Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 38

[ad_1]

രചന: റിൻസി പ്രിൻസ്‌

ആകെ നാല് മൂന്നും ഏഴ് പേരെ പള്ളിയിൽ ഉണ്ടായിരുന്നുള്ളൂ, അതുകൊണ്ട് മനസ്സ് നിറഞ്ഞ് ഒന്ന് പ്രാർത്ഥിക്കാൻ പറ്റി. പ്രാർത്ഥന കഴിഞ്ഞ് തിരിച്ചിറങ്ങി  ചാച്ചന്റെ കല്ലറയിൽ പോയി പൂക്കളും വെച്ച് മടങ്ങി വരും വഴിയാണ് പെട്ടെന്ന് കണ്ണിലൊരാൾ ഉടക്കിയത്..

” ജെസ്സി ആൻറ….

ഒരുപാട് നാളുകൾക്ക് ശേഷമാണ് വീണ്ടും ആളെ കാണുന്നത്,  പ്രായമൊന്നും അത്ര ആയത് പോലെ തോന്നുന്നില്ല… ഇപ്പോഴും ഒരു ചുരിദാറാണ് ഇട്ടിരിക്കുന്നത്.. അതിനു ചേരുന്ന ഒരു കമ്മലും ഇട്ടിട്ടുണ്ട്..

” മോൾ ഇവിടെ ഉണ്ടായിരുന്നോ…? എന്ന് വന്നു,

ഏറെ സ്നേഹത്തോടെ അരികിൽ വന്ന സംസാരിച്ചു…
ആളോട് എന്തൊക്കെ പിണക്കം ഉണ്ടെങ്കിലും ആന്റിയെ ഇപ്പോഴും മനസ്സിൽ വലിയ സ്ഥാനത്തിൽ തന്നെയാണ് കരുതുന്നത്..  ഒരുപാട് ഇല്ലായ്മകളിൽ സഹായിച്ചിട്ടുള്ള ആളാണ്,  ആദ്യമായി നല്ലൊരു വസ്ത്രം ഇടുന്നത് പോലും ആന്റി തന്നിട്ടാണ്..  ഉള്ളിലുള്ള സ്നേഹവും ബഹുമാനവും എല്ലാം നിറച്ചൊരു പുഞ്ചിരി നൽകി, പിന്നെ ആന്റിയുടെ കൈകളിൽ കയറി പിടിച്ചു…

”  ഞാൻ ഇന്നലെ വന്നത് ആണ് ആന്റി, ലീവിന് വേണ്ടിയിട്ട്,

” എവിടെയാ മോളെ..?

”  ബാംഗ്ലൂരിലാ.

” എന്താ മോള് പഠിച്ചത്

” ഇവിടെ ഡിഗ്രി പഠിക്കുന്നത് ഓർക്കുന്നുണ്ട്,  പിന്നെ അമ്മയെ കാണുമ്പോഴൊക്കെ ഞാൻ ചോദിക്കും,

”  ഞാൻ സി എ കഴിഞ്ഞു,  ഇപ്പോൾ അവിടെയുള്ള ഒരു കമ്പനിയില് ചാർട്ടേഡ് അക്കൗണ്ടൻറ് ആയിട്ട് ജോലിയാ…

”  നന്നായി ഇപ്പോൾ വീടൊക്കെ നന്നാക്കിയില്ലേ, അമ്മയുടെ കഷ്ടപ്പാട് ഒക്കെ മോള് മാറ്റിയില്ലേ…?  ഏതായാലും മോള് നന്നായിട്ട് പഠിച്ചു നല്ലൊരു നിലയിൽ എത്തിയല്ലോ,  അതിൽ വലിയ സന്തോഷമുണ്ട്, 

