Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 32

[ad_1]

രചന: രഞ്ജു ഉല്ലാസ്

ആമി, നിന്റെ മുഖം എന്താ ഇങ്ങനെ വല്ലാണ്ട് ഇരിക്കുന്നെ.. എന്ത് പറ്റി കൊച്ചേ…

ഡെന്നിസ് ചോദിച്ചു.

“എനിക്ക് കുഴപ്പം ഒന്നും ഇല്ല ഇച്ചായ…. ഞാൻ ഓക്കേയാണ്…”

“മ്മ്… പെട്ടന്ന് എനിക്ക് അങ്ങനെ തോന്നി.. ഒരു കാര്യം ചെയ്യ നീ പോയ്‌ ഒന്ന് കിടന്ന് ഉറങ്ങിക്കോ, ഞാനേ രണ്ടു എണ്ണം അടിക്കാൻ പോകുവാ… ആകെ ഒരു ത്രില്ലിൽ ആണേ….”

അവൻ പറഞ്ഞതും മറ്റൊന്നും പറയാതെ കൊണ്ട് ആമി തിരിഞ്ഞു നടന്നു.. അവളുടെ റൂമിലേക്ക്.

കർത്താവേ എന്റെ കൊച്ചിന് സങ്കടം ആയല്ലോ… … ആഹ് എന്തായാലും ഇത്രയും സ്ഥിതിക്ക് കുറച്ചു നേരം വിഷമിപ്പിച്ചിട്ട് അവളെ സന്തോഷിപ്പിക്കാം, എങ്കിൽ അല്ലേ അതിന്റെ ഒരു ഇത്..

ഒരെണ്ണം അടിക്കാതെ ഒട്ടും ധൈര്യവും ഇല്ല,,,, ഇനി അടിച്ചിട്ട് ചെന്നാലേ പെണ്ണിനൊട്ടും ഇഷ്ടപ്പെടുകയുമില്ല.

അവൻ ആകെപ്പാടെ കൺഫ്യൂഷനിൽ ആയി.

എന്തായാലും പറഞ്ഞശേഷം  മതി ഇന്നത്തെ സേവ.

ഒടുവിൽ ഡെന്നിച്ചൻ അങ്ങനെ ഒരു തീരുമാനത്തിലെത്തി .

അരമണിക്കൂർ എങ്കിലും  കഴിയുമ്പോഴേക്കും അവളുടെ റൂമിലേക്ക് ചെല്ലാം എന്നാണ് കണക്ക് കൂട്ടൽ.

പക്ഷേ ഇരുന്നിട്ട് ഇരിക്കപ്പൊറുതിയില്ല താനും.

കാരണം തന്റെ കൊച്ചവിടെ മനസ്സ് നൊന്ത് കിടക്കുകയാണ്.

രണ്ടും കൽപ്പിച്ച് അവൻ എഴുന്നേറ്റു.

അവളുടെ റൂമിന്റെ   വാതില് ചാരി കിടക്കുകയായിരുന്നു, ടെന്നീസ് പതിയെ അത് തുറന്നു.  അപ്പോഴേക്കും, കണ്ടു കടും നീലയും ഓറഞ്ച്ഉം കൂടിയ നിറമുള്ള, ഒരു ദാവണി ഉടുത്തു കൊണ്ട് ഇറങ്ങി വരുന്ന ആമിയെ..

ആമി…

അവൻ വിളിച്ചതും ആമി പെട്ടന്ന് മുഖം ഉയർത്തി.

. “നീ എങ്ങോട്ടാ”

“ഞാൻ….  ഇച്ചായൻ എന്നേ ബെസ്റ്റോപ്പിലേക്ക് ഒന്ന് ഇറക്കി തരാമോ..പോയേക്കാം എന്ന് കരുതിയായിരുന്നു.

കർത്താവെ… ഇത്ര പെട്ടെന്ന് ഇത്രയും കടുത്ത തീരുമാനങ്ങൾ ഒക്കെ ഈ പെണ്ണ് എടുത്തോ…..

അവൻ ഓർത്തു.

” എന്തുപറ്റി ആമി, പെട്ടെന്ന് പോകാനും മാത്രം  “

“പെട്ടെന്ന് അല്ലല്ലോ ഇച്ചായാ ഞാൻ കാലത്തെ തന്നെ തീരുമാനിച്ചതല്ലേ….”

