ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 57
[ad_1]
രചന: റിൻസി പ്രിൻസ്
അജോയ്ക്ക് അന്ന് ശ്വേതയെ കണ്ടപ്പോൾ തൊട്ടേ വല്ലാതെ ഇഷ്ടമായി, അവന്റെ ചേട്ടൻ എന്റെ ഫ്രണ്ട് ആണ്. അവൻ എന്നെ വിളിച്ച് ഒന്ന് അന്വേഷിക്കാൻ പറഞ്ഞു, പ്രോപ്പർ വീട്ടുകാർ വഴി മുൻപോട്ടു പോകാൻ, അപ്പോൾ ശ്വേതയെ കുറിച്ച് ഒന്ന് തിരക്കണ്ടേ? നിന്നോട് ചോദിച്ചാൽ ശ്വേതയെ കുറിച്ച് അറിയാമല്ലോന്ന് കരുതി.. എങ്ങനെയാണ് അലയൻസിന് പറ്റിയ ഫാമിലി അല്ലേ അവര്…?
സഞ്ജീവിന്റെ ചോദ്യത്തിൽ അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയത് സാമാണ്… അവന്റെ നെഞ്ചിൽ എന്തോ ഒരു വേദന കൊളുത്തി വലിച്ചു
എന്ത് താൻ പറയും അവളെ ഹൃദയത്തിൽ അത്രമാത്രം ഇഷ്ടപ്പെടുന്നുണ്ടെന്നോ.? തന്റെ പെണ്ണിനെ കെട്ടാനായി ആരും ഇങ്ങോട്ട് വരണ്ടന്നോ.? പക്ഷേ അവളുടെ മനസ്സറിയാതെ അങ്ങനെ ഉറപ്പിച്ച് പറയാൻ തനിക്ക് സാധിക്കുമോ.? വല്ലാത്തൊരു അവസ്ഥയിലായിരുന്നു സാം
” സാമ്മേ ഞാൻ പറയുന്നത് നീ കേൾക്കുന്നുണ്ടോ.?
ഒരിക്കൽ കൂടി അപ്പുറത്തുനിന്നും സഞ്ജീവ് ചോദിച്ചു.
” ഞാൻ കേൾക്കുന്നുണ്ട് ചേട്ടാ..! ശ്വേത അവളോട് സംസാരിക്കേണ്ട വീട്ടുകാരുമായിട്ടൊക്കെ ചർച്ച ചെയ്യുന്നതിന് മുൻപേ ആദ്യം അവളുടെ മനസ്സല്ലേ അറിയേണ്ടത്..?
” ശരിയാ അവളോട് സംസാരിക്കണം ഇവിടെ വന്നതിനുശേഷം നേരിട്ട് സംസാരിക്കാം അല്ലേ.?
” അതായിരിക്കും നല്ലത്.