അപ്പോഴാണ് പെട്ടെന്ന് ഒരു സ്വിഫ്റ്റ് കാർ അവിടേക്ക് വന്നത്…  അതിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ ഒരു നിമിഷം ശരീരത്തിലെ സർവ്വനാടീഞരമ്പുകളും പ്രവർത്തനം അവസാനിപ്പിച്ചത് പോലെ തോന്നി…  വർഷങ്ങൾക്ക് ശേഷം വീണ്ടും ഒരു കൂടികാഴ്ച.. ആൾക്ക് നന്നായി മാറ്റം വച്ചിട്ടുണ്ട്,  വണ്ണം അതോടൊപ്പം താടി, അങ്ങനെ ഒരുപാട്, കണ്ട നിമിഷം കണ്ണിമ ചിമ്മാതെ ഞാൻ നോക്കി നിന്നുപോയി… ഒരു ബ്ലൂ ജീൻസും വൈറ്റ് ഷർട്ടും അലസമായി പാറി കിടക്കുന്ന മുടിയിഴകൾ, തന്നെ കണ്ടതും ആളൊന്നു അമ്പരന്നു പോയി എന്ന് തോന്നുന്നു…  വർഷങ്ങൾക്കിപ്പുറം തന്നെ കാണുമ്പോൾ ആളുടെ മുഖത്ത് അമ്പരപ്പുണ്ടെങ്കിൽ അതിനർത്ഥം എന്താ.?  വീണ്ടും വെറുതെ ചിന്തകൾ കാടുകയറി,

” നിനക്ക് ഓർമ്മയില്ലേടാ…?  ഈ കൊച്ചിനെ…

അരികിലേക്ക് വന്നയാളെ കൈപിടിച്ച് ആന്റിയുടെ അരികിലേക്ക് ചേർത്തി നിർത്തി  ചോദിച്ചു

” ശ്വേത ഓർക്കുന്നില്ല നീയേ..?  നമ്മുടെ വീട്ടിലൊക്കെ വന്നിട്ടുണ്ട്

”  ഓർമ്മ കാണില്ല ആന്റി, വർഷം ഒരുപാട് ആയില്ലേ..?  മറന്നിട്ടുണ്ടാവും….!

അവസാന വാചകം ആളുടെ മുഖത്തേക്ക് നോക്കിയാണ് പറഞ്ഞത്,  പെട്ടെന്ന് അത് കേട്ടതും ആള് മുഖമുയർത്തി തന്നെ ഒന്നു നോക്കി.  അപ്പോൾ ആ കണ്ണുകൾ എന്തൊക്കെയോ തന്നോട് സംസാരിക്കുന്നതുപോലെ തോന്നിയിരുന്നു…  എങ്കിലും അത്രമേൽ പ്രിയപ്പെട്ട സാന്നിധ്യം കുറച്ചുനേരമെങ്കിലും അടുത്തുണ്ടായതിന്റെ സന്തോഷം ഉള്ളം അറിയിക്കുന്നുണ്ടായിരുന്നു,  കൈകൾ തണുത്ത് വിറച്ചു..  ആളോട് ആദ്യം പ്രണയം പറയാൻ ചെന്നപ്പോൾ തോന്നിയ അതേ ഫീലിംഗ്സ് ഒക്കെ ശരീരത്തിലേക്ക് വരുന്നു..  അടിവയറ്റിൽ നിന്നും ഒരു അഗ്നി ഇങ്ങനെ ആളുകയാണ്,  എങ്കിലും തന്റെ മനസ്സിനെ വരുതിയിലാക്കാൻ ശ്രമിച്ചു..  ആന്റിയോട് സംസാരിക്കുമ്പോഴും താൻ പോലും അറിയാതെ കണ്ണുകൾ ആളിലേക്ക് പാറി വീഴുന്നുണ്ട്..

“മോൾ ഇപ്പോൾ എങ്ങനെയാ പോകുന്നേ?

” ഞാൻ നടന്നാ  വന്നത്,  വെളുപ്പിനെ അല്ലായിരുന്നോ? ഇനിയിപ്പോൾ നടന്നു പോകും ചെറിയ വെയിലൊക്കെയുണ്ടല്ലോ…

“ഇവിടുത്തെ അപ്പച്ചന്റെ ഓർമ ദിനമാ തിരി കത്തിക്കാൻ വേണ്ടിയാണ് ഞാൻ നിന്നത്, മോൾ പോകല്ലേ ഞാൻ ഇപ്പോൾ വരാം… ഡാ ഞാൻ അവിടെ പൂക്കൾ ഒക്കെ ഇട്ട് കഴിയുമ്പഴത്തേക്ക് നീ  അങ്ങോട്ട് വരണം കേട്ടോ…

അതും പറഞ്ഞു  ജെസ്സി ആന്റി പോയപ്പോൾ ഒരു നിമിഷം ഞങ്ങൾ രണ്ടുപേരും മാത്രമായി.  ആളോട് എന്തൊക്കെയോ ചോദിക്കണമെന്നും അറിയണമെന്നും ഉണ്ട്.  പക്ഷേ നാവിൻ ആരോ വിലങ്ങിട്ടത്  പോലെ..  ഒന്നും ചോദിക്കാനോ പറയാനോ പറ്റുന്നില്ല..