അവൾ റൂമിൽ നിന്നും വെളിയിലേയ്ക്ക് ഇറങ്ങി..

“അതൊന്നും പറഞ്ഞാൽ പറ്റില്ല, ഇനി ഇപ്പൊ തിരിച്ചാലും നീ കോട്ടയം എത്തുമ്പോൾ രാത്രി ആകും…”

“സാരമില്ലന്നേ, ഞാൻ പോയ്കോളാം, ഇച്ചായൻ എന്നേ ഒന്ന് ബസ് കയറ്റി വിട്ടാൽ മതി..”

“ഞാൻ അവളെ കെട്ടാൻ പോവുകയാണെന്ന് പറഞ്ഞതുകൊszണ്ടാണോ,  നീ ഇത്ര തിടുക്കത്തിൽ തിരിച്ചു പോകുന്നത്.. അതോ നിനക്ക് കുശുമ്പ് ആയി പോയോ പെണ്ണേ “

“ഇച്ചായൻ ആരെയാണ്, വിവാഹം കഴിക്കേണ്ടത് എന്നൊക്കെ തീരുമാനിക്കേണ്ടത്, ഞാൻ അല്ലല്ലോ.. സീമയെ ഇഷ്ടം ആയെങ്കിൽ അവരെ കൂടെ കൂട്ടി സന്തോഷം ആയിട്ട് കഴിയണം… എനിക്ക് അതില് യാതൊരു കുശുമ്പ് ഇല്ല ഇച്ചായ..എന്നും നിങ്ങൾ രണ്ടാളും ഹാപ്പി ആയിട്ട് ജീവിക്കണം… എവിടെ ആയിരുന്നാലും ശരി ഞാൻ ഓർക്കും, നിങ്ങളെയൊക്കെ..എന്റെ പ്രാർത്ഥന എന്നും ഉണ്ടാവും “

പതറാതെ.. വാക്കുകൾ ഇടാറാതെ അവനെ നോക്കി പുഞ്ചിരിച്ചു കൊണ്ട് ആമി പറഞ്ഞു.

“സത്യം പറയ് ആമി.. നിനക്ക് ഈ കാര്യം കേട്ടപ്പോൾ സങ്കടം ആയി. അതുകൊണ്ട് ഒളിച്ചോടി പോകുവല്ലേ നീയ് “

അവൻ അത് പറയുകയും ആമി ഒരുവേള  ഡെന്നിസിന്റെ മുഖത്തേക്ക് നോക്കി..

“ഈ ജന്മം വേണ്ട..സീമ എടുത്തോട്ടെ…. ഞാൻ കാത്തിരുന്നോളം, അടുത്ത ജന്മത്തിൽ എനിക്ക് ആയി പിറക്കണം…”

അവന്റെ കവിളിൽ കൈ എത്തി പിടിച്ചു കൊണ്ട് ആ താടിയിൽ ഒന്ന് തലോടി…

“ഞാൻ പോയ്കോളാം ഇച്ചായ… ഇനിയും ഇവിടെ തുടർന്നാൽ… അത് ശരിയാവില്ല…. നിങ്ങളുടെ ഭാവി ജീവിതത്തിനു ക അത് കരി നിഴൽ വീഴും.. അതുകൊണ്ട് പോയേക്കുവാ…

സങ്കടം വന്നു നെഞ്ചു പൊട്ടുക ആണെങ്കിൽ പോലും അവൾ പിടിച്ചു നിന്നു.

“അടുത്ത ജന്മവും സീമയ്ക്ക് എന്നേ വേണം എന്ന് പറഞ്ഞാലോടി കൊച്ചേ…”

“അതിന്റെ അടുത്ത ജന്മം ഞാൻ കാത്തിരുന്നോളം…”

“പിന്നെയും ആരെങ്കിലും ഒക്കെ തട്ടി എടുത്താലോ… എനിക്ക് ആണെങ്കിൽ ഒടുക്കത്തെ ഗ്ലാമർ അല്ലേ “

“എന്റെ പ്രാർത്ഥനഈശ്വരൻ എന്നെങ്കിലും കേൾക്കും.. അത് വരെയും ആമി കാത്തിരുന്നോളാം…”

“മ്മ്… ശരി ശരി…. ആയിക്കോട്ടെ “

അവൻ ചിരിച്ചു.

