Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 56

[ad_1]

രചന: റിൻസി പ്രിൻസ്‌

ശ്വേതാ ഞാൻ പറയുന്ന കാര്യം നമ്മുടെ സൗഹൃദത്തെ ബാധിക്കാൻ പാടില്ല

” ഇല്ലപറഞ്ഞോളൂ

അവൾക്കും ആകാംക്ഷയായി

” ശ്വേത എനിക്ക് തന്നെ…

ആ നിമിഷം തന്നെയാണ് അവന്റെ ഫോൺ ബെൽ അടിച്ചതും സ്ട്രീറ്റ് ലൈറ്റ് ഒരുമിച്ച് തെളിഞ്ഞതും

പെട്ടെന്ന് കണ്ണിലേക്ക് വെട്ടം അടിച്ചതും രണ്ടുപേരും മുഖത്തോട് മുഖം നോക്കി പോയിരുന്നു. അത്രയും തൊട്ടടുത്ത അവളുടെ മുഖം കണ്ടതും അവൻ കുറച്ചുസമയം അവളെ തന്നെ നോക്കിയിരുന്നു അപ്പോഴും ഫോൺ അടിക്കുന്നുണ്ടായിരുന്നു പെട്ടെന്ന് അവൻ ജീൻസിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു…

” സഞ്ജീവേട്ടനാ

അവളുടെ മുഖത്തേക്ക് നോക്കി അവൻ പറഞ്ഞു.. 

” ഹലോ സഞ്ജീവേട്ടാ

“നീ തിരക്കിലാണോടാ

”  അല്ല ഞാനിപ്പോൾ പുറത്താ.

”  എങ്കിൽ നീ ഫ്രീ ആയിട്ട് എന്നെ ഒന്ന് വിളിക്കണേ എനിക്കൊരു അത്യാവശ്യ കാര്യം പറയാനുണ്ട്.

സഞ്ജീവ് പറഞ്ഞപ്പോൾ ഓക്കേ എന്ന് പറഞ്ഞ് അവൻ ഫോൺ വച്ചിരുന്നു.. 

“എന്തോ അത്യാവശ്യം കാര്യം പറയാനുണ്ടെന്ന്, ഫ്രീ ആകുമ്പോൾ ഒന്ന് വിളിക്കണമെന്ന് അവളുടെ മുഖത്തേക്ക് നോക്കി പറഞ്ഞുകൊണ്ട് അവൻ ഫോൺ ലോക്ക് ചെയ്ത് ജീൻസിന്റെ പോക്കറ്റിലേക്ക് വെച്ചു…
അവൾ അപ്പോഴും പ്രതീക്ഷയോടെ അവൻ എന്താണ് പറയാനുള്ളതെന്ന് കേൾക്കാൻ കാത്തു നിൽക്കുകയാണ്,  പെട്ടെന്ന് അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ ധൈര്യമൊക്കെ ചോർന്നു പോകുന്നത് പോലെ തോന്നിയവന്…

”  എന്താണ് പറയാൻ വന്നത്,

ജിജ്ഞാസയോടെ അവന്റെ മുഖത്തേക്ക് നോക്കി അവൾ ചോദിച്ചു, 

” സത്യം പറഞ്ഞാൽ,  പറയാൻ വന്ന കാര്യം പറയാനുള്ള ഒരു ധൈര്യം ഇപ്പോൾ എനിക്കില്ല ശ്വേതാ, ഈയൊരു മൂഡിൽ അത് പറഞ്ഞാൽ ശരിയാവില്ല..  ഞാൻ പിന്നെ എപ്പോഴെങ്കിലും പറയാം,

” എന്തായിരുന്നു കാര്യം

”  ഞാൻ പറഞ്ഞില്ലേ ഞാൻ ഇനി അത് പറഞ്ഞാൽ ശരിയാവില്ല,

അവളുടെ മുഖത്ത് നിരാശ നിറഞ്ഞു

“ഞാനൊരു കാര്യം ചോദിക്കട്ടെ ശ്വേതയോട്

” എന്താ പഴയ കാര്യങ്ങളൊക്കെ വളരെ കൃത്യമായിട്ട് ഓർമ്മിച്ചു വയ്ക്കുന്ന ഒരാളല്ലേ ശ്വേതാ…  ഇക്കഴിഞ്ഞ വർഷങ്ങളിൽ നമ്മൾ കണ്ടുമുട്ടുന്നതിനു മുൻപ് ശ്വേത എന്നെ ഓർക്കാറുണ്ടായിരുന്നോ…? ശ്വേതയുടെ ഓർമ്മകളിൽ എപ്പോഴെങ്കിലും ഞാൻ കടന്നു വന്നിട്ടുണ്ടോ…?

