അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 35
[ad_1]
രചന: രഞ്ജു ഉല്ലാസ്
ഇച്ചായ….. പിണക്കം ആണോ “
ആമി കൊച്ചിന് സങ്കടം ആയി.
“നീ ഭക്ഷണം കഴിക്ക് ആമി… ചുമ്മാ ഓരോന്ന് പറഞ്ഞു കൊണ്ട് ഇരിക്കാതെ…”
അവൻ അല്പം ഗൗരവം ഒക്കെ മുഖത്ത് വരുത്തി ആമിയോടായി പറഞ്ഞു.
ഇച്ചായൻ ഇങ്ങനെ മിണ്ടാതിരിക്കാനും മാത്രം ഇപ്പോൾ എന്താ സംഭവിച്ചത്…
അവൾ ചുണ്ട് കൂർപ്പിച്ചുകൊണ്ട് അവനെ നോക്കി.
ടെന്നീസ് പക്ഷേ അതൊന്നും ശ്രദ്ധിക്കാതെ ഇരുന്ന് ഭക്ഷണം കഴിക്കുകയാണ്
ആമി ആണെങ്കിൽ വെറുതെ നുള്ളി പെറുക്കിയിരുന്നു.
ആമി,ഭക്ഷണം വേസ്റ്റ് ആക്കുന്നത് മാത്രം എനിക്ക് ഇഷ്ടമുള്ള കാര്യമല്ല കേട്ടോ,, മുഴുവൻ കഴിച്ചിട്ട് ഇവിടുന്ന് എണീറ്റാൽ മതി..
ബ്രൂട്ടസ്നു കൊടുത്തോളം……
“അതല്ലലോ ഞാൻ നിന്നോട് പറഞ്ഞത്.. ഭക്ഷണം വേസ്റ്റ് ആക്കാതെ മുഴുവനും കഴിച്ചു തീർക്കണം എന്നല്ലേ..”
പറഞ്ഞു കൊണ്ട് അവൻ കഴിച്ചു എഴുന്നേറ്റു പ്ലേറ്റ് എടുത്തു അടുക്കളയിലേയ്ക്ക് പോയിരുന്നു.
മറുപടി ഒന്നും പറയാതെ കൊണ്ട് ആമി ആണെങ്കിൽ ഭക്ഷണം മുഴുവനും കഴിച്ചു എഴുന്നേറ്റു.
സങ്കടം ഒരുപാട് ഉണ്ട് മനം നിറയെ.
എന്നാലും സെറ്റിയിൽ ഇരിക്കുന്ന ഡെന്നിസിനെ നോക്കാതെ കൊണ്ട് ആമി എഴുന്നേറ്റു അടുക്കളയിലേക്ക് പോയ്..
പാത്രങ്ങൾ ഒക്കെ കഴുകി വെച്ച ശേഷം, ബാക്കി വന്നിരുന്ന കറികൾ എടുത്തു ഫ്രിഡ്ജിൽ വെച്ചു.അടുക്കള ഒക്കെ വൃത്തിയാക്കിയിട്ടിട്ട് അവൾ വാതിൽ അടച്ചു കുറ്റിയിട്ടിട്ട് അവൾ ഇറങ്ങി വന്നു.
അപ്പോളും നമ്മുടെ ഇച്ചായൻ ആണെകിൽ യാതൊരു മാറ്റവും ഇല്ല.
ആമിക്കൊച്ചിന് വിഷമം ആയിരുന്നു.
അവൾ പതിയെ അവന്റെ അടുത്തേയ്ക്ക് വന്നു ഇരുന്നു,
സെറ്റിയിലേക്ക് ചാരി ഇരുന്നു ഇരു കൈകളും ഇരു വശങ്ങളിലേക്ക് ആയി വിടർത്തി വെച്ചു കാലുകൾ രണ്ടും ഇളക്കി കൊണ്ട് ഇരുന്നു ടി വി കാണുകയാണ് ഇച്ചായൻ.
ഇച്ചായ…..
