അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 23
[ad_1]
രചന: രഞ്ജു ഉല്ലാസ്
ആമി നേരെ അടുക്കളയിലേക്ക് പോയി,,,
ചായ പാത്രത്തിൽ വെള്ളം എടുത്തു വെച്ചു അടുപ്പ് കത്തിച്ചു.
ഇത്തിരി കട്ടൻ കാപ്പി കുടിക്കാം, കുളി കഴിഞ്ഞു ആകെ ഒരു പരവേശം പോലെ.
കാപ്പി പൊടി എടുത്തു തിളച്ച വെള്ളത്തിലേയ്ക്ക് ഇട്ട് കൊണ്ട്, നിന്നപ്പോൾ വെളിയിൽ നിന്നും ആരോ വിളിക്കും പോലെ.
തനിക്ക് തോന്നിയതാണെന്ന് അവൾ ആദ്യം കരുതിയത്, പക്ഷേ ഒന്ന് രണ്ട് തവണ കൂടി ഡെന്നിസിനെ പേരെടുത്ത് ആരോ വിളിക്കുന്നത് കേട്ടതും, അവൾ വേഗം അടുക്കള വിട്ട് ഇറങ്ങിച്ചെന്നു.
അവനാണെങ്കിൽ അപ്പോഴും നല്ല ഉറക്കത്തിലായിരുന്നു.
ഇച്ചായാ…… ഇച്ചായാ…
ഹ്മ്മ്……
രണ്ടുമൂന്നു തവണ വിളിച്ച ശേഷം അവനൊന്ന് മൂരി നിവർന്നു..
ദേ വെളിയിൽ ആരോ വിളിക്കുന്നുണ്ട്…..കുറച്ചു നേരം ആയി.
അതാരാ ഇപ്പൊ….
അവൻ മെല്ലെ എഴുന്നേറ്റു കൊണ്ട് സ്വീകരണ മുറിയിലേക്ക് ഇറങ്ങിച്ചെന്നു..
ആഹ് വർക്കിച്ചായൻ ആയിരുന്നോ… കേറി വാന്നേ…
ഡെന്നിസിനു പരിചയത്തിലുള്ള ആരോ ആണ് വന്നതെന്ന് അവന്റെ വാക്കുകളിലൂടെ, ആമിക്ക് തോന്നി.
അവൾ പെട്ടെന്ന് തന്നെ അടുക്കളയിലേക്ക് നടന്നു.
ഡെന്നീസും അയാളും തമ്മിൽ എന്തൊക്കെയോ സംസാരിച്ചുകൊണ്ട് കുറെ സമയം സിറ്റൗട്ടിൽ ഉണ്ടായിരുന്നു..
ശേഷം അയാൾ പോകുന്നതും ഡെന്നിസ് അകത്തേക്ക് കയറി വാതിൽ അടയ്ക്കുന്ന ശബ്ദവും ഒക്കെ ആമി അറിഞ്ഞു.
ഇച്ചായനു കാപ്പി എടുക്കട്ടേ…
ആഹ്, ഞാൻ ഒന്ന് ബ്രഷ് ചെയ്തിട്ട് വരാം കൊച്ചേ ..
മ്മ്……
കരിനീലയും ചുവപ്പും ചേർന്ന ഒരു ധാവണി ഉടുത്തു കൊണ്ട് നിൽക്കുന്നവളെ നോക്കി ഡെന്നിസ് പറഞ്ഞു..
ഇന്ന് പെണ്ണിനെ കാണാൻ കുറച്ചു സുന്ദരി ആയിട്ടുണ്ടല്ലോ എന്ന് അവൻ ഓർത്തു കൊണ്ട് റൂമിലേക്ക് കയറി പോയി.
അരിപ്പൊടി എടുത്തു വെച്ച ശേഷം ഇടിയപ്പം വേണ്ടിയുള്ള തയ്യാറെടുപ്പിലാണ് ആമി.
സാധാരണ ആയിട്ട് രാജമ്മ ചേച്ചി ഇടിയപ്പം ഉണ്ടാക്കാറില്ലായിരുന്നു, കാരണം അത് പീച്ചി കുഴച്ചുണ്ടാക്കാൻ അവർക്ക് അത്ര വശമില്ലെന്നാണ് അവളോട് പറഞ്ഞത്. അതുകൊണ്ട് ഇടിയപ്പം ഉണ്ടാക്കുന്ന അച്ച് എടുത്ത്, അടുക്കളയിലെ കബോർഡിന്റെ ഏറ്റവും മുകളിലത്തെ വരിയിൽ വെച്ച് ഇരിക്കുകയാണ്..
