Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 51

[ad_1]

രചന: റിൻസി പ്രിൻസ്‌

തന്റെ ഉള്ളിൽ ശക്തമായി അവൾ ഉറച്ചു പോയി എന്ന് സത്യവും അവൻ മനസ്സിലാക്കി. വീട്ടിൽ അവൾ ഇല്ലാത്ത ശൂന്യതയിൽ അലയുന്ന തനിക്ക് ഇനിയുള്ള ജീവിതത്തിൽ അവളില്ലാത്ത അവസ്ഥ ആലോചിക്കാൻ സാധിക്കുമോ.

ശ്വേത തിരികെ വന്നപ്പോൾ ശ്വാസം തിരിച്ചു കിട്ടിയത് പോലെ ആയിരുന്നു സാമിന്…  ഇത്രയും ദിവസം കരയിൽ പിടിച്ചിട്ട മീൻ പോലെ താൻ ഇങ്ങനെ പിടയുകയായിരുന്നുവെന്ന്  അവന് തോന്നിയിരുന്നു,  അവളെ കണ്ട നിമിഷമാണ് തന്റെ ശ്വാസം പോലും സാധാരണഗതിയിലേക്ക് വന്നതെന്ന് അവന് തോന്നി. ഇവൾക്ക് വേണ്ടിയായിരുന്നോ ഇത്രയും ദിവസം തന്റെ മനസ്സ് അസ്വസ്ഥമായത്,

” അത്രമേൽ എന്തു മാന്ത്രികതയാണ് തന്നിലവൾ തീർത്തത്…?

അവൻ അവനോട് തന്നെ ചോദിച്ചു….

കയറി വന്ന പാടെ എല്ലാവരോടും വിശേഷം പറയുകയാണ്…  ഒരുപാട് കാര്യങ്ങൾ പറയാനുണ്ട് തന്നോട് അവൾക്ക്… ഒരുപാട് വിശേഷങ്ങളുടെ കെട്ടഴിക്കുന്നുണ്ട് എല്ലാം കൂടി കേൾക്കുമ്പോഴും ആ സാന്നിധ്യത്തിൽ ഉള്ളിനുള്ളിൽ തനിക്ക് മാത്രം അറിയാവുന്ന ഒരു ഗൂഢ സന്തോഷം നിറയുന്നത് അവൻ അറിയുന്നുണ്ടായിരുന്നു….  ഒരു നിമിഷം അവൻ ആഗ്രഹിച്ചുപോയി ആ പഴയ 15 കാരിയായി അവൾ മാറിയിരുന്നുവെങ്കിൽ എന്ന്,  തന്നെ അത്രമേൽ സ്നേഹിക്കുന്ന  തന്റെ സ്നേഹത്തിനു വേണ്ടി തന്റെ പിന്നാലെ നടന്ന ആ പഴയ 15 കാരിയായി.

ദിവസങ്ങൾ വീണ്ടും പൊയ്ക്കൊണ്ടിരുന്നു ഓരോ ദിവസവും ശ്വേതയോടുള്ള ഇഷ്ടം കൂടുതൽ ശക്തമാകുന്നത് അറിയുന്നുണ്ടായിരുന്നു…  ദിവസങ്ങൾ കഴിയുന്തോറും സാമിനോടുള്ള അകലം കുറയുന്നതും അവനെ പിരിയാൻ സാധിക്കാതെ വരുന്നതും ശ്വേതയും അറിയുന്നുണ്ടായിരുന്നു…. എന്നാൽ പരസ്പരം ഒരു വാക്കിന്റെ അകലം തീർത്ത മതിലിൽ തങ്ങളുടെ ഉള്ളിലുള്ള വികാരം തുറന്നു പറയാൻ രണ്ടുപേർക്കും സാധിച്ചിരുന്നില്ല…  ഇനി ഒരിക്കലും അവനോട് അതിനെക്കുറിച്ച് പറയില്ലന്ന് ശ്വേതയും,  ഒരിക്കൽ നിരസിച്ച സ്നേഹത്തെ ഇനിയും തിരിച്ചു ചോദിക്കാൻ സാധിക്കാതെ സാമും പരസ്പരം തീവ്രമായി സ്നേഹിച്ചു കൊണ്ടേയിരുന്നു….

