അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 24
[ad_1]
രചന: രഞ്ജു ഉല്ലാസ്
ആമിയെ തന്റെ ഒപ്പം വരാൻ വേണ്ടി ഡെന്നിസ് ഏറെ നിർബന്ധിച്ചു എങ്കിലും, അവള് ഒഴിഞ്ഞു മാറി.
ഒടുവിൽ അവൻ ഒറ്റയ്ക്ക് ആണ് പോയതും.
ആ നേരം കൊണ്ട് വീടും പരിസരവും ഒക്കെ അടിച്ചു വാരി ഇടുകയാണ് ആമി.
ചേച്ചി…….
കുറച്ചു കഴിഞ്ഞതും ഗേറ്റ് ന്റെ ഭാഗത്തു നിന്നും ആരോ വിളിക്കുന്നത് കേട്ട് കൊണ്ട് അവള് മുഖം തിരിച്ചു നോക്കി.
നാലഞ്ച് കുട്ടികൾ ആയിരുന്നു.
അവള് അടിച്ചു കൊണ്ട് ഇരുന്ന ചൂല് അവിടെ ഇട്ടിട്ടു, അവരുടെ അടുത്തേയ്ക്ക് ചെന്ന്.
ചേച്ചിടെ പേര് എന്താ…
അതിൽ ഒരു കുട്ടി ചോദിച്ചു.
എന്റെ പേര് ആമി… മോന്റെ പേരോ..
ഞാൻ കിച്ചു, ഇത് എന്റെ അനുജത്തി മാധുവും, മിഥുനും.. ഇത് അടുത്ത വീട്ടിലെ കുട്ടിയ, കിരൺ….
അവൻ എല്ലാവരേയും അവൾക്ക് പരിചയപ്പെടുത്തി കൊടുത്തു..
ചേച്ചി… കുറച്ചു ചാമ്പക്ക തരാമോ..
ആഹ് തരാല്ലോ…. ആദ്യം ഞാനീ ഗേറ്റ് തുറക്കട്ടെ കേട്ടോ..
അവൾ ഗേറ്റ് ന്റെ ഓടമ്പൽ എടുത്ത ശേഷം കുട്ടികളെ അകത്തേക്ക് കയറ്റി.
അപ്പോളേക്കും ബ്രൂട്ടസ് കൂട്ടിൽ കിടന്നു ഉച്ചത്തിൽ കുരച്ചതും കുട്ടികൾ എല്ലാവരും വന്നത് പോലെ തിരിച്ചു ഓടി.
ശോ……. പാവം പിള്ളേരെ നീ പേടിപ്പിച്ചല്ലോടാ… കഷ്ടം, അതുങ്ങള് ചാമ്പക്ക പോലും കൊണ്ട് പോയില്ല…
ബ്രൂട്ടസ്സിനെ നോക്കി പേടിപ്പിച്ചു കൊണ്ട് ആമി വീടിന്റെ അകത്തേക്ക് തിടുക്കത്തിൽ കയറി പോയി.
ചോറ് വെന്തു ഇരിപ്പുണ്ടായിരുന്നു, അതെടുത്തു അവള് വാർത്തിട്ടു.
ശേഷം കുറച്ചു ഉരുള ക്കിഴങ്ങ് എടുത്തു തൊലി പൊളിച്ചു ചെറുതായി നുറുക്കി.
മെഴുക്കു വരട്ടി വെയ്ക്കാൻ വേണ്ടി.
ചതച്ച വറ്റൽ മുളകും ചുവന്നുള്ളിയും കൂടി കടുക് പൊട്ടിച്ചു വഴറ്റിയ ശേഷം വേവിച്ച കിഴങ്ങും കൂടി ഇട്ടുകൊണ്ട് കറിവേപ്പില യും ഏറെ ഇട്ട് ഇളക്കി അവളത് അസൽ ആക്കി എടുത്തു.
നാളികേരം തിരുമ്മി അരയ്ക്കാതെ കൊണ്ട് ഒരു പുളിശ്ശേരി കാച്ചി എടുത്തു.
മുറ്റം അടിച്ചു വാരിയപ്പോൾ കിട്ടിയ ഒരു പച്ച മാങ്ങാ ഉണ്ടായിരുന്നു..
അതിൽ നിന്ന് കുറച്ചു ചെത്തി എടുത്തു പെട്ടന്ന് ഒരു അച്ചാറും ഇട്ടു.