ഒരു കസേര എടുത്തു വലിച്ചു നീക്കി ഇട്ട ശേഷം, ആമി മെല്ലെ അതിന്റെ മുകളിലേക്ക് കയറി..
ഏറെ ഡിന്നർ പ്ലേറ്റുകളും, കപ്പുകളും ഒക്കെ അടുക്കി വെച്ചിട്ടുണ്ട്.ഒന്നും ഈ അടുത്തകാലത്തൊന്നും ഉപയോഗിച്ചതായി യാതൊരു ലക്ഷണവും ഇല്ലായിരുന്നു.
കുറേ ആയിട്ട് അടച്ചു ഇട്ടത് കൊണ്ട് ആണോ എന്നറിയില്ല അത് തുറക്കുവാൻ വലിയ ബുദ്ധിമുട്ട് ആയിരുന്നു അവൾക്ക്.
ആദ്യം പതിയെ വലിച്ചു നോക്കിയിട്ട് തുറക്കാതെ വന്നപ്പോൾ, അല്പം ബലം പ്രയോഗിച്ച്, ആമി അത് തുറക്കാൻ ശ്രമിച്ചതും കസേര പിന്നിൽ നിന്നും നിരങ്ങി മാറിയതും ഒരുമിച്ചു ആയിരുന്നു..
കുളിയൊക്കെ കഴിഞ്ഞു ഒരു ടർക്കിയും തോളത്തു വിരിച്ചു കൊണ്ട് കട്ടൻ കാപ്പി കുടിയ്ക്കുവാൻ അടുക്കളയിലേക്ക് വന്ന ഡെന്നിസ് ആദ്യം ആയി കാണുന്നത്,അവളുടെ അനാവൃതമായ ആലില വയറും പാതി മിന്നി തെളിയുന്ന നാഭി ചുഴിയും ആയിരുന്നു.
ഇരു കൈകൾ കൊണ്ടും കാബോടിന്റ ഡോർ വലിച്ചു തുറക്കാൻ ശ്രമിക്കുന്നവളുടെ ധാവണി യുടെ ഇടയിലൂടെ അവൻ പിന്നെയും അവിടേക്ക് തന്നെ ഒരു വേള നോക്കി നിന്നു പോയി.
പെട്ടന്ന് എന്തോ ഓർത്തെന്ന പോലെ തന്റെ മിഴികളെ ശാസിച്ചു കൊണ്ട് അവൻ ആമിയുടെ അടുത്തേക്ക് ചെന്നപ്പോൾ ആണ് കസേര മാറി പോയത്.
ന്റെ…. ഗുരുവായൂരപ്പാ….
ഉറക്കെ നിലവിളിച്ചു കൊണ്ട് താഴേക്ക് പതിച്ചവൾ കണ്ണു ചിമ്മി തുറന്നപ്പോൾ ഉണ്ട് ഡെന്നിസിന്റെ കരുത്തുറ്റ കൈകൾ അവളെ താങ്ങിയിരുന്നു.
തെന്നി മാറിയ ഷോളിന്റെ ഇടയിലൂടെ അവന്റെ കൈ വിരലുകൾ അവളുടെ വയറ്റിൽ അമർന്നപ്പോൾ പെണ്ണൊന്നു ഞെട്ടി പോയി.
നിനക്ക് എന്തിന്റെ സൂക്കേടാടി ഇത്……. ഇപ്പൊ നടു തല്ലി കിടന്നാൽ കാണാമായിരുന്നു കേട്ടോ…..
പറഞ്ഞു കൊണ്ട് അവൻ അവളെ താഴേക്ക് നിറുത്തിയപ്പോൾ ആ തളിരിളം മേനിയിലെ മൃദുലതകൾ അവന്റെ നഗ്നമായ നെഞ്ചിലൂടെ അമർന്നു മാറി…
ഞാൻ പെട്ടന്ന്……ഇടിയപ്പം ഉണ്ടാക്കാൻ…..അന്നേരം അറിയാതെ,,, തെന്നി പോയത് കൊണ്ടാ….സോറി ഇച്ചായാ
ആമി ക്ഷമാപണത്തോടെ ഡെന്നിസിനെ നോക്കി.
ഹ്മ്മ്……. ഇനി അത് പറഞ്ഞാൽ മതി ല്ലോ… സൂക്ഷിക്കണ്ടേ ആമി… കൊച്ചു കുട്ടിയാണോ നീയ്.
അവന്റ ശബ്ദം ഉയർന്നതും അവൾ പേടിച്ചു മുഖം കുനിച്ചു.
ആഹ് പോട്ടെ സാരമില്ല…. ആ ഷോള് വലിച്ചു നേരെ ഇടാൻ നോക്കു…..