വിളിച്ചു കൊണ്ട് അവൾ അവന്റെ വലത് കൈ എടുത്തു അവളുടെ വിരലുമായി കോർത്തു പിണച്ചു.
ഇതെന്താ ഇങ്ങനെ… എന്നോട് ഒന്ന് മിണ്ടിക്കൂടേ.. പ്ലീസ്..
ആമി പോയ് കിടക്കാൻ നോക്ക്..
“ഇച്ചായൻ അങ്ങനെ ഒക്കെ പെട്ടന്ന് പറഞ്ഞപ്പോൾ….. അതാണ്…. സോറി….”
“ഹ്മ്മ്… ആയിക്കോട്ടെ
.. ഇപ്പൊ തത്കാലം പോയ് കിടന്നാട്ടെ ആമി..”
“പിണക്കം ആണോ…”
“അല്ല….”
“പിന്നേന്താ ഒരു ഗൗരവം പോലെ…”
“ആമിക്ക് വെറുതെ തോന്നുന്നത് ആണ്, ഞാൻ എപ്പോളും ഇങ്ങനെ ഒക്കെ തന്നെയാ “
“അല്ല, ഇങ്ങനെ ഒന്നും അല്ല… ഇത് ഇപ്പൊ ഇച്ചായന് എന്നോട് എന്തോ ദേഷ്യം ആണ്….എനിക്ക് അറിയാം “
“എനിക്ക് ആരോടും ഒരു ദേഷ്യോം ഇല്ല… അതൊക്കെ ആമിയുടെ തെറ്റിദ്ധാരണയാണ് “
അവൻ തന്റെ കൈ അവളുടെ കൈയിൽ നിന്നും പിൻ വലിച്ചു കൊണ്ട് പറഞ്ഞു.
അതും കൂടി ആയപ്പോൾ പെണ്ണിന് ആകെ സങ്കടം…
ഒന്നും മിണ്ടാതെ കൊണ്ട് അവള് നേരെ റൂമിലേക്ക് പോയ്.
ബെഡ് ഷീറ്റ് എല്ലാം തട്ടി പൊത്തി വിരിച്ച ശേഷം അവള് ലൈറ്റ് ഓഫ് ചെയ്തിട്ട് കയറി കിടന്നു.
മിഴികൾ താനേ നിറഞ്ഞു തൂവി ഒഴുകുകയാണ്..
ഇച്ചായൻ ഇത്ര നേരം മിണ്ടാതെ ആയപ്പോൾ തന്റെ ഹൃദയം അത്രമേൽ മുറവിളി കൂട്ടുകയാണന്ന് അവൾക്ക് മനസിലായി…
ഈ മനുഷ്യൻ അത്രത്തോളം ആഴത്തിൽ പതിഞ്ഞിരിക്കുകയാണ് തന്റെ ഉള്ളിന്റെ ഉള്ളിൽ…
ഒരു നിമിഷം പോലും, ആളുടെ ചെറിയ ഒരു മാറ്റം പോലും സഹിക്കാൻ പറ്റുന്നില്ല.
കണ്ണീരിന്നാൽ അവളുടെ തലയിണ കുതിർന്നു ചേർന്നു.
അവളുടെ അടക്കുപിടിച്ച നിശ്വാസവും തേങ്ങലും മാത്രം ആണ് ആ വലിയ മുറിയിൽ അവശേഷിക്കുന്നത്.
ചുവരിനോട് ചേർന്ന് കിടക്കുകയാണ് ആമി, എത്രയൊക്കെ ശ്രമിച്ചിട്ടും കണ്ണീര് മാത്രം തോര്ന്നില്ല.
പെട്ടന്ന് അടിവയറ്റിലൂടെ എന്തോ ഇഴയും പ്പോലെ തോന്നിയവൾക്ക്.
ചാടി എഴുനേൽക്കാൻ തുടങ്ങിയതും, പെട്ടന്ന് ആയിരുന്നു ഒരു വിളിയൊച്ച അവൾ കേട്ടത്.
ആമിക്കൊച്ചേ…….