ജീവനില്ലാത്തത് പോലെ അവൻ മറുപടി പറഞ്ഞു, ആ രാത്രിയിലെ അവന്റെ ഉറക്കം സഞ്ജീവപഹരിച്ചെടുത്തിരുന്നു എന്ന് പറയുന്നതാണ് സത്യം. പിന്നീട് എത്ര തിരിഞ്ഞും മറഞ്ഞും കിടന്നിട്ടും അവൻ ഉറങ്ങാൻ സാധിച്ചില്ല കണ്ണടയ്ക്കുമ്പോൾ മുഴുവൻ വിവാഹിതരായി നിൽക്കുന്ന ശ്വേതയും അജോയും ആണ് മനസ്സിൽ തെളിയുന്നത്.. റിയയുടെ പ്രണയം നഷ്ടത്തിനുശേഷം ഇനിയൊരു പ്രണയം തന്റെ ജീവിതത്തിൽ ഉണ്ടാവില്ലെന്ന് ഉറപ്പിച്ചതാണ് വീണ്ടും അവളെ കണ്ടപ്പോൾ അവളോട് കൂടുതൽ അടുത്തപ്പോൾ മനസ്സ് വല്ലാതെ കൈവിട്ടുപോയി, ഒരിക്കൽ പോലും തുറന്നു പറഞ്ഞിട്ടില്ലെങ്കിലും ഇതിനോടകം റിയയെക്കാൾ ഒരുപാട് അവളെ സ്നേഹിച്ചിരുന്നു എന്ന് അവനെ തോന്നി
പണമില്ലാത്തതുകൊണ്ടാണോ തന്നെ സ്നേഹിക്കാത്തത് എന്ന് ചോദിച്ച ഒരു പെൺകുട്ടിയെ അവൻ ഓർമിച്ചു, അതോടൊപ്പം നിറകണ്ണികളോട് അന്ന് തന്നോട് ചോദിച്ച മറ്റൊരു ചോദ്യവും അവന്റെ മനസ്സിലേക്ക് ഓടിവന്നു ഇനി ഒരിക്കലും എന്നെ സ്നേഹിക്കില്ലെന്നാണോ..? ഞാൻ വലിയ കുട്ടിയാവുമ്പോഴും ഈ ഇഷ്ടം ഇതുപോലെ ഉണ്ടെങ്കിൽ സ്നേഹിക്കുമോ എന്ന് നിഷ്കളങ്കമായി ചോദിച്ച ഒരുവൾ , ഇന്നവൾ പക്വതയെത്തിയ ഒരു യുവതിയാണ് ആ ഇഷ്ടം ഇന്നവളുടെ മനസ്സിൽ ഉണ്ടായിരിക്കുമോ.? എന്തുകൊണ്ടാണ് തുറന്നു ചോദിക്കാൻ ഇത്രയും മടി തോന്നുന്നതെന്ന് അവൻ സ്വന്തമായി മനസ്സിനോട് ചോദിച്ചിരുന്നു എന്നാൽ അതിനൊരു മറുപടി അതിന് ലഭിച്ചില്ല അവൾക്കാരിലേക്ക് എത്തുമ്പോൾ ധൈര്യം ചോർന്നു പോകുന്നു. ഒരിക്കൽ പ്രണയം നിറച്ച് തന്നെ നോക്കി അവളെ തനിക്ക് വ്യക്തമായി മനസ്സിലാക്കാൻ സാധിച്ചിട്ടുണ്ട് എന്നാൽ ഇന്ന് അവളുടെ കണ്ണുകളിൽ എന്തൊക്കെയോ നീഗൂഡതകൾ ഉണ്ട് കണ്ണിലേക്ക് നോക്കി അവൾ സംസാരിക്കുന്ന പോലുമില്ല അതുകൊണ്ടുതന്നെ അവൾക്കുള്ളിൽ എന്താണെന്ന് തനിക്കറിയില്ല.. എന്തൊക്കെയോ ആലോചിച്ച് അവൻ ഉറങ്ങിയപ്പോൾ ഒരുപാട് വൈകി പോയിരുന്നു,
പിറ്റേന്ന് രാവിലെ അവനെ വിളിച്ചുണർത്തിയതും ശ്വേത തന്നെയാണ് അവളുടെ ഫോൺ കോൾ കേട്ടാണ് അവളന്നത് ഫോണെടുത്തത് ഒരു ഓട്ടോ പിടിച്ച് തങ്ങൾ വീട്ടിലേക്ക് പോവുകയാണെന്നും ഹോസ്പിറ്റലിലേക്ക് രാവിലെ വരികയാണെങ്കിൽ ഉണ്ടാവില്ല എന്ന് പറയാനാണ് വിളിച്ചത് എന്നും അവൾ പറഞ്ഞു, സച്ചുവിന് എങ്ങനെയുണ്ടെന്നും വേദന കുറവുണ്ടോ എന്ന് ഒക്കെ ചോദിച്ചാണ് അവൻ ഫോൺ വെച്ചത്.. താൻ വരാമെന്ന് പറഞ്ഞെങ്കിലും അവൾ ഓട്ടോ പിടിച്ച് പൊയ്ക്കോളാം എന്ന് പറഞ്ഞിരുന്നു അവൻ ഉറക്കച്ചടവിൽ ആണെന്ന് സംസാരത്തിൽ നിന്നുതന്നെ അവൾക്ക് മനസ്സിലായിരുന്നു..
