അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 26
[ad_1]
രചന: രഞ്ജു ഉല്ലാസ്
ഹ്മ്മ്… ശരി..എന്നാൽ പിന്നെ അങ്ങനെ ആവട്ടെ..
ആടി ആടി ഇറങ്ങി പോകുന്നവനെ നോക്കി ആമി കുറച്ചു നേരം അങ്ങനെ ഇരുന്നു.
വാഷ് റൂമിൽ പോയി വന്ന ശേഷം കിടക്കാൻ ഭാവിച്ചതും ഉണ്ട് ഒരു പ്ലേറ്റിൽ നിറയെ ചോറും കറികളും ആയിട്ട് വരുന്ന ഡെന്നിസിനെ.
തുടരും.
യ്യോ… ഇച്ചായ, എനിക്ക് വേണ്ടന്ന് പറഞ്ഞത് അല്ലേ, ശോ എന്തായി കാണിച്ചേ..
അവള് വന്നു ഡെന്നിസിന്റെ കൈയിൽ നിന്ന് പ്ലേറ്റുകൾ ഒക്കെ വാങ്ങിച്ചു മേശപ്പുറത്തു വെച്ചു.
“ഇരുന്ന് കഴിയ്ക്ക് കൊച്ചേ, എന്നിട്ട് വേണം എനിക്ക് ഒന്നുപോയി കിടക്കാന് “
അവൻ തിടുക്കം കൂട്ടി കൊണ്ട് ആമിയുടെ ബെഡിൽ ഇരുന്നു.
ഇച്ചായാ… ഞാൻ കഴിച്ചോളാം, എഴുന്നേറ്റു റൂമിലേക്ക് പോയെ..ഇപ്പൊ തന്നെ നന്നായിട്ട് കിക്ക് ആയിട്ടുണ്ട്.
“ഇല്ലന്നേ…. ഇത് ഒരല്പം, ഇതിലും കപ്പാസിറ്റി ഉള്ളവൻ ആണ് ഈ ഡെന്നിച്ചായൻ….”
അവന്റെ നാവ് കുഴഞ്ഞു പോകുമ്പോളും, ശരീരത്തിന്റെ ഭാരം നഷ്ടപ്പെട്ടു പിന്നോട്ട് വേച്ചു പോകുമ്പോളും, പാവം ആമി ഞെട്ടി വിറച്ചു നിന്നു.
കട്ടിലിന് കുറുകെ, കാല് രണ്ടും നിലത്തേയ്ക്ക് ആയി കിടക്കുന്നവനെ എളിയ്ക്ക് കയ്യും കുത്തി അവൾ നോക്കി നിന്നു.
ഇച്ചായാ… ഇച്ചായ, നേരെ കിടക്കുന്നേ…. ഇതെന്തൊരു കിടപ്പാ….
അവൾ ഡെന്നിസിന്റെ തോളിൽ കുലുക്കി.
എവിടന്ന്, അടിച്ചു പാമ്പായി കിടക്കുന്നവൻ ഉണ്ടോ ഇത് വല്ലതും അറിയുന്നു..
ഇച്ചായാ…. ഒന്നെഴുന്നേറ്റ് വന്നേ… പ്ലീസ്…. ഇച്ചായാ….
“ഹൊ.. ഈ മനുഷ്യനെ കൊണ്ട് തോറ്റുല്ലോ….”
ഒരു പ്രകാരത്തിൽ ആമി അവന്റ കാലെടുത്തു ബെഡിലേക്ക് ഇട്ടു.
അപ്പോളേക്കും ഡെന്നിസ് തന്നെ മറ്റേ കാലും കൂടി എടുത്തു വെച്ചു.
ഓഹ് സമാധാനം ആയി…. അതേയ് ഒന്ന് നേരെ കിടന്നേ ഇച്ചായ…..