”   എന്തുണ്ട് വിശേഷം..?

മൗനത്തെ ഭേദിച്ചുകൊണ്ട് ആൾ തന്നെയാണ് ചോദ്യത്തിന് തുടക്കമിട്ടത്…

” സുഖം..

ഒറ്റവാക്കിൽ മറുപടി ഒതുക്കി,

” ഇപ്പൊ എന്ത് ചെയ്യാ..?

“CA കഴിഞ്ഞു,  ജോലിയാണ് ബാംഗ്ലൂരിൽ..

“സീയെ ആണോ അപാര തല വേണമല്ലോ…

അതുവരെ മൂടിക്കെട്ടി നിന്നാ ആ ഒരു മൗനത്തെ ഭേദിക്കാൻ ആളുടെ ആ മറുപടി ധാരാളമായിരുന്നു,  ഇത്രയും ഫ്രീയായി ആൾ സംസാരിക്കുമെന്ന് പ്രതീക്ഷിച്ചത് അല്ല….  അപ്പോഴും തന്റെ ഉള്ളിലാണ് ഒരു പരിഭവം ഉറഞ്ഞു നിൽക്കുന്നത് എന്ന് തോന്നി..

” സാമേ

കല്ലറയുടെ അരികിൽ നിന്നും ആൻറി വിളിച്ചപ്പോൾ ആൾ ഇപ്പൊ വരാം എന്ന് പറഞ്ഞു അവിടേക്ക് പോയി..  പോകരുതെന്ന് ആൻറി പറഞ്ഞതുകൊണ്ട് കുറച്ചുനേരം താനും അവിടെ നിന്നു,  രണ്ടുപേരും പ്രാർത്ഥനയോക്കേ കഴിഞ്ഞ് തിരിച്ചു വന്നപ്പോൾ ഒരു പുഞ്ചിരിയോടെ അരികിലേക്ക് വന്നു…

”   ഞങ്ങൾ ഏതായാലും അതുവഴിയാ  പോന്നത്,  നമുക്ക് ഒരുമിച്ച് പോകാം…  ഇനിയിപ്പോ മോൾ നടന്നു പോകണ്ടേ,

അത് പറഞ്ഞപ്പോൾ എതിർക്കാൻ തോന്നിയില്ല..  കുറച്ചുനേരം കൂടി ആളെ കണ്ടുകൊണ്ടിരിക്കാമല്ലോ എന്ന് ഒരു സ്വകാര്യ സന്തോഷവും ഉള്ളിൽ നിറഞ്ഞു. ആളെ വീണ്ടും കണ്ടപ്പോഴാണ് വർഷങ്ങൾക്ക് ഇപ്പുറവും എത്ര തീവ്രമായിയാണ് ആള് തന്റെ മനസ്സിലുള്ളത് എന്ന് ഓർത്തത്… അത്രമേൽ പ്രിയപ്പെട്ടതായിരുന്നു ആള് തനിക്ക് എന്ന് അപ്പോഴാണ് മനസ്സിലാക്കിയത്..  അവർക്കൊപ്പം വണ്ടിയിൽ കയറിയപ്പോഴും ആന്റി എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. അതിന് എന്തൊക്കെയോ മറുപടി പറയുന്നുണ്ടെങ്കിലും എന്റെ നോട്ടം മുഴുവൻ ആളിൽ തന്നെയായിരുന്നു. ഇടയ്ക്ക് റിയർവ്യൂ മിററിലൂടെ ആള് തന്റെ നോട്ടം കണ്ട് തന്റെ മുഖത്തേക്ക് നോക്കുമ്പോൾ അത് അവിടെ നിൽക്കു,  പിന്നെയും മറ്റു കാഴ്ചകളിലേക്ക് കണ്ണുനീട്ടും കുറച്ച് സമയം കഴിയുമ്പോൾ വീണ്ടും ആളെ നോക്കും,  രണ്ടുമൂന്നു തവണ ആൾ കണ്ടുപിടിച്ചു കഴിഞ്ഞപ്പോൾ പിന്നെ ഒരു ചമ്മല് തോന്നി. അപ്പോഴേക്കും വീട് എത്തുകയും ചെയ്തിരുന്നു…  ആന്റിയോട് യാത്ര പറഞ്ഞ ഇറങ്ങിയപ്പോൾ എന്തുകൊണ്ടോ ആളെ നോക്കാൻ മനസ്സ് അനുവദിച്ചിരുന്നില്ല… വീട്ടിലേക്ക് ചെന്നപ്പോഴും ആളെ കണ്ട ആ ഒരു ഹാങ്ങോവറിൽ തന്നെയായിരുന്നു കുറേസമയം…  അതിങ്ങനെ മനസ്സിൽ തന്നെ നിറഞ്ഞു നിൽക്കുന്നു,