അന്ന് ഓഫീസിൽ പതിവിലും അധികം തിരക്കിൽ നിൽക്കുമ്പോഴാണ് വീട്ടിൽ നിന്നും ശ്വേതയ്ക്ക് ഒരു ഫോൺ വരുന്നത്….  നോക്കിയപ്പോൾ അമ്മച്ചിയാണ്, ഇത് ഓഫീസ് ടൈം ആണെന്ന് അമ്മച്ചിക്ക് അറിയാം, എന്തെങ്കിലും അത്യാവശ്യം ഉണ്ടെങ്കിൽ മാത്രമേ അമ്മച്ചി ഫോൺ വിളിക്കാറുള്ളൂ ഈ സമയത്ത്…. അതുകൊണ്ട് തന്നെ അവൾ പെട്ടെന്ന് ഫോൺ എടുത്തിരുന്നു, വല്യമ്മച്ചിയ്ക്ക് ചെറിയൊരു നെഞ്ച് വേദന ആയെന്നും ആശുപത്രിയിൽ കൊണ്ടുപോയപ്പോൾ ഹാർട്ടിന് ചെറിയ പ്രശ്നമുണ്ട് ഉടനെ തന്നെ കൊച്ചിയിലേക്കൊ കോട്ടയത്തേക്കോ കൊണ്ടുപോകണമെന്ന് പറഞ്ഞു എന്നുമാണ് അമ്മച്ചി പറഞ്ഞത്…  അവൾക്ക് പെട്ടെന്ന് പരിഭ്രമം തോന്നിയിരുന്നു,  ഒന്നും പേടിക്കേണ്ട എന്നും കൊച്ചിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും അവൾ അമ്മച്ചിയോട് പറഞ്ഞു…  താൻ ഇന്ന് തന്നെ അവിടേക്ക് എത്താൻ ശ്രമിക്കാം എന്നും പറഞ്ഞു.

അവൾക്ക് വല്ലാത്ത വിഷമം തോന്നിയിരുന്നു, മോശം ആയൊന്നും സംഭവിക്കരുത് എന്ന് അവൾ  പ്രാർത്ഥിച്ചിരുന്നു…  ജീവിതത്തിലെ ഒരു വലിയ വിഷമഘട്ടമാണ് ഇതെന്ന് അവൾക്ക് തോന്നി, പെട്ടെന്ന് അവൾക്ക് ഓർമ്മ വന്നത് സാമിന്റെ മുഖം ആണ്…  അതുകൊണ്ടു തന്നെ അവൾ ഫോൺ എടുത്ത് ആദ്യം വിളിച്ചതും അവനെ ആയിരുന്നു…  അല്പം തിരക്കിൽ ആണെങ്കിൽ പോലും വിളിച്ചത് അവൾ ആയതുകൊണ്ട് അവൻ പെട്ടെന്ന് ഫോൺ എടുത്തിരുന്നു… അവളുടെ ശബ്ദം കേട്ടപ്പോൾ തന്നെ എന്തോ ഒരു അസ്വസ്ഥത അവളെ അലട്ടുന്നുണ്ടെന്ന് അവന് തോന്നിയിരുന്നു,

“എന്തു പറ്റിയെടോ…..

അവൻ വീണ്ടും അവളോട് ചോദിച്ചു….

