Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 50

[ad_1]

രചന: റിൻസി പ്രിൻസ്‌

അവൾ അകത്തേക്ക് പോയിരുന്നു…  അവൾ പോയ വഴിയേ അവന്റെ കണ്ണുകൾ നീളുന്നത് സാം കണ്ടിരുന്നു..  എന്തുകൊണ്ടോ അവനത് ഇഷ്ടമായിരുന്നില്ല.. ഉള്ളിൽ ഒരു ചെറിയ സ്വാർത്ഥത മുളപൊട്ടുന്നത് സാമറിഞ്ഞു..

കാരണം ഏതുമറിവില്ലാത്ത ഒരു അസ്വസ്ഥത തന്നിൽ നിറയുന്നത് അവൻ അനുഭവിക്കുന്നുണ്ടായിരുന്നു….  പലവുരു  മനസ്സിനോട് അവൻ ചോദിച്ചു എന്താണ് തനിക്ക് സംഭവിക്കുന്നത്, എന്തിനാണ് താൻ ഇത്രമേൽ അസ്വസ്ഥൻ ആകുന്നത്  എന്ന്..  പിന്നീട് എല്ലാവരും വന്ന് അജോയെ പരിചയപ്പെട്ടപ്പോഴും വളരെ സൗഹൃദത്തോട് എല്ലാവരോടും സംസാരിച്ചപ്പോഴും ഇടയ്ക്ക് പലപ്പോഴും അവളിലേക്ക് മാത്രം അവന്റെ കണ്ണുകൾ നീണ്ടുപോകുന്നത് അവൻ കണ്ടിരുന്നു…  അപ്പോഴൊക്കെ തന്റെയുള്ളിൽ കാരണമില്ലാത്ത എന്തൊക്കെയോ വികാരങ്ങൾ ഉടലെടുക്കുന്നതും അറിഞ്ഞു… തന്നിൽ സംഭവിക്കുന്ന പരിവർത്തനത്തിന്റെ പേരറിയാതെ അവൻ ഉഴലുകയായിരുന്നു…  തിരികെ അജോ എല്ലാവരോടും യാത്ര പറഞ്ഞ് പോയപ്പോഴും ആത്മാർത്ഥമായി അവൻ ഒരു ഹഗ് നൽകാൻ സാമിന് സാധിച്ചിരുന്നില്ല… 

ഇതിനിടയിൽ റീയയുടെ വിവാഹം കഴിഞ്ഞ വിവരം നാട്ടിലെ ഒരു സുഹൃത്ത് വഴി അവൻ അറിയുകയും ചെയ്തിരുന്നു… എന്നാൽ അവന് വലിയ അത്ഭുതമോ വിഷമമോ ഒന്നും തന്നെ തോന്നുകയും ചെയ്തില്ല, അവന്റെ മനസ്സിൽ മുഴുവൻ തന്നോടുള്ള പ്രണയം കണ്ണിൽ നിറച്ച ഒരു 15 വയസ്സുകാരിയായിരുന്നു..  അവളുടെ ഉള്ളിൽ ഇപ്പോൾ എന്താണെന്ന് അറിയാനുള്ള ഒരു ത്വരയായിരുന്നു,  എന്നാൽ അത് തുറന്നു ചോദിക്കാനുള്ള ധൈര്യവും ഇല്ല…  ഇനി ഒരു പ്രണയത്തിനുള്ള അവസരം തന്റെ ജീവിതത്തിൽ ബാക്കിയില്ലെന്ന് ആദ്യപ്രണയം അവസാനിച്ചപ്പോൾ തന്നെ തീരുമാനിച്ചതാണ്,  ഒരിക്കൽ കൂടി വിഡ്ഢി ആകാൻ നിന്നു കൊടുക്കാൻ സാധിക്കില്ലന്ന് തീരുമാനിച്ചതാണ്…  പക്ഷേ ഉള്ളിൽ വീണ്ടും ഒരു പ്രണയ വസന്തം പൂവണിയുന്നത് പോലെ അവന് തോന്നി, അതിന്റെ ശാഖകൾ തളിർത്തു തുടങ്ങുന്നു അത് നാമ്പിടുമോ എന്നത് തനിക്ക് ഉറപ്പില്ലാത്ത കാര്യമാണ്,  വീണ്ടും വീണ്ടും അവളോട് തനിക്ക് തോന്നുന്ന വികാരത്തിന്റെ അർത്ഥം അതുതന്നെയാണോ എന്ന് തിരക്കി കൊണ്ടിരുന്നു അവൻ….

