Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 28

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമി നേരെ ചെന്നത് അടുക്കളയിലേക്ക് ആയിരുന്നു.സീമ ആണെങ്കിൽ തന്റെ ഷോൾ ഒക്കെ മാറ്റി ഇട്ടിട്ട് മീൻ കറി വെയ്ക്കാൻ ഉള്ള തയ്യാറെടുപ്പിലും.

എന്റെ പൂർണത്രെയീശ… ഇതെന്താ ഇത്, കുത്തബ് മിനാറോ..

അവരുടെ നെഞ്ചത്തേക്ക് നോക്കിയതും ആമി വാ പൊളിച്ചു നിന്നു.

എന്തൊരു ഒടുക്കത്തെ സ്ട്രക്ച്ചറാണ്… ഏതൊരാണിനെയും വലവീശി പിടിക്കുവാൻ ഉള്ള സൗന്ദര്യവും, കഴിവും ഉള്ളവൾ ആണ് സിനിമ എന്നുള്ളത് ആമിക്ക് അവളെ കണ്ടപ്പോൾ തന്നെ മനസ്സിലായി..

ഇതെന്തൊരു കോലം കെട്ടിയുള്ള നിൽപ്പാണ് ഇച്ചായൻ എങ്ങാനും കണ്ടോണ്ട് വന്നാലോ….

ആമി വേഗം തന്നെ ഡെന്നിസിന്റെ അടുത്തേക്ക് ചെന്നു.

“ഇച്ചായാ… “

ഫോണിൽ എന്തോ നോക്കി കൊണ്ട് ബെഡിൽ വെറുതെ കിടക്കുകയാണ് അവൻ.

അവളുടെ വിളിയൊച്ച കേട്ടതും മുഖം തിരിച്ചു നോക്കി 

എളിയ്ക്ക് ഇരു കയ്യും കൊടുത്തു കൊണ്ട് ദേഷ്യത്തിൽ നിൽക്കുകയാണ് ആമി.

ഹ്മ്മ്… എന്താ…

അവൻ ഗൗരവത്തിൽ അവളോട് ചോദിച്ചു.

“ഞാൻ ഈ ദാവണി ഒന്നു ഉടുത്ത് എന്ന് കരുതി ഇച്ചായൻ എന്തൊരു ബഹളമായിരുന്നു, എന്നിട്ടിപ്പോ ആ സീമ നിൽക്കുന്ന നിൽപ്പ് കണ്ടോ. ഷോള് പോലും ഇടാതെ എല്ലാം കാണിച്ചുകൊണ്ട് അവിടെ ഞെളിഞ്ഞുനിൽക്കുന്നുണ്ട്..”

“ങ്ങെ… അതെയോ.. എന്നാൽ ഒന്ന് കണ്ടിട്ട് തന്നെ ബാക്കി കാര്യം…”

ഒരു ചിരിയോടെ കൂടി എഴുനേൽക്കുന്നവനെ കണ്ടതും അവൾക്ക് അങ്ങട് ദേഷ്യം നിയന്ത്രിക്കാൻ കഴിഞ്ഞില്ല 

ഇച്ചായാ 
.. നിങ്ങൾക്ക് അവളെ കണ്ടപ്പോൾ തുടങ്ങിയ ഇളക്കം ആണല്ലോ… ദേ എന്നെക്കൊണ്ട് വെറുതെ അതുമിതും പറയിക്കല്ലേ….. “

“കൊച്ചേ… അടുത്ത വണ്ടിക്ക് കേറി സ്ഥലം കാലിയാക്കാൻ നോക്കിക്കെ..വെറുതെ മനുഷ്യനെ മെനക്കെടുത്തല്ലേ… അവിവാഹിതൻ ആയ എനിക്ക് വല്ലപ്പോളും കിട്ടുന്ന ചാൻസ് ആണ് ഇതൊക്കെ…. “

പറഞ്ഞു പൂർത്തി ആക്കും മുന്നേ അവന്റെ പുറത്തിനിട്ട് ഒന്ന് കൊടുത്തു കഴിഞ്ഞിരുന്നു ആമി.