പ്രതീക്ഷയോടെ അവളുടെ മുഖത്തേക്ക് നോക്കി സാം ചോദിച്ചു,

” ഇനി ഞാനൊരു കാര്യം ചോദിക്കട്ടെ..?

അവൾ തിരിച്ച് അവനോട് ചോദിച്ചു

“ചോദിക്ക്

” ഇതേ ചോദ്യം തന്നെ ഞാൻ തിരിച്ചു ചോദിച്ചാൽ എന്തായിരിക്കും മറുപടി…?  ഗൾഫിലൊക്കെ ആയിരുന്ന സമയത്ത് എപ്പോഴെങ്കിലും എന്നെ ഓർത്തിട്ടുണ്ടോ…?  കഴിഞ്ഞ വർഷങ്ങളിൽ എപ്പോഴെങ്കിലും ശ്വേത എന്ന ഒരു വ്യക്തിയെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ.?
  സത്യസന്ധമായിട്ട് പറയണം

” അത്…… ഉണ്ടെന്ന് ഞാൻ പറഞ്ഞാൽ അത് കള്ളമാകും ശ്വേതാ..   തന്നോട് കള്ളം പറയാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല,  ഓർത്തിട്ടില്ല എന്നല്ല ഇടയ്ക്ക് എന്തെങ്കിലും ഒക്കെ കാര്യങ്ങളെക്കുറിച്ച് ഓർക്കുമ്പോൾ അതിൽ താനും ഉണ്ടാവും..  നമ്മുടെ നാടിനെക്കുറിച്ചോ അമ്മയെക്കുറിച്ചോ അല്ലെങ്കിൽ അനീറ്റയെ കുറച്ചോ ഒക്കെ പറയുമ്പോഴും,  അങ്ങനെ എന്തെങ്കിലും ഒരു കാര്യത്തെ ഫോക്കസ് ചെയ്തു പറയുമ്പോൾ തന്നെക്കുറിച്ച് ഞാൻ ഓർത്തിട്ടുണ്ട്… തന്നെക്കുറിച്ച് മാത്രമായിട്ടുള്ള ഒരു ചിന്ത എന്റെ മനസ്സിൽ വന്നിട്ടില്ല,

അവൾ അവനെ നോക്കി ഒന്ന് പുഞ്ചിരിച്ചു…

” എനിക്ക് ഒരുപാട് സന്തോഷമായി,  ഇങ്ങനെ സത്യസന്ധമായിട്ട് പറഞ്ഞതു കൊണ്ട്…  എന്നെ സന്തോഷിപ്പിക്കാൻ വേണ്ടി വെറുതെ എന്നെ ഓർക്കുമായിരുന്നു എന്ന് പറഞ്ഞിരുന്നെങ്കിൽ എനിക്ക് ഇത്ര സന്തോഷം ഉണ്ടാവില്ല,  എനിക്കറിയായിരുന്നു എന്നെക്കുറിച്ച് ഒരിക്കൽ പോലും ഓർത്തിട്ട് ഉണ്ടാവില്ലന്ന്,

” പൂർണ്ണമായും ഓർത്തിട്ടില്ല എന്ന് ഞാൻ പറഞ്ഞില്ലല്ലോ… ഇനി ഞാൻ ചോദിച്ചതിന് മറുപടി പറ….

”  ഞാൻ ആരെയും മറക്കില്ല എന്റെ മനസ്സിൽ ഓരോ ഓർമ്മകളും എപ്പോഴും തെളിമയോടെ ഉണ്ട്… ആ ഓർമ്മകളിൽ ആണ് ഞാൻ ഉണരുന്നതും ഉറങ്ങുന്നതും ഒക്കെ അവിടെ എല്ലാവർക്കും സ്ഥാനമുണ്ട്,  പിന്നെ ഓർക്കണം എന്നുണ്ടെങ്കിൽ നമ്മൾ മറക്കണം എങ്കിൽ മാത്രമേ അത് ഓർമ്മയാകുന്നുള്ളൂ, മറക്കാതെ നമുക്കുള്ളിൽ തന്നെ ഉണ്ടെങ്കിൽ അത് ഒരിക്കലും ഓർമ്മ അല്ലല്ലോ മറന്നെങ്കിലല്ലേ ഓർമിക്കേണ്ട ആവശ്യം വരുന്നുള്ളൂ, 

“അപ്പോൾ താൻ എന്നെ മറന്നിട്ടില്ല എന്നാണോ..?  അങ്ങനെ പെട്ടെന്ന് മറക്കാൻ കഴിയില്ലല്ലോ,

” അതെന്താ അങ്ങനെ….?

