Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 3

[ad_1]

രചന: രഞ്ജു ഉല്ലാസ്

മിന്നുകൊച്ചേ….നിന്റെ കൂട്ടുകാരിക്ക് എന്നതാടി ഒരു കള്ള ലക്ഷണം പ്പോലെ… എന്തെങ്കിലും ഉടായിപ്പ് ഒപ്പിച്ചിട്ടു ഉള്ള വരവ് ആണോ രണ്ടാളും കൂടി..”

. ഡെന്നിസ് അതു ചോദിച്ചതും ആമി ഞെട്ടി പിടഞ്ഞുകൊണ്ട് മുഖം ഉയർത്തി…

“യ്യോ…എന്റെ അച്ചായാ,തെറ്റിദ്ധരിക്കല്ലേ ഇവളൊരു പാവം ആണെന്നെ… ആരെങ്കിലുമൊന്ന് നേരെ നോക്കിയാൽ പേടിച്ചു വിറക്കും…നേരെ ചൊവ്വേ ആരോടും ഒരു വക സംസാരിക്കുക പോലും ചെയ്യില്ല… ന്റെ ആമി യേ അച്ചായന് മനസിലാകാഞ്ഞിട്ട് ആണ്….”

മിന്നു ആണെങ്കിൽ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ട് ഇരുന്നു, എങ്കിലും അതിനൊന്നും യാതൊരു മറുപടി പോലും കൊടുക്കാതെ കൊണ്ട് ഡെന്നിസ് ഭക്ഷണം കഴിക്കൽ തുടർന്നു.

ആമി ആണ് ആദ്യം കഴിച്ചു തീർത്തു എഴുന്നേറ്റത്.

പ്ലേറ്റ്സ് എടുത്തു കൊണ്ട് അവൾ വേഗം തന്നെ അടുക്കളയിലേക്ക് ഓടുകയും ചെയ്ത്.

ഇതൊക്കെ കണ്ടു കൊണ്ട് ഡെന്നിസിന്റെ നെറ്റി ചുളിഞ്ഞു.

എന്തോ ഒരു വശപിശക് ഉണ്ട്.. അതുറപ്പാ…. ഹ്മ്മ്… കുഴപ്പമില്ല,കാര്യങ്ങൾ എല്ലാം മിന്നുക്കൊച്ചു പറഞ്ഞോളും….ഇന്നല്ലെങ്കിൽ നാളെ… അത് അവനു ഉറപ്പുണ്ട്..

അച്ചായാ….

ഹ്മ്മ്… എന്നതാടി കൊച്ചേ.

അത് പിന്നെ…. കുറച്ചു കാര്യങ്ങൾ എനിക്ക് അച്ചായനോട് സംസാരിക്കുവാൻ ഉണ്ട്… ഇന്നല്ല കേട്ടോ, നാളെ….അവൾ പിറു പിറുത്തപ്പോൾ, അവൻ തലയാട്ടിക്കൊണ്ട് കഴിച്ചു എഴുനേറ്റ്… കൈ കഴുകി വന്ന ശേഷം, തന്റെ പ്ലേറ്റ് എടുത്തു കഴുകി വെയ്ക്കാനായി അടുക്കളയിലേക്ക് പോയി.
അച്ചായാ… അതിങ്ങട് തരുന്നേ.. ഞാൻ കൊണ്ട് പോയ്കോളാം.. മിന്നു പറഞ്ഞു എങ്കിലും അവൻ അത് കേട്ടില്ല..

ഇരുന്ന് ഭക്ഷണം കഴിക്ക് പെണ്ണേ.. ഇതൊക്കെ ഞാൻ എന്നും ചെയ്യുന്നത് ആണ്…

ഒരു ചിരിയോടു കൂടി അവൻ അവളെ നോക്കി പറഞ്ഞു

എന്തോ ആലോചന യോട് കൂടി കസേരയിൽ താടിയ്ക്ക് കയ്യും കൊടുത്തു ഇരിക്കുന്ന ആമിയെ അവൻ ഒന്ന് നോക്കി.

താൻ ഇവിടേക്ക് വന്നത് പോലും ആള് അറിഞ്ഞിട്ടില്ല..

പ്ലേറ്റ് എടുത്തു സിങ്കിലേക്ക് ഇട്ട് കൊണ്ട് അവൻ ശബ്ദം ഉണ്ടാക്കി യതും അവൾ ഞെട്ടി പിടഞ്ഞു എഴുന്നേറ്റു.

