്റെ അകതാരിണ പറയുകയാണ്.
സ്വന്തമായി കിട്ടിയാലും കിട്ടിയില്ലെങ്കിലും ശരി, എനിക്ക് സ്നേഹിക്കാല്ലോ, അതിനു ആരുടെയും സമ്മതം വേണ്ടനിക്ക്. ചുണ്ട് കൂർപ്പിച്ചു പറഞ്ഞു കൊണ്ട് അവൾ വാതിൽ കടന്ന് വെളിയിലേക്ക് ഇറങ്ങി.
ഡെന്നിസിന്റെ റൂമിലേക്ക് നോക്കിയപ്പോൾ കണ്ടു, ഒരു വശം ചെരിഞ്ഞു കിടന്ന് ഉറങ്ങുന്നവനെ.
ആള് നല്ല ഉറക്കത്തിൽ ആണെന്ന് ഒറ്റ നോട്ടത്തിൽ അറിയാം. അത് നോക്കി അവൾ അല്പ സമയം നിന്നു.
എന്നിട്ട് ഒരു നനുത്ത പുഞ്ചിരിയോടെ കൂടി അവൾ അടുക്കളയിലേക്ക് പോയി…….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]