Novel

അച്ചായന്റെ സ്വന്തം ആമി ❤️❤️: ഭാഗം 6

[ad_1]

രചന: രഞ്ജു ഉല്ലാസ്

മിന്നു.. ഇവിടെ എത്ര ദിവസം പിടിച്ചു നിൽക്കാൻ പറ്റും.. എന്റെ അമ്മ അറിഞ്ഞാൽ.. ഓർത്തിട്ട് പേടി ആവുന്നു.

ആമി കരഞ്ഞു കൊണ്ട് തന്റെ കൂട്ടുകാരിയെ ഇറുക്കെ പുണർന്നു.

എടി… എല്ലാം കൈ വിട്ടു പോകും എന്ന് എന്റെ മനസ്സിൽ ആരോ മന്ത്രിക്കുന്നു…. ഞാൻ… ഞാൻ വീണ്ടും…

“ന്റെ ആമി, നീ ഇങ്ങനെ പേടിക്കാതെ.. ഒരു കാരണവശാലും ആരും അറിയില്ല, നീ ഇവിടെ ആണെന്ന് ഉള്ളത്.. അതുറപ്പാ കൊച്ചേ.. എടി നിനക്ക് അറിയാൻ വയ്യാഞ്ഞിട്ട, ഈ അച്ചായൻ ഉണ്ടല്ലോ ആരാ ആളെന്നോ….ഒരുത്തനെയും ഈ കോമ്പൗണ്ടിൽ കാലു കുത്തിക്കാൻ സമ്മതിക്കില്ല.”

മിന്നു ആശ്വാസവാക്കുകൾ പറയുമ്പോഴും, ആമി പക്ഷേ തളർന്നു പോകുകയായിരുന്നു.

എങ്ങനെ ആവും ഇനിയുള്ള തന്റെ ജീവിതം എന്ന് യാതൊരു ഊഹവും ഇല്ലാതെ.

“മിന്നു…. നീ വാ, ഒന്നും കഴിച്ചില്ലല്ലോ, നേരം ഒരുപാട് ആയി”

ആമി തന്റെ മിഴിനീർ അമർത്തി തുടച്ചുകൊണ്ട് അവളെയുംകൂട്ടി താഴേക്ക് ഇറങ്ങി ചെന്നു.

ഡെന്നിസ് നേ അവിടെ ഒരിടത്തും അവർ കണ്ടതേ ഇല്ല..

സാവിത്രി ചേച്ചി ആണെങ്കിൽ ജോലി ഒക്കെ മതിയാക്കി പോകാൻ റെഡി ആയി നിൽക്കുന്നുണ്ട്.

“ആഹ്‌ കൊച്ചേ, എങ്ങനെ ഉണ്ട് ഇപ്പൊ, ക്ഷീണം ഒക്കെ മാറിയോ “

. മിന്നുവിനെ കണ്ടതും അവർ അവളുടെ അടുത്തേക്ക് വന്നു.

“ഉറങ്ങി എഴുന്നേറ്റപ്പോൾ ശരിയായി ചേച്ചി… കഴിക്കാൻ എന്നാ ഉണ്ട്, വല്ലാത്ത വിശപ്പ് “

അവൾ തന്റെ വയറിൽ ക്കൊട്ടി കൊണ്ട് അവരെ നോക്കി.

“ചോറും കറികളും ഇരിപ്പുണ്ട്, പിന്നെ പഴം പൊരിയും ചായയും ഉണ്ടാക്കി വെച്ചിട്ടുണ്ട്, മോള് വാ. ഞാൻ എടുത്തു തരാം “
..

അവർ മിന്നുവിനെ യുംകൂട്ടി അടുക്കളയിലേക്ക് പോയി.

ഡെന്നിസ് ന്റെ ജീപ്പ് മാത്രം പുറത്തു കിടപ്പുണ്ട്, പക്ഷെ ഇന്നോവ ഇല്ലായിരുന്നു.

അവൻ പുറത്ത് എവിടേക്ക് എങ്കിലുംപോയത് ആണെന്ന് ആമി ഊഹിച്ചു..

ആമി.. ഇങ്ങു വാടി, ചായ കുടിക്കാം…

മിന്നു വിളിച്ചതും ആമിയും അവരുടെ അടുത്തേക്ക് ചെന്ന്.