. ഓർക്കാപ്പുറത്തു ആയതിനാൽ അവൻ വേദന കൊണ്ട് പുളഞ്ഞു.

ടി…..

അവൻ ശബ്ദം ഉയർത്തി.

മിണ്ടി പോകരുത് ഒരക്ഷരം പോലും…

ആമി അതിനേക്കാൾ ഉച്ചത്തിൽ അവനോടും കയർത്തു.

ടി, മര്യാദക്ക് വന്നു തിരുമ്മി താടി,..

ഇല്ലെങ്കിലോ..

ഇല്ലെങ്കിൽ നീ എന്റെ കൈയുടെ ചൂട് അറിയും.

അവളോട് ആ ഷോൾ എടുത്തു ഇട്ട് നിൽക്കാൻ പറ ഇച്ചായ… അങ്ങനെ പറയുക ആണെങ്കിൽ ഞാൻ തിരുമ്മി തരാം..

എനിക്ക് ഇപ്പൊ സൌകര്യം ഇല്ല.. നീ പോയി നിന്റെ പണി നോക്ക് ആമി..

അവളെ നോക്കി പേടിപ്പിച്ച ശേഷം അവൻ നേരെ അടുക്കളയിലേക്ക് പോയി.

എന്റ ഈശോയേ, ആമി കൊച്ചു പറഞ്ഞപ്പോൾ ഇത്രേം പ്രതീക്ഷിച്ചില്ല കേട്ടോ..
ഡെന്നിസ് പിറു പിറുത്തു.

“സീമേ “

“എന്തൊ “

“കഴിക്കാറായോ കൊച്ചേ “

“ഇപ്പൊ തന്നെ ആകും ഡെന്നിച്ചാ… ഒരഞ്ചു മിനിറ്റ് കൂടി “

അവൾ അവനെ നോക്കി ചിരിച്ചു കൊണ്ട് പറഞ്ഞു.

“ഹ്മ്മ്….”

ഒന്ന് നീട്ടി മൂളിയ ശേഷം അവൻ ഇറങ്ങി വന്നതും നേരെ ആമിയുടെ മുന്നിലേക്ക്.

പെണ്ണിന്റെ മുഖo ആണെങ്കിൽ ദേഷ്യം കൊണ്ട് ചുവന്നാണ്‌.. അത് കണ്ടതും അവൻ ഉള്ളാലെ ചിരിച്ചു.

“അയ്യോ ഈ കൊച്ചിന് പോകാൻ തിടുക്കം കാണുമല്ലേ.. ഞാൻ അത് മറന്നു.. ദേ മീൻ കറി ആയിട്ടുണ്ട്, എടുത്തു കഴിച്ചോ വേഗം “

അത് കേട്ടതും ആമി ഓക്കനിച്ചു കൊണ്ട് പുറത്തേക്ക് ഓടി.

എന്നാ പറ്റി ഡെന്നിച്ച, അതെന്തിനാ ഓടി പോയെ..

സീമ അവൾ പോയ വഴിയേ നോക്കി അന്തം വിട്ടു.

“അവള് ബ്രാഹ്മിൻ ആണ്, ഇറച്ചിയിം മീനും ഒക്കെ അറപ്പാടി… നീ പറഞ്ഞത് കേട്ടപ്പോൾ അതാ ഓടി കളഞ്ഞത് “

തന്റെ മുണ്ടൊന്നു മടക്കി ഉടുത്തു കൊണ്ട് ഡെന്നിസ് ഇറങ്ങി ചെന്നപ്പോൾ ആമി കിടന്നു ഓക്കാനിയ്ക്കുന്നുണ്ട് 

സീമയ്ക്ക് അറിയത്തില്ലരുന്നു നിന്റെ ഫാമിലി ഡീറ്റെയിൽസ്… അതാണ് അങ്ങനെ പറഞ്ഞത്..

അവനെ ഒന്ന് നോക്കിയ ശേഷം ആമി പൈപ്പിന്റെ ചുവട്ടിൽ ചെന്നു കയ്യും മുഖവും വായും ഒക്കെ കഴുകി.