ഒരിക്കൽ തന്റെ പുറകെ ഇഷ്ടമാണെന്ന് പറഞ്ഞു നടന്നവളെ അവൻ വെറുതെ ഓർമിച്ചു..   എത്രയോ ദിവസം തന്റെ ഫോണിലേക്ക് അവൾ വിളിച്ചിരിക്കുന്നു, ആ വാക്കുകളൊക്കെ അവന്റെ മനസ്സിൽ ഒരു പ്രതിധ്വനി പോലെ എത്തി…  കാരണങ്ങളൊന്നുമില്ലാതെ തന്നെ ഏറെ ഇഷ്ടമാണെന്ന് പറഞ്ഞവളെ കുറിച്ച് തന്നെ അവൻ ചിന്തിച്ചു കൊണ്ടേയിരുന്നു…  ഈ ഒരു ചിന്ത മനസ്സിൽ വന്നതിനു ശേഷം അവളെ കാണുമ്പോൾ അറിയാതെ ഒരു അകലം അവന് തോന്നുന്നുണ്ടായിരുന്നു,  എന്തൊക്കെയോ കള്ളത്തരങ്ങൾ ഒളിപ്പിക്കാൻ ശ്രമിക്കുന്നത് പോലെ,  അവളെ നോക്കുമ്പോഴും അവളോട് സംസാരിക്കുമ്പോഴും താൻ മറ്റൊരു വ്യക്തിയാകുന്നതുപോലെ അവന് തോന്നിയിരുന്നു..  അതിനുശേഷം അവളുടെ ചെയ്തികളെ  അവൻ കൂടുതലായി വീക്ഷിക്കാൻ തുടങ്ങിയിരുന്നു…  എത്ര മനോഹരമായാണ് അവൾ ഓരോ ബന്ധങ്ങളും കൊണ്ടുനടക്കുന്നത് എന്ന് അവൻ ശ്രദ്ധിക്കുകയായിരുന്നു,  രണ്ടുദിവസമായി തന്നോടുള്ള ഇടപെടലിൽ അവനു പ്രകടമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് മനസ്സിലാക്കി അവൾ ഒരിക്കൽ അവനോട് നേരിട്ട് എന്തുപറ്റിയെന്ന് തിരക്കിയിരുന്നു….

ഒന്നുമില്ലെന്ന് അവൻ ഒരു കള്ളം പറഞ്ഞെങ്കിലും അവളുടെ ഉള്ളിൽ ഒരു സംശയം ബാക്കി നിന്നു,

” എന്തുപറ്റി പപ്പയ്ക്ക് എന്തെങ്കിലും ഉണ്ടോ..?

”  അങ്ങനെയൊന്നുമില്ല എനിക്ക് ഭയങ്കര വർക്ക്,  ആകപ്പാടെ ഒരു ഡിപ്രഷൻ മൂഡ് പോലെ…

അവൻ അങ്ങനെ പറഞ്ഞപ്പോൾ അവന്റെ പ്രശ്നം അതുതന്നെയായിരിക്കും എന്ന് അവളും ഊഹിച്ചിരുന്നു…

തന്നോട് പണ്ട് പറഞ്ഞാ ഇഷ്ടം ഇപ്പോഴും അവളുടെ മനസ്സിൽ ഉണ്ടോന്ന് അവളോട് തന്നെ തുറന്നു ചോദിക്കാൻ പലവുരു അവൻ തീരുമാനിച്ചുവെങ്കിലും ധൈര്യം അതിന് അനുവദിക്കുന്നുണ്ടായിരുന്നില്ല…  ഒരിക്കൽ അവളുടെ ഇഷ്ടത്തെ പൂർണമായും തള്ളിപ്പറഞ്ഞതിനാലും അതിന്റെ പേരിൽ അവൾ ഏറെ വേദനിച്ചതിനാലും തന്നെ അത് തുറന്നു ചോദിക്കാനും അവന് കഴിഞ്ഞില്ല.

വൈകുന്നേരം ഫോണിൽ സംസാരിക്കുകയായിരുന്നു ശ്വേത ഓരോ കാര്യങ്ങളും അവൾ വിശദീകരിച്ചുതന്നെ ദീപയോട് പറയുന്നുണ്ടായിരുന്നു,  ഓരോ വാക്കിലും അവനെക്കുറിച്ച് പറയുമ്പോൾ വാചാലമാകുന്നവളെ മനസ്സിലാവാതെ അപ്പുറത്തിരിക്കുകയാണ് ദീപ..

‘  ശ്വേത എനിക്ക് നിന്നെ മനസ്സിലാക്കാൻ സാധിക്കുന്നില്ല ഇപ്പോഴും നിന്റെ മനസ്സിൽ ആള് തന്നെയാണോ.?

” അത് നിന്നെക്കാൾ മറ്റാർകാഡി നന്നായിട്ട് അറിയാൻ സാധിക്കുന്നത്..