പെട്ടെന്നാണ് ശ്വേതയുടെ ഫോൺ ബെല്ലടിച്ചത് നോക്കിയപ്പോൾ വീട്ടിൽ നിന്നാണ് അവൾ പെട്ടെന്ന് ഫോൺ എടുത്തു…

” നീ എവിടെ കൊച്ചെ…?  ഞാൻ എത്ര നേരം കൊണ്ട് വിളിക്കുക ആണ്… നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ല,

” റെയിഞ്ച് കാണത്തില്ല, എന്നാ അമ്മച്ചി വലിയമ്മച്ചിക്ക് കുഴപ്പം വല്ലതും ഉണ്ടോ…?  വല്യമ്മച്ചിക്ക് കുഴപ്പമൊന്നുമില്ല നമ്മുടെ സച്ചു കുട്ടൻ ബൈക്കിൽ നിന്ന് ഒന്ന് വീണു. കൂട്ടുകാരന്റെ വണ്ടിയോ മറ്റോ എടുത്ത് ഓടിച്ചതാണെന്ന് പറഞ്ഞത്, കുഴപ്പമൊന്നുമില്ല നെറ്റിയില് ഒരു മൂന്ന് കുത്തി കെട്ടുണ്ട്

” അയ്യോ അമ്മച്ചി എവിടെയാ

”  ഞാൻ വീട്ടിലാ. അവന്റെ ഒരു കൂട്ടുകാരന് കാര്യം വിളിച്ചു പറഞ്ഞത്,  അവന് നമ്മുടെ ടൗണിലെ ആശുപത്രിയിൽ ഉണ്ടെന്ന പറഞ്ഞത്, നടക്കാനും അവന് ചെറിയ ബുദ്ധിമുട്ടുണ്ടെന്ന് നമ്മൾ ആരെങ്കിലും അങ്ങോട്ട് ചെല്ലുകയാണെങ്കിൽ കൂടെ കൊണ്ടുവരാമെന്ന് പറയുന്നത്… ഞാൻ ഇപ്പോൾ എന്നാ ചെയ്യുന്നത്…

” സാരമില്ല ഞാനിപ്പോ അങ്ങോട്ട് വരാം,  അമ്മച്ചി ടെൻഷൻ അടിക്കേണ്ട, 

അവളുടെ മുഖത്തെ ടെൻഷൻ കണ്ടതോടെ കാര്യം എന്താണ് എന്ന് സാമും തിരക്കി, നടന്ന കാര്യങ്ങൾ അവൾ പറഞ്ഞതോടെ സാമും ഒപ്പം ചെല്ലാന്ന് പറഞ്ഞു.

“അവന് നടക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് പറഞ്ഞത്,  ഹോസ്പിറ്റലിൽ ആണെന്ന്..  അപ്പൊൾ കാറും കൊണ്ട് പോകേണ്ടി വരില്ലേ…?

”  സാരമില്ല തന്റെ വീട്ടിൽ പോയിട്ട് ഈ വണ്ടി അവിടെ വെച്ചിട്ട് കാർ എടുത്തിട്ട് ഹോസ്പിറ്റലിൽ പോകാം…  ഈ ഒരു മൂഡിൽ താൻ തന്നെ ഡ്രൈവ് ചെയ്യണ്ട,  ചിലപ്പോൾ അത് സേഫ് ആയിരിക്കില്ല..