എന്നിട്ടും പിടഞ്ഞു എഴുന്നേറ്റു കൊണ്ട് അവൾ അവനെ തള്ളി മാറ്റാൻ ശ്രമിക്കുന്നുണ്ട്.
പക്ഷെ ഇച്ചായനുണ്ടോ വിടുന്നു.
അവൻ അല്പം കൂടി ബലം പ്രയോഗിച്ചു കൊണ്ട് ആമിയെ പിടിച്ചു ബെഡിലേക്ക് നേരെ കിടത്തി..
എന്നിട്ട് അവളുടെ വയറിൽ പൊത്തി പിടിച്ചു.
“അടങ്ങി കിടക്കു കൊച്ചേ… വെറുതെ എന്തിനാ നമ്മള് തമ്മിലു ഒരു ബലപ്രയോഗം..”
വേണ്ട…. മാറി പൊയ്‌ക്കെ, ഇച്ചായൻ എന്നോട് എന്തിനാ മിണ്ടാൻ വന്നത്……?
അവന്റെ നേരെ തിരിഞ്ഞു കിടന്ന് കൊണ്ട് കൈ മുഷ്ടി ചുരുട്ടി ആ നെഞ്ചിൽ ഇടിക്കുകയാണ് ആമി.. ഒപ്പം തന്നെ കരയുന്നുമുണ്ട്.
“നിന്നോട് സ്നേഹം ഉള്ളത് കൊണ്ട് അല്ലേടി ഇച്ചായൻ മിണ്ടാൻ വേണ്ടി വന്നത്…”
“ഇല്ല… വെറുതെയാ…. കള്ളം പറയുവാ,ഒരു തുള്ളി സ്നേഹം പോലും ഇല്ല “
പെട്ടന്ന് തന്നെ ഡെന്നിസ്, ആമിയെ വലിച്ചു അടുപ്പിച്ചു തന്നോട് കുറച്ചുടേ ചേർത്ത് പിടിച്ചു, ശേഷം അവളുടെ താടി തുമ്പ് പിടിച്ചു മേല്പോട്ട് ഉയർത്തി..
ആമി… ഇവിടെ നോക്ക്,
അവൻ പറഞ്ഞതും ആമി മടിച്ചു മടിച്ചു ആണെങ്കിൽ പോലും ഡെന്നിസിന്റെ മുഖത്തേക്ക് നോക്കി.
മിഴികൾ തമ്മിൽ കോർത്തതും ആമിയിൽ ഒരു പിടച്ചിൽ പോലെ.
വല്ലായ്മയോട് കൂടി അവൾ നോട്ടം മാറ്റാൻ ശ്രെമിച്ചു എങ്കിലും ഡെന്നിസ് അവളുടെ മുഖം അവന്റെ നേർക്ക് പിടിച്ചു കൊണ്ട്. അപ്പോളേക്കും അവൾ ദൃഷ്ടി മാറ്റിയിരുന്നു.
പെട്ടന്ന് ആയിരുന്നു അവൻ അവളുടെ മിഴികളിൽ ഒന്ന് ഊതിയത്..
അവന്റെ ശ്വാസം അവളുടെ മിഴികളിലും കവിളിലും മുഖത്തും ഒക്കെ ഒരു കവിത വിരിച്ചു..
“ആമിക്കൊച്ചേ….. ഇച്ചായൻ നിന്റെ അല്ലെടി, നിന്റെ മാത്രം….. അത് ഇപ്പോളും വിശ്വാസം ആയില്ലേ കൊച്ചേ നിനക്ക്..?
അത്രമേൽ മധുരമായി അവന്റെ ശബ്ദം, ആദ്യമായി കേൾക്കും പോലെ അവൾ അവനെ ഉറ്റു നോക്കി.
പെണ്ണിന്റെ മുഖത്ത് മഴവിൽ നിറങ്ങൾ…. അത് കൂടുതൽ മികവോടെ തെളിഞ്ഞു വരികയാണ്.
ഇച്ചായ…….
വിളിച്ചു കൊണ്ട് അവൾ അവനെ ആഞ്ഞു പുണർന്നു..