ഉച്ചയ്ക്ക് വീട്ടിലിരിക്കുമ്പോൾ ആണ് ആ സന്തോഷവാർത്ത ശ്വേതയുടെ മൊബൈലിലേക്ക് വരുന്നത് ദീപ പ്രസവിച്ചു പെൺകുട്ടിയാണ് അറിഞ്ഞപ്പോൾ തന്നെ അവൾക്ക് വല്ലാത്ത സന്തോഷം തോന്നിയിരുന്നു നാളെ ദീപയെ കാണാൻ പോകണമെന്ന് അവൾ തീരുമാനിച്ചു.
” കൂടെ പഠിച്ചവർക്കൊക്കെ പിള്ളേരായി ഇനി നീ എപ്പോ കേട്ടാനാ
ഈ വിവരം അറിഞ്ഞപ്പോൾ മുതൽ വലിയ ചോദിക്കാനുള്ളത് ഈ ഒരു ഒറ്റ ഡയലോഗ് ആണ് മനപ്പൂർവം അത് അവഗണിച്ച് അവൾ മറ്റുകാര്യങ്ങളിൽ ശ്രദ്ധ നേടി വൈകുന്നേരം പുറത്തുപോയി ദീപയുടെ കുഞ്ഞിന് എന്തെങ്കിലും ഒന്ന് വാങ്ങണം എന്ന് തീരുമാനിച്ചിരുന്നു, ഡ്രൈവിംഗ് പഠിച്ചു ലൈസൻസ് എടുത്തു എന്ന് ഉറപ്പാണ് എങ്കിലും ഇപ്പോഴും കാറുമായി ഒറ്റയ്ക്ക് പോകാൻ ഒരു ഭയമുണ്ട് അതുകൊണ്ടുതന്നെ ഓട്ടോയിൽ പോകാനാണ് തീരുമാനിച്ചത് ഒരു പുറത്തേക്ക് ഇറങ്ങിയപ്പോൾ വെയിൽ മങ്ങി നിൽക്കുകയാണ് ചെറിയ നടക്കാമെന്ന് അവൾ തീരുമാനിച്ചു നടന്നു പോയപ്പോഴാണ് പ്രിയ ചേച്ചിയുടെ വീടിനറിയിൽ ഒരു വലിയ എക്സ്യുവി കിടക്കുന്നത് കണ്ടത്. അതിൽനിന്നും ഇറങ്ങിയ ആളെ കൂടി കണ്ടപ്പോൾ അറിയാതെ കാലുകൾക്ക് വിലക്ക് വീണിരുന്നു ഭർത്താവുമാണ് ഒരുപാട് മാറിപ്പോയിരിക്കുന്നു തന്നെ കണ്ടു എന്ന് മനസ്സിലായി ഒരു ചിരി പോലും നൽകിയില്ല ഏറെ പുച്ഛത്തോടെ തന്നെ ഒന്നു നോക്കി അതിനുശേഷം കൂടെയുണ്ടായിരുന്ന ഭർത്താവിന്റെ കൈകളിൽ കെട്ടിപ്പിടിച്ച് അകത്തേക്ക് പോകുന്ന കാഴ്ചയാണ് കണ്ടത് അത് കണ്ടിട്ടും അവൾക്ക് പ്രത്യേകിച്ചൊന്നും തോന്നിയില്ല ഒരിക്കൽ ഏറെ ഭയപ്പെട്ടിരുന്നു ഇങ്ങനെയൊരു കാഴ്ച എന്നാൽ അന്ന് ഭർത്താവിന്റെ സ്ഥാനത്ത് ഇയാൾ ആയിരുന്നില്ല. റിയയ്ക്ക് ആ നിമിഷം തന്നോട് തോന്നിയത് പുച്ഛം ആണെങ്കിൽ തന്റെ മനസ്സിൽ ആ നിമിഷം നിറഞ്ഞുനിന്നത് സമാധാനമായിരുന്നു എന്ന് ശ്വേത ചിന്തിച്ചു. ടൗണിലെത്തി ദീപയുടെ കുഞ്ഞിന് ആവശ്യമായി ഒരു ബേബി കിറ്റും ഉടുപ്പും ഒക്കെ വാങ്ങി തിരികെ ഇറങ്ങാൻ തുടങ്ങിയപ്പോഴാണ് നാളെ സാമിന്റെ പിറന്നാൾ ആണെന്ന് കാര്യം അവൾ ഓർമിച്ചത്. അവനെ പ്രണയിച്ചു തുടങ്ങിയ കാലം മുതൽ ഒരിക്കൽ പോലും ഈ ദിവസം താൻ മറന്നിട്ടില്ല തന്റെ കയ്യിൽ പ്രത്യേകമായി ഒരു ബാഗുണ്ട് അവനുവേണ്ടി താൻ ഇത് ഇതിനോടകം വാങ്ങിക്കൂട്ടിയ ഓരോ പിറന്നാൾ സമ്മാനങ്ങൾ അതിലുണ്ട്. ഒരിക്കലും അവനെ നൽകാൻ കഴിയില്ല എന്ന് ഉറപ്പുണ്ടെങ്കിലും വെറുതെ ഒരു കൗതുകത്തിന് തന്റെ മനസ്സാക്ഷിയെ ബോധ്യപ്പെടുത്താൻ അത് വാങ്ങി വയ്ക്കും. എന്നാൽ ഈ വട്ടം അങ്ങനെയല്ല ഈവട്ടം താൻ വാങ്ങുന്ന സമ്മാനം അവന് കൊടുക്കാൻ സാധിക്കും, അത്തരത്തിൽ ഒരു സ്വാതന്ത്ര്യം തങ്ങൾക്കിടയിൽ ഉണ്ടായിട്ടുണ്ട് എന്തു കൊടുക്കും അവൾ ചിന്തിച്ചു, അവനെ ഏറെ കാണാൻ ആഗ്രഹിച്ച ഒരു വേഷമുണ്ട് അതുകൊണ്ടുതന്നെ നേരെ ഒരു ടെക്സ്റ്റൈൽ ഷോപ്പിലേക്ക് കയറി അവന് വേണ്ടി ഡ്രസ്സ് വാങ്ങി അതിനുശേഷം തിരികെ വന്നപ്പോൾ വല്ലാത്തൊരു സന്തോഷത്തിലായിരുന്നു ശ്വേത ആദ്യമായാണ് താൻ അറിഞ്ഞുകൊണ്ട് അവൻ ഒരു പിറന്നാൾ സമ്മാനം നൽകാൻ പോകുന്നത് ഒരിക്കൽ നൽകിയപ്പോൾ അത് റിയ കൊടുത്തതാണെന്ന് പറഞ്ഞാണ് അവന്റെ കയ്യിൽ കൊടുത്തത്. അന്ന് രാത്രിയിൽ ഒരു എട്ടുമണിയോടെയാണ് ശ്വേത സാമിന്റെ ഫോണിലേക്ക് വിളിച്ചത് ഒറ്റ റിങ്ങിൽ തന്നെ അവൻ ഫോണെടുത്തിരുന്നു അല്ലെങ്കിലും ഈയൊരു വിളിക്കുവേണ്ടി താനിപ്പോൾ കാത്തിരിക്കുകയാണല്ലോ,
” ശ്വേതാ ഞാൻ ഇടയ്ക്ക് വിളിച്ചിരുന്നു തന്നെ കിട്ടിയില്ല
സാമൊരു പരിഭവം പോലെ അവളോട് പറഞ്ഞു
