Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 38

രചന: രഞ്ജു ഉല്ലാസ്

പെണ്ണേ…. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി രംഗം വഷളാക്കരുത് കേട്ടോ, ഒരു പത്തു മിനിറ്റ്, രജിസ്റ്റർ ഓഫീസ് എത്തും…”

“അയ്യോ.. മുല്ലപ്പൂവ് “

ആമി ഉറക്കെ പറഞ്ഞു 

“ഓഹ്… ഞാൻ അത് മറന്നു…വണ്ടി തിരിയ്ക്കാം……”

“വേണ്ട… വേണ്ട… ഇനി തിരിയ്ക്കുവൊന്നും വേണ്ട…. പോയേക്കാം…”

ആമി ബഹളം കൂട്ടിയതും അവൻ മുന്നോട്ട് വണ്ടി ഓടിച്ചു പോയി

രജിസ്റ്റർ ഓഫീസിൽ ചെന്നപ്പോൾ ഡെന്നിസിന്റെ സുഹൃത്തുക്കൾ ഒക്കെ വന്നിട്ടുണ്ട്.

ടോണിയെ വിളിച്ചു ഡെന്നിസ് എന്തൊക്കെയോ പറയുന്നത് ആമി കണ്ടു.

അവൾക്ക് ഉള്ളിന്റെ ഉള്ളിൽ വല്ലാത്ത ഭയം വന്നു പൊതിയും പോലെ..

കല്യാണം നടന്നാലും ഇനി ഒരുപാട് പരീക്ഷണങ്ങൾ തണ്ടേണ്ടി വരും എന്ന് ഉള്ളിലാരോ മന്ത്രിക്കും പോലെ അവൾക്ക് തോന്നി.

രജിസ്റ്റർ ഓഫീസർ വന്നതിനു ശേഷം 10 മിനിറ്റിനുള്ളിൽ ഡോക്യുമെന്റ്സ് സൈൻ ചെയുന്ന ചടങ്ങുകൾ ഒക്കെ കഴിഞ്ഞു..

ശേഷം ആമിയുടെ കഴുത്തിൽ ഡെന്നിസ് മിന്നു മാല ചാർത്തി.
ഇരുവരും പരസ്പരം പൂമാല ഇട്ടു,

സന്തോഷം ആയോ എന്റെ ആമിക്കൊച്ചിന്..

അവൻ ശബ്ദം താഴ്ത്തി ചോദിച്ചു.

“പേടിയാ ഇച്ചായാ..”

“പേടിയൊക്കെ മാറ്റി സ്മൂത്ത്‌ ആയിട്ട് ഇച്ചായൻ കാര്യങ്ങൾ ഒക്കെ കൈകാര്യം ചെയ്യുവൊള്ളൂ… ഡോണ്ട് വറി “

അവൻ അത് പറയുകയും അവളുടെ മുഖം ചുവന്നു തുടുത്തു.

“ശോ… നാണമില്ലേ നിങ്ങൾക്ക് “

“രാത്രി ആയിട്ട് പറയാം… പോരേ “

അവന്റെ ഓരോ വാക്കുകളും അവളുടെ കവിൾത്തടങ്ങളെ കൂടുതൽ ചുവപ്പിച്ചു..

കാറിൽ കയറിയ ശേഷം എല്ലാവരും നേരെ പോയത് ടൗണിലെ വലിയൊരു റസ്റ്റ്റന്റിൽ ആയിരുന്നു..

ചെറിയൊരു സൽക്കാരം ഡെന്നിസ് അവിടെ അറേഞ്ച് ചെയ്തു വെച്ചിരുന്നു..

കൂട്ടുകാര് നാല് പേരും, പിന്നെ ഹരികൃഷ്ണനും ആയിരുന്നു ഒപ്പം ഉണ്ടായിരുന്നത്..

ഏകദേശം ഒരു മണിക്കൂറോളം അവിടെ ചിലവഴിച്ച ശേഷം ഡെന്നിസും ആമിയും മടങ്ങി പോന്നത്.

“അങ്ങനെ എന്റെ ആമിക്കൊച്ചു ഐശ്വര്യം ആയിട്ട്  വലത് കാൽ വെച്ചു കേറി വന്നാട്ടെ..ഇവിടെ മെഴുകു തിരി കത്തിച്ചു കേറ്റാൻ ഒന്നും ആരുമില്ല കേട്ടോ…”

കാറിൽ നിന്ന് ഇറങ്ങവേ ഡെന്നിസ് പറഞ്ഞു..

“എന്റെ ഇച്ചായൻ മാത്രം മതി…വേറെ ആരും വേണ്ട “

പറഞ്ഞു കൊണ്ട് അവൾ ഡെന്നിസിന്റെ വലത് കൈയിൽ പിടിച്ചു.

