Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 48

[ad_1]

രചന: റിൻസി പ്രിൻസ്‌

കപ്പയും ബീഫും വാങ്ങിയിട്ടാണ് രണ്ടുപേരും പോകാൻ തയ്യാറെടുത്തത്,

” തന്റെ പഴയ കഥകളൊക്കെ കേൾക്കാൻ നല്ല രസാ, ഒരാള് കഥ പറയുന്നതു പോലെ ആണ് പറയുന്നത്,  കേൾക്കുന്ന ആളുടെ മനസ്സിൽ ഇങ്ങനെ അത് ദൃശ്യങ്ങൾ ആയിട്ട് വരും, ഞാൻ ഇങ്ങനെ ചിന്തിച്ചു..  നിങ്ങടെ വീട്ടിൽ ഇരുന്ന് വല്യമ്മച്ചി പഴങ്കഞ്ഞി വാരി തന്നത്…

അവൻ പറഞ്ഞപ്പോൾ അവൾ ഒന്നും ചിരിച്ചു..

” കുട്ടിക്കാലത്തെ ഒരുപാട് ഓർമ്മകൾ ഉണ്ട്, അതൊന്നും ഒരിക്കലും മറക്കില്ലല്ലോ..  പണ്ട് മഴയൊക്കെ വരുമ്പോൾ ഉണ്ടല്ലോ വലിയമ്മച്ചി കുത്തരിയില്ലേ അത്  വറുത്ത് പൊടിക്കും,  അന്ന് ഞങ്ങൾക്ക് മിക്സി ഒന്നുമില്ല..  ഉരലിലിട്ടാ പൊടിച്ചെടുക്കുന്നത്. എത്രനേരം മാറിമാറി കയ്യിട്ടാ പൊടിക്കുന്നത്, എന്നിട്ട് കുറച്ചു തേങ്ങ തിരുമി ഒപ്പം പഞ്ചസാര കൂടി ഇട്ടു ചെറിയ ഉരുളകളാക്കും,  എന്നിട്ട് നല്ല ഒരു ഗ്ലാസ് കട്ടൻചായ കൂടി തരും,  പുറത്തപ്പോൾ മഴ ഇങ്ങനെ തിമിർത്തു പെയ്യായിരിക്കും, ഇപ്പോഴും മഴ പെയ്യുമ്പോൾ ഞാൻ ഓർക്കും,  അപ്പോഴൊക്കെ ഞാൻ വെള്ള പെറ്റിക്കോട്ടും മൂന്ന് കിലുക്കം ഉള്ള വെള്ളി കൊലുസും ഇട്ട് തിണ്ണയിൽ ഇരുന്ന്  കട്ടൻ ചായയും അവലോസ് പൊടിയും കഴിക്കുന്ന ആ കൊച്ചു കുട്ടിയാവും…

അവൻ ചിരിയോടെയും അതീവ ശ്രദ്ധയോടെയും അവൾ പറയുന്നത് എല്ലാം കേട്ടു.

” താൻ പറയുമ്പോൾ ഭയങ്കര നൊസ്റ്റാൾജിക് ഫീലാ. ഇങ്ങനത്തെ അനുഭവങ്ങൾ ഒന്നും എനിക്ക് ഉണ്ടായിട്ടില്ല.  എന്റെ വല്യമ്മച്ചി എന്ന് പറയുന്നത് മമ്മിയുടെ അമ്മയാ,  പപ്പേടെ മമ്മി നേരത്തെ മരിച്ചു പോയിരുന്നല്ലോ,  മമ്മിയുടെ വീട്ടിൽ പോകുമ്പോൾ മാത്രം വല്യമ്മച്ചിയെ കാണുന്നത്,  വല്യമ്മച്ചി ഭയങ്കര ഇഷ്ടമുള്ള ആളാണ്.. എങ്കിലും അങ്ങനെ സ്നേഹം ഒന്നും പ്രകടിപ്പിക്കുന്ന ടൈപ്പ് ഒന്നുമല്ല,  മമ്മി പക്ഷേ നേരെ ഓപ്പോസിറ്റ് ആണ്… പപ്പാ ഗൾഫിലായതു കൊണ്ട് മമ്മി ആയിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയത്.. ഞാൻ മമ്മിയോട്  എല്ലാം പറയുമായിരുന്നു,  എന്റെ ലൈഫിലെ മമ്മിയോട് പറയാത്ത വളരെ കുറച്ചു കാര്യങ്ങളെ ഉണ്ടായിട്ടുള്ളൂ, തെറ്റാണെങ്കിൽ പറഞ്ഞു തിരുത്തി തരും..   ചേച്ചി പണ്ട് മുതലേ ബോർഡിങ്ങും സ്കൂളും ഒക്കെയായിട്ട് ഒരു പഠിപ്പിസ്റ്റ് ആണ്. പപ്പയെ പോലെയാ ഉള്ളിലെ എല്ലാവരോടും ഭയങ്കര സ്നേഹം ആണ്… പക്ഷേ അത് പുറമ കാണിക്കാൻ അയാൾക്ക് ഭയങ്കര മടിയാ…

അവൻ പറഞ്ഞപ്പോൾ അവൾ ചിരിച്ചു..

