Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 40

രചന: രഞ്ജു ഉല്ലാസ്

പറഞ്ഞു വിട്ടോണം, എവിടെയാണെന്ന് വെച്ചാല്.. അല്ലാതെ വിളച്ചില് എടുത്താൽ ഉണ്ടല്ലോ ഈ മാത്തച്ഛൻ ആരാണെന്ന് നീ ഒക്കെ അറിയും.”

മുഖം കുനിച്ചു നിൽക്കുന്ന ആമിയെ നോക്കി അയാൾ ശബ്ദം ഉയർത്തി.

“സാക്ഷാൽ ദൈവം തമ്പുരാൻ വന്നു പറഞ്ഞാൽ പോലും ഡെന്നിസ് ഇവളെ ഒരിടത്തേക്കും പറഞ്ഞു അയക്കില്ല.. പിന്നെ അല്ലേ അപ്പൻ “

പുച്ഛഭാവത്തിൽ ഡെന്നിസ് പറഞ്ഞു.

എടാ….നീ എന്ത് പറഞ്ഞെടാ,

അത് കേട്ടതും അമ്മച്ചി അവന്റെ അടുത്തേക്ക് എഴുന്നേറ്റ് വന്നു.

“അപ്പച്ചന്റെ നേർക്ക് ശബ്ദം ഉയർത്താനായോ നീയ്.. അത്രയ്ക്ക് വളർന്നോടാ നീയ്…മര്യാദക്ക് ഈ പെണ്ണിനെ തിരിച്ചു കൊണ്ട് എവിടെയാണെന്ന് വെച്ചാൽ വിട്ടേക്ക്… എന്നിട്ട് നീ വീട്ടിലേക്ക് പോരേ…. “

“എന്തോ….. എന്റെ അമ്മച്ചി വല്ലതും പറഞ്ഞൊ…..കേട്ടില്ലല്ലോ ഞാന് “

അവരെ നോക്കി കളിയാക്കി ചിരിക്കുകയാണ് അവൻ 

“എന്നതാ അമ്മച്ചി ഉദ്ദേശിച്ചത്..വീട്ടിലേക്ക് പോരാനോ,,, ഏത് വീട് ആണ്, അതും കൂടി പറഞ്ഞേ “

“നിന്റെ വീട്… അല്ലാതെ പിന്നെ ഏതാടാ …..”

“എന്റെ വീടോ…. എന്റെ വീട് ഇതാണ് അമ്മച്ചി. അത് അറിയാതില്ലാരുന്നോ ആർക്കും “

“ഡെന്നിസേ നിന്നോട് തർക്കിക്കാൻ ഞാന് ഇല്ല… മര്യാദക്ക് വരാൻ നോക്കെടാ…”

“അഞ്ചു വർഷം കൂടിയാ എന്റെ അമ്മച്ചി എന്നെ വീട്ടിലേക്ക് ക്ഷണിച്ചത്…. ഹോ…. അത്ഭുതം തന്നെ…”
പറഞ്ഞു കൊണ്ട് അവൻ ബിനോയ്‌ ടേ അടുത്തേക്ക് ചെന്നു…..

“അളിയാ, ഈ കൂട്ടത്തിൽ ഇപ്പോൾ കുറച്ചെങ്കിലും വിവരമുള്ളത് അളിയനാണ്, അതുകൊണ്ട് അളിയനോട് ആയിട്ട് ഞാൻ പറയുവാ, ആമിയെ  ഞാൻ മിന്നു കെട്ടിയിട്ടുണ്ടെങ്കിൽ,അത് എന്റെ കൂടെ പൊറുപ്പിക്കാൻ വേണ്ടി തന്നെയാണ്..അപ്പച്ചനും അമ്മച്ചിയും എന്നല്ല,നമ്മുടെ സഭയിലുള്ള ആരൊക്കെ വന്നു പറഞ്ഞാലും ശരി,ഇവളേ ഞാൻ ഉപേക്ഷിച്ചു കളയില്ല, എന്തൊക്കെ കുതന്ത്രങ്ങൾ ഇറക്കിയാലും ശരി, ഡെന്നിസിന് വാക്കൊന്നേയുള്ളൂ.. എന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടെങ്കിൽ, അത് ഈ നിൽക്കുന്നവള് മാത്രമാണ്, അതിന് യാതൊരു മാറ്റവും ഇല്ല..അതുകൊണ്ട് നേരം കളയാതെ അപ്പച്ചനെയും അമ്മച്ചിയെയും ഇറക്കിക്കൊണ്ടു പോകാൻ നോക്ക്..”

ഡെന്നിസ് ഗൗരവത്തിൽ പറഞ്ഞു നിറുത്തി.