“ഞാ… ഞാൻ കഴുകി വെച്ചോളാം…”

ഓടി വന്നു അവനോട് പ്ലേറ്റ് മേടിക്കാൻ അവളൊരു ശ്രെമം നടത്തി എങ്കിലും അവളോട് അതിനു മറുപടി ഒന്നും പറയാതെ കൊണ്ട് ഡെന്നിസ്,എല്ലാം കഴുകി യ ശേഷം സ്റ്റാൻഡിലേക്ക് എടുത്തു വെച്ചു..

എന്നിട്ട് അവളെ ഒന്ന് നോക്കുക പോലും ചെയ്യാതെ കൊണ്ട് അവിടെ നിന്നും ഇറങ്ങി പോകുകയും ചെയ്തു.

നിന്നോട് ഞാൻ പറഞ്ഞത് അല്ലായിരുന്നോ, അച്ചായന് സംശയം ഒന്നും തോന്നാത്ത വിധം വേണം നിൽക്കാനെന്നു..എല്ലാം നശിപ്പിച്ചില്ലേ .. ഒരു മനുഷ്യന്റെ പോലും മുഖത്ത് നോക്കില്ലാ,,അപ്പോൾ തന്നെ കള്ള ലക്ഷണം ഉണ്ടന്ന് അച്ചായന് തോന്നി കാണും….എപ്പോളും ഭൂമി ദേവിയെ നോക്കി അങ്ങനെ നടന്നാൽ മതീല്ലോ അല്ലേടി..റൂമിൽ എത്തിയ ശേഷം മിന്നു ദേഷ്യത്തോടെ അവളോട് എന്തൊക്കെയോ വിളിച്ചു പറഞ്ഞു.

“സോറി ടാ… എനിക്ക് പേടിയായി പോയി…അയാളുടെ നോട്ടം കാണുമ്പോൾ വിറച്ചിട്ട് വയ്യാ….”

“പിന്നെ പിന്നേ..ഒരു പേടി.. അച്ചായൻ എന്നാ നിന്നേ പിടിച്ചു തിന്നുമോ….. ആമി എന്റെ കൈയിൽ നിന്നും മേടിക്കാതെ കേറി കിടക്കാൻ നോക്കെ “

അതും പറഞ്ഞു കൊണ്ട് മിന്നു ബെഡിലേക്ക് വീണു.

പേടിയായത് കൊണ്ട് ആടാ.. നിനക്ക് അറിയാല്ലോ കാര്യങ്ങൾ എല്ലാം. പിന്നേ പണ്ട് മുതൽക്കേ  ഇങ്ങനെ ഒക്കെ ആണ്, ആരോടും അധികം അടുപ്പവും സംസാരവും ഒന്നും ഇല്ലാ..ആകെ കൂടി എനിക്ക് എന്റെ ഒരു ഫ്രണ്ട് ആയിട്ടുള്ളത് നീ അല്ലേടാ..ഞാൻ ഇങ്ങനെ ആയി പോയി മിന്നൂസെ… സോറി….

ആമി പറയുന്നത് കേട്ടപ്പോൾ മിന്നു വിന് സങ്കടം വന്നു..

തിരിഞ്ഞു അവൾക്ക് നേരെ കിടന്ന് കൊണ്ട് അവളെ കെട്ടിപിടിച്ചു..

പെട്ടന്ന് ആയിരുന്നു ആമിയുടെ കരച്ചിൽ ചീളുകൾ അവളുടെ കാതിലേക്ക് പതിച്ചത്.

“മിന്നു… എനിക്ക് ആകെ പേടി തോന്നുവാടി….എല്ലാം കൈ വിട്ട് പോകുമോ “

“ഹേയ് ഇല്ലടാ… അച്ചായന്റെ അടുത്ത് നമ്മൾ സേഫ് ആയിരിക്കും.ഉറപ്പാ.അതുകൊണ്ട് അല്ലേ നിന്നേ ഇവിടേക്ക് കൂട്ടി കൊണ്ട് വന്നത്..നാളെ നമ്മൾക്ക് കാര്യങ്ങൾ എല്ലാം പറഞ്ഞു മനസിലാക്കിക്കാം കേട്ടോ..”

“മ്മ്….”

“എന്നാൽ കണ്ണടച്ച് കിടന്ന് ഉറങ്ങിക്കോ. നേരം ഒരുപാട് ആയി”

മിന്നു വേഗത്തിൽ ഉറങ്ങിപ്പോയി എങ്കിലും ആമി ഉറക്കം വരാതെ ക്കൊണ്ട് തിരിഞ്ഞും മറിഞ്ഞും കിടന്നു..