അവന്റെ പ്രവർത്തി കണ്ടു കൊണ്ട് പെണ്ണ് വന്നു പറഞ്ഞതും ഡെന്നിസ് തന്റെ വലം കൈയാലെ ആമിയെ പിടിച്ചു അവന്റെ ദേഹത്തേയ്ക്ക് ഇട്ടു.
യ്യോ…. വിട്, വിടുന്നുണ്ടോ എന്നെ.. ഇച്ചായാ….
ആമി ഒരു പ്രകാരത്തിൽ കുതറി മാറാൻ ശ്രെമിച്ചു എങ്കിലും ഡെന്നിസിന്റെ കൈ കരുത്തിൽ അവൾക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല എന്നത് ആണ് സത്യം.
***
. കാലത്തെ ഡെന്നിസ് ഉണർന്നപ്പോൾ വല്ലാത്തൊരു മണം അവന്റെ നാസികയിൽ അലയടിക്കും പോലെ…
ഒന്ന് മൂരി നിവർന്ന ശേഷം കണ്ണു തുറന്നതും അവൻ ഞെട്ടി പോയി
താൻ ആരെയോ കെട്ടിപിടിച്ചു ആണല്ലോ കിടപ്പ്…
നോക്കിയപ്പോൾ ആമി..
അവളുടെ ഉയർന്നു താഴ്ന്ന മാറിടത്തിന്റെ ചലനം അവന്റെ, വാരിയെല്ലിൽ തട്ടുന്നുണ്ട്..
ഇടം കൈ കൊണ്ട് അവളെ പൊതിഞ്ഞു പിടിച്ചു കൊണ്ട് ആണ് താൻ ഇപ്പോളും കിടക്കുന്നത്.
അതിനാൽ ആമിക്ക് ഒന്ന് അനങ്ങാൻ പോലും കഴിയുന്നില്ല..
അപ്പോളാണ് താൻ ഉടുത്തിരുന്ന മുണ്ട് അല്പം മാറി കിടക്കുന്നതായി അവൻ കണ്ടത്.
അയ്യേ.. ഇന്നറു മാത്രം ഇട്ടു കൊണ്ട് ഈ കൊച്ചിനേം കെട്ടി പിടിച്ചു..
തലേ രാത്രി…
ഓർമ വന്നതും അവന്റെ വയറ്റിൽ കൊള്ളിയാൻ മിന്നി.
ആമി….. കൊച്ചേ..
അവൻ മെല്ലെ വിളിച്ചു.
കരഞ്ഞു കലങ്ങിയ മിഴികളോട് കൂടി അവൾ മുഖം ഉയർത്തി.
രാത്രി ഒരു പോള കണ്ണടച്ചില്ലന്നു ഉള്ളത് അവളുടെ മുഖത്ത് നോക്കുമ്പോൾ അറിയാം..
ഞാൻ… അത് പിന്നെ, ഇന്നലെ അല്പം ഓവർ ആയി പോയി… സോറി.
വാക്കുകൾ കിട്ടാതെ അവൻ വിഷമിച്ചു.
പെട്ടന്ന് അവനെ തള്ളി മാറ്റിയിട്ട് ഒരു പൊട്ടികരച്ചിലോടെ ആമി എഴുനേറ്റ് ഓടിപോയിരിന്നു.
തലയ്ക്കു ആകെ ഭ്രാന്ത് പിടിക്കും പോലെ അവനു തോന്നി.
എഴുന്നേറ്റ് ബെഡ്ൽ ഇരുന്ന് കൊണ്ട് അവൻ ഓരോന്ന് ആയി ഓർത്തെടുക്കാൻ ശ്രെമിച്ചു.പക്ഷെ എല്ലാം പുക മഞ്ഞു പോലെ മൂടി കെട്ടി നിന്നു..
