Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 27

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമിക്കൊച്ചേ… നീ എന്നതെങ്കിലും ഒന്ന് പറഞ്ഞെ…”

“ശരി…ഞാൻ പോകില്ല, സമ്മതിച്ചു, പക്ഷെ ഇച്ചായൻ എന്നെ കല്യാണം കഴിക്കണം… പറ്റുമോ….”

തുടരും 

ങ്ങെ….. നിനക്ക് എന്താ കൊച്ചേ തലയ്ക്ക് ഭ്രാന്ത്‌ പിടിച്ചോ.

അവളുടെ വാക്കുകൾ കേട്ടതും ഡെന്നിസ് ഞെട്ടി വിറച്ചു നിന്നു.

” ഞാൻ കാര്യമായിട്ട് തന്നെയാണ്ചോദിച്ചത്, ഇച്ചായൻ എന്നെ കല്യാണം കഴിക്കുവാണെങ്കിൽ മാത്രം ഞാനിവിടെ നിൽക്കത്തുള്ളൂ ഇല്ലെങ്കിൽ എനിക്ക് ഇവിടെ നിന്ന് പോകണം… “

ആമി രണ്ടിലൊന്ന് തീരുമാനിച്ചുറപ്പിച്ച മട്ടിലാണ്.

” ആമികൊച്ചെ വെറുതെ വേണ്ടാതീനം പറയരുത് കേട്ടോ,എന്റെ മിന്നുവിന്റെ അതേ പ്രായമല്ലേ നിനക്ക്, മിന്നു ആരാണെന്ന് നിനക്കറിയാമോ എന്റെ പെങ്ങളുടെ മകളാണ് അവൾ, എനിക്കും അവൾ എന്റെ മകളെ പോലെയാണ്, അതേ സ്ഥാനമാണ് നിനക്കും ഉള്ളത്… “

“ആഹ്ഹ…. മകളെപ്പോലെ കരുതിയ ആളാണോ ഇന്നലെ, വെറുമൊരു നിക്കറു മാത്രം ഇട്ടുകൊണ്ട് എന്നെ കെട്ടിപിടിച്ചു കിടന്നത്…..”

എടുത്തടിച്ച പോലെയുള്ള ആമിയുടെ ചോദ്യത്തിൽ ഡെന്നീസ്,അടിമുടി വിയർത്തുപോയി..

“അയ്യേ…. ഓർക്കുമ്പോൾ പോലും എനിക്ക് നാണക്കേടാണ്, ദേ, ഇന്നലെ നിങ്ങള് കാണിച്ച വൃത്തികേടുകളൊക്കെ ഞാൻ അങ്ങോട്ട് വിളമ്പട്ടെ….. കാര്യം ചെയ്യാം , മിന്നുവിനോട് തന്നെ ഞാൻ ഇതൊക്കെ അങ്ങ് പറയാം, ഇത് അവള് എന്താണെന്ന് വച്ചാൽ തീരുമാനിക്കട്ടെ, ഞാനിവിടെ നിൽക്കണമെങ്കിൽ നിൽക്കാം,  അല്ല എങ്കിൽ അങ്ങനെ “

ആമി തന്റെ ഫോൺ എടുക്കാൻ തുടങ്ങിയതും ടെന്നീസ് അത്  അവളിൽ നിന്നും തട്ടിയെടുത്തു..

“ദേ.. കൊച്ചേ,  വെറുതെ മനുഷ്യനെ ഭ്രാന്ത് പിടിപ്പിക്കല്ലേ,  മര്യാദയ്ക്ക് നീ അടുക്കളയിലോട്ട് ചെന്ന് എന്തെങ്കിലും വെച്ച് ഉണ്ടാക്കാൻ നോക്ക് “

” ആദ്യം ഇച്ചായൻ എന്നെ കല്യാണം കഴിക്കുമോ എന്ന് പറയ്, എന്നിട്ടാവാം ഇനി വെപ്പും കുടിയും ഒക്കെ  “

എന്റെ കർത്താവ് ഈശോമിശിഹായെ, ഇന്നലെ വരെ പൂച്ചയെപ്പോലെ പതുങ്ങി നിന്നവളാണ്, ഇപ്പൊ പറയുന്നത് കേട്ടില്ലേ, ഇതാ പണ്ട് ആരാണ്ടോ പറഞ്ഞത്, മിണ്ടാപൂച്ച കലമുടക്കും എന്ന്…

ടെന്നീസ് അവളെ നോക്കി  പിറുപിറുത്തു.

“ആമി, പറ്റിപ്പോയി കൊച്ചേ, സോറി…. ഇനി എന്റെ ഭാഗത്തു നിന്നും അങ്ങനെ ഒന്നും ഉണ്ടാവില്ല… അഥവാ സംഭവിച്ചാൽ ആ നിമിഷം നിന്ന് ഞാൻ കെട്ടിക്കോളാം.. വാക്ക് “

“അതൊന്നും പറഞ്ഞാൽ പറ്റില്ല, ഇച്ചായനോടൊപ്പം ഒരേ കട്ടിലിൽ,  ഒരുമിച്ച് കിടന്നിട്ട് ഇനി, എനിക്ക് വേറൊരാളുടെ മുന്നിലും തല കുനിയ്ക്കാൻ പറ്റില്ല.. അതുകൊണ്ട് വേഗം ആവട്ടെ, മിന്നു മാല ഇവിടെ ഇരിപ്പുണ്ട് താനും, അത് എടുത്തു എന്റെ കഴുത്തിൽ കെട്ടി താ….”