” ഞാന് വൈകുന്നേരം കുറച്ച് ഷോപ്പിംഗ് ഒക്കെ പോയിരിക്കുകയായിരുന്നു. അതുകൊണ്ട് ശ്രദ്ധിച്ചില്ല
” ഇന്നലെ സഞ്ജീവേട്ടൻ വിളിച്ചിരുന്നു രാത്രിയില്,
” ആണോ എന്നെ വിളിച്ചിരുന്നു എടുക്കാൻ പറ്റിയില്ല
” തനിക്കൊരു പ്രൊപ്പോസലും ആയിട്ട് ആൾ വിളിച്ചത്,
” പ്രൊപ്പോസലോ
മനസ്സിലാവാതെ അവൾ ചോദിച്ചു
” അന്ന് ഫ്ലാറ്റിൽ വന്ന ആളില്ലേ എയർലൈൻസിൽ ജോലി ചെയ്യുന്ന, അയാൾക്ക് തന്നെ കണ്ടപ്പോൾ തന്നെ വല്ലാതെ ഇഷ്ടമായിത്രെ വീട്ടുകാർ വഴി പ്രോപ്പർ ആയിട്ട് ഒരു കല്യാണ ആലോചന നടത്താന് അവര് ശ്രമിക്കുന്നത്,
കുറച്ച് സമയം അവൾ ഒന്നും മിണ്ടിയില്ല അവളുടെ നിശബ്ദത സാമിനെ ഭയപ്പെടുത്താൻ തുടങ്ങിയിരുന്നു
” ഹലോ ശ്വേതാ കേൾക്കുന്നുണ്ടോ ആകാംക്ഷയോടെ അവൻ വീണ്ടും ചോദിച്ചു
” കേൾക്കുന്നുണ്ട് ഞാനൊരു അത്യാവശ്യ കാര്യം ചോദിക്കാനാ വിളിച്ചത്
അവൾ അവനോട് പറഞ്ഞു
” എന്താടോ
” നാളെ മോണിംഗ് കാണാൻ പറ്റുമോ.?
” അതിനെന്താ ഞാൻ ഫ്രീയാ,
” ടൗണിലേക്ക് വരുമോ,
” എന്ത് ടൗണിൽ, ഫ്രീയാണെങ്കിൽ നാളെ ഒരു 11 മണിയാവുമ്പോൾ നമ്മുടെ ടൗണിലെ സിറ്റി കഫെയിലേക്ക് വന്നാൽ മതി ഞാൻ അവിടെ ഉണ്ടാവും.
“ഓക്കേ ഞാൻ വരാം,
സാം പറഞ്ഞു
“ഓക്കേ ഗുഡ് നൈറ്റ്
“ഗുഡ് നൈറ്റ്
സാമും തിരിച്ച് ആശംസകൾ നേർന്നു, അതോടെ അവൾ ഫോൺ വച്ചിരുന്നു കുറിച്ച് അവൾ പ്രത്യേകിച്ചൊന്നും സംസാരിക്കാതിരുന്നത് അവനിൽ ആശ്വാസവും അതേപോലെ തന്നെ വേവലാതിയും നിറച്ചിരുന്നു, എന്തായിരിക്കും അവളുടെ മനസ്സിലെന്നാണ് അവൻ ചിന്തിച്ചത് അതോടൊപ്പം എന്തിനായിരിക്കും തന്നെ കാണണമെന്ന് അവൾ പറഞ്ഞത് എന്നും അവൻ ഓർത്തു….കാത്തിരിക്കൂ………
മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…
[ad_2]