”  ഇപ്പൊ തന്നെ സമയം ഒരുപാട് ആയില്ലേ, ബുദ്ധിമുട്ടാവില്ലേ,

” അങ്ങനെയൊന്നുമില്ല…  നമുക്ക് ഇഷ്ടമുള്ളവർക്ക് വേണ്ടിയല്ലേ ബുദ്ധിമുട്ടാൻ പറ്റു, ആ ബുദ്ധിമുട്ടിനും ഒരു സുഖമുണ്ട്…

അവൻ പറഞ്ഞപ്പോൾ പിന്നെ അവൾ എതിർക്കാൻ നിന്നില്ല,  രണ്ടുപേരും കൂടി നേരെ വീട്ടിലേക്ക് ചെന്നിരുന്നു, സാമിനെയും കൂടി കണ്ടതോടെ അല്പം ആശ്വാസം തോന്നിയിരുന്നു ശ്വേതയുടെ അമ്മച്ചിക്കും..  വിഷമിക്കേണ്ട എന്ന് പറഞ്ഞ് അവരെ രണ്ടുപേരെയും ആശ്വസിപ്പിച്ചാണ് ശ്വേതയും ആശുപത്രിയിലേക്ക് എത്തിയത്..  ആശുപത്രിയിൽ എത്തിയപ്പോൾ അമ്മച്ചി പറഞ്ഞതിനേക്കാളും കുറച്ചുകൂടി മോശമായിരുന്നു സച്ചുവിന്റെ അവസ്ഥ,നെറ്റിയിലും കൈയിലും കാലിലും ചെറിയ രീതിയിൽ മുറിവുണ്ട്..  ശ്വേതയെ കണ്ടതും ആദ്യം അവൻ മാപ്പ് പറയുകയാണ് ചെയ്തത്..  കൂട്ടുകാരന്റെ വണ്ടി കൊതികൊണ്ട് എടുത്തു ഓടിച്ചതാണെന്ന് അവൻ പറഞ്ഞപ്പോൾ ഈ സാഹചര്യത്തിൽ അങ്ങനെ വഴക്കു പറയാൻ ശ്രേയക്ക് തോന്നിയിരുന്നില്ല….

” അത് സാരമില്ലെടാ ഈ പ്രായത്തിൽ എല്ലാവരും ചെയ്യുന്നത് ആണ്… പിന്നെ ഇങ്ങനെ രണ്ടുമൂന്നു വട്ടം ഒന്ന് വീണാൽ ശരിക്കു വണ്ടി ഓടിക്കാൻ പഠിക്കുള്ളു

ചേച്ചിയുടെയും അനിയന്റെയും  മൗനം ഒന്ന് തണുപ്പിക്കുവാൻ വേണ്ടി രസകരമായ രീതിയിൽ സാം അത് പറഞ്ഞപ്പോൾ രണ്ടുപേരുടെയും മനസ്സിൽ ഒരു അല്പം കുളിർ തോന്നിയിരുന്നു..  സച്ചിന്റെ ഒരു കൂട്ടുകാരൻ കൂടി അവിടെ ഉണ്ടായിരുന്നു. ഒരു ദിവസം ഒബ്സർവേഷൻ ഇരിക്കണമെന്ന് ഡോക്ടർ പറഞ്ഞുവെന്നും അമ്മച്ചി വിഷമിപ്പിക്കേണ്ട എന്ന് കരുതിയാണ് അതിനെക്കുറിച്ച് പറയാതിരുന്നത് എന്നും സുഹൃത്ത് ശ്വേതയോട് പറഞ്ഞിരുന്നു. താൻ നിന്നോളാം എന്ന് ശ്വേത അവനോട് പറഞ്ഞു..  അവന്റെ കയ്യിൽ കുറച്ച് കാശും കൊടുത്താണ് ശ്വേത പറഞ്ഞുവിട്ടത്…  സാം പെട്ടെന്ന് തന്നെ ഇരുവർക്കും താമസിക്കുവാനുള്ള റൂമും ആശുപത്രിയിൽ തന്നെ റെഡിയാക്കിയിരുന്നു.. നല്ല വേദനയുണ്ട് എന്ന് സച്ചു പറഞ്ഞതുകൊണ്ടു തന്നെ അവന്റെ അരികിൽ തന്നെ ഇരിക്കുകയായിരുന്നു ശ്വേത,  അവനെ തൊട്ടും തലോടിയും അവന് ഒരു ആശ്വാസം എന്ന നിലയിൽ…  പെട്ടെന്ന് തന്നെ നേഴ്സ് വന്ന് അവന്റെ കയ്യിൽ ഒരു ഇഞ്ചക്ഷൻ എടുത്തിരുന്നു,  വേദന കുറയാനുള്ള ഇഞ്ചക്ഷൻ ആണെന്നും കുറച്ചു കഴിയുമ്പോൾ ഉറങ്ങുമെന്നും നേഴ്സ് അവളോട് പറഞ്ഞിട്ടാണ് പോയത്… പറഞ്ഞതുപോലെ അഞ്ചു മിനിറ്റിനുള്ളിൽ തന്നെ അവന്റെ കണ്ണുകളിൽ ക്ഷീണം വന്ന് നിറയുകയും അവനു ഉറക്കത്തിലേക്ക് വഴുതി വീഴുകയും ചെയ്തിരുന്നു. അവന് കുഴപ്പമൊന്നുമില്ല എന്നും ഒരു ദിവസം ഇവിടെ നിൽക്കാൻ ഡോക്ടർ പറഞ്ഞു എന്നും അമ്മച്ചിയെ വിളിച്ച് ശ്വേത അറിയിച്ചു.. പേടിക്കേണ്ടതും താൻ ഉണ്ടെന്നും പറഞ്ഞുവെങ്കിലും ആശുപത്രിയിലേക്ക് വരണം എന്ന് അമ്മച്ചി വാശി പിടിച്ചിരുന്നു വയ്യാതെ ആയപ്പോൾ ഇങ്ങോട്ട് വരണ്ട എന്ന് കട്ടായം പറഞ്ഞതോടെ അവർക്ക് സാഹചര്യവും ഏകദേശം മനസ്സിലായി.. 