പറഞ്ഞു കൊണ്ട് അവൻ അവിടെ നിന്നും മുറ്റത്തേയ്ക്ക് ഇറങ്ങി.
വയറിന്റെ ഭാഗം മുഴുവൻ ആയും കാണാവുന്ന രീതിയിൽ കിടന്ന ഷോൾ എടുത്തു നേരെ ആക്കി ഇട്ട് കൊണ്ട് ആമി ശ്വാസം എടുത്തു വലിച്ചു.
ബ്രൂട്ടസിന്റെ അടുത്തേക്ക് ആയിരുന്നു അവൻ ചെന്നത്.
മര്യാദക്ക് അടിച്ചു പൊളിച്ചു ജീവിച്ച ഞാനാ… എല്ലാം കൈവിട്ടു പോകുന്ന ലക്ഷണം ആണെടാ കാണുന്നെ..
നായ കിടക്കുന്ന കൂടിന്റെ അരികിൽ വന്നു നിന്ന് അവൻ തന്റെ നെഞ്ച് തിരുമ്മി കൊണ്ട് പിറു പിറുത്തു..
ഇച്ചായ…
ആഹ്…
അതൊന്നു എടുത്തു തരാമോ…
എന്നത്..
ഇടിയപ്പം ഉണ്ടാക്കുന്ന അച്ച്..
ഹ്മ്മ്….
ആ നേരത്ത് ആണ് ഹരിടെ വരവ്.. ഒപ്പം അവന്റെ ഒരു കൂട്ടുകാരനും ഉണ്ട്…
ഇരുവരും കൂടെ ഡെന്നിസിന്റെ വീടിന്റെ മുൻ വശത്തെ വഴിയേ പോയപ്പോൾ വെറുതെ ഒന്ന് കയറിയതാണ്.
ദാവണി ഒക്കെ ചുറ്റി ഒരു അസ്സൽ ഒരു അയ്യര് കുട്ടിയായി നിൽക്കുന്ന ആമിയ കണ്ടതും ഹരിയുടെ കൂട്ടുകാരന്റെ കണ്ണുകൾ ഒന്ന് മിന്നി തെളിഞ്ഞു. അത് ടെന്നീസ് വ്യക്തമായി മനസ്സിലാക്കുകയും ചെയ്തു.
എന്തുകൊണ്ട് ആ നിമിഷം അവന്റെ പല്ലുകൾ ഞെരിഞ്ഞമർന്നു.
ഹരിയോട് ഒന്ന് രണ്ട് കുശലാന്വേഷണങ്ങൾ ചോദിച്ചശേഷം ആമി പെട്ടെന്ന് തന്നെ അകത്തേക്ക് കയറിപ്പോയി.
ആമീ നിനക്ക് ഇതുപോലെയുള്ള ഡ്രസ്സ് മാത്രം ഒള്ളോ…. ചുമ്മാ അവിടെ ഇവിടം കാണിച്ചുകൊണ്ട് ഉടുത്തു വച്ചേക്കുന്നത്…. വെറുതെ മനുഷ്യരെക്കൊണ്ട് പറയിക്കാന്….കുറച്ചു മുന്നേ ഹരിയുടെ ഒപ്പം വന്നവന്റെ കണ്ണ് രണ്ടും നിന്റെ പിന്നാലെ ആയിരുന്നു.
ബ്രേക്ക്‌ഫാസ്റ്റ് കഴിച്ചു കൊണ്ട് ഇരുന്നപ്പോൾ ഡെന്നിസ് ആമിയെ നോക്കി അല്പം അനിഷ്ടത്തോടുകൂടി പറഞ്ഞു.
കൂടുതലും എനിക്കുള്ളത് ഇത്തരത്തിലുള്ള ഡ്രസ്സുകളാണ്….ഹോസ്റ്റലിൽ പിന്നെ അങ്ങനെ ആരും ഇല്ലാതിരുന്നതുകൊണ്ട് എനിക്ക് കുഴപ്പമില്ലയിരുന്നു..
അതൊന്നും ഇവിടെ പറ്റില്ല ആമി. പലതരത്തിലുള്ള ആളുകൾ കയറി വരുന്ന വീടാണിത്.
ഇനി ഞാൻ ശ്രദ്ധിച്ചോളാം ഇച്ചായാ….
ഭക്ഷണം കഴിച്ചു കഴിഞ്ഞു വേഗം തന്നെ ഡ്രസ്സ് മാറിക്കോണം… പറഞ്ഞില്ലെന്ന് വേണ്ട.
മ്മ്….
