അർജുന് കണ്ടെത്താനായി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘം തെരച്ചിൽ നടത്തുന്നു
Jul 23, 2024, 15:12 IST

[ad_1]
[ad_2]
കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടി ഗംഗാവലി പുഴയിൽ വിദഗ്ധ സംഘം തെരച്ചിൽ നടത്തുന്നു. അപകടസമയത്ത് ഗംഗാവലി പുഴയിലൂടെ തടിയടക്കം ഒഴുകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇത് അർജുന്റെ ലോറിയിലെ തടിയെന്നാണ് സംശയിക്കുന്നത്.
ഇന്നലെ പുഴയിൽ നടത്തിയ പരിശോധനയിൽ സിഗ്നൽ കണ്ടെത്തിയ ഭാഗം കേന്ദ്രീകരിച്ചാണ് ഇന്നത്തെ പരിശോധന. പ്രദേശത്ത് ഒരു സ്ത്രീയുടെ മൃതദേഹവും കണ്ടെത്തിയിരുന്നു. അർജുനെ കണ്ടെത്താൻ ഇന്റലിജന്റ് ഒബ്ജക്ട് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിക്കാനും ആലോചിക്കുന്നുണ്ട്. ഇതിനായി കരസേന മേജർ ജനറലായിരുന്ന പാലക്കാട് സ്വദേശി എം ഇന്ദ്രബാലിന്റെ സഹായം കർണാടക തേടി
ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചാൽ ജിപിആർ ടെക്‌നോളജി ഉപയോഗിക്കുമെന്ന് എം ഇന്ദ്രബാൽ പ്രതികരിച്ചു.
[ad_2]