“ഡെന്നിസ്… നീ ഒന്നൂടെ ആലോചിച്ചു പോരെടാ…”

“ഒന്നല്ല… ഒരായിരം ആവർത്തി ആലോചിച്ചു എടുത്ത തീരുമാനം ആണ്..അതുകൊണ്ട് ആ പേടി ഒന്നും ലേശം പോലും എനിക്ക് ഇല്ല കെട്ടോ അളിയാ….. പിന്നെ എന്നോട് ഒണ്ടാക്കാൻ വേണ്ടി ഇനി അമ്മാച്ചന്മാരൊക്കെ വന്നാല്, നല്ലത് കേട്ടിട്ടേ എല്ലാം മടങ്ങുവൊള്ളൂ, അത് മാത്രം ഒന്ന് ഓർത്താൽ എല്ലാവർക്കും നന്ന്…”

“എടി, പിഴച്ചവളെ…എന്റെ ചെറുക്കനെ തട്ടിയെടുത്തപ്പോൾ സമാധാനം ആയോടി… ങ്ങെ…. “

ഉറക്കെ ചോദിച്ചു കൊണ്ട് ഡെന്നിസിന്റെ പിന്നിലായി പതുങ്ങി നിന്ന ആമിയുടെ അടുത്തേയ്ക്ക് അവന്റെ അമ്മച്ചി പാഞ്ഞു വന്നു..

“ദേ… ഇവളുടെ ദേഹത്തു എങ്ങാനും തൊട്ടാൽ ഉണ്ടല്ലലോ… പിന്നെ ഞാന് മേല് കീഴ് നോക്കില്ല…. പറഞ്ഞേക്കാം…”

” നീ എന്നാ ചെയ്യും… ഒന്ന് കാണട്ടെ, “

അവരും വിട്ടുകൊടുത്തില്ല.

അപ്പോളേക്കും മാത്തച്ഛൻ, ഭാര്യയെ പിടിച്ചു പിന്നിലേക്ക് വലിച്ചു.

“വാടി.. പോകാം, ഇനി ഇവിടെ നിന്നിട്ട് കാര്യം ഇല്ല “

ആദ്യം ഇറങ്ങിപ്പോയത് അയാള് ആയിരുന്നു.

അമ്മച്ചിയെയും കൂട്ടി പെങ്ങള് കൊച്ചു ഇറങ്ങി, ഏറ്റവും പിന്നാലെ ബിനോയ്‌യും.

“ഡെന്നിസ്, ഞങ്ങൾ ഇറങ്ങുവാ കേട്ടോ… പിന്നെ താൻ വിഷമിക്കേണ്ട… എല്ലാം പതിയെ സെറ്റ് ആയിക്കോളും..കുടുംബത്തിൽ എല്ലാവരുടെയും സ്വഭാവം ഒക്കെ തനിക്ക് അറിയാല്ലോ അല്ലേ..അതിന്റെ ഒരു എടുത്തു ചാട്ടം ആയിട്ട് കണ്ടാൽ മതി “

അവൻ പറഞ്ഞപ്പോൾ ഡെന്നിസ് ഒന്ന് പുഞ്ചിരിച്ചു കൊണ്ട് തന്റെ തള്ള വിരൽ ഉയർത്തി കാണിച്ചു.

അവര് പോയ ശേഷം അവൻ ആമിയെയും കൂട്ടി അകത്തേക്ക് കയറി.

ഇച്ചായാ…

ഒരു പൊട്ടിക്കരച്ചിലോടെ ആമി അവന്റെ നെഞ്ചിലേക്ക് വീണു…

ഇച്ചായ… എനിക്ക് പേടി ആയിട്ട് വയ്യാ…. എല്ലാവരും കൂടി ഇനി, എന്തൊക്കെ പ്രശ്നം ഉണ്ടാക്കും… അവർക്ക് ഒക്കെ എന്നോട് ദേഷ്യം ആണ് ഇച്ചായ…. 

അലമുറഇടുന്നവളെ അശ്വസിപ്പിയ്ക്കാൻ പോലും ആകാതെ ക്കൊണ്ട് ഡെന്നിസ് ആകെ വിഷമിച്ചു നിന്നു.

“ഞാൻ… ഞാൻ തിരിച്ചു പോകുവാ, ഇല്ലെങ്കിൽ ശരിയാവുല്ല  .. പ്ലീസ് ഇച്ചായ… എനിക്ക് പോണം… ഇപ്പൊ തന്നെ….”

. അവൾ ഡെന്നിസിന്റെ നെഞ്ചിൽ നിന്നും അകന്നു മാറി..

എന്നിട്ട് റൂമിലേക്ക് ഓടി പോയി.

പിന്നാലെ ചെന്ന അവൻ കണ്ടത് തന്റെ ബാഗിലെക്ക് എന്തൊക്കെയോ വാരി വലിച്ചു ഇടുന്ന ആമിയെ ആണ്.