കുറച്ചു കഴിഞ്ഞപ്പോഴാണ് ദീപ വിളിച്ചത്,  താൻ നാട്ടിലുണ്ടെന്ന് പറഞ്ഞപ്പോൾ അവൾക്ക് ഇപ്പോൾ തന്നെ ചെല്ലണമെന്ന്,  അവൾക്ക് ഇത് മാസം ആറാണ്.  വീട്ടിലുണ്ടെന്ന് പറഞ്ഞു,  അതുകൊണ്ട് ഒന്ന് ചെന്ന് കണ്ടേക്കാം എന്ന് കരുതി.  ഗർഭിണികളുടെ ആഗ്രഹം നടത്തിക്കൊടുക്കാതിരിക്കാൻ പാടില്ലല്ലോ… വൈകുന്നേരം വെയിലൊഴിഞ്ഞപ്പോഴാണ്   ചെന്നത്, ഒരുപാട് വിശേഷങ്ങളുണ്ടായിരുന്നു പറയാനും കേൾക്കാനും ഒക്കെ.  അവള് ഒരു സ്വകാര്യ ബാങ്കിൽ ജോലി ചെയ്യുകയാണ് ഇപ്പോൾ ലീവിലാണെന്ന് ഒക്കെ പറഞ്ഞു.  അവളുടെ വയറനങ്ങുന്നത് കണ്ട് അത്ഭുതത്തോടെ നോക്കി, വിറച്ചു വിറച്ച് കുഞ്ഞു വയറുമേൽ തൊട്ടു നോക്കുമ്പോൾ അകത്തുനിന്ന് ചെറിയ ചവിട്ടും കുത്തും ഒക്കെ കിട്ടുന്നുണ്ടായിരുന്നു..  പിന്നെയും കുറച്ച് വിശേഷങ്ങൾ ഒക്കെ പറഞ്ഞാണ് അവിടെ നിന്നും ഇറങ്ങിയത് ചായ കുടി ഒക്കെ കഴിഞ്ഞാണ് ആൻറി അവിടുന്ന് വിട്ടത്…  അത് കഴിഞ്ഞ് ബസ് സ്റ്റോപ്പിലേക്ക് നടന്നപ്പോഴാണ് വെറുതെ ഒരു ചിന്ത വന്നത് പഴയതുപോലെ മില്ലിന്റെ അവിടെ കൂടി നടന്നു പോയാലോ, അതിനു വേണ്ടി ഇടവഴി കയറാൻ തന്നെ തീരുമാനിച്ചു..  അല്ലെങ്കിലും ഇവിടെ വരുമ്പോഴേക്കും തന്റെ മനസ്സ് വീണ്ടും ആ പഴയ കൗമാരക്കാരിലേക്ക് തന്നെ പരകായപ്രവേശം ചെയ്യുമല്ലോ,  എത്ര വേണ്ടെന്ന് മനസ്സിനെ പറഞ്ഞു അടക്കാൻ ശ്രമിച്ചിട്ടും വേണമെന്ന് ഇങ്ങനെ മുറവിളി കൂട്ടുകയാണ്..  മനസ്സ് ഒടുവിൽ അങ്ങനെ തന്നെ പോകാം എന്ന് തീരുമാനിച്ചു,