**

അനുഷ്ഠിച്ചു വന്ന ദിനചര്യകൾ.. അത് ഒരിക്കലും മാറ്റാൻ ആവില്ലാത്തത് ആണെന്ന് ആമി ഓർത്തു.

അഞ്ചു മണിക്ക് ഉണർന്ന് കുളിയും ജപവും ഒക്കെ നടത്തി, ആഗ്രഹാര ത്തെരുവിലെ കൃഷ്ണൻ കോവിലിലേക്ക് പാട്ടിയുടെ കയ്യും പിടിച്ചു പോകും..

ഒപ്പം തന്റെ പ്രായത്തിൽ ഉള്ള കുറച്ചു കുട്ടികളും കാണും. പോകും വഴിയിൽ എല്ലാം കോലം വരച്ച മുഖങ്ങൾ ആവും ഓരോ ഉമ്മറത്തും…

കോവിലിൽ എത്തി ഭഗവാനെ കണ്ട ശേഷം, വല്ലാത്തൊരു കുളിർമ ആണ് മനസിന്‌..
തിരികെ വന്ന ശേഷം ആണ്,താനും പാട്ടിയും കൂടി കോലം എല്ലാം വരയ്ക്കുന്നത്..
അമ്മ ഉണർന്ന് വരാൻ പിന്നെയും വൈകും..താനും പാട്ടിയും ചേർന്നു കാലത്തെ പ്രാതലു തയ്യാറാക്കുമ്പോൾ ആവും അമ്മ ഉറക്ക ചടവോടെ വരുന്നത്..ആദ്യം ഒക്കെ പാട്ടി വഴക്ക് പറയും, പക്ഷെ അമ്മയ്ക്ക് ഒരു കൂസലും ഇല്ലാ.. അത് അങ്ങനെ ആയിരുന്നു താനും..ഓർമ വെച്ച കാലം മുതൽക്കേ മനസിലായത് ആണ് അമ്മേടെ ഈ തന്റേടം നിറഞ്ഞ സ്വഭാവം….

തന്റെ ഈ നിശബ്ദത യും മൗനവും… അത് തങ്ങളുടെ ആഗ്രഹരത്തിന്റ മുഖമുദ്ര ആണെന്ന് അവൾ ഓർത്തു..

അധികം ബഹളോം ശബ്ദോo ഒന്നുമില്ലാത്ത തന്റെ ഗ്രാമം…

ഓർമകളെ താലോലിച്ചു കൊണ്ട് അവൾ വേഗം കുളിച്ചു ഇറങ്ങി വന്നു വേഷം മാറി. ചോപ്പും മഞ്ഞയും നിറം കലർന്ന പട്ടു പാവാടയും ബ്ലോസും എടുത്തു അണിഞ്ഞു.
ഏറെയും ഈ തരത്തിൽ ഉള്ള വേഷങ്ങൾ ആണ്, ആകെ കൂടി  ഇങ്ങോട്ട് പോരും മുന്നേ മേടിച്ചത് ആയിരുന്നു ഇന്നലെ ഇട്ടിരുന്ന ലോങ്ങ്‌ മിഡിയും ടോപ്പും…

സമയം അഞ്ചു മുപ്പത് ആവുന്നു. മിന്നു ആണെങ്കിൽ നല്ല ഉറക്കത്തിൽ ആണ്. ആമി പതിയെ ജനാലയുടെ അരികത്തായി വന്നു നിന്നു. കർട്ടൻ വകഞ്ഞു മാറ്റിയപ്പോൾ കണ്ടു മൂടൽമഞ്ഞലപോലെ ഒരു നനുത്ത പ്രഭാതം.. ഉദയ രശ്മികൾ എത്തി തുടങ്ങിയിട്ടില്ല,, എങ്കിലും ഇത്തിരി വെട്ടവും വെളിച്ചവും ഒക്കെ ആയിട്ടുണ്ട്. റോഡിൽ കൂടി ഓരോ ചെറു വണ്ടികൾ ഒക്കെ അങ്ങോട്ടും ഇങ്ങോട്ടും പോയി തുടങ്ങിയത് കാണാം.സൈക്കിളിൽ  ബെല്ല് അടിച്ചു കൊണ്ട് ഒരു പയ്യൻ സ്പീഡിൽ പോകുന്നുണ്ട്..അകലെ എവിടെയോ മ് എസ് സുബ്ബ ലഷ്മി യുടെ സുപ്രഭാതം ഉയർന്നു വരുന്നുണ്ട്..ഒരുപാട് നാളുകൾക്കു ശേഷം അത് കേട്ടപ്പോൾ പറഞ്ഞറിയിക്കാൻ ആവാത്ത ഒരു അനുഭൂതി വന്നു തഴുകും പോലെ…

ഒരു പുഞ്ചിരിയോട് കൂടി അവൾ ഡോർ തുറന്നു വെളിയിലേക്ക് ഇറങ്ങി.