” സമയം ഒരുപാട് ആയില്ലേ…?  ഇനി പൊയ്ക്കോളൂ,ഇപ്പത്തന്നെ ഒരുപാട് ബുദ്ധിമുട്ടി എനിക്ക് വേണ്ടി …

സാമിന്റെ മുഖത്തേക്ക് നോക്കി ഒരു നന്ദി പോലെ അവൾ പറഞ്ഞു

“ഇവിടെ ഇനി എന്തെങ്കിലും അത്യാവശ്യം ഉണ്ടോ..?  മരുന്നോ ഫുഡോ അങ്ങനെ എന്തെങ്കിലും,  വേണമെങ്കിൽ ഞാൻ വാങ്ങി തന്നിട്ട് പോകാം..

” ഇവിടെ ഇനിയിപ്പോൾ അത്യാവശ്യമൊന്നുമില്ല,

” എങ്കിൽ ഞാൻ പോയിട്ട് നാളെ വരാം

അവൾ തലയാട്ടി കാണിച്ചിരുന്നു അവളുടെ മനസ്സ് ഇവിടെയെല്ലന്ന് അവന് തോന്നി..  അനുജനോട് വല്ലാത്ത കരുതലാണ് അവൾക്ക്, അവന്റെ മുഖത്ത് നിന്നും കണ്ണുമാറ്റിയിട്ടില്ല..  പോകും മുൻപ് ബെഡിലിരുന്ന് അവളുടെ കൈകൾക്ക് മുകളിൽ തന്റെ കൈകൾ ചേർത്തുവച്ചു സാം, ഒരു നിമിഷം അവളും ഒന്ന് ഞെട്ടിപ്പോയിരുന്നു… 

“ഒന്നുല്ല നാളത്തേക്ക് എല്ലാം ശരിയാവും..  ടെൻഷൻ അടിക്കേണ്ട,  ആ നിമിഷം അവന്റെ ആ വാക്കുകൾ അവൾക്കു നൽകിയ ആശ്വാസം ചെറുതായിരുന്നില്ല…

അവളെ നോക്കി ഒന്ന് കണ്ണ് ചിമ്മി കാണിച്ചാണ് അവൻ പുറത്തേയ്ക്ക് ഇറങ്ങിയത്,  എന്ത് ആവശ്യമുണ്ടെങ്കിലും ഏതു രാത്രിയിലും വിളിക്കണമെന്ന് അവളെ പറഞ്ഞ് ഏൽപ്പിക്കാനും അവൻ മറന്നില്ല.. 