” വീട്ടിന്നു വിളിച്ചിരുന്നു, വല്യമ്മച്ചിയ്ക്ക് പെട്ടെന്നൊരു വയ്യാഴിക,  ഒരു നെഞ്ചുവേദന പോലെ വന്നത് ആണ്…. ആശുപത്രി കൊണ്ടുപോയപ്പോൾ ചെറിയൊരു അറ്റാക്ക് പോലെ ഉണ്ടായിരുന്ന പറഞ്ഞത്. കോട്ടയത്തേക്കൊ കൊച്ചിയിലേക്കോ എത്രയും പെട്ടെന്ന് കൊണ്ടുപോകാനുള്ള ഏർപാട് ചെയ്യാൻ ഡോക്ടർ പറഞ്ഞുവെന്ന്….  ചിലപ്പോൾ മേജർ ആവാനുള്ള ചാൻസ് ഉണ്ടെന്ന് പറഞ്ഞത്,

ഒറ്റ ശ്വാസത്തിൽ അവൾ പറഞ്ഞു..

” എന്നിട്ട് എന്ത് ചെയ്തു…?

അവനും പരിഭ്രാന്തിയോടെ ചോദിച്ചു..

” ഇപ്പൊ കൊച്ചിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്,  ഞാൻ നോക്കിയിട്ട് ഫ്ലൈറ്റ് ഒന്നും ഇല്ല… ട്രെയിനും ഇല്ല, ബസ്സ് മാത്രമേ ഉള്ളൂ,  ഞാന് വൈകിട്ടത്തേക്ക് പോവുക ആണ്… ഫ്ലാറ്റിലേക്ക് വരുന്നില്ല,  ഇവിടുന്ന് പോവാ….

അവൾ അവനോട് ഒരാശ്വാസത്തിന് എന്നത് പോലെ സംസാരിച്ചുകൊണ്ടിരുന്നു….

“ഒറ്റയ്ക്കോ…?

വേവലാതിയോടെ അവൻ  ചോദിച്ചു

” അത് സാരമില്ല,  പക്ഷേ എനിക്ക് വല്ലാത്തൊരു ടെൻഷൻ പോലെ…

”  താൻ ടെൻഷൻ അടിക്കേണ്ട ഞാനൊരു 10 മിനിറ്റ് കഴിഞ്ഞിട്ട് അങ്ങോട്ട് തിരിച്ചു വിളിക്കാം…

അതുപറഞ്ഞ് അവൻ കട്ട് ചെയ്തപ്പോൾ അവൾക്ക് വല്ലാത്ത വേദന തോന്നിയിരുന്നു…  ഒന്ന് ആശ്വസിപ്പിക്കും എന്നാണ് കരുതിയത്,  ആ സമയത്ത് അവന്റെ സംരക്ഷണം അത്രമാത്രം ആഗ്രഹിച്ചിരുന്നു.  അതുകൊണ്ടാണ് അവനെ വിളിച്ചത്. എന്നും ഇഷ്ടവും സ്നേഹവും ഒക്കെ തനിക്ക് മാത്രമേ മനസ്സിലുള്ളൂന്ന് അറിയാവുന്നതാണ്,  എങ്കിൽ പോലും പലപ്പോഴും ഒരു വേദന വരുമ്പോൾ  അവന്റെ കരുതലും സാമീപ്യവും  കൊതിക്കാറുണ്ട്.  അത് ഒരിക്കലും ലഭിക്കില്ലെന്ന് അറിഞ്ഞിട്ടു പോലും,  എന്തൊരു വിഡ്ഢിയാണ് താൻ… വീണ്ടും വീണ്ടും ഈ സ്നേഹത്തിന് പിന്നാലെ അലയുകയാണ്. വല്യമ്മച്ചിയുടെ കാര്യവും സാമിന്റെ കാര്യവും എല്ലാം കൂടി ഒരുമിച്ച് ആലോചിച്ചപ്പോഴേക്കും കണ്ണിൽ നിന്നും കരച്ചിൽ വന്നിരുന്നു…

