Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 37

രചന: രഞ്ജു ഉല്ലാസ്

മിന്നുവിൽ നിന്നും അറിഞ്ഞ കാര്യങ്ങൾ കേട്ടതും ആമിയുടെ ഫോൺ നിലത്തേക്ക് പതിച്ചു.

അത് കണ്ടു കൊണ്ട് ആണ് ഡെന്നിസ് മുറിയിലേയ്ക്ക് കയറി വന്നത്.

“ഇച്ചായാ….”

അലറി നിലവിളിച്ചു കൊണ്ട് അവൾ ഡെന്നിസിന്റെ നെഞ്ചിലേക്ക് വീണ് കഴിഞ്ഞു.

“എന്നതാടി കൊച്ചേ… എന്നാ പറ്റിയേ…നീയ് എന്തിനാ കരയുന്നെ…”

“ഇച്ചായാ….. മിന്നു, മിന്നു ആണ് ഇപ്പൊ വിളിച്ചേ….. ഇച്ചായന്റെ പപ്പായും മമ്മിയും ഇങ്ങോട്ട് എത്തി കൊണ്ട് ഇരിക്കുവാണെനന്നു 

“ഓഹ് അതാണോ ഇത്ര പ്രശ്നം…അവര് വരട്ടെ, അതിനിപ്പോ എന്താ…മനുഷ്യനെ പേടിപ്പിച്ചു കളഞ്ഞല്ലോ നീയ് “

“ഇച്ചായാ… ഇനി നമ്മള് എന്നാ ചെയ്യും….”

സാരമില്ലടി കൊച്ചേ, ആരൊക്കെ വന്നാലും, പോയാലും ഒന്നും ഈ ഇച്ചായന് അതൊന്നും ഒരു പ്രശ്നമെ അല്ലന്നേ….. നീ ഇങ്ങനെ നല്ലോരു ദിവസം ആയിട്ട് കരഞ്ഞു കൂവി കുളം ആക്കാതെ വേഗം റെഡി ആവാൻ നോക്ക്….

അത് കേട്ടതും ഡെന്നിസ്നു യാതൊരു കൂസലും ഇല്ലായിരുന്നു 

“ഇച്ചായ… അവരൊക്കെ വന്നു കഴിഞ്ഞാൽ പിന്നെ എന്നെ അംഗീകരിച്ചു തരുമോ….”

“അതൊന്നും എനിക്ക് അറിയാൻ മേല കൊച്ചേ… നിന്നെ ഞാൻ അംഗീകരിച്ചു, അതുകൊണ്ട് ആണ് ഇന്ന് നീ എന്റെ നെഞ്ചിൽ ഇങ്ങനെ പറ്റി ചേർന്നു കിടക്കുന്നത്….അത് പോരേ…..”

“എന്നാലും ഇച്ചായ… എനിക്ക് ഭയങ്കര പേടിയാ…”

“എന്നെയോ… നീ അങ്ങനെ ഒന്നും പേടിക്കണ്ട കൊച്ചേ… നിന്നെ പേടിപ്പിക്കാതെ മാത്രം ഞാൻ എല്ലാം കൈ കാര്യം ചെയ്യുവോള്ളൂ. അത് പോരേ “
..

“ചെ.. വാ തുറന്നാൽ ഇതേ ഒള്ളോ ഇച്ചായന് പറയാന്… നാണക്കേട്…’

ആമി അവനെ തള്ളി മാറ്റി..

“ഒരുങ്ങി വരാൻ നോക്ക് പെണ്ണേ, ഞാൻ ഇപ്പൊ സെറ്റ് ആകും കേട്ടോ “

പറഞ്ഞുകൊണ്ട് ടെന്നീസ് തന്റെ മുറിയിലേക്ക് പോയി.

ഫോൺ എടുത്ത് പെട്ടെന്ന് തന്നെ മിന്നുവിനെ വിളിച്ചു.

“ഹെലോ ഡെന്നിച്ചായ….”

” മിന്നു കൊച്ചേ എന്നതാടി കാര്യങ്ങള്, നീ എന്തിനാ ഇപ്പൊ ആമിയെ വിളിച്ചത്.. “

” ഇച്ചായ…ചില പ്രശ്നങ്ങളൊക്കെ ഉണ്ടായി “

“എന്ത് പ്രശ്നം “

“അത് പിന്നെ ഇച്ചായ, ഞാൻ കഴിഞ്ഞ ദിവസം ആമിയോട് സംസാരിക്കുന്നത് മമ്മി കേട്ടു, എന്നിട്ട് എന്നോട് കാര്യങ്ങളൊക്കെ ചോദിച്ചു, സത്യം പറഞ്ഞാൽ ഇത്രത്തോളം ആയ സ്ഥിതിക്ക് ഞാൻ ഉള്ളതെല്ലാം പറയുകയും ചെയ്തു “