തിരിച്ച് അങ്ങനെ അവൾ ചോദിച്ചപ്പോൾ എന്തു മറുപടി പറയണമെന്ന് ദീപക്ക് അറിയില്ലായിരുന്നു,

”  ഒരിക്കൽ നീ ഒരുപാട് വിഷമിച്ചത് അല്ലേ..? ഇനി ഒരിക്കൽ കൂടി നിനക്ക് വിഷമിക്കണോ. ഇപ്പോൾ നിന്നോട് ആള് കാണിക്കുന്നത് നല്ലൊരു ഫ്രണ്ട്ഷിപ്പ് ആണ്,  ഒരുപക്ഷേ അതിനുമപ്പുറം ആളുടെ മനസ്സിൽ ഒന്നും ഉണ്ടാവില്ല…  വെറുതെ സ്വപ്നങ്ങൾ കണ്ടാൽ പിന്നെ നീ തന്നെയാണ് വിഷമിക്കേണ്ടി വരുന്നത്…

ശ്വേതയോട് ആയി അവൾ പറഞ്ഞു,

”  എനിക്കറിയാം അതുകൊണ്ട് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ഒന്നും എനിക്കില്ല..  അത് പണ്ടും ഇല്ലായിരുന്നല്ലോ,  ഇപ്പോഴും അങ്ങനെ തന്നെ..  അന്നും ഇന്നും ഒരൊറ്റ കാര്യത്തിന് മാത്രം മാറ്റം വന്നിട്ടില്ല…  ആളോട്  ഉള്ള ഇഷ്ടത്തിന്, അത് ഒരിക്കലും പോവില്ല..  നീ വിചാരിക്കുന്നത് പോലെ ഞാൻ പണ്ടത്തെപ്പോലെ ആളോട് ഇഷ്ടം തുറന്നു പറയാൻ ഒന്നും പോകുന്നില്ല,  അതിനുള്ള ഒരു ധൈര്യം ഇപ്പോൾ എനിക്ക് ഇല്ല…  പക്ഷേ അതെന്റെ മനസ്സിൽ നിന്ന് പോവില്ല,  ഒരിക്കലും…  ഒരുപക്ഷേ ഞാൻ മറ്റൊരു വിവാഹം കഴിച്ചാൽ പോലും എവിടെയെങ്കിലും ആൾ ഉള്ളിൽ ഉണ്ടാവും,  പക്ഷേ ഇപ്പോ എനിക്ക് ഒരുപാട് സന്തോഷമുണ്ട്…  ആൾ എന്നോട് നന്നായിട്ട് സംസാരിക്കുന്നുണ്ട്,  അടുത്തുണ്ട് ഒരു ചുവരിനപ്പുറം ആളുണ്ടെന്ന ഒരു സമാധാനം അത് വളരെ വലുതാണ്… നമ്മൾ അത്രയും സ്നേഹിക്കുന്ന ഒരാളെ നമ്മുടെ കൂടെ ഉണ്ടാകുമ്പോൾ നമുക്ക് തോന്നുന്ന ഒരു സമാധാനമില്ലേ, ആ ഒരു സമാധാനത്തിലാണ് ഞാനിപ്പോൾ…

അവളത് പറഞ്ഞപ്പോൾ എത്രത്തോളം അവൾ അവനെ ഇഷ്ടപ്പെടുന്നുവെന്ന് ദീപയ്ക്ക് ഉറപ്പായിരുന്നു.

” എങ്കിൽ പിന്നെ നീ ആളോട് തുറന്നു സംസാരിക്ക്,  ഏതായാലും നിങ്ങൾക്ക് രണ്ടുപേർക്കും കല്യാണപ്രായം ആയി… വലിയ എതിർപ്പുകൾ ഒന്നും വരാൻ സാധ്യതയുമില്ല…  ഏകദേശം ഒരേ പ്രൊഫഷനും ആണ് 

” ഒരിക്കലും ഞാൻ ഇനി ഈ കാര്യത്തെ പറ്റി ആളോട് സംസാരിക്കില്ല,  ഒരിക്കൽ ഞാനെടുത്ത തീരുമാനമാണിത്…  ഇനി എന്റെ ഇഷ്ടം ഞാൻ പറഞ്ഞ് ആൾ അറിയില്ല,  അതുറപ്പ്…!  മാത്രമല്ല ഇപ്പോൾ ഞാൻ അതിനെക്കുറിച്ച് സംസാരിച്ച ആൾ വിചാരിക്കും ഞാൻ ആ ഫ്രണ്ട്ഷിപ്പിനെ മിസ്സ്യൂസ് ചെയ്യാൻ ശ്രമിച്ചു എന്ന്…  അതിന്റെ ആവശ്യമില്ല.  മാത്രമല്ല എനിക്ക് ആളെന്നെ ഇങ്ങോട്ട് ഇഷ്ടപ്പെടണമെന്ന് യാതൊരു നിർബന്ധവുമില്ല,

”  എനിക്ക് നിന്നെ മനസ്സിലാവുന്നേയില്ല..