പെട്ടെന്ന് അവൾ ബാത്റൂമിലേക്ക് പോയി പൈപ്പ് ഓൺ ആക്കിയതിനു ശേഷം നന്നായി ഒന്ന് കരഞ്ഞു…. നിറഞ്ഞുനിന്ന വേദനകൾ പകുതിയും  മുഖം കഴുകിയപ്പോൾ വെള്ളത്തോടൊപ്പം തന്നെ ഒലിച്ചു പോയിരുന്നു, തിരികെ വന്നപ്പോൾ സാം രണ്ടുവട്ടം വിളിച്ചിട്ടുണ്ട്,  തിരിച്ചുവിളിക്കാൻ തുടങ്ങുന്നതിനു മുൻപ് തന്നെ അവൻ വീണ്ടും വിളിക്കുന്നുണ്ട്… അവൾ എടുത്തിരുന്നു

” വൈകിട്ട് തന്നെ പോകാം,  ബസ് മാത്രമേ ഉള്ളൂ അവൈലബിൾ ആയിട്ട്… താൻ ബുക്ക് ചെയ്തോ

” ഇല്ല…ബുക്ക് ചെയ്യണം

” എങ്കിൽ ഞാൻ ചെയ്തോളാം,  ഒറ്റയ്ക്ക് പോകണ്ട ഞാൻ കൂടി വരാം…  എനിക്ക് ലീവ് കിട്ടിയിട്ടുണ്ട്,

പെട്ടെന്ന് അവനത് പറഞ്ഞപ്പോൾ സന്തോഷമാണോ സങ്കടമാണോ തോന്നിയത് എന്ന് അറിയില്ല… വല്ല്യമ്മച്ചിയുടെ കാര്യം അത്രത്തോളം മനസ്സിനെ അലട്ടിയെങ്കിൽ പോലും അവൻ പറഞ്ഞ വാചകം ഹൃദയത്തിൽ വലിയ സന്തോഷം നിറച്ചിരുന്നു. തന്റെ ഒരു ആവശ്യത്തിന് വേണ്ടി ലീവ് എടുത്തവൻ വരിക എന്ന് പറഞ്ഞാൽ അത് തന്നെ സംബന്ധിച്ച് വലിയ കാര്യമാണ്..

” ശരിക്കും ലീവ് എടുത്തോ…?

അവൾ വിശ്വസിക്കാനാവാതെ ചോദിച്ചു.

” ഞാൻ ലീവ് എടുത്തു വർക്ക് ഫ്രം ഹോം  കൊടുത്തിട്ടുണ്ട്,  കിട്ടുമെന്ന് അറിയില്ല… ഞാനൊരു കാര്യം ചെയ്യാം ഇപ്പോ ഓഫീസിന്റെ ഫ്രണ്ടിലേക്ക് വരാം,  താനും ലീവ് എടുത്തിട്ട് ഫ്രണ്ടിലേക്ക് വാ… അതിനുശേഷം ഫ്ലാറ്റിൽ ചെന്ന് അത്യാവശ്യം വേണ്ട കുറച്ച് സാധനങ്ങൾ എടുത്തുകൊണ്ട് നമുക്ക് പോകാം…  ചാവി ഞാൻ സഞ്ജീവേട്ടന്റെ കയ്യിൽ നിന്ന് വാങ്ങിയിട്ടുണ്ട്.

അവൻ പറഞ്ഞപ്പോൾ അവൾ അത് സമ്മതിച്ചിരുന്നു.