അവൾ തീർത്തു പറഞ്ഞു.

“11മണിക്ക് കോട്ടയത്തിനു ഒരു വണ്ടി ഉണ്ട്, വേഗം സ്ഥലം കാലിയാക്കിക്കോ…”

അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു കൊണ്ട് ഡെന്നിസ് വാതിലു തുറന്ന് ഇറങ്ങി പോയി.

ആഹ് സീമയൊ… എന്താ ഈ വഴി ഒക്കെ…

ഡെന്നിസ് ആണെങ്കിൽ ആരോടോ ഉറക്കെ സംസാരിക്കുന്നത് കേട്ട് കൊണ്ട് ആമി ജനാലയുടെ കർട്ടൻ മാറ്റി നോക്കി.

പത്തിരുപത്തിയഞ്ച് വയസ് മാത്രം പ്രായം തോന്നിക്കുന്ന വെളുത്തു തുടുത്ത ഒരു സ്ത്രീയ്..

ഒരു കോഫി ബ്രൗൺ നിറം ഉള്ള ചുരിദാർ ആണ് വേഷം. ആവശ്യത്തിന് പൊക്കവും വണ്ണവും ഒക്കെ ഉണ്ട്, ഒറ്റ നോട്ടത്തിൽ ഒരു സുന്ദരിക്കോത.

“ഡെന്നിച്ച, ഈ വീട്ടില് സഹായത്തിനു ഒരാളെ വേണം എന്ന് ഹരിയുടെ അമ്മ പറഞ്ഞു, അതിനു വേണ്ടി വന്നതാ ഞാന് “

ഒരുതരം കുഴഞ്ഞ ചിരിയോടെ അവൾ പറഞ്ഞു.

അത് കേട്ടതും ഡെന്നിസ് ന്റെ ഉള്ളിൽ ലഡ്ഡു പൊട്ടി.. ആഹാ എന്റെ ആമി കൊച്ചിന്റെ യാത്ര ക്യാൻസൽ ആയില്ലോ…ഹോ കഷ്ടം…

ഓർത്തു കൊണ്ട് അവൻ തല കുലുക്കി.

ആഹ്, ഇവിടെ നിന്നിരുന്ന ചേച്ചിയുടെ ഭർത്താവ് മരിച്ചു പോയി, അതുകൊണ്ട് പുതിയ ഒരാളെ എനിക്ക് വേണമായിരുന്നു സീമേ…ഹരിയോട് ഞാൻ ഈ കാര്യം പറഞ്ഞിരുന്നേ..

“എന്നാൽ പിന്നെ ഞാൻ ഇന്ന്മുതൽ ജോലിക്ക് നിന്നോളം “

“ഹ്മ്മ്…. സീമ കേറി വന്നാട്ടെ…. മുൻപ് ഒരിക്കൽ എന്റെ മമ്മി ഉള്ള സമയത്തു താൻ ഇവിടെ വന്നിട്ടില്ലേ…”

“ഉവ്വ് ഡെന്നിച്ചാ, മൂന്നാല് ദിവസം ഉണ്ടായിരുന്നു…”

അവൾ അകത്തേക്ക് കയറി വന്നപ്പോൾ ആണ് ആമിയെ കാണുന്നത്..

“ഇത് ആരാ ഡെന്നിച്ചാ “

“എന്റെ പെങ്ങളുടെ കൊച്ചിന്റെ കൂട്ടുകാരി ആണ്..”

“ആഹാ…. പെങ്ങളൊക്കെ ഉണ്ടോ ഇവിടെ..”

“ഇല്ല.. പെട്ടന്ന് ഒരു ആവശ്യം വന്നിട്ട് അവര് തിരിച്ചു പോയി എ, ഈ കൊച്ചും ഇപ്പൊ പോകാൻ റെഡി ആയി നിൽക്കുവാ…”

അവന്റെ പറച്ചിൽ കേട്ടതും ആമിയുടെ മുഖത്ത് സങ്കടം നിഴലിച്ചു.

“ആണോ, തനിക്ക് എങ്ങോട്ടാ പോകേണ്ടത്…… എവിടാ തന്റെ വീട് “

അധികാരത്തോടെ ഉള്ള അവളുടെ ചോദ്യം കേട്ടതും ആമിയെ വിറഞ്ഞു കയറി.

“കോട്ടയം…..”

അത്രമാത്രം പറഞ്ഞ ശേഷം അവള് നേരെ ഡെന്നിസിന്റെ റൂമിലേക്ക് പോയി.

