Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 61

[ad_1]

രചന: റിൻസി പ്രിൻസ്‌

ഒരു പെണ്ണിനോട് പ്രേമം ആണെന്ന് പോലും പറയാൻ പറ്റാത്ത നിന്നെയൊക്കെ എന്തിന് കൊള്ളാടാ..?  ഞാനീ പറഞ്ഞതിൽ എന്തെങ്കിലും ഒരു ഐഡിയ നീ ചെയ്യാൻ പറ്റുമോ എന്ന് നോക്ക്. എന്നിട്ട് എന്നോട് പറ അതുകഴിഞ്ഞ് ഞാൻ പപ്പയെയും കൊണ്ട് പോയിട്ട് ആ കൊച്ചിന്റെ വീട്ടിൽ സംസാരിക്കാം…

അത്രയും പറഞ്ഞ് ജെസ്സി കയറി പോയപ്പോൾ എന്ത് ചെയ്യണം എന്ന് ആലോചിച്ചു നിൽക്കുകയായിരുന്നു സാം

അതേസമയം എന്ത് മറുപടി പറയണം എന്നറിയാതെ വല്യമ്മച്ചി പറഞ്ഞത് കേട്ട ഉടനെ തന്നെ മുറിയിലേക്ക് കയറിപ്പോയതാണ് ശ്വേത അവളുടെ വിശപ്പ് പോലും ആ സമയം കെട്ടു പോയിരുന്നു എന്താണ് താൻ അമ്മയോടും വല്യമ്മച്ചിയോടും പറയുന്നത്. ഇക്കഴിഞ്ഞ കാലം മുഴുവൻ താൻ കാത്തിരുന്നത് വേണ്ടി മാത്രമായിരുന്നുവെന്നും അർഹതയില്ല എന്ന് അറിയാമെങ്കിൽ പോലും അവനോടുള്ള പ്രണയം അത്രമാത്രം തീവ്രതയുള്ളതായിരുന്നുവെന്നോ..? ഒരു നൂറു ചോദ്യങ്ങൾ അവളുടെ മനസ്സിലേക്ക് എത്തി.

” നീ ഭക്ഷണം കഴിക്കുന്നില്ലേ…?

അവളുടെ മുറിയിലേക്ക് വന്നുകൊണ്ട് സാലി ചോദിച്ചു.

” ഇപ്പൊ വേണ്ട അമ്മച്ചി വിശപ്പില്ല,

” അതെന്താ ഇപ്പോ വിശപ്പില്ലാതിരുന്നത്..? നല്ല വിശപ്പ് ആണെന്ന് പറഞ്ഞല്ലോ നീ ഇങ്ങോട്ട് കയറി വന്നത്…? പെട്ടെന്ന് വിശപ്പ് അങ്ങ് കെട്ടുപോകാൻ മാത്രം എന്താ സംഭവിച്ചത്..?

സാലി അവളുടെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

“അമ്മച്ചി  ജെസ്സി ചേച്ചിയുടെ മോനെ കുറിച്ച് പറഞ്ഞതുകൊണ്ടാണോ.? എന്തെങ്കിലും മോഹം മനസ്സിൽ ഉണ്ടെങ്കിൽ അതങ്ങ് കളഞ്ഞേക്കാനുള്ള രീതിയിലാണ് അമ്മച്ചി അത് പറഞ്ഞത്. നിനക്കറിയാലോ നമ്മൾ അവിടെ എത്രയോ കാലം ജോലി ചെയ്തതാ നിന്റെ അപ്പച്ചനും ഞാനും ഒക്കെ ജോലി ചെയ്തിട്ടുണ്ട് ആ കൊച്ചിന്റെ പഴയ ഉടുപ്പൊക്കെ നീ എത്രയോ തവണ സ്കൂളിൽ കൊണ്ടുപോയിട്ടുള്ളത് അങ്ങനെയുള്ളവരെ നിന്നെ ആ വീട്ടിലെ മരുമകൾ ആക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ..? ഇനിയിപ്പോ പയ്യനെ നിന്നോട് അങ്ങനെ ഒരു ഇഷ്ടമുണ്ടെന്ന് തന്നെ ഇരിക്കട്ടെ അവരുടെ വീട്ടുകാരെ ആരും അത് സമ്മതിക്കില്ല… നമ്മളായിട്ട് നന്ദികേട്  കാണിച്ചു എന്ന ഒരു പേര് വരരുത്.

സാലി ഒരു താക്കീതുപോലെ അവളോട് പറഞ്ഞു.