അടുക്കളയിലേക്ക് ചെന്നു ഫ്രിഡ്ജ് തുറന്നു ഒരു കവർ പാലെടുത്തു പുറത്തേക്ക് വെച്ചു. തലേ ദിവസം ചപ്പാത്തി എടുക്കാനായി തുറന്നപ്പോൾ കണ്ടത് ആയിരുന്നു പാലിരിക്കുന്നത്.

കുറച്ചു ഒന്ന് തിരഞ്ഞ ശേഷം ആയിരുന്നു പഞ്ചസാരയും ബ്രൂ വിന്റെ ടിന്നും കണ്ടത്.

നല്ല അസ്സലൊരു ബ്രൂ കോഫി തയ്യാറാക്കിയിരുന്നു അവൾ പെട്ടന്ന് തന്നെ…

ജോഗിങ് ഒക്കെ കഴിഞ്ഞു വീടുനുള്ളിലേക്ക് കയറി വന്ന ഡെന്നിസിന്റെ നാസികയിലേക്ക് ഒരു കോഫി യുടെ മനം മയക്കുന്ന മണം തുളച്ചു കയറി.

അടുക്കളയിൽ ചെറിയ തട്ടും മുട്ടും ഒക്കെ കേൾക്കാം.. അവൻ പതിയെ അവിടേക്ക് ചെന്നു.

സ്ലാബിന്റെ മുകളിൽ കയറി ഇരുന്നു കൊണ്ട് കോഫി കുടിക്കുക ആണ് ആമി.
കുളിയൊക്കെ കഴിഞ്ഞു മുടി എല്ലാം വാരി ചുറ്റി ഉച്ചിയിൽ കെട്ടി വെച്ചിരിക്കുന്നു. പട്ടുപാവാടയും ബ്ലൗസും ഒക്കെ അണിഞ്ഞു കൊണ്ട് നല്ല അസ്സൽ ഒരു ആഗ്രഹാരപെൺകിടവ് ആയി മാറിയിരുന്നു അവൾ അപ്പോള്…

ഡെന്നിസ് അവിടേക്ക് കയറി വന്നതും അവൾ നിലത്തേക്ക് ഊർന്ന് ഇറങ്ങാൻ ശ്രെമിച്ചു..

മിന്നു എവിടെ എന്ന് ചോദിച്ചു കൊണ്ട് അവൻ അവളുടെ ഇടത് വശത്തായി ഇരുന്ന സ്റ്റീൽ കലത്തിൽ നിന്നും തിളപ്പിച്ച്‌ ആറിയ ഒരു ഗ്ലാസ്‌ വെള്ളം എടുത്തു വായിലേക്ക് പൊക്കി ഒഴിച്ചു കുടിച്ചു.

“അവള് ഉണർന്നില്ല….ഞാൻ ഇപ്പോൾ വിളിക്കാമെ..”….

ശബ്ദം താഴ്ത്തി പറഞ്ഞു കൊണ്ട് അവൾ താഴേക്ക് ഊർന്നതും,  അവളോന്നു വേച്ചു പോയി.പെട്ടന്ന് തന്നെ അവൾ വീഴാതെ കൊണ്ട് ഡെന്നിസിന്റെ കൈ തണ്ടയിൽ കയറി പിടിക്കുകയും ചെയ്തു..

അങ്ങോട്ട് കേറിപ്പോകാൻ അറിയാരുന്നല്ലോ, പിന്നെ എന്താ ഇപ്പോൾ പറ്റിയേ എന്ന് ചോദിച്ചു കൊണ്ട് അവൻ അവളെ ഒന്ന് സൂക്ഷിച്ചു നോക്കിയ ശേഷം ഒരു ഗ്ലാസ്‌ വെള്ളം കൂടി എടുത്തു കുടിച്ചു.

“സാർ…സാറിന് കാപ്പി വേണോ..”

പെട്ടന്നവൾ ചോദിച്ചു.
‘ഇപ്പോൾ വേണ്ട കൊച്ചേ,കുറച്ചു കഴിഞ്ഞു മതി “

എന്നും പറഞ്ഞു കൊണ്ട് അവൻ തിരിഞ്ഞതും തങ്ങളെ ഉറ്റു നോക്കി നിൽക്കുന്ന രണ്ട് കണ്ണുകളിലേക്ക് ആയിരുന്നു………കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button