പെട്ടെന്ന് തന്നെ ലീവ് എഴുതി കൊടുത്തതിനു ശേഷം അവൾ ഓഫീസിന് വെളിയിലേക്ക് പോയിരുന്നു, പറഞ്ഞതുപോലെ അവൻ അവിടെ കാത്തു നിൽക്കുന്നുണ്ട്…  അവനൊപ്പം ഓട്ടോയിലേക്ക് കയറി ഫ്ലാറ്റിലേക്ക് ചെന്നു. അവിടെ നിന്നും ഒരു ചെറിയ ട്രാവൽ ബാഗിൽ ആവശ്യമുള്ള കുറച്ച് വസ്ത്രങ്ങളും ഒപ്പം ലാപ്ടോപ്പും എടുത്തുവച്ചു. റൂമിലുള്ള എല്ലാവരോടും വിവരം സാം നേരത്തെ പറഞ്ഞിട്ടുണ്ടായിരുന്നു അതുകൊണ്ട് പ്രത്യേകിച്ച് വിളിച്ച് പറയേണ്ട കാര്യമുണ്ടായിരുന്നില്ല…  ഇതിനിടയിൽ നാലുവട്ടം വീട്ടിലേക്ക് വിളിച്ചു,  കുഴപ്പമൊന്നുമില്ല എന്നും കൊച്ചിയിൽ വരെ കുഴപ്പമൊന്നുമില്ലാതെ എത്താനുള്ള എല്ലാ ചികിത്സകളും ആശുപത്രിയിൽ നിന്നും ചെയ്തിട്ടുണ്ടെന്നും അമ്മച്ചി പറഞ്ഞു. ധൃതി പിടിക്കേണ്ടന്നും  ടെൻഷൻ അടിക്കേണ്ട എന്നും പറഞ്ഞതോടെ അവൾ കുറച്ച് ആശ്വസിച്ചു…  ബസ്സിനാണ് വരുന്നത് എന്നും അതിനാൽ നാളെ രാവിലെ അവിടെ എത്തുകയുള്ളൂ എന്ന്  പറഞ്ഞിരുന്നു, ഒറ്റയ്ക്ക് അവൾ തിരികെ ബസിന് വരുന്നതായിരുന്നു അമ്മച്ചിയുടെ ഏറ്റവും വലിയ പേടി… പേടിക്കേണ്ട എന്നും ഒപ്പം സാം ഉണ്ടെന്നും പറഞ്ഞപ്പോൾ അവർക്ക് അല്പം ആശ്വാസം തോന്നിയിരുന്നു,  എന്നാൽ അവൻ തനിക്ക് വേണ്ടി ലീവ് എടുത്തതാണെന്ന് മാത്രം അവൾ പറഞ്ഞില്ല…  അവനും ലീവ് എടുത്ത് നാട്ടിൽ വരേണ്ട ആവശ്യം ഉണ്ടായിരുന്നുവെന്നും അതുകൊണ്ട് തനിക്കൊപ്പം വന്നതാണെന്നും ആണ് പറഞ്ഞത്. ഇന്നോളം അമ്മച്ചിയോട് കള്ളം പറഞ്ഞിട്ടുള്ളത് മുഴുവൻ ആൾക്ക് വേണ്ടി മാത്രമാണ് എന്ന് അവൾ ചിന്തിച്ചു,

അവനൊപ്പം ബസ് സ്റ്റാൻഡിലേക്ക് നടക്കുമ്പോഴും ഉള്ളിൽ പ്രാർത്ഥന വല്യമ്മച്ചിക്ക് വേണ്ടിയായിരുന്നു. രണ്ടുപേർക്കും ഒരുമിച്ചിരിക്കാൻ സൗകര്യം ഉള്ള സീറ്റ് തന്നെയാണ് കിട്ടിയത്,  യാത്രയിലൂടെ നീളം അവൾ അസ്വസ്ഥയാണെന്ന് അവന് തോന്നിയിരുന്നു..  അതുകൊണ്ടു തന്നെ ഒന്നും ചോദിച്ച് അവൻ ബുദ്ധിമുട്ടിച്ചില്ല,  ഇടയ്ക്ക് വീട്ടിലേക്ക് അവൾ വിളിക്കുമ്പോൾ മാത്രം കുഴപ്പമില്ലല്ലോ എന്ന് അവൻ ചോദിക്കാറുണ്ട്. ഇടയിൽ യാത്രയിൽ എപ്പോഴോ തളർന്ന് തന്റെ തോളിലേക്ക് വീണുപോയവളെ അവൻ ചേർത്തുപിടിച്ചു. എന്നും ഇങ്ങനെ ഞാൻ തന്റെ നെഞ്ചിൽ ചേർന്ന് അവൾ ഉണ്ടായിരുന്നുവെങ്കിൽ എന്ന് അവൻ വെറുതെ ആഗ്രഹിച്ചു……കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button
error: Content is protected !!