Novel

ഓർമ്മപൊട്ടുകൾ 🍂🦋: ഭാഗം 63

[ad_1]

രചന: റിൻസി പ്രിൻസ്‌

കൈവിടല്ലേ…?

ഇടയ്ക്കിടെ അവൾ പറയുന്നുണ്ടായിരുന്നു,

” ഇല്ല “കൈവിടില്ല” പാലത്തിൽ നിൽക്കുന്നവളെ ഇടുപ്പിൽ പിടിച്ച് താഴേക്ക് ഇറക്കുന്നതിനിടയിൽ അവൾക്കു മാത്രം കേൾക്കാൻ പാകത്തിൽ ആർദ്രമായി അവൻ പറഞ്ഞു…

“താൻ കണ്ണ് തുറക്ക്….

ഒരിക്കൽ കൂടി  അവൻ പറഞ്ഞപ്പോഴാണ് അവൾ കണ്ണുതുറന്നു നോക്കിയത്… അപ്പോഴേക്കും അവൾ ഇക്കരെ എത്തിക്കഴിഞ്ഞിരുന്നു…  ആശ്വാസത്തോടെ അവൾ അവന്റെ മുഖത്തേക്ക് നോക്കി.

”  പേടിക്കണ്ട നമ്മളെ ഇപ്പുറത്തേക്ക് എത്തി.

ചിരിയോടെ അവൻ പറഞ്ഞപ്പോൾ അവൾ ദീർഘശ്വാസം വിട്ടിരുന്നു.

” ഇനി തിരിച്ചു പോകുന്ന കാര്യം തിരിച്ചു പോകുന്ന കാര്യം ഓർക്കുമ്പോഴാ….

പേടിയോടെ അവൾ പറഞ്ഞു.

”  താനപ്പോഴും കണ്ണടച്ചാൽ മതി,

  അതും പറഞ്ഞു അവൻ മുൻപേ നടന്നപ്പോൾ അവളും അവനെ അനുഗമിച്ചിരുന്നു…

അവൾ പറഞ്ഞതുപോലെ തന്നെയുള്ള ഗോതമ്പ് നിറത്തിലുള്ള പുല്ലു നിൽക്കുന്ന ഒരു സ്ഥലത്തേക്കാണ് അവന് നടന്നത്,  അവിടെ നിന്നും രണ്ടുമൂന്ന് പുല്ല് പറിച്ചു അവളുടെ നേരെ നീട്ടിയപ്പോൾ കൊച്ചു കുട്ടികളുടെ കൗതുകത്തോടെ അത് നോക്കുകയായിരുന്നു അവൾ ചെയ്തത്. അങ്ങേയറ്റം നിഷ്കളങ്കതയോടെ ചെയ്തു നിന്ന പ്രവർത്തിയിൽ ശ്രദ്ധ കാണിച്ചവളുടെ മുഖത്തേക്ക് നോക്കി അവൻ ചോദിച്ചു…
.
” ഹാപ്പി ആയോ….?

” ഒരുപാട് ഹാപ്പിയായി,  പണ്ടുമുതലേയുള്ള ഒരാഗ്രഹം ആണ് ഈ സാധനം ഒന്ന് പറിച്ചു നോക്കണം എന്ന്… ഇതുവരെയും പറ്റിയിട്ടില്ല,

അവൻ നന്നായെന്ന് ചിരിച്ചിരുന്നു.

” നാളെ പെരുന്നാളിന്റെ ഭാഗമായിട്ട് പള്ളിയിൽ വച്ച് പരിപാടികൾ ഉണ്ട്…  നമ്മുടെ യുവതലമുറ എല്ലാവരും കൂടി ഏറ്റുപിടിച്ച് പള്ളി അലങ്കരിക്കണമെന്ന് അച്ഛൻ പറഞ്ഞിരിക്കുന്നത്… താനൂടെ പോരെ…

” വൈകുന്നേരം ആണെങ്കിൽ നോക്കാം,

”  അപ്പോൾ ഉച്ചയ്ക്കും രാവിലെയും ഒക്കെ വീട്ടിലിരുന്ന് താൻ മലമറിക്കുവായിരിക്കുമല്ലോ അല്ലേ….?

ചെറു ചിരിയോടെ അവൻ ചോദിച്ചു….  അവളും നന്നായി ഒന്ന് ചിരിച്ചു,

” എവിടുന്നു ഫുൾടൈം ഉറക്കം. ഉറക്കം മടുത്തു എന്ന് പറഞ്ഞാൽ മതി…  ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ ഞാൻ ആഗ്രഹിച്ചത് ഒരു രണ്ട് ദിവസം എങ്കിലും റസ്റ്റ് കിട്ടാൻ ആണ്…  ഇപ്പോൾ രണ്ടു ദിവസം അടുപ്പിച്ച് വീട്ടിലിരിക്കാൻ തുടങ്ങിയപ്പോൾ വല്ലാത്തൊരു വീർപ്പുമുട്ടൽ,  ആകപ്പാടെ ഒരു ചടപ്പ് എന്തെങ്കിലും ജോലി ചെയ്യാൻ വല്ലാത്തൊരു ടെൻഡൻസി,

“താൻ വർക്ക്‌ ഫ്രം ഹോം എടുത്തിരുന്നില്ലേ…?

