അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 36
[ad_1]
രചന: രഞ്ജു ഉല്ലാസ്
ആമി……
ഡെന്നിസിന്റെ വിളിയൊച്ച കേട്ടതും ആമി അടുക്കളയിൽ നിന്നും വേഗം ഇറങ്ങി വന്നു.
ഇച്ചായൻ എന്നേ വിളിച്ചോ?
“മ്മ്……. നീയൊന്നു പെട്ടന്ന് റെഡി ആയിട്ട് വന്നേ… ഒരു സ്ഥലം വരെ പോകാൻ ഉണ്ട് “
“എവിടേയ്ക്കാ ഇച്ചായ “
“ടൗണിൽ വരെ ഒന്ന് പോണം… കല്യാണത്തിന് ഉള്ള ഡ്രസ്സ് ഒക്കെ എടുക്കണ്ടയോ “
“ഇച്ചായൻ എടുത്തോണ്ട് വന്നാൽ പോരേ… ഞാൻ ഇനി വരണോ “
“ഹ്മ്മ്… ഇന്ന് നീയും കൂടി വാടി കൊച്ചേ,കല്യാണം കഴിഞ്ഞു നിന്റെ അളവ് ഒക്കെ എനിക്ക് അറിയാൻ പറ്റുമല്ലോ.. അന്നേരം എന്റെ ഇഷ്ത്തിനു ഉള്ളത് മേടിച്ചോണ്ട് തരാം…”
അവൻ അത് പറയുകയും ആമിയുടെ മുഖം ചുവന്ന് തുടുത്തു.
“ടി… ഞാൻ കടിച്ചു എടുക്കും കേട്ടോ ഇങ്ങനെ നിന്നാല്…. വേഗംപോയി ഒരുങ്ങി വരാൻ നോക്ക് “
പെട്ടെന്ന് തന്നെ ആമി റൂമിലേക്ക് ഓടി പോയി.
അര മണിക്കൂറിനുള്ളിൽ തന്നെ ഇരുവരും റെഡി ആയി ഇ ഇറങ്ങുകയും ചെയ്തു.
പള്ളിയിൽ വെച്ച് ആണോ ഇച്ചായ നമ്മുടെ കല്യാണം..?
ആമി ചോദിച്ചതും ഡെന്നിസ് ചിരിച്ചു.
“പള്ളിയും അമ്പലവും ഒന്നും അല്ലെടി കൊച്ചേ,, രെജിസ്റ്റർ ഓഫീസിൽ വെച്ചു നടത്താനാ,”
“മ്മ് “
“എന്തേ നിനക്ക് സങ്കടം ആയോ “
“ഇല്ലന്നേ… എനിക്ക് യാതൊരു സങ്കടവും ഇല്ല…”
“പിന്നെന്ത് പറ്റി മുഖത്ത് പെട്ടന്നൊരു വാട്ടം പോലെ “
“അതല്ല… നമ്മുടെ കല്യാണം കഴിഞ്ഞ് എന്തെങ്കിലും പ്രശ്നം ഉണ്ടാകുമോ എന്നൊരു പേടി പോലെ “
“ആഹ് അതൊക്ക ചിലപ്പോൾ നടക്കും,”
“എനിക്ക് പേടിയാ ഇച്ചായ….”
“ആരെ….”
“ഇച്ചായന്റെ വീട്ടുകാരൊക്കെ അറിഞ്ഞാൽ “
“ഓഹ് അവരാരും ഇപ്പൊ സ്ഥലത്ത് ഇല്ലാലോ…അതുകൊണ്ട് നീ പേടിക്കുവൊന്നും വേണ്ട “
“ഇച്ചായന് കല്യാണം പറഞ്ഞു വെച്ചതല്ലേ.. ആ കുട്ടീടെ വീട്ടുകാര് ഇനി വന്നു എന്തെങ്കിലും പ്രശ്നം ഉണ്ടാക്കുമോ “
“ഇല്ലടി പെണ്ണേ…. നീ ഇങ്ങനെ ഓരോന്ന് ചിന്തിച്ചു കൂട്ടാതെ…. ആരൊക്കെ വന്നു പ്രശ്നം ഉണ്ടാക്കിയാലും ശരി, നിന്റെ ഇച്ചായൻ നിന്നെ വിട്ട് കളയില്ല.. പോരേ “
“ഉറപ്പാണോ “
“അതെന്ന വർത്താനം ആടി നീ ഇപ്പൊ ചോദിച്ചത്, നിനക്ക് എന്നേ അത്രയ്ക്ക് വിശ്വാസം ഇല്ലേ “
“ഉള്ളിലെ പേടി കൊണ്ട് ചോദിച്ചു പോയതാ… സോറി ഇച്ചായ…..”
