Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 40

[ad_1]

രചന: റിൻസി പ്രിൻസ്‌

എന്തിനാ കൂടുതൽ കടം വരുത്തി വെച്ചത്…

അമ്മച്ചി ഇങ്ങനെ പറയുന്നു എനിക്കറിയാമായിരുന്നു, അതുകൊണ്ട് ഞാൻ ഒന്ന് ചിരിച്ചു ആ വണ്ടിയിൽ അമ്മച്ചിയുടെ വീടിൻറെ മുറ്റത്തേക്ക് പോയി ഇറങ്ങുക എന്നത് എൻറെ ഒരു കുഞ്ഞു വാശിയായിരുന്നു.  പണ്ടൊരിക്കൽ എപ്പോഴോ ഒരു ഡോർ അടച്ചതിന് വഴക്ക് പറഞ്ഞ അമ്മാച്ചനോടുള്ള ഒരു കുഞ്ഞു പ്രതികാരം, അത് എൻറെ മനസ്സിലേ ഒരു നോവ് ആയിരുന്നല്ലോ

വീട്ടിലേക്ക് വന്നിറങ്ങിയ എന്നെയും അമ്മച്ചിയും കണ്ട് അത്ഭുതത്തോടെ അമ്മാച്ചൻ
നോക്കുന്നുണ്ടായിരുന്നു….  ഡ്രൈവിംഗ് സീറ്റിൽ നിന്നും ഞാൻ ഇറങ്ങിയപ്പോൾ അടിമുടി ആളെന്നെയും വണ്ടിയേം ഒന്നു നോക്കി… എന്നിട്ട് ഓടി അടുത്തേക്ക് വന്നു..

” ഇതെന്നാ ഒന്ന് വിളിച്ചു പോലും പറയാതെ ഇറങ്ങിയത്..?

വണ്ടിയിൽ തന്നെയാണ് ആളുടെ നോട്ടം,

“ഈ വണ്ടി ഏതാ…?

ഞാൻ വാങ്ങിയത് കുറച്ചു മുമ്പ് വാങ്ങിയതേയുള്ളൂ. ആളുടെ മുഖത്തേക്ക് നോക്കി പറഞ്ഞപ്പോൾ അവിടെ ഒരു അത്ഭുതം നേഴ്സിങ്ങിന് പോയ മോളെ അഞ്ചു വർഷമായിട്ടും വാങ്ങാത്തത് ഡിഗ്രിക്ക് പോയി ഞാൻ മൂന്നു വർഷം കൊണ്ട് വാങ്ങിയത് എങ്ങനെയെന്ന അത്ഭുതമായിരിക്കാം ഒരുപക്ഷേ…

” കൊള്ളാം നല്ല വണ്ടി,

അമ്മാച്ചൻ പറഞ്ഞു

” അപ്പോഴേക്കും ആന്റിയും അകത്തുനിന്നും ഇറങ്ങി വന്നിരുന്നു…  ഞങ്ങളുടെ സംസാരത്തിൽ നിന്നും വണ്ടിയൊക്കെ വാങ്ങിയെന്ന് മനസ്സിലാക്കി ആന്റിയുടെ മുഖത്ത് ഒട്ടും തന്നെ തൃപ്തി ഉണ്ടായിരുന്നില്ല

“ഇതൊക്കെ ചുമ്മാ ആർഭടാം കാണിക്കാൻ കൊള്ളാം, ഇതിന്റെ ആവശ്യമുണ്ടായിരുന്നില്ലല്ലോ ഇപ്പോൾ, കയ്യില് വല്ല പൈസയുണ്ടെങ്കിൽ ബാങ്കിൽ ഇടുന്നതായിരുന്നു നല്ലത്…

അമ്മച്ചിയോട് ആന്റി പറഞ്ഞു

”  ആഡംബരം കാണിക്കാൻ ഒന്നുമല്ല, അത്യാവശ്യമാണ് ഒരു വണ്ടി…

അമ്മാച്ചൻ പറഞ്ഞു..

” എത്ര രൂപയായി..?