” ഒന്നും മിണ്ടാതെയുള്ള നിന്റെ ഇരിപ്പ് കാണുമ്പോൾ എനിക്ക് എന്തൊക്കെ ഒരു പേടി അല്ലെങ്കിൽ നിനക്ക് എന്നോട് പറയത്തില്ലേ ഞങ്ങൾ തമ്മിൽ അങ്ങനെയൊന്നും ഇല്ല അമ്മച്ചിയെ എന്ന്…

സാലി ചോദിച്ചു..

”  ഞങ്ങൾ തമ്മിൽ ഒന്നുമില്ലെന്ന് പറഞ്ഞ് അമ്മച്ചി വിശ്വസിക്കുമോ.?

” ഇല്ല അവന്റെയും നിന്റെയും മുഖം കണ്ടപ്പോൾ എനിക്ക് മനസ്സിലായല്ലോ എന്തെങ്കിലും ഉണ്ടോ ഇല്ലയോ എന്നൊക്കെ.

” ഇതുകൊണ്ടുതന്നെയാ ഞാൻ ഒന്നും മിണ്ടാതിരുന്നത്,  സത്യത്തിൽ ആൾക്ക് എന്നോട് ഒന്നുമില്ല, അമ്മച്ചി പറഞ്ഞതുപോലെയുള്ള ഈ അകലങ്ങളൊക്കെ ആദ്യം ചിന്തിച്ചിട്ടുണ്ടാവുന്നതും ആളായിരിക്കില്ലേ..? അഥവാ എന്നോട് അങ്ങനെ എന്തെങ്കിലും തോന്നുകയാണെങ്കിൽ തന്നെ ആളുടെ വീട്ടിൽ ആരും സമ്മതിക്കില്ല എന്ന് ആൾക്ക് നന്നായി അറിയായിരിക്കും. അതുകൊണ്ടുതന്നെ അമ്മച്ചി വലിയമ്മച്ചിയും പേടിക്കുന്നത് പോലെയുള്ള ഒരു ഇഷ്ടവും എന്നോടില്ല ഞങ്ങൾ തമ്മിൽ നല്ലൊരു സൗഹൃദം ഉണ്ട് ഇങ്ങോട്ട് വന്നത് മാത്രമല്ല ഈ ആളുടെ പിറന്നാളായിരുന്നു. അതുകൊണ്ട് ഞാനിന്ന് ആളുടെ ഒപ്പം ഇവിടേക്ക് വന്നത്.

അത്രയും പറഞ്ഞവൾ മുറിയിൽ നിന്നും പോയപ്പോൾ കുറച്ച് ആശ്വാസം സാലിക്കും തോന്നിയിരുന്നു. താൻ ഭയന്നത് പോലെ ഒന്നും സംഭവിച്ചിട്ടില്ല,  ഇരുവരും പ്രണയത്തിലാണ് എന്നാണ് പേടിച്ചത്, അങ്ങനെയാണെങ്കിൽ ഈ വിവാഹം നടക്കില്ലന്ന് തനിക്ക് നന്നായി അറിയാം.  കാരണം ആ വീട്ടിലെ വേലക്കാരിയായിരുന്നു താൻ, ഇപ്പോൾ മകളുടെ പണം കൊണ്ട് ഒരുവിധം നല്ല ജീവിതമാണ് നയിക്കുന്നതെങ്കിൽ പോലും അവർക്ക് മുൻപിൽ താനെന്നും അവിടുത്തെ വാല്യകാരി തന്നെയല്ലേ,  അങ്ങനെയുള്ള ഒരു വാല്യകാരിയുടെ മകളെ സ്വന്തം മകനെ കൊണ്ട് വിവാഹം കഴിപ്പിക്കുവാൻ ആ മാതാപിതാക്കൾ തയ്യാറാവില്ലന്ന് സാലിക്ക് ഉറപ്പായിരുന്നു. അല്ലെങ്കിൽ അവർ അങ്ങനെ വിശ്വസിച്ചിരുന്നു.