” ഒരുപാട് വട്ടം ഞാൻ ചോദിക്കണം എന്ന് കരുതിയത് ആണ്… നമ്മൾ തമ്മിൽ അങ്ങനെ ഒരു ഫ്രണ്ട്ഷിപ്പില്ലാത്ത കൊണ്ട് ചോദിക്കാതിരുന്നത്,  ഇപ്പോൾ ഞാൻ അത് ചോദിച്ചതാ മൂഡ് ഓഫ്‌ ആകുമോന്ന് അറിയില്ല, എങ്കിലും എനിക്ക് അത് ചോദിക്കണം എന്ന് തോന്നുന്നു…

ഒരു മുഖവര പോലെ അവൾ പറഞ്ഞു..

” താൻ ചോദിക്കെടോ

”  എന്താ റിയ ചേച്ചി വേറെ കല്യാണം കഴിക്കാൻ തീരുമാനിച്ചേ…

അവളത് ചോദിച്ചപ്പോൾ തന്നെ നൊമ്പരത്തിന്റെ ഒരു പുഞ്ചിരി അവന്റെ ചുണ്ടിൽ വിടർന്നിരുന്നു… അത് അവളിലും ഒരു വേദന നിറഞ്ഞു. ആ പേര് പറയുമ്പോൾ പോലും അവൻ എത്രത്തോളം വേദന അനുഭവിക്കുന്നു,  കുശുമ്പ് തോന്നിയിരുന്നു  അവൾക്ക്… ഇന്നുവരെ ഒരാളോടും അങ്ങനെയൊരു അസൂയയോ കുശുമ്പ് തോന്നിയിട്ടില്ല.  ജീവിതത്തിൽ ആദ്യമായി അങ്ങനെ തോന്നിയിട്ടുള്ള ഏക വ്യക്തിയാണ്  റിയ. അതിനുള്ള കാരണവും ഈ ഒരുവൻ മാത്രമായിരുന്നു,  അന്നും ഇന്നും അവന് അവളോടുള്ള സ്നേഹം. അതുതന്നെ കുശുമ്പ് പിടിപ്പിച്ചിട്ടുണ്ട്, എത്രയോ വട്ടം റിയയായി ജനിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്..

”  അത് വലിയ കഥയാണ് ശ്വേത… റിയ പത്താം ക്ലാസിൽ പഠിക്കുന്ന സമയത്ത് എനിക്ക് അവളുടെ ഇഷ്ടം തോന്നുന്നത്.   സത്യം പറഞ്ഞാൽ വളരെ യാദൃശ്ചികമായിട്ട് തോന്നിയത് ആണ്.. അവൾ എന്നെ നോക്കുന്നുണ്ടെന്നൊക്കെ ഇങ്ങനെ ഫ്രണ്ട്സ് കളിയാക്കുവായിരുന്നു പള്ളിൽ വച്ചു, രണ്ടുമൂന്നുവട്ടം കളിയാക്കിയപ്പോൾ ഞാനും ശ്രദ്ധിച്ചു, എനിക്കും തോന്നി അവൾ ഒളിഞ്ഞും തിരിഞ്ഞും നോക്കുന്നു എന്ന്.. അങ്ങനെ നോക്കി നോക്കി അവൾ എന്റെ മനസ്സിൽ അങ്ങ് കേറി ഇടം പിടിച്ചു.. ഒരു ദിവസം ഞാൻ തന്നെയാ ചോദിച്ചത് ഇഷ്ടമാണോ എന്ന്,  അവൾ മറുപടിയും പറഞ്ഞു.  പിന്നെ ഒരു പുഴ പോലെ അത് അങ്ങനെ അങ്ങ് നീണ്ടുപോയി. ഒരുപാട് ഇഷ്ടമായിരുന്നു,