ഈ അച്ചായൻ ഒരു പെണ്ണ് കെട്ടിയിരുന്നു എങ്കിൽ ചേച്ചിക്ക് ഇങ്ങനെ കഷ്ടപ്പെടേണ്ട കാര്യം ഇല്ലായിരുന്നു ല്ലേ…?

പഴം പൊരിച്ചത് എടുത്തു കടിച്ചു തിന്നു കൊണ്ട് മിന്നു, സാവിത്രി ചേച്ചിയോട് ചോദിച്ചു.

“എന്റെ കുഞ്ഞേ… അതൊന്നുടെ പറയുന്നേ .. ഇട്ട് മൂടാൻ സ്വത്ത്‌ ഉള്ള ചെറുക്കൻ ആണ്, പക്ഷെ പറഞ്ഞിട്ട് കാര്യം ഉണ്ടോ, അവനു പെണ്ണും വേണ്ട, പെടക്കോഴീ വേണ്ട…”

സാവിത്രി ചേച്ചി ആണെങ്കിൽ ആമിക്ക് കുടിയ്ക്കാനായി ചായ എടുത്തു കപ്പിലേക്ക് ഒഴിച്ച് കൊടുത്തു കൊണ്ട് മിന്നുവിന് മറുപടി നൽകി.

“അതെന്താ മിന്നു അച്ചായൻ ഇത് വരെ ആയിട്ടും കല്യാണം കഴിക്കാത്തത് “
ആമിക്ക് സംശയം ആയി 

“മമ്മി എന്നോട് പറഞ്ഞത്, അച്ചായന് ഇങ്ങനെ ഒറ്റത്തടി ആയിട്ട് കഴിയാൻ ആണ് താല്പര്യം എന്നാ.. എല്ലാവരും ഒരുപാട് നിർബന്ധം പിടിച്ചതാ.. പക്ഷെ കേൾക്കണ്ടേ…. അച്ചായന്റെ പപ്പയും മമ്മി യും ആയിട്ട് ഈ കല്യാണക്കാര്യം പറഞ്ഞു വഴക്ക് ഇണ്ടാക്കി ആണ് ഇവിടേക്ക് സ്വന്തമായി വീട് വെച്ച് മാറിയതെന്ന് “

“ഇവിടെ ഉള്ള ഒരു പുത്തൻ പണക്കാരൻ ഉണ്ട്, മാർട്ടിൻ എന്നാണ് പേര്. അയാളുടെ മകളു അന്നയേ കൊണ്ട് ഡെന്നിച്ചനെ കെട്ടിക്കാൻ എല്ലാവരും പ്ലാൻ ചെയ്യുന്നുണ്ട്.. ഹരികൃഷ്ണൻ എന്നോട് പറഞ്ഞത് ആണ് കേട്ടോ..”

സാവിത്രി ചേച്ചി തിക്കും പോക്കും നോക്കി കൊണ്ട് ശബ്ദം താഴ്ത്തി.

“അത് ഞാനും കേട്ടത് ആണ് ചേച്ചി, അന്ന ഒരു ടീച്ചർ അല്ലേ, ഇവിടെ അടുത്ത് എവിടെയോ ഉള്ള കോളേജിലെ “

“അതേ മിന്നുകൊച്ചേ, അതു തന്നെ.. ഇടയ്ക്ക് ഒക്കെ അവള് ഇവിടെ വരും, ഒരു പിശാച്, എന്നെ കണ്ണെടുത്താൽ കണ്ടൂടാ.. ഓരോന്ന് ഒക്കെ പറഞ്ഞു എന്നോട് ബഹളം കൂടി പോകുവൊള്ളൂ “

“ആഹാ.. അവള് കൊള്ളാലോ, ചേച്ചി യും വിട്ടു കൊടുക്കരുത്, നല്ലത് പറഞ്ഞോണം കേട്ടോ…”

മിന്നു ദേഷ്യത്തിൽ പറഞ്ഞു.