.. ഡെന്നിസ് അവളെ തന്നോട് ചേർത്തു പിടിച്ചു അകത്തേക്ക് കയറി.

നേരെ തിരു രൂപത്തിന്റെ മുന്നിൽ ചെന്നു നിന്നു.

മുട്ട് കുത്തി പ്രാർത്ഥിച്ചു.

അവൻ ചെയ്യുന്നത് പോലെ ആമിയും അങ്ങനെ നിന്നു.

മിഴികൾ പൂട്ടി.

അല്പം നിമിഷം കഴിഞ്ഞതും വായുവിൽ ഒന്ന് ഉയർന്നു പൊങ്ങും പോലെ അവൾക്ക് തോന്നി.
.
കണ്ണ് തുറന്നപ്പോൾ അവള് ഡെന്നിസിന്റെ കൈകളിൽ ആണ്.

ഇച്ചയാ…..

കുറുകിക്കൊണ്ട് അവൾ അവന്റെ നെഞ്ചിൽ അള്ളിപിടിച്ചു.

ബെഡ് റൂമിലേക്ക് കയറിയിട്ട് വലത് കാൽ പിന്നിലേക്ക് തട്ടി അവൻ ഡോർ അടച്ചു ലോക്ക് ചെയ്തു.

എന്നിട്ട് ആമിയെ കൊണ്ട് പോയി ബെഡിലേക്ക് കിടത്തി.

ചാടി എഴുനേൽക്കാൻ പോയവളെ പെട്ടന്ന് അവൻ തടഞ്ഞു.

അനങ്ങി പോകരുത്., ബാക്കിയൊള്ളോൻ കണ്ണിൽ എണ്ണ ഒഴിച്ചു ഇരിക്കാൻ തുടങ്ങിട്ട് കുറേ ആയി.. പറഞ്ഞു കൊണ്ട് അവൻ തന്റെ ജുബ്ബ ഊരി മാറ്റി.

യ്യോ.. ഇച്ചായൻ ഇതെന്താ ഈ കാട്ടുന്നെ… എനിക്ക് പേടിയാകുന്നു..

പറഞ്ഞു കൊണ്ട് അവൾ വേഗം എഴുന്നേറ്റതും ഡെന്നിസ് ആമിയുടെ വയറിൽ വട്ടം പിടിച്ചു.
എന്നിട്ട് തന്റെ മടിയിലേക്ക് ഇരുത്തി.

ആമികൊച്ചിന് ഇത്രയ്ക്ക് പേടിയാണോ ഇച്ചായനെ..

കാതോരം അവന്റെ ശബ്ദം കേട്ടതും ആമി തരളിതയായി.

ഇച്ചായ…….

വിളിച്ചു കൊണ്ട് അവൾ തിരിഞ്ഞു അവനെ നോക്കി.. അവന്റെ കുസൃതി നിറഞ്ഞ മിഴികൾ…. ചിരിക്കുമ്പോൾ തെളിയുന്ന നുണക്കുഴി കാണാൻ വയ്യാത്ത പോലെ താടി രോമങ്ങൾ ആണ്.

മെല്ലെ അവൾ അവന്റെ താടിയിൽ കൂടി വിരൽ ഓടിച്ചു.

പെട്ടന്ന് ഡെന്നിസ് അവളുടെ കൈയിൽ കയറി പിടിച്ചു കൊണ്ട് അവന്റെ നെഞ്ചോട് ചേർത്തു വെച്ചു.

ആമിക്കൊച്ചേ….. ഇച്ചായനെ നിനക്ക് പേടിയാണോടി..

വീണ്ടും അവന്റെ ചോദ്യം തേടി വന്നതും ആമി അല്ലെന്ന് ചുമൽ ചലിപ്പിച്ചു കാണിച്ചു.

പിന്നെന്താ..

അറിയില്ല ഇച്ചായ…

ഹ്മ്മ്… നീ പേടിക്കുവൊന്നും വേണ്ടെടി.. അത്രയ്ക്ക് ഭീകരൻ ഒന്നും അല്ല നിന്റെ ഈ പാവം ഇച്ചായൻ….

പറഞ്ഞു കൊണ്ട് അവൻ അവളെ തന്നോട് അല്പം കൂടി ചേർത്തു…

അന്നേരവും അവള് അവന്റെ മടിയിൽ ആയിരുന്നു.

എന്നതാ എന്റെ കൊച്ചിന് ഒരു വിറയല് പോലെ…. ദേ ഇവിടന്ന് ഉള്ള ചങ്കിടിപ്പ് പോലും എനിക്ക് കേൾക്കാല്ലോ..

പറഞ്ഞു കൊണ്ട് അവൻ ആമിയുടെ വലത്തേ മാറിൽ മെല്ലെ ഒന്ന് തൊട്ടതും അവള് ആകെ തരിച്ചുപോയി.