താല്പര്യമില്ലാതെ ആന്റി വീണ്ടും ചോദിക്കുന്നുണ്ട്

” ഏകദേശം 5 ലക്ഷം കഴിഞ്ഞു പോകും,

”  അയ്യോ അത്രയും രൂപ കൊണ്ട് ബാങ്കിൽ ഇടുവാരുന്നെങ്കിൽ എത്ര രൂപ പലിശ കിട്ടിയേനെ..

ആന്റി വിടാൻ ഭാവമില്ല അമ്മാച്ചൻ ഒന്ന് കണ്ണുരുട്ടിയപ്പോൾ അത് നിർത്തി

“ഹന്ന മോൾക്ക് സുഖമാണോ?

അമ്മച്ചി വിഷയം മാറ്റാനായി ചോദിച്ചു..

” കല്യാണം കഴിഞ്ഞപ്പോൾ തൊട്ട് ജോലിക്ക് പോകണ്ടാന്ന് പറഞ്ഞു വഴക്കാ അവൻ, ലോണെടുത്ത് പഠിപ്പിച്ചത് ആണ്, ഗൾഫിലോട്ടു പോകാനുള്ളതൊക്കെ ശരിയായിട്ടിരിക്കുകയായിരുന്നു,  ആ സമയത്ത് അവൻ പോവണ്ട എന്ന് പറഞ്ഞത്..  ഇപ്പോൾ ആകെ പാടെ കടത്തിലാ, ഇതിയാനെയും കൊണ്ട് ഈ ലോൺ എല്ലാം കൂടി അടയ്ക്കാൻ പറ്റുമോ..?  ഇനി ആകെയുള്ള പ്രതീക്ഷ ഇളയവളിലാണ് പിന്നെ അവളും ജോലി കിട്ടി എക്സ്പീരിയൻസ് ആയി എത്രനാൾ കഴിഞ്ഞിട്ടാണ് ഒന്ന് വിദേശത്ത് പോകാൻ പറ്റുന്നത്,  മാത്രമല്ല അവളുടെ കല്യാണം ഇനി ലോഡ് ഒക്കെ അടച്ചു തീർന്നിട്ട് നടത്തുന്ന് ഞങ്ങൾ വിചാരിച്ചു…. നേഴ്സിങ് പഠിച്ചു കഴിഞ്ഞ ഉടനെ തന്നെ ഗൾഫിൽ ജോലി കിട്ടുമെന്ന് ആണ് ഓർത്തെ, ഇത് എത്ര നാളത്തെ എക്സ്പീരിയൻസ് കഴിഞ്ഞിട്ട് അവിടെ ഒരു നല്ല ജോലി ശരിയായത് എന്നറിയോ,  നിനക്ക് ജോലിയായി അല്ലേ…?

ആന്റി താൽപര്യമില്ലാതെ ചോദിച്ചു…

” ഞാൻ പഠിച്ചു ഇറങ്ങിയപ്പോൾ തന്നെ എനിക്ക് ജോലി കിട്ടിയായിരുന്നല്ലോ,

” ശമ്പളം ഒക്കെ ഉണ്ടോ..?

പുച്ഛത്തോടെയാണ് ആന്റി ചോദിച്ചത്,

“കുഴപ്പമില്ല ഏകദേശം ഒരു 60 രൂപയൊക്കെ അടിപ്പിച്ചു കിട്ടും

” 60 രൂപയോ..?  6000 ആയിരിക്കും അല്ലേ…?

ആന്റി സംശയം തീർക്കാൻ വീണ്ടും ചോദിച്ചു…

” അല്ല  60000 രൂപയോളം കിട്ടും..  പിന്നെ അലവൻസും പ്രൊവിഡന്റ് ഫണ്ടും ബോണസ് ഒക്കെ കൂട്ടി കുറച്ച് അധികം കിട്ടും…

” നീ ബാംഗ്ലൂരിൽ നിന്ന് കൊണ്ടല്ല ജോലി ചെയ്യുന്നത് അവിടെ ഇത്രയും രൂപ കിട്ടുമോ…?