“അയ്യോ സോറി ട്ടോ, താൻ നമ്പൂതിരി കൊച്ചാണെന്ന് ഞാൻ അറിഞ്ഞില്ല, ഈ നിൽക്കുന്ന ഡെന്നിച്ചന് ആണെങ്കിൽ കുടം പുളി ഇട്ട് വറ്റിച്ച മീൻ കറി യും, തേങ്ങ കൊത്തു ഓലർത്തി എടുത്ത ബീഫും ഒക്കെ വേണം… അതോർത്തു ഞാൻ വേഗണ് മീൻ കറി വെച്ചേ..”

“സാരമില്ല,,,,,”

അവളെ നോക്കി അത്രമാത്രം പറഞ്ഞിട്ട് ആമി തന്റെ മുറിയിലേക്ക് പോയി.

വാതിൽ അടച്ചു കുറ്റി ഇട്ട ശേഷം ബെഡിൽ കയറി കിടന്നു.

“ആ കൊച്ച് പോകുന്നില്ലേ ഡെന്നിച്ചാ….”

ബസിന്റെ സമയം കഴിഞ്ഞിട്ടും ആമി ഇറങ്ങി വരാഞ്ഞപ്പോൾ സീമയ്ക്ക് സംശയം ആയി.

“ഇല്ല സീമേ.. അവളിവിടെ കാണും, കുറച്ചു നാളുകൾ….”

“ങ്ങെ… അതെന്താ, അതിനു വീടും കുടുംമ്പോമൊന്നുമില്ലേ…”

“അവരൊക്കെ അങ്ങ് വെളിലാ… രണ്ടു മാസം കഴിഞ്ഞേ വരൂ…. അതുവരെ അവള് ഇവിടെ നിൽക്കുന്നെ…”

“ഹ്മ്മ്….. നല്ല കൊച്ച അല്ലേ ഡെന്നിച്ചാ “

“ആഹ്… കുഴപ്പമില്ല….”

“എന്നാലേ ഞാൻ കപ്പ എടുത്തു വെയ്ക്കാം,ഡെന്നിച്ചൻ ചെന്നു അവളെ വിളിയ്ക്ക് “

സീമ അടുക്കളയിലേക്ക് പോയതും ഡെന്നിസ് ചെന്നു ആമിയുടെ മുറിയുടെ വെളിയിൽ നിന്ന് കൊട്ടി വിളിച്ചു.

ആമി…..

നാലഞ്ച് തവണ വിളിച്ചിട്ടും പെണ്ണിൽ നിന്നൊരു റിപ്ലൈ യും വന്നില്ല…

ഒടുവിൽ അവൻ വെളിയിലൂടെ ഇറങ്ങി ചെന്നു തുറന്ന് കിടന്ന ജനാലയുടെ അരികിൽ എത്തി കൊട്ടി.

എടി…ആമി…

അവിടെ അവൻ എത്തും എന്ന് പ്രതീക്ഷിക്കാഞ്ഞത് കൊണ്ട് ആമി വേഗം ബെഡിൽ നിന്ന് എഴുന്നേറ്റു.

“മര്യാദക്ക് വന്നു കതക് തുറക്ക്… “

“ആ പെണ്ണ് പോകാതെ ഞാൻ വരില്ല…..”

അവൾ മുഖം വീർപ്പിച്ചു കൊണ്ട് ഇരുന്നു.

“ദേ പെണ്ണേ.. എന്നെ വെറുതെ ദേഷ്യം പിടിപ്പിക്കല്ലേ, വന്നു വാതിലു തുറക്കുന്നുണ്ടോ “

“ഇല്ല… അവള് പോകാതെ ഞാൻ ഇറങ്ങി വരില്ല.. ഇച്ചായൻ എന്നെ വിളിക്കേം വേണ്ട….”

“ആമി, വാശി കാണിക്കാതെ വന്നേ “

“ഇല്ലന്ന് പറഞ്ഞത് ഇച്ചായനു മനസിലായില്ലേ…”

പല്ല് ഞെരിച്ചു പിടിച്ചു കൊണ്ട് നടന്നു പോകുന്നവനെ നോക്കി ചുണ്ട് കൂർപ്പിച്ചു അവൾ അതേ ഇരുപ്പ് തുടർന്നു.