ഹേയ്.. ഇല്ല… അരുതാത്തത് ഒന്നും നടന്നില്ല…അവളുടെ ദേഹത്തു ഡ്രെസ്സൊക്കെ ഉണ്ട്…. ഇനി വല്ല കിസ്സ് എങ്ങാനും അടിച്ചോ താന്… ഇല്ലില്ല.. അങ്ങനെ ഒന്നും നടന്നില്ല…… പിന്നെ എങ്ങനെ ആണ് തന്റെ കൂടെ വന്നു കിടന്നത്..
കരഞ്ഞു കൊണ്ട് പോയവളുടെ പിന്നാലെ മുണ്ടും വാരി ഉടുത്തു കൊണ്ട് ചെല്ലുമ്പോൾ അവനു തന്റെ കാലുകൾ ഇടറുന്നത് പോലെ തോന്നി..
അടുക്കള പുറത്ത് നിന്ന് ഇരു കൈകളും മുഖത്ത് പൊത്തി പിടിച്ചു കരയുന്നവളേ കണ്ടതും ഡെന്നിസിനു നെഞ്ചു പൊട്ടി.
കൊച്ചേ… സോറി… ഞാൻ അറിയാതെ…
അവൻ ചെന്നു പറഞ്ഞതും ആമി കടുപ്പത്തിൽ ഒന്ന് നോക്കി.
സോറി ആമി… ഞാൻ… ഞാൻ ഒന്നും ചെയ്തില്ലലോ നിന്നെ, അങ്ങനെ ഒന്ന് കിടന്ന് പോയി, അതാണ്… അത്ര അല്ലേ ഒള്ളു… സോറി ട…..
അവൻ മുഖം കുനിച്ചുകൊണ്ട് പറഞ്ഞു.
ഇവിടന്നു കോട്ടയത്തേയ്ക്ക് ബസ് എപ്പോളാ ഉള്ളത്… ഒന്ന് പറഞ്ഞു തന്നാൽ വലിയ ഉപകാരം ആയിരുന്നു..
മിഴികൾ തുടച്ചു കൊണ്ട് ആമി അവനെ നോക്കി ചോദിച്ചതും ഡെന്നിസ് ഞെട്ടി.
നീയെങ്ങോട്ട് പോകാനാ കൊച്ചേ..
അതൊന്നും എനിക്ക് ഇനി ആരെയും ബോധിപ്പിക്കേണ്ട കാര്യം ഇല്ല… ഇച്ചായനു പറ്റുമെങ്കിൽ ഒന്ന് പറഞ്ഞു തന്നേരെ… ഇല്ലെങ്കിൽ ഞാൻ എങ്ങനെ എങ്കിലും പോയ്കോളാം..
“ഞാൻ നിന്നെ എവിടേയ്ക്കും പറഞ്ഞു വിടില്ല, എന്റെ മിന്നു അറിഞ്ഞാലുണ്ടല്ലോ തല്ലി കൊല്ലും…. അവള് ആണെങ്കിൽ എന്റെ കൈയിൽ ഏൽപ്പിച്ച ഒറ്റ വിശ്വാസത്തിൽ ആണ് നിന്നെ വിട്ടിട്ട് പോയതു പോലും…”
“ആഹ് വിശ്വാസം കൊണ്ട് ഇരുന്നത് കൊണ്ടാണ് ഇന്നലെ നിങ്ങളുടെ ഒപ്പം എനിക്ക് കിടക്കേണ്ടി വന്നത് പോലും… അതുകൊണ്ട് ദയവ് ചെയ്തു എന്നെ എന്റെ വഴിക്ക് വിട്ടേക്ക്…”
തന്റെ മുറിയിലേക്ക് കയറി പോയ ശേഷം അവള് ബാഗില് എന്തൊക്കെയോ കുത്തി നിറച്ചു.
എന്നിട്ട് ഒരു ജോഡി ഡ്രെസ്സും എടുത്തു കൊണ്ട് കുളിച്ചു ഫ്രഷ് ആവാൻ റൂമിലേക്ക്പോയി.
തല വേദന എടുത്തു പൊട്ടി പിളരുന്നുണ്ട് ഡെന്നിസിന്.