നടന്ന് ആളുടെ വീടിൻറെ അരികിൽ എത്തിയപ്പോൾ പഴയ വിറയൽ പൂർവാധികം ശക്തിയോടെ തന്റെ ശരീരത്തിലേക്ക് എത്തുന്നത് അറിഞ്ഞു..  ഏതായാലും ഉമ്മറത്തു ആരുമില്ല.  അത് സമാധാനമായി എന്ന് കരുതി പോകാൻ തുടങ്ങിയപ്പോഴാണ് മോളെ എന്നൊരു വിളി കേട്ടത്.  നോക്കിയപ്പോൾ ഗാർഡനിൽ നിന്നും ജെസ്സി ഇറങ്ങി വരുന്നു കണ്ടതും അവിടെ തന്നെ തറഞ്ഞു നിന്നുപോയി..! അല്ലെങ്കിലും എപ്പോഴൊക്കെ ഇതുവഴി വന്നിട്ടുണ്ടോ അപ്പോഴൊക്കെ ആന്റി കൈയ്യോട് പിടിച്ചിട്ടുണ്ട്.

” എവിടെ പോയതാ മോളെ…?

വളരെ സ്നേഹത്തോടെ അടുത്തു വന്നു ചോദിച്ചു..

”  എന്റെ ഒരു കൂട്ടുകാരിയുടെ വീട്ടിൽ പോയത് ആണ് ആന്റി, അതുകഴിഞ്ഞ് ഞാൻ ഇങ്ങനെ ഇറങ്ങിയാൽ മതിയല്ലോ എന്ന് ഓർത്തു… ബസ്റ്റോപ്പിൽ പോകാൻ ഒരു മടി.  ഇതാകുമ്പോൾ ചെറിയ തണലുമുണ്ട്

”  സമയം ഇപ്പോൾ 5. 45ആയില്ലേ ഈ സമയത്ത് അതിൽ കൂടെ വരണ്ടായിരുന്നു ഇപ്പോൾ പണ്ടത്തെപ്പോലെ ഒന്നുമല്ല മോളെ,  ഒത്തിരി പേരാ കള്ളുകുടിക്കാനും ഒക്കെ ആയിട്ട് അവിടെ വന്നിരിക്കുന്നത്. ഒരു പെൺകൊച്ചു നടന്നു വരുന്നത് കണ്ടാൽ പിന്നെ ഇവന്മാരുടെയൊക്കെ സ്വഭാവം എന്താണെന്ന് പറയാൻ പറ്റുമോ.?
മോളിനി തോട് കേറി വേണ്ടെ പോകാൻ…?

”  അതെ ആന്റി ഇരുട്ടുന്നതിന് മുന്നേ ഞാൻ ചെല്ലട്ടെ,

എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതിയെന്നായിരുന്നു അവൾക്ക്…

“:ഏതായാലും ഇവിടെ വരെ വന്നതല്ലേ, ഒന്ന് കേറിയിട്ട് പൊ…

” ഇനി ഞാൻ കയറാൻ നിന്നാൽ വീണ്ടും താമസിക്കും,  വേറൊരു ദിവസം വരാം…

” അതിന് നമുക്ക് പരിഹാരമുണ്ടാക്കാം മോൾ വാ….

നിർബന്ധിച്ചു അകത്തേക്ക് കയറ്റി  ആന്റി ചായ കുടിക്കാൻ പറഞ്ഞെങ്കിലും ദീപയുടെ വീട്ടിൽ നിന്ന് ചായ കുടിച്ചു എന്ന് പറഞ്ഞ് രക്ഷപ്പെട്ടു..  അവസാനം ടാങ്കുമായി ആന്റി എത്തി… അതും ബിസ്കറ്റും കഴിക്കാതിരിക്കാൻ തോന്നിയില്ല.  അത് കുടിച്ചു കൊണ്ടിരിക്കുമ്പോഴാണ് ആള് മുകളിൽ നിന്ന് ഇറങ്ങി വരുന്നത്,  പൊതുവേ തന്നെ കാണുമ്പോൾ ആൾക്കും ഒരു ഞെട്ടൽ ഉണ്ട്.  ആളിനെ കാണുമ്പോൾ തനിക്കും ഒരു വിറയലുണ്ട്.  രണ്ടുപേരിലും ഈ രണ്ടു സ്വഭാവസവിശേഷതകളും ഒരേപോലെ വന്നു..