“സീമേ… അവളിപ്പോ വരുന്നില്ല… നീയ് എന്തെങ്കിലും എടുത്തു വെയ്ക്കാൻ നോക്ക്, നല്ല വിശപ്പ്..”

ഡെന്നിസ് ന്റെ ശബ്ദം പെട്ടന്ന് മാറിയത് പോലെ അവൾക്ക് തോന്നി.

എന്നതെങ്കിലും ചോദിച്ചാൽ ആൾക്ക് ഇഷ്ട ആവില്ല എന്നുള്ളത് വ്യക്തമായി അറിയാം.. അതുകൊണ്ട് സീമ പെട്ടന്ന് തന്നെ ആഹാരം വിളമ്പി കൊണ്ട് വന്നു വെച്ച്.

അത് വരെയും ബഹളം കൂട്ടി ഓരോന്ന് പറഞ്ഞു കൊണ്ട് നടന്നവൻ ആണ്.
ഒരക്ഷരം പോലും മിണ്ടാതെ കഴിച്ചു എഴുന്നേറ്റു പോയത്.

“സീമേ….”

“എന്തോ…”

“ചോറും കറിയും ഒക്കെ ഇന്നലത്തെ ഇരിപ്പുണ്ടോ, നീ ഫ്രിഡ്ജ് തുറന്നു നോക്കിക്കേ “

“കുറച്ചു ഉണ്ട് ഡെന്നിച്ചാ….. ഇനി വൈകിട്ടത്തേയ്ക്ക് ഉണ്ടാക്കിയാൽ പോരേ “

“അത് വേണ്ട, നീ പൊയ്ക്കോ, ഇനി നാളെ വന്നാൽ മതി…എന്തെങ്കിലും വേണോങ്കിൽ ആമി വെച്ചോളും “

“മുറ്റം ഒന്നും അടിച്ചു വാരിയില്ല ഡെന്നിച്ചാ “

“ആമി ചെയ്തോളും, നീ ഇപ്പൊ പൊയ്ക്കോ “

“ഹ്മ്മ്… എന്നാൽ പിന്നെ നാളെ വരാം “

വൈകാതെ തന്നെ സീമ യാത്ര പറഞ്ഞു പോകുകയും ചെയ്തു.

ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ടതും ആമി ജനാലയുടെ പാളി മാറ്റി നോക്കി.

അവള് പോയെന്ന് കണ്ടതും ആമി കിടന്നു തുള്ളി ചാടി.

ഹ്മ്മ്… അപ്പോൾ എന്നോട് ഇഷ്ടം ഒക്കെ ഉണ്ട് അല്ലേ ഇച്ചായാ…കൊച്ചു ഗള്ളൻ.

വാതിൽ തുറന്നു ഒരു മൂളി പ്പാട്ടോടെ പുറത്തേക്ക് ഇറങ്ങി വന്ന ആമി ഞെട്ടി പോയി.

തന്നെ ദഹിപ്പിക്കും മട്ടിൽ നോക്കി നിൽക്കുന്ന ഇച്ചായൻ..

അത് കണ്ടതും അവളെ വിറച്ചു..

നിന്നോട് വാതില് തുറക്കാൻ ഞാൻ പറഞ്ഞത് മലയാളത്തിൽ അല്ലായിരുന്നോടി പുല്ലേ….

അവളുടെ തോളിൽ പിടിച്ചു ശക്തിയായി കുലുക്കികൊണ്ട് അവൻ ചോദിച്ചു.

ഇച്… ഇച്ചായാ അത് പിന്നെ..

ച്ചി… നിർത്തേടി, നീ ആരാണെന്ന നിന്റെ വിചാരം.. എന്നെ കേറി ഭരിക്കാനും മാത്രം അയോടി നീയ്..

ചോദിച്ചു കൊണ്ട് അവൻ അവളുടെ അടുത്തേക്ക് നീങ്ങി വന്നതും ആമിയുടെ മിഴികൾ നിറഞ്ഞു തൂവി …..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button