“ഓഹ്.. ഞാൻ ഒന്നും മിണ്ടത്തില്ല, ഡെന്നിച്ചൻ അറിഞ്ഞാലു അവനു വിഷമം ആവില്ലേ കുഞ്ഞേ. അന്ന എങ്കിൽ അന്ന… എന്റെ ഡെന്നിച്ചന് ഒരു ജീവിതം കിട്ടാനാണ് ഞാനും പ്രാർത്ഥിക്കുന്നത് “

ഉള്ളിൽ ഉള്ളത് മറച്ചു വെയ്ക്കാതെ അവർ ആ പെൺകുട്ടികളെ നോക്കി പറഞ്ഞു.

“അച്ചായന്റെ പപ്പയും മമ്മിയും ഇനി വരണം എങ്കിൽ ഒരു വർഷം കഴിയു, അതു കഴിഞ്ഞു കെട്ട് കാണുമായിരിക്കും ചേച്ചി “

“ഡെന്നിച്ചന് ആണെങ്കിൽ കുറച്ചു കൂട്ടുകാരൊക്കെ ഉണ്ട്, ചക്കാത്തിൽ വെള്ളമടിക്കാൻ വരുന്നത് ആണ്  കേട്ടോ…മിക്കവാറും ആഴ്ചയിൽ രണ്ടും മൂന്നും ദിവസം ഇവിടെ കലാപരിപാടി കാണും.. അതൊക്കെ ഇനി മാറ്റി എടുപ്പിക്കാൻ നോക്ക് മിന്നുകൊച്ചേ… എന്നിട്ട് എങ്ങനെ എങ്കിലും അച്ചായന്റെ കെട്ട് നടത്തി വിട്..”

“മ്മ് ശരിയാ ചേച്ചി… രണ്ടിലൊന്ന് അറിഞ്ഞിട്ടേ ഞാൻ പോകാത്തൊള്ളൂ… അന്ന യേ ഒന്ന് പോയി കാണണം എനിക്ക്..”

മിന്നു എന്തൊക്കെയോ തീരുമാനിച്ചു ഉറപ്പിച്ചു.

അതൊക്കെ ആമിയ്ക്ക് പുതിയ അറിവ് ആയിരുന്നു.

ഇവിടേക്ക് മിന്നുവിന്റെ ഒപ്പം വന്നു എങ്കിലും അച്ചായനെ കുറിച്ചു കൂടുതൽ ഒന്നും ആമി അവളോട് ചോദിച്ചിരുന്നില്ല എന്നത് ആണ് സത്യം.

മക്കളെ.. ഞാന് എന്നാല് പൊയ്ക്കോട്ടേ…

സാവിത്രി ചേച്ചി തന്റെ വീട്ടിലേക്ക് പോകാനായി എഴുനേറ്റു.

വൈകാതെ തന്നെ  യാത്ര പറഞ്ഞു കൊണ്ട് അവർ പോകുകയും ചെയ്തു.

മിന്നു ആണെങ്കിൽ കുളിച്ചു ഫ്രഷ് ആവാനായി മുറിയിലേക്ക് കയറി പോയത് ആയിരുന്നു..

ആമി താഴെ ഉള്ള സ്വീകരണ മുറിയിൽ ഇരിക്കുക ആണ്.

അഥവാ ഡെന്നിസ് വന്നെങ്കിൽ വാതിൽ തുറന്നു കൊടുക്കാനായി.

അവൾ കരുതിയത് പോലെ തന്നെ ഡെന്നിസ് ന്റെ വാഹനo ഗേറ്റ് കടന്നു വരുന്നത്, ആമി ജനാലയിൽ കൂടി കണ്ടു.

അവൻ വന്നു കാളിംഗ് ബെല്ലിൽ വിരൽ അമർത്തിയപ്പോൾ ആമി ചെന്നു വാതിൽ തുറന്നു.

അവളെ കണ്ടതും ഡെന്നിസിന്റെ മിഴികൾ കുറുകി.

ആമി യും കണ്ടു തന്നെ ഗൗരവത്തിൽ നോക്കുന്ന ഡെന്നിസിനെ..

അവൾ പിന്തിരിഞ്ഞു പോകാൻ തുനിഞ്ഞതും, ഡെന്നിസ് ന്റെ വലം കൈ അവളുടെ ഇടം കൈ തണ്ടയിൽ ഒരു ഊക്കോട് കൂടി മുറുകി…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button