“ഹ്മ്മ്…. അങ്ങനെ ആയാൽ കൊള്ളാo… അല്ലാതെ ഒരുമാതിരി വർത്താനം പറഞ്ഞാലുണ്ടല്ലോ, നീ വിവരം അറിയും “
പറഞ്ഞു കൊണ്ട് അവൻ ആമിയെ നോക്കി കണ്ണുരുട്ടി.
അപ്പോളേക്കും ടെക്സ്റ്റൈൽ ഷോപ്പിന്റെ മുന്നിലായ് അവൻ വണ്ടി കൊണ്ട് വന്നു നിറുത്തിയിരന്നു.
“നിനക്ക് ഇഷ്ട്ടം ഉള്ള കളർ ഏതാണെന്നു വെച്ചാൽ അത് നോക്കി എടുക്ക് കേട്ടോ സാരീയൊക്കെ.”
“ഇച്ചായന്റെ ഇഷ്ട്ടം നോക്കി എടുത്തോ… എനിക്ക് അങ്ങനെ പ്രേത്യേകിച്ചു ഒന്നും പറയാൻ ഇല്ല…. “
“ഹ്മ്മ്… ആയിക്കോട്ടെ… കേറി വാ “
ഡെന്നിസിന്റെ കൂടെ അവൾ ഷോപ്പിലേക്ക് കയറി.
ഒരുപാട് വെറൈറ്റി സാരികൾ ഷോപ്പിലെ പെൺകുട്ടികൾ എടുത്തു കാണിക്കുന്നുണ്ട്.. പക്ഷെ ആമിയുടെ മുഖത്ത് അതൊന്നും കണ്ടിട്ട് അത്ര സന്തോഷം പോരാ… അതിനു അനുസരിച്ചു ഡെന്നിസ് വേറെ കാണിക്കാൻ അവരോട് ആവശ്യപ്പെടുന്നുണ്ട്..
അങ്ങനെ ഒരു ഡാർക്ക് റാണി പിങ്ക് നിറം ഉള്ള ഒരു കാഞ്ചിപുരം പട്ടെടുത്തു സെയിൽസ് ഗേൾ അവളുടെ നേർക്ക് വിടർത്തി ഇട്ടതും ആമിയുടെ മുഖത്ത് ഒരു പുഞ്ചിരി വിരിഞ്ഞു.
എന്നിട്ട് അതേ ചിരിയോടെ അവൾ ഡെന്നിസിനെ നോക്കി.
ഇഷ്ട്ടം ആയോ…
ഹ്മ്മ്……
അപ്പോൾ ഇതാരുന്നല്ലേ നിനക്ക് പിടിച്ച കളർ….
അവൻ ചോദിച്ചതും ആമി ഒന്ന് കണ്ണിറുക്കി കാണിച്ചു കൊണ്ട് പുഞ്ചിരിച്ചു.
ഡെന്നിസ് പതിവ് പോലെ വൈറ്റ് കളർ ഉള്ള ജുബ്ബയും മുണ്ടും ആയിരുന്നു.16മത്തെ വയസ് മുതല് ഇതാണ് പെണ്ണേ എന്റെ വേഷം…..
ഡെന്നിസിനോട് ഏത് കളർ ആണ് എടുക്കുന്നത് എന്ന് ആമി ചോദിച്ചപ്പോൾ അവന്റെ ഉത്തരം അതായിരുന്നു.
അങ്ങനെ രണ്ടു പേർക്കും ഇടാൻ ഉള്ള ഡ്രസ്സ് ഒക്കെ എടുത്ത ശേഷം നേരെ ജ്വല്ലറി യിൽ കയറി
മിന്നുമാല എടുക്കണം
“ഇച്ചായ, ഇച്ചായന്റെ പെങ്ങള് മേടിച്ചു വെച്ചിട്ടില്ലേ മാല, ഇനി എന്തിനാ വേറെ “
“അത് അവളുടെ ഇഷ്ടം, ഇത് എനിക്ക് ഇഷ്ട്ടത്തിനു ഉള്ളത് എന്റെ കൊച്ചിന് വേണ്ടി മേടിക്കുന്നത് ആണ് “
പറഞ്ഞു കൊണ്ട് അവൻ സിമ്പിൾ ആയിട്ട് ഉള്ള ഒരു ചെയിൻ ആയിരുന്നു അവൾക്ക് എടുത്തത്..
പിന്നെ ഒരു ചെറിയ മിന്നും..
ഒപ്പം ഈരണ്ട് വളകൾ, ഒരു മോതിരം, വൈറ്റ് ഗോൾഡ് ന്റെ കമ്മലും.
പാദസരം എടുക്കാൻ ഡെന്നിസ് കുറേ ശ്രെമിച്ചു എങ്കിലും ആമി സമ്മതിച്ചില്ല…
പിന്നീട് ഒരിക്കൽ അവൾക്ക് സർപ്രൈസ് ആയിട്ട് വാങ്ങി കൊടുക്കാം എന്ന് അവൻ തീരുമാനിച്ചു.