ഈ സമയം സാം അവൾ നൽകിയ ഗിഫ്റ്റ് എന്താണ് എന്ന് പൊട്ടിച്ച് നോക്കുകയായിരുന്നു,  ടെക്സ്റ്റൈൽസിന്റെ കവർ പൊട്ടിച്ചപ്പോൾ തന്നെ ആദ്യം കണ്ണിൽ ഉടക്കിയത് സിൽവർ കരയുള്ള ഒരു മുണ്ടാണ്, അതിന് ചേരുന്ന കരിനീല നിറത്തിലുള്ള ഒരു ഷർട്ടും ഉണ്ട്. വളരെ കുറച്ചു മാത്രമാണ് മുണ്ട് ഉടുത്തിട്ടുള്ളത് എന്തെങ്കിലും പരിപാടികൾക്കോ അല്ലെങ്കിൽ ഓണത്തിന് മറ്റോ മാത്രമേ മുണ്ട് ഉടുത്തിട്ടുള്ളൂ. തന്നെ ഈയൊരു വേഷത്തിൽ കാണാൻ അവൾ ആഗ്രഹിക്കുന്നു എന്നല്ലേ ഇങ്ങനെയൊരു സമ്മാനം നൽകിയതിന്റെ പിന്നിലെ കാരണമെന്ന് അവൻ ചിന്തിച്ചിരുന്നു. പെട്ടെന്ന് തന്നെ ഫോൺ എടുത്ത് അവളുടെ നമ്പർ ഡയൽ ചെയ്തു, ഒന്ന് രണ്ട് റിങ്ങിനു ശേഷമാണ് ഫോൺ എടുക്കപ്പെട്ടത്

“ഹലോ എന്തെടുക്കുവായിരുന്നു…?

വളരെ സന്തോഷത്തോടെ അവളോട് അവൻ ചോദിച്ചു

“വെറുതെ ഇവിടെ ഇരിക്കുകയായിരുന്നു,

”  തന്റെ ഗിഫ്റ്റ് പൊളിച്ചുട്ടോ എനിക്ക് ഒരുപാട് ഇഷ്ടമായി

”  ആണോ താങ്ക്സ്

” എന്താ ശബ്ദം വല്ലാതെ ഇരിക്കുന്നത്…?  ഒരു ഉന്മേഷം ഇല്ലാത്തത് പോലെ,

അവളുടെ ശബ്ദത്തിൽ നിറഞ്ഞു നിന്നിരുന്ന ഉത്സാഹക്കുറവ് അവൻ ശ്രദ്ധിച്ചിരുന്നു

“ഒന്നുമില്ല വെറുതെ…. എന്തെടുക്കുവാ…?

” ചെറിയൊരു ഉറക്കത്തിന് കയറാൻ പോവുകയാണ് അതിനു മുൻപ് തന്നെ ഒന്ന് വിളിക്കാമെന്ന് കരുതി, ഉറങ്ങി എഴുന്നേറ്റിട്ട് നമ്മുടെ പുഴയുടെ വക്കിലെ ഗ്രൗണ്ടിന്റെ അടുത്ത് പോയി ഇരിക്കും, രണ്ടുമൂന്നു ഫ്രണ്ട്സ് കാണും…. മിക്കപ്പോഴും അജു  കാണും,

” അവിടെന്താ പരിപാടി…?

” പ്രത്യേകിച്ച് പരിപാടിയൊന്നുമില്ല ചെലപ്പോ മീൻ പിടിക്കും ചില സമയത്ത് ഞങ്ങൾ ചുമ്മാ ഓരോ കത്തി അടിച്ചിരിക്കും, അപ്പുറത്തെ ഗ്രൗണ്ടിലെ പിള്ളേര് ഫുട്ബോള് കളിക്കുന്നതൊക്കെ കണ്ടുകൊണ്ട്…

” എങ്ങനെയാ മീൻ പിടിക്കുന്നത്

” ചൂണ്ടയിട്ട് മീൻ പിടിക്കും

”  അങ്ങനെ ചൂണ്ടയിട്ട് മീൻ പിടിക്കുമ്പോൾ കിട്ടാറുണ്ടോ…?

” പിന്നെ ചെറിയ മീനിനെ കിട്ടും..! ചുമ്മാ ഒരു രസം

”  ഞാനിതു വരെ  മീനൊന്നും പിടിച്ചിട്ടില്ല

”  എങ്കിൽ ഒരു കാര്യം  ചെയ് താനൊരു നാല് മണിയാകുമ്പോൾ ചുമ്മാ നടക്കാൻ ആണെന്നും പറഞ്ഞ് ഇറങ്ങി പോര്,  ഞാനിവിടെ നമ്മുടെ ആറിന്റെ സൈഡിൽ ആയിട്ടുള്ള ഗ്രൗണ്ടിന്റെ ഭാഗത്ത് കാണും  തനിക്കൊരു എക്സസൈസും ആകും, പിന്നെ കുറച്ച് സമയം നമ്മുടെ മനസ്സൊന്ന് റിലാക്സ്ഡ് ആകും….

ഉത്സാഹത്തോടെ അവൻ പറഞ്ഞു

“നിങ്ങൾ ആൺപിള്ളേര് മാത്രമുള്ളിടത്ത് ഞാൻ വരുന്നത് മോശമല്ലേ.?

ചമ്മലോടെ അവള് പറഞ്ഞു. 

” ആരു പറഞ്ഞു ആമ്പിള്ളേര് മാത്രമാണെന്ന്,  എല്ലാദിവസവും അനിറ്റയും അവരുടെ അടുത്തുള്ള രണ്ടു മൂന്നു പെൺപിള്ളാരും വന്ന് മീൻ പിടിക്കുന്നത് കാണാം, പിന്നെ വിചാരിക്കുന്നത് പോലെ അലമ്പ് കേസ് ഒന്നുമില്ല, പത്തിലും പ്ലസ്ടുവിന് ഒക്കെ പഠിക്കുന്ന കൊച്ചു പിള്ളേർ വരുന്നത്,  ഒറ്റയ്ക്ക് വരാൻ മടിയാണെങ്കിൽ അനീറ്റയെ കൂടി വിളിക്ക് ഞാൻ അവളോട് പറയാം,

” എങ്കിൽ ഞാൻ വരാം, നാലുമണിക്ക് വരാണെങ്കിൽ സന്ധ്യയ്ക്ക് മുമ്പ് വരാലോ അല്ലേ

”  ഒരു അഞ്ചുമണി അഞ്ചരയാവുമ്പോ എല്ലാരും പോകും,  താനിങ്ങനെ വെറുതെ വീട്ടിൽ കുത്തിയിരിക്കുന്നതിലും നല്ലതല്ലേ  പുറത്തൊക്കെ ഇറങ്ങുന്നത്, കുറച്ചുദിവസം കൂടിയേ ഉള്ളൂ നമ്മുക്ക് ലീവ്, അതുവരെ നമുക്ക് സന്തോഷിക്കാൻ ഇതൊക്കെയല്ലേ ഉള്ളൂ,  ഞാൻ ഇങ്ങനെ ലീവ് ആയിട്ട് വന്നാൽ വീട്ടിലിരിക്കത്തേയില്ല,  എപ്പോഴും എൻഗേജ് ആയിട്ടിരിക്കും. പിന്നെ ഇതൊക്കെ ഒരു സന്തോഷമല്ലേ,  നമ്മുടെ നാടിനെപ്പറ്റി ആലോചിക്കുമ്പോൾ ആദ്യം മനസ്സിലേക്ക് വരുന്നത് ഈ കാര്യങ്ങളൊക്കെ അല്ലെ, ഇങ്ങനെത്തെ ചെറിയ കാര്യങ്ങളൊക്കെ പിന്നീട് നമുക്ക് നൽകുന്ന സന്തോഷം വളരെ വലുതാണ് .

” നമ്മൾ അങ്ങനെ പോയിരിക്കുന്നു ആരെങ്കിലും നമ്മളെ തെറ്റിദ്ധരിച്ചാലോ..?

അല്പം മടിയോടെയാണെങ്കിലും തന്റെ മനസ്സിലുള്ള സംശയം അവൾ പറഞ്ഞു.

” എങ്ങനെ തെറ്റിദ്ധരിക്കാൻ…?

” നമ്മുടെ നാട്ടുകാരുടെ ആരെങ്കിലും മോശമായി കരുതി വീട്ടിൽ പറഞ്ഞാലോ ജെസ്സി ആന്റി ഒക്കെ അറിഞ്ഞാൽ മോശമല്ലേ..?

” പറയുവാണെങ്കിലും കൂടിപ്പോയാൽ എന്താ പറയാൻ പോകുന്നത് നമ്മൾ തമ്മിൽ പ്രേമമായിരിക്കും എന്ന് പറയുമായിരിക്കും അങ്ങനെയാരെങ്കിലും  പറഞ്ഞ് മമ്മി എന്നോട് എന്തെങ്കിലും ചോദിച്ചാൽ ഞാൻ പറയും ഞാൻ തന്നെയങ്ങ് കെട്ടാൻ പോവാണെന്ന്,

സാമിന്റെ മറുപടി കേട്ട് അത്ഭുതപ്പെട്ടു പോയിരുന്നു അവൾ….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button