ആമി കുളിയ്ക്കുവാൻ കയറിയ ശേഷം അവനും പോയി തന്റെ റൂമിലേക്ക്. ഷവർ ഓൺ ചെയ്തു അതിന്റെ കീഴിൽ കുറച്ചു നേരം നിന്നു.
ഒരു ആശ്വാസം പോലെ തോന്നിയതും അല്പം കഴിഞ്ഞു അവൻ ഇറങ്ങി വെളിയിൽ വന്നു.
അപ്പോളുണ്ട് ഒരു പട്ടു പാവാടയും ബ്ലോസും ഒക്കെ ഇട്ട് കൊണ്ട് പോകാൻ തയ്യാറായി നിൽക്കുന്ന ആമിയേ.
അത് കണ്ടതും അവന്റെ നെഞ്ചിലൂടെ ഒരു നൊമ്പരം..
ആമി….
അവൻ ദയനീയമായി വിളിച്ചു.
“ഞാൻ പോകുവാ ഇച്ചായ…..കുറച്ചു ദിവസങ്ങൾ ബുദ്ധിമുട്ടിച്ചു… ശരിയാണ്… സോറി… ഇനി ഒരിക്കലും കാണാൻ ഇട ഉണ്ടാവരുത് എന്ന് മാത്രം ആഗ്രഹിക്കുന്നു “
അവള് പറഞ്ഞു പൂർത്തിയാക്കും മുന്നേ പാഞ്ഞു ചെന്നു ആ ബാഗ് പിടിച്ചു മേടിച്ചു അവൻ റൂമില് കൊണ്ട് പോയി വെച്ചു.
എടി….. തത്കാലം നീ ഇവിടെന്ന് എവിടേക്കും പോകുന്നില്ല, പറയുന്നത് അനുസരിച്ചാൽ മതി… ഒന്ന് താഴ്ന്നു തന്നെന്നു കരുതി തലേൽ കേറി നിരങ്ങുവാ അല്ലേ നീയ്…
അവനു ദേഷ്യം കൊണ്ട് വായിൽ വന്നത് എല്ലാം പറഞ്ഞു…
മാറുന്നുണ്ടോ, എനിക്ക് പോണം…
തന്റെ മുന്നിൽ നിൽക്കുന്നവനെ ഒന്ന് നോക്കിയ ശേഷം ആമി വീണ്ടും ചെന്നു ബാഗ് എടുത്തു.
. പിന്നാലെ ചെന്നു ഡെന്നിസ് അത് പിടിച്ചു മേടിച്ചു ബെഡിൽ വെച്ചിട്ട് ആമിയുടെ ഇരു കൈകളിലും കൂട്ടി പിടിച്ചു.
സോറി ആമി… എനിക്ക് ഒരബദ്ധം പറ്റി പോയി, സോറി…. ഇനി അങ്ങനെ ഒന്നും ഉണ്ടാവില്ല….. നി പോകരുതേ കൊച്ചേ… പ്ലീസ്…
ദയനീയമായി പറയുന്നവനെ ഒരു വേള അവളും നോക്കി.
ഇന്നലെ ഈ നെഞ്ചോട് ചേർന്ന് കിടന്നത്…
അരുതാത്തത് ഒന്നും ചെയ്തില്ല… എന്നാൽ പോലും തന്നെ കെട്ടിപിടിച്ചു, വരിഞ്ഞു മുറുക്കി അല്ലേ കിടന്നത്..
“ആമിക്കൊച്ചേ… നീ എന്നതെങ്കിലും ഒന്ന് പറഞ്ഞെ…”
“ശരി…ഞാൻ പോകില്ല, സമ്മതിച്ചു, പക്ഷെ ഇച്ചായൻ എന്നെ കല്യാണം കഴിക്കണം… പറ്റുമോ….”……കാത്തിരിക്കൂ………
[ad_2]