” ഞാൻ നിന്നെ അങ്ങോട്ട് വിളിക്കാൻ വരാനിരിക്കുകയായിരുന്നു, ഈ കൊച്ചു കൂട്ടുകാരിയുടെ വീട്ടിൽ പോയിട്ട് എങ്ങാണ്ട് വന്നതാ, ഇതിനെ തൊട് കേറി വേണം വീട്ടിലേക്ക് പോകാൻ, നീ ഒന്ന് കൊണ്ടു വിടു, ഇനിയിപ്പോൾ റോഡിൽ കൂടെ ചുറ്റി വളഞ്ഞു ചെല്ലുമ്പോഴേക്കും ഒരു അരമുക്കാൽ മണിക്കൂർ എടുക്കില്ലേ, ഒറ്റയ്ക്ക് പോയാൽ ആ ചെറുക്കമാരുടെ സെറ്റ് അവിടെ കാണും… ഇതാവുമ്പോ ആ തോട് കേറ്റിവിട്ട് നിനക്ക് പെട്ടെന്ന് വരാല്ലോ….

ജെസ്സി അത് പറഞ്ഞതും തലയിൽ കൂടി കിളികൾ പറന്നു പോകുന്നതാണ് ശ്വേത കണ്ടത്.  ആളും ഇങ്ങനെ അമ്പരപ്പെട്ട് നിൽക്കുകയാണ്.

”  ഞാൻ ഷർട്ട് ഇട്ടിട്ട് വരാം,

ഇട്ടിരുന്ന ഇന്നർ ബനിയൻ തൊട്ട് ആന്റിയെ കാണിച്ചുകൊണ്ട് ആളു പറഞ്ഞു…

” പെട്ടെന്ന് വാ

ആൻറി പറഞ്ഞപ്പോൾ തലയാട്ടി ആള് മുകളിലേക്ക് പോയി… ആ സമയം കൊണ്ട് വീണ്ടും വിശേഷങ്ങൾ പറയാൻ തുടങ്ങി ആന്റി.. ആൾ ഗൾഫിലായിരുന്നത്ര രണ്ടുവർഷം.  കഴിഞ്ഞ മാസമാണ് വന്നത് എന്ന്.  അച്ഛന് സുഖമില്ല എന്നും അറ്റാക്ക് ആയതുകൊണ്ട് ഇപ്പോൾ  ജോലിക്ക് പോകുന്നില്ലെന്നും വിദേശ ജോലി ഉപേക്ഷിച്ചു അടുത്ത സ്ഥലങ്ങളിലൊക്കെ ജോലിക്ക് ശ്രമിച്ചിരിക്കുകയാണെന്ന് ആണ് എന്ന് പറഞ്ഞത്,  ഇതിനിടയിൽ ചുവരിൽ മുഴുവൻ നോക്കിയത് ആളുടെ വിവാഹ ഫോട്ടോ ഉണ്ടോ എന്നാണ്. അതില്ലെന്ന് അറിഞ്ഞപ്പോൾ തന്നെ വല്ലാത്ത സമാധാനം തോന്നിയിരുന്നു..  വിശേഷങ്ങൾ പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ തന്നെ ആള് ഷർട്ടും ഇട്ടു കൊണ്ട് വന്നിരുന്നു..

” എന്നാപ്പിന്നെ മോള് ചെല്ല്, ഒരു ദിവസം ഇങ്ങോട്ട് ഇറങ്ങട്ടോ..

സ്നേഹത്തോടെ പറഞ്ഞു..

സന്തോഷത്തോടെ തലയാട്ടി സമ്മതിച്ചു

”  അമ്മയോട് അന്വേഷണം പറയണം…

ആന്റി പ്രത്യേകം പറഞ്ഞു ഏൽപ്പിച്ചു… ആൾകൊപ്പം നടക്കുമ്പോൾ കൈകൾ തണുത്തുറയുന്നത് അവൾ അറിയുന്നുണ്ടായിരുന്നു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button