തിരികെ കാറ് ശ്വേതയുടെ വീട്ടിൽ കൊണ്ടുവന്ന ഇടാനായി പോയപ്പോൾ അമ്മച്ചിയെയും വലിയമ്മച്ചിയെയും അവനെ കൊണ്ട് പറ്റാവുന്ന രീതിയിൽ ആശ്വസിപ്പിച്ചാണ് അവൻ മടങ്ങിയത്… അവൻ വീട്ടിലേക്ക് വന്നപ്പോഴേക്കും സമയം 11:40 അടുപ്പിച്ചിരുന്നു,  അവന്റെ അടുത്ത സുഹൃത്താണ് അജു എന്നതുകൊണ്ട് തന്നെ അവൻ എന്താണ് വൈകിയത് എന്ന് ജെസിയും തിരക്കുകയും ചെയ്തിരുന്നില്ല.

കുളിയൊക്കെ കഴിഞ്ഞ് റൂമിൽ ചെന്ന് കിടക്കാൻ തുടങ്ങിയപ്പോഴാണ് വീണ്ടും ഫോണിലേക്ക് സഞ്ജീവിന്റെ കോൾ വരുന്നത്,  അപ്പോഴാണ് അവൻ വിളിക്കണം എന്ന് പറഞ്ഞ കാര്യം  സാമോർത്തത്..  അവൻ പെട്ടെന്ന് ഫോൺ എടുത്തിരുന്നു

” സഞ്ജു ഏട്ടാ ഞാൻ കുറച്ചു തിരക്കിൽ ആയിപോയി അതാ തിരിച്ചു വിളിക്കാതിരുന്നത്.

”  എനിക്ക് മനസ്സിലായി അതാ ഞാൻ വിളിച്ചത്. നീ ഫ്രീ ആയോ

”  ഇപ്പോൾ ഞാൻ ഫ്രീയാ കിടക്കാൻ തുടങ്ങായിരുന്നു പറഞ്ഞൊ

” എടാ ഞാൻ വിളിച്ചതെ നമ്മുടെ ശ്വേത ഇല്ലേ..?  ശ്വേതയെ കുറിച്ച് എന്താ നിന്റെ അഭിപ്രായം.?  നിന്റെ നാട്ടുകാരി അല്ലേ…?

” എന്താ ഇപ്പോൾ ശ്വേതയെ കുറിച്ച് ഒരു അന്വേഷണം,

അവന്റെ മനസ്സിൽ ഒരു അപായ സൂചന മിന്നി

” ശ്വേതയെ കുറിച്ച് സഞ്ജുവേട്ടന്  അറിയില്ലേ,

” എനിക്ക് വളരെ കുറച്ചു നാളത്തെ പരിചയമല്ലേ ഉള്ളു, നിനക്കങ്ങനെയാല്ലല്ലോ നിന്റെ നാട്ടിലുള്ള കുട്ടിയല്ലേ..? അപ്പോൾ നന്നായി അറിയാല്ലോ,  അതുകൊണ്ട് ചോദിച്ചത്..

”  ശ്വേത വളരെ നല്ല കുട്ടിയാ. എന്താ സഞ്ജുവേട്ടാ കാര്യം.

”  എടാ, അന്ന് ഇവിടെ ഫ്ലാറ്റിൽ വന്ന അജോയെ നീ ഓർക്കുന്നുണ്ടോ..?  ഞാൻ പറഞ്ഞില്ലേ എയർലൈൻസിൽ വർക്ക് ചെയ്യുന്ന

“ആഹ്..

ശക്തിയില്ലാതെ അവൻ ഒന്ന് മൂളി 

” അജോയ്ക്ക് അന്ന് ശ്വേതയെ കണ്ടപ്പോൾ തൊട്ടേ വല്ലാതെ ഇഷ്ടമായി,  അവന്റെ ചേട്ടൻ എന്റെ ഫ്രണ്ട് ആണ്. അവൻ എന്നെ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പറഞ്ഞു,  പ്രോപ്പർ വീട്ടുകാർ വഴി മുൻപോട്ടു പോകാൻ, അപ്പോൾ ശ്വേതയെ കുറിച്ച് ഒന്ന് തിരക്കണ്ടേ? നിന്നോട് ചോദിച്ചാൽ ശ്വേതയെ കുറിച്ച് അറിയാമല്ലോന്ന് കരുതി..  എങ്ങനെയാണ് അലയൻസിന് പറ്റിയ ഫാമിലി അല്ലേ അവര്…?

സഞ്ജീവിന്റെ ചോദ്യത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത് സാമാണ്… അവന്റെ നെഞ്ചിൽ എന്തോ ഒരു വേദന കൊളുത്തി വലിച്ചു…കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button