“എന്നാൽ പിന്നെ നമ്മൾക്ക് ഇറങ്ങാം ഇച്ചായാ…”

“ആഹ്, നിന്റെ ആഗ്രഹം അതാണ് എങ്കിൽ അങ്ങനെ ആവട്ടെ… പോയേക്കാം “

പറഞ്ഞു കൊണ്ട് അവൻ ആമിയുടെ പിന്നാലെ വാതിൽക്കലേക്ക് നടന്നു.

ഡോർ തുറക്ക്വാൻ വേണ്ടി അവള് കൈ ഉയർത്തിയതും ഡെന്നിസിന്റെ ഇടം കൈ അവളുടെ ദാവണിയുടെ ഇടയിൽ കൂടി അകത്തേക്ക് കടന്നു..

യ്യോ… ഇച്ചായാ….

ഞെട്ടി പിടഞ്ഞു കൊണ്ട് അവൾ അകന്ന് മാറാൻ ശ്രെമിച്ചതും തോളിൽ കുത്തി ഉറപ്പിച്ചിരുന്ന ഷോളിന്റെ തുമ്പ് സേഫ്റ്റി പിന്ന് അകന്നിട്ട് വലിഞ്ഞു.

ഇടം കൈയാൽ അവളുടെ വയറിമേൽ പൊതിഞ്ഞു പിടിച്ചു കൊണ്ട്, വലത് കൈ ഉയർത്തി അവളുടെ തോളത്തെ സേഫ്റ്റി പിൻ ഊരിയതും ഷോള് അവളിൽ നിന്നും ഉതിർന്നു താഴോട്ടു മാറി.

അയ്യേ… ഇച്ചായാ…..

പെണ്ണ് അവന്റെ നേർക്ക് തിരിഞ്ഞു.എന്നിട്ട് നീണ്ടു മെലിഞ്ഞ ആ കൈകൾ രണ്ടും പിണച്ചു വെച്ച് മാറു മറച്ചു നിൽക്കുകയാണ്…

കരി നീല നിറം ഉള്ള ബ്ലൗസ് ആയിരുന്നു അവൾ ഇട്ടിരുന്നത്..
അതിൽ അവളുടെ ഭംഗി എടുത്തു കാണിച്ചു…

താമര കൂമ്പ് പോലുള്ള മൃദുലതകൾ, സ്വർണവർണമാർന്ന ഒറ്റ വരിയിൽ തീർത്ത രോമരാജികൾക്ക് താഴെ നില കൊള്ളുന്ന താമര പൊയ്ക.
ആലില പോലെ വിറ കൊള്ളൂന്നവളെ ഡെന്നിസ് ഒന്ന് നോക്കി..

എന്നിട്ട് അവൾ മറച്ചു പിണച്ചു വെച്ചിരുന്ന ഇരു കൈകളും എടുത്തു താഴ്യ്ക്ക് മാറ്റി.. അല്പം ബല പ്രയോഗത്തിലൂടെ…

ഈ ജന്മത്തിൽ എന്നല്ല… ഈ ഡെന്നിസ്നു തമ്പുരാൻ കർത്താവ് എത്ര ജന്മം തന്നാലും ശരി അതൊക്കെ എന്റെ ആമി കൊച്ചിന് വേണ്ടിയുള്ളതാ…ഈ ശ്വാസം പകുത്തു നൽകാൻ എനിക്ക് വേണ്ടി ഒരു പെണ്ണിനെ സൃഷ്ട്ടിച്ചിട്ടുണ്ട് എങ്കിൽ അത് നീ മാത്രം ആണ്…അല്ലാതെ വേറെ ഒരുത്തിക്കും ഇവിടെ സ്ഥാനം ഇല്ലെടി പെണ്ണേ…..അവളുടെ മുഖം കൈ കുമ്പിളിൽ എടുത്തു കൊണ്ട് അവൻ ആ മിഴികളിൽ നോക്കി പറഞ്ഞതും, ആമി ഒരു പൊട്ടികരച്ചിലോട് അവന്റെ നെഞ്ചിലേക്ക് വീണു.

ഇച്ചായ… ഞാൻ കരുതി, എന്നേ ഒഴിവാക്കുകയാണെന്ന്.. അതാ ഒരു ശല്യം ആകാതെ കൊണ്ട് ഞാൻ പോകാൻ തീരുമാനിച്ചത്..

കരഞ്ഞു കൊണ്ട് പതം പെറുക്കുകയാണ് പെണ്ണ്.. മുഖം അവന്റെ നെഞ്ചിലിട്ട് ഉരുട്ടിക്കൊണ്ട്..