അവൻ ചെന്നു ആമിയുടെ ബാഗ് ബലമായി മേടിച്ചു, എന്നിട്ട് അലമാരയിൽ വെച്ച് പൂട്ടി.
aഎവിടെ പോകുവാ പെണ്ണേ നീയ് “

“ഇച്ചായാ, എത്രയു പെട്ടന്ന് എനിക്ക് മടങ്ങണം ഇനി ഞാൻ ഇവിടെ തുടർന്നാൽ, സ്വന്തം കുടുംബഗങ്ങളെ ഒക്കെ ഇച്ചായന് നഷ്ടം ആകും, ഇന്നലെ കേറി വന്നവളെക്കൾ ഒരുപാട് ഒരുപാട് ഉയരത്തിൽ ഉള്ളവരാ ജന്മം നൽകിയ മാതാപിതാക്കൾ.. അവരെ ഒക്കെ ധിക്കരിച്ചു കൊണ്ട് ഒരു ജീവിതം നമ്മൾക്ക് വേണ്ട… അതൊന്നും ശരി ആവില്ല “

അവനെ നോക്കി 
പതറാതെ പറയുകയാണ് ആമി.

“എന്നെ ഉപേക്ഷിച്ചു, ഇവിടെ നിന്നും ഇറങ്ങി പോകാൻ പറ്റുമോടി നിനക്ക്…എന്റെ കണ്ണടയും വരേയ്ക്കും ഈ മിന്നുമാല നിന്നിൽ നിന്നും വേർപ്പെട്ടു പോകല്ലേ എന്നൊരു പ്രാർത്ഥന മാത്രം ഉണ്ടായിരുന്നുള്ളു.. അത് കർത്താവ് കേൾക്കും.. എനിക്ക് ഉറപ്പാ “
.

ഇനി എല്ലാം വലിച്ചെറിഞ്ഞു പോയെ തീരൂ എന്നുണ്ടെങ്കിൽ, തീരുമാനം മാറ്റം ഇല്ലെങ്കിൽ 
നിന്നെ ഞാൻ തടയില്ല,നിനക്ക് സന്തോഷം ആയിട്ട് മടങ്ങാth. “

അതും പറഞ്ഞു കൊണ്ട് ഡെന്നിസ് ആമിയെ സൂക്ഷിച്ചു നോക്കി.

നിസഹായ ആയി നിൽക്കുകയാണ് അവള്..
അത് കണ്ടതും അവനു നെഞ്ചിൽ ഒരു വീങ്ങൽ..

“ആമി, ഇച്ഛയനെ ഉപേക്ഷിച്ചു പോകാൻ നിനക്ക് കഴിയുമോടി കൊച്ചേ “

അവളുടെ തുടുത്ത മുഖം ഇരു കൈകുമ്പിളിലും ആയി കവർന്നെടുത്തു കൊണ്ട് ആ പിടയുന്ന മിഴികളിൽ അവൻ ഒന്ന് നോക്കി.

പാവത്തിന് സങ്കടം വന്നിട്ട് മിണ്ടാൻ പോലും പറ്റുന്നില്ല..

“ഇച്ചായൻ ഉള്ളപ്പോൾ എന്തിനാടി കൊച്ചേ നിനക്ക് ഇത്രയ്ക്ക് പേടി,,,,”

അവൻ പറഞ്ഞതും ആമി കരഞ്ഞു.

“ഏത് കൊലകൊമ്പൻ വന്നാലും ശരി, ഡെന്നിസിന്റെ മുന്നിൽ യാതൊരു വിളച്ചിലും നടക്കില്ലന്നേ….ഇത് ഐറ്റം വേറെയാ കെട്ടോ “..

അവളുടെ നെറുകയിൽ മുത്തി ക്കൊണ്ട് അവൻ പറഞ്ഞു 

” അതേയ്…നീയിപ്പോൾ എന്റെ ഭാര്യ ആണ്, കൂടെ പൊറുപ്പിയ്ക്കാൻ തന്നെയാ താലി കെട്ടി തന്നത്.ആരൊക്കെ ബഹളം കൂടിയാലും അതിനു യാതൊരു മാറ്റവും ഇല്ല…അതുകൊണ്ട് ഞാൻ പറയുന്നത് അനുസരിച്ചു ഇവിടെ നിന്നോണം… കേട്ടോ ആമികൊച്ചേ “

കരഞ്ഞു കൊണ്ട് നിൽക്കുന്ന ആമിയെ പിടിച്ചു തനിയ്ക്ക് അഭിമുഖം ആയിട്ട് നിറുത്തിയ ശേഷം, ഡെന്നിസ് ഗൗരവത്തിൽ പറഞ്ഞു….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button