”  ഇല്ലെന്നേ, ഇപ്പോൾ ഞാൻ ആപ്ലിക്കേഷൻ കൊടുത്തിട്ടുണ്ട്,  മിക്കവാറും മറ്റേനാളത്തേക്ക് അത് കിട്ടുമായിരിക്കും… അങ്ങനെ ആണേൽ ഒരാഴ്ചയും കൂടെ വീട്ടിൽ നിൽക്കാൻ പറ്റും…

”  ഞാൻ വിചാരിക്കുന്നത് പെരുനാൾ കഴിഞ്ഞു പോകാമെന്നാ…. പിന്നെ തന്നോട് പറയാൻ വിട്ടുപോയി എന്നെ കുവൈറ്റിലെ ഒരു കമ്പനിയിൽ നിന്ന് വിളിച്ചിട്ടുണ്ടായിരുന്നു….. ഞാൻ കൊടുത്ത ആപ്ലിക്കേഷൻ ആണ്,  കയറിച്ചെല്ലാൻ ആണ് അവര് പറയുന്നത്…  എത്രയും പെട്ടെന്ന് കയറി ചെല്ലണമെന്ന്,  നല്ല സാലറി ഒക്കെ ഉണ്ട്…

പെട്ടെന്ന് അവൻ പറഞ്ഞപ്പോൾ അവളുടെ മുഖത്ത് ആശങ്ക നിറയുന്നത് അവൻ കണ്ടിരുന്നു..  ഒരു നിമിഷം ജെസ്സി പറഞ്ഞത് അവൻ മനസ്സിൽ ഓർത്തു. അവളിൽ ആ വേദനയുണ്ടോ എന്ന് അവൻ ചൂഴ്ന്നു നോക്കിക്കൊണ്ടേയിരുന്നു

” എന്നിട്ട് എന്ത് തീരുമാനിച്ചു…?

പരിഭ്രമത്തോടെയാണ് അവൾ ചോദിച്ചത്,

” പ്രത്യേകിച്ച് ഇതുവരെ ഒന്നും തീരുമാനിച്ചിട്ടില്ല…  ഇവിടെ കിട്ടുന്നതിന്റെ ഇരട്ടി സാലറി ഉണ്ട്,  ഞാൻ പിന്നെ സാലറി മാത്രമല്ല നോക്കുന്നത്,  നമുക്കൊരു സാറ്റിസ്ഫാക്ഷൻ  ഉണ്ടല്ലോ,  സത്യം പറഞ്ഞാൽ എനിക്ക് ഇവിടം വിട്ടു  പോകാൻ താൽപര്യമില്ല,  നമ്മുടെ ഓഫീസും നമ്മുടെ ഗ്യാങ്ങും ഒക്കെ ആയിട്ട് ഞാൻ നല്ല സെറ്റായി, പിന്നെ തന്നെ വിട്ടു പോകാനും ഇപ്പോൾ എനിക്ക് വലിയ വിഷമം ആണ്…

അവനത് പറഞ്ഞപ്പോൾ അവളുടെ മുഖമൊന്നു തിളങ്ങുന്നത് അവൻ കണ്ടിരുന്നു.  ആ നിമിഷം തന്നെ അവൾ മുഖമുയർത്തി അവനെ നോക്കിയിരുന്നു, എന്നാൽ അപ്പോഴേക്കും അവൻ നോട്ടം മാറ്റി കളഞ്ഞു…  എന്തൊക്കെയാണെങ്കിലും അവളുടെ കണ്ണിലേക്ക് നോക്കി നിന്നെ ഞാൻ പ്രണയിക്കുന്നു എന്ന് പറയാനുള്ള ധൈര്യം ഇനിയും തനിക്ക് ആയിട്ടില്ലന്ന് തോന്നി..

” തന്റെ അഭിപ്രായം എന്താ?
ഞാൻ കുവൈറ്റിലേക്ക് പോണോ…?

അവൻ അവളുടെ മനസ്സറിയാനായി ചോദിച്ചു,  അവൾ എന്തു മറുപടി പറയണമെന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു.