പപ്പടവും പൊരിച്ചു വെച്ച് കഴിഞ്ഞു ആണ് ഡെന്നിസിന് നോൺ വെജ് ഒന്നും വെച്ചില്ലല്ലോ എന്നോർത്തത്
ഫ്രഡ്ജ് തുറന്ന് നോക്കിയപ്പോൾ മീൻ എന്തോ അരച്ച് തിരുമ്മി വെച്ചിട്ടുണ്ട്.
അതെടുത്തു തണുപ്പ് പോകാൻ വെളിയിലേക്ക് വെച്ചു.
വല്ലാത്ത ദാഹം… എന്തൊരു ഉഷ്ണം ആണ് ന്റെ മഹാദേവാ…
ഓർത്തു കൊണ്ട് അവള് ഫ്രിഡ്ജ് തുറന്നു കുറച്ചു വെള്ളം എടുത്തു കുടിച്ചു.
കുട്ടികൾക്കായി പറിച്ചു വെച്ച ചാമ്പക്കയിൽ നിന്നും ഒരെണ്ണം എടുത്തു കഴിച്ചു.
മൊബൈലും നോക്കി അകത്തെ മുറിയിൽ ഇരുന്നപ്പോൾ ഉണ്ട് ഡെന്നിസ്ന്റെ വണ്ടി വരുന്ന ശബ്ദം..
ഓടി ചെന്നു വാതിൽ തുറന്നു.
കുറച്ചു ഏറെ കവറുക്ളും ആയിട്ട് ഡെന്നിസ് വണ്ടിയിൽ നിന്നും ഇറങ്ങി വരുന്നുണ്ട്.
നീയ് ഈ വേഷം ഒന്നും ഇത് വരെ ആയിട്ടും മാറിയില്ലേ..
ദാവണി ഉടുത്തു കൊണ്ട് നിൽക്കുന്ന ആമിയെ നോക്കി ഡെന്നിസ് ചോദിച്ചു.
യ്യോ… ഞാനത് മറന്നു, സോറി ഇച്ചായ…
അവന്റെ കൈയിൽ നിന്നും രണ്ടു മൂന്നു കവർ മേടിച്ചു പിടിച്ചു കൊണ്ട് ആമി പറഞ്ഞു.
ഹ്മ്മ്…..
ഒന്ന് മൂളിയ ശേഷം ഡെന്നിസും അവളുടെ പിന്നാലെ അകത്തേയ്ക്ക് കയറി.
ഇച്ചായനു കുടിയ്ക്കാൻ വെള്ളം എടുക്കട്ടേ..
ഹ്മ്മ്..ഒരു നാരങ്ങ എടുത്തു പിഴിയ്..
ആഹ് ശരി….
കേൾക്കേണ്ട താമസം അവള് ഓടി ചെന്നു നാരങ്ങ എടുത്തു പിഴിഞ്ഞ്, മധുരം ചേർത്തു ഇളക്കി രണ്ടു മൂന്നു ഐസ് ക്യൂബ്സ് എടുത്തു ഇട്ട് കൊണ്ട് വന്നു അവനു കൊടുത്തു..
ആഹഹാ
… സൂപ്പർ….
ഒറ്റ വലിയ്ക്ക് കുടിച്ചു തീർത്ത ശേഷം ആമിയെ പ്രശംസിക്കാതെ ഇരിക്കാൻ ആയില്ല ഡെന്നിസിനു.
ഓഹ്…. ഇതാണോ ഇത്ര കേമായത്… കാലത്തെ നൂൽ പുട്ട് കറിയും ഉണ്ടാക്കിയത് എന്ത് രുചിയ്ക്ക് ആയിരുന്നു..എന്നിട്ട് ഇച്ചായൻ ഒരു വാക്ക് പോലും പറഞ്ഞില്ലാലോ..
ആമി മനസ്സിൽ ഓർത്തു.
ആമി… ഇതൊക്കെ നിനക്ക് പാകം ആണോന്നു ഇട്ട് നോക്കിക്കേ.
പെട്ടന്ന് ഡെന്നിസ് പറഞ്ഞതും ആമിയുടെ നെറ്റി ചുളിഞ്ഞു.
ഇത് എന്നതാ ഇച്ചായാ..
അത് എടുത്തു നോക്ക്.. അപ്പോൾ അറിയാം..