“ഹ്മ്മ് “

” കേട്ടപാതി മമ്മി ഈ കാര്യം, ഇച്ചായന്റെ അമ്മച്ചിയോട് വിളിച്ചുപറയുകയും ചെയ്തു”

“ഹ്മ്മ് “

” അതറിഞ്ഞതും അവരൊക്കെ ഇത്ര തിടുക്കപ്പെട്ട് നാട്ടിലേക്ക് പുറപ്പെടുമെന്ന് ഞാൻ സ്വപ്നത്തിൽ പോലും കരുതിയില്ല ഇച്ചായ…. മമ്മി പോലും എന്നോട് ഈ കാര്യം പറഞ്ഞില്ല, സോറി ഇച്ചായ, ഞാൻ, എനിക്ക് പറ്റി പോയി “

പറഞ്ഞു കൊണ്ട് അവൾ കരഞ്ഞു 

“ഹ്മ്മ്… പോട്ടെടി പെണ്ണേ, എപ്പോഴായാലും അവരൊക്കെ കാര്യങ്ങൾ അറിയും, അത് ഒരുപിടി നേരത്തെ ആയെന്ന് മാത്രം,നീ വിഷമിക്കുവൊന്നും വേണ്ട, അപ്പച്ചനും അമ്മച്ചിയും എന്നല്ല,  ആരൊക്കെ വന്നാലും എനിക്കൊരു കോപ്പും ഇല്ലന്നേ…. ഡെന്നീസ് ഒരു കാര്യം തീരുമാനിച്ചാൽ അത് തീരുമാനിച്ചത് തന്നെയാണ്….. ഇന്ന്, കുരിശുങ്കൽ ഡെന്നിസ് മാത്യു എന്ന ഞാൻ ആമിയുടെ കഴുത്തിൽ മിന്നു കെട്ടിയിരിക്കും “

പറഞ്ഞുകൊണ്ട് അവൻ ഫോൺ കട്ട് ചെയ്തു.

ആമി അപ്പോളേക്കും സാരീ ഒക്കെ നല്ല വൃത്തിയായിട്ടു ഞ്ഞുറിഞ്ഞു ഉടുത്തു.ശേഷം ഉച്ചിയിൽ കെട്ടി വെച്ചിരുന്ന മുടി അഴിച്ചു കുളി പിന്നൽ പിന്നി.

കണ്മഷി എടുത്തു നന്നായി കണ്ണൊക്കെ എഴുതി, ഭംഗിയാക്കി.. ഒരു ചുവന്ന വട്ടപൊട്ടും തൊട്ടു..

ഡെന്നിസ് മേടിച്ചു കൊടുത്ത ആഭരണം ഒക്കെ അണിഞ്ഞു വന്നപ്പോൾ പെണ്ണിന് മൊഞ്ച് കൂടി.
.

ജുബ്ബയും മുണ്ടും ഒക്കെ ഇട്ട് കൊണ്ട് ഇടം കൈയിൽ സിൽവർ ന്റെ ഇടി വളയും, വലം കൈയിൽ ബ്രാൻഡഡ് വാച്ചും,വീതി ഉള്ള ഒരു ചെയിൻ കഴുത്തിലും, ഒപ്പം ഒരു കൊന്തയും…..

ഇതൊക്കെ ഇട്ട് കൊണ്ട് ഡെന്നിസ് ഇറങ്ങി വന്നപ്പോൾ ആമി അവനെ നോക്കി സൂപ്പർ ആയിട്ടുണ്ട് എന്ന് തള്ള വിരൽ ഉയർത്തി കാണിച്ചു.

അവൻ ആണെങ്കിൽ ആ സമയത്ത് ആമിയെ തന്നെ ഉറ്റുനോക്കുകയായിരുന്നു.

സാരിയൊക്കെ ഉടുത്ത് പെണ്ണ് വന്ന് മുന്നിൽ നിന്നപ്പോൾ അവന്റെ , സകല നാഡീ ഞരമ്പുകളും ഉയർന്നുപൊങ്ങി.

ചുവന്നു തുടുത്തു തന്റെ മുന്നിൽ നിൽക്കുന്ന, ആമിയെ കണ്ടതും, ഡെന്നിസ് അവളുടെ അടുത്തേക്ക് ചെന്നു.