ശ്വേതയുടെ നെഞ്ചോന്ന് വിങ്ങി…

” ഏകദേശം ഒരു അഞ്ചാറു വർഷം ഞങ്ങൾ തമ്മിൽ സ്നേഹിച്ചത്  ആണ്… കല്യാണ കാര്യം വന്നപ്പോൾ അവൾക്ക് എന്തൊ ഒരു ചാഞ്ചാട്ടം,  ഒരേ ഫീൽഡിലുള്ള ആളിനെ മാത്രം കല്യാണം കഴിച്ചാൽ മതിയെന്ന്.  ഒരാലോചന വന്നത് ഓസ്ട്രേലിയയിൽ ആണെന്നൊക്കെ പറഞ്ഞപ്പോൾ അവൾക്ക് ചിലപ്പോൾ ഒന്ന് മനസ്സ് മാറിയതായിരിക്കും,  ഞാൻ അന്ന് ഗൾഫിലാ,  ഗൾഫിലും വലുതാണ് ഓസ്ട്രേലിയ അത് മനസ്സിലാക്കിയത് കൊണ്ടാവും അതിന് സമ്മതം പറയുകയാണ് എന്നോട് പറഞ്ഞത്..   കല്യാണം ഇപ്പോൾ കഴിഞ്ഞിട്ടുണ്ടാവും,  സത്യം പറഞ്ഞാൽ ഞാൻ അക്കാര്യം ഇവിടെ വന്നു കഴിഞ്ഞു മറന്നു പോയി. അവളുടെ കല്യാണ ദിവസം എങ്ങനെ തരണം ചെയ്യുമെന്ന് ഓർത്തിരിക്കുകയായിരുന്നു,  അതിനു വേണ്ടി ഫേസ്ബുക്കും ഇൻസ്റ്റഗ്രാം വരെ ഉപേക്ഷിച്ചു.  കഴിഞ്ഞിട്ട് ഇപ്പൊൾ രണ്ടാഴ്ചയായിട്ടുണ്ടാവും,  അതിനും തനിക്കാണ് താങ്ക്സ് പറയുന്നത്,  ഞാൻ കുറച്ചു ദിവസങ്ങൾ എങ്കിലും അവളെ മറന്നത്  തന്റെ ആക്ടീവ് ആയിട്ടുള്ള വർത്തമാനവും എല്ലാ കാര്യങ്ങളിലും കാണിക്കുന്ന കൃത്യതയും കണ്ടാണ്. അത് ഞാൻ ഇങ്ങനെ നോക്കി നിന്നതിനിടയിൽ ബാക്കി കാര്യങ്ങളൊക്കെ മറന്നു എന്ന് പറയുന്നത് ആണ് സത്യം. പിന്നെ ഇവിടുത്തെ തിരക്ക് പിടിച്ച ലൈഫ്, ഓഫീസിൽ പോയിട്ട് തിരികെ വന്ന് നമ്മൾ കുക്കിംഗ് കൂടെ ചെയ്യുന്നതുകൊണ്ട് നല്ല ക്ഷീണം അല്ലേ? കിടക്കുന്നതെ ഉറങ്ങിപ്പോകും,  പിന്നെ വല്ലപ്പോഴും മാത്രം ഉറക്കം വരാതിരിക്കുന്നത്,  ആ സമയത്ത് ഓർമ്മകൾ ഒക്കെ വരും. എങ്കിലും ഞാൻ മനപ്പൂർവം അത് കണ്ടില്ലെന്ന് നടിക്കും,  ഞങ്ങൾ സ്നേഹിക്കുന്ന സമയത്ത് ഉണ്ട് റിയക്ക് പിടിവാശികൾ,  അതൊക്കെ ഞാൻ അവളുടെ പ്രായത്തിന്റെ പ്രശ്നങ്ങളാണെന്ന് വിചാരിച്ചത്. പലവട്ടം ഞാനറിയാതെ ഒരുപാട് കാര്യങ്ങൾ അവളും വാശി കൊണ്ട് കാണിച്ചിട്ടുണ്ട്,  അതിൽ ഒന്നായിരുന്നു തന്റെ മനസ്സിനെ വേദനിപ്പിച്ച ഒരു വലിയ നൊമ്പരം ഇപ്പോഴും ഞാൻ പറയുന്നു ഞാനറിഞ്ഞിരുന്നില്ല ഒന്നും…

അവൻ തുറന്നു പറഞ്ഞപ്പോൾ അവൾ വിദൂരതയിലേക്ക് നോക്കി, തന്റെ കണ്ണിലെ പ്രണയം അവൻ അറിയണ്ട എന്നോർത്ത്..

” അതൊക്കെ കഴിഞ്ഞില്ലേ
സാരമില്ല….