. ആമി ഒരു കവർ എടുത്തു..
ദേ അത് രണ്ടും നിനക്ക് ഉള്ളതാ കൊച്ചേ, എടുത്തോളൂ.
വലിയ രണ്ടു കവറുകൾ കൂടി അവൻ അവൾക്ക് നേർക്ക് നീട്ടി.
ആമി അത് പൊട്ടിച്ചു നോക്കിയതും ക്രോപ് ടോപ്പുകളും ലോങ്ങ് മിഡിസും ആയിരുന്നു.
ഇളം പിങ്ക് നിറവും ഒപ്പം പീച്ചും, പിന്നെ ബ്ലാക്ക്, കോഫി ബ്രൗൺ, ഗ്രീൻ നിറം ഉള്ള അഞ്ച് ടോപ്പ്.
അതിന്റ പാവാടകൾ എല്ലാം വളരെ മനോഹരം ആയിരുന്നു.
അതോരോന്നു എടുത്തു നോക്കി കൊണ്ട്, ആമി വിങ്ങി പൊട്ടി.
ഉള്ളിലൊരു സങ്കടത്തിര ആർത്തുലച്ചു പൊന്തി വരുന്നു..
ആമി, അതും കൂടെ എടുത്തു നോക്കിക്കേ..
ഡെന്നിസ് ശബ്ദം ഉയർത്തിയതും അവള് മറ്റു രണ്ടു എണ്ണം കൂടി എടുത്തു നോക്കി.
രണ്ടു മൂന്നു സൽവാർ സെറ്റ്,ആയിരുന്നു അതിൽ ഉള്ളത്.
പിസ്ത ഗ്രീൻ നിറമുള്ളത് ആയിരുന്നു ഒരെണ്ണം, മറ്റേതു റോയൽ ബ്ലൂവും..
എല്ലാം വില കൂടിയത് ആണെന്ന് ഉള്ളത് ഒറ്റ നോട്ടത്തിൽ അറിയാം..
നിനക്ക് ഇഷ്ടം ആയോ…
ഹ്മ്മ്….. ഇഷ്ടായി..
മെല്ലെ അവള് ശബ്ദം താഴ്ത്തി പറഞ്ഞു.
എന്നാല് അതെല്ലാം എടുത്തു റൂമിൽ കൊണ്ട് ചെന്നു വെയ്ക്കാൻ നോക്ക്.
മ്മ്..
ഒക്കെ കൂടി എടുത്തു ആമി മുറിയിലേക്ക് പോയി..
അവൾക്ക് സങ്കടം ആയൊന്നു ഡെന്നിസിനു സംശയം ഏറി.
മുഖം ഒക്കെ വല്ലാണ്ട് ആയി പോയല്ലോ എന്ന് ചിന്തിച്ചു കൊണ്ട് അവൻ എഴുന്നേറ്റു റൂമില് ചെന്നു.
അവന്റെ റൂമിന്റെ തൊട്ട് അരുകിലെ
മുറിയിൽ ആണ് അവള് ഇപ്പോൾ കഴിയുന്നത്..
വേഷം മാറ്റി ഡെന്നിസ് ഇറങ്ങി വന്നിട്ടും ആമിയെ അവിടെ ഒന്നും കണ്ടില്ല.
ആമി…..
ഉച്ചത്തിൽ വിളിച്ചു കൊണ്ട് ഡെന്നിസ് അവളുടെ റൂമു തുറന്നു.
നോക്കിയപ്പോൾ ഉണ്ട് ജനാല യിൽ മുറുക്കി പിടിച്ചു കൊണ്ട് വെളിയിലേക്ക് നോക്കി നിൽക്കുന്ന ആമിയെ.
. ആമി……
അവൻ ഒന്നുടെ വിളിച്ചതും, അവള് പിന്തിരിഞ്ഞു നോക്കി.
അവളുടെ മിഴികൾ ഒക്കെ ചുവന്നു കലങ്ങി കിടക്കുന്നത് കണ്ടപ്പോൾ ആമി കരയുക ആണെന്ന് ഡെന്നിസിനു മനസിലായി.
ആമിക്കൊച്ചേ..
വിളിച്ചു കൊണ്ട് അവൻ അവളുടെ അരികിലേക്ക് ചെന്നു……..കാത്തിരിക്കൂ………
[ad_2]