”  ഞാനിപ്പോ ഇതിലെന്താ പറയാ ഇതൊക്കെ ഓരോരുത്തരുടെ പേഴ്സണൽ  ചോയ്സ് അല്ലെ…,,?  തീരുമാനിക്കേണ്ടത് അഭിപ്രായം സ്വന്തം ആയല്ലേ, ഞാൻ എന്ത് പറഞ്ഞാലും അത് ശരിയാണെന്ന് എനിക്ക് തോന്നിയിട്ടില്ല,  അവസരങ്ങൾ മാക്സിമം നമ്മൾ വിനിയോഗിക്കണം അത് ശരിയാണ് പക്ഷേ നമ്മുടെ കംഫർട്ടബിൾ ആണ് പ്രധാനം….

എങ്ങും തൊടാത്ത ഒരു മറുപടിയാണ് അവൾ പറഞ്ഞത്.

” ഞാൻ ഈ നാട്ടിൽ നിന്ന് പോയാൽ താൻ എന്നെ മിസ്സ് ചെയ്യുമോ…?

” നമ്മൾ ഇത്രയും കമ്പനിയായ സ്ഥിതിക്ക് തീർച്ചയായിട്ടും മിസ്സ് ചെയ്യും. പിന്നെ ഇന്ന് വീഡിയോ കോളും ഫേസ്ബുക്കും ഒക്കെ ഉള്ള സ്ഥിതിക്ക് ഒരുപാട് മിസ്സ് ചെയ്യുന്നുമില്ല,  എപ്പോ വേണമെങ്കിലും സംസാരിക്കാല്ലോ…

”  ഇവൾ ഒരു പിടി തരുന്നില്ലല്ലോ കർത്താവേ….

മനസ്സിലാണ് അവൻ ചിന്തിച്ചത്.

ഈ പെണ്ണിൻറെ മനസ്സ് എങ്ങനെ അറിയും എന്ന് അറിയാത്ത ഒരു അവസ്ഥയിലായിരുന്നു ആ നിമിഷം അവനും… ഇത്രയും തുറന്നു ചോദിച്ചിട്ട് പോലും അവളിൽ നിന്നും യാതൊരു പ്രതികരണവും തനിക്ക് അനുകൂലമായി വരുന്നില്ലന്ന് കണ്ടപ്പോൾ അവൻ നിരാശയും സങ്കടവും ഒക്കെ തോന്നിയിരുന്നു…  ഒപ്പം തന്നെ അവളോട് ചെറിയതോതിൽ പരിഭവവും,  തന്നോട് ഇഷ്ടം ഉണ്ടെങ്കിൽ അത് തുറന്നു പറഞ്ഞു കൂടെ എന്ന് മനസ്സ് അവളോട് പരിഭവം പറഞ്ഞു..  വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവളെ തന്നെ അവൻ കുറച്ചു സമയം സൂക്ഷിച്ചു നോക്കി…  ഇത്രയും അരികിൽ അവളെ ഇങ്ങനെ കാണുമ്പോൾ അറിയാതെ അവളെ നോക്കിയിരിക്കാൻ തോന്നും,  കുറച്ച് നാളുകളായി അങ്ങനെയാണ്…  ഒരു ഐശ്വര്യമാണ് അവൾക്ക്,  വലിയ സുന്ദരി എന്നൊന്നും പറയാൻ സാധിക്കില്ല എങ്കിലും ഒറ്റനോട്ടത്തിൽ കാണുമ്പോൾ തന്നെ മനസ്സിൽ ഒരു പോസിറ്റീവ് എനർജി നിറയ്ക്കാൻ സാധിക്കുന്ന ഒരു കഴിവ് അവൾക്കുണ്ടെന്ന് അവന് തോന്നിയിരുന്നു…

” നാളെ ചേച്ചിയും ഹസ്ബൻഡ്ഡും ഒക്കെ വീട്ടിലേക്ക് വരും,  ഞാൻ പകലൊക്കെ നാളെ തിരക്കായിരിക്കും..  പെരുന്നാൾ അല്ലേ..?  അതുകൊണ്ട് അവരൊക്കെ വരും…

”  ഞങ്ങടെ വീട്ടിൽ പിന്നെ പണ്ടും ഇപ്പോഴും വരാൻ ആരുമില്ല,  അതുകൊണ്ട് പെരുന്നാളിന് പ്രത്യേകിച്ച് ആരെയും കാത്തിരിക്കാൻ ഇല്ല…

” ചെലപ്പോ എനിക്ക് തോന്നും അതാ നല്ലത് എന്ന്, സാധാരണ  പെരുന്നാൾ ആയിക്കഴിഞ്ഞാൽ പിന്നെ ആൾക്കാരെ കൊണ്ട് തട്ടി തടഞ്ഞു നടക്കാൻ പറ്റില്ല.  നേരത്തെ പപ്പയുടെ വീട്ടിൽ നിന്നും മമ്മിയുടെ വീട്ടിൽ ഒക്കെ വരുമായിരുന്നു, ഇപ്പോൾ അങ്ങനെ അധികം ആരും വരില്ല,  എല്ലാവരും വരുന്നത് സന്തോഷം ആണെങ്കിലും ചില സമയത്ത് നമ്മുടെ പ്രൈവസി ബ്രേക്ക് ആവുമല്ലോ,  അപ്പോൾ വിചാരിക്കും ഈ പെരുന്നാൾ ഒന്ന് തീർന്നു കിട്ടിയാൽ മതിയെന്ന്..