” നീ പഠിച്ചത് വല്ലതും പഠിച്ചാ മതിയായിരുന്നു,

ആന്റി തലയിൽ കൈവെച്ചു

”  ഒരു ജോലിക്കും പെട്ടെന്ന് അങ്ങനെ വലിയ ശമ്പളം ഒന്നും കിട്ടില്ല, ഏതു ജോലിക്കും നമുക്ക് എക്സ്പീരിയൻസ് വേണം..  ഞാൻ ആദ്യം 12000 രൂപയ്ക്ക് കയറിയത്,  ഇപ്പൊൾ കുറച്ച് ആയിട്ടുള്ളൂ ഇത്രയൊക്കെ ശമ്പളം ആയിട്ട്…

” എങ്കിലും ഇന്ത്യയിൽ തന്നെ നിന്നുകൊണ്ട് നിനക്ക് ഇത്രയും കിട്ടുന്നുണ്ടല്ലോ,  ഡൽഹിയിലെ ആശുപത്രിയിൽ കയറിയപ്പോൾ അവൾക്ക് കിട്ടിയ ശമ്പളം 8000 രൂപയായിരുന്നു…

”  വർത്താനം പറഞ്ഞുകൊണ്ട് ഇവിടെ നിൽക്കാതെ അകത്തോട്ട് കേറി വാ,

അമ്മച്ചൻ ക്ഷണിച്ചപ്പോൾ എല്ലാവരും വീട്ടിലേക്ക് കയറിയിരുന്നു…  പണ്ടത്തെപ്പോലെ തന്നെ അമ്മച്ചി ആന്റിക്കൊപ്പം അടുക്കളയിൽ കൂടി, ഞാൻ വല്യമ്മച്ചിയെ കാണാനായി ചെന്നു… പ്രായം കുറച്ചായെങ്കിലും അതിന്റെ ബുദ്ധിമുട്ടുകൾ ഒന്നും തന്നെ ഇല്ലാതെ അരികിലിരുന്ന് ഓരോ വിശേഷങ്ങളും ചോദിക്കുന്നുണ്ട്,  ഇതിനിടയിൽ വിഷമം നിതംബം മൂടി കിടക്കുന്ന മുടിയുടെ ഉള്ളിൽ കുറവ് വന്നു എന്നതാണ്. 

“അഴുക്ക് വെള്ളത്തിൽ കുളിച്ച് മുടി മുഴുവൻ പോയി എന്നുള്ള പരാതിയാണ്…

പോകാൻ നേരം ബാഗിൽ നിന്നും ഒരു ചെറിയ ജുവൽ ബോക്സ് എടുത്ത് വല്യമ്മച്ചിയുടെ കയ്യിൽ വെച്ച് കൊടുത്തു,

“എന്താ മോളെ ഇത്…

“എനിക്ക് ശമ്പളം ആദ്യം കിട്ടിയപ്പോൾ തന്നെ വാങ്ങി വെച്ചത് ആണ്, സ്വന്തമായിട്ട് ഒരു നിലയിൽ എത്തിയിട്ട് ഇനി ഇവിടേക്ക് വരുമെന്ന് തീരുമാനിച്ചതുകൊണ്ട്  തരാൻ വൈകി… വല്യമ്മച്ചിക്ക് വേണ്ടി വാങ്ങിയത് ആണ്…