“കുറച്ചു മുല്ലപ്പൂവ് വേണം ഇച്ചായാ, കല്യാണം ഒക്കെ അല്ലേ “

“ഹ്മ്മ് 
.. പോകുന്ന വഴിക്ക് അമ്പലമുക്കിൽ ഒന്ന് നിർത്താം അവിടെ കാണും “

” ഉറപ്പാണോ ഇച്ചായ,,,, അവിടെ ഉണ്ടാകുമോ “

“ഉണ്ടെടി പെണ്ണേ, നീ ധൈര്യമായിട്ട് ഇരിക്ക്, ഈ ഇച്ചായൻ അല്ല്യോ പറയുന്നേ…”

അവളെ വലംകൈയാല്‍ ചേർത്തുപിടിച്ചുകൊണ്ട്, ടെന്നീസ് തന്റെ പോക്കറ്റിൽ നിന്നും ഫോൺ കയ്യിലേക്ക് എടുത്തു.

എന്നിട്ട് ആദ്യമായി ആമിയും ഒത്തു ഒരു സെൽഫി എടുത്തു.,

“അടിപൊളി… നോക്കിക്കെടി ‘

അവൻ ഫോട്ടോ ആമിയെ കാണിച്ചു.., “

കണ്ടിട്ടും കണ്ടിട്ടും മതിയാകാത്തതുപോലെ ആമി അത് വീണ്ടും വീണ്ടും എടുത്തു നോക്കിക്കൊണ്ടിരുന്നു..

” ആമി കൊച്ചേ എന്നാപ്പിന്നെ നമുക്ക് ഇറങ്ങിയാലോ”

“മ്മ്…”

” നീ വാ നമുക്കൊന്ന് പ്രാർത്ഥിച്ചിട്ട് ഇറങ്ങാം, “

. തിരുകുടുംബത്തിന്റെ  രൂപക്കൂട് ആയിരുന്നു അവന്റെ പ്രാർത്ഥന മുറിയിൽ ഉണ്ടായിരുന്നത്…

മിഴികൾ അടച്ചു 
മുട്ടുകുത്തി അവൻ ഇരുന്നു.

അല്പ നിമിഷത്തെ മൗന പ്രാർത്ഥന..

ശേഷം എഴുന്നേറ്റു ആമിയെയും കൂട്ടി അവൻ വണ്ടിയിലേക്ക് പോയി കയറി.

ടോണി യും മറ്റും അവിടേക്ക് എത്തും എന്നാണ് അറിയിച്ചേ..

വണ്ടി സ്റ്റാർട്ട്‌ ചെയ്തു കൊണ്ട് അവൻ പറഞ്ഞു.

ഈശ്വരാ… ഒരാപത്തും വരുത്താതെ കാക്കണേ… എല്ലാം ഒന്ന് കഴിഞ്ഞു കിട്ടും വരെയും ശ്വാസംപോലും, എടുക്കാൻ പറ്റുന്നില്ലത്ത അവസ്ഥയാണ്.

ആമി തന്നെതാനേ പറഞ്ഞു.

“എന്റെ ആമിക്കൊച്ചിന്,ഇച്ചായന്റെ ശ്വാസം തരട്ടെടി…..”

അവൻ പറഞ്ഞു കൊണ്ട് മുഖം തിരിച്ചു നോക്കിയതും ആമി അവനെ നോക്കി നെറ്റി ചുളിച്ചു.

“ഇച്ചായന് എല്ലാം തമാശ…എന്റെ അവസ്ഥ, അത്…. അതെനിക്ക് മാത്രം അറിയൂ….. സ്വന്തം ആയി കഴിഞ്ഞാൽ സമാധാനം ആകുവൊള്ളൂ “

. ” ആദ്യം ആയിട്ട് കണ്ട നാൾ മുതൽ ഈ നെഞ്ചിൽ കൂട് കൂട്ടി കഴിഞ്ഞത് അല്ലേ നീയ്…അങ്ങനെ പെട്ടെന്ന് ഒന്നും ആർക്കും പിരിയ്ക്കാൻ കഴിയില്ലെന്നെ…”

“എന്റെ ഇച്ചായ… എനിക്ക് ചങ്ക് പൊട്ടി പോകും പോലെ… “

“ദേ പെണ്ണേ…. വെറുതെ ഓരോന്ന് ചിന്തിച്ചു കൂട്ടി രംഗം വഷളാക്കരുത് കേട്ടോ, ഒരു പത്തു മിനിറ്റ്, രജിസ്റ്റർ ഓഫീസ് എത്തും…”

“അയ്യോ.. മുല്ലപ്പൂവ് “

ആമി ഉറക്കെ പറഞ്ഞു 

“ഓഹ്… ഞാൻ അത് മറന്നു…വണ്ടി തിരിയ്ക്കാം……”

“വേണ്ട… വേണ്ട… ഇനി തിരിയ്ക്കുവൊന്നും വേണ്ട…. പോയേക്കാം…”

ആമി ബഹളം കൂട്ടിയതും അവൻ മുന്നോട്ട് വണ്ടി ഓടിച്ചു പോയി……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

Related Articles

Back to top button