” അത് ഒരുപാട് പേര് വരാനുള്ളതുകൊണ്ട്  ആണ്… ആരും വരാനില്ലെങ്കിൽ ഒരു വല്ലാത്ത ആഗ്രഹം തോന്നും ആരെങ്കിലും വന്നിരുന്നെങ്കിൽ എന്ന്,  പെരുന്നാൾ സമ്മാനമായിട്ട് എന്തെങ്കിലും ഒന്ന് തന്നിരുന്നെങ്കിൽ എന്ന്..  ഒരു മിഠായി ആണെങ്കിലും കുഴപ്പമില്ല അത് കിട്ടുമ്പോൾ ഒരു സന്തോഷമുണ്ട്, ആ സന്തോഷം അത്   വേണ്ടുവോളം കിട്ടുന്ന ആൾക്ക് പറഞ്ഞാൽ മനസ്സിലാവില്ല…

”  തൻറെ ഓരോ വാക്കുകളിലും എനിക്ക് മനസ്സിലാകുന്നുണ്ട് ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുള്ളത്, തന്നെ കല്യാണം കഴിക്കുന്നത് ഒരുപാട് ബന്ധുക്കൾ ഉള്ള ഒരാൾ ആയിരിക്കും,  തന്റെ എല്ലാ വിഷമങ്ങളും മാറ്റാൻ ആളെ കൊണ്ട് സാധിക്കും,  അയാൾ തന്നെ സ്നേഹം കൊണ്ടു മൂടും..  തനിക്ക് കിട്ടാതെ പോയ എല്ലാ സ്വപ്നങ്ങളും അയാൾ തനിക്ക് തരും….

ഹൃദയത്തിൽ നിന്നായിരുന്നു അവനത് പറഞ്ഞത് ഒരു നിമിഷം അറിയാതെ അവളും അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു പോയിരുന്നു.. പിന്നെ ഒരു നേർത്ത ചിരി ചിരിച്ചു…. 

” തന്റെ മനസ്സിൽ  ആരെങ്കിലും ഉണ്ടോ…?

രണ്ടും കൽപ്പിച്ച് അവൻ ചോദിച്ചിരുന്നു,  ആ നിമിഷം തന്നെ അവന്റെ മുഖത്ത് നിന്നും അവൾ നോട്ടം മാറ്റി..  മറുപടിയൊന്നും പറയാതെ വിദൂരതയിലേക്ക് നോക്കിയിരിക്കുന്നവളെ കണ്ടപ്പോൾ ഒരു വല്ലാത്ത ദേഷ്യം സാമിന് തോന്നിയിരുന്നു…

”  നമുക്ക് പോയാലോ…?

അതിന് മറുപടി എന്നവണ്ണം അവൾ ചോദിച്ചത് അതാണ്,

”  ഞാൻ ചോദിച്ചതിന് മറുപടി പറ..

ഇത്തവണ അവൻ അല്പം ഗൗരവത്തിലാണ് ചോദിച്ചത്

” തന്റെ മനസ്സിൽ ആരെങ്കിലും ഉണ്ടോന്ന്….?

”  അതൊക്കെ ഞാൻ സമയമാകുമ്പോൾ പറയാം,

അത്രയും പറഞ്ഞു അവൾ എഴുന്നേറ്റപ്പോൾ വല്ലാത്ത ദേഷ്യവും സങ്കടവും ഒക്കെ അവന് തോന്നിയിരുന്നു…

”  പറയാൻ വിട്ടുപോയി നാളെ ചേച്ചി ഒക്കെ വന്നു കഴിഞ്ഞാ മറ്റെന്നാൾ ഞാന് കോട്ടയം വരെ പോകുന്നുണ്ട്,  ഒരു പെണ്ണുകാണൽ ഉണ്ട്…. സമയമുണ്ടെങ്കിൽ താൻ കൂടി പോരെ,  തനിക്കൂടെ ഇഷ്ടമായോന്ന് നോക്കാലോ…?

അവളൊന്നു ഞെട്ടി… ആ നിമിഷം അവളുടെ നെഞ്ചിൽ ഒരു വല്ലാത്ത കനം തോന്നിയിരുന്നു… ഒരു വലിയ പാറക്കല്ല് കയറ്റിവെച്ചത് പോലെ…….കാത്തിരിക്കൂ………

മുന്നത്തെ പാർട്ടുകൾ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…

[ad_2]

Related Articles

Back to top button