വല്യമ്മച്ചിയുടെ കയ്യിലേക്ക് കൊടുത്തുകൊണ്ട് നോക്കാൻ പറഞ്ഞപ്പോൾ എന്റെ കണ്ണുകളും വല്ലാതെ നിറഞ്ഞിരുന്നു..  ഇടയ്ക്ക്  വലിയമ്മച്ചി കയ്യിൽ ചുട്ടിപ്പിടിച്ച് തരുന്ന ജീരകത്തിന്റെയും കടുകിന്റെയും മണമുള്ള നോട്ടുകളുടെ വില ആ സ്വർണവളക്കില്ലെന്ന് അറിയാമായിരുന്നു.  എങ്കിലും അത് കണ്ടപ്പോൾ സന്തോഷത്തിന്റെ ഒരു നീർത്തിളക്കം ആ കണ്ണുകളിൽ നിറഞ്ഞിരുന്നു.  എന്നാൽ ആന്റിയുടെ മുഖത്ത് ദേഷ്യം ആയിരുന്നു,  കയ്യിൽ കരുതിയിരുന്ന കവർ ആന്റിക്ക് നേരെ നീട്ടി, അതിലൊരു സാരി ആണെന്ന് പറഞ്ഞപ്പോഴും ആ മുഖം അത്രത്തോളം തെളിഞ്ഞിരുന്നില്ല.  പോകാൻ നേരം ബാഗിൽ നിന്നും രണ്ടായിരത്തിന്റെ ഒരു 10 നോട്ടുകൾ നിർബന്ധപൂർവ്വം അമ്മാച്ചന്റെ കയ്യിൽ വച്ചുകൊടുത്തു,   പണ്ട് സ്കൂൾ തുറക്കുന്ന സമയത്ത് അമ്മച്ചിക്ക് ആകെയുള്ള പ്രതീക്ഷ അമ്മച്ചൻ കൃത്യമായി തരുന്ന 2000 രൂപയിൽ ആയിരുന്നു.  ആ ഒരാഴ്ചത്തേക്ക് അമ്മച്ചിടെ മുഖത്ത് ഒരു ആശ്വാസചിരി ഉണ്ടാവും..  അതൊരിക്കലും മറക്കാൻ സാധിക്കില്ല,  അതുകൊണ്ട് നിർബന്ധിച്ചു പണം കയ്യിൽ കൊടുത്തു. അമ്മാച്ചന്റെ കണ്ണുകളും ഒന്ന് നിറഞ്ഞതു പോലെ തോന്നിയിരുന്നു…

എല്ലാവരോടും യാത്ര പറഞ്ഞു തിരികെ വീട്ടിലെത്തിയപ്പോൾ വലിയമ്മച്ചിയും സച്ചു കുട്ടനെയും കയറ്റി നാടുമുഴുവൻ ഒന്നു ചുറ്റി.  ഒരുപാട് നാള് കൂടിയാണ് വല്ല്യമ്മച്ചി നാടൊക്കെ കാണുന്നത്.  ഇതിനിടയിൽ എന്താണ് വേണ്ടത് എന്ന് ചോദിച്ചു പുറത്തു നിന്ന് ഭക്ഷണവും വാങ്ങി കൊടുത്തു.  പ്ലസ്ടുവിന്റെ പരീക്ഷ കഴിഞ്ഞാൽ ഉടനെ തന്നെ ഡ്രൈവിംഗ് പഠിക്കാൻ പോകണമെന്നും ലൈസൻസ് എടുക്കണമെന്നും സച്ചുവിനെ ഓർമ്മപ്പെടുത്തി,  പിറ്റേദിവസം ഞായറാഴ്ച ആയതുകൊണ്ട് കാറിൽ തന്നെയാണ് പള്ളിയിലേക്ക് പോയത്. പള്ളിയിലുള്ളവർ എല്ലാം അത്ഭുതത്തോടെയാണ് നോക്കിയത്, ചിലർ അസൂയയോടും ചിലർ മനസ്സ് നിറഞ്ഞുമൊക്കെ ചിരിച്ചു കാണിച്ചു…