അങ്ങനെ പേര് എഴുതി ഇടുവാൻ ഉള്ള മോതിരത്തിന്റെ അളവ് കൊടുത്ത ശേഷം ഇരുവരും ബാക്കി എല്ലാം മേടിച്ചു കൊണ്ട് അവിടെ നിന്നും ഇറങ്ങി.
ഒരു വെജിറ്റേറിയൻ ഹോട്ടലിൽ കയറി ആമിക്ക് വെജ് ഫ്രൈഡ് റൈസും, ഗോബീ മഞ്ചുരിയാനും ഒക്കെ മേടിച്ചു കൊടുത്തു.
ആമികൊച്ചിന് ആണെങ്കിൽ ഭയങ്കര സന്തോഷം ആയിരുന്നു.
ഇച്ചായൻ നോക്കുമ്പോൾ ഒക്കെ അവൾ സന്തോഷത്തിൽ അവന്റെ ഒപ്പം നടന്നു…
ഒരിക്കലും എന്റെ ആമിക്കൊച്ചിനെ എന്നിൽ നിന്നും അകറ്റരുതേ മാതാവേ….
എന്നൊരു ഒറ്റ പ്രാർത്ഥന മാത്രം അവനു ഉണ്ടായിരുന്നുള്ളു..
**
മൂന്നു ദിവസങ്ങൾക്കു ശേഷം ഒരു വ്യാഴാഴ്ച..
ഇന്നാണ് ആമിയുടെയും അച്ചായന്റെയും രജിസ്റ്റർ മാര്യേജ്..
കാലത്തെ തന്നെ ഉണർന്നു ആമി കുളി ഒക്കെ കഴിഞ്ഞു..
അച്ഛനോടും അച്ഛമ്മയോടും ഒക്കെ ഒരുപാട് പ്രാർത്ഥിച്ചു.
കൃഷ്ണഭഗവാന്റെ ചെറിയ ഒരു ഫോട്ടോ ഉണ്ട്…
തന്റെ ബാഗ് തുറന്ന് അത് പുറത്തെടുത്തു.
ന്റെ കണ്ണാ…. ചെയ്യുന്നത് തെറ്റ് ആണോ ശരിയാണോ എന്നൊന്നും എനിക്ക് അറിയില്ല…. സ്വന്തം എന്ന് പറയാൻ ആകെ കൂടി ഈ ലോകത്തിൽ എനിക്ക് ഇപ്പൊ എന്റെ ഇച്ചായൻ മാത്രം ഒള്ളു… ഇവിടെ വന്ന ശേഷം ആണ് ഞാൻ മനസമാധാനം എന്തെന്ന് അറിഞ്ഞത് പോലും…ഒരുപാട് പരീക്ഷണങ്ങൾ ഏറ്റു വാങ്ങിയവൾ ആണ്. ഇനി എങ്കിലും എനിക്ക് സമാധാനവും സന്തോഷവും തരണേ…
പ്രാർത്ഥിച്ചു കൊണ്ട് ഇരുന്നപ്പോൾ ആമിയുടെ ഫോൺ ശബ്ധിച്ചു.
നോക്കിയപ്പോൾ മിന്നു ആയിരുന്നു.
പല തവണ ചോദിച്ച ശേഷം ആയിരുന്നു ഇച്ചായൻ പോലും ഈ വിവാഹത്തിന്റെ കാര്യം മിന്നിവിനോട് പറയാൻ സമ്മതിച്ചത്..
അറിഞ്ഞപ്പോൾ ഞെട്ടി എങ്കിലും പിന്നീട് അവൾക്ക് സന്തോഷം ആയിരുന്നു.
ഇന്നാണ് മാര്യേജ് എന്ന് അറിയാം… ആശംസകൾ നേരിട്ട് പറയാൻ വേണ്ടി വിളിച്ചത് ആവും..
ഫോൺ എടുത്തു ആമി കാതിലേക്ക് വെച്ചു.
ഹെലോ… മിന്നു.
ആമി, ഇച്ചായൻ എന്താടി ഫോൺ എടുക്കാത്തത്….?
മിന്നുവിന്റെ ശബ്ദം ആകെ വല്ലാതെ ആയിരുന്നു.
ആമിയ്ക്ക് നെഞ്ചിടിച്ചു.
എന്താടി… എന്തെങ്കിലും പ്രശ്നം ഉണ്ടോ…?
അത് ചോദിക്കുമ്പോൾ ആമി കരഞ്ഞു പോയിരിന്നു.
മിന്നുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടതും ആമിയുടെ ഫോൺ നിലത്തേക്ക് പതിച്ചു…….കാത്തിരിക്കൂ………
[ad_2]