“ഈ ജന്മം കഴിയുമോടി നിനക്ക് അങ്ങനെ എന്നേ ഇട്ടിട്ട് പോകാന് “

അവൻ ചോദിച്ചതും പെണ്ണിന്റെ പിടുത്തം പിന്നെയും മുറുകി.

കുറച്ചു സമയം കൂടി അവൾ അങ്ങനെ കരഞ്ഞു കൊണ്ട് നിന്നു.

“ദേ കൊച്ചേ,നീ ഇങ്ങനെ കെട്ടി പിടിച്ചു നിന്നാലേ , എന്റെ കണ്ട്രോൾ മുഴുവൻ പോയ്കൊണ്ടേ ഇരിക്കുവാ, വയസ് 36ആയതാ…ഇത്രയും കാലം പിടിച്ചു നിന്നവൻ ആണ്.. പക്ഷെ ഇനി അത് ഉണ്ടാവില്ല കേട്ടോ..”

അവളുടെ കാതോരം ചേർന്ന് കൊണ്ട് അവൻ മൊഴിഞ്ഞപ്പോൾ 
പെണ്ണ് ഒന്ന് പിടഞ്ഞു.

അവന്റെ മീശതുമ്പ് അവളുടെ കാതിലെ വെള്ളാരം കല്ലു പോലെ ഉള്ള കമ്മലിൽ തൊട്ട് കൊണ്ട് കാതിടുക്കിലേക്ക് ചേർന്നതും ആമി ഒന്ന് തേങ്ങി കൊണ്ട് അവ്നിൽ വീണ്ടും ചേർന്നു.

പെട്ടന്ന് ആയിരുന്നു ഡെന്നിസിന്റെ ഫോൺ ശബ്ധിച്ചത്.

“കർത്താവേ നീ കാത്തു, ഇല്ലെങ്കിൽ പെണ്ണ് കൃത്യം പത്താം മാസം ഒരു കൊച്ചിനെ എന്റെ കൈലേക്ക് തന്നേനെ…..”

പറഞ്ഞു കൊണ്ട് അവൻ ഫോൺ എടുത്തു കാതിലേക്ക് ചേർത്ത്.

“ചെ…. ഈ മറ്റവന്മാർക്ക് ഇത് എന്തിന്റെ കേട് ആണ്….”

ഐഡിയയിൽ നിന്നു വന്ന കാൾ അമർഷത്തോടെ അവൻ കട്ട്‌ ചെയ്ത്.

ആമി അപ്പോൾ നിലത്തു കിടന്നിരുന്ന ഷോൾ എടുത്തു മാറിലേക്ക് ഇടുന്ന തിരക്കിലും.

“ഇത്രേം നേരം ഒട്ടി പിടിച്ചു നിന്നത് അല്ലേ… ഇനി എന്തിനടി പെണ്ണേ ഷോൾ..”

പറഞ്ഞു കൊണ്ട് അവൻ ആമിയുടെ കൈയിൽ നിന്നും ഷോൾ എടുത്തു ചുരുട്ടി കൂട്ടി ഒരേറു വെച്ചു കൊടുത്തു.

“ഇച്ചായാ… കഷ്ടം ഉണ്ട് കേട്ടോ…”
..
ആമി അവനെ നോക്കി മുഖം വീർപ്പിച്ചു.

“എനിക്ക് ഇങ്ങനെ കാണുന്നതാടി പെണ്ണേ ഇഷ്ടം, അത് കൊണ്ടല്ലേ….”

പറഞ്ഞു കൊണ്ട് അവൻ അവളെ എടുത്തു തോളിലേക്ക് ഇട്ടു.

അയ്യേ… ഇച്ചായ… വിട്ടേ മര്യാദക്ക്….. ചെ… ആരെങ്കിലും കാണും കേട്ടോ… “

കുതറി കൊണ്ട് പറയുന്നവളെ ഒരു പൂവിതൾ പോലെ നിസാര മട്ടിൽ അവൻ ബെഡ് റൂമിലേക്ക് കൊണ്ട് പോയ്‌..

(അങ്ങനെ ആമി കൊച്ചിനെ ഇച്ചായന് കൊടുത്തിട്ടുണ്ട് കേട്ടോ..എന്റെ ഈശോയെ, ഇനി എന്നതൊക്കെ കാണണം ആവോ…)

….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button