”  നമുക്ക് നേരിട്ട് കാണുമ്പോൾ ഡീറ്റെയിൽ ആയിട്ട് സംസാരിക്കാം,

ശ്വേത ഫോൺ കട്ട് ചെയ്തു,  വീണ്ടും അവനെക്കുറിച്ച് തന്നെ ചിന്തിച്ചു… ഋതുക്കൾ എത്രവട്ടം മാറി വന്നു പക്ഷേ തന്റെ ഉള്ളിലെ ആ ഇഷ്ടം മാത്രം മാറിയിട്ടില്ല,  മാറ്റമില്ലാതെ തന്നെ അവൻ ഇന്നും അവശേഷിക്കുന്നു.  തന്റെയുള്ളം എന്നെങ്കിലും അവന് മനസ്സിലാക്കാൻ സാധിക്കുമോ.? അവൾ അവളോട് തന്നെ ചോദിച്ചു..

പിറ്റേദിവസം ഫ്ലാറ്റിലേക്ക് വന്ന ശ്വേതയ്ക്ക് ഒരു യാത്രയുണ്ടായിരുന്നു,  മുംബൈയിലെ ഓഫീസിലേക്ക്.  രണ്ടാഴ്ച നീണ്ടു നിൽക്കുന്ന ഒരു യാത്ര.. ഇടയ്ക്കിടെ ഓഫീസിന്റെ ഭാഗമായി ഇങ്ങനെ ഉണ്ടാവുന്നതാണ്,  എല്ലാവരും കൂടി തന്നെയാണ് അവളെ എയർപോർട്ടിൽ കൊണ്ടുപോയി വിട്ടത്..  എന്നാൽ അവിടെ മുതലാണ് അവളെ സ്നേഹിച്ചു തുടങ്ങി എന്ന് സാം മനസ്സിലാക്കിയെടുത്തത്,  അവൾ പോയ നിമിഷം മുതൽ അവളുടെ അസാന്നിധ്യത്തിൽ അവൻ വല്ലാതെ  ആയി തുടങ്ങിയിരുന്നു..  അവളില്ലായ്മ അവനെ ഭ്രാന്ത് പിടിപ്പിക്കാൻ തുടങ്ങി,  മുറിയിൽ സഞ്ചിവ് ഉള്ളതുകൊണ്ട് തന്നെ എല്ലാദിവസവും അവളെ വീഡിയോ കോള് ചെയ്യും.  അവളെ അവിടെ കാണുന്നുമ്പോൾ സംസാരിക്കും,  അല്ലാതെ ഇടയ്ക്ക് അവൾ ഫോൺ വിളിക്കുകയും താൻ ചാറ്റ് ചെയ്യുകയും ഒക്കെ ചെയ്യും.  ഓരോ ദിവസം വിളിക്കുമ്പോഴും തന്റെയും വീട്ടിലെയും പപ്പയുടെയും ഒക്കെ കാര്യങ്ങൾ കൃത്യമായി ചോദിക്കുന്നവൾ അവന് എന്നും അത്ഭുതമായിരുന്നു, താൻ മറന്നു പോകുന്ന പല കാര്യങ്ങളും അവളുടെ ചില ചോദ്യങ്ങളിൽ ആണ് ഓർക്കുന്നെ… വീട്ടിലെ വിശേഷങ്ങളെക്കുറിച്ചും ഓഫീസിലെ കാര്യങ്ങളെക്കുറിച്ചും അവളും വാചാലമായി സംസാരിക്കാറുണ്ട്,  എന്നാൽ ഈ വീട്ടിൽ അവളില്ല എന്നത് എത്ര വലിയ ശൂന്യതയാണെന്ന് അവൻ മനസ്സിലാക്കിയ ദിവസങ്ങൾ ആയിരുന്നു അത്..  അതിനോടൊപ്പം തന്നെ തന്റെ ഉള്ളിൽ ശക്തമായി അവൾ ഉറച്ചു പോയി എന്ന് സത്യവും അവൻ മനസ്സിലാക്കി. വീട്ടിൽ അവൾ ഇല്ലാത്ത ശൂന്യതയിൽ അലയുന്ന തനിക്ക് ഇനിയുള്ള ജീവിതത്തിൽ അവളില്ലാത്ത അവസ്ഥ ആലോചിക്കാൻ സാധിക്കുമോ…..കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button