പള്ളിക്ക് അകത്തേക്ക് കയറി കുർബാന കണ്ടുകൊണ്ടിരുന്നപ്പോഴാണ് ഒരാൾ കണ്ണിലുടക്കിയത്, പെട്ടെന്ന് ഹൃദയത്തിൽ വീണ്ടും ഒരു വേദന കൂടുകൂട്ടി..  അല്ലെങ്കിലും കുട്ടിക്കാലം മുതലേ അങ്ങനെയാണ്,  ഒരുപാട് സന്തോഷങ്ങൾ നൽകുമ്പോൾ അതിനൊപ്പം അതിലും വലിയൊരു വേദന കൂടി ദൈവം കരുതി വച്ചിട്ടുണ്ട്. ചെമ്പൻ മുടി ഇഴകൾ അഴിച്ചു വട്ട മുക്കുത്തിയും ചുണ്ടിൽ പാർപ്പിൾ നിറത്തിലുള്ള ലിപ്സ്റ്റിക്കുമൊക്കെയണിഞ്ഞു റിയ ചേച്ചി…! ഒരുപാട് മാറിയിരിക്കുന്നു മുടി സ്ട്രൈറ്റ് ചെയ്തിട്ടുണ്ട്,  കാതിൽ 3 കമ്മല്.   പഴയ ചേച്ചിയാണെന്ന് തോന്നുക പോലും ഇല്ല.  ഒരുപാട് മാറിപ്പോയിരിക്കുന്നു.  പിന്നീട് കുർബാനയിൽ പോലും ശ്രദ്ധിക്കാൻ സാധിച്ചില്ല.  കുർബാന കഴിഞ്ഞ് അച്ഛൻ പുറത്തേക്കിറങ്ങി വന്നപ്പോൾ ആവശ്യമില്ലാതെ ഹൃദയം ഒന്നു ഇടിച്ചു.. ഈ സമയങ്ങളിലൊക്കെ എന്റെ കണ്ണുകൾ തിരഞ്ഞത് ആണുങ്ങളുടെ റോയിലേക്കായിരുന്നു,  ആൾ അവിടെ നിൽക്കുന്നുണ്ട്. എന്നാൽ  ചേച്ചിയെ നോക്കുന്നില്ല..  സാധാരണ പള്ളിയിൽ വരുമ്പോൾ ആളുടെ ദൃഷ്ടി മുഴുവൻ ചേച്ചിയുടെ അരികിലേക്ക് ആണ്. ഇനി വന്നത് അറിഞ്ഞില്ലെന്ന് ഉള്ളിൽ ഒരു സംശയം തോന്നി.  അറിയാതിരിക്കാൻ തരം ഇല്ലല്ലോ എന്ന് അപ്പോൾ തന്നെ കരുതി.

” കല്യാണം വിളിച്ചു ചൊല്ലൽ

അച്ചൻ പറഞ്ഞ സമയം എന്തുകൊണ്ടോ ഹൃദയത്തിനുള്ളിൽ ഒരു ഇടി വെട്ടിയത് പോലെ തോന്നി. കണ്ണുകൾ നിറയാതിരിക്കാൻ പരിശ്രമിച്ചു, ആളുടെയും ചേച്ചിയുടെയും ആണെങ്കിലോ അത് കേൾക്കാനുള്ള ത്രാണി തനിക്ക് ഇല്ലെന്ന് തോന്നി. ഇങ്ങനെയുള്ള ഓരോ അവസരങ്ങളിലാണ് ആളെ താൻ എത്രയും തീവ്രമായിയാണ് സ്നേഹിക്കുന്നത് എന്ന് മനസ്സിലാകുന്നത്

”  പ്ലാമൂട്ടിൽ ജോണിയുടെയും ലിസിയുടെയും മകൾ റിയ ജോണിയും,

അച്ഛൻ ആദ്യം വാചകം പറഞ്ഞപ്പോൾ തന്നെ ഹൃദയം പടപടാ ഇടിക്കാൻ തുടങ്ങി..   കുനിഞ്ഞ് കണ്ണുകൾ പൊത്തി ഇരുന്നു.. കൈകൾ തണുത്ത് മരവിക്കുകയാണ് അടുത്ത പേര് ആളുടെയാണ്,  താൻ ജീവിതത്തിൽ ഏറ്റവും പേടിച്ച നിമിഷമാണ് വരാൻ പോകുന്നത്. തന്റെ മുൻപിൽ വച്ച് ഇരുവരും വിവാഹിതരാവുന്നത്,  ആ കാഴ്ച തന്റെ ഹൃദയം തകർത്തു കളയുമെന്ന് അവൾക്കു ഉറപ്പായിരുന്നു….