“സീമേ…. കപ്പ ഇരിപ്പുണ്ട്, അത് കൊത്തി ഞ്ഞുറുക്കി വേവിയ്ക്ക്, പിന്നെ മീനും എടുത്തു കറി വെയ്ക്കും കേട്ടോ “

“ആഹ് ഇപ്പൊ തന്നെ ചെയ്യാം ഡെന്നിച്ചാ.. “

അവള് വേഗം തന്നെ അടുക്കളയിലേക്ക് പോയി.

തന്റെ മുറിയിലേക്ക് ഡെന്നീസ് ഒന്ന് എത്തിനോക്കിയപ്പോൾ കണ്ടു, ജനാലയുടെ കമ്പിയിൽ പിടിച്ചു വെളിയിലേക്ക് നോക്കിനിൽക്കുന്ന ആമിയെ.

എന്തോ കാര്യമായ ആലോചനയിലാണ്.

അവൻ റൂമിലേക്ക് വന്ന് ഒന്നു മുരടനക്കി.

ആമി പെട്ടന്ന് തിരിഞ്ഞു..

നിറഞ്ഞു തുളുമ്പിയ അവളുടെ മിഴികൾ കണ്ടതും അവൻ സൂക്ഷിച്ചു നോക്കി.

എന്താ ആമി… എന്ത് പറ്റി…

അരികിലേക്ക് വന്നവൻ ചോദിച്ചു.

“ബസ് സ്റ്റോപ്പ് എവിടാ,,ഒരുപാട് ദൂരം ഉണ്ടോ “..

പെട്ടന്ന് അവൾ ചോദിച്ചു..

“നേരം ഇപ്പൊ 10ആകുന്നെ ഒള്ളു… ഇനി ഒരു മണിക്കൂർ കൂടി ഇണ്ട് ആമി, അന്നേരം ഞാൻ ഇയാളെ അവിടെ എത്തിച്ചാൽ പോരേ…”

“പോരാ… എനിക്ക് ഇപ്പൊ തന്നെ ഇറങ്ങണം “

“ങ്ങെ… അതെന്താ ഇത്രയ്ക്ക് വാശി “

” തൽക്കാലംഅതൊന്നും ഇച്ചായൻ അറിയേണ്ട,”

“ഓഹോ… അങ്ങനെ ആണോ കാര്യങ്ങൾ ‘

“അതെ, എന്നാ “

“അങ്ങനെയെങ്കിൽ അങ്ങനെ,എനിക്കിപ്പോൾ സഹായത്തിന് ഇവിടെ സീമയുണ്ട്,കണ്ടില്ലേ ആൾ ഒരു ജഗജില്ലിയാ,എല്ലാം ഞൊടിയിടയിൽ ഉണ്ടാക്കി കഴിയും,നോക്കി കണ്ടു തട്ടിയും മുട്ടിയും ഒക്കെ നിൽക്കുവാൻ ഈ നാട്ടിലെ സീമയെ കഴിഞ്ഞ ആളുള്ളൂ…”

“അതെനിക്ക് നല്ലവണ്ണം മനസ്സിലായി,തട്ടിമുട്ടി നിൽക്കാൻ ഇച്ചായനു പറ്റിയ ആൾ തന്നെയാണെന്ന്,ഉള്ളത് “

അത് പറയുമ്പോൾ ആമിയുടെ മിഴികൾ വാതിലിന് അപ്പുറത്തേക്ക് നീണ്ടു.

” എന്നാപ്പിന്നെ ആമി നേരം കളയാൻ അങ്ങ് ഇറങ്ങിക്കോ,  ഞാൻ കൊണ്ട് ആക്കണോ “

” പോകാൻ ഇപ്പോൾ മനസ്സില്ല, നിങ്ങൾ കൊണ്ടുപോയി കേസ് കൊടുക്ക്, നിങ്ങളും നിങ്ങളുടെ ഒരു സീമേo… “

ഡെന്നിസിന്റെ വയറ്റിൽ തന്റെ കൈ മുഷ്ടി ചുരുട്ടി ആഞ്ഞ് ഒരു ഇടി വെച്ച് കൊടുത്തതിനു ശേഷം 
ആമി അവനെ നോക്കി പേടിപ്പിച്ചു.

“ഈ കൈകൾ ആരുടെ എങ്കിലും കഴുത്തിൽ ഒരു മിന്നു കെട്ടാൻ ഉയരുന്നുണ്ട് എങ്കിൽ അത് ഈ ആമിയ്ക്ക് വേണ്ടി ആണ്.. അല്ലാതെ മറ്റാരെ എങ്കിലും മനഃസൽ കണ്ടു വെച്ചിട്ടുണ്ട് എങ്കില്, നിങ്ങളെ ഞാൻ ശരിയാക്കും….”

അവന്റെ ഇരു കോളറിലും പിടിച്ചു കൊണ്ട് അവൾ പറഞ്ഞു. എന്നിട്ട് വേഗത്തിൽ പുറത്തേക്ക് പോയി.

എന്റെ ആമി ക്കൊച്ചേ, ഈ ഇച്ചായനെ നീ മുട്ട് മടക്കിച്ചേ തീരു അല്ലേ….

അവള് പോകുന്നതും നോക്കി അവൻ മെല്ലെ മൊഴിഞ്ഞു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button