ഹ്മ്മ്… എന്നതാ കൊച്ചേ, ഞാൻ പറഞ്ഞത് നേരെ അല്ലേ…

ഇച്ചായന് തോന്നുന്നത് ആണ്, അങ്ങനെ ഒന്നും ഇല്ലന്നേ….
അവൾ പിറു പിറുത്തു.

ആണോ, എന്നാൽ പിന്നെ ഒന്ന് നോക്കീട്ട് തന്നെ കാര്യം…

അവളെ എടുത്തു ബെഡിലേക്ക് കിടത്തിയിട്ട് ആ മാറിൽ മുഖം പൂഴ്ത്താൻ അവനു അധികം നേരം പോലും വേണ്ടി വന്നില്ല.

ഇച്ചായ……. വിളിച്ചു കൊണ്ട് അവൾ കയ്യും കാലും ഇട്ടു കുതറി.

പെട്ടന്ന് അവൻ മുഖം ഉയർത്തി ആമിയെ ഒന്ന് നോക്കി.

എന്നിട്ട് അവളുടെ കഴുത്തിടുക്കിലേക്ക് ഒരു മുത്തം നൽകി കൊണ്ട് ഉയർന്നു പൊങ്ങി പെണ്ണിന്റെ താടി തുമ്പിൽ ഒന്ന് തലോടി.

ആ ശ്വാസം കവിളിൽ തട്ടിയതും ആമിയുടെ ശ്വാസഗതി ഏറി വന്നു.

ഇച്ചായ……..

കുറുകി കൊണ്ട് വിളിക്കുന്നവളുടെ അധരം കണ്ടതും അവനു പിന്നീട് ഒരു നിമിഷംപോലും പിടിച്ചു നിൽക്കാനായില്ല..

അമർത്തി ഒന്ന് മുത്തിയ ശേഷം മെല്ലെ ഒന്ന് പെണ്ണിനെ നോക്കി.

പിടയുന്ന മിഴികൾ കണ്ടതും അവൻ ആ മിഴികളിൽ മാറി മാറി ചുമ്പിച്ചു.

ഇച്ചായ…..

ഹ്മ്മ്… എന്നതാ കൊച്ചേ…

ഇപ്പൊ വേണ്ട… രാത്രി ആവട്ടെ…

“എന്ത് വേണ്ടന്ന്…”

“ഒന്നും…”

“അതെന്താ….”

“എനിയ്ക്ക് നാണമാ “

.
“അപ്പൊ രാത്രിയിലോ “

“അപ്പോൾ ഇരുട്ട് അല്ലേ, “

“ഹ്മ്മ്….ഞാൻ കാണുന്നത് ആണോ 
ആമി നിന്റെ പ്രശ്നം…”

അവൻ ചോദിച്ചതും അവൾ മിഴികൾ താഴ്ത്തി..

“ശരി… എന്റെ ആമിക്കൊച്ചു പറയുമ്പോലെ മാത്രം ഒള്ളു ഇനി എല്ലാം.നാണം ആണെങ്കില്  രാത്രി ആകും വരെ ഇച്ചായൻ കാത്തിരുന്നോളാം…പക്ഷെ അതിനു മുന്നേ എനിക്ക് എന്റെ ആമികൊച്ചിനെ കെട്ടിപിടിച്ചു ഒരു ഉമ്മ തരണം എന്നുണ്ട്… സമ്മതം ആണോ “

അവളുടെ താടി പിടിച്ചു മേല്പോട്ട് ഉയർത്തി കൊണ്ട് അവൻ ചോദിച്ചതും ആമി അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു.

അത് മാത്രം മതിയായിരുന്നു അവനു അവളുടെ സമ്മതം അറിയുവാൻ…

ആമിക്കൊച്ചേ…. അച്ചായൻ വേദനിപ്പിക്കില്ലന്നെ… നീ പേടിക്കാതെ…..

അവന്റെ മുഖം മെല്ലെ താഴ്ന്നു വന്നു….

അധരവും അധരവും തമ്മിൽ ഒന്ന് തൊട്ട് തലോടി..

ആമിയപ്പോൾ വിറച്ചു പോയിരിന്നു..

ഡെന്നിസിന്റെ കൈകൾ അവളുടെ ഇടുപ്പിലേക്ക് അമർന്നതും ആമിയൊന്നു ഉയർന്നു പൊങ്ങി.

ഇച്ചായ….

പ്രാവ് കുറുകും പോലെ ഒരു കുറുകൽ…

അവൻ മെല്ലെ മെല്ലെ…അല്പം പോലും നോവിയ്ക്കാതെ.. അത്രമേൽ സ്നേഹത്തോടെ, പ്രണയത്തോടെ,അവളുടെ അധരം നുകർന്നു തുടങ്ങിയിരുന്നു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button