” പെരുമ്പാവൂർ ഇടവകയിൽ ഇല്ലിമൂട്ടിൽ ജോസിന്റെയും  ബെറ്റി ജോസിനെയും മകൻ റോഷൻ ജോസും തമ്മിലുള്ള വിവാഹം  ഈ വരുന്ന ഇരുപത്തിയാറാം തീയതി പെരുമ്പാവൂർ കത്തിഡ്രൽ പള്ളിയിൽ വച്ച് നടത്തപ്പെടും.

പെട്ടെന്ന് ഞാൻ ആളെയാണ് നോക്കിയത്, ആള് കുനിഞ്ഞിരിക്കുകയാണ്..

” എന്താണ് സംഭവിച്ചത് എന്ന് എനിക്കും മനസ്സിലാക്കാൻ സാധിച്ചില്ല.. ഇവർക്ക് ഇടയിൽ എന്തോ പ്രശ്നങ്ങളുണ്ടെന്ന് തോന്നിയിരുന്നു എന്നാൽ മറ്റൊരു വിവാഹത്തിന് റിയ  ചേച്ചി തയ്യാറായോ എന്ന് സംശയമായിരുന്നു എന്റെ ഉള്ളിൽ,

പള്ളി കഴിഞ്ഞതും പാട്ട് തുടങ്ങിയതും ഒന്നും ഞാൻ അറിഞ്ഞില്ല..  അമ്മച്ചി കയ്യിൽ പിടിച്ചപ്പോഴാണ് എഴുന്നേറ്റത്. അപ്പച്ചനെ കൂടി ഒന്ന് കാണണം എന്ന് തോന്നി,  ഇത്രയും സന്തോഷത്തിൽ ജീവിക്കുമ്പോൾ ഉള്ളിന്റെ ഉള്ളിലെ ഏറ്റവും വലിയ വേദന ഇതൊന്നും കാണാൻ അപ്പച്ചൻ ഇല്ലല്ലോ എന്നതാണ്.  അവ്യക്തമായി ഓർമ്മകളിൽ ഉണ്ട് വൈകിട്ട് പണികഴിഞ്ഞ് കയ്യിൽ പലഹാരപൊതിയുമായി വന്നു എന്നെയും സച്ചുവിനെയും നോക്കുന്ന അപ്പച്ചന്റെ മുഖം..  കല്ലറയിൽ പോയി പ്രാർത്ഥിച്ചു തിരികെ വരും വഴി അമ്മച്ചി ആരോടൊക്കെ വിശേഷം പറയാൻ ആയി പോയിരുന്നു. സച്ചു അവന്റെ കൂട്ടുകാർക്ക് അരികിലേക്ക് പോയി,  വെറുതെ അവിടെ നിന്നപ്പോഴാണ് ഒരാൾ ഫോണിൽ ആരെയോ വിളിച്ചുകൊണ്ട് അവിടെ നിൽക്കുന്നത് കണ്ടത്.  ഇതിനിടയിൽ റിയ ചേച്ചി അച്ഛനും അമ്മയ്ക്കും ഒപ്പം കയറി പോകുന്ന കാഴ്ചയൊക്കെ കണ്ടിരുന്നു. ആളുടെ മുഖത്ത് ഒരു നിരാശയുണ്ട്,  കാരണം ഇതായിരിക്കും.  ഇപ്പോഴാ ഉള്ളം ചേച്ചിയെ ഓർത്ത് വേദനിക്കുകയായിരിക്കില്ലേ ആ ചിന്ത പോലും എന്നെ വേദനയിലാഴ്ത്തി. വെറുതെയല്ല താടിയൊക്കെ വെച്ച് നിരാശ കാമുകന്റെ ലുക്കിൽ നടന്നത്,  ഫോൺ വിളിച്ചു കഴിഞ്ഞു  ആരെയോ കാത്ത് നിൽക്കുന്ന ആളുടെ അരികിലേക്ക് പോകാൻ കാലുകൾ  തിടുക്കം കാണിച്ചു……..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…



[ad_2]

Related Articles

Back to top button