അവൾ പറഞ്ഞപ്പോൾ അവൻ നന്നായി ഒന്ന് ചിരിച്ചിരുന്നു,

” താൻ അങ്ങനെ പറഞ്ഞല്ലോ എനിക്ക് സമാധാനമായി,  നമുക്കിടയിൽ നിന്ന ഒരു വലിയ മതില് ആ ഒരു പ്രശ്നം ആയിരുന്നു എന്ന് എനിക്ക് തോന്നിയിരുന്നു… അവസാനമായി കണ്ടപ്പോഴും ഞാൻ പറഞ്ഞതൊന്നും താൻ വിശ്വസിച്ചിരുന്നില്ല,  ഞാൻ അന്നും ഒരുപാട് വഴക്ക് പറഞ്ഞിരുന്നു..  പക്ഷേ അവള് ഒന്നു അംഗീകരിക്കാൻ കൂട്ടാക്കിയില്ല,  തന്നെക്കാളും രണ്ടോ മൂന്നോ വയസ്സ് അല്ലേ അവൾക്കും കൂടുതൽ ഉള്ളൂ… ആ ഒരു പക്വത കുറവായിരിക്കും അവൾക്ക് എന്നാണ് ഞാൻ വിചാരിച്ചത്,  പക്ഷേ എത്ര വലുതായിട്ടും അവൾക്ക് എല്ലാ കാര്യങ്ങളിലും പിടിവാശിയായിരുന്നു. നമുക്ക് ഒരാളോട് സ്നേഹം തോന്നുമ്പോൾ നമ്മൾ അവരുടെ വാശികൾ ഒക്കെ അംഗീകരിച്ചു കൊടുക്കും, റിയയുടെ വാശികളും ഞാൻ ഒരുപാട് അങ്ങനെ അംഗീകരിച്ചു കൊടുത്തു, എന്നിട്ട് പോലും അവസാനം അവൾക്ക് എന്നെ വേണ്ടെന്നു  തീർത്തു പറഞ്ഞു..  ഞാൻ ശരിക്കും ഒരു വിഡ്ഢിയായതുപോലെ ആണ് എനിക്ക് തോന്നിയത്…

”  ജെസ്സി ആന്റിയ്ക്ക് അറിയായിരുന്നോ ഇഷ്ടം..?

“മ്മ്…. ഞാൻ പറഞ്ഞിട്ടുണ്ടായിരുന്നു,  പക്ഷേ ഈ സംഭവങ്ങളൊക്കെ നടന്നപ്പോൾ മമ്മി തന്നെയാ പറഞ്ഞത് ഇനി അതിന് പുറകെ പോകണ്ടാന്ന്, അവൾക്ക് എന്നെ ഇഷ്ടമല്ലെന്ന് വ്യക്തമായിട്ട്  അവളെ ഓർത്തു സങ്കടപെടേണ്ട എന്നും അങ്ങനെയൊരു ജീവിതം തുടങ്ങിയിട്ട് എന്ത് അർത്ഥമുള്ളതൊന്നും പറഞ്ഞു,  മമ്മി ഒരുപാട് ആശ്വസിപ്പിച്ചു, പിന്നെ ഞാനും വിചാരിച്ചു നമ്മൾ എത്ര ആത്മാർത്ഥമായി സ്നേഹിച്ചാലും അത് ഓപ്പോസിറ്റ് നിൽക്കുന്ന ആൾ കണ്ടില്ലെങ്കിൽ പിന്നെ എന്താ അർത്ഥം ഉള്ളത് എന്ന്..

വേദന നിറഞ്ഞ സ്വരത്തിൽ അവൻ പറഞ്ഞു 

” അത് സത്യം,  നമ്മുടെ ഹൃദയം തുറന്ന് സ്നേഹിച്ചാലും അത് അറിയേണ്ട ആള് ചിലപ്പോൾ അറിയില്ല.  സ്നേഹം അങ്ങനെയാണല്ലോ…

അവൾ പറഞ്ഞപ്പോൾ അറിയാതെ അവൻ അവളുടെ മുഖത്തേക്ക് നോക്കിയിരുന്നു  അപ്പോൾ ആ ഹൃദയം തന്നോട് എന്തൊക്കെയോ സംസാരിക്കാൻ വെമ്പൽ കൊള്ളുന്നത് പോലെ അവന് തോന്നി.. ഒരു പഴയ പത്താംക്ലാസുകാരിയുടെ ഹൃദയം തുറന്നുള്ള കുറിപ്പിൽ എഴുതിയ പോലെ… ” ഇന്നലെ നിന്നെ സ്നേഹിച്ചു, ഇപ്പോഴും സ്നേഹിക്കുന്നു, എപ്പോഴും സ്നേഹിക്കുന്നു…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button