പഞ്ഞി പോലത്തെ ഇടിയപ്പവും കിഴങ്ങ് സ്റ്റു വെച്ചതും ഒക്കെ ഉണ്ടാക്കി സന്തോഷത്തോടെ ഇരുന്നപ്പോൾ ആണ് ഇച്ചായൻ വഴക്ക് പറഞ്ഞത്..
ഈ മനുഷ്യന് ഞാൻ ഉണ്ടാക്കിയ ഫുഡ് നല്ലത് ആണെന്ന് എങ്കിലും ഒരു വാക്ക് പറഞ്ഞു കൂടെ….ഇങ്ങനെ ഉണ്ടോ ഒരു ജാഡ…. താൻ ആണെങ്കിൽ വളരെ അടക്കം ഒതുക്കം ആയിട്ട് അല്ലേ ഹരിയേട്ടന്റ മുന്നിൽ ചെന്ന് നിന്നത്…. ഷോള് കൊണ്ട് എല്ലാം മറച്ചു പിടിച്ചിരുന്നു.. എന്നിട്ട് ആണോ ഇങ്ങനെ ഒക്കെ പറയുന്നേ…
ആമിക്ക് ചെറിയ ദേഷ്യം വന്നു പോയി..
കുറച്ചു മുന്നേ ഈ ആള് തന്നെയല്ലേ എന്റെ വയറിൽ കയറി പിടിച്ചു ഞെക്കിയത്… അതിനു ഒട്ട് കുഴപ്പമില്ല താനും…
ഹും… കൊള്ളാം…
പിറു പിറുത്തു കൊണ്ട് അവൾ പാത്രം എല്ലാം കഴുകി വെയ്ക്കുകയാണ്..
ആ സമയത്ത് മിന്നു ഡെന്നിസിനെ വീഡിയോ കാൾ ചെയ്തു.
അവളുടെ ചേച്ചിയുടെ ഫോണിൽ നിന്നു.
കുറച്ചു നേരത്തേക്ക് ആമി എല്ലാം മറന്ന് കൊണ്ട് അവളോട് സംസാരിച്ചു.ഇന്നലെ നടന്ന കാര്യങ്ങളൊക്കെ അറിഞ്ഞതും മിന്നു പേടിച്ചുപോയി….
അതൊക്കെ പറയുമ്പോൾ ആമി ശരിക്കും കരയുകയായിരുന്നു..
അവളുടെ കരച്ചിൽ കണ്ടതും ടെന്നീസ് വേഗം ഫോൺ മേടിച്ചു..
ആഹ് മതി മതി പറഞ്ഞത് ഇനി ബാക്കിയൊക്കെ പിന്നെ ആകാം, മിന്നു എനിക്ക് ടൗണിൽ വരുന്ന പോകേണ്ട കാര്യമുണ്ട് നീ ഇപ്പോൾ വെച്ചോ….
ശരി ഇച്ചായ… ഞാൻ പിന്നെ വിളിക്കാം… ബൈ ആമി..
അവൾ കാൾ കട്ട് ചെയ്തു..
ആമി, ഞാനൊന്നു പുറത്തു പോയിട്ട് വരാം കേട്ടോ, നിനക്ക് എന്തെങ്കിലും ആവശ്യം വന്നാൽ എന്റെ ഫോണിൽ വിളിച്ചാൽ മതി.
ആമിയുടെ കയ്യിൽ നിന്നും ഫോൺ തിരികെ മേടിക്കുന്നതിനിടയിൽ ഡെന്നിസ് അവളോട് പറഞ്ഞു.
ഇച്ചായൻ വരാൻ ഒരുപാട് ലേറ്റ് ആകുമോ….?
ഏറിയാൽ ഒരു രണ്ടുമണിക്കൂർ, അതിനു മുന്നേ എത്തും…. ആ പിന്നെ ഇനി ആരെയും പേടിച്ച് നീയ് വെളിയിൽ ഇറങ്ങാതെ ഒന്നും ഇരിക്കേണ്ട, നീ ഭയപ്പെട്ടിരുന്നവർ ഇന്നലെ വന്നു പോയല്ലോ……
ഹ്മ്മ്….
ഒരു കാര്യം ചെയ്യൂ… നീയും കൂടി പോരേ, നിനക്ക് വെല്ലോ ഡ്രെസ്സും മേടിക്കാം…
അതൊന്നും വേണ്ട ഇച്ചായ… എന്റെ പക്കൽ ആവശ്യത്തിന് ഉള്ളത് ഉണ്ട്….
പെട്ടന്ന് അവൾ മറുപടി പറഞ്ഞു……..കാത്തിരിക്കൂ………
[ad_2]