ഐ ലവ് യു ഇച്ചായ……
എനിക്ക്….. എനിക്ക് എത്രമാത്രം ഇഷ്ട്ടം ആണെന്നോ,എനിക്ക് അതെങ്ങനെ പറഞ്ഞു മനസിലാക്കും എന്ന് പോലും അറിയില്ല… അത്രക്ക് ജീവന്റെ ജീവനാ… എന്നോട് മിണ്ടാതെ ഇരുന്നപ്പോൾ നെഞ്ചു വിങ്ങി പൊട്ടും പോലെ തോന്നി.
ഇടറിയ ശബ്ദത്താൽ ആമി പറഞ്ഞു.
“എവിടെ… ഒന്ന് നോക്കട്ടെ, എന്റെ കൊച്ചിന്റെ നെഞ്ചു വിങ്ങി പൊട്ടിയത്…..”
കുസൃതിയാൽ അവൻ തന്റെ വലം കൈ ഉയർത്തിയതും ആമിയ്ക്ക് ദേഷ്യം വന്നു.
“ദേ ഇച്ചായ, തമാശ അല്ല കേട്ടോ, ഞാൻ സീരിയസ് ആയിട്ട് പറയുന്നേ…”
“ഹ്മ്മ്… ഞാനും “
അകന്നു മാറാൻ ശ്രെമിച്ചവളെ എടുത്തു നെഞ്ചിലേക്ക് എടുത്തു ഇട്ടു.
അയ്യേ ഇച്ചായ… വിട്ടേ…
മൃദുലതകൾ അവ്നിൽ അമർന്നതും പെണ്ണൊന്നു ഏങ്ങി കൊണ്ട് അവന്റെ ദേഹത്തു കിടന്നു കുതറി.
“അടങ്ങി കിടക്കു കൊച്ചേ…. ഇന്നേ ഇങ്ങനെ കിടന്നു ഉറങ്ങിയാൽ മതി കേട്ടോ “
അവളുടെ കാതിനെ തഴുകി തലോടി കൊണ്ട് അവൻ പറഞ്ഞു..
“ഇച്ചായ… ഇതൊന്നും ശരിയാവില്ല…., നമ്മുടെ കല്യാണം കഴിഞ്ഞിട്ടില്ല കേട്ടോ,”
“അതിനു നമ്മള് എന്തോ ചെയ്ത പെണ്ണേ…. വെറുതെ ഇങ്ങനെ കിടന്ന് എന്ന് വെച്ച്, എന്നാ പറ്റിയെ….”
“അത് ഒന്നും വേണ്ടിച്ചായാ…. വിട് എന്നേ “
ഊർന്നിറങ്ങി കൊണ്ട് അവൾ അവന്റെ അരികിൽ കിടന്നു.
ആമിക്ക് വല്ലാത്ത പേടി ആണെന്ന് മനസിലായതും ഡെന്നിസ് കിടക്ക വിട്ടു എഴുന്നേറ്റു.
“ഈ ഡെന്നിസിന്റെ ശ്വാസം, അത് നിനക്ക് വേണ്ടി ഉള്ളത് ആണ് കൊച്ചേ… സങ്കടം ഒന്നും വേണ്ട കേട്ടോ, ഇച്ചായൻ എന്നും നിനക്ക് ഉള്ളത് ആടി പെണ്ണേ “
അവൻ ആമിയെ നോക്കി പറഞ്ഞു.
ഹ്മ്മ്… എന്നാലേ എന്റെ ആമി കൊച്ച് കിടന്ന് ഉറങ്ങിക്കോ.. ഇച്ചായൻ അപ്പുറത്ത് ഉണ്ടാവും…. ഗുഡ് നൈറ്റ്..
അഴിയാൻ തുടങ്ങിയ മുണ്ട് ഒന്നൂടെ മുറുക്കി ഉടുത്തു കൊണ്ട് അവളെ നോക്കി ഒരു കണ്ണിറുക്കി കാണിച്ചു കൊണ്ട് ഡെന്നിസ് മുറി വിട്ടു ഇറങ്ങി പോയ്…….കാത്തിരിക്കൂ………
[ad_2]